অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക ചിന്തകള്‍

കാര്‍ഷിക ചിന്തകള്‍

  1. പ്രകൃതിക്കൊരു ഹരിതാര്‍ച്ചന
  2. സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!'
  3. ഔഷധ പൂരിതം 'കൂവളം'; കൂവളത്തിന്റെ ആരോഗ്യ ഉപയോഗങ്ങള്‍
  4. ചര്‍മസൗന്ദര്യത്തിന് കസ്തൂരിമഞ്ഞള്‍
  5. പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികവൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിച്ച വീട്ടമ്മ; തിരിച്ചുപിടിച്ചത് നഷ്ടപ്പെടാവുന്ന ജീവിതം
  6. ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍
  7. വിളകള്‍ക്ക് ആരോഗ്യം പകരാന്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്
  8. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന പരാതി വേണ്ട; പ്ലാസ്റ്റിക് കുപ്പികളില്‍ കൃഷിയുമായി വിദ്യാര്‍ഥികള്‍
  9. പഠനത്തിനൊപ്പം ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി
  10. കൂട്ടിനെത്തുന്നു ഓമനകള്‍,
  11. കൂണ്‍ ഫ്രഷ്; ഫാം പെര്‍ഫെക്ട്
  12. സമ്മിശ്രകൃഷിയില്‍ ജോളിയുടെ കൈയ്യൊപ്പ്; മലയാളി പഠിക്കേണ്ട വിജയരഹസ്യം
  13. റൂട്ട് ട്രെയ്‌നറുകള്‍ നിറയ്ക്കാനും യന്ത്രസഹായം
  14. മേട്ടുപ്പാളയത്തെ പരമ്പരാഗത കറിവേപ്പ്കൃഷി
  15. നഴ്‌സറി ബിസിനസിലെ സാധ്യതകളും സഹായങ്ങളും

പ്രകൃതിക്കൊരു ഹരിതാര്‍ച്ചന

പൂക്കളോടുള്ള പ്രണയം, വിഷമുക്തമായ പച്ചക്കറികള്‍ കഴിക്കണം എന്നീ ആഗ്രഹങ്ങള്‍ കൊട്ടാരക്കര തലച്ചിറയിലെ ഇടത്തറ ഗോകുലം വീട്ടില്‍ അര്‍ച്ചന ഗിരീഷ് എന്ന വീട്ടമ്മയെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനു സഹായിച്ചു. സീസണനുസരിച്ച് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് അര്‍ച്ചനയുടെ രീതി. ഒഴിവുസമയങ്ങള്‍ പാഴാക്കുന്ന വീട്ടമ്മമാര്‍ക്കുള്ള മറുപടികൂടിയാണ് ഇവരുടെ കൃഷികള്‍.

വിവിധ ഇനം പയറുകള്‍, 15ഓളം ഇനം വഴുതന, വിവിധ വെണ്ട ഇനങ്ങള്‍, പപ്പായയുടെ പുതിയ ഇനമായ റെഡ് ലേഡി, മത്തന്‍, കോളിഫ്‌ളവര്‍, കാബേജ്, ബീന്‍സ്, തണ്ണിമത്തന്‍, കോവല്‍, മുന്തിരി, തക്കാളി തുടങ്ങിയ ഫല-പച്ചക്കറി വര്‍ഗങ്ങള്‍ അര്‍ച്ചനയുടെ പുരയിടത്തില്‍ വളര്‍ന്നു വിളവു നല്കിവരുന്നു. കൗതുകത്തിനായി നട്ട സ്‌ട്രോബറിച്ചെടികളും ഇപ്പോള്‍ വിളവെടുക്കാന്‍ പാകമാകുന്നു. കാബേജ്, കോളിഫ്‌ളവര്‍ എന്നിവ സീസണനുസരിച്ച് നടുന്നവയാണ്. ഇത്തവണത്തെ ശീതകാല വിളവെടുപ്പിന് ഇവ തയാറായിവരുന്നു. 

സുഹൃത്ത് നല്കിയ ഉമ എന്ന ഇനം കരനെല്‍ വീട്ടുമുറ്റത്ത് പരീക്ഷിച്ച് 100 ശതമാനം വിജയിച്ചതായി അര്‍ച്ചന പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണെങ്കിലും വിളവു മികച്ചതായിരുന്നു. നെല്‍കൃഷിയില്‍ പ്രായോഗിക അറിവുകള്‍ ഇല്ലാതിരുന്നിട്ടുകൂടി ആദ്യ ഉദ്യമം തന്നെ വിജയിക്കാന്‍ കാരണം അര്‍ച്ചനയുടെ കൃഷിയോടുള്ള താത്പര്യമാണെന്നതില്‍ സംശയമില്ല.

ഒരുദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത നെല്‍വിത്തുകള്‍ വാരിവച്ചു. പിന്നീട് മുള വന്നതിനുശേഷം ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ത്ത് കിളച്ചൊരുക്കിയ നിലത്ത് വിതയ്ക്കുകയായിരുന്നു. തടത്തിന്റെ വശങ്ങളില്‍ വെള്ളം കെട്ടി നിര്‍ത്തി രാവിലെയും വൈകിട്ടും നനച്ചു. ഇടയ്ക്ക് ജൈവവളങ്ങള്‍തന്നെ നല്കി. കീടങ്ങളുടെ ആക്രമണം ഉണ്ടായില്ലെന്നു മാത്രമല്ല, നെല്ല് പതിരായി പോകാതെ ലഭിക്കുകയുംചെയ്തു. അടുത്ത നെല്‍കൃഷിക്ക് തയാറെടുക്കുകയാണ് ഈ വീട്ടമ്മ.

വീട്ടാവശ്യത്തിനുവേണ്ടിമാത്രം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വിപണിയിലേക്ക് അര്‍ച്ചനയുടെ പച്ചക്കറികള്‍എത്താറില്ല. വിളവ് അധികമുള്ള സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കുകയാണ് പതിവ്. തീര്‍ത്തും ജൈവകൃഷി പിന്തുടരുന്ന ഈ തോട്ടത്തില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാറില്ല. ചാണകപ്പൊടിയും എല്ലുപൊടിയുമാണ് പ്രധാന വളം. ഒപ്പം പുളിപ്പിച്ച കടലപ്പിണ്ണാക്കും പച്ചച്ചാണകവും ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കു നല്കുന്നു. 
പച്ചക്കറി മാത്രമല്ല അര്‍ച്ചനയുടെ മുറ്റത്തും ടെറസിലുമായി വിളയുന്നത്. അലങ്കാര പുഷ്പങ്ങളുടെ വന്‍ശേഖരവും ഇവിടെയുണ്ട്. ഫാ ലെനോപ്‌സിസ്, റിന്‍കോസ്‌റ്റൈലിസ്, ഡെന്‍ഡ്രോബിയം, ഓണ്‍സിഡിയം, മൊക്കാറ, വാണ്ട തുടങ്ങി പതിനഞ്ചോളം ഓര്‍ക്കിഡ് ഇനങ്ങള്‍ അര്‍ച്ചനയുടെ ശേഖരത്തിലുണ്ട്. കൂടാതെ നൂറോളം അഡീനിയം, 40 ഇനം യൂഫോബിയ, 15 ഇനം ബോഗന്‍വില്ല തുടങ്ങിയവയും ഇടത്തറ ഗോകുലമെന്ന ഈ ചെടികളുടെ ആരാമത്തെ മനോഹരമാക്കുന്നു. 

ഓര്‍ക്കിഡിനു ഗ്രീന്‍ കെയര്‍ പൗഡറാണ് നല്കുന്നത്. ഒപ്പം കടലപ്പിണ്ണാക്ക്-ചാണക സ്ലറി എന്നിവ ചുവട്ടില്‍ നല്കും. തേങ്ങാവെള്ളം ഇലകളില്‍ സ്‌പ്രേ ചെയ്തു നല്കുകയും ചെയ്യുന്നുണ്ട്. അഡീനിയം, യൂഫോബിയ എന്നിവയ്ക്കു എല്ലുപൊടിയും, ചാണകപ്പൊടിയുമാണ് നല്കുന്നത്.

ഫേസ്ബുക്കിലെ നിരവധി കൃഷി കൂട്ടായ്മകള്‍ മലയാളികളുടെ കാര്‍ഷിക സംസ്‌കാരം തിരിച്ച് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന സത്യം പറയാതെവയ്യ. കൃഷി അറിവുകള്‍ പങ്കുവയ്ക്കുവാനും അപൂര്‍വ വിത്തുകളുടെ കൈമാറ്റവുമെല്ലാം ഇത്തരം കൂട്ടായ്മകള്‍ അര്‍ച്ചനയെയും സഹായിക്കുന്നുണ്ട്.

കാര്‍ഷികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയണമെങ്കില്‍ കൃഷിയോടുള്ള താത്പര്യത്തിനൊപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും ഉണ്ടാവണം. അര്‍ച്ചനയ്ക്കു പൂര്‍ണ പിന്തുണയുമായി വിഎച്ച്എസ്‌സി സ്‌കൂള്‍ ഇന്‍സ്ട്രക്ടറായ ഭര്‍ത്താവ് ഗിരീഷ് കുമാറും മകന്‍ തരുണും ഒപ്പമുണ്ട്. കാര്‍ഷികരംഗത്ത് പുതിയ മാനങ്ങള്‍ തീര്‍ക്കുന്ന അര്‍ച്ചന ഏവര്‍ക്കും മാതൃകയാവട്ടെ...

ഐബിന്‍: 9946674661
ibinkandavanam@gmail.com

സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!'

ഇന്നത്തെ ഹലോ ആകാശവാണിയില്‍ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.... ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....തിരുമുറ്റത്തൊരു കോണില്‍ ...

ആരാ റേഡിയോ നിര്‍ത്തിയത്... ഇടമുറിഞ്ഞ പാട്ടിന്റെ ഒരുമണിനേരത്ത് അച്ഛന്‍.

മുറ്റത്തിന്റെ കോണില്‍... ബാക്കി എന്താ അച്ഛാ...ചിന്നുവിന് ആകാംക്ഷ അടക്കാനായില്ല.

തിരുമുറ്റത്തൊരുകോണില്‍ നില്ക്കുമൊരാനെല്ലിമരമൊന്നുലുത്തുവാന്‍ മോഹം...
നെല്ലിമരമൊന്നുലുത്തുവാന്‍ മോഹം... ചിന്നു ഏറ്റുപാടി.

നെല്ലിമരം ഏതു മുറ്റത്താണ് അച്ഛാ... 

കൗതുകത്തിന്റെ കുണുക്കിട്ട ബാല്യം ചോദ്യങ്ങള്‍ നിരത്തി. പണ്ടു പഠിച്ച സ്‌കൂളിന്റെ മുറ്റത്തെ നെല്ലിമരത്തെക്കുറിച്ചാണു കവി പാടുന്നത്..

ഏതു കവി?

മലയാളിക്കു സ്‌നേഹാക്ഷരവും ജീവിതത്തിന്റെ ഉപ്പും സമ്മാനിച്ച കവി തന്നെ ഓയെന്‍വിയോ...! ചിന്നുവിന്റെ മുഖം പ്രകാശം പതിഞ്ഞ മഞ്ഞുതുളളി പോലെയായി. 

കവിയുടെ അടുത്ത മോഹമെന്താണച്ഛാ...

തൊടിയിലെ കിണര്‍വെളളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം..! സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!

കയ്പ്പും പുളിപ്പും മധുരവുമുളള ഫലം ഏതാണച്ഛാ..

നെല്ലിയില്‍ വിളയുന്ന ഫലം നെല്ലിക്കയല്ലാതെ മറ്റെന്താണു ചിന്നൂ..!

നെല്ലിക്ക തിന്നശേഷം വെളളം കുടിച്ചു നോക്കൂ.. കയ്പ് മധുരമാകും. ബാല്യത്തിന്റെ കയ്പും പുളിപ്പും മധുരവുമുളള അനുഭവങ്ങള്‍; കാലത്തിനപ്പുറം അവ മധുരമുളള ഓര്‍മകളാകുന്നു.


അച്ഛാ, തലയില്‍ തേയ്ക്കാനുളള ചില ഓയിലുകളുടെ പരസ്യങ്ങളില്‍ നെല്ലിക്കയുടെ പടം കാണാറുണ്ടല്ലോ.. നെല്ലിക്കയും തലമുടിയുമായെന്താ ബന്ധം..?

മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. 

ഓഹോ! അച്ഛന്‍ ഇതു നേരത്തേ പറയേണേ്ട.. നെല്ലിക്കഅച്ചാര്‍ കണ്ണെടുത്താന്‍ എനിക്കു കണ്ടുകൂടാത്തതാണ്. പക്ഷേ, മുടിയഴകിനു പറ്റിയ ചങ്ങാതിയാണെങ്കില്‍ ഇനിയെന്തിനു ഞാന്‍ മുഖംതിരിഞ്ഞു നില്ക്കണം...

അച്ഛാ, നെല്ലിക്കയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു കൂടി പറഞ്ഞു തരാമോ... അപ്പുവിന്റെ രംഗപ്രവേശമായി. 

വിറ്റാമിന്‍ സിയുടെ ഗോഡൗണാണ് നെല്ലിക്ക. ചര്‍മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി ഗുണം ചെയ്യും. പ്രതിരോധശക്തി മെച്ചപ്പെടും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകളെ തടയുന്നു. എത്രയെത്ര ആയുര്‍വേദമരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്. .ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്.

ആന്റി ഓക്‌സിഡന്റോ.. അതെന്താ അച്ഛാ...

നമ്മുടെ ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാര്‍ഥങ്ങള്‍. ഭക്ഷണത്തിലെ വിറ്റാമിന്‍ ആന്റി ഓക്‌സിഡന്റാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റാണ്. അതു ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകര്‍ക്കുന്നു. 

അച്ഛാ, നെല്ലിക്കയില്‍ അടങ്ങിയ മറ്റു പോഷകങ്ങള്‍ ഏതെല്ലാമാണ്?

കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്.

അച്ഛാ നെല്ലിക്കയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറഞ്ഞു തരുമോ...

നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും ഉത്തമം. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളെ നെല്ലിക്കയിലെ 
ചില ഘടകങ്ങള്‍ സഹായിക്കുന്നു. 

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനു നെല്ലിക്ക സഹായിക്കുമോ

അതേ, പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്‌ട്രോള്‍ അളവ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. ത്രിഫലാദിചൂര്‍ണം എന്നു കേട്ടിട്ടുണേ്ടാ...

ത്രിഫല എന്നാല്‍ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂര്‍ണം. ദിവസവും രാത്രി ഇതു വെളളത്തില്‍ കലക്കിക്കുടിച്ചാല്‍ മലബന്ധം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം കിട്ടും. ശോധന ഉണ്ടാകാന്‍ സഹായകം.

വിളര്‍ച്ച തടയാന്‍ നെല്ലിക്ക സഹായിക്കുമെന്നു വായിച്ചിട്ടുണ്ട്. ശരിയാണോ അച്ഛാ...

അതേ, നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്താണുക്കളുടെ എണ്ണം കുട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയായി ഉപയോഗിക്കാമെന്നതു നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേര്‍ത്തു കഴിച്ചാല്‍ വിശപ്പില്ലാത്തവര്‍ക്കു വിശപ്പുണ്ടാകും. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നെല്ലിക്ക സഹായകം. ശരീരത്തില്‍ നിന്നു വിഷപദാര്‍ഥങ്ങളെ പുറത്തുകളയുന്ന പ്രവര്‍ത്തനങ്ങളിലും നെല്ലിക്കയിലെ ഘടകങ്ങള്‍ ഗുണം ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും 
നെല്ലിക്ക ഗുണപ്രദം.

അച്ഛാ നെല്ലിക്കയ്ക്ക് ഇനിയും ഗുണങ്ങളുണേ്ടാ...

ഉണ്ട്. ചിലതു കൂടി പറയാം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശം ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഞാനൊരു കാര്യം പറയട്ടെ... അടുക്കളയിലെ ജോലി തീര്‍ത്ത് അമ്മയെത്തി.

എന്താ അമ്മേ...

സഖാവ് എകെജിയുടെ ആരോഗ്യരഹസ്യത്തെക്കുറിച്ചു സഖാവ് സുശീലാ ഗോപാലന്‍ ഒരിക്കല്‍ ഒരഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. അതിങ്ങനെ: നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുന്നു. ഇതിലേക്കു ശുദ്ധമായ തേന്‍ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുന്നു. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുന്നു. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും. എകെജിക്ക് ദിവസവും ഇതു കൊടുക്കുമായിരുന്നുവത്രേ. അതായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം.

അതില്‍ വാസ്തവമുണ്ട്. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടുമെന്നു കേട്ടിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ ചേര്‍ന്നാല്‍ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം. അച്ഛന്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ചിന്നു പാട്ടിന്റെ പാലാഴിയില്‍ നീന്തിത്തുടിച്ചു.... ...തിരുമുറ്റത്തൊരു കോണില്‍ നില്ക്കുമൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം..!

ഔഷധ പൂരിതം 'കൂവളം'; കൂവളത്തിന്റെ ആരോഗ്യ ഉപയോഗങ്ങള്‍

പവിത്രമായ ഒരു പുണ്യവൃക്ഷമാണു കൂവളം. ശിവക്ഷേത്രങ്ങളില്‍ കൂവളം നട്ടുവളര്‍ത്തിയതായി കാണാം. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനും അമ്പലങ്ങളില്‍ അര്‍ച്ചനയ്ക്കും ഉപയോഗിക്കുന്നു. ദശമൂലത്തിലെ രണ്ടാമത്തെ ഔഷധം. ശിവരാത്രി ദിവസം കൂവളത്തിലകൊണ്ട് ശിവലിംഗത്തില്‍ അര്‍ച്ചന ചെയ്താല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് ഹൈന്ദവ പുരാണം പറയുന്നു. ഇല, കായ, വേര് എന്നിവ ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 
തേള്‍, പാമ്പ്, പഴുതാര മുതലായവ കടിച്ചാലുണ്ടാവുന്ന വിഷം ശമിപ്പിക്കുന്നതിന് കൊടുക്കുന്ന വില്വാദി ഗുളികയിലെ പ്രധാന ഘടകമാണ് കൂവളവേര്, ഛര്‍ദിക്ക് വളരെയേറെ ഗുണം ചെയ്യുന്നു. കൂവളവേരും മലരും ചേര്‍ത്ത് തയാറാക്കുന്ന കഷായം എല്ലാ ഛര്‍ദിക്കും ഫലപ്രദം.

ഗര്‍ഭത്തിന്റെ ആരംഭത്തില്‍ യുവതികള്‍ക്കുണ്ടാവുന്ന ഛര്‍ദിക്ക് (മോണിങ് സിക്ക്‌നെസ്) കൂവളവേരും രാമച്ചം, മലര്‍ എന്നിവ 15 ഗ്രാം വീതം എടുത്ത് കഷായംവച്ച് കഴിച്ചാല്‍ മാറിക്കിട്ടും. ദശമൂലാരിഷ്ടത്തിനും തലയില്‍ തേച്ചുകുളിക്കുന്ന അസനവില്വാദി എണ്ണ എന്നിവയിലും കൂവളവേര് ഉപയോഗിക്കുന്നു. അഗ്നിമാന്ദ്യത്തിനും അസിഡിറ്റിക്കും കഴിക്കുന്ന വില്വാദി ലേഹ്യത്തിലെ പ്രധാന ചേരുവ കൂവളവേരാണ്.

കൂവളത്തില ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് വെള്ളിച്ചെണ്ണയില്‍ തയാര്‍ ചെയ്‌തെടുക്കുന്ന തൈലം ചെവി വേദനയ്ക്ക് ഉപയോഗിക്കാം. ചെവി അടയുന്നതിനും ചെവി മുഴക്കത്തിനും കൂവളത്തിലെ ഗുല്‍ഗുലു, കടുക്, വെളുത്തുള്ളി എന്നിവ തീക്കനലിലിട്ട് അതില്‍ നിന്ന് വരുന്ന പുക ചെവിയില്‍ ഏല്‍പിച്ചാല്‍ വളരെവേഗം ആശ്വാസം ലഭിക്കും. ചെങ്കണ്ണിന് കൂവളത്തില കണ്ണില്‍ വെച്ച് കെട്ടുന്നത് നല്ലതാണ്.

മുലപ്പാലിന്റെ ദോഷം മാറുന്നതിന് കൂവളത്തിന്റെ വേര് അരച്ച് മുലക്കണ്ണില്‍ പുരട്ടി കുഞ്ഞുങ്ങള്‍ക്ക് മുലകൊടുത്താല്‍ മതിയാകും. ഛര്‍ദിയും മാറിക്കിട്ടും. പ്രകൃതി ചികിത്സകര്‍ അനേക രോഗങ്ങള്‍ക്ക് കൂവളത്തില നിര്‍ദേശിക്കാറുണ്ട്. പ്രമേഹരോഗികള്‍ കൂവളത്തിലയുടെ സ്വരസം നിത്യേനകഴിച്ചാല്‍ രോഗത്തിന് ശമനം കിട്ടും. ഈ വൃക്ഷത്തിന്റെ ദര്‍ശനം തന്നെ മന:ശാന്തി തരുന്നതാണ്. വേരില്‍ നിന്നും വിത്തില്‍ നിന്നും തൈ ഉത്പാദിപ്പിച്ച് നട്ടുവളര്‍ത്താം.

* കുടുംബം: റൂട്ടേസി
* ശാസ്ത്രനാമം: ഈഗിള്‍ മാര്‍മെലോസ് കോര്‍.
* സംസ്‌കൃതം: വില്വം, സദാഫലം, ശ്രീഫലം.

നാളെ സ്‌കൂളില്‍ പോകുന്നില്ല, പനിയാ... നേരത്തേ മൂടിപ്പുതച്ചുകിടന്ന് അപ്പു പനിയവധിയുടെ പകലിലേക്കു

മധുരസ്വപ്നങ്ങള്‍ നെയ്തു. ഒരു ജലദോഷം വന്നതിനാണോ ഈ ഒരുക്കങ്ങള്‍? ചിന്നൂ, ഒരു പിടി തുളസിയില പറിച്ചുകൊണ്ടു വാ.. അതുകൊണ്ടു കഷായമുണ്ടാക്കാന്‍ അമ്മയോടു പറയ്... കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും കൂടി ചേര്‍ത്തോ... അതു കുടിച്ചാല്‍ പനിയടങ്ങും: അപ്പുവിന്റെ അവധിമോഹം അച്ഛന്‍ മുളയിലേ നുളളി.

അച്ഛാ, തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ തടയാമെന്നു വായിച്ചിട്ടുണ്ട്.

അതേയതെ.. രോഗപ്രതിരോധശക്തി കൂട്ടുന്നതിനു തുളസിയില സഹായകം. ശാസ്ത്രവും അതു ശരിവയ്ക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനു തുളസി സഹായകമെന്നു പഠനങ്ങള്‍. അണുക്കളെ നശിപ്പിക്കാനുളള തുളസിയുടെ ശേഷിയാണ് വിവിധതരം വൈറസ് അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നത്. തുളസിയില ചവച്ചരച്ചു കഴിക്കുന്നതു ശീലമാക്കാം. പനിയും ജലദോഷവും ചുമയും അകന്നു നില്‍ക്കും. മഴക്കാലത്താണു വിവിധതരം പനികള്‍ പടര്‍ന്നുപിടിക്കുന്നത്. ഇക്കാലത്തു തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ പനി അകന്നു നില്ക്കും.

കഫ്‌സിറപ്പുകള്‍ നിര്‍മിക്കുന്നതിനു തുളസി ഉപയോഗിക്കാറുണ്ട്. വീട്ടുമുറ്റത്തു തുളസിയുണെ്ടങ്കില്‍ അവയ്ക്കു പിന്നാലെ പോകേണ്ട കാര്യമില്ല. കുറച്ചു തുളസിയിലയും അഞ്ച് ഗ്രാമ്പുവും ഒരു കപ്പ് വെളളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക, രുചിക്കു വേണമെങ്കില്‍ അല്പം ഉപ്പുകൂടി ചേര്‍ക്കാം. തണുത്തശേഷം കുടിക്കുക, ചുമയില്‍ നിന്ന് ആശ്വാസം നേടാം. തുളസിയിലയിട്ടു തിളപ്പിച്ച വെളളം കവിള്‍ക്കൊളളുന്നത് ചുമ കടുത്തു തൊണ്ട പഴുത്ത അവസ്ഥയില്‍ നിന്ന് മോചനമേകും.

ബ്രോങ്കൈറ്റിസ്, ആസ്ത്്മ തുടങ്ങിയ ശ്വസനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കഫം ഇളകിവരുന്നതിനും തുളസിയില സഹായകം. തേനും ഇഞ്ചിയും തുളസിയിലയും ചേര്‍ത്തു കഴിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, ഇന്‍ഫ്‌ളുവന്‍സ, ജലദോഷം തുടങ്ങിയവയ്ക്കു പ്രതിവിധിയാണ്. തുളസിയിലയും ഏലയ്ക്കാപൊടിയും ചേര്‍ത്തു തിളപ്പിച്ച വെളളത്തില്‍ പാലും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു കടുത്ത പനിയോടനുബന്ധിച്ച ചൂടു കുറയ്ക്കുന്നതിനു സഹായകം.

പേശികള്‍ക്ക് അയവു വരുത്തുന്നതിനു തുളസിയില സഹായകം. തുളസിയിലയും ചന്ദനവും ചേര്‍ത്ത് അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയില്‍ നിന്ന് മോചനം. കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില ഉത്തമം. തുളസിനീരും തേനും ചേര്‍ത്തു നല്കിയാല്‍ ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസമാകും.

അച്ഛാ, തുളസിയില പോഷകസമൃദ്ധമാണോ?

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം.

ബാക്ടീരിയയെ തടയുന്നു. നീരും വേദനയും കുറയ്ക്കുന്ന സ്വഭാവഗുണവും

(മിശേശിളഹമാാമീേൃ്യ ) തുളസിയിലയ്ക്കുണ്ട്. വിറ്റാമിനുകളായ എ, സി, കെ, ധാതുക്കളായ മാംഗനീസ്, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ തുളസിയിലയിലുണ്ട്.

സ്ട്രസ്(മാനസിക പിരിമുറുക്കം) കുറയ്ക്കുന്നതിനും തുളസിയില സഹായകമെന്നു പഠനം. തുളസിയില പതിവായി ചവയ്ക്കുന്നതു രക്തശുദ്ധിക്കും ഉത്തമം. 100 ഗ്രാം തുളസിയിലയില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എയ്ക്ക് ആന്റി ഓക്‌സിഡന്റ് ഗുണമുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകം. വിറ്റാമിന്‍ എയുടെ കുറവു മൂലമുണ്ടാകുന്ന നിശാന്ധത തടയുന്നതിനു തുളസിയില ജ്യൂസ് സഹായകം. തുളസിയില അരച്ചു ചേര്‍ത്ത വെളളം ഉപയോഗിച്ചു കണ്ണു കഴുകുന്നത് ബാക്ടീരിയ, ഫംഗസ് അണുബാധകളില്‍ നിന്നും രീിഷൗിരശേ്ശശേ െല്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു.

അച്ഛാ, തുളസിയില ചവയ്ക്കുന്നതു ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനു സഹായകമാണോ?

അതേ. വായ, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. തുളസിയില ഉണക്കിപ്പൊടിച്ചതു പല്ലുതേയ്ക്കാന്‍ ഉപയോഗിക്കാം. അതു കടുകെണ്ണയുമായി ചേര്‍ത്തു പേസ്റ്റാക്കി പല്ലുതേയ്ക്കാം, മോണ മസാജ് ചെയ്യാം. തുളസിയില മൗത്ത്‌വാഷായും ഉപയോഗിക്കാം. പല്ലുവേദന അകറ്റും. വായിലുളള മിക്ക അണുക്കളെയും ബാക്ടീരിയയെയും നശിപ്പിക്കുന്നു. വായിലെ അള്‍സറിനു പ്രതിവിധിയായും ഉപയോഗിക്കാം. വായയുടെ മാത്രമല്ല വയറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില സഹായകം. അസിഡിറ്റി, മലബന്ധം, വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനും തുളസിയില സഹായകം.

അച്ഛാ, ഹൃദയാരോഗ്യത്തിന് തുളസിയില സഹായകമാണോ?

തുളസിയിലുളള വിറ്റാമിന്‍ സിയും

എന്ന ആന്റിഓക്‌സിഡന്റും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ഹൃദയത്തിനു സംരക്ഷണമേകുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു.

വൃക്കകളുടെ ആരോഗ്യത്തിനും തുളസിയില സഹായകം. തുളസിനീര് തേന്‍ ചേര്‍ത്തു കഴിക്കുന്നത് വൃക്കയിലുണ്ടാകുന്ന ചിലതരം കല്ലുകള്‍ മൂത്രനാളിയിലൂടെ പുറന്തളളപ്പെടുന്നതിനു സഹായകം. വൃക്കകളില്‍ കല്ലുണ്ടാകുന്നതിനു കാരണമാകുന്ന അമിത യൂറിക്കാസിഡിന്റെ തോതു കുറയ്ക്കുന്നതിനും തുളസി സഹായകം.

തുളസിയിലയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറയാമോ?

ആന്റി സെപ്റ്റിക്കാണ് തുളസിയില. മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഭേദപ്പെടുത്തുന്നതിനു സഹായകം. നാഡീസംബന്ധമായ വേദനയും നീര്‍വീക്കവും കുറയ്ക്കുന്നതിനും ഉത്തമം. സ്തനാര്‍ബുദം ഉള്‍പ്പെടെയുളള കാന്‍സറുകളുടെ ചികിത്സയ്ക്കു തുളസി സഹായകമെന്നു പഠനം. കാന്‍സര്‍മുഴകളിലേക്കുളള രക്തക്കുഴലുകളെ തടസപ്പെടുത്തുന്നു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം വായിലുണ്ടാകുന്ന കാന്‍സര്‍ വളര്‍ച്ച തടയുന്നതിനും ഗുണപ്രദമെന്നു പഠനം.

പുകവലി ഉപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ തുളസിയില കൈയില്‍ കരുതുക. പുകവലിക്കാനുളള ആഗ്രഹം പ്രകടമാകുമ്പോള്‍ പുകയില ഉത്പന്നങ്ങള്‍ക്കുപകരം തുളസിയില ചവയ്ക്കുക. കാലങ്ങളായി തുടര്‍ന്ന പുകവലി വരുത്തിവച്ച ദോഷങ്ങള്‍ കുറയ്ക്കുന്നതിന് തുളസിയിലുളള ആന്റിഓക്‌സിഡന്റുകള്‍ സഹായകം. അതിലുളള വിറ്റാമിന്‍ സി, രമാുവലില, ഋൗഴലിീഹ എന്നിവ പുകവലി, ക്ഷയം എന്നിവകൊണ്ടു ശ്വാസകോശത്തിനുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹായകം.

പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള വേദനയും വിഷബാധയും അകറ്റുന്നതിനു തുളസിനീരു നല്കാം. കടിയേറ്റ ഭാഗത്തു തുളസിയില അരച്ചുപുരട്ടാം. തുളസിയിലയും തുളസിവേരും അരച്ചുപുരട്ടിയാല്‍ തേളിന്റെ കടിയേല്‍ക്കുന്നതു മൂലമുളള വിഷബാധ അകറ്റാം.

അച്ഛാ ചര്‍മസംരക്ഷണത്തിനു തുളസി സഹായകമാണോ?

ബാക്ടീരിയയെ നശിപ്പിച്ച് മുഖക്കുരു വ്യാപിക്കുന്നതു തടയാന്‍ തുളസിയിലനീരു പുരട്ടാം. വരട്ടുചൊറി, പുഴുക്കടി, സോറിയാസിസ് തുടങ്ങിയ ചര്‍മരോഗങ്ങളുടെ ചികിത്സയ്ക്കും തുളസിയില ഫലപ്രദം. ഫംഗസിനെ തടയുന്നു. തുളസിയില അരച്ചുപുരട്ടിയാല്‍ ചൊറിച്ചിലില്‍ നിന്നു മോചനംനേടാം. നിരവധി ചര്‍മ - കേശ, ആരോഗ്യ- സൗന്ദര്യ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് തുളസിയില ഉപയോഗിക്കുന്നുണ്ട്.

ചര്‍മത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. മുടിയുടെ ആരോഗ്യത്തിനും തുളസിയില ഗുണപ്രദം. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയില്‍ പതിവായി തേച്ചുപിടിപ്പിച്ചാല്‍ താരനകറ്റാം; മുടികൊഴിച്ചില്‍ കുറയ്ക്കാം. തുളസിയില അരച്ചതു തലയില്‍ പുരട്ടുന്നതും ഉചിതം. തുളസിയില, ചെമ്പരത്തി, വേപ്പില എന്നിവ ചേര്‍ത്ത് അരച്ചതു തലയില്‍ പുരട്ടിയാല്‍ ചൊറിച്ചില്‍ ഒഴിവാക്കാം.

അച്ഛാ, പണെ്ടാക്കെ മിക്ക വീട്ടുമുറ്റത്തും തുളസിത്തറയുണ്ടായിരുന്നു... ഇന്നതൊക്കെ ആളുകള്‍ മറന്നിരിക്കുന്നു. തുളസിയുടെ ആരോഗ്യസിദ്ധികളാണ് അതിന്റെ മഹത്വം. അതു തിരിച്ചറിയുന്നതാണ് ആരോഗ്യജീവിതത്തിലേക്കുളള പ്രകൃതിവഴി. വീട്ടുമുറ്റത്തും തൊടിയിലും ഫ്‌ളാറ്റുകളിലെ ചെറു ചട്ടികളിലും തുളസിക്കതിരുകള്‍ കാറ്റിലാടി നില്‍ക്കട്ടെ. വായു ശുദ്ധമാകും, ഓക്‌സിജന്‍ സമൃദ്ധമാകും. ശ്വസനം ആനന്ദകരമാകും. മനസ് ശാന്തമാകും. ജീവിതം സുന്ദരമാകും - അച്ഛന്‍ പറഞ്ഞുനിര്‍ത്തി

അഴകിനും ആരോഗ്യത്തിനും ഏത്തപ്പഴം

കാരറ്റും ഏത്തപ്പഴവും നുറുക്കിയതു സ്ഫടികപ്പാത്രത്തില്‍ നിരന്നിരുന്നു. അപ്പുവിന്റെ കണ്ണുകള്‍ ടീവിയിലായിരുന്നു. കൈകള്‍ ഇടയ്ക്കിടെ പാത്രത്തിലേക്കു നീണ്ടു. പഴംനുറുക്കുകഴിച്ചും ചിത്രഗീതം കണ്ടും ഇരിക്കുന്നതിനിടെ ചിന്നുവിന്റെ പരിഭവം... നീയതെല്ലാം തീര്‍ത്തോ, കൊതിയന്‍..! 

ചേച്ചിക്ക് അമ്മ വേറെ തരുമല്ലോ.
ചിന്നൂ വഴക്കുവേണ്ട, പറമ്പില്‍ വിളഞ്ഞ 
ജൈവ ഏത്തക്കുലയുടെ ഗുണം കരുതിയാ അലിയാരുമാഷിനു വില്‍ക്കേണെ്ടന്ന് തീരുമാനിച്ചത്... നിനക്കുവേണ്ടത് സ്റ്റോറിലെ ചാക്കില്‍ നിന്നെടുത്തോ.... അച്ഛന്‍ നയതന്ത്ര വിശദീകരണവുമായെത്തി. 

അച്ഛാ, ഏത്തപ്പഴത്തിന്റെ ആരോഗ്യവിശേഷങ്ങളെക്കുറിച്ചു പറയാമോ?

ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതില്‍ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയതിനാല്‍ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകര്‍. അതു ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. 

പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെമ്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്‌സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ ജലത്തിന്റെ സംതുലനം നിലനിര്‍ത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നു.

അച്ഛാ, ദിവസവും ഏത്തപ്പഴം കഴിക്കണമെന്നു ടീച്ചര്‍ പറഞ്ഞിട്ടുണ്ട്... 

ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളം. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം മനസിന്റെ ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്തുന്നു, പഠനപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്‌ളാവിന്‍, മാംഗനീസ്, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങളുടെ ഇരിപ്പിടമാണ് ഏത്തപ്പഴം. 

വിളര്‍ച്ചാസാധ്യത ഒഴിവാക്കുന്നതിന് ഇരുമ്പ് സഹായകം. കേരളത്തിലെ സ്‌കൂള്‍കുട്ടികളില്‍ വിളര്‍ച്ച കണെ്ടത്തിയതിന്റെ പശ്ചാത്തലത്തിലാവാം ടീച്ചര്‍ അങ്ങനെ പറഞ്ഞത്. ഇരുമ്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാല്‍ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ക്രമരഹിതമായ ഹൃദയതാളം തുടങ്ങി വിളര്‍ച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ അകറ്റാം. 

കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം ഗുണപ്രദമാണോ?

ഏത്തപ്പഴത്തില്‍ വിറ്റാമിന്‍ എ ധാരാളം. കൊഴുപ്പില്‍ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിന്‍ എ അത്യന്താപേക്ഷിതം. പ്രായമായവരില്‍ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാര്‍ ഡീജനറേഷന്‍. അതിനുളള സാധ്യത കുറയ്ക്കുന്നിന് ഏത്തപ്പഴം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പഠനങ്ങള്‍ പറയുന്നു. 

ആമാശയത്തിന്റെ ആരോഗ്യത്തിന് ഏത്തപ്പഴം ഗുണകരമാണോ?

ആമാശയ അള്‍സറിന് ഇടയാക്കുന്ന അസിഡിറ്റിയും തുടര്‍ന്നുണ്ടാകുന്ന നെഞ്ചെരിച്ചിലും മറ്റും ഒഴിവാക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദം. സ്വാഭാവിക അന്റാസിഡ് ആയി പ്രവര്‍ത്തിക്കുന്നു. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ പ്രത്യേക ആവരണം തീര്‍ത്ത് ആസിഡുകളില്‍ നിന്നു സംരക്ഷണം നല്കുന്നതിനും ഏത്തപ്പഴം ഉത്തമം. ഏത്തപ്പഴത്തിലുളള ുൃീലേമലെ ശിവശയശീേൃ െഎന്ന പദാര്‍ഥം ആമാശയ അള്‍സറിനിടയാക്കുന്ന ബാക്ടീരിയയില്‍ നിന്നു സംരക്ഷണം നല്കുന്നു. വിളഞ്ഞു പാകമായി പഴുത്ത നാടന്‍ ഏത്തപ്പഴം മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. അതിലുളള ജലത്തില്‍ ലയിക്കാത്ത തരം നാരുകള്‍ കുടലിലൂടെ മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. 

വിഷപദാര്‍ഥങ്ങളെയും ഘനലോഹങ്ങളെയും ശരീരത്തില്‍ നിന്നു പുറന്തളളുന്നതിനും ഗുണപ്രദം. കുടലില്‍ കാണപ്പെടുന്ന മിത്രങ്ങളായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഉത്തേജകമായി ഏത്തപ്പഴത്തിലുളള ഫ്രക്‌റ്റോ ഒലിഗോ സാക്കറൈഡ് പ്രവര്‍ത്തിക്കുന്നു. ദഹനരസംഉത്പാദിപ്പിക്കുന്നതിനും പോഷകങ്ങളുടെ ആഗിരണത്തിനും അതു സഹായകം. ദഹനശേഷി മെച്ചപ്പെടുന്നതിനും ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ശരീരത്തിനു ദോഷകരമാകുന്നതു തടയുന്നതിനും അതു സഹായകം. 

അതിസാരത്തെത്തുടര്‍ന്നു ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന ഇലക്ട്രോളൈറ്റുകളെ തിരിച്ചുപിടിക്കുന്നതിനു സഹായകമായ ഭക്ഷണമാണ് ഏത്തപ്പഴം. അതിലുളള ജലത്തില്‍ ലയിക്കുന്നതരം പെക്റ്റിന്‍ നാരുകള്‍ കുടലില്‍ ദ്രവഭക്ഷണത്തിന്റെ ആഗിരണത്തിനു സഹായകം. പൈല്‍സ് സുഖപ്പെടുത്തുന്നതിനും ഏത്തപ്പഴം ഗുണപ്രദം.

അച്ഛാ, കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഏത്തപ്പഴത്തിനാകുമോ?

വൃക്കകള്‍, കുടലുകള്‍ എന്നിവയിലെ കാന്‍സര്‍സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമെന്ന് പഠനം. അതിലുളള ആന്റിഓക്‌സിഡന്റ് ഫീനോളിക് സംയുക്തങ്ങള്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു.

അഴകുളള ചര്‍മത്തിന് ഏത്തപ്പഴം ഗുണകരമാണോ അച്ഛാ..?

ചര്‍മത്തിന്റെ ഇലാസ്തിക നിലനിര്‍ത്തുന്നതിനു സഹായകമായ വിറ്റാമിന്‍ സി, ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളം. ഏത്തപ്പഴത്തിലുളള ആന്റിഓക്‌സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ ചര്‍മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തില്‍ 75 ശതമാനം ജലാംശമുണ്ട്. ഇത് ചര്‍മം ഈര്‍പ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചര്‍മം വരണ്ട് പാളികളായി അടരുന്നതു തടയുന്നു. 

അച്ഛാ, ഏത്തപ്പഴത്തില്‍ ഊര്‍ജം എത്രത്തോളമുണ്ട്?

100 ഗ്രാം ഏത്തപ്പഴത്തില്‍ ഏകദേശം 90 കലോറി ഊര്‍ജമുണ്ട്. ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്‌റ്റോസ്, ഗ്ലൂക്കോസ് എന്നിവ കഴിച്ചനിമിഷം തന്നെ ഊര്‍ജമായി മാറുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഭാതത്തിലെ തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ അപൂര്‍വം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. കോംപ്ലക്‌സ കാര്‍ബോഹൈഡ്രേറ്റ് തുടര്‍ച്ചയായി ഊര്‍ജം തരുമ്പോള്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അതിവേഗം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കുന്നു. രണ്ട് ഏത്തപ്പഴം കഴിച്ചാല്‍ ഒന്നരണിക്കൂര്‍ വ്യായാമത്തിനുളള ഊര്‍ജം നേടാം. ഇടനേരങ്ങളിലെ ഭക്ഷണമായും ഏത്തപ്പഴം കഴിക്കാം. 

ഏത്തപ്പഴത്തിനു ഗുണങ്ങള്‍ ഇനിയുമുണേ്ടാ ?

ധാരാളം. ചിലതുകൂടി പറയാം. ഏത്തപ്പഴത്തില്‍ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുളള ബി വിറ്റാമിനുകള്‍ ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതിനും സഹായകം. ഗര്‍ഭിണികള്‍ ഏത്തപ്പഴം ശീലമാക്കുന്നതു ഗര്‍ഭസ്ഥശിശുവിന്റെ ശരീരവികാസത്തിനു ഗുണപ്രദം. ഏത്തപ്പഴം കഴിച്ചാല്‍ മനസിന്റെ വിഷാദഭാവങ്ങള്‍ അകറ്റി ആഹ്‌ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. അതിലുളള ട്രിപ്‌റ്റോഫാന്‍ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷന്‍ അകലുന്നത്. 

നാഡീവ്യവസ്ഥയുടെ കരുത്തിനും വെളുത്ത രക്താണുക്കളുടെ നിര്‍മാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിന്‍ ബി6 സഹായകം. പുകവലി നിര്‍ത്തുന്നവര്‍ നേരിടുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങളില്‍ നിന്ന്(നിക്കോട്ടിന്‍ അഡിക്ഷന്‍) മോചനത്തിന് ഏത്തപ്പഴത്തിലെ പൊട്ടാസ്യം മഗ്നീഷ്യം, ബി വിറ്റാമിനുകളായ ബി6, ബി12, ഗുണപ്രദം. മുടിയുടെ തിളക്കത്തിനും വളര്‍ച്ചയ്ക്കും മുടിയുടെ അറ്റം പൊട്ടുന്നതു തടയുന്നതിനും ഏത്തപ്പഴം ഗുണപ്രദം. പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന
രോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം. കാല്‍സ്യത്തിന്റെ ആഗിരണത്തിനും ഏത്തപ്പഴം സഹായകം. കാല്‍സ്യം എല്ലുകള്‍ക്കു കരുത്തുനല്കുന്നു. 

ഗുണം മെച്ചം. പക്ഷേ, ജൈവരീതിയില്‍ വിളയിച്ച ഏത്തപ്പഴം കിട്ടാനാ പ്രയാസം.... 

ഏത്തവാഴ നട്ടുനനയ്ക്കണം. അതിനു വീട്ടുവളപ്പില്‍ വിയര്‍പ്പൊഴുക്കാനുളള മനസും വേണം. മനസുണെ്ടങ്കില്‍ മാര്‍ഗവുമുണ്ട്- 

ചിന്നുവിന്റെ ആശങ്കകള്‍ക്ക് അച്ഛന്റെ അര്‍ഥശങ്കയില്ലാത്ത മറുപടി

ചര്‍മസൗന്ദര്യത്തിന് കസ്തൂരിമഞ്ഞള്‍

ചര്‍മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന സുഗന്ധമുള്ള ഒരു വിഷഹരസസ്യമാണ് മഞ്ഞക്കൂവ എന്ന പേരില്‍ അറിയപ്പെടുന്ന കസ്തൂരി മഞ്ഞള്‍. സോപ്പ് നിര്‍മാതാക്കള്‍ അവരുടെ ഉത്പന്നം വിപണിയില്‍ വിറ്റഴിക്കുന്നതിന് കസ്തൂരി മഞ്ഞളിനെ പരസ്യത്തിന് ഉപയോഗിച്ചതോടെ യുവതികളുടെ സൗന്ദര്യവര്‍ധക പട്ടികയിലെ പ്രിയങ്കരമായ ഒരിനമായി ഇപ്പോള്‍ കസ്തൂരി മഞ്ഞള്‍.

സൗന്ദര്യവത്കരണത്തിനുള്ള അഭിരുചി മനുഷ്യസഹജമാണ്. സൂര്യരശ്മികള്‍, മാനസിക പിരിമുറുക്കം ഇതൊക്കെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. ചര്‍മസംരക്ഷണത്തിന് പ്രകൃതിദത്തമായ ഔഷധങ്ങളുടെ ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. പ്രസവിച്ച സ്ത്രീകള്‍ കുളിക്കുമ്പോള്‍ കസ്തൂരി മഞ്ഞള്‍ അരച്ച് ശരീരത്തില്‍ പുരട്ടി നാല്പാമര വെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മത്തിനു നിറവും തിളക്കവും ലഭിക്കും.

നവജാത ശിശുക്കളെ കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ രോഗാണുക്കളില്‍ നിന്ന് ചര്‍മം സംരക്ഷിച്ച് ചര്‍മത്തിന് നിറവും മാര്‍ദവും ലഭിക്കും. കസ്തൂരി മഞ്ഞള്‍ പനിനീരില്‍ അരച്ച് വെയിലത്തുവച്ച് ചൂടാക്കി പതിവായി മുഖത്തുപുരട്ടിയാല്‍ മുഖക്കുരു ഇല്ലാതാകും. (കണ്ണില്‍ ഒഴിക്കുന്ന കറുക പനിനീര്‍ ഉപയോഗിക്കണം. ആസിഡുകള്‍ ചേര്‍ന്ന കുപ്പികളില്‍ ലഭിക്കുന്ന പനിനീര്‍ ഉപയോഗിക്കരുത്). തുളസിയില ഉണക്കിപ്പൊടിച്ചതിന്റെ കൂടെ കസ്തൂരി മഞ്ഞളും കാര്‍കോലരിയും പൊടിച്ച് ചേര്‍ത്ത് പതിവായി ശരീരത്തില്‍ പുരട്ടിക്കുളിച്ചാല്‍ ശരീരത്തിലെ ചൊറിച്ചിലും (അലര്‍ജി) ശരീരത്തിലെ പാടുകളും ഇല്ലാതാകും. ചര്‍മത്തിന് നല്ലനിറം ലഭിക്കുകയും ചെയ്യും. കസ്തൂരിമഞ്ഞള്‍ തുളസിയില നീരില്‍ അരച്ച് വിഷജന്തുക്കള്‍ കടിച്ച കടിപ്പാടില്‍ പുരട്ടുന്നത് വിഷത്തെ നിര്‍വീര്യമാക്കാനും വിഷം വ്യാപിക്കുന്നതു തടയാനും സഹായിക്കും. ചെറുപയറിന്റെ പൊടിയോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചുചേര്‍ത്ത് സോപ്പിനു പകരമായി ദിവസേന ഉപയോഗിക്കാം. 

* കുടുംബം: സിന്‍ജിബറേസി
* ശാസ്ത്രനാമം: കുര്‍ക്കുമ അരോമാറ്റിക്ക സാലിസ്ബ്
* സംസ്‌കൃതം: കര്‍പ്പൂര, ഹരിദ്ര.

പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികവൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിച്ച വീട്ടമ്മ; തിരിച്ചുപിടിച്ചത് നഷ്ടപ്പെടാവുന്ന ജീവിതം

കയ്പമംഗലം: പ്രതിസന്ധികളെ അതിജീവിച്ച്  കാര്‍ഷിക-വൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിക്കുന്ന വീട്ടമ്മ കാര്‍ഷിക കേരളത്തിനു മാതൃകയാകുന്നു. മതിലകം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം  വാര്‍ഡില്‍ പുന്നക്കുഴി വീട്ടില്‍ ബീന സഹദേവനാണ് ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികളെ അതിജീവിച്ച് കാര്‍ഷിക വൃത്തിയിലൂടെ ജീവിതവിജയം കണ്ടത്. വിദേശത്തായിരുന്ന ഭര്‍ത്താവിന് അസുഖത്തെതുടര്‍ന്ന് നാട്ടിലേക്കു വരേണ്ടിവരുകയും ജോലിചെയ്യാന്‍ സാധിക്കാതെയാവുകയും ചെയ്തത് ഈ വീട്ടമ്മയ്ക്ക് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും  മനോധൈര്യം കൈവിടാതെ കാര്‍ഷിക വൃത്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ഇറങ്ങുകയായിരുന്നു.

രണ്ടു പെണ്‍മക്കളുടെ പഠനം, വയോധികരായ അച്ഛനും  അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ജീവിതം... ഇതൊക്കെ ബീനയെ കാര്‍ഷിക രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതയാക്കി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും ജനപ്രതിനിധികളുടെയും  പിന്തുണ കൊണ്ട് കാര്‍ഷികരംഗത്തു തന്റേതായ വഴി വെട്ടിത്തെളിക്കാന്‍ ബീന സഹദേവനു സാധിച്ചുകഴിഞ്ഞു.

കാര്‍ഷിക രംഗത്ത് സ്വന്തമായി നടത്തിയ പല പരീക്ഷണങ്ങളും വിജയം കണ്ടപ്പോള്‍ മാറിനിന്നതു ജീവിതത്തിലെ പ്രതിസന്ധികളാണ്. വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്യുന്ന ഇവര്‍  പശു,  ആട്, കോഴി, മത്സ്യം എന്നിവയെ വളര്‍ത്തുന്നുണ്ട്.

വീടിന്റെ ടെറസിനു  മുകളിലാണ് തക്കാളി ഉള്‍പ്പെടെയുള്ള ചില വിളകള്‍ കൃഷി ചെയ്യുന്നത്. തക്കാളി, വേങ്ങേരി വഴുതന, കോളിഫ്‌ളവര്‍, പച്ചപ്പയര്‍, അഗതിച്ചീര, പച്ചമുളക്, കയ്പക്ക, കുമ്പളം, കാബേജ്, വാഴകള്‍, ചുരയ്ക്ക തുടങ്ങിയവ കൃഷി ചെയ്യുന്ന ഈ വീട്ടമ്മയെ  മതിലകം പഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകയായി  തിരഞ്ഞെടുത്തിരുന്നു. കൂടാതെ മതിലകം ഒഎല്‍ജിഎച്ച് സ്‌കൂള്‍ അമ്മമാര്‍ക്കായി  ഏര്‍പ്പെടുത്തിയ നിറകതിര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കൃഷിക്കുവേണ്ടി മണ്ണിനെ നശിപ്പിക്കുവാന്‍ താന്‍ തയാറല്ലെന്നു ബീന പറയുന്നു. താത്കാലിക ലാഭങ്ങള്‍ക്കുവേണ്ടി മണ്ണില്‍ രാസവളങ്ങള്‍ പ്രയോഗിക്കില്ല. പ്രകൃതിയും കൃഷിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബീന കൂട്ടിച്ചേര്‍ക്കുന്നു. പൂര്‍ണമായും ജൈവ കൃഷിരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ബയോ ഗ്യാസില്‍നിന്നും ലഭിക്കുന്ന സ്ലെറി വിളകള്‍ക്കു വളമായി ഉപയോഗിക്കുന്നുണ്ട്. കൃഷിഭവന്‍ മുഖേന സബ്‌സിഡിയോടെ ലഭിച്ച ബയോ ഗ്യാസ് പ്ലാന്റ് ഇവര്‍ക്ക് ഏറെ സഹായകരമാണ്. കുടുംബശ്രീയില്‍നിന്നും ലഭിച്ച പലിശരഹിതവായ്പയും കൃഷി ചെയ്യുന്നതില്‍ ഏറെ പ്രയോജനപ്പെട്ടു.

സ്വന്തമായുള്ള 30 സെന്റ് ഭൂമിയിലും  സമീപത്തെ ഏറാട്ടുപറമ്പില്‍ ഷമ്മി ഗഫൂറിന്റെ പറമ്പിലും ഈ യുവ കര്‍ഷക കൃഷി ചെയ്യുന്നുണ്ട്. ഷമ്മി ഗഫൂര്‍, സജീന, ഐശു എന്നിവര്‍ ബീനയുടെ കൃഷിയെ ഏറെ സഹായിക്കുന്നുമുണ്ട്.  ഭര്‍ത്താവ് സഹദേവന്‍, അമ്മ സതി, മക്കളായ കാവ്യ, നവ്യ എന്നിവരും സഹായിച്ചുവരുന്നു.  മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍നിന്നും ലഭിച്ച ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട 100 കോഴികള്‍, 10 ആടുകള്‍ എന്നിവയ്ക്കു മികച്ച പരിചരണമാണ് നല്‍കുന്നത്.

മഞ്ഞ റോബസ്റ്റ്, പൂവാന്‍, ഞാലിപ്പൂവന്‍ എന്നീ ഇനങ്ങളില്‍പ്പെട്ട വാഴകളാണ് കൃഷിചെയ്യുന്നത്. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ബാലകൃഷ്ണന്‍,  വാര്‍ഡ് മെമ്പര്‍ ലീലാ വതി കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സന്തോഷ്, മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിദാസ്, കൃഷി ഓഫീസര്‍ ഫാജിത തുടങ്ങിയവര്‍തന്നെ കാര്‍ഷികരംഗത്ത് ഏറെ സഹായിച്ചിട്ടുണ്ടെന്നു ബീന നന്ദിയോടെ പറയുന്നു.

കാര്‍ഷിക വൃത്തിയിലെ വരുമാനം കൊണ്ട് ജീവിക്കുന്ന ഈ കുടുംബം തങ്ങളുടെ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മതിലകം ഗ്രാമപഞ്ചായത്തിനെ ജൈവകൃഷി ഗ്രാമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ പദ്ധതിപ്രകാരം കര്‍ഷകര്‍ക്കു ഗ്രോബാഗും വിത്തും നല്കാനുള്ള തിരുമാനം തങ്ങളുടെ ലക്ഷ്യം പൂവണിയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബീനയും കുടുംബവും.

ന്യൂ ജനറേഷന്‍ സ്റ്റൈലില്‍ പശുക്കള്‍ വിലസുന്നത് കാണണമെങ്കില്‍ ഫ്രീ ഫാം ഷെഡിലേക്ക് വരൂ

തിരുവനന്തപുരം: അയിരൂര്‍ അംലാദ് ഭവനിലെ ഫ്രീ ഷെഡ് ഡയറിഫാമിലെ പശുക്കള്‍ ന്യൂ ജനറേഷന്‍ സ്റ്റൈലിലാണ് വിലസുന്നത്. മൂക്ക് കയറോ കഴുത്തിലെ ബന്ധനങ്ങളോ ഇല്ലാതെയാണ് ഹമ്മാദ്, അംലാദ്, അഷ്‌റഫ് സഹോദരന്മാരുടെ കൂട്ടായ്മയില്‍ രൂപീകൃതമായ ഫ്രീഷെഡ് ഫാമിലെ ഇരുപത്തഞ്ചിലധികംവരുന്ന ഗോക്കള്‍.

വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ ഫ്രീ ഷെഡുകള്‍ നിര്‍മിച്ച് പശുക്കളെ കെട്ടിയിടാതെ വളര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനാണ് ഈ സഹോദന്മാര്‍ രണ്ട് മാസം മുമ്പ് ക്ഷീര വികസന വകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെ തുടക്കം കുറിച്ചത്. കേരളത്തില്‍ സ്വകാര്യ കര്‍ഷകര്‍ക്കിടയിലുള്ള ആദ്യത്തെ സംരംഭം കൂടിയാണ് ഫ്രീ ഫാം ഷെഡ്.

2007 മുതല്‍ ക്ഷീരകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇവര്‍, പട്ടം സ്വദേശി വെറ്റിനറി ഡോക്ടര്‍ മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരീക്ഷണത്തിന് തയ്യാറായത്. മറ്റ് തൊഴിലാളികളുടെ ആവശ്യമില്ല എന്നുള്ളതാണ് ഇവരെ സംരംഭത്തിന് മുതല്‍ മുടക്കാന്‍ പ്രേരിപ്പിച്ചത്.

നാഗ്പ്പൂരില്‍ രണ്ടായിരം പശുക്കളുള്ള ഒരു ഡയറി ഫാമിന്റെ ചീഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് ഈ രംഗത്ത് ഏറെ പരിചയസമ്പത്തുള്ള ഡോ. മുരളീധരന്‍ തന്നെയാണ് നിര്‍മാണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പശുക്കള്‍ ഇവിടെ സര്‍വതന്ത്ര സ്വതന്ത്രരും സ്വയം പര്യാപ്തരുമാണ്. ഭക്ഷണം കഴിക്കുന്നതും പാല് കറക്കുന്ന സമയത്ത് മില്‍ക്കിംഗ് പാര്‍ലറുകളിലേക്ക് വരുന്നതും വിശ്രമിക്കാന്‍ ഷെഡിലേക്ക് എത്തുന്നതുമൊക്കെ സ്വയം തന്നെ. ആരും ആട്ടിതെളിക്കേണ്ട കാര്യമില്ല.

ഫ്രീ ഫാം ഷെഡിന്റെ നിര്‍മാണം മികച്ചതും ശാസ്ത്രീയവുമാണ്. ഏകദേശം 70 സെന്റ് പുരയിടത്തില്‍ 40 ലക്ഷം മുടക്കിയാണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ക്ഷീരവികസന വകുപ്പില്‍ നിന്ന് കിട്ടിയ ധനസഹായവും സ്വന്തമായുള്ള തുകയും കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലോണെടുത്തതും ചേര്‍ത്താണ് ഇതിന് മുതല്‍മുടക്കിയ 40 ലക്ഷം രൂപ. പശുക്കള്‍ക്ക് യഥേഷ്ടം അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ 14 അടി വീതിയിലുള്ള നടപ്പാതകളാണ് ഷെഡിന് ചുറ്റുമുള്ളത്.

ചാണകം നിക്ഷേപിക്കുന്നതിനും ഉണക്കുന്നതിനും പ്രത്യേകം സ്ഥലം ഇവിടെ ഉണ്ട്. പശുക്കള്‍ക്ക് വിശ്രമിക്കുന്നതിന് പശു ഒന്നിന് എട്ട് ഇഞ്ച് ഉയരത്തില്‍ നാലടി വീതിയും ആറടി നീളവുമുള്ള പ്ലാറ്റ് ഫോമുമുണ്ട്. നിലവില്‍ 25 ലധികം പശുക്കളുണ്ട്. 24 എണ്ണം കൂടി ഈ മാസം എത്തും. മൊത്തം 65 പശുക്കള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സൗകര്യം ഫാം ഷെഡിലുണ്ട്.

ഷെഡ്ഡിന്റെ സമീപത്ത് തന്നെ ഏകദേശം എട്ട് ലക്ഷം രൂപ മുടക്കിയാണ് മില്‍ക്കിംഗ് പാര്‍ലര്‍ സ്ഥാപിച്ചിരിക്കുന്നത്. മില്‍ക്കിംഗ് യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ തന്നെ പ്രത്യേകം നിര്‍മിച്ചിരിക്കുന്ന യാര്‍ഡിലൂടെ പശുക്കള്‍ വരിവരിയായി ഇവിടെയെത്തി കറവക്കായി തയ്യാറാവുന്നു. ഒരേ സമയം ആറു പശുക്കളെ 10 മിനിട്ടിനുള്ളില്‍ കറവ നടത്താം. കറവക്ക് ശേഷം ഫ്രീ ഷെഡ്ഡില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള എഫ്.എമ്മില്‍ നിന്ന് പാട്ട് കേട്ട് വിശ്രമിക്കുന്നവര്‍ക്ക് വിശ്രമിക്കാം ഭക്ഷണം കഴിക്കുന്നവര്‍ക്കും ചുറ്റി നടക്കാനാഗ്രഹിക്കുന്നവര്‍ക്കും അതുമാകാം. വിശാലമായ സൗകര്യമുള്ളതുകൊണ്ട് തന്നെ ഒരു കാലിത്തൊഴുത്തിന്റെ ദുര്‍ഗന്ധമോ രോഗാണുബാധയോ ഇല്ല എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ 20 പശുക്കളില്‍ നിന്ന് പ്രതിദിനം 200 ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ട്. 100 ലിറ്ററിലധികം പരിസരവാസികള്‍ക്കും ബാക്കിയുള്ളവ ക്ഷീരസംഘം വഴി മില്‍മയ്ക്കുമാണ് കൊടുക്കുന്നത്. എല്ലാചെലവും കഴിഞ്ഞ് പ്രതിമാസം 70000 രൂപ ലാഭം ലഭിക്കുന്നുണ്ട്. പശുക്കള്‍ക്കാവശ്യമുള്ള പുല്ല് മൂന്ന് ഏക്കറോളം പുരയിടത്തില്‍ തന്നെ നട്ടിട്ടുണ്ട്. ഇതിനായി ക്ഷീര വികസന വകുപ്പില്‍ നിന്ന് സാമ്പത്തികസഹായവും പുല്ലു വളര്‍ത്തുന്ന രീതിയെപ്പറ്റിയുള്ള ക്ലാസ്സും ലഭിച്ചിരുന്നു. നിലവില്‍ ക്ഷീര വികസന വകുപ്പിന്റെയും ആത്മയുടെയും ഫോഡര്‍ ഫാം സ്‌കൂളാണിത്. ഇതിനുള്ള ജലസേചനത്തിനായി ക്ഷീര വികസന വകുപ്പ് സ്പ്രിംഗ്ലര്‍ സ്ഥാപിച്ചിട്ടുണ്ട്.

ചാണകം ഉണക്കി ഗ്രോബാഗുകളിലാക്കി ചാക്കൊന്നിന് 50 രൂപ നിരക്കില്‍ ജൈവവളമാക്കി മറ്റു കര്‍ഷകര്‍ക്ക് വില്‍ക്കുന്നു. ക്ഷീര വികസന വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണ ഹമ്മാദും സഹോദരന്മാരും എടുത്തു പറഞ്ഞു.

വര്‍ക്കല ബ്ലോക്കിലെ മുന്‍ ഡയറിഫാം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു.ആര്‍, ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരായ ശാനിബ.എസ്, ജയകുമാര്‍, ഡോ.മുരളീധരന്‍ എന്നിവരുടെ നിര്‍ദ്ദേശവും പ്രോത്സാഹനവും ഇവര്‍ നന്ദിയോടെ സ്മരിക്കുന്നു. മുമ്പ് അഞ്ച് പശുക്കളെ വാങ്ങുന്നതിനുള്ള സബ്‌സിഡി ക്ഷീരവികസന വകുപ്പ് ഇവര്‍ക്ക് അനുവദിച്ചിരുന്നു. ഇനി 10 പശുക്കള്‍കൂടി വാങ്ങുന്നതിനുള്ള സബ്‌സിഡി കൂടി അനുവദിച്ചിട്ടുണെ്ടന്ന് ഹമ്മാദ് പറഞ്ഞു.

ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍

നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ സാജന്‍ സജി സിറിയക്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു തുടങ്ങിയ നായ്ക്കളോടുള്ള സ്‌നേഹം ഇന്ന് മികച്ച വരുമാന മാര്‍ഗമായി മാറ്റാന്‍ സാജനു കഴിഞ്ഞു. സാജന്‍ കെന്നല്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ നായ്ക്കള്‍ക്കു പ്രത്യേക പരിശീലനം നല്കാനായി സാജന്‍ ഡോഗ് ട്രയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രവും തുടങ്ങി. ഒപ്പം ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ഇനങ്ങളുടെ ശുദ്ധ ജനുസില്‍പ്പെട്ട കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്കുവാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു.

നായ്ക്കള്‍ക്കു പരിശീലനം നല്കുന്നതിനുള്ള പ്രത്യേക പരിശീലനം സാജന്‍ നേടിയിട്ടുണ്ട്. ബിഎസ്ഫ് അക്കാദമിയില്‍ പരിശീലകനായിരുന്ന കെ.പി. സഞ്ജയന്റെ കീഴിലായിരുന്നു പരിശീലനം. ആറുമാസത്തെ പരിശീലനത്തിനു ശേഷം സ്വന്തമായി ട്രെയിനിംഗ് സകൂള്‍ ആരംഭിച്ചു. പിന്നീട് അമേരിക്കന്‍ പൗരനായ ഇവാന്‍ ബാല്‍ബനോവിന്റെ കീഴില്‍ ഉപരിപഠനവും നടത്തി. നായ്ക്കളെ അടിസ്ഥാന ആജ്ഞകള്‍ പരിശീലിപ്പിക്കുക, സുരക്ഷ ഒരുക്കുന്നവരാക്കുക തുടങ്ങിയവയാണ് പ്രധാന പരിശീലന ക്ലാസുകള്‍. അപൂര്‍വമായി ട്രാക്കിംഗും സ്‌നിപ്പിഗും പരിശീലിപ്പിക്കാറുണ്ട്.

നായ്ക്കുട്ടികള്‍ക്കു നാലു മുതല്‍ എട്ടു മാസം പ്രായമാണ് പരിശീലനത്തിനു ഏറ്റവും അനുയോജ്യം. പിന്നീടുള്ള കാലത്ത് പരിശീലനം അല്പം പ്രയാസകരമാണ്. രണ്ടുമാസമാണ് പരിശീലന കാലാവധി. തങ്ങളുടെ നായ്ക്കുട്ടികള്‍ക്കു വിദഗ്ധ പരിശീലനം നല്കുന്നതിനായി നിരവധിപേരാണ് സാജന്‍ കെന്നല്‍സിലെത്തുന്നത്. സംരക്ഷണത്തിനായി ജെര്‍മന്‍ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ബെല്ഡജിയം മലിനോയ്‌സ് തുടങ്ങിയ ജനുസുകളാണ് സാധാരണ ഉപയോഗിക്കുക. പൊതുവെ ശാന്തസ്വഭാവക്കാരായ ലാബ്രഡോറിനെ സംരക്ഷണത്തിനു ഉപയോഗിക്കാറില്ല.

ഭക്ഷണരീതി

നായകളുടെ ഭക്ഷണരീതിക്ക്     ഇവിടെ പ്രത്യേകതയുണ്ട്. രാവിലെയും ഉച്ചയ്ക്കുശേഷവുമയി രണ്ടുനേരമാണ് ഭക്ഷണം നല്കുക.        രാവിലെ പരിശീലത്തിനുശേഷം ഡോഗ്ഫുഡും കുമ്പുല്ലുമാണ്            നല്കുന്നത്. ഉച്ചകഴിഞ്ഞ്                    മത്തിയും ചോറും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ ഭക്ഷണം നല്കുന്നു. മത്തിയില്‍ എല്ലാവിധ വൈറ്റമിന്‍സും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു ധാതുലവണ മിശ്രിതങ്ങല്‍ നല്‌കേണ്ടി വരുന്നില്ലെന്നു സാജന്‍ പറയുന്നു. കൂടാതെ കൊഴുപ്പടങ്ങിയ മാസം നല്കുമ്പോള്‍ നായ                 പെട്ടെന്നു വളരുകയും അമിതമായി വണ്ണം വയ്ക്കുകയും ചെയ്യും. ഇത് അവയുടെ ആരോഗ്യത്തെ ബാധിക്കും. ഈ പ്രശ്‌നമൊക്കെ മത്തി നല്കുന്നതിലൂടെ ഒഴിവാക്കാന്‍ കഴിയുന്നുണ്ടെന്നും സാജന്‍ പറയുന്നു.

ട്രെയിനിംഗ്

പുലര്‍ച്ചെ മൂന്നു മുതലാണ് സാജന്റെയും നായ്ക്കളുടെയും ഒരു ദിവസം ആരംഭിക്കുന്നത്. മൂന്നു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് പരിശീലനം. അന്തരീക്ഷം ചൂടാവുന്ന സമയത്ത് പരിശീലിപ്പിക്കാറില്ല. എന്നാല്‍ പുരയിടത്തില്‍ മരങ്ങള്‍ ഉള്ളതിനാല്‍ 12 വരെ                പരിശീലിപ്പിക്കാന്‍ കഴിയുന്നുണ്ട്. കക്കൂസ് സംസ്‌കാരമാണ് പരീശിലത്തിന്റെ ആദ്യ പാഠം. അതിനുശേഷമാണ് മറ്റു കാര്യങ്ങളില്‍ പരിശീലനം നല്കുക.

പ്രജനനം

നേരത്തെ സൂചിപ്പിച്ചതുപോലെ ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ജനുസുകളാണ് ഇവിടെ പ്രജനനത്തിനായി ഉപയോഗിക്കുന്നത്. ഹീറ്റാകുന്ന സമയത്ത് വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണമാണ് നല്കുക. ഇണ ചേര്‍ത്തതിനുശേഷം ഭക്ഷണക്രമീകരണത്തില്‍ മാറ്റം വരുത്തുന്നു. പെണ്‍പട്ടികള്‍ക്കു ഭക്ഷണം ഇരട്ടിയാക്കും. ഇണ ചേര്‍ത്തതിന്റെ 45-ാം ദിവസം വിരയിളക്കും. 63 ദിവസമാണ് നായ്ക്കളുടെ പ്രസവകാലം. പ്രസവത്തിനു ഒരാഴ്ചമുമ്പ് പ്രത്യേക കൂടുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കും.  ഒരു പ്രസവത്തില്‍ 4-10 കുഞ്ഞുങ്ങളെ ലഭിക്കുന്നുണ്ട്. പ്രസവശേഷം കുഞ്ഞുങ്ങളെ തള്ളയുടെ ഒപ്പംതന്നെയാണ് പാര്‍പ്പിക്കുക. എല്ലാ കുഞ്ഞുങ്ങള്‍ക്കും പാല്‍ കിട്ടുന്നുണ്ടോയെന്നു പ്രത്യേകം ശ്രദ്ധിക്കും. 13-ാം ദിവസം കണ്ണു തുറക്കുന്ന കുഞ്ഞുങ്ങള്‍ക്കു 15-ാം ദിവസം മുതല്‍ ഖര ആഹാരം നല്കിത്തുടങ്ങും. 30-35 ദിവസത്തിലുള്ളില്‍ തള്ളയുടെ അടുത്തുനിന്നു മാറ്റും. തുടര്‍ന്നു രണ്ടു ദിവസം മാറ്റിപ്പാര്‍പ്പിച്ചശേഷമാണ് ആവശ്യക്കാര്‍ക്കു കുട്ടികളെ കൈമാറുക. ജനുസും രൂപവും അനുസരിച്ച് നായ്ക്കുട്ടികള്‍ക്കു 2500 രൂപ മുതല്‍ 50,000 രൂപ വരെ വില വരും.

മുന്‍കൂട്ടിയുള്ള ബുക്കിംഗ് അനുസരിച്ചാണ് വിപണനം. ആവശ്യക്കാര്‍ വീട്ടിലെത്തി കുഞ്ഞുങ്ങളെ കൊണ്ടുപോയ്‌ക്കൊള്ളും. നായ്ക്കുട്ടികളുടെ വിപണനത്തില്‍ ഇതുമൂലം ബുദ്ധിമുട്ടുകള്‍ കുറവാണെന്നു സാജന്‍ പറയുന്നു. കൂടാതെ ഇണചേര്‍ക്കുന്നതിനായി പെണ്‍പട്ടികളെ സാജന്‍ കെന്നല്‍സില്‍ കൊണ്ടുവരാറുണ്ട്. ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍, ബെല്‍ജിയം മലിനോയ്‌സ് എന്നീ ജനുസുകളില്‍പെട്ട സ്റ്റഡ് ഡോഗുകളും ഇവിടെയുണ്ട്.
വിദേശത്തുനിന്നു എത്തിക്കുന്ന ശുദ്ധ ജനുസില്‍പ്പെട്ട ആണ്‍പട്ടികളാണ് സാജന്‍ കെന്നല്‍സിലുള്ളത്. പാരമ്പര്യത്തിനു പ്രാധാന്യം നല്കുന്നതിനാല്‍ സ്റ്റഡ് ഡോഗുകളെ മൂന്നു വര്‍ഷം കഴിയുമ്പോള്‍ വില്‍ക്കുകയാണു പതിവ്. ഇതുവഴി പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ തമ്മില്‍ രക്തബന്ധം ഉണ്ടാവില്ല. കൂടാതെ നായ്ക്കള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സാജന്‍ കെന്നല്‍സിലുണ്ട്.

പ്രദര്‍ശനങ്ങള്‍

സമീപപ്രദേശങ്ങളില്‍നടക്കുന്ന ശ്വാനപ്രദര്‍ശനങ്ങളില്‍ സാജനും നായ്ക്കളും പങ്കെടുക്കാറുണ്ട്. അടിസ്ഥാന ആജ്ഞകളുടെ വിഭാഗത്തില്‍ ഫ്‌ളാഷും              (ജെര്‍മന്‍ഷെപ്പേര്‍ഡ്), മെക്ലിനും             (ഡോബര്‍മാന്‍), ടെന്നും (ബെല്‍ജിയം മലിനോയ്‌സ്) സാജന്‍ കെന്നല്‍സിന്റെ പ്രശസ്തി ഉയര്‍ത്തിപ്പിടിക്കുന്നു.

പിന്തുണ

സാജന്‍ കെന്നല്‍സ് എന്ന സ്ഥാപനത്തിനൊപ്പം സ്വന്തമായി ഒരു സ്റ്റുഡിയോകൂടി സാജന്‍ നടത്തുന്നുണ്ട്. നായകളുടെ ലോകത്തിനൊപ്പം ഫോട്ടോഗ്രഫിയോടുള്ള കമ്പം ഈ ചെറുപ്പക്കാരനെ ഒരു ഫോട്ടോഗ്രാഫറുമാക്കി. സാജനു എല്ലാവിധ പിന്തുണയും നല്കുന്നത് കുടുംബാംഗങ്ങളാണ്. അമ്മയും, ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് സാജന്റെ കുടുംബം. കുടുംബത്തിലുള്ള എല്ലാവരും താല്പര്യത്തോടെയും സ്‌നേഹത്തോടെയും പരിപാലിക്കുമ്പോള്‍ എത്ര അനുസരണക്കേടുള്ളവരാണെങ്കിലും നല്ലകുട്ടികളാകും. പുലര്‍ച്ചെ മൂന്നിനു തുടങ്ങുന്ന സാജന്‍ കെന്നല്‍സിലെ പ്രവര്‍ത്തനങ്ങളില്‍ സാജനെ സഹായിക്കാന്‍ രണ്ട് ആസാം സ്വദേശികള്‍ക്കുടിയുണ്ട്.


തുടക്കക്കാരോട്...

കൃത്യമായ ലക്ഷ്യമില്ലാതെ ഈ രംഗത്തേക്ക് പ്രവേശിക്കരുത്. കേവലം ഒരു താത്പര്യത്തിന്റെ പുറത്ത് മുന്നിട്ടിറങ്ങിയാല്‍ നഷ്ടങ്ങള്‍ സംഭവിക്കാം.
സാജന്‍ കെന്നല്‍സ് എന്ന പേരില്‍തന്നെ പലരും ഇന്ന് പുതിയ സംരഭം തുടങ്ങാറുണ്ട്. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ മാത്രം ശ്രമിക്കുക. മറ്റൊരാളുടെ ഐഡന്റിറ്റിയുടെ കീഴില്‍ പ്രചാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ശാശ്വതമായിരിക്കില്ല.

വിലാസം,

സാജന്‍ സജി സിറിയക്

പൂത്തോട്ടത്തില്‍ ഹൗസ്

മേവട പി ഒ

പാലാ, കോട്ടയം.

ഫോണ്‍: 9961310970

വിളകള്‍ക്ക് ആരോഗ്യം പകരാന്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്

കണ്ണൂര്‍: കൃഷിയിടത്തിലെ കീടങ്ങളുടെയും ഫംഗസുകളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി രണ്ടാമത്തെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും തയാറായി. കൃഷിവകുപ്പിന്റെ ക്രോപ്പ്‌ഹെല്‍ത്ത് മാനേജ്‌മെന്റ് സ്‌കീം പ്രകാരം ജില്ലയില്‍ അനുവദിച്ച രണ്ടാമത്തെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. പേരാവൂര്‍ ബ്ലോക്കിന്റെ കീഴിലുള്ള മാലൂര്‍ കൃഷിഭവനിലാണു രണ്ടാമത്തെ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന കീടരോഗങ്ങള്‍ക്ക് ഉടന്‍ പരിഹാരം നിര്‍ദേശിക്കുകയാണു ക്ലിനിക്കിലൂടെ ചെയ്യുന്നത്.

കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തിലുണ്ടാകുന്ന കീടങ്ങളെ മനസിലാക്കുവാനായി നിരവധി കീടങ്ങളെ ശേഖരിച്ച് ക്ലിനിക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തിലുണ്ടാവുന്ന കീടാണുക്കള്‍ ഏതാണെന്നു മനസിലാക്കി പ്രതിവിധി ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ മണ്ണ് സംരക്ഷിക്കുവാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. ഒരു കൃഷിയിടത്തില്‍ പാലിക്കേണ്ട എല്ലാ കാര്യങ്ങളും ക്ലിനിക്കിലൂടെ കര്‍ഷകര്‍ക്കു ലഭ്യമാകും.

ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്. ലാബ്, മൈക്രോസ്‌കോപ്പ്, കര്‍ഷകര്‍ക്കു ലൈബ്രറി, അത്യാധുനിക കൃഷിരീതിയെക്കുറിച്ച് കര്‍ഷകരെ ബോധവാന്‍മാരാക്കാനുള്ള സൗകര്യം എന്നീ സേവനങ്ങളും ലഭ്യമാകും. പേരാവൂര്‍ ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകള്‍ക്കും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെ സേവനം ലഭ്യമാകും. 24 മണിക്കൂറും കര്‍ഷകര്‍ക്കു സേവനം ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി നിയമിച്ച കൃഷി അസിസ്റ്റന്റിന്റെ സേവനവും കര്‍ഷകര്‍ക്കു പ്രയോജനപ്പെടുത്താം.

കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന പരാതി വേണ്ട; പ്ലാസ്റ്റിക് കുപ്പികളില്‍ കൃഷിയുമായി വിദ്യാര്‍ഥികള്‍

കോട്ടക്കല്‍ : കൃഷി ചെയ്യാന്‍ മണ്ണും സ്ഥലവും ഇല്ലാത്തവര്‍ക്കായി നൂതന ആശയവുമായി കുറ്റിപ്പുറം തൗക്കത്ത് മോഡല്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരും രംഗത്ത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ മണ്ണും വളവുമിട്ട് അതിന്റെ മുകള്‍ഭാഗം വൃത്താകൃതിയില്‍ വെട്ടി അതിനകത്തുകൂടി പയര്‍വിത്തിട്ട് മുളിച്ചുള്ള കൃഷി രീതിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയത്.

കൃഷി ചെയ്യാന്‍ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാല്‍ പുതിയ വഴികളുടെ ആലോചനയുടെ ഭാഗമായിട്ടാണ് ഇത്തരം ഒരു രീതിയിലേക്ക് അധ്യാപകരും വിദ്യാര്‍ഥികളും തിരിഞ്ഞത്. കുപ്പികളും മണ്ണും ഓരോ കുട്ടിയും അവരവരുടെ വീടുകളില്‍ നിന്നാണ് കൊണ്ടുവന്നത്.

കുപ്പിയുടെ ഏറ്റവും മുകളിലായി ഒന്നര ഇഞ്ച് കനത്തില്‍ ചകിരിച്ചോറ് നിറയ്ക്കുന്നു. ഇത് കുപ്പിയില്‍ ഒഴിക്കുന്ന വെള്ളം ഏറെനേരം സ്റ്റോറ് ചെയ്തുനിര്‍ത്താന്‍ സഹായിക്കുന്നു. ഈ ചകിരിച്ചോറിലാണ് പയര്‍ വിത്തിടുന്നത്.

ഒന്നുരണ്ടുദിവസത്തിനിടയില്‍ പയര്‍വിത്ത് മുളച്ച് പുറത്തേക്ക് വരുന്നു. പൂര്‍ണമായും രാസകീടനാശിനികള്‍ ഒഴിവാക്കിയുള്ള ഈ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂളിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

വളരെ കുറഞ്ഞ മണ്ണ്, കുറഞ്ഞ രീതിയിലുള്ള ജലം എന്നിവ ഈ കൃഷിയുടെ പ്രത്യേകതയാണ്. മുന്‍വര്‍ഷങ്ങളില്‍ സ്‌കൂള്‍ ഓഫീസ് റൂമിന്റെ മുന്‍ഭാഗം വേനല്‍കാലത്ത് പ്ലാസ്റ്റിക് വല ഉപയോഗിച്ച് പന്തല്‍ ഇടുകയായിരുന്നു ചെയ്തിരുന്നത്. പയര്‍വള്ളികള്‍ പടര്‍ത്തി ഒരു ജൈവപന്തലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍.

പഠനത്തിനൊപ്പം ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി

വടക്കഞ്ചേരി: വിദ്യാര്‍ഥികള്‍ സ്വരൂപിനെ കണ്ടു പഠിക്കണം. പഠനത്തോടൊപ്പം പത്തേക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി ഈ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നാടിനും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ അഭിമാനമാകുകയാണ്.

കണ്ണമ്പ്ര കല്ലേരിയില്‍ അഭിഭാഷകനായ രവീന്ദ്രന്‍ കുന്നംപുള്ളിയുടെ മകനാണ് യുവകര്‍ഷകനും വിദ്യാര്‍ഥി നേതാവുമൊക്കെയായ സ്വരൂപ് കെ.രവീന്ദ്രന്‍. പ്ലാക്കാട് അഹല്യ എന്‍ജിനീയറിംഗ് കോളജിലെ സിക്‌സ്ത്ത് സെമസ്റ്റര്‍ ബി.ടെക് സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് 21കാരനായ ജൈവരത്്‌നം സ്വരൂപ്. ഹരിതാഭമായ വിസ്മയ ഭൂമികയാണ് സ്വരൂപിന്റെ തറവാട്ടുപറമ്പും പാടവുമെല്ലാം.

ഇതിന്റെയെല്ലാം അമരക്കാരന്‍ വിദ്യാര്‍ഥി പയ്യനാണെന്ന് അറിയുമ്പോഴാണ് സ്വരൂപ് ആദരണിയനാകുന്നത്. അഞ്ചേക്കര്‍ പാടത്താണ് ജൈവ നെല്‍കൃഷി. അന്യംനിന്നുപോകുന്ന പാരമ്പര്യ നെല്‍വിത്തുകളാണ് ഇവിടെ കൃഷ ിചെയ്യുന്നത്. രക്തശാലി, നവര, തവളക്കണ്ണന്‍, ചിറ്റേനി, നാടന്‍കുറുവ, പിസി ഒന്ന് എന്നീ നെല്ലിനങ്ങള്‍ പാടങ്ങളെ പച്ചപ്പണിയിക്കുന്നു.

കുഞ്ഞന്‍ അരിമണികളാണെങ്കിലും രക്തശാലി അരിക്ക് ഔഷധ ഗുണമേന്മ ഏറെയാണ്. രക്തത്തെ പരിപോഷിപ്പിക്കുന്നതിനും മറ്റും ഏറ്റവും ഉത്തമമായ അരിയായതിനാലാണ് ഇതിനു ഈ പേരുവന്നതു തന്നെ. നവരയും തവളക്കണ്ണനും ചിറ്റേനിയുമൊക്കെ ഗുണങ്ങളില്‍ സമ്പന്നര്‍.

വെച്ചൂര്‍, കാസര്‍കോടന്‍ ഉള്‍പ്പെടെ അഞ്ചുനാടന്‍ പശുക്കള്‍. ഇവയുടെ മൂത്രവും ചാണകവുമാണ് ജൈവകൃഷി വിജയിപ്പിക്കുന്നത്. ജീവാമൃതം, പഞ്ചഗവ്യം, ബീജാമൃതം തുടങ്ങിയവയെല്ലാം ജൈവ ശാസ്ത്രജ്്ഞന്റെ പരിജ്ഞാനത്തോടെ സ്വരൂപ് ഒരുക്കുന്നു.

കാന്താരിമുളക്, വെള്ളുള്ളി, ആര്യവേപ്പിന്‍ ഇല എന്നിവ ഗോമൂത്രത്തില്‍ അരച്ച് നേര്‍പ്പിച്ചതാണ് ജൈവകീടനാശിനി. ഇതിനായി റബര്‍തോട്ടത്തില്‍ കാന്താരിമുളക് കൃഷിയുണ്ട്. തലവേദന മുതല്‍ മാരകകോഗമായ കാന്‍സര്‍ രോഗത്തിനുവരെ പ്രതിവിധിയാണെന്ന് വൈദ്യശാസ്ത്രജ്ഞന്‍ പറയുന്ന അര്‍ക്ക എന്ന അമൂല്യമരുന്നും സ്വരൂപിന്റെ ഉത്പന്നമായുണ്ട്. ഗോമൂത്രം ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

പശുവിന്റെ അതിരാവിലെയുള്ള മൂത്രമാണ് ഇതിനായി ശേഖരിക്കുക. ഇത് മണ്‍പാത്രത്തില്‍ തിളപ്പിക്കും. അതില്‍നിന്നുണ്ടാകുന്ന നീരാവിയാണ് അര്‍ക്ക എന്ന ഔഷധം. 27 അസുഖങ്ങള്‍ക്ക് ഈ മരുന്ന് മതിയെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ജൈവ വെളിച്ചെണ്ണ, ജൈവ പച്ചക്കറികള്‍, ജൈവ അരി ഉത്പന്നങ്ങള്‍, ജൈവ കീടനാശിനി, ജൈവവളം, കോഴിവളര്‍ത്തല്‍, ഗ്രാഫ്്റ്റ് കുരുമുളക് ചെടികള്‍ തുടങ്ങി ഒരു മിനി കാര്‍ഷിക സര്‍വകലാശാലയാണ് സ്വരൂപിന്റെ കൃഷിയിടം. കൃഷിവകുപ്പിനു കീഴിലുള്ള ആത്മയുടെ പ്രദര്‍ശന തോട്ടമാണ് സ്വരൂപിന്റെ ഈ കൗതുക കൃഷിയിടങ്ങളെല്ലാം.

സ്വരൂപിന്റെ ഒരു ദിവസത്തെ തിരക്കേറിയ പണികള്‍ക്കും പഠനത്തിനും അതിരാവിലെ 4.30ന് തുടക്കമാകും. പശുക്കറവയാണ് ആദ്യം. പിന്നെ കൃഷിയിടത്തില്‍ ജലസേചനം. കുളിയും പഠനവും കഴിഞ്ഞ് 6.45ന് കോളജില്‍ പോകണം. പിന്നെ 70 പിന്നിട്ട അമ്മൂമ്മ ലീലമ്മയാണ് തോട്ടക്കാരി.

ഈ സംവിധാനം കുറ്റമറ്റതാക്കാന്‍ തലേന്നു രാത്രി തന്നെ സ്വരൂപ് അമ്മൂമ്മയുമായി പിറ്റേ ദിവസത്തെ പണികള്‍ ചര്‍ച്ചചെയ്യും. ലീലമ്മയ്ക്കും ചെറുമകന്റെ കൃഷി കമ്പത്തോടു ഏറെ താത്പര്യമാണ്. പച്ചക്കറി തോട്ടങ്ങളില്‍ സ്പ്രിംഗ്്‌ളര്‍ സഹായത്തോടെയാണ് ജലസേചനം. ഇതിന് ഡീസല്‍ എന്‍ജിനുണ്ട്.

സ്വരൂപ് കോളജില്‍ പോകുമ്പോള്‍ അരലിറ്ററോ ഒരു ലിറ്ററോ ഡീസല്‍ ഒഴിച്ച് മോട്ടോര്‍ സ്റ്റാര്‍ട്ടാക്കിയാണ് പോകുക. ഡീസല്‍ കഴിഞ്ഞാല്‍ താനേ മോട്ടോര്‍ ഓഫാകാനാണ് റേഷന്‍രീതിയില്‍ ഡീസല്‍ ഒഴിക്കുന്നത്. മറ്റു അത്യാവശ്യ ചെറുപണികള്‍ കോളജില്‍നിന്നു തന്നെ മൊബൈലിലൂടെ അമ്മൂമ്മയെ ഓര്‍മപ്പെടുത്തും.

വൈകുന്നേരം അഞ്ചരയ്ക്ക് കോളജില്‍നിന്നും വീട്ടിലെത്തിയാലും സ്വരൂപിന് സമയം കളയാനില്ല. അച്്ഛനും ആയൂര്‍വേദ കമ്പനിയില്‍ അക്കൗണ്ടന്റായ അമ്മ കൃഷ്ണകുമാരിയും ദന്തഡോക്ടറായ സഹോദരി രേഷ്മയുമൊക്കെ സ്വരൂപിനെ സഹായിക്കാനെത്തും. തെങ്ങുകയറ്റം, പുല്ലുവെട്ടല്‍ തുടങ്ങി യന്ത്രസഹായത്തോടെയുള്ള പണികളും സ്വരൂപിന്റെ ഡ്യൂട്ടിയില്‍പെട്ടതാണ്.

രാത്രി 11 വരെ പഠനവും പണികളുമായി നീളും. ഇതിനിടെ വിദ്യാര്‍ഥി സംഘടന, യുവജന സംഘടന എന്നിവയിലെ പ്രവര്‍ത്തനവും സജീവമാണ്. ഇതിനു പുറമേ ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കാനും പലയിടത്തുനിന്നും വിളികള്‍ വരും. അതിനും പോകും.

മുത്തച്്ഛന്‍ പരേതനായ കുന്നുംപുള്ളി സേതുമാധവക്കുറുപ്പാണ് സ്വരൂപിന്റെ കൃഷിയിലെ ഗുരുവും വഴികാട്ടിയുമൊക്കെ. നന്നേ ചെറുപ്പത്തില്‍ തന്നെ മുത്തച്്ഛനില്‍നിന്നാണ് അമൂല്യമായ കൃഷി അറിവുകള്‍ സ്വന്തമാക്കിയത്.

സ്‌കൂള്‍ പഠനകാലതത്തും കൃഷിയില്‍ ഏറെ കമ്പമായിരുന്നു. ചെടികളുടെ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ അടുത്തിരുന്ന് കാണാന്‍ സ്വരൂപിന് ഏറെ ഇഷ്ടമായിരുന്നെന്ന് വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

വിവിധ ഉത്പന്നങ്ങളുടെ വില്പനവഴി വീടിന്റെ വലിയ വരുമാനസ്രോതസാണ് സ്വരൂപിന്റെ കൃഷികളിപ്പോള്‍. ഗള്‍ഫിലുള്ള വല്യച്്ഛന്‍ നാരായണനുണ്ണിയാണ് തുടക്കത്തില്‍ കൃഷിക്കുള്ള മൂലധനം ഇറക്കിയത്. പിന്നെയെല്ലാം സ്വരൂപിന്റെ കഠിനാധ്വാനത്തില്‍ വിളസമൃദ്ധമായി.

നമ്മൂടെ പൂര്‍വികര്‍ കൈമാറിയ നല്ല മണ്ണും നല്ല വിളവുകളും ആരോഗ്യവുമൊക്കെ വരുംതലമുറകള്‍ക്കും പങ്കുവയ്ക്കണമെന്ന വലിയ ചിന്തകളാണ് പഠനത്തോടൊപ്പം കൃഷിരംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സ്വരൂപ് പറഞ്ഞു.

കൂട്ടിനെത്തുന്നു ഓമനകള്‍,

അന്യന്റെ സ്വരം സംഗീതമായി ശ്രവിക്കപ്പെടുന്ന കാലം വരുമെന്നത് സ്വപ്നം കാണുന്നവരുണ്ട്. യജമാനന്റെ മധുരസ്വരത്തിന് കാതോര്‍ത്ത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമായി ജീവിക്കുന്നവരാണ് ഓമനമൃഗങ്ങളും അരുമ പക്ഷികളും. ഉപഭോഗസംസ്‌കാരം ജീവിതം യാന്ത്രികമാക്കുമ്പോള്‍ അണുകുടുംബം ഒറ്റപ്പെടലുകള്‍ സമ്മാനിക്കുമ്പോള്‍, സ്‌നേഹവും ത്യാഗവും കൊണ്ട് നീരുറവകള്‍ തീര്‍ക്കുന്നു ഈ അരുമകള്‍.

കുതിക്കുന്ന പെറ്റ് വിപണി

 

വീട്ടുകാവലിനൊരു നായ, എലിയെ പിടിക്കാന്‍ പൂച്ച, കൗതുകത്തിനൊരു പക്ഷിക്കൂട് എന്ന വിധത്തിലുള്ള സങ്കല്പങ്ങള്‍ മാറിയിരിക്കുന്നു. യാത്രകളില്‍ ഒപ്പം കൂട്ടുന്നു, കിടക്കയില്‍ കൂടെയുറങ്ങുന്നു. റെഡിമെയ്ഡ് തീറ്റയും അനുബന്ധ സൗകര്യങ്ങളും നല്‍കി കുടുംബത്തിലെ ഒരംഗത്തേപ്പോലെ കരുതപ്പെടുന്ന ഉത്തമ സുഹൃത്തുക്കളായി ഈ അരുമകള്‍ മാറിയിരിക്കുന്നു. മൃഗങ്ങളുടേയും, പക്ഷികളുടേയും മികച്ച ബ്രീഡര്‍ എന്ന പെരുമ നേടി സ്വയംതൊഴില്‍ എന്ന നിലയില്‍ ഈ ഹോബിയെ മാറ്റിയവരും കുറവല്ല. 2015-ാം ആണ്ടോടെ ഇന്ത്യയിലെ പെറ്റ് വിപണിയുടെ മൂല്യം 800 കോടി രൂപയോളമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രതിമാസവരുമാനത്തിന്റെ പകുതിയിലധികവും പെറ്റ്‌സിനായി ചെലവഴിക്കുന്നവരുടേയും, മാസം പതിനായിരം രൂപവരെ ഓമനമൃഗങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നവരുടേയും എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. പതിനഞ്ചു ശതമാനത്തിലധികമാണ് പെറ്റ് വിപണിയുടെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. മുറ്റത്തെ കൂടുകളില്‍ നിന്ന് ഓമനകള്‍ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുന്ന പെറ്റ് കള്‍ച്ചര്‍ ഇന്ത്യയിലും ഒറ്റനഗരമായി വളരുന്ന കേരളത്തിലും എത്തിയിരിക്കുന്നുവെന്ന് ചുരുക്കം.

കൂട്ടിന് ഓമനകള്‍ നിരവധി

മനുഷ്യന്റെ മനസില്‍ സ്ഥാനം പിടിച്ച മൃഗങ്ങളില്‍ ഒന്നാം സ്ഥാനം നായ്ക്കള്‍ക്കുതന്നെ. എണ്‍പതു ശതമാനം ഓമനമൃഗങ്ങളും നായ്ക്കളാണ്. പൂച്ചകള്‍ പതിനഞ്ചു ശതമാനവും അരുമപക്ഷികള്‍, അലങ്കാരമത്സ്യങ്ങള്‍ ഇവ ചേരുമ്പോള്‍ അഞ്ചു ശതമാനവും വരും. നൂറിലധികം വിദേശ ജനുസുകളാണ് ഇന്ത്യയിന്‍ വിപണിയില്‍ നായകളിലെ താരങ്ങള്‍; ഒപ്പം രാജപാളയം പോലെയുള്ള നാടന്‍ ഇനങ്ങളുമുണ്ട.് വലിയ ഇനങ്ങളും ഇടത്തരം ചെറിയ ഇനങ്ങളുമുണ്ട്. ഉടമസ്ഥന്റെ അഭിനിവേശത്തിനും അഭിരുചിക്കുമനുസരിച്ച് നായകളെ തിരഞ്ഞെടുക്കാം. കാവലിന് യോജിച്ചവ, വീടിനുള്ളിലും ഫ്‌ളാറ്റുകളിലും വളര്‍ത്താന്‍ യോജിച്ചവ, ഇണക്കമേറെയുള്ളവ, രോമം കൂടുതലുള്ളവ തുടങ്ങി മാനദണ്ഡങ്ങള്‍ അനേകം. സങ്കരയിനങ്ങള്‍ കൂടുതലായുള്ള പൂച്ച വിപണിയില്‍ നീണ്ട രോമക്കുപ്പായവും വെണ്‍ചാമരം പോലെ വാലുകളുമുള്ള പേര്‍ഷ്യന്‍ പൂച്ചകളാണ് താരങ്ങള്‍. പരീക്ഷണാവശ്യങ്ങള്‍ക്കുപയോഗിക്കപ്പെട്ടിരുന്ന വെള്ള എലി, ഹാംസ്റ്റര്‍, ഗിനി പിഗ്, മുയലുകള്‍ എന്നിവയാണ് പെറ്റ് വിപണിയിലെ പുതുതാരങ്ങള്‍. അലങ്കാരപ്രാവുകളും വിദേശയിനം തത്തകളും ഫാന്‍സി കോഴികളുമാണ് പക്ഷി വിപണിയില്‍ ഏറെ തിരഞ്ഞെടുക്കപ്പെടുന്നത് ചെറുതത്തകളായ ബഡ്ജറിഗര്‍, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ് എന്നിവയെക്കൂടാതെ വിലയേറിയ കൊക്കററൂ, മക്കാതത്തകള്‍, ആമസോണ്‍, കൊന്യൂര്‍ തുടങ്ങിയവയും വളര്‍ ത്തുന്നവരുണ്ട്. ശുദ്ധജല അലങ്കാര മത്സ്യങ്ങള്‍ െക്കാപ്പം സമുദ്രജല മത്സ്യങ്ങളും അക്വേറിയങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്നു. മനസിനിണങ്ങിയ ഓമനയെ കണ്ടെത്താന്‍ പഠനമേറെ വേണമെന്ന് ചുരുക്കം. ഒപ്പം ഇന്ത്യയിലെ വനം- വന്യജീവി സരക്ഷണ നിയമം അനുശാസിക്കുന്ന ജീവികളെ മാത്രമേ വീടുകളില്‍ വളര്‍ത്താന്‍ കഴിയൂ.

ഫൈവ്സ്റ്റാര്‍  സൗകര്യങ്ങള്‍

ഒരു തീറ്റപ്പാത്രവും ബെല്‍ട്ടും തുടലും മാത്രം അനുബന്ധ സൗകര്യങ്ങളായിരുന്ന കാലം നായവളര്‍ത്തലില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അരുമകള്‍ക്കായി ഡേ കെയറുകള്‍, അനുസരണയുടെ പാഠങ്ങള്‍ നല്‍കാന്‍ പരിശീലനകേന്ദ്രങ്ങള്‍, താല്‍ക്കാലിക താമസത്തിന് ഹോസ്റ്റലുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ മെട്രോ നഗരങ്ങളില്‍ ഒരുക്കിയിരിക്കുന്നു. യജമാനനും കുടുംബവും വിനോദയാത്ര നടത്തുമ്പോള്‍ ഇനി നായകള്‍ക്കും ഒപ്പം കൂടാം. ടൂറിസം പാക്കേജുകളില്‍ നായകള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അമുകളുടെ സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ബ്യൂട്ടിപാര്‍ലറുകളുണ്ട്. കാറുകളില്‍ പ്രത്യേക സീറ്റും ബെല്‍ട്ടും റെഡി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പെറ്റ്‌സിനു മാത്രമായി പ്രത്യേക വിഭാഗം. എണ്ണിയാല്‍ തീരാത്ത സാമഗ്രികളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. കിടക്ക, ഫര്‍ണിച്ചറുകള്‍, നായ്ക്കള്‍ക്ക് കടിച്ചു കളിക്കാന്‍ ബോണ്‍ ടോയ്, പൂച്ചകള്‍ക്ക് മാന്തി കൊതി തീര്‍ക്കാന്‍ സ്‌ക്രാച്ച് പോസ്റ്റുകള്‍, മണികെട്ടിയ കോളറുകള്‍ ബാത്ത് ടബുകള്‍, ഡയപറുകള്‍ സോപ്പ്, ക്രീം, ടൂത്ത് ബ്രഷ്, കണ്ടീഷണര്‍ തുടങ്ങി ഇടമയുടെ പണം ചോര്‍ത്താന്‍ വഴികള്‍ നിരവധി. പുതുവസ്ത്രങ്ങള്‍, ഷൂസ്, സ്‌ക്വാ ര്‍ഫ് എന്നിവ വാങ്ങി നല്‍കുന്നവരുമുണ്ട്. പക്ഷികള്‍ ക്കുള്ള ഫാന്‍സി കൂടുകളും അക്വേറിയവും അനുബന്ധ ഉപകരണങ്ങളും വിപണിയില്‍ പ്രിയമുള്ളവയാണ്. ഏറെ കരുതുന്ന അരുമകള്‍ക്കായി പണം മുടക്കാന്‍ പരിധികള്‍ വയ്ക്കാത്ത ഉടമകളുടെ കാലമാണിത്.

മൃഗപ്രേമികളുടെ കൂട്ടായ്മകള്‍

അരുമ മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നവരുടെ നിരവധി കൂട്ടായ്മകളും നിലവില്‍ വന്നിരിക്കുന്നു. പഠനം, സാങ്കേതിക വിജ്ഞാനം പകരല്‍, പ്രദര്‍ശനങ്ങള്‍ ഇവയൊക്കെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. കെന്നല്‍ ക്ലബുകളില്‍ രജിസ്റ്റര്‍ ചെയ്ത, തൊലിക്കടിയില്‍ മൈക്രോചിപ്പ് കടത്തി പ്രത്യേക നമ്പര്‍ നേടിയ നായകള്‍ക്കാണ് വിപണിയില്‍ മൂല്യം. പ്രാവു വളര്‍ത്തുന്നവരുടെ കൂട്ടായ്മകളാണ് കേരള പീജിയണ്‍സ് സൊസൈറ്റിയും ഫൗണ്ടേഷനും. പക്ഷി പ്രേമികളുടെ കൂട്ടായ്മകള്‍ വില്‍ക്കുന്ന പക്ഷികളില്‍ മുദ്രവച്ച കാല്‍വളയങ്ങള്‍ നല്‍കി വിശ്വാസ്യതയുടെ അടയാളം നല്‍കുന്നു. നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങി പക്ഷികളേക്കുറിച്ചുള്ള വിവരങ്ങള്‍ വരെ അടങ്ങിയ നിരവധി പുസ്തകങ്ങള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. മലയാളത്തിലെ കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ പെറ്റ്‌സിനേക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.


പെറ്റ് ടൂറിസം, പെറ്റ് തെറാപ്പി

ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശകരെ മാടിവിളിക്കുമ്പോള്‍ ടൂറിസത്തിന്റെ പ്രാധാന ആകര്‍ഷണമായ ഫാം ടൂറിസത്തിന്റെ മുഖ്യ ഭാഗമായി പെറ്റ് ടൂറിസവും വളരുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് കൃഷിഭൂമിയില്‍ നിറയുന്ന വിവിധ മൃഗങ്ങളും പക്ഷികളും സന്ദര്‍ശകര്‍ക്കും ഉടമയ്ക്കും ഓമന മൃഗങ്ങള്‍തന്നെ. ഓമനമൃഗങ്ങളേയും വളര്‍ത്തുപക്ഷികളേയും വളര്‍ത്തുമ്പോള്‍ ലഭിക്കുന്ന മാനസിക ശാരീരിക ശാന്തി രോഗശമനത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും കൂട്ടായി ഓമന മൃഗങ്ങളും അരുമപക്ഷികളും എത്തുന്നത് ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ആല്‍സ്‌ഹൈമേഴ്‌സ്, വൈകാരിക പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളില്‍ ഓമനകള്‍ വാസസ്ഥലം നേടുന്നു.

കുതിക്കുന്ന പെറ്റ് ഫുഡ് വിപണി

വീട്ടിലെ ഭക്ഷണാവശിഷ്ടവും അല്‍പം മാംസവും നല്‍കി നായ് ക്കളെ വളര്‍ത്തുന്ന രീതിയും മാറുന്നു. വിപണിയില്‍ ലഭ്യമായ പെറ്റ് ഫുഡുകളുടെ വില മൂന്നക്കത്തിലാണ്; ഒപ്പം അലങ്കാരമത്സ്യതീറ്റകളും പക്ഷികള്‍ക്കുള്ള മൃദു തീറ്റകളുമുണ്ട്. മനോഹരമായ കവറുകളില്‍ സ്വദേശി വിദേശി കമ്പനികള്‍ പുറത്തിറക്കുന്ന തീറ്റകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രായത്തിനനുസരിച്ചും, വലിപ്പം ജനുസ് എന്നിവയ്ക്കനുസരിച്ചും തീറ്റകള്‍ തെരഞ്ഞെടുക്കാം. രോഗാവസ്ഥയ്ക്കനുസരിച്ചും ഗര്‍ഭകാലം, പ്രസവശുശ്രുഷ ഇവയ്ക്കനുസരിച്ചും പ്രത്യേക തീറ്റകള്‍ ലഭിക്കും. രോമം, ചര്‍മ്മം, വായയുടെ ശുചിത്വം ആമാശയത്തിന്റെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ ലക്ഷ്യംവച്ചുള്ള പ്രത്യേക തീറ്റകള്‍ പുറത്തിറക്കിയാണ് വിപണിയില്‍ ബ്രാന്‍ഡുകളുടെ മത്സരം.

ആരോഗ്യരക്ഷ ഹൈടെക്കാവുന്നു

സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളെ പിന്നിലാക്കുന്ന വിധത്തിലുള്ള പെറ്റ് ഹോസ്പിറ്റലുകളാണ് കേരളത്തിലും ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള മൃഗാശുപത്രികള്‍ കൂടാതെ വെറ്ററിനറി സര്‍വകലാശാലയുടെ മൃഗാശുപത്രിയിലും മറ്റും ആധുനിക സജ്ജീകരണങ്ങളാണ് ഓമനമൃഗങ്ങളെ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ ശസ്ത്രക്രിയകള്‍ കൂടാതെ സൗന്ദര്യ വര്‍ദ്ധനവിനായി കോസ്മറ്റിക് സര്‍ജറികളും ചെയ്യാന്‍ ഇപ്പോള്‍ സൗകര്യങ്ങളുണ്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഇ.സി.ജി., ഡോപ്‌ളര്‍, അള്‍ട്രാസൗണ്ട്, കംപ്യൂട്ടര്‍ റേഡിയോഗ്രാഫി, നിയോനേറ്റല്‍ കഇഡ തുടങ്ങി അത്യാധുനിക ലബോറട്ടറികള്‍ വരെ പല പെറ്റ് ആശുപത്രികളിലും ലഭ്യമാണ്.

മൃഗക്ഷേമം പ്രധാനം

ഓമനകളെ സ്വന്തമാക്കിയശേഷം ഉത്തരവാദിത്വരഹിതമായി പെരുമാറാന്‍ ഇനി കഴിയില്ല. ജന്തുക്ഷേമം ഉറപ്പാക്കിയില്ലെങ്കില്‍ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ ബ്ലൂക്രോസ് സൊസൈറ്റി പോലെയുള്ള സംഘടനകള്‍ പ്രതികരിക്കും. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയും അവഗണനയും ഒഴിവാക്കാന്‍ നിരവധി സംഘടനകള്‍ ഇന്ന് നിലവിലുണ്ട്. അനാഥമൃഗങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളും മറ്റും തുടങ്ങിയിട്ടുണ്ട്. ഓരോ മൃഗത്തിന്റെയും ശാരീരിക മാനസിക, സ്വഭാവ പ്രത്യേകതകള്‍ മനസിലാക്കാനുള്ള അറിവ് നേടി അവയെ ബഹുമാനിക്കുന്നവര്‍ക്കുമാത്രമേ പെറ്റ് ഉടമയാകാന്‍ അവകാശമുള്ളൂ. ഒരു മൃഗത്തെ വളര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ നീണ്ട വര്‍ഷങ്ങളിലേക്കുള്ള ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത് എന്നറിയുക. അതിനാല്‍ അരുമമൃഗത്തെ, പക്ഷിയെ തിര ഞ്ഞെടുക്കുമ്പോള്‍ ഹൃദയം മാത്രമല്ല ബുദ്ധിയും ചിന്തയും പ്രവര്‍ത്തിക്കണമെന്ന് സാരം.

നിനക്ക് സമ്പല്‍ സമൃദ്ധിയില്ലെങ്കിലും, സൗന്ദര്യവും പുസ്തകജ്ഞാനവുമില്ലെങ്കിലും ദാരിദ്ര്യത്താലും രോഗത്താ ലും നീവലഞ്ഞാലും നീ അപമാനിതനായലും സര്‍വ്വോപരി നിനക്കൊരു പേരു തന്നെയില്ലെങ്കിലും നിന്നെ സ്‌നേഹിക്കുന്നവനാണ് നിന്റെ നായ യെന്ന് മനസിലാക്കുകയാണ് വേണ്ടത്. ഉപാധികളില്ലാത്ത ഈ സ്‌നേഹവും വിശ്വാസ്യതയും തന്നെയാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതല്‍.

ഡോ. സാബിന്‍ ജോര്‍ജ്

അസി. പ്രൊഫസര്‍

വെറ്ററിനറി കോളജ്, മണ്ണുത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446203839,

e-mail : drsabinlpm@yahoo.com

കൂണ്‍ ഫ്രഷ്; ഫാം പെര്‍ഫെക്ട്

പ്രഫഷണല്‍ സമീപനമുണ്ടെങ്കില്‍ വിജയം  ഉറപ്പാണെന്നു തെളിയിക്കുകയാണ് എഴുപുന്ന സ്വദേശി തട്ടാരുപറമ്പില്‍ ഷൈജി വര്‍ഗീസ്.  ആലപ്പുഴ ജില്ലയിലെ അരൂരില്‍ ദേശീയപാതയോടുചേര്‍ന്ന് ആറു വര്‍ഷം മുമ്പുമാത്രം വാങ്ങിയ പുരയിടം ഹരിതാഭമായ ഒരു കൃഷിയിടമാക്കിയ ഇവര്‍ പുതിയ ഇരുനില വീട് പോലും പരമാവധി കാര്‍ഷികോത്പാദനത്തിനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്.

മികവാര്‍ന്ന രീതിയിലുള്ള കൂണ്‍, കൂണ്‍വിത്ത് ഉത്പാദനമാണ് ഷൈജിയുടെ കാര്‍ഷികസംരംഭങ്ങളില്‍ ഏറ്റവും തിളക്കമുളളത്. ഈ വീടിന്റെ അതിഥിമുറിയോടു ചേര്‍ന്നു നിര്‍മിച്ച വൃത്തിയും വെടിപ്പുമുള്ള കൂണ്‍ശാല  ആരേയും ആകര്‍ഷിക്കും. ഇരുമ്പുചട്ടക്കൂട്ടില്‍ രണ്ടുനിലകളായാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഓരോ തട്ടിലും 400-500 കൂണ്‍ബഡുകള്‍ ഒരേസമയം നിരത്താം. ഒരു തട്ടിലെ കൂണ്‍ ഉത്പാദനം അവസാനിക്കുമ്പോഴേയ്ക്കും അടുത്ത തട്ടില്‍ ഉത്പാദനം തുടങ്ങത്തക്ക വിധത്തില്‍ കൂണ്‍കൃഷി ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു. നാനൂറ് ബഡുകളില്‍ നിന്നായി ദിവസേന പത്തുകിലോഗ്രാം കൂണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നു ഷൈജി പറഞ്ഞു. കുമരകം കാര്‍ഷികവിജ്ഞാനകേന്ദ്രത്തില്‍ പരിശീലനം നേടിയ ശേഷമാണ് ഇവര്‍ ഈ രംഗത്തേയ്ക്കു വന്നത്.

പുതിയ വീടിന്റെ ടെറസില്‍ തുടങ്ങാന്‍ അനുയോജ്യമായ സംരംഭത്തിനുവേണ്ടിയുള്ള അന്വേഷണമാണ് തന്നെ കൂണ്‍കൃഷിയിലെത്തിച്ചതെന്നു  ഷൈജി പറഞ്ഞു. തുടക്കം വീടിനുള്ളിലെ ഒരു ചെറിയ സ്‌റ്റോര്‍മുറിയിലായിരുന്നു. അത് വിജയിച്ചതോടെ ആത്മവിശ്വാസമായി. അഞ്ചു ലക്ഷം രൂപയാണ് ഇതുവരെ കൂണ്‍ശാലയ്ക്കും അനുബന്ധസൗകര്യങ്ങള്‍ക്കുമായി ഇവര്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്. മുടക്കുമുതലിനെ ന്യായീകരിക്കത്തക്ക വരുമാനം ഇതിലൂടെ നേടാനും ഷൈജിക്കു കഴിയുന്നുണ്ട്. ദിവസേന ഉത്പാദിപ്പിക്കുന്ന കൂണ്‍ എറണാകുളം നഗരത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നു. കിലോഗ്രാമിനു 250 രൂപയാണ് വില ഈടാക്കുന്നത്. നേരിട്ടുള്ള വിപണനത്തിനു പുറമേ കൂണ്‍ ഉപയോഗിച്ചുള്ള നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട് കൂണ്‍ഫ്രഷ് എന്ന പേരില്‍ പ്രത്യേക ബ്രാന്‍ഡ് ആയാണ് ഈ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നത്. ഇതിനായി ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ലൈസന്‍സും പരിശോധനാറിപ്പോര്‍ട്ടുകളും  ഇവര്‍ നേടിക്കഴിഞ്ഞു. അരൂര്‍ പള്ളി ജംഗ്ഷനിലെ മഷ്‌റൂം ഹട്ടില്‍ ഈ ഉത്പന്നങ്ങളുടെ സെയില്‍സ് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. കൂണ്‍വിത്ത് ഉത്പാദനവും മികച്ച ആദായമേകുന്ന പ്രവര്‍ത്തനമാണെന്ന് ഷൈജി ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ നിന്നുള്ള  നെല്ല് പ്രത്യേകം വരുത്തി അതിലാണ് കൂണ്‍വിത്ത് ഉത്പാദിപ്പിക്കുന്നത് . ഇതിനായി വീടിനുള്ളില്‍ തന്നെ പ്രത്യേക ലാബ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂണ്‍വിത്തിനായി ഇവിടെ ആവശ്യക്കാര്‍ എത്താറുണ്ടത്രേ. മറ്റൊരിത്തുനിന്ന് കൂണ്‍വിത്ത് വാങ്ങിയിരുന്ന തങ്ങള്‍ അതിന്റെ നിലവാരം മോശമായതിനെ തുടര്‍ന്നാണ് സ്വയം വിത്തുത്പാദനം ആരംഭിച്ചതെന്ന് ഷൈജി പറഞ്ഞു.

അരുരിലെ ഗ്രാമീണ സാങ്ികേതീകപരിശീലനകേന്ദ്രത്തില്‍ കൂണ്‍കൃഷി സംബന്ധിച്ച പരിശീലനം നല്‍കുന്ന ചുമതലയും ഈ വീട്ടമ്മ ഏറ്റെടുത്തിട്ടുണ്ട്. വളരെയധികം ആളുകള്‍ക്ക് പ്രയോജനപ്രദമായ ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിത്തുനിര്‍മാണം മുതല്‍ മൂല്യവര്‍ധനയും പായ്ക്കിംഗും വരെയുള്ള കാര്യങ്ങള്‍ നേരിട്ടു കണ്ടുമനസ്സിലാക്കാന്‍ ഇവിടെ അവസരമുണ്ട്. ഭര്‍ത്താവ് തങ്കച്ചനും മക്കളായ ആന്‍ോച്ചന്‍, റോസ്‌മേരിയും ,ഷൈജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കിവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447707452..

സര്‍ട്ടിഫൈഡ് മുയല്‍ ഇനങ്ങളുമായി സ്പാര്‍ക്

പഠനം മുടങ്ങിയതു മൂലം നല്ല ജോലി കണ്ടെത്താ നാകാതെ വിഷമിക്കുന്നവര്‍ക്ക്  മാതൃകയാ വുകയാണ് ഇടുക്കി ജില്ലയിലെ കൊച്ചറ സ്വദേശി കുര്യന്‍മത്തായി.  പത്താംക്ലാസില്‍ പഠനം മുടങ്ങിയ ശേഷം കൃഷിയിലേയ്ക്കു മാറിയ കുര്യന്‍ കൂടുതല്‍ മെച്ചപ്പെട്ട വരുമാന മാര്‍ഗം കണ്ടെത്തിയത്  മുയല്‍വളര്‍ത്തലിലാണ്. ഇന്ന് സ്പാര്‍ക്ക് റാബിറ്റ് ഫാമില്‍നിന്നു ഇദ്ദേഹത്തിനു കിട്ടുന്ന വരുമാനം  ഉയര്‍ന്ന ഉദ്യോഗങ്ങളിലെ ശമ്പളനിരക്കിനു തുല്യമാണ്.

മറ്റുള്ള മുയല്‍വളര്‍ത്തലുകാരില്‍നിന്നു വ്യത്യസ്തമായി സോവ്യറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്  എന്നിവയുടെ ശുദ്ധജനുസ്സുകളെ മാത്രമാണ് ഇദ്ദേഹം വളര്‍ത്തുന്നത്. 
ഈയിനങ്ങള്‍ക്കു 40 ഡിഗ്രി വരെയുള്ള താപനില അതിജീവിച്ച് ഏഴുകിലോഗ്രാം വരെ വളരാന്‍ സാധിക്കുമെന്ന് പറയുന്നു.  ഏഴു വര്‍ഷത്തെ മുയല്‍ വളര്‍ത്തല്‍ അനുഭവങ്ങളോടൊപ്പം  സെന്‍ട്രല്‍ ഷീപ്പ് വൂള്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ കൊടൈക്കനാലിലെ ദക്ഷിണ മേഖല ഗവേണ കേന്ദ്രത്തില്‍നിന്നുള്ള പരിശീലനസര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു പിന്‍ബലമായുണ്ട്.

സ്പാര്‍ക്ക് ഫാമിലെ വിത്തുമുയലുകളെല്ലാം കൊടൈക്കനാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍നിന്നുള്ള സര്‍ട്ടിഫൈഡ് ഇനങ്ങളാണ്. ഇവിടെയുണ്ടാകുന്ന ഓരോ മുയല്‍കുഞ്ഞിന്റെയും മാതാപിതാക്കളെ സംബന്ധിച്ച് രേഖകള്‍ കൃത്യമായി സുക്ഷിക്കുന്നുണ്ട്. വംശശുദ്ധിനിലനിര്‍ത്തിയും ഇന്‍ബ്രീഡിംഗ് ഒഴിവാക്കിയും നടക്കുന്ന ശാസ്ത്രീയ പ്രജനനമാണ്.
ഇത്രയും ശാസ്ത്രീയമായി മികച്ച മുയല്‍കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലെന്നാണ് കുര്യന്റെ വാദം.
ആറുമാസം പ്രായമായ മുയലുകളെ - കൃത്യമായി പറഞ്ഞാല്‍ മൂന്നു കിലോഗ്രാം തൂക്കമെത്തിയ മുയലുകളെ ഇണചേര്‍ക്കാം. ഏതുസമയത്തും ഇണചേര്‍ക്കാവുന്ന ജീവികളാണ് മുയലുകളെന്ന ധാരണയും കുര്യന്‍ തിരുത്തുന്നു. മുയലുകള്‍ക്കും മദിയുണ്ടെന്ന് അത് കൃത്യമായി കണ്ടെത്തി പ്രജനനം നടത്തിയാല്‍ നൂറുശതമാനം ഫലംകിട്ടുമെന്ന് അവകാശപ്പെട്ട് മദി കണ്ടെത്താനുള്ള ലക്ഷണവും വെളിപ്പെടുത്തി. പെണ്‍മുയലുകളുടെ ജനനേന്ദ്രിയം രക്തനിറത്തില്‍ ചുവന്നുതടിച്ചിരിക്കുന്ന സമയമാണ് ഇണചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യം.

ഇണചേര്‍ക്കുന്നതിനായി നിശ്ചിത സമയംമാത്രം ആണ്‍മുയലിന്റെ കൂട്ടിലേയ്ക്ക് വിടുകയാണ് പതിവ്. ശരിയായ ഇണചേര്‍ക്കല്‍ നടത്താനായാല്‍ 30-ാം ദിവസം പെണ്‍ മുയല്‍ പ്രസവിക്കും. മുയലുകള്‍ക്ക് അമിതമായ പ്രസവശുശ്രൂഷകളൊന്നും നല്‍കാറില്ല. പ്രസവദിവസത്തിന് രണ്ടുദിവസം മുമ്പ് കൂട്ടില്‍ വൃത്തിയുള്ള ചകിരിനാര് ഇട്ടു കൊടുക്കുകയും പെണ്‍മുയലത് നന്നായി നിരത്തി അതിമേല്‍ രോമം കൊണ്ട് മുയല്‍ കുഞ്ഞുങ്ങള്‍ക്കു മെത്ത തയ്യാറാക്കുന്നു.
ഇദ്ദേഹത്തിന്റെ നാനൂറോളം മുയലുകളില്‍ നൂറെണ്ണം പേരന്റ് സ്റ്റോക്കാണ്. ഇവയുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ഈ രംഗത്തേയ്ക്കു കടന്നുവരു ന്നവര്‍ക്ക് ലഭ്യമാക്കുന്നു. സ്പാര്‍ക്ക് ഫാമില്‍നിന്നും മുയല്‍കുഞ്ഞുങ്ങളെ  വാങ്ങി  വളര്‍ത്തി വിജയിച്ച നിരവധിയാളുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. നവാഗത സംരംഭകരോടൊപ്പംനിന്ന് അവരെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നതാണ് സ്പാര്‍ക് ഫാമിന്റെ മറ്റൊരു സവിശേഷത. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറുകണക്കിനു മുയല്‍ വളര്‍ത്തലുകാരെ സൃഷ്ടിച്ച ഇദ്ദേഹം ഈ രംഗത്ത് ഇതിനകം അയ്യായിരം പേര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.

ശരിയായ സാങ്കേതികവിദ്യ ശരിയായ സാഹചര്യത്തിലും സമയത്തിലും പ്രയോഗിച്ചാല്‍ വിജയിക്കാ മെന്നതിന് ഉത്തമ ഉദാഹണം കൂടിയാണത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സ്പാര്‍ക്ക് റാബിറ്റ് ഫാം, ഓച്ചിറ പി. ഒ.

മന്തിപ്പാറ, ഫോണ്‍ : 9961014464

സമ്മിശ്രകൃഷിയില്‍ ജോളിയുടെ കൈയ്യൊപ്പ്; മലയാളി പഠിക്കേണ്ട വിജയരഹസ്യം

പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്നു- ജീവിതത്തിലും കൃഷിയിടങ്ങളിലും.  ആനച്ചാല്‍ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ മനസില്‍ ഒരു കുളിര്‍മ അനുഭവപ്പെടും. ഈ വീട്ടിലേയ്ക്ക് പുറത്തുനിന്നു പച്ചക്കറി വാങ്ങാറില്ല. മുട്ടയും പാലും മീനും തേനും പഴവും വാങ്ങിയ കാലം മറന്നു. വൈദ്യുതിയ്ക്ക് ഇവിടെ ലോഡ്‌ഷെഡിംഗില്ല.
പാചകവാതകം ഇവിടെ തീരുന്നില്ല. ജലദോഷത്തിനു പോലും മരുന്നുവാങ്ങാറില്ല. എല്ലാം ഒരു കുടക്കീഴിലുണ്ട്. അതിര്‍ത്തി കെട്ടിയിരിക്കുന്നതു പാവല്‍ചെടി കൊണ്ട്. പൂര്‍ണമായും ഇക്കോ-ഫ്രണ്ട്‌ലി അന്തരീക്ഷം. മഴവെള്ളസംഭരണിയിലാണ് മത്സ്യകൃഷി. പാചകവാതകത്തിനു ബയോഗ്യാസ്പ്ലാന്റും. തേനീച്ചകള്‍ വീടിനു ചുറ്റും മൂളിപ്പറക്കുന്നു. ടെറസ് നിറയെ  പച്ചക്കറി വിളഞ്ഞുനില്‍ക്കുന്നു. പറമ്പിലെ കുളങ്ങളില്‍ കരിമീന്‍ മുതല്‍ വിവിധ ഇനം മത്സ്യങ്ങള്‍. കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍ പുരയിടത്തില്‍തന്നെ ഉത്പാദിക്കുന്നു. തൊടുപുഴ ഒളമറ്റം മാരിക്കലുങ്കിനു സമീപം  ആനച്ചാലില്‍ ജോളി വര്‍ക്കിയുടെ ഈ കൃഷിയിടം മാതകകളുടെ വിളനിലമാണ്. വാട്ടര്‍ അഥോറിറ്റിയുടെ പ്ലമ്പിംഗ് ജോലികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്തു ചെയ്യുന്ന ജോളി കൃഷിക്കായി സമയം മാറ്റിവച്ചതിന്റെ വിജയം മാത്രമാണിത്. കണക്കുകൂട്ടലും ശാസ്ത്രീയതയും ഒത്തുചേര്‍ന്ന  കൃഷിക്ക് ഏക്കറുകണക്കിനു സ്ഥലം വേണ്ടെന്നു തെളിയിക്കുകയാണ് ഈ അമ്പതു സെന്റില്‍ ഇദ്ദേഹം. 

സ്ഥലപരിമിതി മറികടക്കാന്‍ പച്ചക്കറിക്കൃഷി പൂര്‍ണമായും ടെറസിലാക്കി. കാരറ്റ്, കാബേജ്, പയര്‍, വെണ്ട, ചീര,  കൂര്‍ക്ക, വഴുതന,പാവല്‍,വെള്ളരി,കോവല്‍, മുളക്, ചേന ഇതെല്ലാം ടെറസില്‍ വിളഞ്ഞുനില്‍ക്കുന്നു.  പച്ചക്കറി വാങ്ങിയ കാലം മറന്നുവെന്നു ജോളിയുടെ ഭാര്യ സോണിറ്റ് പറയുന്നു. ഇതിന്റെ പരിചരണം  സോണിറ്റും മകള്‍  ഏഴാംക്ലാസുകാരി മരിയയുമാണ് ഏറ്റെടുത്തിരിക്കുന്നത്.  പച്ചക്കറി വില്‍ക്കുന്നുമുണ്ട്. ടെറസിനോടുചേര്‍ന്നു മഴക്കാലകൃഷിക്കായി പോളിഹൗസ് പോലൊന്നുണ്ടാക്കിയിട്ടുണ്ട്. വമ്പന്‍ മുതല്‍മുടക്കിലൊന്നുമല്ല ഇത്. 
തട്ടു തട്ടായി ഒരുക്കിയ കൃഷിഭൂമി. ചെറിയ കയ്യാലകള്‍  വച്ചിരിക്കുന്നു. വാഴ, തെങ്ങ്, മരച്ചീനി, കമുക്- ഇവയെല്ലാം പറമ്പിന്റെ ഹരിതഭംഗി കൂട്ടുന്നു. വീടിനു ചുറ്റും ഔഷധച്ചെടികള്‍ വളര്‍ത്തുന്നു. ഈ പറമ്പില്‍ വീഴുന്ന ഒരു തുള്ളി മഴവെള്ളം പോലും പാഴാകില്ല. പറമ്പിനെ തട്ടുകളാക്കി മാറ്റി വെള്ളം ശേഖരിക്കുന്നു. മഴവെള്ളം മുഴുവന്‍ മഴവെള്ളസംഭരണിയിലേക്കും  കുളങ്ങളിലേക്കും വന്നുചേരുന്നു.മീന്‍ വളര്‍ത്തലിനായി എണ്‍പതിനായിരം ലിറ്റര്‍ കൊള്ളാവുന്ന ടാങ്കാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ നാല്പതിനായിരം ലിറ്റര്‍ കൊള്ളാവുന്ന മറ്റൊരു ടാങ്ക് മത്സ്യക്കൃഷിക്കായി മാത്രവും. മൂന്ന് വലിയ കുളങ്ങളും രണ്ടു ചെറിയ കുളങ്ങളും കൂടി മത്സ്യകൃഷിക്കായി നിര്‍മിച്ചിരിക്കുന്നു. കരിമീന്‍, ഗൗരാമി, കട്‌ല, രോഹു, മൃഗാല്‍, പുഴമത്സ്യങ്ങള്‍,ആഫ്രിക്കന്‍മുഷി, മനഞ്ഞില്‍,തിലോപ്പിയ, ആരോന്‍, അലങ്കാരമത്സ്യങ്ങള്‍ തുടങ്ങിയവ കുളത്തില്‍ തത്തിക്കളിക്കുന്നു. ഗൗരാമിയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മീന്‍. ഒരു കുഞ്ഞിനു 15 രൂപയ്ക്കാണ്  വില്‍ക്കുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട്  ഒരു ടാങ്ക് കുളത്തിനുള്ളിലുണ്ടാക്കി. പുഴയില്‍നിന്നു ശേഖരിച്ച  ഉരുളന്‍കല്ലുകളും പുല്ലും ചേര്‍ത്തുവച്ചു ഗൗരാമിക്കു  മുട്ടയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.  ഇതുവഴി ഓരോ പ്രജനനത്തിലും രണ്ടായിരത്തിലധികം  ഗൗരാമിക്കുഞ്ഞുങ്ങളെയാണു കിട്ടുന്നത്. ചെലവു കുറഞ്ഞ പരിചരണരീതിയാണിവിടെ. തീറ്റച്ചെലവ് തീരെയില്ല.കപ്പ, ചേമ്പ്, പപ്പയ എന്നിവയുടെ ഇലകളും പുല്ലുമൊക്കെയാണ് മത്സ്യത്തിനു  തീറ്റയായി കൊടുക്കുന്നത്. കൂടാതെ അടുക്കള അവശിഷ്ടങ്ങളും . വര്‍ഷം തോറും അരലക്ഷം രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെ ജോളിക്കു വില്‍ക്കാന്‍ കഴിയുന്നുണ്ട്.

മണ്ണിരകമ്പോസ്റ്റ് നിര്‍മാണത്തിലും  ജൈവകൃഷിയിലും  ജോളി സജീവമാണ്. അടുക്കളയോടു ചേര്‍ന്നുള്ള ഷെഡില്‍ ആറോളം വലിയ കളങ്ങളിലാണ് മണ്ണിര കമ്പോസ്റ്റിന്റെ നിര്‍മാണം.   തൊടുപുഴ നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ഇവിടെ ഈച്ചയോ ദുര്‍ഗന്ധമോ ഇല്ലെന്നത് മാലിന്യസംസ്‌കരണം എത്രമാത്രം പരിസ്ഥിതി സൗഹൃദപരമായി ചെയ്യാമെന്നു വ്യക്തമാക്കുന്നു. മത്സ്യമാര്‍ക്കറ്റിലെയും പച്ചക്കറി മാര്‍ക്കറ്റിലെയും മാലിന്യം, വിളവെടുത്ത വാഴയുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്തുന്നു. മൂന്നു മാസം കൂടുമ്പോള്‍ ഒരു ടണ്‍ മണ്ണിരകമ്പോസ്റ്റ് ലഭിക്കും. ഇതുവഴി കൃഷിക്കാവശ്യമായ വളം ലഭിക്കുന്നുവെന്നു മാത്രമല്ല,  ആവശ്യക്കാര്‍ക്കു വിറ്റ് വരുമാനം നേടാനും സാധിക്കുന്നു. ഒരു കിലോയ്ക്കു പതിനഞ്ചു രൂപയാണ് വില. ചാക്കില്‍ വളം നിറയ്ക്കാനും മാലിന്യം ഇളക്കാനും  മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ മാത്യൂസും മകള്‍ മരിയയുമാണു നിഴലുപോലെ അപ്പന്റെ കൂടെയുള്ളത്.
ചെറുതേന്‍ നിര്‍മാണം മറ്റൊരു വരുമാനം. വീടിനു ചുറ്റുമായി എഴുപത് കോളനികള്‍.  ഇവയ്ക്കു വേണ്ടി മുറ്റത്ത് നാലുമണിച്ചെടി വളര്‍ത്തുന്നു. വീടിനെ മനോഹരിയാക്കി മാറ്റുന്ന ഈ ചെടികള്‍ തേനീച്ചയ്ക്കുവേണ്ടിക്കൂടിയാണെന്ന് പലര്‍ക്കുമറിയില്ല.  നഗരമാലിന്യം ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനും ജോളി ഉപയോഗിക്കുന്നുണ്ട്.നാലു ഘനമീറ്ററിന്റെ പ്ലാന്റാണ് ഇവിടുള്ളത്. പാചകവാതകമില്ലാത്ത നാട്ടുകാര്‍ നട്ടംതിരിയുമ്പോള്‍ ജോളി ഹാപ്പിയാണ്. ഇവിടെ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഏല്‍ക്കാറില്ല. എപ്പോഴും വെളിച്ചം നല്കാന്‍ സോളാര്‍പാനലുണ്ട്.  വീടിനുള്ളിലെ ലൈറ്റുകളും  ഫാനും  സോളാറിലൂടെ പ്രവര്‍ത്തിക്കുന്നു. വലിയ മുതല്‍മുടക്കൊന്നുമില്ല. ഹെവിലോഡ് കൊടുക്കുമ്പോഴാണ് സോളാര്‍സംവിധാനം പരാജയമാകുന്നതെന്ന് ജോളി പറയുന്നു. സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ സംഘടിപ്പിച്ചു ജോളി തന്നെ ഒരുക്കിയ സംവിധാനമാണ് ഇവിടുള്ളത്. ഇതു കൊണ്ടു വീടിനു ഒരു വെളിച്ചമുണ്ടെന്ന് ആരും പറയും.
ഇതിനകം നിരവധി അവാര്‍ഡുകള്‍ ഈ യുവാവിനെ തേടിയെത്തി. സംസ്ഥാന  ജൈവകര്‍ഷകസമിതിയുടെ  ജില്ലാതല അക്ഷയശ്രീ അവാര്‍ഡ്, ഗാന്ധിജി സ്റ്റഡി സെന്ററിന്റെ   പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ്,  കാഡ്‌സിന്റെ  വിത്തുത്സവത്തില്‍  പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ്-ഇവയെല്ലാം ജോളിയെ തേടി എത്തിയ അംഗീകാരമാണ്. മകള്‍ മരിയയും  കാര്‍ഷിക രംഗത്ത് അപ്പന്റെ പാതയിലാണ്. സംസ്ഥാനതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബെസ്റ്റ് വെജിറ്റബിള്‍ ഗാര്‍ഡന്‍ അവാര്‍ഡ്  2012-13ല്‍ നേടിയത് ഈ കൊച്ചുമിടുക്കിയാണ്.  ഫോണ്‍: 9447613494.

റൂട്ട് ട്രെയ്‌നറുകള്‍ നിറയ്ക്കാനും യന്ത്രസഹായം

കരുത്തുറ്റതും  വളര്‍ച്ചാക്ഷമത പുലര്‍ത്തുന്നതുമായ റബര്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയമാര്‍ഗമാണ് റൂട്ട് ട്രെയ്‌നര്‍ കപ്പുകള്‍. കോണ്‍ ആകൃതിയിലുള്ള പ്ലാസ്റ്റിക് കപ്പാണ് റൂട്ട് ട്രെയ്‌നര്‍.

കൂടത്തൈകളില്‍ ചെടിയുടെ തായ് വേരും വേരുപടലങ്ങളും ചുരുണ്ടുകൂടി വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നു. എന്നാല്‍ റൂട്ട് ട്രെയ്‌നര്‍ കപ്പുകളിലെ തൈകള്‍ തായ്‌വേരും മറ്റു വേരുകളും നേരെ വളരുന്നതുകൊണ്ട് തൈകള്‍  കൃഷിഭൂമിയില്‍ നടുന്ന അവസരത്തില്‍ മികച്ച രീതിയില്‍ വളരുന്നു. കൂടത്തൈകളെക്കാള്‍ ഒരു വര്‍ഷം മുമ്പേതന്നെ റൂട്ട് ട്രെയ്‌നകറുകളില്‍ വളര്‍ന്ന തൈകള്‍ ടാപ്പിംഗിനു പാകമാവുകയും ചെയ്യും.

കൂടത്തൈകളെക്കാള്‍ ഉത്പാദനച്ചെലവു കുറവും കൈകാര്യം ചെയ്യുന്നതിനു എളുപ്പവുമാണ് റൂട്ട് ട്രെയ്‌നര്‍ കപ്പുകള്‍. കൂടത്തൈകള്‍ തയാറാക്കുന്ന പ്ലാസ്റ്റിക് കവറിന് മൂന്നുരൂപയോളം ചെലവു വരും. അതില്‍ നിറയ്‌ക്കേണ്ട മണ്ണിന്റെ വില, കൂലി, വാഹനച്ചെലവുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ കൂടത്തൈകള്‍ക്കു ഉത്പാദനച്ചെലവു കൂടുതലുമാണ്.
റൂട്ട് ട്രെയ്‌നര്‍ കപ്പുകള്‍ക്ക്  എട്ടുരൂപയോളമാണ് വിലവരുന്നത്. നാലുവര്‍ഷത്തോളം തുടര്‍ ഉപയോഗത്തിനു സാധിക്കുന്നു. മണ്ണിനു പകരം ചകരിപ്പിത്ത് ആണ് ഇതില്‍ തൈ വളരുന്നതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത്. കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പവുമാണ്. ഇതെല്ലാം റൂട്ട് ട്രെയ്‌നര്‍ തൈകളുടെ പ്രചാരവര്‍ധനവിനിടയാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തിലെ 90 ശതമാനത്തോളം നഴ്‌സറികളും അവരുടെ തൈ ഉത്പാദനത്തിന്റെ അറുപതുശതമാനത്തോളം റൂട്ട് ട്രെയ്‌നര്‍ തൈകളാക്കി മാറ്റിയിട്ടുമുണ്ട്.  അല്പവര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടത്തൈകള്‍ അപ്രതൃക്ഷമാകുമെന്നാണ് റബര്‍ നഴ്‌സറി ഉടമകള്‍ തന്നെ പറയുന്നത്.

റൂട്ട് ട്രെയ്‌നര്‍ റബര്‍കൃഷിയില്‍ എത്തിയപ്പോള്‍മുതല്‍  റൂട്ട് ട്രെയ്‌നര്‍ കപ്പുകള്‍ നിര്‍മിച്ചു കേരളത്തിലെ നഴ്‌സറികള്‍ക്ക് നല്‍കിയിരുന്നത് ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്യൂപ്ലാസ്റ്റ് കമ്പനിയാണ്. റബര്‍ ബോര്‍ഡിന്റെ സാങ്കേതിക നിര്‍ദേശാനുസരമാണ് ഇവര്‍ കപ്പുകള്‍ നിര്‍മിക്കുന്നത്. കേരളത്തിലെ എല്ലാ റബര്‍ നഴ്‌സറികളിലും തന്നെ ഇവര്‍ നിര്‍മിക്കുന്ന റൂട്ട് ട്രെയ്‌നര്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്.

റൂട്ട് ട്രെയ്‌നര്‍ കപ്പുകളില്‍ ചകരിപ്പിത്ത് നിറയ്ക്കുന്നതിനുള്ള ജോലിക്കാരുടെ ക്ഷാമം പല നഴ്‌സറികളിലും പ്രശ്‌നമാണ്. റബര്‍ നഴ്‌സറികളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചു   ഒന്നര വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി അക്യുപ്ലാസ്റ്റ് റൂട്ട് ട്രെയ്‌നര്‍ ഫില്ലിംഗ് മെഷീന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു.

ഒരേ സമയം പന്ത്രണ്ടു കപ്പുകളില്‍ ചകരിപ്പിത്ത് നിറയ്ക്കാന്‍ റൂട്ട് ട്രെയ്‌നര്‍ ഫില്ലിംഗ് മെഷീനു സാധിക്കുന്നുണ്ട്. മണിക്കൂറില്‍ 800 കപ്പുകള്‍ നിറയ്ക്കാന്‍ സാധിക്കും. എട്ടുമണിക്കൂറിന്റെ ഒരു ഷിഫ്റ്റില്‍ 6,400 കപ്പുകളില്‍ ചകരിപ്പിത്ത് നിറയ്ക്കാന്‍ സാധിക്കുന്ന ഈ ഉപകരണം  അനുഗ്രഹമാണെന്നാണ് പല നഴ്‌സറി ഉടമകളും പറയുന്നത്. റൂട്ട് ട്രെയ്‌നര്‍ കപ്പില്‍ ചകരിപ്പിത്ത് നിറച്ച് തൈകള്‍ നടുന്നതിനുള്ള രൂപത്തിലാണ് റൂട്ട് ട്രെയ്‌നര്‍ ഫില്ലര്‍ ഉപയോഗിക്കുന്ന
സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തിക്കുന്ന, ഹൈഡ്രോളിക് മോട്ടോറും അനുബന്ധ ഘടങ്ങളുമാണ് ഈ മെഷീനില്‍ ഉള്ളത്. ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റൂട്ട് ട്രെയ്‌നര്‍ ഫില്ലിംഗ് മെഷീന്‍  ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും എളുപ്പമാണ്.

ഒരുവര്‍ഷത്തെ വാറന്റിയും ഈ മെഷീനു നല്‍കുന്നുണ്ട്. റബര്‍ നഴ്‌സറി ഉടമകളുടെ കൂട്ടായ്മകളില്‍ റൂട്ട് ട്രെയ്‌നര്‍ ഫില്ലിംഗ് മെഷീന്‍ എത്തിച്ചു പ്രവര്‍ത്തനം വിശദീകരിച്ചു നല്‍കാനും അക്യൂപ്ലാസ്റ്റ് കമ്പനിക്കു ഉദ്ദേശമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 08028387252,
ഫാക്‌സ്:080 28387252
മൊബൈല്‍: 9886716442.
Email: accuplast@yahoo.in

2013 ജൂണ്‍ ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ചത്.

മേട്ടുപ്പാളയത്തെ പരമ്പരാഗത കറിവേപ്പ്കൃഷി

മേട്ടുപ്പാളയത്തുനിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമമാണ് കുമരന്‍കുണ്ട്ര്. അവിടേയ്ക്കുള്ള വഴിയുടെ ഇരുവശത്തും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍ കാണാം. ശാസ്ത്രീയരീതിയിലുള്ള കറിവേപ്പ് കൃഷി ഇവിടെ തലമുറകളായുണ്ട്. കൂടാതെ നെല്ലി, പേര തോട്ടങ്ങളുടെ ദൃശ്യഭംഗിയും കുമരന്‍കുണ്ട്ര് എന്ന ഈ ഗ്രാമത്തെ ആരുടേയും മനം കവരുന്നതാക്കുന്നു.മണ്‍സൂണ്‍ എത്തുന്നതോടെയാണ് ഇവിടുത്തെ കറിവേപ്പുകൃഷിയുടെ തുടക്കം. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിത്ത് ശേഖരിച്ച ശേഷം ഒന്നു രണ്ടു ദിവസത്തിനകം കവറുകളിലാക്കും. അരിച്ച മണ്ണും ചാണകപ്പൊടിയും മണലും ഒരേ അനുപാതത്തില്‍ മിശ്രിതമാക്കി 12സെ.മി ഃ 4സെ.മി വലുപ്പമുള്ള കറുത്ത പോളിബാഗുകളില്‍ നിറയ്ക്കും. ഇതിലാണ് വഴുവഴുപ്പുള്ള പുറംതൊലി മാറ്റിയ ശേഷം ഓരോ വിത്തുവീതം നടുന്നത്. നടുന്ന 90 ശതമാനം വിത്തുകളും മുളയ്ക്കും. മുളയ്ക്കാത്ത വിത്തുകളുള്ള കവറുകളില്‍ വീണ്ടും പാകും. മുളച്ചുവരാന്‍ ഏകദേശം 20 ദിവസമെങ്കിലും വേണം. മൂന്നു മാസമാകുമ്പോള്‍ തൈകള്‍ 15സെ.മി  ഉയരം വയ്ക്കും. ഈ സമയമാകുമ്പോള്‍ ഇവയെ 22സെ.മി ഃ 15സെ.മി അല്ലെങ്കില്‍ 30 സെ.മി ഃ 15സെ.മി അളവിലുള്ള വലിയ കവറുകളിലേക്ക് മാറ്റി നട്ടതിനുശേഷം ആഴ്ചയിലൊരിക്കല്‍ 19:19:19 എന്ന വളം (5 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍) നേഴ്‌സറിയില്‍ സ്‌പ്രേ ചെയ്യും.

ഒരു വര്‍ഷം കൊണ്ട് ഒരടി മുതല്‍ ഒന്നരയടി വരെ ഈ തൈകള്‍ക്ക് ഉയരം വരും. ഈ സമയമാവുമ്പോഴാണ്  കര്‍ഷകര്‍ ഇവയെ തോട്ടത്തിലേക്ക് പറിച്ചുനടുക. ഇങ്ങനെ തയ്യാറാക്കിയ തൈകള്‍  20 രൂപയ്ക്കു വരെ വിപണിയില്‍ വില്‍ക്കുകയും ചെയ്യും.   തൈകള്‍ തോട്ടത്തില്‍ നടുമ്പോള്‍ വരികളും നിരകളും തമ്മില്‍ ഒരു മീറ്റര്‍ അകലമുണ്ടാകും. ഏകദേശം 4000 തൈകള്‍ ഒരേക്കറില്‍ നടാം. തൈ നടുന്നതിന് രണ്ടു ദിവസം മുന്‍പ് തോട്ടത്തില്‍ രണ്ടിഞ്ച് വെള്ളം കയറ്റി കെട്ടിനിര്‍ത്തും. വേണ്ടത്ര ഈര്‍പ്പം മണ്ണിലുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് തൈ നടുന്നത്.

ഇരുപത് സെ.മി ഉയരമുള്ള വാരങ്ങളിലാണ് ഒരു മീറ്റര്‍ അകലത്തില്‍ തൈകള്‍ നടുന്നത്. ഈ വാരങ്ങളില്‍ അടിവളമായി ചാണകപ്പൊടി മാത്രമാണ് ഇടുന്നത്. ഏക്കര്‍ ഒന്നിന് 10 ടണ്‍ ചാണകപ്പൊടി ആവശ്യമായി വരും. ജൂണ്‍-ജൂലൈ മാസത്തില്‍ നട്ട തൈകള്‍ വേരു പിടിച്ച്  ഒരു മാസത്തിനു ശേഷം ചെടിയൊന്നിനു 30 ഗ്രാം യൂറിയ. 45 ഗ്രാം ഉഅജ, 25 ഗ്രാം പൊട്ടാഷ് എന്നിവ വീതം നല്കിയശേഷം മണ്ണും ചവറും ചുവട്ടില്‍ വെട്ടിക്കയറ്റും.  ഇതേ അളവില്‍ ഒരു രാസവളപ്രയോഗം  നവംബറിലും നടത്തും.  കാത്സ്യം അമോണിയം നൈട്രേറ്റ് 15 ദിവസം ഇടവേളയില്‍ 1.5 ശതമാനം വീര്യത്തില്‍ (15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച്) ചെടികളില്‍ തളിച്ച് കൊടുക്കും.

മഴയില്ലാത്ത മാസങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ തടം നനയ്ക്കണം. നവംബര്‍ മാസത്തെ മഴ തുടങ്ങുന്നതിനു മുന്‍പേ 16 ചെടികള്‍ ഒരുമിച്ചാക്കി 4 ഃ 4  മീറ്റര്‍ അളവുള്ള ഉയര്‍ന്ന ബെഡുകള്‍ തയ്യാറാക്കും. ഈ  ബെഡുകള്‍ക്കിടയിലൂടെ ജലസേചനത്തിനുള്ള ചാലുകളുമുണ്ടാവും. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുവാനും വെള്ളം വാര്‍ന്നുപോകുവാനുമാണ് ഇത് ചെയ്യുന്നത്.ചിലര്‍ തുടക്കത്തില്‍ ചീര ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. ഇതുവഴി കറിവേപ്പ് കൃഷിക്കുള്ള ചെലവ് കൃഷിക്കാര്‍ക്ക് ലഭിക്കും.  മഞ്ഞുകാലം തുടങ്ങുമ്പോള്‍ കൂടുകെട്ടിപ്പുഴുവിന്റെ ആക്രമണം കണ്ടാല്‍ ഇമിടാക്ലോപ്രിട് 100 മില്ലി/ 100 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ 15 ദിവസം ഇടവിട്ട് തളിക്കാറുണ്ട്.
വിത്തു പാകി 11 മാസത്തിനു ശേഷം ആദ്യവിളവെടുക്കും. ചെടിയുടെ ചുവട്ടില്‍നിന്ന് 15സെ.മി ഉയരത്തില്‍ മുഴുവനായി മുറിച്ചാണ് വിളവെടുക്കുന്നത്. ഒരേക്കറില്‍നിന്ന് ഏകദേശം 3-5 ടണ്‍ ആണ് സാധാരണയായി ഉത്പാദനം ലഭിക്കുന്നത്. ഒരിക്കല്‍ നട്ട കറിവേപ്പ് 15-20 വര്‍ഷം വരെ നിലനിര്‍ത്തും. ഇവയില്‍ നിന്ന് ആദ്യ വിളവെടുപ്പിനുശേഷം വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വിളവെടുക്കും. ഒരേക്കറില്‍ നിന്ന് 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നു.

എഫ്. പുഷ്പരാജ് ആഞ്ചലോ & ഷോജി ജോയ് എഡിസന്‍

കൃഷിവിജ്ഞാനകേന്ദ്രം, എറണാകുളം, സിഎംഎഫ്ആര്‍ഐ

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 048423177552, 9746469404

നഴ്‌സറി ബിസിനസിലെ സാധ്യതകളും സഹായങ്ങളും

മലയാളിയുടെ മനസിലെ ഹരിതസ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തുന്നത് പലപ്പോഴും അതിരുകളില്ലാതെയാണ്. മറുനാട്ടിലെ മനോഹരമായ പൂക്കളും മധുരമൂറും പഴങ്ങളും മലയാളിയുടെ വീട്ടുമുറ്റത്ത് വിളസമൃദ്ധി ചൊരിഞ്ഞതിനു കാരണവും ഇതുതന്നെ. പേരറിയാത്ത പൂക്കളും ചെടികളും നമ്മുടെ വീട്ടുമുറ്റത്തെ വിരുന്നുകാരായെത്തിയതിനുപിന്നില്‍ മുഖ്യപങ്കുവഹിച്ചത് സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളാണ്. കാര്‍ഷികമേഖലയില്‍ ഏറെ തൊഴില്‍സാധ്യതയുള്ള ഈ മേഖല, പക്ഷേ പലപ്പോഴും യുവസംരംഭകരുടെ ശ്രദ്ധ നേടുന്നില്ല. നഴ്‌സറികള്‍ എങ്ങനെ നല്ല തൈകളുടെ ആലയമാക്കി നല്ലൊരു വരുമാനമാര്‍ഗമാക്കാമെന്ന് നമുക്ക് മനസിലാക്കാം.

വളരെയധികം അധ്വാനവും ക്ഷമയും ആസൂത്രണവും ആവശ്യമായ നഴ്‌സറി മാനേജ്‌മെന്റിലേക്ക് കാല്‍കുത്തുന്നന്നതിനു മുന്‍പ് നഴ്‌സറി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചും, ലാഭകരമായി ഉത്പാദിപ്പിക്കാവുന്ന നടീല്‍ വസ്തുക്കളെക്കുറിച്ചും അനുബന്ധ തൊഴില്‍സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. ഒപ്പം ഇതിന്റെ വിപണനം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും ധാരണ വേണം.

ഏറ്റവും പ്രധാനം ആസൂത്രണംതന്നെ. ആവശ്യത്തിനനുസരിച്ച് ഉത്പാദനം കൂട്ടാനും കുറയ്ക്കാനും പ്രതികൂല കാലാവസ്ഥയില്‍ നഷ്ടം കുറയ്ക്കാനും ആസൂത്രണം സഹായിക്കും. വിവിധ കായികപ്രവര്‍ദ്ധരീതികളിലൂടെ നല്ലയിനം തൈകള്‍ ഉത്പാദിപ്പിക്കുകയും മാതൃസസ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണ് നഴ്‌സറികള്‍. നല്ലയിനം നടീല്‍വസ്തുക്കളുടെ വിതരണത്തിലൂടെ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ നഴ്‌സറിയുടെ വളര്‍ച്ചയും പെട്ടെന്നായിരിക്കും. മാതൃസസ്യങ്ങളുത്പാദിപ്പിക്കുന്ന പൂക്കളും പഴങ്ങളുമെല്ലാം. ഉപവരുമാനമാര്‍ഗമാക്കാം. നടീല്‍വസ്തുക്കള്‍ക്കൊപ്പം തന്നെ ചെടിച്ചട്ടി, വിത്ത്, വളം, ജീവാണുവളം, കീടനാശിനി, മറ്റുപകരണങ്ങള്‍ എന്നിവ വിറ്റഴിക്കുന്ന നഴ്‌സറികള്‍ ഇന്ന് ധാരാളം കാണാം. എല്ലാം ഒരു കുടക്കീഴില്‍ തന്നെ ലഭ്യമാക്കുമ്പോള്‍ ഉപഭോക്താവിനും ഉത്പാദകനും തങ്ങളുടെ ആവശ്യം അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയും ചെയ്യും. നഴ്‌സറികള്‍ പ്രധാനമായും രണ്ടുരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചെറുകിട ഉദ്യാനങ്ങള്‍ക്കാവശ്യമായ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുവേണ്ടിയുള്ള വ്യക്തിഗത നഴ്‌സറികളും വാണിജ്യാവശ്യത്തിന് തൈകളുത്പാദിപ്പിക്കുന്ന താരതമ്യേന വിസ്തീര്‍ണം കൂടിയ വാണിജ്യനഴ്‌സറികളും. നഴ്‌സറിയുടെ വിസ്തീര്‍ണ്ണം ഇതനുസരിച്ച് വ്യത്യാസപ്പെടും.

സ്ഥലം തെരഞ്ഞെടുക്കല്‍

നഴ്‌സറി തുടങ്ങുവാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കലാണ്. വെള്ളം കെട്ടിനില്‍ക്കാത്ത ഉയര്‍ന്ന പ്രദേശങ്ങളാണ് അനുയോജ്യം. എന്നാല്‍ ജലലഭ്യത വര്‍ഷം മുഴുവന്‍ ഉറപ്പാക്കുകയും വേണം. കുറച്ച് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങള്‍ തെരഞ്ഞെടുക്കാം. ഗതാഗതയോഗ്യമായ പ്രദേശത്താകണം നഴ്‌സറി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സന്ദര്‍ശകര്‍ക്കും മറ്റും സൗകര്യാര്‍ത്ഥം എത്തിച്ചേരാനുള്ള ഡിസ്‌പ്ലേബോര്‍ഡും സ്ഥാപിച്ചിരിക്കണം.

പ്രോജനി ഓര്‍ച്ചാഡുകള്‍
(
മാതൃവൃക്ഷത്തോട്ടം)

നഴ്‌സറികളില്‍ ശാസ്ത്രീയമായി രൂപപ്പെടുത്തിയിട്ടുള്ള ഒരു പ്രോജനിഓര്‍ച്ചാഡ് വേണം. നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള ഒട്ടുകമ്പുകള്‍ലഭിക്കുന്നത് ഇവിടെനിന്നാണ്. മാതൃസസ്യങ്ങള്‍ ഗുണമേന്മയുള്ളതും ആധികാരിക കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങിയവയുമായിരിക്കണം. ഇവയുടെ പരിചരണവും നല്ലവണ്ണം ശ്രദ്ധിക്കണം. മാതൃസസ്യങ്ങള്‍ക്ക് രോഗ-കീടാക്രമണങ്ങള്‍ വരാതെ ശ്രദ്ധിക്കുകയും വേണം. പഴത്തോട്ടത്തില്‍ നിന്നും വ്യത്യസ്തമായി പ്രോജനി ഓര്‍ച്ചാര്‍ഡുകള്‍ ഒട്ടുകമ്പുകള്‍ക്കുവേണ്ടി നടുന്നതിനാള്‍ എല്ലായ്‌പോഴും കായികവളര്‍ച്ചാഘട്ടത്തില്‍ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാതൃവൃക്ഷങ്ങളുടെ തായ്ത്തടി തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ മുറിച്ച് ശിഖരങ്ങളെ വശങ്ങളിലേക്ക് വളരുവാന്‍ പ്രോത്സാഹിപ്പിക്കണം. മാവ്, പ്ലാവ് തുടങ്ങിയവയ്ക്ക് പ്രോജനി ഓര്‍ച്ചാഡുകള്‍ അത്യാവശ്യമാണ് ഇവ വന്‍വൃക്ഷങ്ങളായി വളരാന്‍ അനുവദിക്കരുത്. അകലം കുറച്ച് സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങള്‍ വേണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. മാതൃവൃക്ഷങ്ങള്‍ നിശ്ചിത ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്തി കൊമ്പുകള്‍ കയര്‍കെട്ടി താഴ്ത്തി മണ്ണിനു സമാന്തരമായി കുറ്റിയടിച്ചു വളര്‍ത്താം. പതിത്തൈകള്‍, ഗ്രാഫ്റ്റുകള്‍, ബഡ്‌തൈകള്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ പ്രോജനി ഓര്‍ച്ചാഡുകള്‍ ഉപകരിക്കും. മാതൃവൃക്ഷങ്ങള്‍ക്ക് യഥാസമയം വളപ്രയോഗവും ജലസേചനവും നടത്തണം. പ്രോജനി ഓര്‍ച്ചാഡുകള്‍ക്കൊപ്പം തന്നെ മാതൃസസ്യങ്ങളും നഴ്‌സറിയില്‍ സംരക്ഷിക്കണം. ഇപ്രകാരം ആവശ്യത്തിനനുസരിച്ച് നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയും.
നല്ല നടീല്‍വസ്തുക്കളുടെ ഉത്പാദനം

 

നഴ്‌സറികളുടെ പരമപ്രധാനലക്ഷ്യം ഇതാകണം. നല്ല ഗുണമേന്മയുള്ള മാതൃസസ്യങ്ങളില്‍ നിന്നുവേണം നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ അതിന്റെ തുടര്‍പരിപാലനവും നന്നാകണം പോട്ടിംഗ് മിശ്രിതം തയ്യാറാക്കുമ്പോള്‍ മൈക്കോറൈസ പോലുള്ള ജീവാണുവളങ്ങള്‍ ഉപയോഗിക്കുന്നത് ചെടികളെ ദീര്‍ഘകാലം സംരക്ഷിക്കും. ചാണകത്തോടൊപ്പം മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോര്‍കമ്പോസ്റ്റ്, ജീവാണു വളങ്ങളായ അസോസ്‌പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്‌ഫോബാക്ടര്‍ ഫ്‌ളൂറസന്റ്, സ്യൂഡോമോണസ് തുടങ്ങിയവ  ഉപയോഗിക്കുന്നത് വേരുവളര്‍ച്ചയും രോഗപ്രതിരോധവും വര്‍ദ്ധിപ്പിക്കും.

പോളിത്തീന്‍ കൂടുകളില്‍ വളരുന്ന തൈകള്‍ക്ക് മണ്ണില്‍ വളരുന്ന ചെടികളെക്കാള്‍ ഇടവേളകളില്‍ നനയ്ക്കണം. നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ വിപണനംവരെ അവയെ രോഗകീടങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തണം. ഒരുമാസം മുതല്‍ 12 മാസത്തിനകം എല്ലാ നടീല്‍ വസ്തുക്കളും വില്‍പനയ്ക്ക് തയ്യാറാകും. കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും ആരംഭത്തിലാണ് മിക്കവാറും കര്‍ഷകര്‍ വാണിജ്യാടിസ്ഥാനത്തില്‍ തോട്ടം വച്ചുപിടിപ്പിക്കാറുള്ളത്. ആ സമയത്ത് നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും വിധമാകണം നഴ്‌സറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്.

നഴ്‌സറി തുടങ്ങുവാന്‍ മാതൃവൃക്ഷങ്ങളുടെയും മറ്റു ചെടികളുടെയും അത്യുത്പാദനശേഷിയുളള മേല്‍ത്തരം നടീല്‍വസ്തുക്കള്‍ അനിവാര്യമാണ്. കാര്‍ഷിക സര്‍വകലാശാലയുടെ വില്‍പനകേന്ദ്രങ്ങളില്‍ നിന്നും കൃഷിവകുപ്പിന്റെ ഫാമുകളില്‍ നിന്നും ഗുണനിലവാരമുള്ള നടീല്‍വസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്.

അടിസ്ഥാന സൗകര്യങ്ങള്‍

 

പോട്ടിംഗ് മിശ്രിതം തയാറാക്കുന്നതിനും നിറയ്ക്കുന്നതിനുമുള്ള പോട്ടിംഗ് ഷെഡ്, തൈകള്‍ സൂക്ഷിക്കുന്നതിനുള്ള പോളിത്തീന്‍ ഷെഡ്, കാര്‍ഷിക ഉപകരണങ്ങള്‍, വിവിധ ചട്ടികള്‍, ബഡിംഗ് ഗ്രാഫ്റ്റിംഗ് കത്തികള്‍, രാസവളങ്ങള്‍, സസ്യസംരക്ഷണവസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണമുറി, അതീവശ്രദ്ധ വേണ്ടുന്ന ചെടികള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ഗ്രീന്‍ഹൗസ്, ജലസേചനസംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും നഴ്‌സറിയിലുണ്ടാകണം. നഴ്‌സറികളില്‍ ഉത്പാദിപ്പിക്കുന്ന ചെടികളും മറ്റും ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നത് വില്‍പനയ്ക്ക് സഹായിക്കും. നഴ്‌സറിക്കുസമീപം വില്‍പനകൗണ്ടറും ഒരുക്കണം. ഇത് റോഡരികത്തായാല്‍ ഏറെ നന്ന്.
നഴ്‌സറികളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍

 

1. കൃഷിപ്പണികളെ സംബന്ധിച്ച രജിസ്റ്റര്‍.

വിത്തിന്റെ അളവ്, നടീല്‍ വിവരങ്ങള്‍, കൃഷിപ്പണികള്‍, മുളച്ചുവന്ന തൈകളുടെ എണ്ണം, എത്രതൈകള്‍ ഉത്പാദിപ്പിച്ചു, നിശ്ചിത ഗുണഗണങ്ങളില്ലാതെ മാറിയവയുടെ എണ്ണം തുടങ്ങിയവ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍.

2. രൂപരേഖ രജിസ്റ്റര്‍

നഴ്‌സറിയുടെ അടിസ്ഥാന വിവരങ്ങളും രൂപരേഖയും ഇതിലുണ്ടാകണം.

3. ഹാജര്‍ ബുക്ക്

നഴ്‌സറിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന്

4. സ്റ്റോക്ക് രജിസ്റ്റര്‍

നഴ്‌സറിയില്‍ ഉത്പാദിപ്പിക്കുന്ന നടീല്‍വസ്തുക്കളുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍. ഉത്പാദിപ്പിച്ചവയുടെയും വിതരണം ചെയ്തതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം.

5. കാഷ്ബുക്ക്/വില്‍പനരജിസ്റ്റര്‍

വരവുചെലവുകള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍. പ്രതിദിനം വരവു ചെലവുകള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തണം.

6. ഡെഡ് സ്റ്റോക്ക് രജിസ്റ്റര്‍

നഴ്‌സറി ആവശ്യത്തിന് വാങ്ങിയിട്ടുള്ള എല്ലാ ഉപകരണങ്ങളും ഡെഡ് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

7. കൂടാതെ വളം മറ്റുത്പാദനോപാധികളുടെ വിവരം സൂക്ഷിക്കുന്ന രജിസ്റ്റര്‍

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ദിനവൃത്താന്തരജിസ്റ്റര്‍, വേതന രജിസ്റ്റര്‍ തുടങ്ങി ഓരോ നഴ്‌സറിയുടെയും പൊതുസ്വഭാവത്തെ അടിസ്ഥാനമാക്കി വിവിധ രജിസ്റ്ററുകള്‍ സൂക്ഷിക്കാം.
പരിശീലനം

 

നഴ്‌സറി നിര്‍മാണത്തിലും പരിപാലനത്തിലും പരിശീലനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്‍ഷികസര്‍വകലാശാലയുടെ കൃഷിവിജ്ഞാന കേന്ദ്രങ്ങളേയും കൃഷിവകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളേയും ആശ്രയിക്കാവുന്നതാണ്. ഇവിടങ്ങളിലെ പരിശീലനപരിപാടികളെപ്പറ്റിയുളള അറിയിപ്പുകള്‍ യഥാകാലം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്.

നഴ്‌സറികള്‍ക്ക് അംഗീകാരവും അക്രഡിറ്റേഷനും

പുതിയ നഴ്‌സറികള്‍ക്ക് കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ നിശ്ചിത ഫോമിലുള്ള അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 500 രൂപ നിശ്ചിത ശീര്‍ഷകത്തില്‍ അടച്ച ചെലാന്‍ സഹിതം അതതു കൃഷിഭവനിലെ കൃഷി ഓഫീസര്‍ക്കു നല്‍കണം. ഈ അപേക്ഷ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പരിശോധിച്ചതിനുശേഷമായിരിക്കും അര്‍ഹതയുള്ള നഴ്‌സറികള്‍ക്ക് അംഗീകാരം നല്കുക. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ നടത്തുന്ന നഴ്‌സറികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവിലുള്ള നഴ്‌സറികള്‍ക്ക് അവയുടെ നിലവാരം തെളിയിക്കുന്നതിനായി നാഷണല്‍ ഹോര്‍ട്ടികള്‍ചര്‍ ബോര്‍ഡിന്റെ അക്രഡിറ്റേഷന്‍ തേടാവുന്നതാണ്. nhbtvm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

നഴ്‌സറി തുടങ്ങാന്‍ സഹായം

 

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ നഴ്‌സറി തുടങ്ങാന്‍ ധനസഹായം നല്‍കുന്നു. ഒരു ഹെക്ടര്‍ വരെയുള്ള ചെറുകിട നഴ്‌സറികള്‍ക്കും 2-4 ഹെക്ടര്‍ വരെയുള്ള വലിയ/മാതൃകാനഴ്‌സറികള്‍ക്കുമാണ് ധനസഹായം നല്കുന്നത്.
ഗുണമേന്മയുള്ള വിത്തുകളും നടീല്‍വസ്തുക്കളും ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യൂന്നതിനും ലക്ഷ്യമിട്ടാണ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പൊതു-സ്വകാര്യമേഖലകളിലെ നഴ്‌സറികള്‍ക്ക് ഇത് ലഭ്യമാകും.ശരിയായ രീതിയിലുള്ള ചുറ്റുവേലി, മാതൃവൃക്ഷത്തോട്ട പരിപാലനം, തണല്‍വലകള്‍ക്കുള്ളില്‍ റൂട്ട് സ്റ്റോക്കുകളുടെ പരിപാലനം, നടീല്‍വസ്തു ഉത്പാദനത്തിനായി വെന്റിലേഷനും കീടവലയും ജലസേചനസംവിധാനവുമുള്ള പോളിഹൗസ്, നടീല്‍വസ്തു പരിപാലനത്തിനായി ജലസേചന സംവിധാനവും വെളിച്ച ക്രമീകരണവും കീടവലയുമുളള പോളിഹൗസ്, കുറഞ്ഞത് രണ്ടു ദിവസത്തെ ജലസേചനത്തിനാവശ്യമായ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പമ്പ് ഹൗസ്, മണ്ണ് അണുനശീകരണ സംവിധാനം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് ധനസഹായം നല്കുക.
ഒരു ഹെക്ടറിലുള്ള ചെറുകിട നഴ്‌സറിക്ക് ഏകദേശം 6.25 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ പൊതുമേഖലയ്ക്ക് നൂറുശതമാനവും സ്വകാര്യമേഖലയ്ക്ക് അമ്പതുശതമാനം  അതായത് പരമാവധി 3.125 ലക്ഷം രൂപയും ധനസഹായം നല്‍കും. കുറഞ്ഞത് അമ്പതിനായിരം നടീല്‍ വസ്തുക്കളുടെ ഉത്പാദനം ഇത്തരം നഴ്‌സറികളിലൂടെ ലക്ഷ്യമിടുന്നു. വലിയ / മാതൃകാനഴ്‌സറികള്‍ക്ക് (2-4 ഹെക്ടര്‍വരെ) ഹെക്ടറൊന്നിന് 6.25 ലക്ഷം രൂപനിരക്കില്‍ നിര്‍മാണച്ചെലവ് കണക്കാക്കി പരമാവധി നാലു ഹെക്ടറിന് പൊതുമേഖലയിലാണെങ്കില്‍ നൂറുശതമാനവും (25 ലക്ഷം രൂപ) സ്വകാര്യമേഖലയിലാണെങ്കില്‍ അമ്പതുശതമാനവും (12.5 ലക്ഷം രൂപ) ധനസഹായം നല്‍കും. ഇത്തരം യൂണിറ്റുകളിലും ഹെക്ടറൊന്നിന് പരമാവധി അമ്പതിനായിരം ചെടികളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
താത്പര്യമുള്ളവര്‍ പ്രോജക്ട് സഹിതമുള്ള അപേക്ഷ ജില്ലാ കൃഷി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍( ഹോര്‍ട്ടികള്‍ചര്‍) മുഖേന  സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330857.

അനിത സി. എസ്.

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

തിരുവനന്തപുരം

 

കടപ്പാട്-http://karshakanmagazine.blogspot.in

അവസാനം പരിഷ്കരിച്ചത് : 7/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate