অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രാവ് വളര്‍ത്തല്‍ വിനോദത്തിനും ആദായത്തിനും

പ്രാവ് വളര്‍ത്തല്‍ വിനോദത്തിനും ആദായത്തിനും

 

ര്‍ണ്ണവൈവിധ്യംകൊണ്ടും രൂപഭംഗികൊണ്ട്  പ്രാവുകള്‍ ആരുടെയും മനം കവരുന്നതാണ്. വളര്‍ത്തുപക്ഷികളില്‍ ശാന്തരും സൗമ്യരുമാണ് പ്രാവുകള്‍. ഇന്ന് പ്രാവുകളെ വളര്‍ത്തുന്നത് ഒരു വിനോദം എന്നതിനപ്പുറം മികച്ച വരുമാനം നല്‍കുന്ന ഒന്നായിട്ടാണ് കര്‍ഷകര്‍ കാണുന്നത്.

പ്രാവിനെ വളര്‍ത്തി വില്‍ക്കുന്ന അനേകം കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്.വിവിധയിനം പ്രാവുകളില്‍ മുമ്പന്‍ അമേരിക്കക്കാരനായ കിങ്ങുകളാണ്.തോളിനുവളവുള്ള മുതുകും ഉയര്‍ന്ന ചെറുവാലും ഉയര്‍ന്ന നെഞ്ചുമാണ് ഇവയുടെ പ്രത്യേകതകള്‍. പ്രദേശിക വിണിയില്‍ ഉയര്‍ന്ന വില ലഭിക്കുന്ന ഇവ വെള്ള,കറുപ്പ്,ബ്രൗണ്‍ നിറങ്ങളില്‍ ലഭിക്കും.

ഇന്‍ഡ്യയുടെ തനത് ജനുസ്സായ ജാക്കോബിന്‍ കഴുത്തിനു ചുറ്റും ചാമരം വീശുന്ന തൂവലുകളാല്‍ കണ്ണിന് കൗതുകമേകുന്നവയാണ് ഇവ. ചിറകുകളില്‍ ശലഭങ്ങളെപ്പോലെ ചിത്രപ്പണികളുള്ളവരാണ് സാറ്റനേറ്റുകള്‍. ബ്യൂട്ടീ ഹോമര്‍, ഡബിള്‍ ക്രൈസ്റ്റ്, ഫില്‍ഗൈ ഷര്‍, കാരിയര്‍, മൂങ്ങാ പ്രാവുകള്‍, മുഷ്‌കി, ചുവാചന്‍, ബാറ്റില്‍, ട്രംബ്‌ളര്‍, ആസ്‌ട്രേലിയന്‍ റെഡ്, സിറാസ് എന്നിവയും വിവിധ പ്രാവിനങ്ങളാണ്.

പ്രാവുകള്‍ക്ക് കൂടൊരുക്കുമ്പോള്‍ 25 പ്രാവുകള്‍ക്ക് എട്ട് അടിനീളവും ആറ് അടി വീതിയും ഏഴ് അടി ഉയരവും എന്നതോതില്‍ സ്ഥലം അനുവദിക്കണം. മരച്ചില്ലകള്‍, ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂട് ഒരുക്കുന്നത്

കൂട് ചെറിയ ഇരുമ്പ് വലകള്‍ ഉപയോഗിച്ച് ഭദ്രമാക്കാവുന്നതാണ്. കൂട്ടിനുള്ളില്‍ മരക്കൊമ്പുകളില്‍ ചില്ലകള്‍ ഉപയോഗിക്കാം. പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്താന്‍ പോഷകസമ്പുഷ്ടമായ ആഹാരം നല്‍കേണ്ടത് അവശ്യമാണ്.

കുതിര്‍ത്ത ചോളം,പയര്‍ വര്‍ഗങ്ങള്‍, ഗോതമ്പ്,കപ്പലണ്ടി, നിലക്കടല എന്നിവ ഭക്ഷണമായി നല്‍കണം.ദിവസവും 30 മില്ലിമീറ്റര്‍ വെള്ളം ഒരു പ്രാവിന് നല്‍കണം.ചീരയില, മല്ലിയില എന്നിവയും ഇവയ്ക്ക് പ്രിയപ്പെട്ടതാണ്.

പ്രാവുകള്‍ അഞ്ച് ആറുമാസമാകുമ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നു. ഇണചേര്‍ന്നതിനു ശേഷം എട്ട് ദിവസമാകുമ്പോള്‍ അദ്യത്തെ മുട്ടയിടുന്നു. കൂട്ടിനുള്ളില്‍ മണല്‍ ചട്ടികള്‍ ഒരുക്കിവെച്ചാല്‍ ഇവയ്ക്ക് മുട്ടയിടാനുള്ള സൗകര്യമായിരിക്കും. രണ്ടുമുട്ടകളാണ് പ്രാവുകള്‍ ഇടുന്നത്. മുട്ടയിട്ടതിന് ശേഷം പകല്‍ പൂവനും രാത്രി പിടയുമാണ് അടയിരിക്കുന്നത്. അടയിരിക്കുമ്പോള്‍ കൂട്ടിലെ ചൂട് 102 മുതല്‍ 105 ഡിഗ്രിയായി ക്രമീകരിക്കണം.

നാല് മുതല്‍ ആറ് ആഴ്ചയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയും. സാധാരണരീതിയില്‍ പ്രാവുകള്‍ 15 മുതല്‍ 20 വര്‍ഷം ജീവിക്കും. പ്രവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്‍ക്കല്‍, വട്ടം കറങ്ങല്‍,കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും.

പാരാമിക്‌സോ വൈറസ് രോഗമാണ് പ്രാവുകളെ ബാധിക്കുന്ന മറ്റൊരു രോഗം.ഈ രോഗം ബാധിച്ച പ്രാവുകളില്‍ മറ്റ് രോഗലക്ഷണങ്ങളായ പച്ച കലര്‍ന്ന വയറിളക്കം,തീറ്റയോടുള്ള വൈമുഖ്യം എന്നിവയും കാണുന്നു. ഇത് വൈറസ് രോഗമായതുകൊണ്ട് ഫലപ്രദമായ ചികിത്സയില്ല.

വിറ്റാമിനുകളുടെ കുറവും പ്രാവുകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്.ബി 1 വിറ്റാമിന്റെ കുറവ് മൂലവും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങനെയുള്ളപ്പോള്‍ ബി 1 വിറ്റാമിന്‍ നല്‍കാവുന്നതാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം.

കടപ്പാട്-മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate