অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക വിജ്ഞാനം

കാര്‍ഷിക വിജ്ഞാനം

ജൈവ കൃഷി രീതിയില്‍ സ്യുഡോമോണസ്

സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രാസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം. ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.  രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക,  ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രെക്ഷിക്കാം.  ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം.  ചെടികളുടെ വളര്‍ച്ചയുടെ സമയത്തും സ്യുഡോമോണസ് ഉപയോഗിക്കാം,  മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം. നിങ്ങള്‍ ജൈവ കൃഷി രീതിയില്‍ താല്‍പരര്‍ ആണെങ്കില്‍ ഒരു തവണ സ്യുഡോമോണസ് ഉപയോഗിച്ച് നോക്കുക, അര കിലോ പാക്കെറ്റ് വാങ്ങിയാല്‍ ഒരു തവണത്തെ അടുക്കള തോട്ടത്തിലെ വിളകള്‍ക്ക് ഉപയോഗിക്കാം. ജൈവ കൃഷിയില്‍ ആക്രമണത്തിനെക്കാള്‍ നല്ലത്  പ്രതിരോധമല്ലെ. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെഎല്ലാം സ്യുഡോമോണസ്  ലഭ്യമാണ്.

ഗോമൂത്ര കാന്താരി മുളക് കീടനാശിനി

ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍.

  • ഗോമൂത്രം – 1 ലിറ്റര്‍
  • കാന്താരി മുളക് – 1 കൈപ്പിടി
  • ബാര്‍ സോപ്പ് – 50 ഗ്രാം

കാ‍ന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത്‌ 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം

ഇല ചെടികളിലെ പുതുമകളിലേക്ക് ഒരു എത്തി നോട്ടം….!

കണ്ടുമടുത്ത പഴയകാല ഇലച്ചെടികളുടെ ഇടയിലേക്ക് പുതു നിറങ്ങളുമായി നൂതനയിനങ്ങള്‍ എത്തിയിരിക്കുന്നു.നമ്മുടെ വീട്ടുമുറ്റത്തെ മനോഹരമാക്കാന്‍ ഇനി ഇവയും കൂടി  ഉള്‍പ്പെടുത്തു. ഒറ്റ നോട്ടത്തില്‍  പ്ലാസ്റ്റിക് ചെടികളെന്നു തോന്നും വിധം അത്ര മനോഹരമാണ് ഇവയെല്ലാം.

യൂജീനിയ

ഓസ്ട്രേലിയന്‍ സ്വദേശിയും ഗ്രാമ്പു കുടുംബത്തിലെ അംഗവുമായ യുജീനിയ അതിര് തിരിക്കാനുള്ള കുറ്റിച്ചെടി ഇനങ്ങളിലെ നവാഗതനാണ്. കിളിര്‍ത്തുവരുന്ന ഇലകള്‍ക്കും തണ്ടിനും ഇളം ഓറഞ്ചു കലര്‍ന്ന ചുവപ്പ് നിറമാണ് ചെടിയെ വേറിട്ടു നിര്‍ത്തുന്നത്. ഇംഗ്ലീഷില്‍ ലില്ലി പില്ലി എന്നു വിളിപ്പേരുള്ള ഈ അലങ്കാരചെടിയുടെ പ്രായമായ ഇലകള്‍ക്ക് കടും പച്ചനിറമാണ്. ഇവയുടെ കമ്പ് മുറിച്ച് നട്ടു വളര്‍ത്തിയെടുക്കാം. കമ്പുകോതി നിര്‍ത്തിയില്ലെങ്കില്‍ വളര്‍ന്നു ചെറിയ മരമായി മാറും. ചട്ടിയില്‍ വളര്‍ത്താനാണെങ്കില്‍ ഒരടിയെങ്കിലും വലുപ്പമുള്ള ചട്ടിയാണ് ആവശ്യം. സ്വമേധയാ ശാഖകള്‍ ഉല്‍പ്പാധിപ്പിക്കുന്ന ഈ ഇലച്ചെടിയുടെ കമ്പു കോതിയാല്‍ നിറയെ ചുവന്ന ശാഖകള്‍ ഉണ്ടായി വരും. നേരിട്ട് വെയിലുള്ളിടത്ത് വളര്‍ത്തിയാല്‍ മാത്രമേ യുജീനയ്ക്ക് ആകര്‍ഷകമായ ആകരഭംഗി കിട്ടുകയുള്ളൂ. കമ്പു കൊത്തിയെടുത്ത് ഏത് ആകൃതിയിലും ഒരുക്കിയെടുക്കാമെന്നത് യുജീനയുടെ സവിശേഷതയാണ്.

സിങ്കോണിയം.

മങ്ങിയ വെള്ളയും പച്ചയും നിറത്തില്‍ ഇലകളും, പടര്‍ന്നു കയറുന്ന പ്രകൃതവുമുള്ള സിങ്കോണിയാത്തിന്‍റെ സ്ഥാനത്തേക്ക് കുറ്റിച്ചെടിയുടെ സ്വഭാവവും കുത്തിനിറച്ചതുപോലെ, നിറയെ ആകര്‍ഷകമായ ഇലകളുമായി സങ്കരയിനങ്ങള്‍ വരുന്നു. മരത്തണലില്‍ കൂട്ടമായി നട്ട് വളര്‍ത്താന്‍ ഇളം മഞ്ഞയും പച്ചയും കലര്‍ന്ന ഇലകളുള്ളവയും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മോടിയാക്കാന്‍ തവിട്ട് ഇലകളുള്ളതും വെള്ളയും പച്ചയും ഇടകലര്‍ന്നവയും കൂടാതെ ചട്ടി നിറഞ്ഞു തിങ്ങി വളരുന്ന മിനിയേച്ചര്‍ ഇനങ്ങളും ഇന്ന് ലഭ്യമാണ്.കുഞ്ഞന്‍ ഇലകളുള്ള മിനിയേച്ചര്‍ ഇനങ്ങള്‍ ടെറെറിയാംഒരുക്കാനും നന്ന്.ചുവട്ടില്‍ നിന്ന് സ്വാഭാവികമായി തൈകള്‍ ഉല്‍പ്പാതിപ്പിച്ച് കൂട്ടമായി മാറുന്ന സിങ്കോണിയാത്തിന്‍റെ തൈകള്‍ വേര്‍പെടുത്തിയെടുത്ത്  നടാം. ഭാഗികമായി തണലുള്ളിടമാണ് സിങ്കോണിയത്തിന് പറ്റിയത്.

ബ്രൊമീലിയാഡ്

വര്‍ഷകാലത്ത് അലങ്കാര ചെടികളില്‍  ഏറ്റവും പ്രിയമുള്ളവയാണ് അലങ്കാര ബ്രൊമീലിയാഡ് ഇനങ്ങള്‍. പൈനാപ്പിള്‍ കുടുംബത്തില്‍പെടുന്ന ഇവയിലെ നിയോറിഗേലിയ, ക്രിപ്ട്ടാന്തസ് ഇനങ്ങള്‍ വീടും  പൂന്തോട്ടവും മനോഹരമാക്കാന്‍ വളരെ നല്ലതാണ്. ടിഷ്യുകള്‍ച്ചര്‍ രീതിയില്‍ തയ്യാറാക്കുന്ന തൈകള്‍ വിപണിയില്‍ കിട്ടും.   നിയോറിഗേലിയ ഇനം പ്രായമെത്തിയാല്‍ ചുവട്ടില്‍ നിന്നും തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. കടും ചുവപ്പ്, തവിട്ട്,മഞ്ഞ കലര്‍ന്ന പച്ചനിറങ്ങളില്‍ ഇലകളുമായി നില്‍ക്കുന്ന ക്രിപ്റ്റാന്താസ് കണ്ടാല്‍ ചെടി ഒറ്റ നോട്ടത്തില്‍ ഒരു ചെറു പൈനാപ്പിള്‍ ചെടിപോലെ തോന്നും. ഇവയ്ക്ക് ചെറിയ രീതിയിലുള്ള നന മതി. വെയില്‍ അധികമായാല്‍ നിറം മങ്ങും. എല്ലാവശങ്ങളിലേക്കും അടുക്കായി ക്രമീകരിച്ച കട്ടിയുള്ള വര്‍ണ്ണ ഇലകളാണ്  നിയോറിഗേലിയയുടെ ഭംഗി. പൂര്‍ണ്ണ വളര്‍ച്ചയാകുമ്പോള്‍ ഇലകള്‍ക്ക് വെള്ള വരകളോടു കൂടിയ ഇളം പച്ച നിറം കൈവരും.

ഗോള്‍ഡന്‍ ബോസ്റ്റണ്‍ ഫേണ്‍

അലങ്കാരപന്നല്‍ ചെടികളുടെ നൂതനയിനമാണ് ഇവ. കടും പച്ച നിറത്തില്‍ ഇലകളുള്ള പഴയ ബോസ്റ്റണ്‍ ഫേണിന്‍റെ വകഭേധമാണ്  ഗോള്‍ഡന്‍ ഇനം. പാതി തണലത്തു പരിപാലിക്കാന്‍ പറ്റിയ ഈ പന്നല്‍ ചെടി വളര്‍ന്നു വരുമ്പോള്‍ ചുറ്റും തൈകള്‍ മുളച്ച് കൂട്ടമായി തീരും. വെര്‍ട്ടിക്കല്‍  ഗാര്‍ഡന്‍ ഒരുക്കാനും തൂക്കു ചട്ടിയില്‍ വളര്‍ത്താനും  ഇത് നന്ന്. വേഗത്തില്‍ പടര്‍ന്നു വരുന്ന ഈ ഇലച്ചെടി നട്ടിരിക്കുന്നിടത്ത് തണലധികമായാല്‍ നിറം മങ്ങി അനാകര്‍ഷമായി പോകും. വേരുകള്‍ ആഴത്തില്‍ ഇറങ്ങാതെ കുറുകിയ തണ്ടിന്‍റെ ചുവട്ടില്‍ പുറ്റുപോലെ ഉള്ളത് കൊണ്ട് ആഴം കുറഞ്ഞ പരന്ന ചട്ടിയില്‍    ബോസ്റ്റണ്‍ ഫേണ്‍ പരിപാലിക്കാം.

ഡ്രസീന

വെയിലത്തും പാതി തണലത്തും വളര്‍ത്താന്‍ പറ്റിയ  ഡ്രസീന മലയാളികള്‍ക്ക് സുപരിചിതം.  ഗോള്‍ഡന്‍ ലീഫിനത്തിന്‍റെ ഇലകള്‍ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ചെറിയ പച്ചപുള്ളികളുള്ളവയാണ്.പാതി തണലുള്ളിടത്താണ് ഇവ തഴച്ചു വളരുന്നത്‌. ശിഖരങ്ങള്‍ കുത്തനെ ഉയരാതെ വശങ്ങളിലേക്കും ചാഞ്ഞുമാണ് വളരുന്നത്‌. നട്ടിരിക്കുന്നിടത്ത് ഈര്‍പ്പം അധികമായാല്‍ ചെടി കേടകുന്നതുകൊണ്ട് മഴ നനയാതെ സൂക്ഷിക്കുക. വലിയ ചട്ടിയില്‍ 2-3 ചെടികള്‍ ഒരുമിച്ചു നട്ടാല്‍ ഇലകള്‍ തിങ്ങി ചട്ടി വേഗത്തില്‍ നിറഞ്ഞു നില്‍ക്കും. മുഴുവനായി ഇളം മഞ്ഞ നിറത്തില്‍ വീധിയുള്ള ഇലകളുമായി ലൈം ലൈറ്റ് ഇനവും നമ്മുടെ നാട്ടില്‍ എത്തിയിട്ടുണ്ട്.ഒട്ടും തന്നെ ഉയരത്തില്‍ വളരാത്ത ഈ ഇനം പാതി തണലുള്ളിടത്ത് കൂട്ടമായി നടുംപോഴാകും  കൂടുതല്‍ ഭംഗി.പ്രായമാകുമ്പോഴും തണലധികമാകുമ്പോഴും മഞ്ഞ നിറം മാറി ഇളം പച്ച നിറമാകും. വീട്ടിനുള്ളില്‍ ശുദ്ധവായു കിട്ടാന്‍ ഏറ്റവും യോജിച്ച ചെടികളാണ് ഡ്രസീന. ഇവയുടെ അലങ്കാരയിനങ്ങള്‍ തലപ്പു മുറിച്ചു നട്ടാണ് വളര്‍ത്തിയെടുക്കുക.

ഇനി മണ്ണിനുമുണ്ടൊരു മ്യുസിയം…….

മണ്ണിനെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്കായി രാജ്യാന്തരനിലവാരമുള്ള സോയില്‍ മ്യുസിയം കേരളത്തിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും  ഗവേഷകര്‍ക്കും  ശാസ്ത്രജ്ഞര്‍ക്കും പാരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും മാത്രമല്ല, മണ്ണിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം മണ്ണിനെകുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്.കേരള മണ്ണ്പര്യവേഷണ-സംരക്ഷണ വകുപ്പിന്‍റെ  കീഴില്‍ തിരുവനതപുരത്ത് പാറോട്ടുകോണത്താണ് സംസ്ഥാന സോയില്‍ മ്യുസിയം. ഇന്ത്യയില്‍ രാജ്യാന്തര നിലവാരമുള്ള ഏക സോയില്‍ മ്യുസിയമാണിത്. ലോകത്തിലെ ഏറ്റവും വലിയ മണ്ണുശേഖരമാണ് ഇവിടെയുള്ളത്. വിവിധ പ്രദേശങ്ങളിലെ മണ്ണിന്‍റെ സവിശേഷതകള്‍, ഓരോ കൃഷിക്കും യോജിച്ച മണ്ണിനങ്ങള്‍, ഇവയുടെ ഭൗതിക, രാസ സവിശേഷതകള്‍ എന്നിവയുടെ ശാസ്ത്രീയ വിശദീകരണം ഇവിടെ നിന്നും ലഭിക്കും. ഓരോ മണ്ണിന്‍റെയും ഉത്ഭവം. അതായത്, മാതൃപാറയില്‍ നിന്നും വ്യത്യസ്ഥ രാസപ്രക്രിയയിലൂടെ ഇന്നത്തെ അവസ്ഥയില്‍ എത്തിയതിന്‍റെ വിവിധ ഘട്ടങ്ങള്‍ മോണോലിത്തുകളിലൂടെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ പ്രദേശങ്ങളില്‍  നിന്ന് ശേഖരിച്ച 82 മോണോലിത്തുകളാണ് മ്യുസിയത്തില്‍ ഉള്ളത്.ഓരോ തരം മണ്ണിലേയും കൃഷി സംബന്ധിച്ചനിര്‍ദേശങ്ങളും ഇവിടെ ലഭിക്കും. യുറോപ്പിലും അമേരിക്കയിലും നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പഠന,ഗവേഷണനങ്ങള്‍ക്കായി ഇവിടെ വരുന്നു. മ്യുസിയത്തിലെ മിനി തീയേറ്ററില്‍ മണ്ണുസംരക്ഷണം,പ്രകൃതിസംരക്ഷണം, രാജ്യാന്തര മണ്ണുവര്‍ഷം തുടങ്ങിയ വിഷയങ്ങളുടെ ഡോക്യുമെന്‍റെറികളും പ്രദര്‍ശിപ്പിക്കുന്നു. എല്ലാ പ്രവര്‍ത്തിദിനങ്ങളിലും മ്യുസിയം പൊതു ജനങ്ങള്‍ക്കായി തുറന്നിരിക്കും. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് രൂപ, മറ്റുള്ളവര്‍ക്ക് ഇരുപത് രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.വിദ്യര്‍ത്ഥികള്‍ക്ക് പഠനംനാവശ്യങ്ങള്‍ക്കായി വിവിധയിനം മണ്ണിനങ്ങള്‍ അടങ്ങുന്ന  കിറ്റ് ഇവിടെ ലഭിക്കും

രാമച്ചം

ഔഷധമായും സുഗന്ധമായും മാത്രമല്ല കരകൌശലവസ്തുക്കളായും മാറി വരുമാനം തരുന്ന വിളയാണ് രാമച്ചം.  കേരളത്തിലെ ആയുര്‍വേദ ഔഷധനിര്‍മ്മാണ ശാലകള്‍ ഉപയോഗിക്കുന്ന അത്രയോ അതിലധികമോ രാമച്ചവേര് കരകൌശല രംഗത്ത് ഉപയോഗിക്കപ്പെടുന്നുണ്ട്. സുഗന്ധവും ഔഷധഗുണങ്ങളും ഒത്തുചേരുന്നതിനാല്‍  രാമച്ചഉല്‍പ്പന്നങ്ങള്‍ക്ക് വിദേശവിപണിയില്‍ നല്ല പ്രിയമുണ്ട്. ത്വക്ക് രോഗങ്ങള്‍, ശരീര ദുര്‍ഗന്ധം എന്നിവയ്ക്ക് ഉപയോഗിക്കുന്ന രാമച്ചവേര് മറ്റ് ആയുരവേധ മരുന്നുകള്‍ക്കും ആവശ്യമുള്ള ചേരുവയാണ്. പക്ഷെ, കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഔഷധ വിളകളുടെ പട്ടികയില്‍ രാമച്ചം ഇല്ല. അതുകൊണ്ട് തന്നെ ഔഷധ കൃഷിക്കുള്ള സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ രാമച്ചം കൃഷി ചെയ്യുന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. വളരെയേറെ അധ്വാനവും മുതല്‍ മുടക്കും വേണ്ടിവരുന്ന ഈ കൃഷി അന്ന്യം നിന്നുപോകാതെ സംരക്ഷിക്കേണ്ടത് തന്നെയാണ്.സംസ്ഥാനസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രാമച്ച്ച കൃഷിക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുന്നതിനൊപ്പം കേന്ദ്രപട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും സാധിക്കും.

ജൈവ സംരക്ഷകം എങ്ങനെ തയ്യാറാക്കാം…..?

താഴെപ്പറയുന്ന രീതിയില്‍ മിശ്രിതം തയ്യാറാക്കാം.

2%പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍ വെള്ളത്തില്‍) + 1-2% വേപ്പെണ്ണ (1-2 മി.ലിറ്റര്‍ വേപ്പെണ്ണ 100 മി.ലിറ്റര്‍ വെള്ളത്തില്‍)
അല്ലെങ്കില്‍
2% പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍ വെള്ളത്തില്‍) + 1-2% വിനാഗിരി (1-2 മി.ലിറ്റര്‍ വിനാഗിരി 100 മി.ലിറ്റര്‍ വെള്ളത്തില്‍)
അല്ലെങ്കില്‍
2%പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍ വെള്ളത്തില്‍) +1-2% നാരങ്ങാനീര് (1-2 മി.ലിറ്റര്‍ നാരങ്ങാനീര് 100 മി.ലിറ്റര്‍ വെള്ളത്തില്‍)

സുസ്ഥിര വിളവിന് സുസ്ഥിര……..

കുരുടുപ്പിനെ പ്രതിരോധിക്കുന്ന വെണ്ട ഇനമാണ്‌ സുസ്ഥിര
വെണ്ട കര്‍ഷകരുടെ പ്രധാന പ്രശ്നമാണ് വെണ്ടയിലെ കുരുടുപ്പ് അഥവാ മൊസൈക് രോഗം. വൈറസുകളാണ് ഇതിന്‍റെ രോഗകാരി. ഇലകളിലെ ഞരമ്പുകള്‍ മഞ്ഞനിറമാകുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. കുരുടിപ്പ് വന്ന ചെടികളില്‍ ക്രമാതീതമായി വിളവ കുറയുന്നതും വിളവ് തരാതെ ചെടി പൂര്‍ണ്ണമായും നശിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. തൈകള്‍ മുതല്‍ വിളവു തരുന്ന ചെടികളില്‍ വരെ ഈ രോഗബാധ കണ്ടു വരുന്നു. കുരുടുപ്പിന്‍റെ രോഗകാരി വൈറസുകളായാതിനാല്‍ രോഗം വന്നതിനു ശേഷമുള്ള സമ്പൂര്‍ണ്ണ നിയന്ത്രണം സാധ്യമല്ല. പലപ്പോഴും കര്‍ഷകര്‍ ചെയ്തു വരുന്ന നിയന്ത്രണമാര്‍ഗങ്ങളും പലപ്പോഴും വേണ്ടപോലെ ഗുണം ചെയ്യാറില്ല.ഇതിനു പ്രതിവിധിയാണ് കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജിലെ ഒളരികള്‍ച്ചറല്‍ വിഭാഗം ശാസ്ത്രജ്ഞ്ര്‍ വികസിപ്പിച്ചെടുത്ത കുരുടിപ്പ് രോഗ പ്രതിരോധശേഷിയുള്ള വേണ്ടയിനമാണ് സുസ്ഥിര.പശ്ചിമ ആഫ്രിക്കന്‍ നാടുകളില്‍ കണ്ടു വരുന്ന Abelmoschus caillei എന്ന ഇനത്തില്‍ ഒറ്റച്ചെടിനിര്‍ധാരണം ചെയ്തെടുത്തതാണ് ഈ ഇനം. കേരളത്തിലെ കാലാവസ്ഥക്കും വീട്ടുകൃഷിരീതിക്കും ഏറെ അനുയോജ്യമാണ്. നീണ്ട പച്ച നിറത്തിലുള്ള കായ്കളുണ്ടാകുന്ന സുസ്ഥിര, കൊമ്പുകോതല്‍ പ്രക്രിയയിലൂടെ ദീര്‍ഘകാല വിളയായും പരിപാലിക്കാം. 3 വര്ഷം വരെ ഒരേ ചെടിയില്‍ നിന്ന് വിളവെടുക്കാവുന്നതാണ്. മറ്റു വെണ്ടയിനങ്ങളെ അപേക്ഷിച്ച് പൂവിടാന്‍ കൂടുതല്‍ സമയമെടുക്കും. വിത്ത് നട്ട് 50_52 ദിവസമെടുക്കും പൂവിടാന്‍. വിളദൈര്‍ഘ്യവും സുസ്ഥിരയ്ക്ക് താരതമ്മ്യേന കൂടുതലാണ് (6മാസം). കായ്കള്‍ക്ക് ഏകദേശം 22 സെ.മീ. നീളവും 20_30 ഗ്രാം തൂക്കവും വരും. ഒരു ഹെക്ടറില്‍ നിന്നും ശരാശരി 18 ടണ്‍ വിളവ് ലഭിക്കും.

കൃഷിപാഠങ്ങള്‍

*ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളങ്ങള്‍*

പ്രധാനമായും കര പ്രദേശത്ത് അമ്ല-ക്ഷാരഗുണമില്ലാത്തതോ ക്ഷാരഗുണമുള്ളതോ ആയ മണ്ണില്‍ മസ്സൂരിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.

വിത്ത് പരിചരണം

10 കിലോഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷാമാണു വളം വേണ്ടിവരും. അല്പം കഞ്ഞിവെള്ളം ചേര്‍ത്ത0 4500 മി.ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണു വളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്ണം.

തൈകളുടെ വേര്  പരിചരണം

10 മുതല്‍ 15 ലിറ്റര്‍  വെള്ളത്തില്‍        ഒരു കിലോഗ്രാം ഫോസ്ഫറസ് ലായക  ജീവാണുവളം അതില്‍ പറിച്ചുല  നടേണ്ട തൈകളുടെ വേരു ഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.

മണ്ണില്‍ ചേര്‍ക്കുന്ന വിധം

3-5 കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണു വളം നന്നായി പൊടിച്ച 50 കിലോഗ്രാം ഉണക്കിയ കമ്പോസ്റ്റ് / കാലിവളം ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത്  സൂക്ഷിച്ച് അടുത്ത് ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക

*ആൽബിൻ വർഗ്ഗീസ്, അടൂർ*

ഔഷധഗുണമുള്ള ബ്രഹ്മി.

ശാസ്ത്രീയ  നാമം : Bacopa Monnieri

ഒരു ആയുർവേദ ഔഷധസസ്യമാണ്‌ ബ്രഹ്മി.  നെൽകൃഷിക്ക് സമാനമായ രീതിയിലാണ്‌ ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്‌. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്.  എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.    ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു  ഉപയോഗിക്കുന്നു.  നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുത്താല്‍ മതി.  ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.  മ്മുടെ നാട്ടില്‍ നീര്‍ക്കെട്ടുള്ള സ്ഥലങ്ങള്‍, കുളങ്ങള്‍,  ചളിക്കുണ്ടുകള്‍,  തീരദേശങ്ങള്‍, പാടങ്ങള്‍, അരുവികള്‍,  പൊട്ടക്കുളങ്ങള്‍ എന്നിവിടങ്ങളിലും  ഉപ്പുവെള്ളമില്ലാത്ത സ്ഥലങ്ങളിലും ഇവ നന്നായി വളരും.

ഔഷധ നിര്‍മാണരംഗത്തും ചിലതരം പ്രത്യേക രോഗങ്ങള്‍ക്കും ബ്രഹ്മി ധാരാളമായി ഉപയോഗിക്കുന്നു.  ഔഷധങ്ങളുണ്ടാക്കുന്നതില്‍ ഇതിന്‍റെ  നീരും മറ്റും ചില സന്ദര്‍ഭങ്ങളില്‍സമൂലം  അരച്ചു ചേര്‍ത്തും ഉപയോഗിച്ചു വരുന്നു.  ബുദ്ധിക്ഷയം,  ഓര്‍മക്കുറവ്,  മാറാത്ത  തലവേദന,  അപസ്മാരം,  ഭ്രാന്ത്,  മാനസിക രോഗങ്ങള്‍,  മുടിയുടെ നര, നാഡീഞരമ്പുകളുടെ തളര്‍ച്ച,  ഹൃദയഭിത്തികളുടെ  സങ്കോചവികാസ ശക്തിക്കുറവ് എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഇത് ഗുളികയായും അരിഷ്ടമായും, ചൂര്‍ണമായും, ലേഹ്യമായും, ധാരയായും ഉപയോഗിച്ച് വരുന്നു. മൂത്രസംബന്ധമായ അസുഖങ്ങള്‍ക്കും പ്ലീഹാ രോഗങ്ങള്‍ക്കും മാറാത്ത ത്വക്ക് രോഗങ്ങള്‍ക്കും ലേപനമായി ഉപയോഗിക്കുന്നു.  മരുന്നുകളില്‍  ബ്രഹ്മിനീര് ചേര്‍ത്ത് ലേപനം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമായി കണ്ടു വരുന്നു. പ്രസവിച്ച കാലം മുതല്‍ കുട്ടികള്‍ക്ക് ബുദ്ധിയും സൗന്ദര്യവും വര്‍ധിക്കാനായി ബ്രഹ്മി നീരില്‍ സ്വല്‍പം സ്വര്‍ണം ഉരസിച്ചേര്‍ത്ത് കൊടുക്കാറുണ്ട്.   ബ്രഹ്മി അരച്ച് ചൂടുള്ള പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറ്റിലുണ്ടാകുന്ന ശൂല വേദനയും മറ്റ് അസ്വസ്ഥതകളും  മാറും. ജരാനരകള്‍ അകറ്റുന്നതിനും ബുദ്ധിശക്തി കൂട്ടുന്നതിനും, ചെറിയ കുട്ടികള്‍ക്ക് മലശോധനയില്ലാതെ വരുമ്പോഴും ബ്രഹ്മിനീര്‍  മാത്രമായോ  ചൂടാക്കിയ  ബ്രഹ്മിനീരില്‍  തേന്‍ ചേര്‍ത്തോ രാത്രി കൊടുക്കുന്നത് നല്ലതാണ്. ഉറക്കക്കുറവിന്  ബ്രഹ്മിനീര് ചേര്‍ത്തുണ്ടാക്കിയ എണ്ണ തലയില്‍ തേക്കുന്നതും  ബ്രഹ്മി അരച്ച് വെണ്ണ ചേര്‍ത്ത്നെറുകയിലിടുന്നതും ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഫലപ്രദമാണ്.  പശുവിന്‍ പാല്‍ ബ്രഹ്മി ചേര്‍ത്ത് കഴിക്കുന്നതും ബ്രഹ്മിനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും അപസ്മാരം മാനസിക അസ്വസ്ഥതകള്‍ എന്നിവക്ക് നല്ലതാണ്. ബ്രഹ്മിയില ദിവസേന നെയ്യില്‍ താളിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ബ്രഹ്മിനീരില്‍ ഇരട്ടിമധുരവും പാലും ചേര്‍ത്ത് കഴിക്കുന്നതും ജരാനരകളില്ലാതെ യൗവ്വനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാന്‍ സഹായിക്കുന്നു. വളപ്രയോഗമോ മറ്റേതെങ്കിലും തരത്തിലുള്ളപരിലാളനമോ ആവശ്യമില്ലാതെ യഥേഷ്ടംവളരുന്ന ഒരു നീര്‍ച്ചെടിയാണ് ബ്രഹ്മി. പന്തലിച്ചു വളരുന്ന ഏകവര്‍ഷ ചെടിയാണിത്. കമ്പുകളില്‍ നിന്നും വേരുണ്ടായി ഓരോ വേരും ഭൂസ്പര്‍ശം  ഉറപ്പുവരുത്തുന്നു.  വര്‍ഷകാലത്ത് ഉണ്ടാവുന്ന ഈ ചെടി വേനല്‍ക്കാലാരംഭത്തോടെ സ്വയംനശിക്കുന്നു.

പ്ലം ട്രീ.

കടും വര്‍ണത്തിലുള്ള പ്ലം ഏറെ സ്വാദിഷ്‌ഠമാര്‍ന്ന ഫലങ്ങളില്‍ ഒന്നാണ്‌. ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒരു പഴവർഗ്ഗമാന് പ്ലം(Plum). റോസാസീ കുടുംബത്തിൽ പെട്ട ഇതിന്‍റെ ശാസ്തനാമം പ്രൂണുസ് എന്നാണ്. നിറം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി പലതരം പ്ലം നിലവുലുണ്ട്. ഇന്ത്യയിൽ ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് എന്നിവടങ്ങളിൽ ഇവയുടെ കൃഷിയുണ്ട്. കേരളത്തിൽ കാന്തല്ലൂർ തുടങ്ങി പലസ്ഥലങ്ങളിലും വളരുന്നു ഒരു ശീത കാല പഴവർഗ്ഗമാണ് പ്ലം. പഴമായിട്ടും സംസ്‌കരിച്ചും ഉണക്കിയും ഇവ കഴിക്കാറുണ്ട്‌. ഏത്‌ രീതിയില്‍ ഉപയോഗിച്ചാലും ആരോഗ്യദായകങ്ങളാണ്‌ പ്ലം പഴങ്ങള്‍. ഉണങ്ങിയ പ്ലം പ്രൂണ്‍സ്‌ എന്നാണറിയപ്പെടുന്നത്‌. വിറ്റാമിന്‍ സി,കെ,എ, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പോഷകാഹാരമാണിത്‌. സൂപ്പര്‍ ഓക്‌സൈഡ്‌ അനിയോണ്‍ റാഡിക്കലെന്ന വിനാശകരമായ ഓക്‌സിജന്‍ റാഡിക്കലിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റി ഓക്‌സഡന്റുകളാല്‍ സമൃദ്ധമാണ്‌ പ്ലം. ശരീരത്തിലെ ചില കൊഴുപ്പുകള്‍ക്ക്‌ ഒക്‌സിജന്‍ അടിസ്ഥാനമാക്കി ഉണ്ടാകുന്ന തകരാറുകള്‍ തടയാന്‍ ഇവ സഹായിക്കും.

ലോകത്തില്‍ 2000 ത്തിലേറെ തരം പ്ലം പഴങ്ങള്‍ ഉണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പ്ലമ്മിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാന്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ആരോഗ്യത്തിന്‌ ഗുണംചെയ്യുന്ന ഏറെ ഘടകങ്ങള്‍ പ്ലമ്മില്‍ അടങ്ങിയിട്ടുണ്ടെന്നാണ്‌ ഗവേഷണ ഫലങ്ങള്‍. പ്രൂണ്‍സ്‌ എന്നറിയപ്പെടുന്ന ഉണങ്ങിയ പ്ലമ്മില്‍ അസ്ഥി ക്ഷതത്തെ തടയുന്ന ചെമ്പും ബോറോണും ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇനുലിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍ ഇവിയിലടങ്ങിയിട്ടുണ്ട്‌. കുടലിലെ ബാക്ടീരിയയാല്‍ ഇവ വിഘടിക്കുകയും ദഹന സംവിധാനത്തില്‍ അമ്ലാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യും. നിരവധി ധാതുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്ലം ഹൃദയത്തിനും ഏറെ നല്ലതാണ്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും ഇവ സഹായിക്കും. ചില പ്ലമ്മില്‍ അടങ്ങിയിട്ടുള്ള അന്തോസയാനിന്‍ എന്നറിയപ്പെടുന്ന ചുവന്ന-നീല നിറം സ്വതന്ത്ര റാഡിക്കലുകള്‍ ക്രമാതീതമായി ഉയരുന്നത്‌ മൂലമുണ്ടാകുന്ന അര്‍ബുദത്തെ തടായാന്‍ സഹായിക്കും.

ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം ഉയര്‍ത്താനും പ്ലം സഹായിക്കുമെന്ന്‌ ചില ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. നിയാസിന്‍, വിറ്റാമിന്‍ ബി6, കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുന്ന ഫെനോലിക്‌ ആസിഡ്‌ സംയുക്തം തുടങ്ങി നിരവധി ബി കോംപ്ല്‌ക്‌സ്‌ സംയുക്തങ്ങള്‍ പ്ലമ്മില്‍ അടങ്ങിയിട്ടുണ്ട്‌. പ്ലമ്മില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ ശരീരത്തില്‍ അനാവശ്യമായി രക്തം കട്ട പിടിക്കുന്നത്‌ തടയും. രക്തസംമ്മര്‍ദ്ദം ശരിയായ രീതിയില്‍ നില നിര്‍ത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്ന പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌. ഉണങ്ങിയ പ്ലം ആയ പ്രൂണുസില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇവ ദഹനത്തിന്‌ വളരെ നല്ലതാണ്‌. ദഹന സംവിധാനത്തെ നിയന്ത്രിക്കുന്ന സോര്‍ബിറ്റോളും ഇസാറ്റിനും ഇവിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ മലബന്ധം വരാനുള്ള സാധ്യത കുറച്ച്‌ വിവിധതരം ആഹാരങ്ങള്‍ കഴിക്കാനുള്ള കഴിവ്‌ ശരീരത്തിന്‌ നല്‍കും.

ആരോഗ്യമുള്ള കണ്ണുകള്‍ക്കും നല്ല കാഴ്‌ചയ്‌ക്കും വിറ്റാമിന്‍ എ വളരെ ആവശ്യമാണ്‌.ശ്ലേഷ്‌മ പാളിയ്‌ക്ക്‌ ഇത്‌ ആരോഗ്യം നല്‍കും. കണ്ണിലെ റെറ്റിനയ്‌ക്ക്‌ ഏറ്റവും നല്ലതാണ്‌ ഇതിലടങ്ങിയിട്ടുള്ള സിയ ക്‌സാന്തിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍. വിനാശകരമായ അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ നിന്നും ഇവ കണ്ണുകളെ സംരക്ഷിക്കും. ചില പ്ലമ്മില്‍ അടങ്ങിയിട്ടുള്ള ആന്തോസിയാനിന്‍ എന്നറിയപ്പെടുന്ന ചുവന്ന-നീല നിറം സ്വതന്ത്ര റാഡിക്കലുകള്‍ ഉയരുന്നത്‌ മൂലമുണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കും. ശ്വാസ കോശം ,വായ തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങില്‍ നിന്നും സംരക്ഷിക്കുന്ന സംയുക്തമാണ്‌ പ്ലമ്മില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിനെസ്‌. ശരീരത്തിന്‌ ഗുണം ചെയ്യുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ പ്ലമ്മില്‍ അടങ്ങിയിട്ടുണ്ട്‌. വിനാശകാരികളായ ഓക്‌സിജനില്‍ നിന്നുണ്ടാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ എണ്ണം കുറയ്‌ക്കാന്‍ ലുട്ടീന്‍, ക്രിപ്‌റ്റോക്‌സാന്‍തിന്‍,സിയ ക്‌സാന്തിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റ്‌ മിശ്രിതങ്ങള്‍ സഹായിക്കും.പ്രായം കൂടുന്നതിനനുസരിച്ച്‌ ശരീരത്തില്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ആര്‍ഒഎസ്‌ സംയുക്തങ്ങളില്‍ നിന്നും ഇവ ശരീരത്തെ സംരക്ഷിക്കും.

ദുരിയാന്‍

പഴങ്ങളുടെ രാജാവാണ്‌ ദുരിയാന്‍, തായ്‌ലാന്‍ഡ്,മലേഷ്യ,സുമാത്ര പ്രദേശങ്ങളിൽ നിന്നുമെത്തിയ ദുരിയാന്‍  മാൽവേസിയ  സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ നൈസർഗ്ഗികമായ പ്രദേശം. ശാഖയിൽ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പുഷ്പിക്കുന്നു. .ചെറിയ ചക്കയോളം വലുപ്പവും, പരമാവധി 3 കിലോഗ്രാം തൂക്കവും, പുറത്ത്‌ കൂര്‍ത്തുമൂര്‍ത്ത നീളന്‍ കട്ടിമുളളുകളുമുളള ദുരിയാന്‍ പഴം, കേരളത്തില്‍ പ്രചാരം നേടിവരികയാണ്‌.

ഇതിന്‍റെ  ഉള്‍ഭാഗം ചക്കയിലെ ചുളകള്‍പോലെ തന്നെയാണ്‌. പോഷകസമൃദ്ധമാണ്‌ ഈ പഴം. ജീവകം. സി യും, കാല്‍സ്യവും, പൊട്ടാസ്യവും, കൊഴുപ്പും, അന്നജവും, ഭക്ഷ്യയോഗ്യമായ നാരുകളും ദുരിയാന്‍ പഴത്തിലുണ്ട്‌. നിരവധി പ്രോട്ടീനുകളും ധാതുലവണങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ ഈ പഴം.  ട്രിഫ്‌റ്റോഫാന്‍ എന്ന അമിനോആസിഡ്‌ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിഷാദം, ആകാംക്ഷ, ഉറക്കമില്ലായ്‌മ തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ ദുരിയാന്‍ പഴം ഉപയോഗപ്രദമാണ്‌. രക്തശുദ്ധീകരണത്തിനും, വാര്‍ധക്യസഹജമായ അവസ്ഥകള്‍ സാവധാനത്തിലാക്കുന്നതിനും കുറയ്ക്കുന്നതിനും ദുരിയാന്‍ പഴം സഹായിക്കുന്നു. ഫ്രക്‌ടോസ്‌ (Fructose), സുക്രോസ്‌(( Sucrose) തുടങ്ങിയ പഞ്ചസാരകളും ലഘുകൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പോഷകാഹാരം എന്ന നിലയ്ക്ക്‌ ദുരിയാന്‍പഴം കൊടുക്കാം.

ധാരാളം മാംഗനീസ്‌ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാന്‍ സഹായകമാവുന്നു. ഫോളേറ്റിന്റെ ഉത്തമ ഉറവിടമായതിനാല്‍ ചുവന്നരക്താണുക്കളുടെ ഉല്‌പാദനത്തെ സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. ആമാശയത്തില്‍ ആവശ്യത്തിന്‌ ഹൈഡ്രോക്ലോറിക്‌ആസിഡ്‌ അമ്ലം ഉല്‌പാദിപ്പിക്കുന്നതിലൂടെ ക്രമമായ വിശപ്പുണ്ടാകുന്നതിനും, ആഹാരം ദഹിക്കുന്നതിനും ദുരിയാന്‍ പഴം കഴിക്കുന്നത്‌ നല്ലതാണ്‌. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ ദുരിയാന്‍ കൃഷിയുണ്ട്‌. ശരീരത്തിന്‌ ആവശ്യം വേണ്ട ഊര്‍ജ്ജവും മാനസികാരോഗ്യവും ദുരിയാന്‍ പഴം നല്‍കുന്നു. നാര്‌ സമൃദ്ധമായതിനാല്‍ വയറ്റിലെ അസ്വാസ്‌ഥ്യങ്ങളെ തടയും. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച്‌ കഫക്കെട്ട്‌ അകറ്റുകയും ചെയ്യുന്നു.

കറുത്തചെറി

ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്.  വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ്കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്. ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.

അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു.. ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്.  ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്

ഞാവല്‍ പഴം

ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളംഎന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്‍റെ  ശാസ്ത്രീയനാമം Syzygium cuminiഎന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.  ഹിമാലയത്തിനു തെക്കുള്ള ഏഷ്യയാണ് ഞാവലിന്‍റെ  ജന്മദേശം. അവിടങ്ങളിൽ അവ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ഏഷ്യയിൽ നിന്നുമാണ് ഞാവൽ ആഫ്രിക്കയിൽ എത്തിയത്. ഇന്ന് ഞാവൽ മധ്യരേഖാപ്രദേശങ്ങളിലാകെ വളർത്തുന്നു. ജാവയിലും, ഫ്ലോറിഡയിലും കൃഷിചെയ്യുന്നുണ്ട്. പോർച്ചുഗീസ് കോളനിവൽക്കരണകാലത്ത് ഇന്ത്യയിൽ നിന്നുമാണ് ബ്രസീലിലേക്ക് ഞാവൽ കൊണ്ടുപോയത്. പെട്ടെന്നു തന്നെ പലപക്ഷികളുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറിയ ഞാവൽ പലയിടത്തും വിതരണം ചെയ്യപ്പെട്ടു.

ഞാവല്‍ പഴം എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ അതിന്‍റെ  നിറമാണ്. അത് കഴിച്ചു കഴിഞ്ഞാല്‍ വായും ചുണ്ടും നീല കലര്‍ന്ന  കറുപ്പ് നിറമാകും എന്ന ഒറ്റ ദോഷം മാത്രമേ ഞാവല്‍ പഴത്തിനുള്ളൂ ബാക്കി തൊണ്ണൂറ്റിഒന്‍പതു  ഗുണങ്ങളാണ്.  അലങ്കാരവൃക്ഷമായി നടുമ്പോൾ 12 മുതൽ 16 മീറ്റർ വരെ അകലവും കാറ്റിനെ തടയുന്ന ആവശ്യത്തിനു നടുമ്പോൾ 6 മീറ്റർ അകലവും അഭികാമ്യമാണ്. വളരെവേഗം വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 2 വർഷം കൊണ്ടുതന്നെ 4 മീറ്റർ ഉയരം വയ്ക്കും. 4 വർഷം ആകുമ്പോൾ തന്നെ പൂത്തുതുടങ്ങും. മരം മുറിച്ച കുറ്റികളിൽ നിന്നും നന്നായി വളർന്നുവരും. മുപ്പതോളം പുതു തൈകൾ കുറ്റികളിൽ നിന്നും വളർന്നുവരാം. മിക്കതിനും നല്ല കരുത്തും ഉണ്ടാവും. കള മാറ്റുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ചെറുപ്പത്തിൽ തണൽ ഇഷ്ടമാണ്. പഴത്തിൽനിന്നും ലഭിക്കുന്ന ഉടനെ കായ്കൾ നടുന്നതാണ് ഉത്തമം.

ഞാവല്‍ മരത്തിന്‍റെ  ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.പ്രമേഹം കുറയ്ക്കാന്‍ ഞാവല്‍ പഴത്തിന്റെ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത്‌ വയറിനു സുഖം തരികയും, മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു.അര്ശസ്സ്, വയറുകടി, വിളര്ച്ച എന്നിവയ്ക്ക് ഞാവല്‍ പഴം കഴിക്കുന്നത്‌ ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവല്‍ തൊലി കഷായം നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഞാവല്‍ പഴത്തില്‍ ജീവകം-എ, ജീവകം-സി, പ്രോട്ടീന്‍, ഫോസ്ഫറസ്, കാല്സിയം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാനും ഞാവല്‍ പഴം നല്ലതാണ്. ഇത്രയേറെ ഗുണങ്ങള്‍ ഉള്ളപ്പോള്‍ ഒന്ന് നന്നായി കഴുകിയാല്‍ മാറുന്ന നിറം ഓര്ത്തു ഞാവല്‍ പഴം കഴിക്കാതിരിക്കണ്ട അല്ലെ!!!

ആപ്പിള്‍

ലോകമെമ്പാടും ഉപയൊഗിക്കപ്പെടുന്ന ഒരു ഫല വർഗ്ഗമാൺ ആപ്പിൾ‌. ആപ്പിളിന്‍റെ  ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ആപ്പിൾ Malus domestica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആപ്പിൾ മരം 5മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർ‍ത്തുന്നതിനു തൈകൾ ബഡ്ഡു ചെയ്തു വളർ‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കാശ്മീർ, ആസ്സാം, നീലഗിരിഎന്നിവിടങ്ങളിൽ വളരുന്നു.  ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ കടിച്ചു തിന്നണം എന്ന് പറായാറുണ്ട്. ആപ്പിൾ വേവിച്ചും കഴിക്കാം. യുനാനിചികിൽസയിലും ആപ്പിൾ ഉപയോഗിക്കുന്നു.

ആപ്പിളിന്‍റെ  തൊലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്രിന്‍ എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡുകള്‍ ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്‍കുന്നത്. രക്തക്കുഴലിന്‍റെ  ആന്തരഭിത്തിയായി വര്‍ത്തിക്കുന്ന കോശനിരയാണ് എന്‍ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ് ഉല്‍പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയിലെത്തിക്കാന്‍ നൈട്രിക് ഓക്സൈഡ് സന്ദേശം നല്‍കുന്നു. ഇതുമൂലം രക്തക്കുഴലിലൂടെ ധാരാളം രക്തപ്രവാഹം ഉണ്ടാകുന്നു. ഫ്ലേവനോയിഡുകള്‍ ധാരാളമടങ്ങിയ ആപ്പിള്‍, നൈട്രിക് ഓക്സൈഡ് നിലയും ഹൃദയാരോഗ്യത്തിനു കാരണമായ എന്‍ഡോതീലിയല്‍ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതാണ്.

ഉഴിഞ്ഞ

ശാസ്‌ത്രനാമം:കാർഡിയോസ്‌ പെർമം ഹലികാകാബം – Cardiospermum helicacabum

ദശപുഷ്പങ്ങളില്‍ എട്ടാമത്തേതാണ് ഉഴിഞ്ഞ. ഇതില്‍ ഇന്ദ്രന്‍ അധിവസിക്കുന്നതിനാല്‍ ഇതിനെ ഇന്ദ്രവല്ലിയെന്നും  അറിയപ്പെടുന്നു. ബലൂണ്‍വൈന്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഉഴിഞ്ഞ സാപിന്‍ഡേസി കുടുംബത്തില്‍പ്പെടുന്നു. വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്ന സ്വഭാവഗുണത്തോടു കൂടിയ ഈ വള്ളിസസ്യം പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചു വരുന്നു. ഇല, വിത്ത്, വേര്, ചെടി സമൂലം ഔഷധയോഗ്യമാണ്. ധാരാളം മൂത്രം പോകുന്നതിനും മലം അയഞ്ഞു പോകുന്നതിനും പനി ശമിപ്പിക്കുന്നതിനും വാതം, നീര് ഇവയ്ക്കും, മുടിവളര്‍ച്ചയ്ക്കും ഉത്തമമായ ഔഷധമാണിത്. മലബന്ധം, വയറുവേദന എന്നീ അസുഖങ്ങള്‍ക്ക് ഉഴിഞ്ഞ സമൂലം കഷായം വച്ച് 30 മില്ലീലിററര്‍ വീതം രാവിലെയും വൈകിട്ടും രണ്ടു മൂന്നു ദിവസം കഴിച്ചാല്‍ ശമനം കിട്ടും. ഈ കഷായം 15-20 ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ വാതത്തിനും ശമനം കിട്ടും. സുഖപ്രസവത്തിനും ഉഴിഞ്ഞ ഉത്തമമാണ്. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞെരടിപ്പിഴിഞ്ഞ് താളിയാക്കി തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇല നന്നായി അരച്ച് എണ്ണ കാച്ചിത്തേച്ചാല്‍ മുടി വളരാന്‍ സഹായിക്കും.

ഇല ആവണക്കെണ്ണയില്‍ വേവിച്ച് നന്നായി അരച്ച് വാതം, നീര്, സന്ധികളിലുണ്ടാകുന്ന വേദന എന്നിവയ്ക്ക് പുറമേ പുരട്ടിയാല്‍ രോഗം മാറും. സ്ത്രീകള്‍ക്കുള്ള ആര്‍ത്തവതടസ്സം മാറുന്നതിന് ഇല വറുത്ത് നന്നായി അരച്ച് കുഴന്പാക്കി അടിവയററില്‍ പുരട്ടിയാല്‍ മതിയാകും. പുരുഷന്മാരുടെ വൃഷണവീക്കത്തിന് ഇല അരച്ച് പൂശുണ്ടാക്കി ലേപനം ചെയ്താല്‍ മതിയാകും. സുഖപ്രസവത്തിനും കഷായം സേവിക്കാറുണ്ട്. പശു, കാള എന്നിവയെ കുളിപ്പിക്കുന്പോള്‍ ഉഴിഞ്ഞ സമൂലമെടുത്ത് അവയുടെ ദേഹത്ത് നന്നായി ഉരച്ചു തേച്ചാല്‍ വ്രണങ്ങളും മുറിവുകളും ഉണങ്ങുകയും ചെള്ളിന്‍റെ ശല്യം കുറയുകയും ചെയ്യും. തൊഴുത്തില്‍ ഉഴിഞ്ഞ പുകച്ച് പുക കൊള്ളിച്ചാല്‍ കന്നുകാലികള്‍ക്കുണ്ടാകുന്ന പനിയും വിറയലും മാറിക്കിട്ടും.

അത്തി

ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം.പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം.    ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന   പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി.  അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു.    ആല്‍ കുടുംബത്തിലെ അംഗമായ  അത്തിയും  പേരാല്‍,  അരയാല്‍, ഇത്തി  എന്നിവയുമാണ്  നാല്‍പാമരങ്ങള്‍  എന്ന  പേരിലറിയപ്പെടുന്നത്.    ഇടത്തരം വൃക്ഷമാണ് അത്തി.   തടിയില്‍  പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ്   പ ഴങ്ങള്‍   ഉണ്ടാവുക.  ഇതിന്‍റെ   ഇല  അല്പം  വീതികൂടിയതും  മിനുസമാര്‍ന്നതും  മാവില  പോലെ സാമ്യമുള്ളതുമാണ്.  അത്തിയുടെ  ഇല,  പഴം,  തൊലി,  കറ എന്നിവയെല്ലാം  ഔഷധഗുണപ്രദാനമാണ്.  പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി  ഇന്ത്യ,  ശ്രീലങ്ക,  തുര്‍ക്കി  ,  അമേരിക്ക,  ഗ്രീസ്,  ഇറ്റലി  എന്നീ  രാജ്യങ്ങളിലും കാണപ്പെടുന്നു.  ഔഷധക്കൂട്ടില്‍  പ്രഥമ  സ്ഥാനിയാണ്  അത്ത.

അത്തിയുടെ  തൊലിയും  വെറും  ഇളം  കായ്കളും  പഴവും ഔഷധമാണ്.  ഉണങ്ങിയ  അത്തിപ്പഴത്തില്‍  അമ്പത്  ശതമാനത്തോളം  പഞ്ചസാരയും  മൂന്നര  ശതമാനത്തോളം  മാംസ്യവും സോഡിയം,  ഇരുമ്പ്, ഗന്ധകം  തുടങ്ങിയ  ലവണങ്ങളും  അടങ്ങിയിരിക്കുന്നു.  അത്തിപ്പഴം  പഞ്ചസാരയുമായി/ശർക്കര  ( ബെല്ലം) ചേര്ത്തു  കഴിച്ചാല്‍  രക്തശ്രാവം,  ദന്തക്ഷയം,  മലബന്ധം എന്നീ  അസുഖങ്ങള്ക്ക്  ശമനമുണ്ടാവും.  മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍  അടങ്ങിയതിനാല്‍  അത്തിപ്പഴം  കുഞ്ഞുങ്ങള്‍ക്ക്   നല്‍കാം. നാല്‍പാമരങ്ങളുടെയും  കല്ലാലിന്‍റെയും  തൊലിയാണ്  പഞ്ചവല്‍ക്കങ്ങള്‍   എന്നറിയപ്പെടുന്നത്.  അത്തി,  വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി  ഉണ്ടാക്കുകയും ചെയ്യും    ഇതിന്‍റെ  ഇല  ഉണക്കിപ്പൊടിച്ച്  തേന്‍  ചേര്‍ത്ത്  കഴിക്കുന്നതും  പഴച്ചാര്‍  തേന്‍  ചേര്‍ത്ത് സേവിക്കുന്നതും  പിത്തം  ശമിപ്പിക്കും.  അത്തിയുടെ  ഇളംകായ അതിസാരം  മാറാന്‍  നല്ലതാണ്.  അത്തിപ്പാല്‍  തേന്‍  ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും.

അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്.    അത്തിപ്പഴം കുട്ടികളുടെ  ക്ഷീണവും  ആലസ്യവും  മാറ്റും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട്  രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്.

ഔഷധമേറും എരുക്ക്

കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നതാണ് എരുക്ക്.  ഇതിന്‍റെ  ഇംഗ്ലീഷ് പേര്   മഡ്ഡര്‍ പ്ലാന്റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും  മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്.  ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്.  ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.  ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു.   പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി.  പാമ്പുകടിച്ചാലുടന്‍  എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും.   എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം.   ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. വെള്ള എരുക്കിന്‍റെ  വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്.

എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്‍റെ  ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു. പൊക്കിളിന്‍റെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ  പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ചരകസംഹിതയിൽ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്‍റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഹൈന്ദവ ക്ഷേത്രാചാരങ്ങളിൽ വെള്ളെരിക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകൾ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളിൽ ചാർത്തുന്നതിനായി എരുക്കിന്‍റെ  പൂവുകൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.

സ്റ്റാര്‍ ഫ്രൂട്ട് (കരംമ്പോള)

കരംമ്പോള എന്ന ചെറുവൃക്ഷത്തിന്‌ താഴെയ്‌ക്കൊതുങ്ങിയ ശിഖരങ്ങളാണുള്ളത്‌. ഇവയ്‌ക്ക്‌  ചെറിയ ഇലകളാണ് ഉള്ളത്. പഴങ്ങള്‍ക്ക്‌ ചിറകുപോലെയുള്ള അരികുകള്‍ കാണാറുണ്ട്‌.പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍ മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ പഴം വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തില്‍ തോടാപുളിയെന്ന് വിളിക്കുന്ന സ്വര്‍ണ നിറത്തോട് കൂടിയ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്‍ കല്ലുണ്ടാക്കുന്ന ഓക്‌സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നേരത്തെ സ്റ്റോണ്‍ വന്നിട്ടുള്ളവര്‍ ഇത് ഒഴിവാക്കണം. മലേഷ്യ, ശ്രീലങ്ക, ഇന്ത്യോനേഷ്യ ഇവയിലേതെങ്കിലുമാവാം ജന്മദേശമെന്ന്‌ കരുതപ്പെടുന്നു.

പേരക്ക

അനേകം ഔഷധഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതില്‍ പ്രധാനമാണ് പേരക്ക. ഇല മുതല്‍ വേരുവരെയും ഔഷധഗുണങ്ങളോടുകൂടിയതാണ് പേരക്ക.സ്റ്റ്രോബറി പഴത്തിന്റെ സ്വാദുള്ളതാണ് പേരക്ക. വെള്ള, മഞ്ഞ, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ അകമുള്ള വ്യത്യസ്ഥ ഇനങ്ങളിലുള്ള പേരയ്ക്കകളുണ്ട്. കുരുവുള്ളതും കുരു ഇല്ലാത്ത വയുമുണ്ട്.ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുള്ള ഫലമാണ് പേരക്ക. നാരങ്ങയുടെ നാലു മടങ്ങ് വൈറ്റമിന്‍ സി പേരക്കയില്‍ അടങ്ങിയിരിക്കുന്നു.ജാമുകളും, ജ്യൂസുകളും, ഡിസേര്‍ട്ടുകളുമുണ്ടാക്കാം.ശരീരത്തിലെ ചുളിവുകള്‍, വരള്‍ച്ച എന്നിവ കുറക്കാന്‍ സഹായകരമാണ്. പേരക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി നമ്മുടെ ചര്‍മ്മത്തെ ഉറപ്പുള്ളതാക്കുന്ന കൊളാജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇടുവഴി ചര്‍മ്മകാന്തി കൈവരുന്നു. പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പേരക്കയില കൊണ്ടുണ്ടാക്കുന്ന ചായ ശരീരത്തിലെ മാര്‍ട്ടോസ്, സുക്രോസ് എന്നിവയുടെ അബ്‌സോര്‍പ്ഷനെ തടയുന്നു. രണ്ട് തരം പ്രമേഹങ്ങളെ തടയാന്‍ പേരക്ക കഴിക്കുന്നതു കൊണ്ട് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ എ പേരക്കയില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. തിമിര സാധ്യതകളെ വലിയ തോതില്‍ പ്രതിരോധിക്കാന്‍ പേരക്കയ്ക്കാകും. രോഗപ്രതിരോധശേഷി കൂട്ടാനായി ദിവസേന ഒരു പേരക്കയെങ്കിലും കഴിക്കുന്നത് നല്ലതാണ്.

ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സിയാണ് ഒരു പേരക്കയിലടങ്ങിയിരിക്കുന്നത്.ദിവസവും ഒരു പേരക്ക വീതം കഴിക്കുന്നത്  ഹൃദയാരോഗ്യത്തിന് നല്ലതാണ്. പേരക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറക്കാനും, രക്തത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.പേരക്കയിലടങ്ങിയ വൈറ്റമിന്‍ എക്ക് സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ സാധിക്കും. മാത്രമല്ല വൈറ്റമിന്‍ എ അടങ്ങിയതുകൊണ്ടു തന്നെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനായി പേരക്കയോ, ജ്യൂസോ കഴിക്കുന്നത് ഏറെ സഹായകരമാണ്. തൊലി കളയാത്ത പേരക്ക ദിവസവും ഒന്നോ, രണ്ടോ കഴിച്ചാല്‍ പ്രമേഹം കുറയും. ചുമ, ജലദോഷം എന്നിവയില്‍ നിന്നും മുക്തിനേടാനും പേരക്ക കഴിക്കുന്നത് നല്ലതാണ്.

പേരയില

ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.     പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ്നാറ്റം കുറക്കും.പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ അതിസാരം കുറയും. പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കാനും കഴിയും.

സൗന്ദര്യത്തിനായ് ഇനി പപ്പായയും .

നാട്ടിന്‍പുറത്തെ മിക്ക വീട്ടുതൊടികളിലും  കണ്ടുവരുന്ന ഒരു പഴമാണ് പപ്പായ. സാധാരണ നാടന്‍ പഴമെന്നു പറഞ്ഞ് പലരും അവഗണിക്കുന്ന പപ്പായ ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ്. പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലരു സൗന്ദര്യ വര്‍ധകവസ്തു കൂടിയാണ്.പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാപെയിന്‍ എന്‍സൈമും  ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും വളരെ ഗുണപ്രദമായ പഴമാണ് പപ്പായ. മുടികൊടിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പപ്പായ പരിഹാരമാണ്.

മിനുസമുള്ള ചര്‍മ്മത്തിന്:

പഴുത്ത പപ്പായയും മൂന്നു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം നല്ലൊരു ഫേസ് പാക്ക് ആണ്. ഉടച്ചെടുത്ത പപ്പായയും തേനും ചേര്‍ത്ത് കുഴച്ച മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളായാവുന്നതാണ്. ഈ പാക്ക് സ്ഥിരമായി ചെയ്താല്‍ചര്‍മം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും

അരക്കപ്പ് പഴുത്ത പപ്പായ ഉടച്ചത്, കാല്‍ കപ്പ് തേങ്ങാപ്പാല്‍, കാല്‍ കപ്പ് ഓട്സ് പേസ്റ്റ് രൂപത്തിലാക്കിയത് എന്നിവ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. പാലോ ശുദ്ധമായ വെള്ളമോ ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.

അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം പാകത്തിന് ഓറഞ്ച് നീര്, കാരറ്റ് നീര്, ഒരു സ്പൂണ്‍ തേനോ ഗ്ളിസറിനോ മിക്സ് ചെയ്ത് ഫേസ്പാക്ക് ഇട്ടാല്‍ ചര്‍മം നന്നായി തിളങ്ങും.

മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും മാറ്റുന്നതിനും പപ്പായക്കാവും. പപ്പായ നന്നായി അരച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ കഴുകികളയുക.

ഉപ്പൂറ്റിയിലെ വിള്ളലിനും പപ്പായ മിശ്രിതം  ഉത്തമമാണ്.

മുടിയുടെ തിളക്കത്തിന്:

പപ്പായയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും പഴുത്ത പപ്പായ കഴിക്കുന്നത് മുടി നന്നായി വളരുന്നതിനും കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കും.

പഴുത്ത പപ്പായ അര കപ്പ് യോഗര്‍ട്ട് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിലും മുടിയിലും തേച്ചുപിടിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.ഇത്  താരന്‍, മുടിയുടെ അറ്റം പൊട്ടല്‍ എന്നിവയെ ചെറുക്കും.

പപ്പായ, പഴം, യോഗര്‍ട്ട്, വെളിച്ചെണ്ണ എന്നിവ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളം നനക്കാത്ത മുടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ഷവര്‍ ക്യാപ്പോ ടവലോ ഉപയോഗിച്ച് കവര്‍ ചെയ്യുക. അരമണിക്കൂറിനുശേഷം കഴുകികളയുക. മുടിയുടെ വരള്‍ച്ച, താരന്‍ എന്നിവ തടയുന്നതിന്

ബ്ലാക്ക്ബെറി

ണുപ്പുകാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ബ്ലാക്ക്ബെറി സാധാരണ വളരുന്നതും ഫലം തരുന്നതും. പോഷകഗുണങ്ങളുടെ കലവറയാണ് ഈ പഴം. വൈറ്റമിന്‍ എ,ബി,സി,കെ,ധാതുലവണങ്ങള്‍, ആന്‍റിഓക്സിഡന്ടുകള്‍ എന്നിവയാല്‍ സമ്പുഷ്ട്ടം. ഫലവര്‍ഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ആന്‍റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത് ബ്ലാക്ക്ബെറിയിലാണ്.ഫോസ്ഫറസ്, മാഗ്നീസിയം,മംഗനീസ്, പൊട്ടാസിയം, ഇരുമ്പ്,കോപ്പര്‍ തുടങ്ങിയ ധാതുലവണങ്ങളും സംപുഷ്ട്ടം. ആന്‍റിഒക്സിടന്റുകളുടെ സാന്നിധ്യം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ തടയാന്‍ സഹായിക്കും.രക്തം കട്ടപിടിപ്പിക്കല്‍, രക്തക്കുഴലുകള്‍ അടയല്‍, ബ്ലോക്ക്,ഹൃദയാഘാധം തുടങ്ങിയവ തടയാന്‍ പര്യാപ്തമായ ഘടകങ്ങളും ബ്ലാക്ബെറിയിലുണ്ട്. വൈറ്റമിന്‍ എ,സി,കെ എന്നിവ ത്വക്കിന്‍റെ യുവത്വം നിലനിര്‍ത്താനും കണ്ണിന്‍റെ ആരോഗ്യം രക്ഷിക്കാനും ഓര്‍മശക്തി നിലനിര്‍ത്താനും സഹായിക്കും. പഴമായിത്തന്നെ കഴിക്കുന്നതാണ് നല്ലതെങ്കിലും ഉണക്കപഴമായും കഴിക്കാം. കാഴ്ചയില്‍ ഉണക്ക മുന്തിരി പോലെ ഇരിക്കുന്ന ഉണക്ക ബ്ലാക്ബെറി കിലോ ശരാശരി 3500 രൂപയാണ് വിപണിയിലെ വില.

ഇതാ ഒരു കാരിക്കേച്ചര്‍ ചെടി…….!

 

മുറിവുണക്കാനും അള്‍സര്‍ ചികിത്സക്കും തേള്‍, ചിലന്തി തുടങ്ങിയ വിഷ ജീവികള്‍ കടിച്ചാല്‍ പുരട്ടാനുമെല്ലാം ഇതിന്റെ ഇല ചതച്ച് കുഴമ്പാക്കി ഉപയോഗിക്കാറുണ്ട്.
ഈ ചെടി നമ്മില്‍ പലര്‍ക്കും സുപരിചിതമായിരിക്കും; പേര് പരിചിതമായിരിക്കില്ല എന്ന് മാത്രം. ഉധ്യാനപാലകര്‍ക്ക് പലപ്പോഴും ഇത്തരം ചെറിയ ആശയകുഴപ്പങ്ങള്‍ വരാം. ഉഷ്ണമേഖല കാലാവസ്ഥയില്‍ ഇണങ്ങി വളരുന്ന ഒട്ടനവതി സസ്യങ്ങള്‍ നമ്മുടെ വീട്ടില്‍ കാണപ്പെടുമല്ലോ. എന്നാല്‍ ചിലതിന്റെ പേര് കൈവള്ളയില്‍ ഉണ്ടാകാറില്ല.പേരും ചെടിയും ഒത്തു വരുമ്പോഴാകും ഇത് രണ്ടും ഒന്ന് തന്നെയാണല്ലോ എന്നറിയുക. ഇത്തരത്തില്‍പെട്ട ഒരു ചെടിയാണ് കാരിക്കേച്ചര്‍ പ്ലാന്റ് എന്ന് വിളിപ്പേരുള്ള ഗ്രപ്റ്റോഫില്ലം പിക്റ്റം എന്ന ചെടി. ജമൈക്കന്‍ ക്രോട്ടന്‍ എന്നും പേരുണ്ട്. കലാപരമായ തരത്തില്‍ ഇലകള്‍ വളരുന്നതുകൊണ്ടാകാം ഇതിനെ കാരിക്കേച്ചര്‍ എന്ന് പേര് കിട്ടിയത്. ന്യു ഗിനിയില്‍ ജന്മമെടുത്തു എന്ന് കരുതുന്ന ഈ സസ്യം തെക്കുകിഴക്കന്‍ ഏഷ്യയാകെ പടര്‍ന്നു പിടിക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. ആവശ്യത്തിനു നനവും ചൂടുമുള്ള  കാലാവസ്ഥയാണ് ഇതിനിഷ്ടം. കനംകുറഞ്ഞ ഇലകള്‍ക്ക് മിനുസപ്പട്ടിന്റെ സ്വഭാവമാണ്.കടും പച്ച പ്രതലത്തില്‍ നടുഞരമ്പിനോട് ചേര്‍ന്ന് മഞ്ഞയും വെള്ളയും നിറങ്ങള്‍ ഇടകലര്‍ന്നിട്ടുണ്ടാകും. തണ്ടിന് സാധാരണ ചുവപ്പ് നിറമാണ്. പച്ചിലകളുമായി ഈ നിറത്തിനുള്ള അന്തരം എടുത്തു കാണാം. പാതി വെളിച്ചവും നനവും വളപ്പറ്റും  നീര്‍വാര്‍ച്ചയുമുള്ള സാഹചര്യമാണ് കാരിക്കേച്ചറിന് വളരാന്‍ ഇഷ്ടം. വളര്‍ച്ച പ്രതിരോധിക്കാന്‍ കഴിവുണ്ട്.

രണ്ടു പ്രധാന ഇനങ്ങളാണ്നല്ല പ്രചാരം നേടിയത്. ഒന്ന് ട്രൈകളര്‍; ഇതിന്റെ ഇലകള്‍ക്ക് പര്‍പ്പിള്‍-പച്ചയോ, ഇളം മഞ്ഞയോ റോസ് നിറമോ ആകാം, ചോക്ക്ലേറ്റ് എന്ന ഇനമാകട്ടെ കടും ചുവപ്പും കാപ്പിപ്പൊടി കലര്‍ന്ന ഇലകളാണുള്ളത്. ചിലപ്പോള്‍ ഇതിനു പിങ്കും ക്രീമും നിറമാകാം. അനുകൂലമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ചെടി ആറടിയോ അധിലതികാമോ ഉയരത്തില്‍ വളരും. ചെടിച്ചെട്ടികളില്‍ വളര്‍ത്തിയാല്‍ രണ്ടു മുതല്‍ നാലടി വരെ മാത്രമേ ഇത് ഉയരുകയുള്ളൂ. ചെടി വളരുന്നതനുസരിച്ച് തലപ്പ്‌ നുള്ളിയാല്‍ ഇത് പടര്‍ന്ന് വളരും;നിറയെ ശിഖരങ്ങളും പിടിക്കും.ഇലകളില്‍ നിറം നന്നായി തെളിയുവാന്‍ ചെടി തെല്ലു വെയിലുള്ള സ്ഥലത്ത് വച്ചു വളര്‍ത്തുന്നതാണ് നന്ന്. അടുത്തടുത്ത് നടുമ്പോള്‍ ചെടികള്‍ തമ്മില്‍ രണ്ടടി അകലം നല്‍കാം. ചെടിത്തടം പുതയിടുന്നത് നല്ലതാണ്. മറ്റു ചില ഉഷ്ണമേഖല കുറ്റിച്ചെടികളില്‍ നിന്നും കാരിക്കേച്ചറിനുള്ള പ്രധാന വ്യത്യാസവും നനയ്ക്കലിന്റെ കാര്യത്തിലാണ്. വളരുന്ന മാധ്യമത്തില്‍ എല്ലാ ആഴ്ചയും ഒരിഞ്ചോളം നനവുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. തണ്ട് മുറിച്ചു നട്ട് കാരിക്കേച്ചര്‍ ചെടി വളര്‍ത്താം. പുതിയ ഇലകളില്‍ നിന്ന് തണ്ട് മുറിച്ചു ഇലകള്‍ നീക്കി പോട്ടിംഗ് മിശ്രിതത്തില്‍ നട്ട് തണലത്തു സൂക്ഷിക്കുക.വേര്പിടിക്കാന്‍ സഹായകരമായ ഹോര്‍മോണ്‍ പൊടി  പുരട്ടിവിട്ടാല്‍ വേരുപിടിത്തം വിജയകരമാക്കം. 4-6 ആഴ്ച തണ്ടിന് വേരുപൊട്ടും.

ജൈവവളങ്ങള്‍ ചേര്‍ത്തൊക്കിയ ചട്ടിയിലോ തടത്തിലോ തൈകള്‍ മാറ്റി നടാം.വളരുന്നതനുസരിച്ച് ശിഖരങ്ങള്‍ കോതുകയും ഒപ്പം ജൈവവളങ്ങളായ എല്ലുപൊടി വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ചേര്‍ക്കുകയും ചെയ്താല്‍ കുറ്റിച്ചെടിയായി വളരുകയും ചെയ്യും. ചട്ടിയിലും മറ്റും വളര്‍ത്തുവാന്‍ പോട്ടിംഗ് മിശ്രിതം ഒരുക്കുമ്പോള്‍ അതില്‍ ചരലിന്റെ അംശം കുറച്ചു കൂടുതലാകുന്നത് നല്ലതാണു.ചിലന്തിച്ചെള്ളും വെള്ളീച്ചയും ശല്ക്കപ്രാണിയുമാണ്‌ കാരിക്കേച്ചറിന്‍റെ ഇലച്ചന്തം കലയാനെത്തുന്ന ഉപദ്രവകാരികള്‍. വെള്ളം ശക്തമായി ചീറ്റുകയോ വേപ്പില്‍ നിന്ന് തയ്യാറാക്കിയ ജൈവ കീടനാശിനികള്‍ തളിച്ചോ ഇവയെ അകറ്റാം. അത്യാവശ്യം ഔഷധമേന്മയും കാരിക്കേച്ചര്‍ ചെടിക്കുണ്ട്. ഇലകള്‍ക്ക് വേദന കുറയ്ക്കാന്‍ കഴിവുണ്ട്. മുറിവുണക്കാനും അള്‍സര്‍ ചികിത്സക്കും നീര് അകറ്റാനും തേള്‍,ചിലന്തി തുടങ്ങിയ വിഷജന്തുക്കള്‍ കടിച്ചാല്‍ പുരട്ടാനുമെല്ലാം, ഇതിന്റെ ഇലകള്‍ ചതച്ച് ചൂടുവെള്ളത്തിലിട്ട് കുഴമ്പു പോലാക്കി നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ചെവിവേദന, ത്വക് രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലും മലബന്ധമകറ്റാനും ഇതുപയോഗിച്ചു വരുന്നു. ഇലകളില്‍ സാപ്പോണിന്‍ എന്ന ഘടകം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ സോപ്പിനു പകരമായി ചിലസ്ഥലങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

ഉരുക്ക് വെളിച്ചെണ്ണ

 

എല്ലാ എണ്ണകളുടെയും മാതാവ്എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണ, തീര്‍ത്തും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്നേ ആയുര്‍വേദം ശുപാര്‍ശ ചെയ്തിട്ടുള്ള ഒരു അപൂര്‍വ ഔഷധമാണ് ഇത്.മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. ഇന്ന് വിപണിയില്‍ ലഭിക്കുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ, മിനറല്‍ ഓയില്‍ പോലുള്ള ബേബി ഓയിലുകള്‍ ശിശുക്കള്ക്ക് ഒരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല ദോഷകരവുമാണ്‌. അതുകൊണ്ടുതന്നെ, ഉരുക്ക് വെളിച്ചെണ്ണ ഇന്ന് ലഭിക്കാവുന്നതില്‍വച്ചു അത്യുത്തമമായ ബേബി ഓയിലാണ്.
മുതിര്‍ന്നവരില്‍ ഇത് രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ വെളിച്ചെണ്ണ കൊളസ്ട്രോളിന് കാരണമെന്നു ധാരണയുണ്ടെങ്കില്‍, ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വര്ദ്ധി്പ്പിച്ചു ഹൃദ്രോഗബാധയെ തടയുന്നതാണ് ഉരുക്ക് വെളിച്ചെണ്ണ. ഇത് ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും എയിഡ്സ് രോഗികളില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.. ഉരുക്ക് വെളിച്ചെണ്ണ കൊണ്ടുള്ള തേച്ചുകുളി തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുന്നതു തടയുകയും യുവത്വം നിലനിര്ത്തുംകയും ചെയ്യുന്നു. ചുരുക്കത്തില്‍ ആഹാരമായും, ഔഷധമായും, സൌന്ദര്യവര്‍ധക വസ്തുവായും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
ശുദ്ധമായ തേങ്ങാപ്പാലില്‍നിന്നും വേര്തിരിച്ച്, യാതൊരുവിധ കൃത്രിമ ചേരുവകളും ചേര്ക്കാതെയാണ് ഇത് നിര്‍മ്മിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഉരുക്ക് വെളിച്ചെണ്ണയ്ക്കും: PRAPANCHA GREEN MART. KOLLAM MOB:9526951587

വാഴ കൃഷി പരിപാലനം

സമുദ്രനിരപ്പിലുള്ള സ്ഥലങ്ങള്‍ മുതല്‍ 1000 മീറ്റര്‍ ഉയരത്തില്‍ വരെ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അനുയോജ്യം. സമുദ്ര നിരപ്പില്‍ നിന്നും 1200 മീ. ഉയരമുള്ള പ്രദേശങ്ങളില്‍ വരെ വാഴ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും. വളര്‍ച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെല്‍ഷ്യസാണ് നല്ല ഫലഭൂയിഷ്ടമായ ഈര്പ്പാംശമുള്ള മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലത്.

കൃഷിക്കാലം

മഴയെ ആശ്രയിച്ച് ഏപ്രില്‍ – മേയ് മാസങ്ങളിലും ജലസേചിത വിളയായി ആഗസ്റ്റ്‌ – സെപ്റ്റംബര്‍ മാസങ്ങളിലും നടാം. പ്രാദേശികമായി നടീല്‍ കാലം ക്രമപ്പെടുത്തേണ്ടതാണ്. നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയത്ത്, ഇത് ഒഴിവാക്കുന്ന രീതിയില്‍ നടീല്‍ സമയം ക്രമികരിക്കേണ്ടാതാണ്

ഇനങ്ങള്‍

നേന്ത്രന്‍ – നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കൊടന്‍, മഞ്ചേരി നേന്ത്രന്‍പഴത്തിനായി ഉപയോഗിക്കുന്നവ – മോണ്‍സ് മേരി, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ഡാര്ഫ് കാവന്‍ഡിഷ്‌, ചെങ്കദളി, പാളയംകോടന്‍, ഞാലിപ്പൂവന്‍, അമൃതസാഗര്‍, ഗ്രോമിഷേല്‍, കര്പ്പൂരവള്ളി, പൂങ്കള്ളി, കൂമ്പില്ലാകണ്ണന്‍, ചിനാലി, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, പൂവന്‍, കപ്പ വാഴ.കറിക്കായി ഉപയോഗിക്കുന്നവ – മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപടറ്റി

(കുറിപ്പ് – ഇതില്‍ മഞ്ചേരി നേന്ത്രന്‍ -2, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ക്ക് സിഗറ്റോഗ ഇലപ്പുള്ളി രോഗത്തിനെതിരെ താരതമ്യെന രോഗപ്രതിരോധ ശേഷിയുണ്ട്.)

ഞാലിപ്പൂവന്‍, കര്പ്പൂരവള്ളി, കൂമ്പില്ലാകണ്ണന്‍, കാഞ്ചികേല എന്നീ ഇനങ്ങള്‍ക്ക് കുറുനാമ്പ് രോഗത്തിനെതിരെ താരതമ്യെന പ്രതിരോധ ശേഷിയുണ്ട്.

ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ മഴക്കാല വിളയായും ജലസേചനത്തെ ആശ്രയിച്ചും തെങ്ങിന്‍ തൂപ്പുകളില്‍ ഇടവിളയായും നടാന്‍ അനുയോജ്യമാണ്. ദുധ് സാഗര്‍ എന്നാ ഇനത്തിന് പ്രധാനപ്പെട്ട എല്ലാ കീടരോഗങ്ങള്‍ക്കെതിരെയും പ്രതിരോധ ശേഷിയുണ്ട്. ബോഡ് ലസ് അല്‍ട്ടഫോര്‍ട്ട് എന്നയിനം ഹൈറേഞ്ചുകള്‍ക്ക് അനുയോജ്യമാണ് .

നിലമൊരുക്കല്‍

ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം വാഴയിനം, ഭുഗര്ഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവേ 50 x 50 സെ. മീറ്റര്‍ അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍.

കന്നുകള്‍ തെരഞ്ഞെടുക്കല്‍

മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കന്നുകള്‍ ഇളക്കിഎടുക്കണം.നേന്ത്രവാഴ നടുമ്പോള്‍ മാണത്തിന് മുകളില്‍ 15 മുതല്‍ 20 സെ. മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം. അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള മാണ ഭാഗങ്ങളും നീക്കം ചെയ്യണം.

നിമവിരബാധ തടയുന്നതിനായി കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച്ച്ചുണക്കണം.. ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണി ക്കൂര് 2% സ്യൂഡോമോണസ് ഫ്ളുറസന്‍സ് ലായനിയില്‍ മുക്കി വയ്ക്കുന്നത് ഗുണകരമാണ്.

വിവിധയിനം വാഴകളുടെ തെരഞ്ഞെടുത്ത എക്കോ ടൈപ്പുകളിലും ഉലപാധിപ്പിച്ച്ച്ച നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കും.

നടീല്‍

വാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയര്ന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ ഹാര്‍സിയാനം എന്ന ജീവാണുവും 100 : 1 എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക. കന്നിന് ചുറ്റിനും മണ്ണ്‍ അമര്‍ത്തികൂട്ടണം

വളപ്രയോഗം

കാലി വളമോ, കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതില്‍ നടുമ്പോള്‍ ചേര്‍ക്കണം.500 ഗ്രാം കുമ്മായം കുഴികളില്‍ ചേര്‍ത്ത് വിഘടിക്കുന്നതിന് അനുവദിക്കുക.മണ്ണിരവളം കുഴിയൊന്നിനു 2 കിലോ എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക .കപ്പലണ്ടി പിണ്ണാക്ക് /വേപ്പിന്‍ പിണ്ണാക്ക് കുഴിയൊന്നിനു 1 കി. ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കുക.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങള്‍ – പിജിപിആര്‍ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50 മുതല്‍ 100 ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കേണ്ടതാണ്. ജീവാണു വളം 5 കിലോ കാലിവളവുമായി ചേര്‍ത്തുവേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണില്‍ ആവശ്യത്തിനു ഈര്‍പ്പമുണ്ടെന്ന്‍ ഉറപ്പാക്കണം.പഞ്ചഗവ്യം 3% വീര്യത്തില്‍, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളില്‍ തളിച്ചു കൊടുക്കണം. നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്ഞ്ച / വന്‍പയര്‍ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന്‍ ഹെക്ടറിന് 50 കി. ഗ്രാം എന്ന തോതില്‍ (ഒരു ചെടിയ്ക്ക് 20 ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം ഇവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവര്‍ത്തിച്ചു 40 ദിവസം കഴിഞ്ഞ് വീണ്ടും മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയില്‍ തോട്ടങ്ങളില്‍ തന്നെ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നു.

നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.

ജലസേചനം

വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണംനല്ല നീര്‍വാര്ചച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10 തവണ ജലസേചനം നടത്തേണ്ടതാണ്.ഭൂഗര്‍ഭ ജലോപരിതലം താഴ്ന്ന പ്രദേശങ്ങളില്‍, ഒക്റ്റോബര്‍ മാസത്തില്‍ നടുന്ന നേന്ത്രന്, വേനല്‍ക്കാലത്ത് 2 ദിവസത്തിലൊരിക്കല്‍ ചെടിയൊന്നിനു 40 ലിറ്റര്‍ ജലസേചനം നടത്തുന്നത്, കുല തൂക്കം കൂട്ടുന്നതിനും ഫലപ്രദമായി ജലം ഉപയോഗിക്കുന്നതിനും സഹായിക്കും. വാഴ തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും.

കള നിയന്ത്രണം

വിളയുടെ ആദ്യഘട്ടങ്ങളില്‍, വന്‍പയര്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന്‌ സഹായിക്കും. കളയുടെ ആധിക്യമനുസരിച്ച്ച് 4-5 തവണ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കും. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഇടവിളയായി പച്ചിലവളച്ചെടികള്‍ നടുന്നതും പുതയിടുന്നതും കളനിയന്ത്രണത്തിനെ സഹായിക്കും.

കന്നു നശീകരണം

കുലകള്‍ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകള്‍ മാതൃവാഴയ്ക്ക് ദോഷം വരാത്ത രീതിയില്‍ നശിപ്പിക്കണം. വാഴക്കുല വിരിഞ്ഞതിനു ശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്താം.

ഇടവിളകള്‍

വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര, ചേമ്പ്, ചേന തുടങ്ങിയവ ജൈവ രീതിയില്‍ ആദായകരമായി കൃഷി ചെയ്യാം.
വിളവെടുപ്പ്
സാധാ­ര­ണ­ഗ­തി­യില്‍ പഴം പാക­മാ­കു­മ്പോള്‍ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നു. കയ­റ്റു­മതി വിപ­ണി­യി­ലേ­ക്കാ­ണെ­ങ്കില്‍ മൂന്നു­മാസം മുഴു­വ­നായും മൂപ്പെ­ത്ത­ണം. ഈ സമ­യത്ത്‌ കായ­ക­ളുടെ ­കൂര്‍ത്ത അരി­മ്പു­കള്‍ ഉരുണ്ടു വരു­ന്നു.

വാഴ­ കൃഷി ചെയ്ത ഉദ്ദ്യേ­ശ­മ­നു­സ­രിച്ച്‌ വിവിധ ഘട്ട­ങ്ങ­ളില്‍ വിളവെ­ടുക്കാം. വിള­വെ­ടു­ക്കുന്ന സമയം തീരു­മാ­നി­ക്കു­ന്നതു തന്നെ ഒരു വിദ­ഗ്ദ­ജോ­ലി­യാ­ണ്‌. ഇന്ത്യ­യില്‍ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നത്‌ സാധാ­ര­ണ­ഗ­തി­യില്‍ നോക്കി തീരു­മാ­നിച്ചാണ്‌. കുല­വ­രു­ന്ന­തു­മു­തല്‍ പാക­മാ­കു­ന്ന­തു­വരെയുള്ള കാലാ­വധി ദിവസത്തില്‍ പരി­ഗ­ണിച്ചും വിള­വെ­ടുപ്പു നട­ത്താം. കുല­വ­ന്ന­തിനു ശേഷം 90­-120 ദിവ­സം­വ­രെയെ­ടുക്കും കായ­കള്‍ മൂപ്പെ­ത്താന്‍. വിപ­ണി­യിലെ ഡിമാന്റും വിള­വെ­ടുപ്പ്‌ തീരു­മാ­നി­ക്കാ­റു­ണ്ട്‌.

പൂവന്‍, രസ്താ­ലി, ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ എന്നിവ നട്ട്‌ 11­-12 മാസം കൊണ്ട്‌ വിള­വെ­ടു­ക്കാം. മഹാ­രാ­ഷ്ട്ര­യില്‍ ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ (ബ­സ്രാ­യി) 14 മാസ­മെ­ടുക്കും മൂപ്പെ­ത്താന്‍. കേര­ള­ത്തില്‍ കൃഷി­ചെ­യ്യുന്ന നേന്ത്രന്‍ ഇന­ങ്ങള്‍ വിള­വെ­ടു­ക്കാന്‍ 10 മാസമേ ആവ­ശ്യ­മു­ള്ളു. വിളവ്‌ ( വിള­വിന്റെ അള­വ്‌) വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കും.

വളരെ മൂര്‍ച്ച­യുള്ള കത്തി­കൊ­ണ്ടാ­യി­രി­ക്കണം വിള­വെ­ടുപ്പ്‌ നട­ത്തേ­ണ്ട­ത്‌. ആദ്യ പടലയുടെ 20­-25 സെ.മി മുക­ളി­ലാ­വണം മുറി­ക്കേ­ണ്ട­ത്‌. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ ശ്രദ്ധി­ക്ക­ണം.
കുല മുറി­ച്ചെ­ടു­ത്താല്‍ 20­-25­സെ.മി ഉയ­ര­ത്തില്‍ വാഴ­ത്തട നിര്‍ത്ത­ണം. ഇതിനെ മുട്ടോ­ക്കിങ്ങ്‌ എന്നാണ്‌ പറ­യു­ക. ഇങ്ങിനെ നിര്‍ത്തുന്ന വാഴ­യില്‍ നിന്നും ഭക്ഷണ പോഷ­ണ­ങ്ങള്‍ ചെറു­തൈ­ക­ളി­ലേക്ക്‌ കുറ­ച്ചു­കാലം കൂടി( ഉണ­ങ്ങു­ന്ന­തു­വ­രെ) വ്യാപിച്ചു കൊണ്ടി­രി­ക്കും എന്ന്‌ പരീ­ക്ഷ­ണ­ങ്ങള്‍ കാണി­ക്കു­ന്ന.

ആൽബിൻ വർഗ്ഗീസ്, അടൂർ

കടപ്പാട്-agriecom.in

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate