অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇടവിള കൃഷി

ഇടവിള കൃഷി

ഇടവിള കൃഷി - സമ്മിശ്ര കൃഷി

ഒരു പ്രധാന ദീർഘകാല വിളകളുടെ ഒപ്പം മറ്റു വിളകൾ കൃഷി ചെയ്യുന്ന രീതിയാണ് ഇടവിള കൃഷി. പ്രധാന വിള സാധാരണ അറിയപ്പെടുന്നത് അടിസ്ഥാന വിള എന്നാണ്. സമ്മിശ്ര പച്ചക്കറി കൃഷിയിൽ ഒന്നിൽ കൂടുതൽ പച്ചക്കറികൾ അടിസ്ഥാനവിളയോടൊപ്പം ഇടവിളയായി കൃഷി ചെയ്യുകയോ അല്ലെങ്കിൽ വിവിധ ഇനം പച്ചക്കറികൾ ഒരുമിച്ച് കൃഷി ചെയ്യുകയോയാണ് ചെയ്യുന്നത്. നമുക്ക് ഇവിടെ, സൗകര്യാർഥം മേൽപ്പറഞ്ഞ രണ്ടു രീതികളെയും ഇടവിള കൃഷി എന്നു വിളിക്കാം. ഈ കൃഷിരീതി മൂലം പ്രധാന വിളകളുടെ ഇടയിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. സസ്യ മൂലകങ്ങൾ, വെള്ളം, സൂര്യപ്രകാശം തുടങ്ങിയവയുടെ പൂർണമായ ഉപയോഗമുണ്ടാകുന്നു. തനിവിളയുമായി താരതമ്യം ചെയ്യുമ്പോൾ ഉല്പാദനചിലവ് കുറയും. നിശ്ചിത സ്ഥലത്തു നിന്നും അധിക  ഉല്പാദനവും ലഭിക്കുന്നു. അങ്ങനെ കർഷകർക്ക് തനിവിളയായി കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന വിലക്കുറവ് ഒരു പരിധി വരെ ഒഴിവാക്കാൻ ഇടവിള കൃഷി കൊണ്ടു സാധിക്കുന്നു. ഇടവിള കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം രോഗകീടങ്ങൾ ഒരു വിളയിൽ നിന്നും മറ്റൊന്നിലേക്കു പടരുവാനുള്ള സാധ്യത  കൂടുതലാണ്. അത്തരം വിളകൾ ഇടവിള കൃഷിയിൽ നിന്ന് പരമാവധി ഒഴിവാക്കണം. തീവ്ര കൃഷി ആയതിനാൽ മണ്ണിന്റെ ഫലഭൂയിഷ്ടടത നഷ്ടപ്പെടാതിരിക്കാൻ കൂടുതൽ ജൈവ വളങ്ങൾ മണ്ണിന് നല്കണം. അങ്ങനെ ഒരു ഉയർന്ന വരുമാനം തന്നെ ഇടവിളകൃഷി കൊണ്ട് കർഷകന് സ്വന്തമാക്കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate