অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിപണി കീഴടക്കാൻ ചക്കയുൽപ്പന്നങ്ങൾ: അവസരമൊരുക്കി അജാം.

വിപണി കീഴടക്കാൻ ചക്കയുൽപ്പന്നങ്ങൾ: അവസരമൊരുക്കി അജാം.

ചക്കകാര്യം ഇപ്പോൾ അത്ര നിസ്സാരമല്ല.നാടു മുഴുവൻ ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് ചക്ക ഉല്ന്നങ്ങൾ പ്രചാരത്തിലായത്. ഇന്ന്  പല ഇനങ്ങളിലായി 150ലധികം ചക്ക വിഭവങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു.   ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ  നിർമ്മിക്കുന്നവർ അസോസിയേഷൻ ഓഫ് ജാക്ക് ഫ്രൂട്ട് ആന്റ് അഗ്രോ പ്രൊഡക്ട്  മാനുഫാക്ചറേഴ്സ്    ( അജാം )  എന്ന പേരിൽ സംഘടനയുണ്ടാക്കി  പ്രവർത്തനങ്ങളും വിപണനവും  ഏകോപിപ്പിച്ചു. . ചക്ക ഉല്പന്നങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുക, പുതിയ വിപണി കണ്ടെത്തുക , ആഭ്യന്തര- വിദേശ വിപണിയിൽ കേരളത്തിൽ നിന്നുള്ള ചക്ക വിഭവങ്ങൾ എത്തിക്കുക , ദേശീയ അന്തർദേശീയ  പ്രദർശനങ്ങളിൽ കൂട്ടായി പങ്കെടുക്കുക  തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ .കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള  പത്ത് കമ്പനികളാണ്  അജാം എന്ന സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്. പാലക്കാട് സ്വദേശി  ആൻറണി പ്രസിഡണ്ടും  കാസർഗോഡ് സ്വദേശി  ജസ്റ്റിൻ  സെക്രട്ടറിയുമായ ഭരണ സമിതിയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പത്ത് കമ്പനികളുടെ 65 ഉല്പന്നങ്ങളുമായി സംഘടനയുടെ നേതൃത്വത്തിൽ  അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിൽ  പ്രവർത്തകർ എത്തിയിട്ടുണ്ട്. പത്ത് കമ്പനികളിലായി ഇപ്പോൾ രണ്ടായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടന്ന് അജാം ട്രഷററും  ഇടുക്കി ശാന്തൻപാറയിലെ  പ്ലാന്റ്സാ എന്ന കമ്പനിയുടെ സംരംഭകനുമായ മണലിച്ചിറയിൽ ദിലീഷ് പറഞ്ഞു. ചെറുകിട സംരംഭമായാണ് ഭൂരിഭാഗം പേരും ആദ്യം ചക്കയുൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയത്.കറുകുറ്റിയിലാണ് അജാമിന്റെ കേന്ദ്ര ഓഫീസ്. പാലക്കാട് ജില്ലയിൽ നിന്നുള്ള ചിക്കൂസ്, നാച്ചേർസ് ഓൺ, കാസർഗോഡ് വെള്ളരിക്കുണ്ടിലെ  പ്രഷ്യസ് ഫുഡ് പ്രൊഡക്ട്സ്,  അശ്വതി ഹോട്ട് ചിപ്സ്, കറുകുറ്റിയിലെ നവ്യാ ബേക്ക് സ് ആൻറ് കൺഫെക്ഷണറീസ് , ഇടുക്കി അടിമാലിയിലെ  പ്ലാന്റ് സാ ഫുഡ് ഇൻഡസ്ട്രീസ്, വയനാട് മീനങ്ങാടിയിലെ  അന്ന ഫുഡ്സ് തുടങ്ങിയവരാണ് പ്രധാന ഉല്പാദകർ. കേരളത്തിലും പുറത്തും  കാർഷിക മേളകൾ നടക്കുമ്പോൾ അജാമിന്റെ നേതൃത്വത്തിൽ 40-ലധികം ചക്ക വിഭവങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യും. .ഇവർക്ക് പൾപ്പ് സ്റ്റോക്ക്, ഫ്രീസർ, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളുമുണ്ട്. ഓരോരുത്തർക്കും സ്വന്തമായ സാങ്കേതികവിദ്യകളും വിപണന സംവിധാനവും ഉണ്ട്.താൽപ്പര്യമുള്ളവർക്ക്  9387611267 എന്ന നമ്പറിൽ ഭാരവാഹികളുമായി ബന്ധപ്പെടാം.പുതിയ ഉല്പന്നങ്ങൾ  ചെറുകിട രീതിയിലും വലിയ തോതിലും  നിർമ്മിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇവർ പരിശീലനത്തിനും മറ്റും സഹായങ്ങൾ നൽകും.  ഗ്രാമീണ മേഖലയിൽ ചക്ക ശേഖരിച്ച് മൂല്യവർദ്ധിത ഉല്പന്ന നിർമ്മാതക്കളിൽ എത്തിക്കുക, സംസ്കരിക്കുക, വിപണി കണ്ടെത്തുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്കും അജാമിന്റെ ഏകോപിത സംവിധാനമുപയോഗിക്കാം.

സി.വി. ഷിബു.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate