অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നൂതന കര്‍ഷക സംരംഭങ്ങള്‍

നൂതന കര്‍ഷക സംരംഭങ്ങള്‍

കരിമ്പ് മുറിയ്ക്കുവാനും, മുകുളം മാറ്റാനുമുള്ള ഒരു അദ്ധ്വാന-ലഘൂകൃത ഉപായം

കരിമ്പിന് കുഴികള്‍ ഉപയോഗിക്കുന്ന ഇപ്പോഴത്തെ രീതി അദ്ധ്വാനം കുടിയതും, സമയം അപഹരിക്കുന്നതും, ചെലവേറിയതുമാണ്. മദ്ധ്യപ്രദേശിലെ മേഖ് ഗ്രാമത്തിലെ ശ്രീ.റോഷന്‍ലാല്‍വിശ്വകര്‍മ്മ എന്ന കര്‍ഷകന്‍ കൃഷിയില്‍ കനത്ത പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരികയും, പോംവഴിയായ വേര്‍തിരിച്ചുള്ള നടീലും അയാള്‍ക്ക് സഹായകമാവുകയും ചെയ്തില്ല. വലിയ തോതിലുള്ള ചെറുതൈകളുടെ ദൌര്‍ലഭ്യം അത് തടസ്സപ്പെടുത്തി. കൃഷിസ്ഥലത്ത് കരിമ്പ് മുകുളങ്ങള്‍ നടുന്നതിനു പകരം, ഉരുളക്കിഴങ്ങിന് ചെയ്യുന്നതുപോലെ വിതച്ചാലോ എന്നും അയാള്‍ ആശങ്കിച്ചു.

""ലളിതവും മികവുറ്റതും : ഒരു കരിമ്പ് കര്‍ഷകന്‍ അയാളുടെ കരിമ്പ് മുറിയ്ക്കുവാന്‍ വിശ്വകര്‍മ്മയുടെ യന്ത്രം ഉപയോഗിക്കുന്നു.”

കനത്ത അദ്ധ്വാനം

ഒരു വിദഗ്‍‌ധനുമായി ഈ ആശയം അയാള്‍ ചര്‍ച്ച ചെയ്തു. പ്രോത്സാഹജനകമായ പ്രേരണയോടെ അയാള്‍ ശ്രമം തുടങ്ങി. ഈ ആശയത്തോടെയുള്ള രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ കഠിനാദ്ധ്വാനത്തിനു ശേഷം അയാള്‍ ഒരു ലളിതമായ ഉപകരണം വികസിപ്പിച്ചെടുത്തു.
കരിമ്പ് മുകുള മുറിയന്‍ എന്ന് വിളിച്ച ഈ ഉപകരണം, തറയില്‍ ഘടിപ്പിച്ചതും, പ്രായോഗികമായി കരിമ്പിനു കേടുവരാത്തവിധം മിനുസ്സ ഭംഗിയുള്ള ഉയര്‍ന്ന പ്രഭാവ പ്രവര്‍ത്തനത്തോടെ ശസ്ത്രക്രിയാരീതിയില്‍മുകുളങ്ങള്‍ മുറിച്ചെടുക്കുവുന്ന അര്‍ദ്ധവൃത്താകൃതി അഗ്രത്തോടെയുള്ള
പേനാക്കത്തി പിടിപ്പിച്ചിട്ടുള്ളതുമാണ്. മി.വിശ്വകര്‍മ്മ പറയുന്നു, “ഈ ഉപകരണമുപയോഗിച്ച് ഒരാള്‍ക്ക് മണിക്കൂറില്‍മുകുളങ്ങള്‍ വരെ മുറിച്ചുമാറ്റാം”.

ഉപയോഗ സാദ്ധ്യത

കരിമ്പിനെ ചെറിയ കഷണങ്ങളാക്കി മുറിക്കുവാന്‍ സാധിക്കുന്ന ഈ യന്ത്രം, വഴങ്ങുന്നതും, വിവിധ വലുപ്പത്തിലും വണ്ണത്തിലുമുള്ള പലതരം കരിമ്പുകളെ പാകപ്പെടുത്താന്‍ ഉപയോഗിക്കാവുന്നതുമാണ്.
കൈകൊണ്ടു ചെയ്യുന്ന പരമ്പതാഗതമായ മുറി ഉപകരണങ്ങള്‍ കൈയ്ക്കും തള്ളവിരലിനും കഴപ്പ് ഉണ്ടാക്കുന്നതും, പാഴ്‌സൃഷ്ടിക്കുന്നതും, ചരിച്ചുള്ള ചീകല്‍ കാരണം വന്‍ചെടികളുമായുള്ള ഗ്രാഫ്റ്റിംഗിന് ശേഷിയില്ലാതാവുകയും ചെയ്യുന്നു,

യന്ത്ര വിശദാംശങ്ങള്‍

മുകുള-മുറിയന്‍ ഒരു ഉപരിതല ഫലകം, ഹോള്‍ഡിംഗ് സ്റ്റാന്‍ഡ്, പരസ്പരബന്ധിതസംയോജനം, ക്രമീകരിക്കാവുന്ന പിരിയാണി ഘടിപ്പിച്ച പ്രവര്‍ത്തിപ്പിക്കുവാനുള്ള ദണ്ഡ്, കണക്ടര്‍, സുഷിരത്തിലേക്ക് കടക്കുവാന്‍പാകത്തില്‍ താഴോട്ട് തള്ളി നില്‍ക്കുന്ന ഒരു സ്പ്രിംഗ് സ്റ്റോപ്പറിനാല്‍ കൊളുത്തിട്ട U- ആകൃതിയിലുള്ള മുറിക്കത്തി, ഉണ്ടാകുന്ന തള്ള് താങ്ങാനുള്ള കുടുക്കും പിരിയന്‍ സ്പ്രിംഗ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.
600 രൂപ വിലയുള്ള, അഞ്ചു വര്‍ഷ ഉറപ്പുള്ളതാണ് യന്ത്രം. ഉപയോഗിക്കുന്ന ആള്‍ക്ക് സുഖമായി തറയിലിരുന്ന് തുടര്‍ച്ചയായി കരിമ്പ് ഇടതു കൈകൊണ്ട് വച്ച് കൊടുക്കാവുന്നതും, അതേസമയം വലത് ഭുജം വില്ലുപോലെ ആട്ടിക്കൊണ്ട് കരിമ്പിന്‍മുകുളങ്ങള്‍ പരിതസ്ഥിതിപരിഷ്ക്കൃതമായ സ്പ്രിംഗ് ഘടിപ്പിച്ച കൈപിടി ഉപയോഗിച്ച് മുറിയ്ക്കുവാനും കഴിയുന്നു.

ഭംഗിയായ മുറിയ്ക്കല്‍

അര്‍ദ്ധവൃത്താകൃതിയിലുള്ള മുറിക്കത്തി രണ്ടു തരത്തില്‍ ഉപകരിക്കുന്നു - ഭംഗിയായും, പൂര്‍ണ്ണമായും ഉള്ള അടയാളവെട്ട് നടത്താനും, മുറിച്ചെടുക്കുവാനും. ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കുവാന്‍ വൈദ്യുതിയുടെയോ ഇന്ധനത്തിന്‍റെയോ ആവശ്യമില്ലാത്തതും, കൊണ്ടു നടക്കാന്‍ എളുപ്പമായ കുറഞ്ഞ കിലോഗ്രാം ഭാരം മാത്രം ഉള്ളതുമാണ്. കരിമ്പില്‍നിന്നും മുകുളങ്ങള്‍ മാറ്റുന്നതിലുമപ്പുറമാണ് ഈ യന്ത്രത്തിന്‍റെ ഉപയോഗം. വലിയ ചെടിയില്‍നിന്നും ഗ്രാഫ്റ്റിംഗ് നടത്തത്തക്ക രീതിയില്‍മുകുളങ്ങള്‍ മുറിച്ചുമാറ്റുവാനുള്ള വ്യാപകമായ ഉപയോഗവും നടത്താം. “എത്ര വലുപ്പത്തിലുള്ള കരിമ്പും കൈകാര്യം ചെയ്യത്തക്ക രീതിയില്‍, ഉപയോഗിക്കുന്നയാള്‍ക്ക്
സൗകര്യപ്രദമായി നിലത്ത് ഇരുന്നുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് ഈ ഉപകരണം ഞാന്‍ ഒരുക്കിയിട്ടുള്ളത്. പല ആകൃതിയിലുള്ള മുറിക്കലുമായി പരീക്ഷണം നടത്തി, അവസാനം, സ്പ്രിംഗ് ഘടിപ്പിച്ച കൈപ്പടിയുടെ വേഗതയേറിയ ചലനത്തിലൂടെ കരിമ്പിന്‍റെ ബാക്കിയുള്ള ഭാഗത്തിന് കേടുപാടുകള്‍ വരാതെ U- ആകൃതിയില്‍ മുകുളം മുറിക്കാനുള്ള സംവിധാനം ഞാന്‍ രൂപീകരിച്ചു” , അയാള്‍ പറയുന്നു.

മേശപ്പുറ രൂപാന്തരം

നിലത്തിരുന്നുള്ള പ്രവര്‍ത്തിപ്പിക്കുന്ന നിലവിലുള്ള സംവിധാനത്തിനു പകരം ഒരു മേശപ്പുറ രൂപാന്തരം
വരുത്താനുള്ള ആശയങ്ങള്‍മനസ്സില്‍താലോലിച്ചു കൊണ്ടു നടന്നപ്പോള്‍, അത്തരത്തിലുള്ള സംവിധാനം, പല ആള്‍ക്കാര്‍ഉപയോഗിക്കുമ്പോള്‍ശരിയായ ഉയരത്തില്‍ കരിമ്പ് വച്ചു കൊടുക്കുന്നത് സങ്കീര്‍ണ്ണമാകുമെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
രണ്ടാമതായി, ഗ്രാമീണ ഉപയോക്താക്കള്‍ക്ക് മേശപ്പുറ ഉപയോഗത്തേക്കാള്‍വളരെ സൗകര്യമായ മാതൃക നിലത്തിരുന്നുള്ളതാണെന്ന് അയാള്‍ ശ്രദ്ധിച്ചു. മുകുളമുറിയുടെ ഒരു മടക്കിവയ്ക്കാവുന്ന മാതൃക കൂടി അയാള്‍വികസിപ്പിച്ചെടുക്കുവാന്‍ തുടങ്ങിയെങ്കിലും പ്രാദേശിക ഉപയോക്താക്കളില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ല. അതുകൊണ്ട് ആ മാതൃക അയാള്‍ തുടര്‍ന്നില്ല. ആ പ്രദേശത്തെ ധാരാളം കരിമ്പ് കര്‍ഷകര്‍ സമയവും പണവും ലാഭിക്കുവാനായി ഇപ്പോള്‍ വിശ്വകര്‍മ്മയുടെ യന്ത്രം ഉപയോഗിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് സമീപിക്കുക
മി.രോഷന്‍ലാല്‍ വിശ്വകര്‍മ്മ,
പി.ഒ. മേഘ്, ഗോതെഗാവോന്‍, നരസിംഗ്പൂര്‍,
മദ്ധ്യപ്രദേശ് 487002
ടെലിഫോണ്‍ നമ്പര്. 09300724167
ഇമെയില്‍: info@nifindia.org and bd@nifindia.org,
ഫോണ്‍: 079- 26732456 and 26732095.

അവലംബം :http://www.hindu.com/seta/2009/12/03/stories/2009120350041400.htm

നല്ല ഫലം തരുന്ന സുസ്ഥിര കാര്‍ഷിക സമ്പദായങ്ങള്‍


ഉത്തമോദാഹരണം:
ഏത്തവാഴകൃഷി നിലത്തില്‍ അരുണാചലം എന്ന കര്‍ഷകന്‍

തമിഴ്നാട്‍, ഈറോഡ് ജില്ലയിലെ ഗോപി ചെട്ടിപാളയം എന്ന സ്ഥലത്തെ ഒരു ജൈവകര്‍ഷകനായ ശ്രീ അരുണാചലത്തിന്‍റെ വാക്കുകളില്‍, സ്വാഭാവിക കൃഷി അല്ലെങ്കില്‍ സുസ്ഥിരകൃഷി കുറഞ്ഞ സാമ്പത്തിക ഇടപാടുകളുള്ളതും, ലളിതമായി ഉല്‍പ്പാദിപ്പിക്കുവാന് കഴിയുന്നതും, കീടത്തിനും അവയുടെ ബാധക്കെതിരെ ഫലവത്തായതും, വളരെ പ്രധാനമായി സുരക്ഷിതവുമാണ്.

ശ്രീ അരുണാചലവും അദ്ദേഹത്തിന്‍റെ കുടുംബവും ഉദ്ദേശം എട്ടു വര്‍ഷത്തിനു മുമ്പ് മൂന്നേക്കര്‍ സ്ഥലം വാങ്ങിച്ചു. സ്ഥലത്തെ മണ്ണ് വളരെ ക്ഷാരാംശം കൂടിയതും അതൊരു ബാദ്ധ്യതയായും പരിഗണിച്ചിരുന്നതിനാല്‍ അതിന്‍റെ വില വളരെക്കുറവായിരുന്നു. അത്തരം മണ്ണില്‍ യാതൊരു വിളയും ചെയ്യാന്‍പറ്റുകയില്ലെന്ന് ജനങ്ങള്‍ അയാളോട് പറഞ്ഞു.

സാദ്ധ്യമാക്കിയ സുസ്ഥിര സമ്പ്രദായങ്ങള്‍

 • വിവിധ വിത്ത് വിതയ്ക്കല്‍ : ശ്രീ അരുണാചലം ആദ്യമായി വിവിധ വിത്ത് വിതച്ചു. നിലത്ത് പല ഇനത്തില്‍പ്പെട്ട ചെറിയപയറുകളും ധാന്യങ്ങളും വിതയ്ക്കുന്ന സമ്പ്രദായമാണ് വിവിധ വിത്ത് വിതയ്ക്കല്‍. ഒരു മാസത്തിനു ശേഷം അങ്കുരിച്ച വിത്തുകള്‍ മണ്ണിലേക്ക് തന്നെ പുതയിടുന്നു.
 • നെല്ലില്‍നിന്നുള്ള ആദായം : പരമ്പരാഗതമായ നെല്ലിനങ്ങള്‍ അയാള്‍ ആ സ്ഥലത്ത് വിളയിച്ചെടുത്ത് ഏകദേശം 1,90,000 രൂപ അവയുടെ വില്‍പ്പനയിലൂടെ സമ്പാദിച്ചു.
 • ഏത്തവാഴയില് നിന്നുള്ള ആദായം : പിന്നീട് 1800 ഓളം ഏത്തവാഴക്കന്നുകള് അതേ സ്ഥലത്ത് തന്നെ നട്ടുവളര്‍ത്തി. എട്ടുമാസത്തിലൊരിക്കല് ഏത്തക്കുല കൊയ്തു. വിള അതിന്‍റെ 11- ആം ചക്രത്തിലാണ്. ഓരോ ഏത്തക്കുലയും 100 നും 190 നും ഇടയ്ക്ക് വില്‍ക്കുകയും, ഉദ്ദേശം 1,80,000 രൂപ ആകെ നേടിക്കൊടുത്തു.
 • ഏത്തവാഴ പുതയല്‍ : ഓരോ പ്രാവശ്യത്തെയും വിളവെടുപ്പ് കഴിഞ്ഞ് ശേഷിച്ച ഏത്തവാഴ ചവറുകള്‍ മണ്ണിന്‍റെ അസല്‍ നിരപ്പില്‍നിന്നും ഒരടിയോളം കുമിഞ്ഞു. കളപറിക്കേണ്ട, അവശ്യഘടകങ്ങള്‍ വേണ്ട, ചെലവും വേണ്ട കാരണം വിളവെടുപ്പ് മാത്രം മതിയാകുന്ന സ്വയം കറങ്ങുന്ന തുടര്‍ച്ചയായ ചക്രമാണതെന്ന് ശ്രീ.അരുണാചലം പറയുന്നു.
 • ഇടവിളകള് : വെണ്ട, കത്തിരി, മുളക്, പീച്ചിങ്ങയും, വെള്ളരിയും, പപ്പായ, ചെറുപയര്‍, ഉഴുന്ന് എന്നീ പച്ചക്കറികള് ഏത്തവാഴസ്ഥലത്ത് കൃഷിചെയ്തത് ഏകദേശം 10,000 നേടി.
 • വേലി-അതിര്‍ വിളകള്‍ : തടി-കാലിത്തീറ്റ വൃക്ഷങ്ങള്‍ വേലിവിളയായും അതിരുവിളയായും നിലത്തിന്‍റെ തടത്തില്‍ ഉട നീളം വളര്‍ത്തി.
 • മൃഗസംരക്ഷണം : ഓരോന്നിനും 8500 രൂപ വിലവച്ച് ഒരു വര്‍ഷം പ്രായമായ രണ്ട് കങ്കായം (നാടന്‍ ഇനം) കാളകളെ വാങ്ങി. ആറു മാസത്തിനകം അവയെ വാര്‍ഷിക നാല്‍ക്കാലി മേളയില്‍ 50,000 രൂപയ്ക്ക് വിറ്റു. വിറ്റപ്പോള്‍തന്നെ അവയെ ഭാരം വലിക്കാന്‍ ശേഷിയുള്ളവയാക്കി പരിശീലിപ്പിച്ചിരുന്നു. കാളകളുടെയും ഉദ്ദേശം 15 തലശ്ശേരി ആടുകളുടെയും ചാണകം വെള്ളം ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി കൃഷിസ്ഥലത്ത് ജലസേചനത്തിന് ഉപയോഗിച്ചു. ഇത് മണ്ണിന് നല്ല വളമായിത്തീരുന്നു. ആടുകളെ വിറ്റ വകയില്‍ അധിക വരുമാനമായി 60,000 രൂപ ലഭിക്കുന്നു. പപ്പായ പഴവും വിത്തുകളും അയാളുടെ പത്ത് പൂവന്‍കോഴികളെ തീറ്റുവാനുപയോഗിച്ചു. അവയെ പോര്‍‌ക്കോഴികളാക്കി പരിശീലിപ്പിച്ച് 1000 രൂപയ്ക്ക് വില്‍ക്കുന്നു. ഒരു വര്‍ഷം ഈ പക്ഷികളെ വില്‍ക്കുന്ന വകയില്‍ 10,000 ലഭിക്കുന്നു. ഈ പരമ്പരാഗത മൃഗങ്ങളൊന്നും സന്താനോല്‍പ്പത്തി നടത്തുകയോ (കാളകളായാലും, ആടുകളായാലും, പൂവന്‍കോഴികളായാലും ശരി) ഏതെങ്കിലും രോഗത്തിന് വഴങ്ങുകയോ ചെയ്യാത്തതും അവയെ വില്‍പ്പനയ്ക്ക് തയ്യാറാക്കുമ്പോള്‍ യാതൊരു ചെലവും ഉണ്ടാകാത്തതും ആകുന്നു.

“അവശ്യഘടകങ്ങള്‍ക്ക് അധികം ചെലവാക്കാതെ മൂന്നേക്കറില്‍ 365 ദിവസം കൊണ്ട് ആറു ലക്ഷം രൂപ എനിക്ക് സമ്പാദിക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റു കര്‍ഷകര്‍ക്ക്?” മി.അരുണാചലം ചോദിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക
മിസ്റ്റര്‍.വി.എസ്.അരുണാചലം, കുളവികാറാടു,
പി.വെള്ളാളപാളയം, (പി.ഒ), ഗോപിചെട്ടിപാളയം,
ഈറോഡ്, തമിഴ്നാട്, പിന്:638476
മൊബൈല്‍ 9443346323. ഇമെയില്‍: elunkathir@gmail.com,

അവലംബം: ദി ഹിന്ദു തീയതി 1 ജനുവരി 2009

ജൈവ ചെമ്മീന്‍കൃഷി – ഒരു കര്‍ഷക അനുഭവം


കേരളത്തിലെ കുട്ടനാട് ധാരാളം വെള്ളമുള്ള ഫലഭൂയിഷ്ഠമായ പ്രകൃതി ദൃശ്യം നിറഞ്ഞ അനുപമമായ ജീവജാലങ്ങളുള്ള മനുഷ്യനിര്‍മ്മിത പാരിസ്ഥിതിക ചതുപ്പുസ്ഥലമാണ്. ഈ പ്രദേശം നെല്‍ക്കൃഷിക്ക് പറ്റിയ മാതൃകാ പ്രദേശമാണ്. എന്നാലിപ്പോള്‍ രംഗം മാറി. അവശ്യഘടകങ്ങളുടെ ഉയര്‍ന്ന ചെലവ്, തൊഴിലാളികളുടെ ദൗര്‍ലഭ്യം, ഉല്‍പ്പന്നങ്ങളുടെ ആദായകരമല്ലാത്ത വില എന്നിവയാണ് ഈ പ്രദേശത്തെ നെല്‍ക്കൃഷിക്കാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍.

നിരാശരായ കര്‍ഷകര്‍കുറഞ്ഞ ചെലവിലുള്ള ഒരു പകരം സംവിധാനത്തെക്കുറിച്ച് അന്വേഷിച്ചിരിക്കെ, ഒരു ജൈവനെല്‍ക്കൃഷി കര്‍ഷകനായ മി.ജോസഫ് കോര മുന്‍കൈയ്യെടുത്ത് അയാളുടെ നാലു ഹെക്ടര് സ്ഥലത്ത് ചെമ്മീന്‍വളര്‍ത്തി വിളവെടുത്തു.

നല്ലതിലേക്ക് വേണ്ടിയുള്ള മാറ്റം

സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) The Marine Products Export Developmental Authority (MPEDA) യും മറ്റു വികസന ഏജന്‍സികളും ചെമ്മീനുള്‍‌പ്പെട്ട ജൈവ ജലജീവികൃഷി തുടങ്ങുന്നതിനുള്ള ആശയം വയ്ക്കുകയും അയാള്‍ അത് പരീക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഉദ്ദേശം 11 ലക്ഷം ചെമ്മീന്‍കുഞ്ഞുങ്ങളെ അയാളുടെ നാലു ഹെക്ടര്‍ സ്ഥലത്ത് ഉല്‍പ്പാദിപ്പിച്ചു. വിത്തുകള്, തീറ്റ, ഉപദേശം എന്നിവ കൂടാതെ വ്യക്തിപരമായ സന്ദര്‍ശനം നടത്തിയും ഉദ്യോഗസ്ഥര് സഹായിച്ചു. ഏകദേശം 7 മാസങ്ങള്‍ക്ക് ശേഷം ഉദ്ദേശം ഓരോന്നും 30 ഗ്രാം തൂക്കം വരുന്ന 1,800 കി.ഗ്രാം ചെമ്മീന് അയാളുടെ നാലു ഹെക്ടര് സ്ഥലത്തു നിന്നും കൊയ്തെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക
ശ്രീ.ജോസഫ് കോര,
കരിവേലിത്തറ, രാമങ്കരി പി.ഒ., 689-595,
കുട്ടനാട്, ആലപ്പുഴ
ഫോണ്: 0477-2707375, മൊബൈല്‍: 9495240886

ശ്രീ.ആര്‍.ഹേലി,
ഫോണ്‍: 04070-2622453, മൊബൈല്: 9947460075

അവലംബം: ദി ഹിന്ദു തീയതി 8 ജാനുവരി 2009

തീവ്ര നെല്‍കൃഷിയുടെ കതിരമംഗലം സമ്പ്രദായം

(തമിഴ്നാട്ടില്‍ കാവേരി തുരുത്ത് മേഖലയിലെ മിസ്റ്റര്‍. എസ്. ഗോപാല്‍വികസിപ്പിച്ചെടുത്ത് പ്രാവര്‍ത്തികമാക്കിയത്)

എസ്.ആര്‍.ഐ. ആശയങ്ങളും പ്രയോഗങ്ങളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ സമ്പ്രദായം കാവേരി ഡെല്‍റ്റാ പ്രദേശത്തെ പ്രാദേശിക അവസ്ഥയ്ക്ക് അനുയോജ്യമായതാണ് കാരണം.

എസ്.ആര്‍.ഐ. സമ്പ്രദായമനുസരിച്ചുള്ള നടീലില്‍കര്‍കര്‍ക്കുള്ള ആശങ്ക : ഇളം കുരുന്നു തൈകള്‍ (എസ്.ആര്‍.ഐ. സമ്പ്രദായമനുസരിച്ചുള്ള നട്ടാല്‍) കഠിനമായ വെയിലത്തും തുടര്‍ച്ചയായ കാറ്റിലും കരിഞ്ഞു പോകും.

അവരുടെ പ്രശ്നത്തിനുള്ള ഒരു വികസിത പരിഹാരം: അഞ്ചെണ്ണമുള്ള ഇളം കുരുന്നു തൈകള്‍ ആദ്യത്തെ രണ്ടാഴ്ച്ച നഴ്സറിയില്‍നിന്നും പറിച്ച് മാറ്റി നട്ടാല്‍വെയിലില്‍നിന്നും കാറ്റില്‍നിന്നും കുറെ സംരക്ഷണം ലഭിക്കും. രണ്ടാഴ്ച്ചയ്ക്കു ശേഷം അവയെ ഒറ്റയ്ക്കൊറ്റയ്ക്ക് വീണ്ടും പറിച്ച് നടുക എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് അവ ശക്തമായതും, നശിച്ചുപോകാതെ തഴച്ച് വളരാനും പ്രാപ്തിയുള്ളതായിത്തീര്‍ന്നു എന്നുള്ളതാണ്.

സമ്പ്രദായത്തിലെ ദോഷം : രണ്ടാമതുള്ള പറിച്ച് നടീലിന് വേണ്ടിവരുന്ന അധിക അദ്ധ്വാനം. എങ്കിലും വര്‍ദ്ധിക്കുന്ന വിളനേട്ടം കൊണ്ട് അധിക അദ്ധ്വാനത്തിന്‍റെ ചെലവ് നേരിടാമെന്ന് കര്‍ഷകര്‍ കരുതുന്നു.

അനന്തരഫലം: ഈ സമ്പ്രദായത്തിലൂടെ ലഭിച്ച വിളനേട്ടം ഹെക്ടറിന് ശരാശരി 7.5 ടണ്‍.

ഈ സമ്പ്രദായത്തില്‍സ്വീകരിക്കേണ്ട തന്ത്രം

നഴ്സറി തയ്യാറാക്കല്‍

 • 12 ദിവസത്തിനകം നല്ലയിനം വിത്തുതൈകള്‍ലഭിക്കുവാന്‍, വേണ്ടത്ര ജലസേചനവും, ജലം ഒഴുകിപ്പോകാനും പറ്റിയരീതിയിലുള്ള സ്ഥലം.
 • 100 ച.മീ. വിസ്തീര്‍ണ്ണത്തില് ഒരു നഴ്സറി തയ്യാറാക്കുന്നു. ഒരു ഹെക്ടര്‍(കഷ്ടിച്ച് 2.5 സെന്‍റ്) സ്ഥലത്ത് വിള ലഭിക്കുവാന് ആവശ്യമുള്ള വിത്തുതൈ നടാന്‍വേണ്ടുന്നിതിത്രമാത്രം.
 • ഒരു ഹെക്ടറിനുള്ള വിത്തുതൈ ഉല്‍പ്പാദിപ്പിക്കുവാന് വേണ്ട ത്, 200 അടി നീളവും 1 മീ. വീതിയുമുള്ള ഒരു 300 ഗേജ് പോളിത്തീന് ഷീറ്റ്.
 • വിത്തുകള്‍വിതയ്ക്കാന്‍വേണ്ടി, 1 മീ. നീളം, 0.5 മീ. വീതി, 4 സെ.മീ. ഉയരം എന്നീ അളവിലുള്ള ഒരു ചട്ടക്കൂട്.
 • ചട്ടക്കൂട് കട്ടിച്ചെളി അല്ലെങ്കില്‍ മറ്റ് കമ്പോസ്റ്റ് കൊണ്ട് നിറയ്ക്കുക.
 • അസോസ്പിരില്ലവും ഫോസഫോബാക്ടീരിയവും ഉപയോഗിച്ച് ശുചിയാക്കി മുളപ്പിച്ച 5 കി.ഗ്രാം. വിത്തുകള്‍ ഒരു ഹെക്ടര്‍സ്ഥലത്ത് വിതയ്ക്കുവാന്‍ ആവശ്യമാണ്. അരിച്ച കട്ടിച്ചെളി കൊണ്ട് നേര്‍മ്മയായി പൂശിയ വിത്തുകള്‍ഒരു കള്ളിയില്‍ 45 ഗ്രാം വച്ച് നടുന്നു.
 • അഞ്ചാം ദിവസംവരെ, ദിവസത്തില് രണ്ടു തവണ തളിവെള്ളപ്പാത്രമുപയോഗിച്ച് നനയ്ക്കുന്നു.
 • എട്ടാം ദിവസം, 150 ഗ്രാം 30 ലിറ്റര്‍വെള്ളത്തില്‍ ലയിപ്പിച്ച യൂറിയ 0.5% തളിപ്രയോഗം ചെയ്യുന്നു.
 • 12 ദിവസം പ്രായമായ വിത്തുതൈകള്, അവയുടെ വേരും വിത്തറയും ചെളിമണ്ണോടുകൂടി തന്നെ പ്രധാന കൃഷിസ്ഥലത്തില്‍ പറിച്ച് നടുന്നു.

പറിച്ച് നടീല്‍
ആദ്യ പറിച്ച് നടീല്‍

 • കൃഷിസ്ഥലത്തിന്‍റെ ഒരു മൂലയില്‍‌ 8 സെന്‍റ് വരുന്ന കുറച്ച് സ്ഥലം 12 ദിവസം പ്രായമായ കുരുന്ന് വിത്ത് തൈകള്‍പറിച്ച് നടുന്നതിനു വേണ്ടി തയ്യാറാക്കുന്നു. പിന്നീട് ഒരേക്കറിലുള്ള പറിച്ച് നടീലിന് അതു മതിയാകും.
 • ഈ ചെറിയ സ്ഥലത്ത് 15 സെ.മീ. അകലത്തിലുള്ള കൂനകളില് കൂന ഒന്നിന് 4-5 വിത്ത്‍തൈകള്‍വീതം നടുന്നു.
 • 15 – ആം ദിവസം 0.5% യൂറിയതളിയ്ക്കല് നടത്തുന്നു.
 • 28 – ആം ദിവസം 25 സെ.മീ. ഉയരത്തില് നെല്‍വിത്ത് തൈകള് നല്ല വേര് പിടിച്ച് നല്ലവണ്ണം വളരും.

രണ്ടാം പറിച്ച് നടീല് : :

 • 30 – ആം ദിവസം, കൂനയില് ആദ്യം നട്ട വിത്ത് തൈകള് ശ്രദ്ധാപൂര്‍വ്വം മാറ്റി, കൃഷിസ്ഥലത്ത് മുഴുവനും ഒരോ ചെടി തമ്മിലും 20x20 സെ.മീ. അകലവ്യത്യാസത്തില് വ്യാപിപ്പിക്കുന്നു.
 • ഈ പ്രവര്‍ത്തി ഒരു ഹെക്ടറില് 15 തൊഴിലാളികള്‍ക്ക് ഒരു ദിവസം കൊണ്ട് ചെയ്യാം.

ഇരട്ട പറിച്ച് നടീലിന്‍റെ നേട്ടങ്ങള്‍

 • നല്ല വളര്‍ച്ചയെത്തിയ വിത്ത്‌തൈകളായതിനാല്‍ അവയുടെ നശ്വരത പൂജ്യമാണ്.
 • നല്ല വളര്‍ച്ചയെത്തിയ വിത്ത്‌തൈകളായതിനാല്‍ കളശല്യം കുറവോ ഒട്ടുംതന്നയോ ഇല്ല.
 • വിത്ത് തൈകള്‍ഉയര്‍ന്നവയായതിനാല്‍, അവയ്ക്ക് കളകളെ നിയന്ത്രിക്കുന്ന വെള്ളക്കെട്ടിനെ ഒന്നാം ദിവസം മുതല്‍ സഹിക്കാന്‍സാധിക്കുന്നു.
 • ഒറ്റയായുള്ള വിത്ത് തൈകള്‍ വേര്‍‌പെടുത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
 • വിള പിടിക്കുന്നത് വേഗത്തിലായതിനാല്‍, 10 – ാം ദിവസം മുതല്‍ കളനാശിനി യന്ത്രവുമായി പ്രവര്‍ത്തിക്കുവാന്‍ സജ്ജമാണ്.
 • എല്ലാ തയ്യാറെടുപ്പുകളും നെല്‍കൃഷിക്കെന്ന പോലെ തന്നെ കര്‍ഷകര്‍ക്ക് ചെയ്യാവുന്നതിനാല്‍ഈ സാങ്കേതികത്വം വശത്താക്കാന്‍ പ്രത്യേക പരിശീലനമോ പ്രയത്നങ്ങളോ ആവശ്യമില്ല.

കള നിയന്ത്രണം
രണ്ടാം പറിച്ച് നടീലിന്‍റെ 10 – ാം ദിവസം ചെടികള്‍ക്ക് നെടുകെയും കുറുകെയും രണ്ടു ദിശയിലും 3-4 തവണ തള്ളുന്ന ഒരു കളനാശിനി യന്ത്രം വലിക്കുന്നു. ഈ ഒറ്റത്തവണമാത്രമുള്ള കളയെടുപ്പ് മതിയാകുമെന്നതിനാല്‍, ഒരു ഹെക്ടറിനുമേല്‍അദ്ധ്വാനദിനങ്ങള്‍ ലാഭിക്കാം.

ജലസേചനം
മണ്ണ് ഈര്‍പ്പരഹിതമാകുമ്പോള്‍ഒരിക്കല്‍ മാത്രം ജലസേചനം ചെയ്ത് അത് ഈര്‍പ്പമുള്ളതാക്കുക, ഒരിക്കലും നനവ് കൂടുതലാകരുത്. ഇത് ജലസേചനത്തിന്‍റെ ആവശ്യകത 500 മി.മി കുറയ്ക്കുന്നു.

വളപ്രയോഗം

 • അടിവളമായി ആദ്യം ഫോസ്ഫറസും പൊട്ടാഷും പ്രയോഗിക്കുന്നു.
 • 15 – ആം ദിവസം കളപറിക്കലിനു ശേഷം, 30 കി.ഗ്രാം യൂറിയ പ്രയോഗിക്കുന്നു.
 • 30 –ആം ദിവസം ഹെക്ടര്‍ ഒന്നിന് 30 കി.ഗ്രാം വച്ച് വീണ്ടും പ്രയോഗിക്കുന്നു.
 • 45 –ആം ദിവസം ഹെക്ടര്‍ ഒന്നിന് 30 കി.ഗ്രാം വച്ച് പൊട്ടാഷ് പ്രയോഗിക്കുന്നു.

കുറിപ്പ് : കതിരമംഗലം ഗ്രാമത്തിലെ കാര്‍ഷികവികസനത്തിന് നിയോഗിക്കപ്പെട്ട വ്യക്തികളായ രാജേഷ്കുമാര്‍, സൗരവ് നായക് എന്നിവര്‍നല്‍കിയ വിവരമാണിത്. ഈ ഗ്രാമത്തിലെ ഒരു ബി.എസ്.സി ബിരുദധാരിയായ മി.എസ്.ഗോപാല്‍വികസിപ്പിച്ച് നടപ്പിലാക്കിയ ഈ പരിഷ്ക്കൃത സമ്പദായ-തീവ്ര നെല്‍ക്കൃഷി പരീക്ഷിച്ച്, തമിഴ്നാട്ടിലെ കാവേരി ഡെല്‍റ്റാ മേഖലയ്ക്ക് അനുയോജ്യമായതാണെന്ന് അവര്‍കണ്ടെത്തി.

അവസാനം പരിഷ്കരിച്ചത് : 1/28/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate