অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഈ നൂറ്റാണ്ടിലെ മുന്തിയ അഞ്ച് പഴങ്ങളെ പരിചയപ്പെടുത്തുന്ന പഴവേട്ടക്കാരന്‍.

ഈ നൂറ്റാണ്ടിലെ മുന്തിയ അഞ്ച് പഴങ്ങളെ പരിചയപ്പെടുത്തുന്ന പഴവേട്ടക്കാരന്‍.

'എന്റെ തോട്ടത്തില്‍ മുന്നുറോളം പഴവര്‍ഗ്ഗ ഇനങ്ങളുണ്ട്. അവ ഞങ്ങള്‍ക്ക് അധിക വരുമാനത്തോടൊപ്പം സമീകൃതാഹാരവും തരുന്നു. നാം നേരിടുന്ന പല ജീവിത ശൈലീ രോഗങ്ങള്‍ക്കുമുള്ള മരുന്നും പ്രതിരോധവും കൂടിയാണ് പഴങ്ങള്‍, അതിനാല്‍ ഞാന്‍ ഉറപ്പിച്ച് പറയുന്നു പഴങ്ങളായിരിക്കും ഭാവിയിലെ സുസ്ഥിരമായ കാര്‍ഷിക വിള' . പഴങ്ങളുടെ വേട്ടക്കാരനായ കെന്‍ ലൗവിന്റെ വാക്കുകളാണ് ഇത്. ഹവായ് ട്രോപ്പിക്ക് ഫ്രൂട്ട് ഗ്രോവേഴ്സ് അസോസിയേഷന്റെ ഡയറക്ടറാണ് കെന്‍.
കര്‍ഷകര്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പ് വരുത്തുന്നത് ഭാവിയിലെ കാര്‍ഷിക വിള ഫലങ്ങളായിരിക്കുമെന്ന് കെന്‍ ലൗ. ഉഷ്ണ മേഖല രാജ്യങ്ങളിലെ പഴ വര്‍ഗ്ഗ കൂട്ടായ്മകളുടെ ആഗോള അമ്പാസിഡറും നയാസൂത്രണങ്ങളില്‍ സജീവ സാന്നിദ്ധ്യവുമാണ് കെന്‍ ലൗ.
പ്രായത്തെ മറന്ന് ഈ അറുപത്തിയാറുകാരന്‍ പഴ വേട്ടക്കായി( Fruit hunting) കഴിഞ്ഞ  ജനുവരി വരെ സഞ്ചരിച്ച കണക്കറിഞ്ഞാല്‍ ആശ്ചര്യപ്പെടും. 1,126,540,800  എയര്‍ മൈല്‍. ഇത് വെറും വിമാനയാത്രയുടെ കണക്ക്. അല്ലാതെ സഞ്ചരിച്ച ദൂരം വേറെയും.
ഭാവിയിലെ സ്മാര്‍ട്ട് ഫ്രൂട്ടായി അറിയപ്പെടുന്ന പഴങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ഹവായ് ടോപ്പിക്കല്‍ ഫ്രൂട്ട് ഗ്രോവേഴ്‌സ് അസോസിയേഷന്‍. ഗവേഷണം, ബോധവത്ക്കരണം, വിപണനം, നയതന്ത്ര ഇടപെടല്‍ എന്നീ മേഖലകളില്‍ ശക്തമായ സാന്നിദ്ധ്യമായ ഈ കൂട്ടായ്മ ലോക പഴ വര്‍ഗ്ഗ നയ രൂപീകരണത്തില്‍ സജീവമായ പങ്കും വഹിക്കുന്നുണ്ട്.
ആരോഗ്യ-വിനോദ സഞ്ചാര മേഖലയില്‍ പഴയങ്ങളുടെ സാധ്യത എത്രയോ വലുതാണ്. വയനാട്ടിലും തിരുവനന്തപുരത്തും നടന്ന ചക്ക മഹോത്സവത്തില്‍ പങ്കാളിയായിരുന്ന കെന്‍ ലൗ ചക്കയെ കേരളത്തിന്റെ ഫലമാക്കിയതില്‍ അഭിനന്ദനം അറിയിച്ചു. യു.എസില്‍ ഇല്ലാത്ത ചക്കയുടെ ആഗോള വിപണന സാധ്യതകളും പ്രയോജനപ്പെടുത്തണം. പഴ വേട്ടക്കായി ഇന്ത്യയില്‍ എത്തിയതായിരുന്നു കെന്‍.
അസോസിയേറ്റ് പ്രസ്സിന്റെ പ്രസ്സ് ഫോട്ടോ ഗ്രാഫറായ കെന്‍ അഞ്ച് യു.എസ്. പ്രസിണ്ടന്റുമാരുടെ ഫോട്ടോ പകര്‍ത്തിയിരുന്നു.ഇങ്ങനെയൊരു മനുഷ്യന്‍ എങ്ങനെ പഴവേട്ടക്കാരനായി എന്ന് ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി.
ഇന്ത്യയില്‍ ഏറെ സാധ്യതയുള്ള പഴ വര്‍ഗ്ഗ കാര്‍ഷിക മേഖല വളരുകയാണെങ്കിലും നെറ്റ്‌വര്‍ക്ക് ഇനിയും ശക്തിപ്പെട്ടാലേ ഈ മേഖല സമഗ്ര വികാസം നേടുകയുള്ളു. ആരോഗ്യം, പരിസ്ഥിതി സുരക്ഷ, കര്‍ഷക സുരക്ഷ, സാമ്പത്തിക സുരക്ഷ, പോഷക ഭക്ഷണ സുരക്ഷ, പരിസ്ഥിതി സൗഹാര്‍ദ വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ പഴങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതല്‍ ഇനിയും പ്രയോജനപ്പെടുത്തണം.
ജപ്പാനിലെ പഴ വര്‍ഗ്ഗ പാര്‍ക്കില്‍ പോയി നോക്കിയാല്‍ ജപ്പാന്‍ പഴങ്ങളെ എത്ര മാത്രം ആദരിക്കുന്നുവെന്നും പ്രയോജനപ്പെടുത്തുന്നുവെന്നും മനസ്സിലാകുമെന്ന് കെന്‍  പറഞ്ഞു.സുഗന്ധ വ്യജ്ഞനങ്ങള്‍ക്കും ഔഷധ ചെടികള്‍ക്കും സമാനമായ സാധ്യതയുണ്ട്.
ലോകത്തിലെ അന്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പഴങ്ങളുടെ രുചിയും സാധ്യതകളും മനസ്സിലാക്കി. ഞാന്‍ ആയിരത്തോളം പഴങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ നൂറ്റാണ്ടിലെ മുന്തിയ 5 പഴങ്ങള്‍ ഇതാണ്,
1. ദുരിയാന്‍ (Durian) Family.   (Malavaceae)
2. മാങ്കോസ്റ്റിന്‍  Family (Garcinia)
3. കൊക്കം (Kokkum) Family.    (Cluvsiacea)
4. ചക്ക  ( Jack fruit) Family (Moracea)
5. ജാബുട്ടികാബ (Jabuticaba) Family. (Mytraceae) (ബ്രസീലിയന്‍ മുന്തിരി എന്നറിയപ്പെടുന്ന പഴം)
പഴങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ സന്നദ്ധനാണെന്ന് കെന്‍ പറഞ്ഞു. ഒരു ദിവസം 100 ല്‍ അധികം വരുന്ന മെയിലുകള്‍ക്ക് മറുപടി അയക്കുന്നതിനിടയില്‍ കെന്‍  ചിരിച്ച് വീണ്ടും പറഞ്ഞു. ഞാന്‍ മറുപടി അയക്കും ആശങ്ക വേണ്ട.. :ഫെയ്‌സ്ബുക്കിലും സജീവമായ ഈ പഴ വേട്ടക്കാരനെ കെന്‍ ലൗ കോന എന്ന ഐഡിയില്‍ ബന്ധപ്പെടാം..
ആര്യ ഉണ്ണി
കടപ്പാട്

.

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate