Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഏത്തവാഴ നടല്‍

ഇപ്പോള്‍ ഏത്തവാഴ നട്ടാല്‍ അടുത്ത ഓണത്തിന് കുല വെട്ടാം.

 

ഏത്തയ്ക്കാ ഉപ്പേരിയും ശര്‍ക്കര വരട്ടിയുമില്ലാത്ത ഓരോണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഓണക്കാലത്ത് ഒരു കിലോ ഏത്തക്കായക്ക് 65-70 രൂപ വില കിട്ടുകയും ചെയ്യും. മഞ്ചേരി നേന്ത്രന്‍, കരുളായി, കോട്ടയം വാഴ, കാളിയേത്തന്‍, ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, സ്വര്‍ണമുഖി, എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട വിവിധയിനം നേന്ത്രവാഴകള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. നനയ്ക്കാന്‍ സൗകര്യമുള്ളവര്‍ മാത്രമേ ഓണവാഴ കൃഷി ചെയ്യാവൂ. കാരണം വാഴയില്‍ കുല രൂപം കൊള്ളുന്നത് വേനല്‍ക്കാലത്തായിരിക്കും. അപ്പോള്‍ വെള്ളത്തിനും വളത്തിനും ഒരു കുറവുമുണ്ടാകാന്‍ പാടില്ല.
രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് ഒരടി മേല്‍മണ്ണ് കുഴിയില്‍ തിരിച്ചിട്ട് 200 ഗ്രാം കുമ്മായവും ചേര്‍ത്ത് ഇളക്കി കരിയിലകളിട്ട് രണ്ടാഴ്ച വെക്കുക. ഒരു കൈക്കുടന്നയില്‍ കൊള്ളുന്ന വലിപ്പമുള്ള ഒന്നരക്കിലോഗ്രാം ഭാരം വരുന്ന വാഴക്കന്നുകള്‍ നന്നായി വൃത്തിയാക്കി 100 ഡിഗ്രി തിളച്ച വെള്ളത്തില്‍   ഇരുപത് സെക്കന്റ് മുക്കി വെയ്ക്കുക.
ആറിയ ശേഷം പച്ചച്ചാണകവും ചാരവും ചേര്‍ന്ന കുഴമ്പില്‍ മുക്കി 4 ദിവസം വെയിലില്‍ ഉണക്കി സൂക്ഷിക്കാം. 10 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കാല്‍ക്കിലോ വീതം എല്ലുപൊടികളും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് കന്ന് നന്നായി ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടുക.
10 ഗ്രാം വന്‍പയര്‍ തടത്തിന് ചുറ്റുമായി വിതച്ച് 35 ദിവസം കഴിയുമ്പോള്‍ പറിച്ച് തടത്തില്‍ തന്നെയിട്ട് പച്ചച്ചാണകവും ചാരവും ചേര്‍ന്ന കുഴമ്പില്‍ മുക്കി 4 ദിവസം വെയിലില്‍ ഉണക്കി സൂക്ഷിക്കാം. 10 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കാല്‍ക്കിലോ  വീതം എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് കന്ന് നന്നായി ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടുക.
10 ഗ്രാം വന്‍പയര്‍ തടത്തിന് ചുറ്റുമായി വിതച്ച് 35 ദിവസം കഴിയുമ്പോള്‍ പറിച്ച് തടത്തില്‍ത്തന്നെയിട്ട് പച്ചച്ചാണകം കലക്കിയൊഴിക്കുക. 30,60,90,120,150  ദിവസങ്ങളിലായി കുലയ്ക്കുന്നതിന് മുമ്പ് അഞ്ചുതവണ എന്‍.പി.കെ വളങ്ങള്‍ നല്‍കണം.
കുലച്ച് കൂമ്പൊടിച്ചതിന് ശേഷം അവസാന വളം കൊടുക്കാം. 6 തവണകളായി മൊത്തം 415 ഗ്രാം യൂറിയ, 575  ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് , 600  ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. ഓരോ രാസവളപ്രയോഗത്തിന് മുമ്പും 100 ഗ്രാം വീതം ഡോളമൈറ്റ് തടത്തില്‍ വിതറി ചേര്‍ക്കണം.
അവസാന പടല വിരിഞ്ഞാല്‍ ഉടന്‍ കൂമ്പൊടിക്കണം. കുലച്ച് 15, 30 ദിവസങ്ങളില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം പൊട്ടാസ്യം സള്‍ഫേറ്റ് കലക്കി കുലയിലും അവസാനം വന്ന ഇലകളിലും തളിച്ചുകൊടുത്താല്‍ തൂക്കം കൂടും.  ദ്വാരങ്ങളിട്ട പ്ലാസ്റ്റിക് കവറോ, തുണിസഞ്ചിയോ ചാക്കോ ഉണങ്ങിയ ഇലകളോ ഉപയോഗിച്ച് കുല പൊതിഞ്ഞാല്‍ നല്ല നിറവും തൂക്കവും ലഭിക്കും. കുലച്ചു കഴിഞ്ഞാല്‍ വശങ്ങളില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ ചവിട്ടി ഒടിച്ചിടണം. തടതുരപ്പന്‍ പുഴു വരാതെ നോക്കണം.
കന്ന് നട്ട് രണ്ട് മാസത്തിനുള്ളില്‍ വാഴ ഒന്നിന് 3 രൂപ എന്ന നിരക്കില്‍ പ്രീമിയമടച്ച് കൃഷിഭവനില്‍ ഇന്‍ഷൂര്‍ ചെയ്യണം. കുലച്ച് കഴിഞ്ഞ് പ്രകൃതി ക്ഷോഭത്തില്‍ വാഴ നശിക്കുകയാണെങ്കില്‍ കുലയൊന്നിന് 300 രൂപ ഏത്തവാഴയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.
കൃഷിഫാമുകളില്‍ നിന്നും നടാന്‍ ടിഷ്യു കള്‍ച്ചര്‍ തൈകളും ലഭിക്കും. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലുള്ള കൃഷി ഭവനുകളില്‍ നിന്നും വാഴയൊന്നിന് 10.50 രൂപ സബ്‌സിഡിയും ലഭിക്കും.
കടപ്പാട്:ആര്യ ഉണ്ണി
3.10526315789
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top