Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആത്തചക്ക കൃഷിയും പരിപാലനവും

ആത്തചക്ക അഥവാ സീതാപ്പഴം എന്ന ഭക്ഷ്യ വിളയും ,ഉൽപ്പാദന മാർഗനിർദ്ദേശങ്ങളും അറിയാനുള്ള അറിവിടം.

അനോനേസീ സസ്യകുടുംബത്തിൽപ്പെടുന്ന ചെറുവൃക്ഷമാണ് ആത്ത ചക്ക . ഇതിന്റെ  ശാസ്ത്രീയനാമംAnnona reticulata എന്നാണ് . ആത്തചക്കയുടെ ജൻമദേശം അമേരിക്കയിലെഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തിൽ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്.  പൂക്കൾ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപവുമാണ് . തെക്കൻകേരളത്തിൽ ഇതിനെ ആനമുന്തിരി എന്നും വിളിക്കാറുണ്ട്. ആത്തചക്ക സീതപ്പഴം എന്നും അറിയപ്പെടും .  കണ്ണൂരിന്റെ ചില ഭാഗങ്ങളിൽ ഇതിനു സൈനാമ്പഴം എന്നും വിളിക്കുന്നു .
ചെറിമോയ - അനോന ചെറിമോള -ഷുഗർ ആപ്പിൾ - അനോന സ്ക്വാമോസ-പോണ്ട് ആപ്പിൾ , അലിഗേറ്റർ ആപ്പിൾ,അനോന ഗ്ലാബ്ര , ജനുസ്സിൽ വിവിധ ഇനങ്ങൾ കണ്ടുവരുന്നു. 'ചെറിമോയ' എന്നറിയപ്പെടുന്ന അനോന ചെറിമോളയും, ഷുഗർ ആപ്പിൾ, എന്നും ഇതിനു പേരുണ്ട്. എന്നറിയപ്പെടുന്ന അനോന സ്ക്വാമോസയും ഇതിന്റെ മധുരഫലങ്ങളാലാണ് വിലമതിക്കപ്പെടുന്നത്. ചെറിമോയപ്പഴങ്ങൾ സുഗന്ധമുള്ളതാണ്. പോണ്ട് ആപ്പിൾ ,അലിഗേറ്റർ ആപ്പിൾ ,എന്നൊക്കെ അറിയപ്പെടുന്ന അനോന ഗ്ലാബ്ര  10-15 മീ. വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. ദക്ഷിണ അമേരിക്കയും വെസ്റ്റ് ഇൻഡീസ് ദ്വീപുകളുമാണ് ഇതിന്റെ ജൻമദേശം.ഇതിന്റെ തടിക്കാണ് പ്രാധാന്യം. കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഈ തടികൊണ്ട് നിർവഹിക്കാവുന്നതാണ്. ഇതിന്റെ പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല. ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. കേരളത്തിലെ മണ്ണിനോടും കാലാവസ്ഥയോടും നന്നായി ഇണങ്ങിക്കഴിഞ്ഞിരിക്കുന്ന ആത്ത പലേടത്തും കാട്ടുചെടികളോടൊപ്പം, അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ, സമൃദ്ധിയായി വളരുന്നതു കാണാം. ആന്ധ്രപ്രദേശത്തിൽ അനേകായിരം ഏക്കറുകളിൽ ഇവ ഇങ്ങനെ വളരുന്നുണ്ട്. ഇതിനെ ഒരു കാർഷികവിളയായി മാറ്റിയിട്ടുള്ള ചില സംസ്ഥാനങ്ങളാണ് തമിഴ്നാട്, അസം, ഉത്തർപ്രദേശ് എന്നിവ. കേരളത്തിൽ ഇപ്പോഴും ഇവ കൃഷിചെയ്തു തുടങ്ങിയിട്ടില്ല. വീട്ടുപറമ്പുകളിൽ അവിടവിടെ തനിയേ വളരുകയോ നട്ടുവളർത്തുകയോ ആണ് ചെയ്യുന്നത്.
നമ്മുടെ നാട്ടിൽ വളരുന്ന ആത്തകളിൽ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു . മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളിൽനിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതൽ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോൾ കൃത്രിമമായ പരാഗണംമൂലം വിളവു വർധിപ്പിക്കാൻ സാധ്യമായിത്തീർന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാൻ തുടങ്ങും. കായ്കൾ നന്നായി വിളഞ്ഞുകഴിഞ്ഞാൽ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തിൽതന്നെ നിർത്തിയിരുന്നാൽ അവ ശരിയായ രീതിയിൽ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.
അനോന സ്ക്വാമോസ എന്ന ആത്ത സീതപ്പഴം , സീതാഫൽ, കസ്റ്റാർഡ് ആപ്പിൾ എന്നു അറിയപ്പെടുന്ന ഒരു ഇനമാണ്‌. അനോന റെറ്റിക്കുലേറ്റ എന്ന ആത്ത രാമപ്പഴം, റാംഫൽ, ബുള്ളക്സ് ഹാർട്ട് എന്ന് അറിയപ്പെടുന്ന മറ്റൊരു ഇനമാണ്‌. അനോന മ്യൂറിക്കേറ്റ എന്ന മുള്ളാത്തഎന്നത് മൂന്നാമതൊരിനമായാണ്  കാട്ടാത്തയെ കാണുന്നത് .
അധികം ഉയരത്തിൽ വളരാത്ത ആത്ത ധാരാളം ശാഖകളും നിറയെ ഇലകളും ഉള്ള ഒരു മരമാണ്‌. നല്ല പോലെ വളംചെയ്തു പരിപാലിക്കപ്പെടുന്ന മരത്തിൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കുന്നു. 15-20 വർഷം വരെ മാത്രമേ നല്ല പോലെ ഫലങ്ങൾ നൽകുന്നുള്ളു ഈ മരം. പഴുത്ത പഴങ്ങൾ പിളർന്നു നോക്കിയാൽ വെള്ളനിറത്തിലുള്ള ഭഷ്യയോഗ്യമായ കഴമ്പും അതിനുള്ളിൽ കറുത്ത നിറത്തിൽ കുറെ വിത്തുകളും കാണാം. കഴമ്പുള്ള ഭാഗം നല്ല മധുരമായിരിക്കും.ആത്തചക്കയിൽ ഔഷധ ഗുണങ്ങൾ ധാരാളമായി അടങ്ങിരിക്കുന്നു.ഫലം, വിത്ത് ,വേര്, ഇല തുടങ്ങിയവയെല്ലാം ഔഷധതത്തിനു ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും ,വാതം കുറയ്ക്കും , പഴം ഞരമ്പ്കൾക്കു ഉണർവും മാംസപേശികൾക്ക് ശക്തിയും കൂട്ടും,കൂടാതെ കാൻസറിന് ഉത്തമ മരുന്നാണ് ഈ ഫലം .

ആര്യ ഉണ്ണി

2.84210526316
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top