Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കര്‍ഷക വിജയമാതൃകകള്‍

കൂടുതല്‍ വിവരങ്ങള്‍

നിത്യഹരിതവനംപോലെ ഒരു സമ്മിശ്ര കൃഷിയിടം

നല്ലത് ന്യായവിലയ്ക്ക് ലഭിക്കുമെന്ന് കണ്ടാൽ ഉപഭോക്താവ് കൃഷിയിടത്തിൽ എത്തുമെന്നാണ് പുത്തൻ ആദായതന്ത്രങ്ങൾ പരീക്ഷിക്കുന്ന പി. കെ. ജോസിന്‍റെ അഭിപ്രായം. പത്തു വർഷമായി കൃഷിയിൽ വ്യാപൃതനാണ് ഇരിട്ടി ഞണ്ടുംകണ്ണി പുത്തൻപുരയ്ക്കൽ ജോസ്. നാല്പത്തിയഞ്ച് വർഷം മുന്പാണ് ഇദ്ദേഹം കൃഷിയിലേക്കിറങ്ങുന്നത്. റബറും തെങ്ങും കമുകുമായിരുന്നു പ്രധാന വിളകൾ. കുട്ടിക്കാലത്തെ സന്പന്നമായ കൃഷിയിടങ്ങളുടെ ഓർമകളുമായി കൃഷിയിൽ സജീവമായിക്കഴിഞ്ഞു കണ്ണൂർ ജില്ലയിലെ വോളിബോൾ താരമായ ജോസ്. പൊതുകാര്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും സേവനം ചെയ്തിട്ടുണ്ട്. ജീവിതത്തിൽ സന്തോഷവും ഐശ്യര്യവും നേടണമെങ്കിൽ മുഴുവൻസമയ കർഷകനായി മാറണമെന്ന ആശയം മനസിൽ വേരുപിടിച്ചപ്പോഴാണ് കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങുന്നത്. പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനകീയ കാര്യങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും കൃഷിക്കാണ് മുഖ്യസ്ഥാനം.

പത്തേക്കറിലാണ് ജോസിന്‍റെ കൃഷി. നാടനും പുതിയതുമായി 200 ൽ പരം ഇനങ്ങൾ ഈ കൃഷിയിടത്തിലുണ്ട്. ലഭ്യമായ സ്ഥലത്തെല്ലാം വിവിധതരം പച്ചക്കറികളും കിഴങ്ങുവിളകളും ഇടവിളയായി കൃഷിചെയ്തിരിക്കുന്നു. പരന്പരാഗതമായി ലഭിച്ച ഭൂമിക്ക് പുറമെ കൃഷിയിലൂടെ അഞ്ച് ഏക്കർ സ്ഥലം വാങ്ങുവാനുംഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ മക്കൾക്കുവേണ്ടി വാങ്ങിയ സ്ഥലവും കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട്. റബർ കൃഷിക്കായിരുന്നു ആദ്യഘട്ടത്തിൽ മുൻതൂക്കം. വില കുറഞ്ഞതിനാൽ റബർ കൃഷി കുറച്ചു വരികയാണ്. കർഷകന്‍റെ നിലനിൽപ്പിന് സമ്മിശ്രകൃഷിയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മിശ്രവിളരീതി നടപ്പാക്കിയത്. മലയുടെ ചെരിവിലുണ്ടായിരുന്ന റബർ മരങ്ങൾ നശിപ്പിച്ച്, മണ്ണൊലിപ്പ് തടയുന്ന രീതിയിൽ കൃഷിയിടം തട്ടുകളായി തിരിച്ച് പുത്തൻ കൃഷിരീതിക്ക് തുടക്കം കു റിച്ചു. ഇവിടെ വിവിധ ഇനത്തിൽപ്പെട്ട കശുമാവും മാവും പ്ലാവുമെല്ലാം വളർന്നു പന്തലിച്ചുതുടങ്ങി. ഇവയ്ക്ക് ഇടയിൽ സൂര്യപ്രകാശം ലഭിക്കുന്നിടത്തെല്ലാം ചേന, ചേന്പ്, കാച്ചിൽ, വിവിധതരം പച്ചക്കറികൾ തുടങ്ങിയവ നട്ടിരിക്കുന്നു. കൂടാതെ ഇപ്പോൾ നിലനിർത്തിയിരിക്കുന്ന നാലേക്കർ റബർ തോട്ടത്തിൽ റോയ്സ് കാപ്പി ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. റബറിന്‍റെ തണലിൽ മികച്ച വിളവു നൽകുന്ന 2500 റോയ്സ് കാപ്പി തൈകളാണ് കഴിഞ്ഞ വർഷം നട്ടത്. ഇത് മൂന്നു വർഷം കഴിയുന്പോൾ പുഷ്പിച്ചു തുടങ്ങും. വരുംകാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള വിലയിടിവിനെ നേരിടാൻ കഴിയുന്ന തരത്തിലാണ് മിശ്രവിളക്കൃഷി.

മലയാളിയുടെ രുചിഭേദങ്ങളിൽ എന്നും മുൻനിരയിലുള്ള ഏത്തവാഴയും പൂവൻ, കദളി തുടങ്ങി പത്തിലേറെ ഇനത്തി ൽപ്പെട്ട വാഴകളും ഇടവിളയായി കൃഷി ചെയ്തുവരുന്നു. ഇവയ്ക്കു പുറമെ ആദ്യകാലം മുതൽ സംരക്ഷച്ചു വരുന്ന നൂറോളം തെങ്ങുകളും അഞ്ഞൂറിൽപരം കമുകും, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, റെഡ് ലേഡി പപ്പായ, ഫിലേസാൻ തുടങ്ങി നൂറോളം പഴവർഗ ഇനങ്ങളുമെല്ലാം തോട്ടത്തിൽ വിളവൈവിധ്യമൊരുക്കുന്നു. ഇവയ്ക്കെല്ലാം ജൈവവളമാണ് നൽകുന്നത്. മണ്ണിരകംന്പോസ്റ്റ് ഉണ്ടാക്കി വർഷത്തിൽ ഒരു തവണ നൽ കുന്നു. കൂടാതെ രണ്ടുപ്രാവശ്യം ജൈവവളവും നൽകുന്നുണ്ട്. ജൈവവള നിർമാണത്തിനായി പശുക്കളെയും ആടുകളെയും വളർത്തുന്നു. ഒരു കൃഷിയിടത്തിന്‍റെ ഐശ്വര്യമാകുന്ന നാടൻ കോഴികൾക്കു പുറമെ മുട്ടക്കോഴികളും കാടയും മുയലും ഗിനിപന്നിയുമെല്ലാം ഉള്ള ഈ കൃഷിയിടത്തിൽ പ്രാവുകളും പക്ഷികളും ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും മനസുനിറയെ കണ്ട് പഠിക്കാനുള്ള വിഭവങ്ങൾ ഈ കൃഷിയിടത്തിലുണ്ട്. ദിവസേന നിരവധി കൃഷി സ്നേഹികൾ ഇവിടെയെത്തുന്നു.

നിത്യഹരിതവനം പോലെയാണ് ഈ കൃഷിയിടം. പ്രകൃതി സൗന്ദര്യത്തിന്‍റെ ലാളിത്യവും ഗാംഭീര്യവും കൃഷിയിടത്തിന്‍റെ മഹത്വവും തുളുന്പിനിൽക്കുന്ന ഈ മണ്ണിൽ കൃഷിയിടം കാണാനും കൃഷിരീതികൾ കണ്ട് പഠിക്കാനും എത്തുന്ന കുട്ടികൾക്കും കൃഷി സ്നേഹികൾക്കും വിശ്രമിക്കാനും ചർച്ചകൾ നടത്താനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. കൃഷിയിടത്തിന് ഇടയിൽ പ്രത്യേക പൂന്തോട്ടം ഒരുക്കി ചാരുബെഞ്ചുകൾ സ്ഥാപിച്ച് ഇതിനായി സ്ഥലം ഒരുക്കിയിരിക്കുന്നു. കൂടാതെ ഒരു സെന്േ‍റാളം വരുന്ന കുളത്തിന്‍റെ പരിസരത്ത് നടപ്പാതയും ഇരിപ്പിടവുമുണ്ട്. കുട്ടികളെ ആകർഷിക്കാൻ മീൻപിടുത്തക്കാരന്‍റെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. കട്ല, രോഹു, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയാണ് കുളത്തിൽ വളർത്തുന്നത്. സന്ദർശകർക്ക് മത്സ്യഭക്ഷണം ഒരുക്കാൻ ഇതി ലെ മത്സ്യങ്ങളെയാണ് പിടിക്കുന്നത്. കുളത്തിന്‍റെ പരിസരത്ത് തണലും തണുപ്പും നിലനിർത്താൻ പേര, മാങ്കോസ്റ്റിൻ, പപ്പായ തുടങ്ങി പഴവർഗച്ചെടികൾ. കൃഷിയിടത്തിലെ ഫലങ്ങൾ പറിച്ചെടുത്ത് ഭക്ഷിക്കാനും ആവശ്യമുള്ളവ ശേഖരിച്ചു കൊണ്ടുപോകാനും സന്ദർശകർക്ക് സാധിക്കും. നഷ്ടമില്ലാത്ത ചെറിയൊരു തുകയാണ് ഇതിന് ഈടാക്കുന്നത്.

ഫലവൃക്ഷങ്ങളാൽ സന്പന്നമായ ഈ കൃഷിയിടത്തിൽ കാർഷിക ഉത്പാദനവർധനവിനും തേനിനും വേണ്ടി തേനീച്ചകളെ വളർത്തുന്നുണ്ട്. പരാഗണം സുഗമമാക്കാൻ തേനീച്ചകൾ സഹായിക്കുന്പോൾ ഉയർന്ന വിളവാണ് ഉണ്ടാകുന്നത്. ഒൗഷധഗുണമുള്ള തേൻ ലഭിക്കാൻ വ്യത്യസ്തങ്ങളായ പുഷ്പസസ്യങ്ങളും ഒൗഷധച്ചെടികളും വേണം. ഇതിനായി നാടൻ ഇനത്തിൽപ്പെട്ട പുഷ്പച്ചെടികളും ഒൗഷധസസ്യങ്ങളും നട്ടു വളർത്തുന്നു. കൃഷിയിടത്തിലൂടെ സഞ്ചരിക്കാൻ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. സ്വാഭാവികവനം പോലെ തോന്നിക്കുന്ന കൃഷിയിടത്തിൽ നല്ല തണുത്ത അന്തരീക്ഷമാണ് എപ്പോഴും. നാട്ടിൽ നിന്നും പുറത്തു നിന്നും കൃഷിയിടത്തെ മതിവരുവോളം ആസ്വദിച്ച് മടങ്ങാൻ കുട്ടികളും കർഷകരും എത്തുന്നുണ്ട്. രോഗശാന്തിക്കും മാനസിക ഉല്ലാസത്തിനും സഹായിക്കുന്ന തരത്തിൽ, പ്രകൃതി സൗഹൃദകൃഷിയിടമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് ജോസ് പുത്തൻപുരയ്ക്കൽ. ഫോണ്‍ ജോസ് : 9946575365.

മുയലിന്‍റെ സാധ്യതകളറിഞ്ഞ വനിതാ സംരംഭം

മുയൽവളർത്തൽ ഏറെ പ്രതിസന്ധികളെ നേരിട്ട സമയത്ത് മുയൽ വളർത്തലാരംഭിച്ച് വിജയത്തിലെത്തിച്ച വനിതാ സംരംഭകയാണ് വരാപ്പുഴ ചമ്മക്കുളത്തു വീട്ടിൽ നാൽപ്പത്തിമൂന്നുകാരിയായ റീന ഫ്രാൻസിസ്. പത്തു വർഷം മുന്പ് ഇവർ വാങ്ങിയ, ഇടുക്കി പ്രകാശിലെ വലിയകൊന്പിൽ വീട് ഇന്ന് എകികാസ് ഫാം എന്ന പേരിലുള്ള മുയൽവളർത്തൽ കേന്ദ്രമാണ്.

ഇവിടത്തെ ഒരേക്കർ മുപ്പതു സെന്‍റിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഷെഡുകളിലെ കൂടുകളിലാണ് മുയൽ വളർത്തൽ. സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്‍റ് ഇനത്തിൽപ്പെട്ട നാനൂറിലധികം മുയലുകൾ ഇപ്പോൾ ഇവിടെയുണ്ട്. പ്രജനനത്തിനായാണ് ഇവിടെ നിന്ന് മുയലുകളെ കൊണ്ടുപോകുന്നത്. തമിഴ്നാട്, യുപി, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തുന്ന പ്രത്യേക കണ്ടെയ്നറുകളിൽ കുറഞ്ഞത് 500 മുയലെങ്കിലും ഒരു ലോഡിൽ പോകും. തന്‍റെ പക്കൽ നിന്നും മുയൽ വാങ്ങുന്നവരിൽ നിന്നും മറ്റു വളർത്തൽകാരിൽ നിന്നും ശേഖരിക്കുന്ന മുയലുകളും റീന ഇങ്ങനെ വിൽക്കുന്നുണ്ട്. അതിനാൽ റീനയുടെ പക്കൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങുന്നവർക്ക് വിപണിയോർത്ത് ദു:ഖിക്കേണ്ടി വരുന്നില്ല. അയൽസംസ്ഥാനങ്ങളിൽ നിന്ന് വാഹനം വരുന്ന ദിവസം മുയൽ വിൽക്കാനുള്ളവരേയും വിളിച്ചുവരുത്തി ഒന്നിച്ചു കൊടുത്തുവിടുന്ന രീതിയാണ് സ്വീകരിക്കുന്നത്. 100 മുയലുകളെ എത്തിക്കുന്നവർക്ക് വാഹനച്ചെലവും റീന നൽകുന്നു.

വർഷങ്ങളുടെ പാരന്പര്യം

അഞ്ചുവർഷത്തിലധികമായി റീന മുയൽഫാം തുടങ്ങിയിട്ട്്. അന്തരീക്ഷത്തിലെ പ്രശ്നങ്ങൾ മൂലം കുഞ്ഞുങ്ങൾ കൂട്ടമായി ചത്തൊടുങ്ങിയപ്പോൾ കൃഷി നിർത്താൻ വരെ ആലോചിച്ചു. മൃഗഡോക്ടർമാർ വന്നെങ്കിലും ഇതിനുപരിഹാരമുണ്ടാക്കാനായില്ല. ഇതിനു മുന്പ് ആടുവളർത്തൽ തുടങ്ങിയെങ്കിലും അതും ഭൂരിഭാഗവും ചത്തുപോയതിനാൽ ഉപേക്ഷിച്ചാണ് മുയലിലേക്ക് തിരിഞ്ഞത്. മുയലിലും സാഹചര്യം പ്രതികൂലമായതോടെ സ്വയം കാര്യങ്ങൾ പഠിച്ച് മുന്നേറുകയായിരുന്നു. ആറുമാസം പ്രായമുള്ള ഏഴ് പെണ്‍മുയലുകളെയും അഞ്ച് ആണ്‍മുയലുകളെയും വാങ്ങിയായിരുന്നു തുടക്കം.

ശ്രദ്ധ തുടക്കം മുതലേ

മുയൽവളർത്തലിൽ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണെന്ന് റീന പറയുന്നു. ക്രോസ് ചെയ്യുന്പോൾ ആറുമാസം പ്രായമുള്ള പെണ്ണിനെയും എട്ടുമാസം പ്രായമുള്ള ആണിനെയും നോക്കി വേണം ചെയ്യാൻ. പെണ്‍മുയലിന് 6-8 മുലക്കണ്ണുകൾ ഉണ്ടാവണം. ആണിന് രണ്ടുവൃഷ്ണങ്ങളുണ്ടാകണം. നീഡിൽ പോയന്‍റഡാവണം. രണ്ടേമുക്കാൽ- മൂന്നു കിലോ തൂക്കത്തിലാണ് ക്രോസിംഗ് നടത്തേണ്ടത്. കാലാവസ്ഥയ്ക്കനുസരിച്ച് 28-30 ദിവസത്തിനുള്ളിൽ പ്രസവം നടക്കും. ശരാശരി 7-8 കുഞ്ഞുങ്ങൾ വരെ കിട്ടും. 3-4 മാസം പ്രായമായ കുഞ്ഞിനെ 750- 800 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരുമാസമാകുന്പോൾ അമ്മയിൽ നിന്നു മാറ്റുന്നതിനുള്ള മരുന്നു നൽകും.

സ്വയം തയാർ ചെയ്യുന്ന തീറ്റ

പാലുകുടിക്കാത്ത കുഞ്ഞുങ്ങൾക്ക് ഗ്ലൂക്കോസും വിറ്റാമിനുകളും നൽകും. ഇതിന്‍റെ കൂട്ടും സ്വന്തമായി നിരീക്ഷിച്ച് കണ്ടുപിടിച്ചതു തന്നെ. പുറത്തുനിന്നുള്ള തീറ്റകൾ മരണകാരണമാകുന്നതിനാൽ സ്വയം തയാർ ചെയ്യുന്ന തീറ്റയാണ് മുയലുകൾക്ക് റീന നൽകുന്നത്. രാവിലെയും ഉച്ചയ്ക്കുമായി ഭക്ഷണം ക്രമീകരിച്ചിരിക്കുന്നു. അമിതഭക്ഷണം ഭാരംവർധിപ്പിച്ച് വധ്യതയ്ക്ക് കാരണമാക്കുമെന്നതിനാലാണിത്. രാവിലെ കുട്ടികൾക്ക് 50 ഗ്രാം, മൂന്നുമാസം പ്രായമുള്ളവയ്ക്ക് 100 ഗ്രാം, ഗർഭാവസ്ഥയിലുള്ളവർക്ക് 150 ഗ്രാം എന്നതോതിൽ പ്രഭാതഭക്ഷണം നൽകും. വൈകുന്നേരം തീറ്റപ്പുല്ല് കാൽകിലോ ഒന്നിനെന്നവിധം നൽകും. ഓരോകൂട്ടിലും നിപ്പിൾ സംവിധാനം വഴി എല്ലാസമയവും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

ജോലി രാജിവച്ച് കൃഷിയിലേക്ക്

എറണാകുളത്തെ സ്വകാര്യകന്പനിയിൽ ഐടി ഇൻസ്ട്രക്ടറായിരുന്ന റീന അതു രാജിവച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. എറണാകുളത്തെ നെൽകൃഷിപാടങ്ങളിൽ നിന്ന് ചെമ്മീൻ ശേഖരിച്ച് ബിസിനസും നടത്തുന്നുണ്ട്. പ്രകാശിലെ പുരയിടത്തിൽ പച്ചക്കറികളും കാപ്പി, കൊക്കോ, കുരുമുളക്, സിഒ-3, തുന്പൂർമുഴി, നേപ്പിയർ പുല്ലിനങ്ങൾ എന്നിവയും സമൃദ്ധമായി വിളയുന്നു. മുയലിന്‍റെ കാഷ്ഠമാണ് ഇവയുടെ ഏകവളം. 46 ചുവട് ചേന്പിൽ നിന്ന് 850 കിലോ വിളവുകിട്ടി. ചേന ഒരുചുവട് 14.5 കിലോയുണ്ടായിരുന്നു. 8-9 അടി നീളമുള്ള 3.5-4 കിലോ തൂക്കം വരുന്ന പടവലം എന്നിവയെല്ലാം മുയൽ വിരിയിച്ച വിസ്മയങ്ങൾ കൂടിയാണെന്ന് റീന പറയുന്നു.

ടോം ജോർജ്
ഫോണ്‍: 93495 99023.
റീന: ഫോണ്‍ 99 470 70 471.

എയ്റോപോണിക്സിൽ നൂറുമേനി

തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർ ഡൻസിലെ യുവ ഐടി എൻജിനിയറാ യ അർജുൻ സുരേഷിന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ എയ്റോപോണിക്സ് കൃഷി യുടെ അദ്ഭുതമുണ്ട്. അർജുൻ സുരേ ഷും യുവ എൻജിനിയർമാരായ അശ്വിൻ വിനുവും എസ്.ജെ. അഭിജിത്തും ചേർന്നു വിളയിച്ചെടുത്ത മണ്ണില്ലാ കൃഷി വസന്തം.

പിവിസി കുഴലുകൾക്കു മീതെ കായ്ച്ചുലഞ്ഞ് നില്ക്കുന്ന നല്ല ചുവ ന്നു പഴുത്ത തക്കാളി, പടർന്നു പന്തലിച്ച പയർവള്ളികളിൽ പാകമായ പച്ചപ്പയർ, പിന്നെ സമൃദ്ധമായി കായച്ചുനില്ക്കുന്ന വെണ്ടകൾ. മണ്ണിൽ കൃഷിചെ യ്യുന്നതിനെക്കാൾ ഫലസന്പ ന്നമായി കാണുന്ന ചെ ടികൾ മൂന്നു യുവാ ക്കളുടെ കൃഷി സ്നേ ഹത്തിന്‍റെയും സാങ്കേതിക ജ്ഞാ നത്തിന്‍റെയും ഫലമാണ്. മാത്രമല്ല വിഷരഹിതമായ ശുദ്ധ പച്ചക്കറിയാ ണ് യുവകൂട്ടായ്മ വിളയിച്ചെടു ത്തതെന്ന സവിശേഷതയുമുണ്ട്. കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ വളരെ വിരളമായി കാണു ന്ന ഒന്നാണ് എയ്റോപോണി ക്സ് കൃഷി.

കുട്ടിക്കാലം മുതലെ ചെടി നടുവാനും പരിപാലിക്കുവാനും ഇഷ്ടമുള്ള അർജുനും അശ്വിനും അഭിജിത്തും തങ്ങളുടെ കൃഷി താത്പര്യവും എൻജിനിയറിംഗ് വൈ ദഗ്ധ്യവും കൂട്ടിചേർത്തപ്പോൾ സഫലമായതാണ് ടെറസിലെ ഈ വിസ്മയകരമായ എയ്റോപോണി ക്സ്കൃഷി. സ്വന്തമായി സ്ഥല മില്ലാത്തവർക്കും ഫ്ളാറ്റിൽ താമ സിക്കുന്നവർക്കും വലിയ ആശ്വാ സമായി മാറുകയാണ് മണ്ണില്ലാത്ത അതീവ ഹരിതാ ഭമായ എയ്റോപോണിക്സ്. ചെടികൾ ക്കാവശ്യ മായ മൂലകങ്ങൾ ചേർത്ത വെള്ളം പിവിസി പൈപ്പുകൾക്കുള്ളിലൂടെ ചെടി കളുടെ വേരിൽ സ്പ്രേചെയ്യുന്ന താണ് കൃഷിയുടെ അടിസ്ഥാനം. ഒരു പ്രഷർ പന്പും സ്പ്രേ ചെയ്യു ന്ന നോസിലുകളും ഉപയോഗിച്ച് രണ്ടുമിനിട്ടിടവിട്ടാണ് ചെടികളിൽ മൂലകജലം സ്പ്രേ ചെയ്യുന്നത്. മൂലകജല സ്രോതസായി പ്രവർ ത്തിക്കുന്നത് 500 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ്. മണ്ണിൽ നിന്നും ചെടികൾക്കു പ്രകൃതി വഴി ലഭിക്കുന്ന പ്രാഥമിക മൂലകങ്ങൾ ആയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നീ ദ്വിതീയ മൂലക ങ്ങളും ആവശ്യാനുസരണം നല്കുന്നുണ്ട്. ഇതു കൂടാതെ ചെടി കൾക്കാ വശ്യമായ അളവിൽ മാത്രം സൂക്ഷ്മ മൂലകങ്ങളും നല്കുന്നു.

ഈ വർഷമാണ് അശ്വിനും അർജുനും അഭിജിത്തും തങ്ങ ളുടെ കൃഷിലോകത്തെ പുതിയ പരീക്ഷണത്തിനു തുടക്കം കുറി ക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2017 മേയ് 14ന്. അഞ്ചു പയർ വിത്ത്, അഞ്ച് വെണ്ടവിത്ത് എന്നിവ കുഞ്ഞ് ചെടിച്ചട്ടികളിൽ പാകി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തക്കാളിവിത്തും മറ്റു ചട്ടികളിൽ പാകി. പിവിസി കുഴലുകൾക്കു മുകളിലെ ദ്വാരത്തിലെ ചെറു ചട്ടികളിലാണ് കൃഷി. ചട്ടിക്കുള്ളി ൽ റോക്ക്വൂൾ നിറച്ച് ഇതിലാണ് വിത്തു കിളിർപ്പിക്കുന്നത്. മുപ്പത് ചട്ടികൾ ഒന്നിച്ചുവയ്ക്കുന്ന രീതിയിലാണ് സംവി ധാനം. മൂലകമിശ്രി തജലം ആവ ശ്യാനുസരണം ശ്യാനുസരണം സ്പ്രേ ചെയ്ത പ്പോൾ ചെടികൾ വളരുകയും പിവിസി പൈപ്പിന്‍റെ ഉള്ളിലേക്കു വേരുകൾ ഇറങ്ങി തുടങ്ങുകയും ചെയ്തു. മൂലകജലസ്പ്രേ ഈ വേരുകളിൽ എത്തിതുടങ്ങിയ തോടെ വിസ്മയകരമായ വേഗ ത്തിൽ ചെടികൾ വളർന്നു തുടങ്ങി. ഒന്നര മാസമായപ്പോഴേക്കും പച്ചക്കറികൾ വിളവെടുപ്പിനു തയാറായി. ചെടികളുടെ പെട്ടെ ന്നുള്ള വളർച്ചയും ഇലകളുടെ നല്ല പച്ചനിറവും തങ്ങളെ വലിയ രീതിയിൽ ആഹ്ലാദിപ്പിച്ചെന്നു യുവ എൻജിനിയർമാർ പറയുന്നു.

മറ്റൊരു പരീക്ഷണവും ഇവർ ഇതിനിടയിൽ നടത്തിയിരുന്നു. പിവിസി പൈപ്പിലെ ചട്ടികളിൽ വിത്തുകൾ പാകുന്ന അതേ സമ യത്തുതന്നെ ടെറസിലെ ചെറിയ മണ്‍തിട്ടയിൽ ഇതേ വിത്തുകൾ പാകി. മൂലകജലക്കൂട്ട് ലഭിച്ച തക്കാളിയും വെണ്ടയും പയറും നല്ല പൊക്കത്തിൽ വളരുകയും കായ്ക്കുകയും ചെയ്തപ്പോൾ സാമാന്യം പൊക്കത്തിൽ എത്തിയ തേയുള്ളൂ മണ്ണിൽ നട്ട ചെടികൾ. ഹൈഡ്രോപോണിക്സ്, എയ്റോ പോണിക്സ് എന്നിവയെ കുറി ച്ചുള്ള അടിസ്ഥാന തത്ത്വങ്ങൾ ഇന്‍റർനെറ്റിൽ നിന്നും മനസിലാ ക്കിയ ശേഷമാണ് ഇവർ പുതിയ സംരംഭ ത്തിനു തുടക്കംകുറി ക്കുന്നത്. എന്നാൽ അതൊരു ആധാരശില മാത്രമായിരുന്നു. കേട്ടുകേൾവി മാത്രമുള്ള ആധുനി ക കൃഷിരീതി അഭിജിത്തും, അർ ജുനും, അശ്വിനും ഏറെ പരീക്ഷി ച്ചും സ്വയം പ്രവർത്തിച്ചും സാക്ഷാ ത്കരിച്ചതാണ്. പിവിസി പൈ പ്പുകൾ മുറിച്ചെടുക്കുന്നതുൾപ്പെ ടെ എല്ലാ ജോലികളും ഇവർ സ്വയം ചെയ്യുകയായിരുന്നു.

നട്ടുച്ചവെയിലിൽ പോലും ഏറെ അധ്വാനിച്ചാണ് ഇവർ ഓരോ ഘട്ടവും പൂർത്തീകരിച്ചത്. പ്ലംബിം ഗ് പണി ഉൾപ്പെടെ നടക്കുന്പോൾ പിവിസി കുഴലുകൾക്കുള്ളിൽ എന്തെങ്കിലും പൊടിയോ മറ്റോ തടഞ്ഞ് ജല സ്പ്രേ ചെടികളുടെ വേരിൽ എത്തുന്ന നോസിലുകൾ അടയാതിരിക്കാൻ ശ്രദ്ധിക്കണ മായിരുന്നു. എയ്റോപോണിക്സ് കൃഷിയുടെ ബാഹ്യസംവിധാനം രൂപപ്പെടുത്തുന്നതുപോലെ തന്നെ മൂലകക്കൂട്ട് തയാറാക്കുന്നതും സംവിധാന നിയയന്ത്രണം നടത്തു ന്ന ഇലക്ട്രോണിക്സ് തയാറാ ക്കുന്നതുമെല്ലാം വളരെ ശ്രദ്ധാപൂർവം ചെയ്തു. ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ മൂലകങ്ങൾ കണ്ടെത്തി നല്കിയിരുന്നു. അതായത് വേരുകൾ വളർന്നു തുടങ്ങുന്ന സമയത്ത് ഫോസ്ഫറസാണ് കൂടുതൽ വേണ്ടത്. എന്നാൽ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത് പൊട്ടാസ്യം, കാൽസ്യം എന്നിവയാണ് അധികം ആവശ്യം. അർഡ്വിനോമൈക്രോ കണ്‍ട്രോ ളർ ബോർഡ് ഉപയോഗിച്ചാണ് ചെടികളിലേക്കുള്ള വെള്ളവും വളവും സ്പ്രേയിംഗ് നിയന്ത്രിക്കുന്നത്. മണ്ണിൽ സാധാരണയായി നടത്തുന്ന കൃഷിയെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും അപര്യാപ്തതയെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായി പഠിച്ച ശേഷമാണ് എയ്റോപോണിക്സിലേക്ക് ഇവർ ചുവടുവയ്ക്കുന്നത്. മണ്ണിൽ കൃഷി ചെയ്യുന്പോൾ നമ്മൾ ചെടികൾക്കു നല്കുന്ന വെള്ളത്തിന്‍റെ വലിയൊരു ഭാഗം ചെടിക്ക് ഉപയോഗിക്കാൻ കഴിയാതെ മണ്ണിന്‍റെ ആഴങ്ങളിലേക്കു പോവുകയാണ്. ഒരു പ്രത്യേക ചെടിക്കു യഥാർത്ഥത്തിൽ ആവശ്യമായ മൂലകങ്ങളുടെ നല്ലഭാഗം ഇങ്ങനെ നഷ്ടമാകുന്നു. മണ്ണിൽ ധാരാളം മൂലകങ്ങൾ ഉണ്ടെങ്കിലും ഒരു നിർദ്ദിഷ്ട ചെടിക്കാവശ്യമായ ഏതെങ്കിലും ഒരു മൂലകം ചിലപ്പോൾ ചെടി നട്ടിരിക്കുന്ന മണ്ണിൽ ഇല്ലാതെ വരുന്ന അവസ്ഥയുമുണ്ട്. ഇതിനൊക്കെ യുള്ള പരിഹാരമായും എയ്റോപോണിക്സ് കൃഷിയെ ഇവർ കാണുന്നു.

യന്ത്രസംവിധാനം ഉപയോഗപ്പെടുത്തി, മനുഷ്യ സഹായം അധികമില്ലാതെ ചെടികൾ വളരുകയും തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു ഈ കൃഷിരീതിയിൽ. എന്നാൽ പൂർണമായും ഓട്ടോമാറ്റിക്ക് അല്ല. മൂലകക്കൂട്ട് ചെടികൾക്കുവേണ്ടി നേർപ്പിച്ച് നല്കേണ്ടതുണ്ട്. എയ്റോപോണിക്സ് കൃഷിക്ക് ഏറെ ഗുണവശങ്ങളുണ്ട്. മണ്ണിലെ കൃഷിപോലെ വെള്ളം അധികം വേണ്ടിവരുന്നില്ല. അധ്വാനവും കുറവാണ്. രണ്ടുദിവസം വീടുവിട്ടു പോയാലും മനുഷ്യസഹായമില്ലാതെ സംവിധാനം പ്രവർത്തിച്ചുകൊള്ളും എന്നതിനാൽ ചെടികൾ വാടിപ്പോകില്ല. മണ്ണില്ലാതെ വളരുന്നതിനാൽ മണ്ണുവഴി പകരുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും ഉപദ്രവവും കുറയുന്നുണ്ട്. മാരക രോഗങ്ങൾ വരുത്തുന്ന വളമോ കീടനാശി നികളോ ഒന്നും ഉപയോഗിക്കാതെയാണ് എൻജിനിയർമാർ വീടിന്‍റെ ടെറസിൽ കൃഷി നടത്തിയിട്ടുള്ളത്.

കൃഷിയെ ചെറുകീടങ്ങളിൽ നിന്നും കാക്ക, ചെറു പക്ഷികൾ ഇവയിൽ നിന്നുമൊക്കെ സംരക്ഷിക്കാനും ജൈവ കീടനാശിനികളും പ്രകൃതിദത്തമായ രീതികളുമാണ് ഇവർ ഉപയോഗിക്കുന്നതും. ഇത്ര നല്ല വിളവെടുപ്പുലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല, കായ്ച്ചുലഞ്ഞ് നിൽക്കുന്ന ചെടികൾ മനസിനു നല്കുന്ന ആഹ്ലാദം വാക്കുകൾക്കപ്പുറമാണെന്ന് ഇവർ പറയുന്നു. എയ്റോപോണിക്സ് കൃഷിയെക്കുറിച്ച് ഗവേഷണാ ത്മകമായി പഠിച്ചശേഷം സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം പിവിസി പൈപ്പുകൾ ഉപയോഗിച്ച് ഒരു പുതിയ സംവിധാനം രൂപപ്പെടുത്തുകയായിരുന്നു ഇവർ. മണ്ണില്ലാതെ, ജലം ആധാരമായുള്ള ഹൈഡ്രോപോണിക്സ് കൃഷിയുടെ തത്ത്വങ്ങളും ഗുണങ്ങളും മനസിലാക്കുകയായിരുന്നു ആദ്യ ചുവട്. മണ്ണിനെക്കാൾ അന്പതു ശതമാനം വേഗത്തിൽ ഹൈഡ്രോ പോണിക്സ് കൃഷിയിൽ ചെടി വളരും. എങ്കിലും വേരുകൾ എപ്പോഴും വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാൽ വെള്ളം കെട്ടിനില്ക്കുന്നത് സാരമില്ലാത്ത കാബേജ്, തക്കാളി, ലെറ്റൂസ് തുട ങ്ങിയവയാണ് ഈ കൃഷിരീതിക്ക് അനുയോജ്യം. വെള്ളത്തിൽ അലിഞ്ഞിരിക്കുന്ന ഓക്സിജനും കാർബണ്‍ ഡൈ ഓക്സൈഡുമാണ് ചെടികൾ ആഗീരണം ചെയ്യുന്നത്. എന്നാൽ ഒരുലിറ്റർ വെള്ളത്തിൽ എട്ടു മില്ലി ഗ്രാം ഓക്സിജൻ മാത്രമേ കാണപ്പെടൂ. അതിനാൽ മൂലകക്കൂട്ട് എത്ര ശക്തമാണെങ്കിലും ചെടി വളർച്ച, ഉദ്ദേശിക്കുന്നതുപോലെ ത്വരിതപ്പെടുത്തുകയില്ല. എന്നാൽ എയ്റോപോണിക്സിൽ രണ്ട് മിനിട്ട് ഇടവേളയിൽ രണ്ട് സെക്കൻഡു നേരം വേരുകളിൽ മൂലക ജലം തളിക്കുന്നതിനാൽ ഓക്സിജൻ ആഗീരണം ശക്തമാകുന്നു. മണ്ണിലെ കൃഷികളെക്കാളും ഹൈഡ്രോപോണിക്സിനെക്കാളും വേഗത്തിൽ എയ്റോപോണിക്സ് കൃഷിയിൽ ചെടികൾ വളരുകയും ചെയ്യുന്നു.

ആദ്യ സംരംഭമായതിനാൽ ഈ സംവിധാനത്തിനു 20,000 രൂപ ചെ ലവായിട്ടുണ്ട്. സാധാരണക്കാർക്കു വേണ്ടി പണച്ചെലവു കുറച്ചു കൊണ്ടുള്ള ഒരു ഡിസൈനും ഇവരുടെ വലിയ ലക്ഷ്യമാണ്. നിലവിൽ 10,000 രൂപയുള്ള സിസ്റ്റം ആലോചനയിലാണ്. മനുഷ്യ ഇടപെടലുകൾ ഇല്ലാതെ പൂർണമായും സ്വയം പ്രവർത്തിക്കുന്ന ഒരു സിസ്റ്റമാണ് അർജുന്‍റെയും അശ്വിന്‍റെയും അഭിജിത്തിന്‍റെയും സ്വപ്നം. സംവിധാനത്തിന്‍റെ വലുപ്പക്കൂടുതലും മറ്റിടങ്ങളിലേക്കു യന്ത്രസംവിധാനം കൊണ്ടുപോ കുന്നതിന്‍റെയും ബുദ്ധിമുട്ടുകളും പരിഹരിക്കാനുള്ള ഗവേഷണ ത്തിലാണിവർ. 500 ലിറ്റർ മൂലകജലം എന്നതുമാറ്റി ഒരു ലിറ്റർ എന്നാക്കി വലുപ്പം കുറച്ചു കൊണ്ടുള്ള സംവിധാനം ലക്ഷ്യമിടുന്നുണ്ട്. ഒരു വിളവെടുപ്പിനാവശ്യമുള്ള മൂലക മിശ്രിതം ശേഖരിച്ചുവയ്ക്കാനുള്ള യന്ത്ര സംവിധാനമുണ്ടായാൽ എയ്റോപോണിക്്സ് കൃഷി പൂർണമായും മനുഷ്യ സഹായമില്ലാതെ ചെയ്യാം. വൈദ്യുതി ഇല്ലാത്ത സാഹചര്യ ങ്ങളിലും നിലയ്ക്കുന്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ ബാറ്ററി ഉപയോഗിക്കുന്നതും പുതിയ സംവിധാനത്തിന്‍റെ ഭാഗമാക്കും. അർജുൻ സുരേഷിന്‍റെ വീട്ടിലെ മട്ടുപ്പാവിൽ നടന്ന പരീക്ഷണ ങ്ങൾക്കും വിജയത്തിനും എല്ലാ സഹായവുമായി അച്ഛൻ സുരേഷ് ബാബുവും (സിഡാക്ക്) അമ്മ ഗീതയും എൻജിനിയർമാർക്ക് ഒപ്പമുണ്ട്

എസ്. മഞ്ജുളാദേവി
അർജുൻ സുരേഷ്- 999 57 22 741.
ഫോട്ടോ: ടി.സി.ഷിജുമോൻ

അലോഷിയുടെ ക്ഷീരവിജയം

ചാണകം മണക്കുന്ന ജീവിതം ഇഷ്ടപ്പെടാതെ മൂക്കുപൊത്തുന്ന യുവാക്കൾ കണ്ടു പഠിക്കണം ഈ ജീവിതം.സ്വന്തം മണ്ണിനെ ഇഷ്ടപ്പെടുകയും സ്വന്തം ജീവിതം ഫലപുഷ്ടമാക്കുകയും ചെയ്യുന്ന യുവാവ്.

ഒന്നിച്ചു നിന്നാൽ ജീവിതം വിജയിപ്പിക്കാമെന്നു യുവാവും കുടുംബവും ജീവിതത്തിലൂടെ കാണിച്ചു തരുന്നു. കൂടെ പിതാവും അമ്മയുമുണ്ട്. ഇത് കുടയത്തൂർ പൊന്നാമറ്റത്തിൽ അലോഷി ജോസഫ്.

സ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകൻ. നാലു വർഷം മുന്പ് ഒരു പശുവിൽ നിന്നും തുടങ്ങി. അതിന്‍റെ പേര് നന്ദിനി. ഇന്ന് തൊഴുത്ത് നിറയെ പശുക്കൾ. ഏഴു പ്രസവിച്ച നന്ദിനി പശുവും കൂടെയുണ്ട്. ഒന്നിൽ നിന്നും 76-ലേക്കു വന്ന കഥ.

2012-ൽ ഒരു പശുവിൽ നിന്നും തുടങ്ങിയ ഇദ്ദേഹത്തിന്‍റെ കന്നു കാലി വളർത്തൽ സംരംഭം ഇന്ന് 56 പശുക്കളിലും, ഇരുപതു കിടാക്കളിലും എത്തിനിൽക്കുന്നു. ഭാര്യാപിതാവായ മാത്യു പൂരയിടത്തിൽ നിന്നും ലഭിച്ച നന്ദിനി എന്ന പശുവിൽ നിന്നാണ് ഇദ്ദേഹത്തിന്‍റെ കന്നുകാലി വളർത്തൽ ആരംഭിച്ചത്.

ഏഴുതവണ പ്രസവിച്ച നന്ദിനി ഇപ്പോഴും ഇദ്ദേഹത്തിന്‍റെ ഫാമിൽ വരുമാനം നൽകുന്നവളായി വളരുന്നു. തീറ്റ പുല്ല്, പൈനാപ്പിൾ കാനി തുടങ്ങിയവയാണ് ഇദ്ദേഹം പശുകൾക്ക് ഭക്ഷണമായി നൽകുന്നത്.

പെരുന്പാവൂർ ,തമിഴ്നാട്, ഈ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പശുക്കളെ ഫാമിൽ എത്തിക്കുന്നത്. ഇങ്ങനെ വാങ്ങിയ 17 പശുക്കളിൽ നിന്നുണ്ടായതാണ് നിലവിലുള്ള പശുക്കൾ മുഴുവൻ. ദിവസേന 500 ലിറ്റർ പാലാണ് ഇവയിൽ നിന്നും ലഭിക്കുന്നത്. 10 ലിറ്റർ മുതൽ 19 ലിറ്റർ വരെ പാൽ ചുരത്തുന്ന പശുക്കളാണ് ഇദ്ദേഹത്തിന്‍റെ ഫാമിലുള്ളത്. 40 എണ്ണത്തെ കറക്കുന്നുണ്ട്. തൊടുപുഴ സോവിസോ, മിൽമ, കുടുംബശ്രീ തുടങ്ങി യ സ്ഥലങ്ങളിലാണ് അലോഷി പാൽ വിൽക്കുന്നത്.

അവരെല്ലാം വാഹനത്തിൽ വന്നു പാലെടുക്കും. ഭാര്യ ആശയാണ് ഫാമിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നത്. പിതാവ് ജോസഫ്, അമ്മ ത്രേസ്യാമ്മ എന്നിവരും ഒപ്പമുണ്ട്. എന്തിനു രണ്ടിൽ പഠിക്കുന്ന മകൾ അലോന പോലും പുല്ലുമായി പശുവിന്‍റെ അടുത്തുണ്ട്. രണ്ട് സഹായികൾ കൂടെയുണ്ട്. ഇവർ അയൽസംസ്ഥാനത്തുള്ളവരാണ്.

ഓരോ പശുവിനെയും കിടാവിനെയും പേരുചൊല്ലി വിളിച്ചാണ് അലോഷിയും ആശയും പരിപാലിക്കുന്നത്. മണിക്കുട്ടി, നന്ദിനി മുത്തുമണി, പൂവാലി, മാളു, കന്നിമോൾ, മേരി, പാറു, ഘടോൾഘജൻ എന്നിങ്ങനെ പേരുകൾ നിറയുന്നു. പേരു വിളിക്കുന്നതാണ് ഇവയ്ക്കും ഇഷ്ടം. പേരു വിളിക്കുന്പോൾ തല കുലുക്കിയുള്ള സ്നേഹപ്രകടനം മാത്രം മതി കണ്ടുനിൽക്കുന്നവരുടെ മനസ് നിറയാൻ. അത്രയ്ക്ക് വാത്സല്യത്തോടെയാണ് പശുക്കളെ പരിപാലിക്കുന്നത്.

വെളുപ്പിന് രണ്ടിനു അലോഷിയുടെ ദിനചര്യ ആരംഭിക്കുന്നു. കന്നുകാലികളെ കുളിപ്പിച്ചു കറന്ന് രാവിലെ ആറിനു മുന്പ് അലോഷി പാൽ വിതരണം നടത്തി കഴിയും. മെഷീൻ ഉപയോഗിച്ചാണ് പശുകളെ കറക്കുന്നത്. മൂന്നു കാന്പുള്ള പശുവിനെ കൈയ്ക്കു കറക്കുന്നു. ഉച്ചകഴി ഞ്ഞ് ഒന്നിന് രണ്ടാമത്തെ കറവ തുടങ്ങുന്നു.

രണ്ടാം കറവയിൽ നിന്നു ലഭിക്കുന്ന പാൽ കുടയത്തൂർ മിൽമയുടെ സൊസൈറ്റിയിൽ നൽകും. സ്വന്തം പറന്പിലും സഹോദരന്‍റെ പറന്പിലുമായി കൃഷി ചെയ്തിരിക്കുന്ന തീറ്റപ്പുല്ലും പൈനാപ്പിൾ കാനിയും മിഷനിൽ അരിഞ്ഞാണ് പശുക്കൾക്ക് ഭക്ഷണമായി നൽകുന്നത്.

പശുക്കൾക്കു വെള്ളം കുടിക്കാൻ പോലും സൗകര്യം. തൊഴുത്ത് വൃത്തിയുള്ളതാണെന്നതാണ് ഇവരുടെ വിജയം. ഒരു ഈച്ച പോലും പശുക്കളെ ശല്യം ചെയ്യുന്നില്ല. അത്രമാത്രം ഇവർ ശ്രദ്ധാലുക്കളാണ്.

ചാണകവും വില്പന നടത്തുന്നുണ്ട്. ചാണകം ഉണക്കി തയാറാക്കുന്നതിനും പ്രത്യേക സംവിധാനം പറന്പിൽ ഒരുക്കിയിട്ടുണ്ട്. ഇതിനകം പല അവാർഡുകളും നേടി കഴിഞ്ഞു. വിശ്രമത്തിനു മാത്രം സമയം കിട്ടാറില്ലെന്നതാണ് സത്യം.

രാവിലെ ഭക്ഷണം കഴിക്കുന്നതു പോലും പശുക്കൾക്കു തീറ്റ നൽകിയശേഷമാണെന്നു പറഞ്ഞാൽ പതിനൊന്നു കഴിയുമെന്നുസാരം. മൃഗസംരക്ഷണവകുപ്പിലെ ഡോ. ബിജു ചെന്പരത്തിയെ പോലുള്ളവരുടെ മാർഗനിർദേശവും ക്ലാസുകളും അലോഷിക്കു പ്രയോജനപ്രദമായിട്ടുണ്ട്. കൂടാതെ കുടയത്തൂർ മൃഗാശുപത്രിയിലെ ഡോക്ടർമാരും സഹായിക്കാറുണ്ട്. ജഴ്സി, എച്ച്എഫ് വിഭാഗങ്ങളിലുള്ള പശുക്കളെ കൊണ്ടു നിറഞ്ഞിരിക്കുന്നു ഈ തൊഴുത്ത്.

പിഡിഡിപി സെൻട്രൽ സൊസൈറ്റിയുടെ അവാർഡ് ലഭിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷക അവാർഡും. ഒരു ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്.

ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. മൂത്തകുട്ടി അലോന മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഇളയകുട്ടി രണ്ടു വയസുള്ള മിലനാണ്. അലോഷി ജോസഫ് - 9447718385

3.09523809524
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top