Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍ / കൃഷി,മൃഗസംരക്ഷണം,രോഗങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി,മൃഗസംരക്ഷണം,രോഗങ്ങള്‍

കൃഷി,മൃഗസംരക്ഷണം,രോഗങ്ങള്‍

കൂണ്‍ കൃഷി

ഓരോ സ്ഥലത്തേയ്ക്കും കൃഷിചെയ്യാന്‍ യോജിച്ച കൂണ്‍ ഇനങ്ങള്‍ കണ്ടെത്തുകയാണ് കൂണ്‍ കൃഷിയുടെ ആദ്യപരിപാടി. അതായത് സ്ഥലത്തെ കാലാവസ്ഥ, വളര്‍ത്താന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തിരഞ്ഞെടുക്കല്‍. കേരളത്തിലേയ്ക്ക് യോജിച്ച രണ്ടിനങ്ങളാണ് ചിപ്പിക്കൂണും, വയ്‌ക്കോല്‍ കൂണും. ഇതില്‍ ചിപ്പിക്കൂണാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യം. വോള്‍വേറിയല്ല ജനുസില്‍പ്പെട്ട ഇനങ്ങളാണ് വൈക്കോല്‍ കൂണ്‍ എറിയപ്പെടുന്നത്.പോഷകമൂല്യങ്ങളുടെ കാര്യത്തില്‍ കൂണ്‍ പച്ചക്കറികള്‍ക്ക് മേലെയാണൊണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവ നല്ല ഒരു ഉത്തമ ആഹാരവസ്തുവായി ലോകമെങ്ങും അംഗീകരിച്ചിരിക്കുന്നത്. മാംസ്യംശത്തിന്റെ കാര്യത്തില്‍ സമൃദ്ധം, കൊഴുപ്പ്. അന്നജം ഇവ താരതമ്യേനകുറവ് അത് കൊണ്ട് പ്രമേഹം പോലുള്ള അസുഖം ബാധിച്ചവര്‍ക്കും ഒരു ഉത്തമ ആഹാരമായി ശുപാര്‍ശ ചെയ്തിരിക്കുന്നു.കൂണ്‍ കൃഷിയില്‍ സര്‍വ്വപ്രധാനം സ്‌പോ ലഭ്യമാക്കുക എതാണ്. കൃഷിചെയ്യാന്‍ ആവശ്യമായ വിത്തിനെയാണ് സ്‌പോ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുത്. വിശ്വാസയോഗ്യമായ ഒരു സ്ഥലത്തു നിന്ന് സ്‌പോ വാങ്ങിക്കുക.
ചിപ്പിക്കൂണ്‍
പ്ലൂറോട്ടസ് എന്ന ജനുസില്‍പ്പെടു മിക്ക ഇനങ്ങളും ഭക്ഷ്യയോഗ്യമാണ്. പ്ലൂറോട്ടസ് സാജര്‍കാജു എന്ന ഇനമാണ് കേരളത്തിലേയ്ക്ക് അനുയോജ്യം.പോളിത്തീന്‍ കവറുകളിലാണ് ഇവ വളര്‍ത്തിയെടുക്കുത്. സാധാരണയായി വൈക്കോലാണ് കൃഷി ചെയ്യാനുള്ള മാധ്യമം. ഒരു ചെറിയമുറി (100 ച. അടി) ഇതിലേയ്ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. ഓലഷെഡ്ഡുകള്‍ വശങ്ങള്‍ മുളം തടികൊണ്ട് മറച്ചതാണ് കൂടുതല്‍ നല്ലത്. മുറിക്കകത്ത് ചുറ്റും രണ്ടി വീതിയും അത്രയും പൊക്കവുമുള്ള തട്ടുകള്‍ തയ്യാറാക്കി കൃഷിസ്ഥലം ഒരുക്കാം. മുറിക്കുള്ളില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. കൂടാതെ എപ്പോഴും നല്ല ഈര്‍പ്പവും നിലനില്‍ക്കണം. തറയില്‍ മണല്‍ നിരത്തി നനച്ചും, ചുവരുകളില്‍ ചാക്ക് നനച്ചു തൂക്കിയും ഇത് നിര്‍വഹിക്കാവുതാണ്. ഉപയോഗിക്കുന്ന വൈക്കോല്‍ പുതിയതായിരിക്കണം. അവ ചെറികഷണങ്ങളായി (5 - 10 സെ. മീ) മുറിക്കുക. അല്ലെങ്കില്‍ ചെറിയ ചുരുളുകളായി ചുരുട്ടി എടുക്കുക. ഇവ തലേദിവസം രാത്രി ശുദ്ധജലത്തില്‍ കുതിര്‍ക്കാനിടുക. അടുത്തദിവസം രാവിലെ എടുത്ത് അധികജലം വാര്‍ന്നുപോകാന്‍ അനുവദിച്ചശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ താഴ്ത്തി 15-30 മിനിട്ട് സമയം തിളപ്പിച്ചെടുക്കുക. പുറത്തെടുത്ത് അധികജലം വാര്‍ന്നുപോകാന്‍ അനുവദിച്ച് തണുക്കുമ്പോള്‍ ഉപയോഗിക്കാം.
സാമാന്യം കട്ടിയുള്ള പോളീത്തീന്‍ കവറാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്. ഏതാണ്ട് 25 സെ. മീ വ്യാസവും 60 സെ. മീ നീളവും ഉള്ള കവറുകളില്‍ താഴെ വിവരിക്കുന്ന രീതിയില്‍ വൈക്കോല്‍ നിറച്ച് സ്‌പോ വിതറണം. കവറുകളില്‍ അങ്ങിങ്ങായി ഏതാനും ചെറുസുഷിരങ്ങള്‍ ഇടുക. (1 സെ. മീ വ്യാസം)സ്‌പോ, കുപ്പിയില്‍ നിന്നും ഒരു വളഞ്ഞകമ്പികൊണ്ട് ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുക. കവറില്‍ അടിഭാഗത്തായി ഏതാണ്ട് 10 സെ. മീ. പൊക്കത്തില്‍ വൈക്കോല്‍ കഷണങ്ങളോ ചുരുകളോ വച്ചശേഷം അതിനു മുകളില്‍ അല്പം സ്‌പോ വിതറണം. വീണ്ടും വൈക്കോല്‍ അട്ടിവച്ച് കവര്‍ നിറച്ച് മേല്‍ഭാഗം കെട്ടിവയ്ക്കുക. ഈ നിറച്ച കവറുകള്‍ നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഭദ്രമായി സംഭരിച്ച് വയ്ക്കുക. പത്ത് പതിനഞ്ച് ദിവസം കൊണ്ട് കവറിനകത്ത് കൂണിന്റെ വളര്‍ച്ച വെളുത്ത പൂപ്പു പോലെ പടര്‍ന്ന് പിടിക്കുന്നത് കാണാം. അപ്പോള്‍ അവ പുറത്തെടുത്ത് കവര്‍ പൊളിച്ച് മാറ്റണം. ഇതോടെ കൃഷിയുടെ ആദ്യഘട്ടമായി. സ്‌പോ വികാസവസ്ഥ കഴിഞ്ഞു. കൂണിന്റെ തന്തുജലം വൈക്കോലിലാകെ പടര്‍ന്ന്‍ പിടിച്ച് അവ എല്ലാം കൂടി ഓകെ ഒട്ടിപ്പിടിച്ച് ഒരി ചെറിയ 'കുറ്റി' പോലെയായിത്തീരുന്നു. ഈ കുറ്റി തട്ടുകളില്‍ അടുക്കിവച്ചോ നൂല്‍കൊണ്ട് ഒരു ഉറിപോലെ മുറിക്കകത്ത് കെട്ടിത്തൂക്കിയോ സംരക്ഷിക്കണം. മുറിക്കകത്തും കൂവളരുന്ന വൈക്കോല്‍ അട്ടിയിലും നല്ല ഈര്‍പ്പവും ഉണ്ടായിരിക്കണം. ഒരു ചെറിയ സ്‌പ്രേയര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ വെള്ളം തളിക്കുന്നതാണ് നല്ലത്. നാലഞ്ചു ദിവസത്തിനകം കൂണ്‍ മൊട്ടുകള്‍ വളരുന്നത് കാണാം. അടുത്ത മൂന്നു നാല് ദിവസം കൊണ്ട് ഇവ വിളവെടുക്കാന്‍ കാലമാകും. തുടര്‍ന്ന് രണ്ടുമൂന്നാഴ്ചക്കാലത്തേയ്ക്ക് തുടര്‍ച്ചയായി വിളവ് ലഭിക്കും. പറിച്ചെടുത്ത കൂണ്‍ ഒുന്ന രണ്ടു ദിവസത്തിനകം ഉപയോഗിക്കയാണ് വേണ്ടത്. റഫ്രിജറേറ്ററോ, ഫ്രീസറോ ഉണ്ടെങ്കില്‍ കട്ടികുറഞ്ഞ പോളിത്തീന്‍ കവറുകളിലാക്കി അവയില്‍ അഞ്ചാറ് ദിവസത്തേയ്ക്ക് സൂക്ഷിക്കാം. കൂടാതെ അധികമുള്ളത് ഉണക്കി സൂക്ഷിക്കാം. ഉണക്കക്കൂണ്‍  ഉപയോഗിക്കുന്നതിനുമുമ്പ് ചെറുചൂട് വെള്ളത്തില്‍ പതിനഞ്ച് മിനിട്ട് താഴ്ത്തിയശേഷം ഉപയോഗിക്കാവുന്നതാണ്. മൂന്നു കാലോ വയ്‌ക്കോലും ഒരു കുപ്പി സ്‌പോണും ഉണ്ടെങ്കില്‍ ഒന്നര രണ്ടു കിലോ വിളവ് ലഭിക്കും. ഉല്പാദനച്ചെലവ് 15 മുതല്‍ 20 രൂപ വരെ ആകും.

പശുക്കളുടെ തീറ്റക്രമം

കറവപ്പശുക്കള്‍,ഓരോ 3കിലോ പാലിനും 1 കി. തീറ്റ വീതം.
ഗര്‍ഭിണി പശുക്കള്‍,സാധാരണഅളവിനുപുറമെ 6 മാസംമുതല്‍ 1 കിലോതീറ്റകൂടി നല്‍കണം.
കൂടുതാലായുള്ള ഓരോ 50 കിലോ ശരീരഭാരത്തിനും 25 ഗ്രാം ഖരാഹാരവും, 1/2 കിലോ മുതല്‍ 1 കിലോ വരെ വൈക്കോലും (അല്ലെങ്കില്‍ 3-5 കിലോ പച്ചപ്പുല്ല്) അധികം നല്‍കണം.
പച്ചപ്പുല്ല് ദിവസത്തില്‍ 3-4 പ്രാവശ്യമായി നല്‍കേണ്ടതാണ്. സാധാരണയായി കൊടുക്കുന്ന പുല്ലിന്‍റെ 5-10 ശതമാനം, പശുക്കള്‍ നഷ്ടപ്പെടുത്തിയേക്കും.
കന്നുക്കുട്ടിയുടെ പ്രത്യേകതീറ്റ
(കാഫ് സ്റ്റാര്‍ട്ടര്‍)
(100 കി. ഗ്രാം കാഫ്സ്റ്റാര്‍'ര്‍ ഉണ്ടാക്കാനുള്ള ചേരുവകള്‍)
1. പിണ്ണാക്ക് - 32 കി. ഗ്രാം
2. ഉണക്കക്കപ്പ - 15 കി. ഗ്രാം
3. ഗോതമ്പുതവിട് - 10 കി. ഗ്രാം
4. മഞ്ഞച്ചോളം - 25 കി. ഗ്രാം
5. ഉണക്കമത്സ്യം - 10 കി. ഗ്രാം
6. ശര്‍ക്കരചണ്ടി - 6 കി. ഗ്രാം
7. ധാതുലവണങ്ങള്‍ - 2 കി. ഗ്രാം
(കൂടാതെ വിറ്റാമിനുകളും ചേര്‍ക്കണം)
എരുമയ്ക്കുള്ള തീറ്റക്രമം
(100 കിലോ തീറ്റയുണ്ടാക്കാന്‍ ആവശ്യമുള്ള ചേരുവകള്‍)
1. കടലപ്പിണ്ണാക്ക് -- 30 കി. ഗ്രാം
2. പരുത്തിക്കുരുപിണ്ണാക്ക് -- 20 കി. ഗ്രാം
3. തവിട് -- 21 കി. ഗ്രാം
4. എള്ളിന്‍ പിണ്ണാക്ക് -- 10 കി. ഗ്രാം
5. ഉണക്കക്കപ്പ -- 15 കി. ഗ്രാം
6. ധാതുമിശ്രിതം -- 2 കി. ഗ്രാം
7. ഉപ്പ് -- 1 കി. ഗ്രാം
8. മീനെണ്ണ -- 1 കി. ഗ്രാം
കുറിപ്പ്: 400 കി. ശരീരഭാരമുള്ള ഒരു എരുമയ്ക്ക് 2 കി. തീറ്റയും 8-10 കി. വൈക്കോലും 3-5 കി. പച്ചപ്പുല്ലും നല്‍കേണ്ടതാണ്. കൂടാതെ 6 കി. പാല്‍ ഉല്പാദനത്തിന് 2.5 കി. തീറ്റയും അധികം നല്‍കേണ്ടതാണ്.

ആടിന് നല്‍കേണ്ട തീറ്റ

(100 കിലോ തീറ്റ നിര്‍മ്മിക്കുവാന്‍ ആവശ്യമുള്ള ചേരുവകള്‍)
1. കടലപ്പിണ്ണാക്ക് -- 22 കി.ഗ്രാം
2. എള്ളിന്‍ പിണ്ണാക്ക് -- 10 കി.ഗ്രാം
3. പരുത്തിക്കുരു പിണ്ണാക്ക് -- 5 കി.ഗ്രാം
4. അരിതവിട് -- 25 കി.ഗ്രാം
5. ഗോതമ്പുതവിട് -- 20 കി.ഗ്രാം
6. ഉണക്കക്കപ്പ -- 15 കി.ഗ്രാം
7. ഉപ്പ് -- 1 കി.ഗ്രാം
8. ധാതുലവണങ്ങള്‍ -- 2 കി.ഗ്രാം
കുറിപ്പ്: ഈ മിശ്രിതം 1/2 കിലോ വീതം കൊടുക്കണം. കൂടാതെ 3-5 കി. പച്ചിലയും ആവശ്യാനുസരണം ശുദ്ധജലവും നല്‍കണം.
മുകളിലേക്ക്

പന്നിയ്ക്കുള്ള തീറ്റ

ചേരുവകള്‍ 5 കി.ഭാരം വരെ 510 കി.ഭാരം 1080 കി.ഭാരം 80 കി.മുകളില്‍
മഞ്ഞച്ചോളം 40% 53% 53% 50%
ഉണക്കമല്‍സ്യം 15% 15% 13% 7%
കടലപിണ്ണാക്ക 25% 22% 16% 7%
ഗോതമ്പുതവിട് 17%
പഞ്ചാസാര 4% 4%
മൃഗക്കൊഴുപ്പ് 4%
പാല്‍പ്പൊടി 10%
ധാതുമിശ്രിതം 2% 2% 1% 1%
ആകെ 100 100 100 100
വൈറ്റമിന്‍മിശ്രം 20 ഗ്രാം/100 കി.തീറ്റയില്‍ 20 ഗ്രാം/100 കി.തീറ്റയില്‍ 20 ഗ്രാം/100 കി.തീറ്റയില്‍ 20 ഗ്രാം/100 കി.തീറ്റയില്‍
ഓരോ ദിവസംകൊടുക്കേണ്ടഅളവ 100 - 200 ഗ്രാം 200 - 600 ഗ്രാം 600 ഗ്രാം മുതല്‍.2 കി. വരെ 2-3 കി.ഗ്രാം

മുയല്‍ വളര്‍ത്തല്‍

വീട്ടില്‍ അനായാസം വളര്‍ത്താന്‍ പറ്റുന്ന മൃഗമാണ് മുയല്‍. കുറഞ്ഞ സമയത്തിനുള്ളിലും ചെലവിലും മുയലില്‍ നിന്നും കൂടുതല്‍ മാംസം ലഭിക്കുന്നു.
ബ്രോയിലര്‍ മുയല്‍ വര്‍ഗങ്ങള്‍ ഇറച്ചിക്കായി വളര്‍ത്തപ്പെടുന്ന മുയലര്‍വര്‍ഗ്ഗങ്ങള്‍ വളരെയുണ്ടെങ്കിലും ന്യൂസിലണ്ട് വൈറ്റ്, ഗ്രേ ജയന്റ്, വൈറ്റ്ജയന്റ്, സോവിയറ്റ് ചിഞ്ചില എന്നിവയെയാണ് ആണ് കേരളത്തില്‍ വളര്‍ത്തുന്നത്. നല്ലയിനം മുയല്‍ക്കുഞ്ഞുങ്ങളെ ന്യായമായ വിലയ്ക്ക് തിരുവനന്തപുരവും കുടപ്പന കന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കൂത്താട്ട്കുളത്തുള്ള മീറ്റ് പ്രോഡക്‌സ് ഓഫ് ഇന്‍ഡ്യ, തൃശ്ശൂര്‍ മണ്ണുത്തിയിലുള്ള വെറ്ററിനറി കോളേജ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്. മുയല്‍മാംസം എളുപ്പം ദഹിക്കുതും, സ്വാദിഷ്ടവും, പോഷക പ്രദവുമാണ്. ഇതിന്റെ മാംസത്തില്‍ കൊഴുപ്പുന്റെയും, കൊളസ്‌ട്രോളിന്റെയും അംശം വളരെ കുറവായതിനാല്‍ ഹൃദ്രോഗികള്‍ക്ക് യോജിച്ചതാണ്.
മുയല്‍വളര്‍ത്തല്‍ ആദായകരം
ബ്രോയിലര്‍ മുയലുകള്‍ 10 മുതല്‍ 12 ആഴ്ചയ്ക്കകം 2 മുതല്‍ 2.5 കി. ഗ്രാം വരെയും പ്രായപൂര്‍ത്തിയായവ 4 മുതല്‍ 5 കി. ഗ്രാം വരെയും തൂക്കം വയ്ക്കും, 10 മുതല്‍ 12 ആഴ്ചവരെ പ്രായമാകുമ്പോള്‍ മുയലുകളെ കശാപ്പുചെയ്യുന്നതാണ് ഏറ്റവും ആദായകരം.12 ആഴ്ചവരെ ഒരു മുയല്‍ കഴിക്കുന്ന ഖരാഹാരം പരമാവധി 4 കി. ഗ്രാം ആണ്. അത്രയും തന്നെ  അടുക്കളയില്‍ നിന്നും പുറം തള്ളപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ മുതലായവ ഇവ കഴിക്കും. ഖരാഹാരത്തിന്റെ ആകെ ചെലവു 20 രൂപയില്‍ കൂടുകയില്ല. മുയലുകളെ കശാപ്പ് ചെയ്താല്‍ ആകെ ഭാരത്തിന്റെ 60 ശതമാനം ഇറച്ചി കിട്ടുതാണ്. ഒരി കി.ഗ്രാം മുയല്‍ ഇറച്ചിക്ക് ഇപ്പോള്‍ 45 രൂപ വരെ വിലയുണ്ട്.
മുയലിനെ വളര്‍ത്തുതിനുള്ള കൂട്
10 മുയല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുതിന് 39'ഃ16'ഃ18' അളവില്‍ കൂടുകള്‍ നിര്‍മ്മിക്കാം. പ്രജനനത്തിനുള്ള മുയലുകള്‍ക്ക് പ്രത്യേകം കൂടുകള്‍ വേണം. 39'ഃ16'ഃ18' അളവില്‍ ഉള്ള കൂടുകള്‍ മതിയാകും. കൂടിന്റെ അടിവശത്ത് 1/2 ' കണ്ണികളുള്ള 14-16 ഗേജ് കമ്പിവല ഉറപ്പിക്കണം. മുകള്‍ ഭാഗത്തും കമ്പിവല ഉറപ്പിക്കണം. കൂടു തറയില്‍ നിന്ന്‍ 1-2 അടി ഉയരത്തില്‍ വയ്ക്കണം. ഒന്നോ രണ്ടോമൂന്നോ തട്ടുകളായി ക്രമീകരിക്കാം. പെണ്‍ മുയലിന് പ്രസവിക്കാന്‍ നെസ്റ്റ് ബോക്‌സ് 18'ഃ12'ഃ12' അളവില്‍ മുകള്‍ ഭാഗം തുറും മറ്റുഭാഗങ്ങള്‍ പൂര്‍ണ്ണമായി അടച്ചും നിര്‍മ്മിക്കാം.
തീറ്റക്രമം
നല്ലയിനം പുല്ലും, ഇലകള്‍, കളകള്‍, ഉണങ്ങിയപുല്ല്, പച്ചക്കറി അവശിഷ്ടങ്ങള്‍, കിഴങ്ങുകള്‍, ചക്ക, ചക്കമടല്‍, പഴത്തൊലി എന്നിവ കൊടുത്തു മുയലിനെ വളര്‍ത്താം. എന്നാല്‍ വേഗത്തില്‍ ഭാരം വയ്ക്കാന്‍ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്.
സമീകൃതാഹാരത്തിന്റെ ചേരുവ
മഞ്ഞച്ചോളം -- 40 ഭാഗം
കടലപ്പിണ്ണാക്ക് -- 30 ഭാഗം
തവിട് -- 15 ഭാഗം
ഉണക്കമത്സ്യം -- 5 ഭാഗം
മൊളാസസ്സ് / കരുപ്പെട്ടി -- 7-8 ഭാഗം
ഉപ്പ് -- 0.5 ഭാഗം
ധാതുലവണ മിശ്രിതം -- 1.5 ഭാഗം
അമിനൊ അമ്ലമിശ്രിതം -- 1 ട തീറ്റയ്ക്ക് 100 ഗ്രാം
മുയല്‍ കുഞ്ഞുങ്ങള്‍ 21 ദിവസം മുതല്‍ ഖരാഹാരം കഴിച്ചു തുടങ്ങും. ആഹാരത്തിന്റെ അളവ് താഴെക്കൊടുക്കുന്നു.
പ്രായം
സമീകൃതാഹാരം
പുല്ല്
3-6 ആഴ്ച
10-20 ഗ്രാം
5-10 ഗ്രാം
7-12 ആഴ്ച
20-80 ,,
10-20 ,,
12-24 ആഴ്ച
80-100 ,,
20-30 ,,
24 ആഴ്ചയ്ക്ക മുകളില്‍
100-120 ,,
40-60 ,,
കടല കുതിര്‍ത്ത് കൊടുക്കുന്നത് അത്യുത്തമമാണ്. കൂടാതെ ശുദ്ധജലം എല്ലായ്‌പ്പോഴും കൂട്ടില്‍ വെച്ചുകൊടുക്കണം.
പ്രജനനം
6 മാസം പ്രായമാകുമ്പോള്‍ പെമുയല്‍ പ്രജനനത്തിന് വേണ്ട വളര്‍ച്ചയെത്തുന്നു. പെണ്‍മുയല്‍ വര്‍ഷത്തില്‍ ഏതു സമയത്തും ഉല്പാദനക്ഷമത പ്രകടിപ്പിക്കുന്നു. ഗര്‍ഭകാലം 28-35 ദിവസം ആണ്. സാധാരണ 30-32 ദിവസങ്ങളില്‍ പ്രസവിക്കുന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ കണ്ണുതുറക്കുകയില്ല. ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടായിരിക്കുകയില്ല. 10 ദിവസമാകുമ്പോള്‍ കണ്ണു തുറക്കുന്നു. 14 ദിവസമാകുമ്പോള്‍ രോമം മുളയ്ക്കും. 4 ആഴ്ച പ്രായമെത്തുമ്പോള്‍ തള്ളയില്‍ നിന്നും മാറ്റി ആണും പെണ്ണും തിരിച്ച് കോളനികളായി വളര്‍ത്താം.

കോഴിവളര്‍ത്തല്‍

;കോഴികളിലെ രോഗലക്ഷണങ്ങള്‍
കോഴിവസന്ത
കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണമാകുന്ന  വൈറസ് രോഗമാണ് കോഴിവസന്ത. കഴുത്തു ചരിച്ചു നില്‍ക്കല്‍, തൂങ്ങിപ്പിടിച്ചുനില്‍ക്കല്‍, പൊതുവേയുള്ള തളര്‍ച്ച, ശ്വാസോഛ്വാസത്തിന് വിമ്മിഷ്ടം, പൂവില്‍ക്കാണു നീലനിറം, വയറിളം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വായുവില്‍കൂടി പകരുന്നതിനാല്‍ ഈ രോഗം വളരെ വേഗം പടര്‍ന്ന്‍ പിടിക്കും. വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.
കോഴിവസൂരി
കോഴിയുടെ പൂവിലും, താടയിലും കുരുക്കള്‍ ഉണ്ടാകുതും കോഴിയുടെ ആരോഗ്യത്തെ പൊതുവേ ബാധിക്കുതും വളരെ പെ'െ് പടര്‍ന്നുപിടിക്കുന്നതുമായ രോഗമാണ് കോഴിവസൂരി. കണ്ണുകളില്‍ ബാധിക്കുമ്പോള്‍ പഴുപ്പ് നിറഞ്ഞ് കാഴചശക്തി നശിക്കുന്നതിനും ഇടയാക്കുന്നു.
മാരെക്‌സ് രോഗം
പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്നതും, അതുകാരണം കോഴികള്‍ക്ക് തളര്‍ച്ച വരുത്തുതുമായ അസുഖമാണ് മാരെക്‌സ് രോഗം. 6 മുതല്‍ 10 ആഴ്ച വരെ പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ പലപ്പോഴും യാതൊരു ബാഹ്യലക്ഷണങ്ങളും കാണിക്കാതെ ചത്തുപോകുന്നു. മുതര്‍ കോഴികളില്‍ കാല്, ചിറക്, കഴുത്ത് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെയോ, കൂട്ടായോ ഉള്ള തളര്‍ച്ച, തൂക്കക്കുറവ്, ശ്വാസം കഴിക്കാന്‍ പ്രയാസം, വയറിളക്കം, ത്വഗ്രോഗങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. മുട്ടയില്‍ കുറയുന്നു.
കോഴിത്തീറ്റ
(100 കിലോഗ്രാം തീറ്റ ഉണ്ടാക്കുതിന് ആവശ്യമായ ചേരുവകള്‍)
മുട്ടക്കോഴി ഇറച്ചിക്കോഴി
6 ആഴ്ചവരെ പ്രായമുള്ളവയ്ക്ക ആറാഴ്ചയ്ക്കുമേല്‍പ്രായമുള്ളവയ്ക്ക്
മഞ്ഞച്ചോളം 40 കി. 30 കി. 40 കി.
കടലപ്പിണ്ണാക്ക് 11 കി. 28 കി. 20 കി.
എള്ളിന്‍പ്പിണ്ണാക്ക് 5 കി. 10 കി. 5 കി.
അരിത്തവിട് 20 കി. 20 കി. 3 കി.
ഗോതമ്പുത്തവിട് 10 കി.
ഉണക്കമല്‍സ്യം 10 കി. 10 കി. 10 കി.
ഉപ്പ് 0.25 കി. 0.25 കി. 0.25 കി.
ധാതുമിശ്രിതം 1.75 കി. 1.75 കി. 1.75 കി.
കക്ക 2.00 കി.
വൈറ്റമിന്‍ എ 10 ലക്ഷം ഐ യൂണിറ്റ് 10 ലക്ഷം ഐ യൂണിറ്റ്
വൈറ്റമിന്‍ ബി2 500 മി. ഗ്രാം 500 മി. ഗ്രാം
വൈറ്റമിന്‍ ഡി3 12500 ഐ യൂണിറ്റ് 12500 ഐ യൂണിറ്റ
കോക്‌സീഡിയ രോഗത്തിനെതിരായുള്ള മരുന്ന്‍ 50 ഗ്രാം
വിരയിളക്കല്‍
ഒരു മാസം പ്രായമായാല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് വിരയിളക്കുന്നതിനുള്ള മരുന്ന്‍ നല്‍കാവുന്നതാണ്. ഇത് മൂന്നാഴ്ച ഇടവിട്ട് കൊടുക്കാം. ആവശ്യമായ അളവിലുള്ള മരുന്ന്. കുടിക്കുന്നതിനുള്ള വെള്ളത്തില്‍ കലക്കിക്കൊടുക്കണം. മരുന്ന്‍ കലര്‍ത്തിയ വെള്ളം,  തീര്‍ന്നതിന്ശേഷമെ വീണ്ടും കുടിക്കാനുള്ള വെള്ളം കൊടുക്കാവൂ.
വിരബാധ തടയാനുള്ള മരുന്നുകള്‍
(100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഉള്ളത്)
സേഫര്‍സോള്‍ - 25 മില്ലിലിറ്റര്‍
വെര്‍മെക്‌സ് - 30 മി. ലി
ഹെല്‍മാസിഡ് - 50 ,,
ആര്‍പെസിന്‍ - 30 ,,
വെര്‍ബാന്‍ - 20 ഗ്രാം
പൈപ്പറാസിന്‍ അഡിപേറ്റ് - 12 ഗ്രാം
കോഴിപ്പേന്‍നിയന്ത്രണം
കോഴിപ്പേന്‍ ഉണ്ടെങ്കില്‍ അത് കോഴിയുടെ മുട്ടയുല്പാദനത്തെയും, കോഴിയുടെ ആരോഗ്യത്തെയും ബാധിക്കും. പേനോ, ചെള്ളോ ഉണ്ടെങ്കില്‍ അതിനെതിരായുള്ള പൊടി വിതറുകയോ, മരുന്ന്‍ കലക്കിയ വെള്ളത്തില്‍ കോഴിയെ മുക്കുകയോ ചെയ്യേണ്ടതാണ്. കോഴിയെ മുക്കി എടുക്കുമ്പോള്‍ തലമൂക്കാതെ സൂക്ഷിക്കണം. മഴക്കാലത്തിനു മുമ്പായി മരുന്ന്‍ പ്രയോഗിക്കണം. കൂടാതെ കോഴിക്കൂട്ടിലും മരുന്ന്‍ പ്രയോഗിക്കേണ്ടതാണ്.
മാലത്തിയോ
20 മി. ലിറ്റര്‍ മാലത്തിയോ ഇ.സി. 30 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുക. 650 ച. മീറ്റര്‍ സ്ഥലത്തേയ്ക്ക് മതിയാകുന്നതാണ്.
സെവിന്‍ വൈറ്റബിള്‍ പൗഡര്‍
1 കി. ഗ്രാം പൊടി 120 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. 5-10 ലിറ്റര്‍ ലായനി 12 ച.മീറ്റര്‍ സ്ഥലത്തേയ്ക്ക് മതിയാകുന്നതാണ്.
സെവിന്‍ ഡ്രൈ പൗഡര്‍ 5% വീര്യമുള്ളത്
1/2 കി. ഗ്രാം പൊടി 100 കോഴിയ്ക്ക് വിതറുന്നതിന് മതിയാകും.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് കുത്തിവയ്പ്
മാരക്‌സ് രോഗം, കോഴിവസന്ത, കോഴിവസൂരി എന്നീ രോഗങ്ങളില്‍ നിന്നും കോഴികള്‍ക്ക് പ്രതിരോധ കുത്തിവയ്പു നല്‍കി രക്ഷ നല്‍കാവുന്നതാണ്.
കാടക്കോഴിവളര്‍ത്തല്‍
കോഴികളെപ്പോലെ വീടുകളില്‍ വളര്‍ത്താവു പക്ഷിവര്‍ഗ്ഗമാണ് കാടക്കോഴി.
കാടക്കോഴി - വിവിധതരം
മുട്ടയ്ക്കും, ഇറച്ചിയ്ക്കും വേണ്ടിയുള്ള കാട,ഇറച്ചിക്കുവേണ്ടിയുള്ള ബ്രോയിലര്‍കാട.
മുട്ടക്കാട 6-ാമത്തെ ആഴ്ചയില്‍ പ്രായപൂര്‍ത്തിയാവുകയും, മുട്ടയിതുടങ്ങുകയും ചെയ്യും. ഇവയ്ക്ക് 120 ഗ്രാം ഭാരമുണ്ടായിരിക്കും. ഒരു വര്‍ഷം മുന്നുറോളം മുട്ടയിടുന്നു. മുട്ടയ്ക്ക് 10 ഗ്രാം ഭാരമെ കാണുകയുള്ളു. ബ്രോയിലര്‍ കാടകളെ മാംസാവശ്യത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത് ഇവയ്ക്ക് 5-ാമത്തെ ആഴ്ചയില്‍ 135 ഗ്രാം ഭാരം ഉണ്ടായിരിക്കും.6-ാമത്തെ ആഴ്ചയില്‍ മുട്ടയിട്ട് തുടങ്ങും.കാടപക്ഷികള്‍ എല്ലാകാലാവസ്ഥയിലും മുട്ടയിടുന്നു. ഏറ്റവും കൂടുതല്‍ മുട്ട ലഭിക്കുന്നത് നാലരമാസം പ്രായമാകുമ്പോള്‍ ആയിരിക്കും. കാടമുട്ടയില്‍ മഞ്ഞക്കരുവിന്റെ അളവ് വെള്ളക്കരുവിനെക്കാള്‍ കൂടുതലാണ്.  മുട്ടതോടില്‍ തവിട്ട്നിറമുള്ള പുള്ളികള്‍ ഉണ്ടായിരിക്കും. കാടമുട്ടയുടെ തോടിന് കട്ടികുറവായതിനാല്‍ പെട്ടെന്ന് പൊട്ടുവാന്‍ സാദ്ധ്യതയുണ്ട്. മുട്ട വിരിയിക്കുന്നത് ഇന്‍ക്യുബേറ്ററില്‍ വച്ചാണ് 18 ദിവസം കൊണ്ട് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു.
കുഞ്ഞുങ്ങളെ വളര്‍ത്തുവിധം
കാടപ്പക്ഷിക്കുഞ്ഞുങ്ങളെ ബ്രൂഡറിന്റെ സഹായത്തോടെയാണ് വളര്‍ത്തുന്നത്. ലിറ്റര്‍ വിരിച്ച് അതിനുമുകളില്‍ പത്രക്കടലാസ്സുകള്‍ നിരത്തി ബ്രൂഡര്‍ വയ്ക്കുന്നു. 250 കാടക്കുഞ്ഞുങ്ങള്‍ക്ക് 60 വാട്ട്സിന്റെ 6 ബള്‍ബുകള്‍ തറയില്‍ നിന്നും 20 സെ. മീറ്റര്‍ ഉയരത്തില്‍ ഷെയ്‌ഡോഡുകൂടി തൂക്കിയിട്ട് ചൂട് നല്‍കണം. ആദ്യത്തെ ദിവസം 1000 ഫാരന്‍ഹീറ്റ് ചൂട് വേണം. ക്രമേണ ചൂടുകുറച്ച് മൂന്നാഴ്ചകൊണ്ട് 700 ആക്കണം.മൂന്നാഴ്ച കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ ബ്രൂഡറില്‍ നിന്നും മാറ്റാം. ഒരു ചതുരശ്ര അടിസ്ഥലത്ത് 5-6 കാടപ്പക്ഷികളെ വളര്‍ത്താം.
തീറ്റക്രമം
ഇറച്ചിക്കോഴിക്കു നല്‍കുന്ന തീറ്റ കാടപ്പക്ഷിക്കും നല്‍കാവുതാണ്. ഒരു ദിവസം 25 ഗ്രാം തീറ്റയോളം ഒരു പക്ഷിക്ക് വേണ്ടിവരും. രാത്രിയിലും പകലും ലൈറ്റ് നല്‍കിയാല്‍ കാടപ്പക്ഷികള്‍ രണ്ടുമാസത്തിനു മുമ്പുതന്നെ  പ്രായപൂര്‍ത്തിയാവുന്നു.

കന്നുകാലികള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍

കാലിവസന്ത (റിന്റര്‍പെസ്റ്റ്)
വൈറസ് രോഗം അസുഖമുണ്ടായ കന്നുകാലികള്‍ തീറ്റ കഴിക്കാന്‍ മടി കാണിക്കുന്നു. തുടക്കത്തില്‍ കടുത്ത പനിയുണ്ടാകും. പൈപ്പില്‍ നിന്നും വെളളമൊഴിക്കുന്നതുപോലെ ശക്തിയായി ദുര്‍ഗന്ധമുള്ള വയറിളക്കം കാണുന്നു. തുടര്‍ന്ന്‍ പനി കുറഞ്ഞേക്കും. മാരകമായ ഈ രോഗത്തില്‍ നിന്നും രക്ഷനല്‍കുന്നതിന് പ്രതിരോധകുത്തിവയ്പ് ഫലപ്രദമാണ്.
കുളമ്പുരോഗം (ഫുട്ട് ആന്റ് മൗത്ത് ഡിസീസ്)
ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗം,പനി, വായില്‍നിന്നും നൂലുപോലെ ഉമിനീരൊഴുക്കല്‍, കാല്‍കുടച്ചില്‍, തീറ്റയെടുക്കാതിരിക്കുക എന്നിവ ലക്ഷണങ്ങള്‍. തുടര്‍ന്ന്‍ വായിലും നാക്കിലും, മോണയിലും കുളമ്പകള്‍ക്കിടയിലും പൊള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പൊള്ളലുകള്‍ പിന്നീട് പൊട്ടി വൃണമായിത്തീരുകയും ചെയ്യും. അകിടിലും മുലക്കാമ്പുകള്‍ക്കിടയിലും വ്രണങ്ങളുണ്ടാകാം. മരണനിരക്ക് കുറവാണെങ്കിലും പാലുല്പാദനത്തില്‍ കുറവുണ്ടാകുതുകൊണ്ടും ഉല്പാദനശേഷി വീണ്ടുകിട്ടാന്‍ ദീര്‍ഘനാള്‍ വേണ്ടിവരുന്നതുകൊണ്ടും കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുന്നു.പ്രതിരോധ കുത്തിവയ്പിലൂടെ കുളമ്പുരോഗം ഒഴിവാക്കാന്‍ കഴിയും.
അടപ്പന്‍ (ആന്താക്‌സ്)
ഒരിനം ബാക്ടീരിയ മൂലം ഉണ്ടാകുന്നതാണ് അതിമാരകമായ ഈ പകര്‍ച്ചവ്യാധി. കടുത്ത പനിയെ തുടര്‍ന്ന്‍ മണിക്കൂറുകള്‍ക്കുള്ളില്‍  മരണം സംഭവിച്ചേക്കും. മരണമുണ്ടായ കുകാലിയുടെ വയര്‍ പെരുകിയിരിക്കുന്നതും, ശരീരദ്വാരങ്ങളില്‍ പ്രത്യേകിച്ച് വായ്, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍കൂടി കറുത്തനിറത്തില്‍ രക്തസ്രാവം കാണുന്നതും ഈ രോഗത്തിന്റെ പ്രത്യേകതമാണ്. പ്രതിരോധ കുത്തിവയ്പ് നടത്തി രോഗം തടയാന്‍ കഴിയും.
കുരലടപ്പന്‍ (ഹെമറേജിക് സെപ്റ്റിസീമിയ)
മഴക്കാലങ്ങളില്‍ കണ്ടുവരാറുള്ള ഈ പകര്‍ച്ചവ്യാധി ബാക്ടീരിയ മൂലം ഉണ്ടാകുന്നതാണ്. കടുത്തപനി, തീറ്റയെടുക്കാതിരിക്കുക, ശ്വാസോഛ്വോസത്തിന് വിമ്മിഷ്ടം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കീഴ്ത്താടിയിലും നെഞ്ചിലും നീര്‍വീക്കവും കണ്ടെന്നു വരും. ചിലപ്പോള്‍ രക്തം കലര്‍ന്ന വയറിളക്കവും കണ്ടുവരുന്നു. പ്രതിരോധകുത്തിവയ്പ് ഫലപ്രദമാണ്.
കരിങ്കാല്‍
ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഈ രോഗം എല്ലാ പ്രായത്തിലുമുള്ള കന്നുകാലികളെ ബാധിക്കും. ശക്തിയായ പനി, ശരീരത്തിന്റെ മാംസളമായ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കഴുത്തിലും, ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലും മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രത്യേക ലക്ഷണങ്ങള്‍. ഈ മുഴകളില്‍ അമര്‍ത്തിയാല്‍ വായൂനിറഞ്ഞിരിക്കുതുപോലെ  ശബ്ദമുണ്ടാകുന്നതും സവിശേഷതയാണ്. രോഗം പിടിപ്പെട്ട മൃഗത്തിന് മുടന്തുണ്ടായിരിക്കും. രോഗബാധവരാതെ സൂക്ഷിക്കുന്നതിന് പ്രതിരോധകുത്തിവയ്പ് നിലവിലുണ്ട്.
മൃഹസംരക്ഷണത്തില്‍ കര്‍ഷകര്‍ക്ക് പരിശീലന സൗകര്യം
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കു താഴെ പറയുന്ന സ്ഥാപനങ്ങളില്‍ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വിഷയങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.
1. ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍, കൊടപ്പനക്കുന്ന്‍, തിരുവനന്തപുരം
2. ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍, ആലുവാ, എറണാകുളം.
3. ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍, മുണ്ടയാട്, കണ്ണൂര്‍
കുറിപ്പ്: പരിശീലനം ലഭിക്കേണ്ട വിഷയം കാണിച്ച് അതാത് കേന്ദ്രങ്ങളിലെ ട്രെയിനിംഗ് ഓഫീ സര്‍ക്ക് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണനാക്രമത്തില്‍, ഇവരെ പഠനകോഴ്‌സുകളില്‍ പങ്കെടുപ്പിച്ച് പരിശീലനം നല്‍കും.
കോഴിക്കുഞ്ഞുങ്ങള്‍, മുട്ട എന്നിവ ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
തിരുവനന്തപുരം ജില്ല
ബ്രോയിലര്‍ ഫാം - പേട്ട
ഐ. പി. ഡി. ബ്ലോക്ക് - പേട്ട
കൊല്ലം ജില്ല
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം - കുരീപ്പുഴ
ടര്‍ക്കിഫാം - കുരീപ്പുഴ
ടര്‍ക്കി കുഞ്ഞുങ്ങള്‍
ടര്‍ക്കി കോഴികള്‍ക്കുള്ള തീറ്റ
ആലപ്പുഴ ജില്ല
സെന്‍ട്രല്‍ ഹാച്ചറി - ചെങ്ങൂര്‍
കോഴിമുട്ട,കോഴിക്കുഞ്ഞുങ്ങള്‍,മുട്ടയിടീല്‍ കഴിഞ്ഞ കോഴികള്‍,പൂര്‍ണ്ണവളര്‍ച്ചയെത്തിയ കോഴികള്‍,കോഴി, താറാവ്, ടര്‍ക്കി ഇവയ്ക്കുള്ള തീറ്റകള്‍
കോട്ടയം ജില്ല
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം - മണര്‍കാട്
ഇറച്ചിക്കോഴിക്കുഞ്ഞുങ്ങള്‍,2 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍,കോഴിമുട്ട
ഇടുക്കി ജില്ല
ബ്രോയിലര്‍ ഫാം - കോലാനി
ഇറച്ചിക്കോഴിക്കുഞ്ഞുങ്ങള്‍.ഇറച്ചിക്കോഴിക്കുള്ള തീറ്റ
എറണാകുളം ജില്ല
ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം, കൂവപ്പടി
ഐ. പി. ഡി. ബ്ലോക്ക്, മൂവാറ്റുപുഴ
പാലക്കാട് ജില്ല
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം, മലമ്പുഴ
മലപ്പുറം ജില്ല
ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം, ആതവനാട്
കോഴിക്കോട് ജില്ല
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം, ചാത്തമംഗലം
കണ്ണൂര്‍ ജില്ല
പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം - മുണ്ടയാട്
ക്ഷീരവികസനം,പാല്‍ ഗുണനിയന്ത്രണ പരിപാടി
ക്ഷീരസഹകരണസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും പ്രസ്തുത വിഷയത്തില്‍ ഗവമെന്റിന്റെ കടമ നിര്‍വ്വഹിക്കുന്നതിനും വേണ്ടി ജില്ലാതലത്തില്‍ സഞ്ചരിക്കുന്ന ഗുണനിയന്ത്രണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്വകാര്യഉല്പ്പാദകരില്‍ നിന്നും സംഘം മെമ്പര്‍മാരില്‍ നിന്നും പാല്‍ സംഭരിച്ച് പരിശോധിച്ച് ഗുണനിലവാരം കുറവായിക്കണ്ടാല്‍ വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും പ്രാഥമിക സംഘങ്ങളിലെ ജീവനക്കാര്‍ക്ക് പാല്‍ പരിശോധന പരിശീലനം നല്‍കുവാനും പ്രസ്തുത യൂണിറ്റിന് കഴിയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ സഞ്ചരിക്കുന്ന പാല്‍ പരിശോധനാ ലാബറട്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ആനന്ദ് മാതൃകാ ക്ഷീരോല്പ്പാദക സഹകരണസംഘങ്ങളുടെ ഘടന
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കു നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ പൊതുവായ സാമ്പത്തിക സാങ്കേതിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ഫ്‌ളെഡ് പദ്ധതിയ്ക്ക് മൂന്ന്‍ തലത്തിലുള്ള സഹകരണസംവിധാനമാണുള്ളത്. പ്രാഥമിക സംഘങ്ങള്‍ സംഭരിക്കുന്ന മുഴുവന്‍ പാലും ശേഖരിച്ച് സംസ്‌കരിച്ച് ഗുണമേന്മ ഉറപ്പുവരുത്തി പട്ടണപ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ മേഖലാടിസ്ഥാനത്തില്‍ ഡയറി പ്ലാന്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്റെ ചുമതലയാണ് മുകള്‍ത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നിര്‍വ്വഹിക്കുത്. കൂടാതെ കേന്ദ്രീകൃത സംഭരണ വിപണ ശൃംഖല സൃഷ്ടിച്ച് യൂണിയനുകള്‍ക്ക് കാലാകാലങ്ങളില്‍ സംഭരണത്തിലും വിതരണത്തിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നികത്തുന്നത് എന്ന ഉത്തരവാദിത്വവും ഫെഡറേഷനില്‍ നിഷിപ്തമാണ്. യൂണിയനുകള്‍ വില്പന വിലയും നിശ്ചയിക്കുന്നതും ഫെഡറേഷന്റെ അധികാരപരിധിയില്‍ വരുന്നു.

തീറ്റപ്പുല്‍ കൃഷി വികസനം

പാലിന്റെ ഉല്പ്പാദന ചെലവ് കുറച്ച് പാലുല്പ്പാദനം ആദായകരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുല്‍കൃഷി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീരവികസന വകുപ്പ് മുന്‍തൂക്കം നല്കിയിരിക്കുന്നത്.കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ പുല്‍കൃഷി പരിപാടി നടപ്പിലാക്കുന്നതിനായി വിവധയിനം പുല്ലിനങ്ങളുടെ വിത്തുകള്‍ 50% സൗജന്യനിരക്കില്‍ വിതരണം നടത്തിവരുന്നു. ഹെക്ടറിന് 500 രൂപായുടെ വളവും സബ്‌സിഡിയായി നല്കുന്നു. കൂടാതെ മക്കച്ചോളം കൃഷിയ്ക്കായി ഹെക്ടര്‍ ഒിന് 700 രൂപാ നിരക്കിലും വന്‍പയര്‍ കൃഷിയ്ക്ക് 300 രൂപാ നിരക്കിലും രാസവളം സബ്‌സിഡിയായി കര്‍ഷകര്‍ക്ക് വിതരണം നടത്തിവരുന്നു. കുറഞ്ഞത് 10 സെന്റ് ഭൂമിയെങ്കിലും പുല്‍കൃഷി നടത്തിയിട്ടുള്ള കര്‍ഷകര്‍ ഈ ധനസഹായപദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാണ്.
മാതൃകാ പുല്‍കൃഷി പ്രദര്‍ശനത്തോട്ടങ്ങള്‍
ക്ഷീരകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ തീറ്റപ്പുല്‍കൃഷി പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
സൈലേജ് നിര്‍മ്മാണ പദ്ധതി
വര്‍ഷകാലത്ത് അധികമായി ലഭിക്കുതോ കൃഷിചെയ്തു ഉല്പ്പാദിക്കുതോ ആയ പച്ചപ്പുല്ല് സൈലേജ് ആക്കി സംസ്‌കരിച്ച് സൂക്ഷിച്ച് പച്ചപ്പുല്ലിന് ദൗര്‍ല്യഭ്യമുള്ള കാലത്ത് ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് ഇത്.ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേനയുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷി വികസന പദ്ധതി സംസ്ഥാനത്തുടനീളം തീറ്റപ്പുല്ലുല്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി, ക്ഷീരസഹകരണസംഘങ്ങളുടെ നേരിട്ടുള്ള ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍ ഉല്പാദിപ്പിച്ച് ക്ഷീരോല്പ്പാദകര്‍ക്ക് വിപണനം നടത്തുതിനുള്ള ഒരു പദ്ധതിയാണിത്.ക്ഷീരോല്പ്പാദകര്‍ക്കുള്ള പരിശീലനവും പരിശീലന സൗകര്യങ്ങളും സംസ്ഥാനത്തെ ക്ഷീരോല്പാദകരായ കര്‍ഷകര്‍ക്കും ക്ഷീര സഹകരണസംഘം ജീവനക്കാര്‍ക്കും തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്കും ക്ഷീരോല്പാദനത്തില്‍ പരിശീലനം നല്‍കാനായി തിരുവനന്തപുരം, കോട്ടയത്തും, കോഴിക്കോടും, പാലക്കാട് ആലത്തൂരും ഡയറി പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ കേന്ദ്രങ്ങളില്‍ക്കൂടി താഴെ പറയുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1. സാധാരണകര്‍ഷകര്‍ക്കുള്ള ഒരാഴ്ചത്തെ പരിശീലനം
(കുകാലിവളര്‍ത്തലും ക്ഷീരോല്പാദനവും)
2. അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്കുള്ള ഒരുമാസത്തെ പരിശീലനം
(കുകാലിവളര്‍ത്തലും ക്ഷീരോല്പാദനവും)
3. ക്ഷീരസഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള രണ്ടാഴ്ചത്തെ പരിശീലനം (സംഘങ്ങളുടെ ഭരണവും നടത്തിപ്പും, പാലിന്റെ ഗുണനിലവാര പരിശോധന, നാടന്‍ ക്ഷീരോല്പങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവ).
4. വീട്ടമ്മമാര്‍ക്കും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ വനിതകള്‍ക്കും (നാടന്‍ ക്ഷീരോല്പ ങ്ങളുടെ നിര്‍മ്മാണം, വിപണനം എന്നിവയെ സംബന്ധിച്ച പരിശീലനം)
5. പ്രത്യേക ഘടക പദ്ധതിപ്രകാരം കറവപ്പശു വിതരണത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടി കവര്‍ഗ്ഗക്കാരായ ഗുണഭോക്താക്കള്‍ക്ക് പശുപരിപാലനത്തിന്‍റെ വിവിധവശങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നതിന്  പരിശീലനം.
നാടന്‍ ക്ഷീരോല്‍പ്പങ്ങള്‍
പാലിന്റെയും പാലുല്പങ്ങളുടെയും ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് പാലില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ വിശിഷ്ട പാലുല്പന്നങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായിട്ടാണ് ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഡയറി പരിശീനകേന്ദ്രങ്ങളില്‍ നാടന്‍ പാലുല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം നാടന്‍ പാലുല്പന്നങ്ങളുടെ വിപണനം ക്ഷീര സംഘങ്ങള്‍ക്കും സന്നദ്ധ മഹിളാസംഘടനകള്‍ക്കും ഏറ്റെടുത്ത് വിപുലമായ തോതില്‍ നടത്താവുന്നതാണ്.
കടപ്പാട്:കിസാന്‍ കേരള
2.92592592593
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top