অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബ്രീഡിംഗ്

ബ്രീഡിംഗ് ക്രമീകരണം

ബ്രീഡ് ഗില്റ്റുകളുടെ ഭാരം

100-120 കിലോ

ഇണചേരല്കാലദൈര്ഘ്യം

2-3 ദിവസം

ഇണചേരല്കാലത്ത് യോജിച്ച സമയം

ഹില്‍റ്റ് - ആദ്യദിനം
സോ - രണ്ടാംദിനം

ഡേ ഒന്നിന് എത്ര ഇണചേരല്

12-14 മണിക്കൂര്‍ ഇടവേളയില്‍ 2 പ്രാവശ്യം

ഈസ്ട്രസ് സൈക്കിള്സമയം

18-24 ദിവസം (ശരാശരി 21 ദിവസം)

മുലയൂട്ടലിനുശേഷം ഹീറ്റ് ഉണ്ടാവുന്നത്

2-10 ദിവസം

ഗര്ഭകാലം

114 ദിവസം

ബ്രീഡിംഗ് ഇനങ്ങളുടെ പ്രായം

നല്ല വളര്‍ച്ചയുള്ള ഗില്‍റ്റുകള്‍ക്ക് 12-14 മാസം ഉള്ളപ്പോള്‍ ബ്രീഡ് ചെയ്യാം. ഇത് പ്രായത്തെക്കാള്‍ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു. ബ്രീഡിംഗിനുമുമ്പ് ഗില്‍റ്റുകള്‍ക്ക് 100 കിലോ ഭാരം വേണം. പ്രായപൂര്‍ത്തിയെത്തി തുടര്‍ച്ചയായ അഞ്ചു ഈസ്ട്രസ് കാലത്തില്‍ അണ്ഡോല്പാദനം വര്‍ധിക്കുന്നു. അതിനാല്‍ രണ്ടാമത്തെയോ, മൂന്നാമത്തെയോ ഈസ്ട്രസ് കാലം വരെ ബ്രീഡിംഗിന് കാത്തിരിക്കുന്നതാണ് നല്ലത്. തുടര്‍ച്ചയായ പ്രസവങ്ങളില്‍, ഉത്പാദനം പ്രസവങ്ങളില്‍ വരെ വണ്ണം വര്‍ധിക്കും. അതിനാല്‍ 5,6 പ്രസവം കഴിഞ്ഞാല്‍ ആ പന്നിയെ കൂട്ടത്തില്‍ നിന്നു മാറ്റുക. കാരണം ആറു പ്രസവം കഴിഞ്ഞാല്‍ കുട്ടികള്‍ കുറവായിരിക്കും.

ഉദ്ദീപനം കണ്ടുപിടിക്കല്

പന്നികളില്‍ ശരാശരി ഈസ്ട്രസ് ചക്രകാലം 21 ദിവസമാണ്. ഈസ്ട്രസ് ലക്ഷണങ്ങള്‍ 5-7 ദിവസം നീണ്ടുനില്ക്കും. ജനനേന്ദ്രിയവീക്കം, സ്രവം എന്നിവ കാണപ്പെടും.യഥാര്‍ത്ഥ ഈസ്ട്രസ് സമയത്ത് ഇടയ്ക്കിടെ മൂത്രം പോവുക, വിശപ്പ് കുറവ്. ബ്രീഡിംഗിനു തയാറായി നില്‍ക്കുക, പുറത്ത് മര്‍ദ്ദം ചെലുത്തുമ്പോള്‍ അനങ്ങാതെ നില്ക്കുക. ഇതാണ് ശരിയായ ബ്രീഡിംഗ് സമയം. ദുര്‍ബലമായ ഈസ്ട്രസ് ലക്ഷണങ്ങള്‍ കാണിക്കുന്നവയെ ആണ്‍പന്നിയുടെ അടുക്കലെത്തിക്കാന്‍ കൂടുതല്‍ വ്യക്തമായി ലക്ഷണങ്ങള്‍ കാണിക്കും.

ഈസ്ട്രസ് തുടങ്ങി ആദ്യദിവസത്തിന്റെ രണ്ടാം പകുതിയോ രണ്ടാം ദിവസത്തിന്റെ ആദ്യപകുതിയോ ആണ് ബ്രീഡിംഗിന് പറ്റിയ സമയം. ചില സമയത്ത് അടുത്ത ദിവസവും ഉദ്ദീപനരീതിയില്‍ ഗില്‍റ്റ് സോയും നില്‍ക്കുന്നതായി കാണാറുണ്ട്. അപ്പോള്‍ 12-14 മണിക്കൂര്‍ ഇടവേള നല്‍കി, അവയെ വീണ്ടും ബ്രീഡ് ചെയ്യണം. ഇതുകൊണ്ട് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രസവത്തിന് 1-4 ദിവസത്തിനുശേഷം ‘സോകള്‍ ഉദ്ദീപനത്തിലെത്തും, അപ്പോള്‍ അവയെ ബ്രീഡ് ചെയ്യരുത്. മുലയൂട്ടല്‍ നിര്‍ത്തി 2-10 ദിവസത്തിനുശേഷം, സോകള്‍ ഉദ്ദീപനം കാട്ടും. അപ്പോള്‍ ബ്രീഡിംഗ് ആകാം. പക്ഷെ മികച്ച ഫലം ലഭിക്കാന്‍, മുലയൂട്ടലിനുശേഷമുള്ള രണ്ടാമത്തെ ഈസ്ട്രസ് കാലമാണ് നല്ലത്. ബ്രീഡ് ചെയ്തവരെ, ഉദ്ദീപനലക്ഷണങ്ങള്‍ക്കായി തുടര്‍ന്ന് നിരീക്ഷിക്കുക. തുടര്‍ച്ച രണ്ടു തവണകളില്ലവിടെയകാരണമായി ബ്രീഡ് ചെയ്യപ്പെട്ട പെണ്‍പന്നി ഗര്‍ഭിണിയായില്ലെങ്കില്‍ അവയെ കൂട്ടത്തില്‍ നിന്നു മാറ്റുക.

ഫ്ളഷിംഗ്

ബ്രീസിംഗിനുമുമ്പ് സോ, ഗില്‍റ്റ് എന്നിവയ്ക്ക് ഭക്ഷണം നല്‍കുന്ന രീതിയാണിത്.ബ്രീഡിംഗിന് 7-10 ദിവസത്തിനുമുമ്പായി പോഷകസമൃദ്ധമായ ആഹാരം നല്‍കുന്നത്. അവയില്‍ അണ്ഡോല്പാദനം വര്‍ധിക്കുന്നത് സഹായിക്കും. ബ്രീഡിംഗിനുശേഷം, ഇവയ്ക്ക് പരിമിതമായ ഭക്ഷണം, പ്രസവത്തിനു ആറാഴ്ച മുമ്പുവരെ നല്‍കണം. അതിനുശേഷം നന്നായി ഭക്ഷണം നല്‍കണം.

ഗര്ഭിണി മൃഗങ്ങളുടെ പരിചരണം

പെണ്‍പന്നി (sow) കളുടെ ഗര്‍ഭകാലം. 109-120 ദിവസം, ശരാശരി 114 ദിവസം ആണ്. ഗര്‍ഭിണികളെ പ്രത്യേക അറകളില്‍ ഒരുമിച്ച് പാര്‍പ്പിക്കുക. പുതിയ മൃഗങ്ങളോടൊപ്പം താമസിപ്പിക്കരുത്. അവ തമ്മില്‍ ആക്രമണം ഉണ്ടാകുന്നത് ഗര്‍ഭമലസലിനു വഴിവയ്ക്കും. ഗര്‍ഭകാലത്ത് ഗില്‍റ്റുകളെയും സോകളെയും പ്രത്യേക കൂട്ടമായി മാറ്റി താമസിപ്പിക്കുക. ഓരോ സോവിനും 3 മി. 2, അളവില്‍ ഉണങ്ങിയ ഇടം വേണം. രാവിലെ ദിവസവും സ്വതന്ത്രമായി നടക്കാനുള്ള മേച്ചില്‍ സ്ഥലം ഉണ്ടെങ്കില്‍ നല്ലത്. മേച്ചില്‍പ്പുറം വൃത്തിയാകും, ഏതെങ്കിലും കാര്‍ഷികവിള കൃഷിയിട്ടുണ്ടെങ്കില്‍.

ഗര്ഭകാല ക്രമീകരണം

പന്നി ഉത്പാദനത്തിലെ സങ്കീര്‍ണ്ണ കാലമാണ് പ്രസവകാലം. മരണനിരക്ക് കൂടുതലായിരിക്കും; പ്രസവസമയത്തും, തുടര്‍ന്നുള്ള ആദ്യ ആഴ്ചയിലും. ഗാര്‍ഡ് റെയിലുകള്‍, ക്രീഷ് സ്പേസ് എല്ലാമുള്ള കൂടുകളിലാണ് സോകളെ പാര്‍പ്പിക്കേണ്ടത്. ഗാര്‍ഡ് റെയിലും, ക്രീഷ് സ്പേസും ഉള്ള കൂടുകളാണ് ഉത്തമം. കുഞ്ഞുങ്ങള്‍ 3-4 ദിവസം പ്രായമാകുംവരെ, 24oC-28oC താപനില കൂടിനുള്ളില്‍ വേണം. ആറാഴ്ചയാകു ന്നതുവരെ 18oC- 22oC താപനില മതി. പ്രസവഅറ വൃത്തിയുള്ളതായിരിക്കണം. അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് പല അസുഖങ്ങളും പിടിപെടും. അറയുമായി പൊരുത്തപ്പെടാന്‍ ഒരാഴ്ച മുമ്പുതന്നെ ഗര്‍ഭിണികളെ അറയ്ക്കുള്ളില്‍ ആക്കണം. അതിനുമുമ്പ് വൃത്തിയായി കുളിപ്പിക്കണം. നന്നായി ആഹാരം നല്‍കണം, ഭക്ഷണത്തിലെ മൂന്നിലൊന്ന് ഭാഗം ഗോതമ്പ് തവിടായിരിക്കണം. സോ പ്രസവിക്കുന്നതുവരെ ആഹാരം മൂന്നിലൊന്നായി കുറയ്ക്കണം. ഗര്‍ഭലക്ഷണങ്ങള്‍ നന്നായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. പ്രസവതത്തിനുമുമ്പ് 12 മണിക്കൂറി നകം ഭക്ഷണം കൊടുക്കരുത്.

പ്രസവരക്ഷ

പ്രസവിക്കുമ്പോള്‍ സഹായിയുടെ സാന്നിദ്ധ്യം അത്യാവശ്യമാണ് അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ മരിച്ചുപോകും. പ്രസവം പൂര്‍ത്തിയാകാന്‍ 2-4 മണിക്കൂര്‍ വേണം. പ്രസവം പൂര്‍ത്തിയാകുംവരെ കുഞ്ഞുങ്ങളെ ക്രീപ്പ് സ്പേസില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. നന്നായി തുടച്ച്, ശ്വാസനാളങ്ങള്‍ വൃത്തിയാക്കണം. പൊക്കിളില്‍ നിന്നും 2-5 സെ.മീ. അകലെയായി പൊക്കിള്‍ കൊടി അണുവിമുക്തമായ കത്രികകൊണ്ട് മുറിക്കണം. മുറിവില്‍ അയ.ഡിന്‍ പുരട്ടണം. കുഞ്ഞുങ്ങളെ മുലകുടിക്കാന്‍ അനുവദിക്കുക. 2 ദിവസത്തിനുള്ളില്‍ അവ പൊരുത്തപ്പെടും, ആദ്യകാലത്ത് 24 മണിക്കൂറിനുള്ളില്‍ 8-10 തവണ പാല്‍ കുടിക്കും. തള്ളപ്പന്നിയുടെ ചവിട്ടേല്‍ക്കാതെ കുട്ടികളെ ആദ്യ രണ്ടാഴ്ച ശ്രദ്ധിക്കണം.

സൂചിപ്പല്ലിന്റെ നീക്കം

പന്നിക്കുഞ്ഞുങ്ങള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ ഇരുവശങ്ങളിലായി 2 ജോഡി വീതം പല്ല് മുളച്ചിരിക്കും. ഇവ ഉപയോഗശൂന്യമാണ്. മുലയൂട്ടുമ്പോള്‍ ഇവ അകിടില്‍ അസ്വസ്ഥതയുണ്ടാക്കും. മറ്റ് കുട്ടികള്‍ക്ക് മുറിവേല്‍ക്കാനുമിടയാകും. ജനിച്ച് വൈകാതെ തന്നെ ഇവ നീക്കം ചെയ്താല്‍ ഇവ മൂലം അകിടിലുണ്ടാകാവുന്ന മുറിവ് ഇല്ലാതാക്കാം.

പന്നിക്കുഞ്ഞുങ്ങളിലെ വിളര്ച്ച

പന്നിക്കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന പോഷകക്കുറവ് രോഗമാണിത്. ഈ അവസ്ഥ തടയാന്‍ ഇരു മ്പിന്‍റെ സത്തുള്ള മരുന്ന് പുറമെ കുത്തിവയ്പായും ഉള്ളില്‍ കൊടുക്കുകയും ചെയ്യാം. ഉള്ളില്‍ കൊടുക്കുക എന്നാല്‍ ഫെറസ് സള്‍ ഫേറ്റ് ദ്രാവകം (10 ലിറ്റര്‍ ചൂടുവെള്ളത്തില്‍ 0.5 കിലോ ഫെറസ് സള്‍ ഫേറ്റ് ചേര്‍ത്തത്) തള്ളയുടെ അകിടില്‍ പുരട്ടുകയോ സ്പ്രേ ചെയ്യുകയാണ്. ജനിച്ചതുമുതല്‍ മറ്റ് ഖരഭക്ഷണം കഴിച്ചു തുടങ്ങുംവരെ ദിവസവും നല്‍കണം. മറ്റൊരു ശക്തമായ പ്രതിവിധി, അയണ്‍ ഡെക്സ്ട്രാന്‍ ചേര്‍ന്ന മരുന്ന് മസിലുകള്‍ക്കിടയില്‍ കുത്തിവയ്ക്കുകയാണ്.

അനാഥകുട്ടികളെ സംരക്ഷിക്കല്

തള്ള പ്രസവശേഷം മരണപ്പെടുക, മാസ്റ്റിറ്റിസ്, കുട്ടികളുടെ ബാഹുല്യംമൂലം തള്ളയ്ക്ക് പാലുകൊടു ക്കാന്‍ സാധിക്കാതെ വരുക, അപ്പോള്‍ കുട്ടികള്‍ അനാഥരാകും. അതേ സമയത്തുതന്നെ മറ്റൊരു പന്നി പ്രസവിച്ചിട്ടുണ്ടെങ്കില്‍, കുട്ടികളെ അവിടേക്കു മാറ്റാം. ഈ മാറ്റം പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വേണം അല്ലെങ്കില്‍ അകിടില്‍ ഉപയോഗിക്കപ്പെടാതെ വരുന്ന മുല ചുരത്തുകില്ല. പുതിയ കുട്ടികളെ സ്വീകരിക്കാന്‍ വളര്‍ത്തമ്മ തയ്യാറാകാനായി, അവയെ സ്വന്തം കുട്ടികളില്‍ നിന്നും അല്പനേരം മാറ്റി നിര്‍ത്തുക. ശേഷം പുതിയ കുട്ടികളെ അതിന്റെ അടുക്കലെത്തിക്കണം. കുട്ടികളുടെ മേല്‍ അതെങ്കിലും അണുനാശക, സ്പ്രേ തളിച്ച് ശരീരഗന്ധവ്യത്യാസം അറിയാതെ നോക്കണം.

പാലിനുപകരം ആഹാരം നല്‍കിയും അമ്മയില്ലാത്തവരെ വളര്‍ത്താം. ഒരു ലിറ്റര്‍ പശുവിന്‍ പാലില്‍ ഒരു മുട്ടയുടെ മഞ്ഞക്കരു അടിച്ച് ചേര്‍ക്കുക. ഇതില്‍ ഇരുമ്പ് സത്തില്ലെങ്കിലും നല്ലൊരു സമീകൃത ആഹാരമാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ഒരു ലിറ്റര്‍ പാലില്‍ റ്റീസ്പൂണിന്‍റെ എട്ടിലൊരംശം ഫെറസ് സള്‍ ഫേറ്റ് ചേര്‍ത്തു നല്‍കാം. ഇരുമ്പംശം ഉള്ള കുത്തിവെയ്പും നല്ലതാണ്.

വരി ഉടയ്ക്കല്

ബ്രീഡിംഗിന് കൊള്ളാത്ത ആണ്‍പന്നികളുടെ വൃഷണച്ഛേദനം, 3-4 ആഴ്ചകള്‍ ഉള്ളപ്പോള്‍ ചെയ്യണം.

മുലയൂട്ടല്കാലത്തുള്ള സംരക്ഷണം

മുലയൂട്ടല്‍കാലത്ത് ‘സോ’, ഗില്‍റ്റിനും (ആണ്‍, പെണ്‍ പന്നികള്‍) നല്ല ആഹാരം നല്‍കണം. നന്നായി ഭക്ഷണം കഴികകുന്ന ഒരു സോയ്ക്ക്, അവയുടെ സ്ഥിരഭക്ഷണം കൂടാതെ കുഞ്ഞ് ഒന്നിന് 0.5 കി. ഗ്രാം എന്ന കണക്കില്‍ കൂടുതല്‍ ഭക്ഷണം നല്‍കണം.

കുട്ടികളെ അമ്മയില്നിന്നകറ്റല്

8 ആഴ്ച പ്രായമുള്ളപ്പോഴാണ് കുട്ടികളെ സാധാരണ അമ്മയില്‍ നിന്നകറ്റുന്നത്. ആരംഭത്തില്‍ തള്ളയെ കുറച്ചു മണിക്കൂര്‍ സമയത്തേയ്ക്ക് ദിവസംതോറും അകറ്റി നിര്‍ത്തണം. അപ്പോള്‍ അകലുന്നതിന്റെ സമ്മര്‍ദ്ദം കുറയ്ക്കാം. മുലകുടി പതുക്കെ മാറ്റുകയും ചെയ്യാം അവയെ മാറ്റിക്കഴിഞ്ഞ് 2 ആഴ്ചയ്ക്കുശേഷം വിര അകറ്റാനുള്ള മരുന്ന് നല്‍കണം. തുടര്‍ന്ന് രണ്ടാഴ്ച 18% പ്രോട്ടീന്‍ ക്രീപ് ഭക്ഷണത്തില്‍ നിന്ന് 16% ഗ്രോവര്‍റേഷനിലേയ്ക്ക് മാറ്റണം. ഓരോ കൂട്ടിലും ഏകദേശം 20 പന്നിക്കുട്ടികളെ പാര്‍പ്പിക്കാം.

രോഗം വരാതെ നോക്കലും നിയന്ത്രിക്കലും

2-4 ആഴ്ചയുള്ളപ്പോള്‍ പന്നിപനിയ്ക്കെതിരെ കുത്തിവയ്പ് നല്കുക. ബ്രൂസെല്ലോസിസ്, ലെപ്റ്റോ സ്പിറോസിസ് എന്നിവ ഉണ്ടോയെന്ന് ബ്രഡീംഗിനുമുമ്പ് പരിശോധിക്കുക. കരുതല്‍ നടപടി എന്നവണ്ണം, എല്ലാ കുട്ടികളെയും മാറ്റിത്താമസിപ്പിക്കുന്ന സമയത്ത് പന്നിപ്പനി വാക്സിന്‍ നല്കുക.
  • രോഗമില്ലാത്തയിനങ്ങളില്‍ നിന്നുവേണം ഫാമില്‍ വളര്‍ത്താനുള്ള പന്നികളെ വാങ്ങേണ്ടത്. പുതിയതായി വാങ്ങിയവ 3-4 ആഴ്ച മറ്റുള്ളവയില്‍ നിന്ന് അകറ്റി പാര്‍പ്പിക്കണം. ഫാമില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. ഒഴിഞ്ഞ കൂടുകള്‍ അണുവിമുകതമാക്കാന്‍ 3-4 ആഴ്ച അടച്ചിടുക.
  • സ്രോതസ്: വ്യാവസായികരീതിയില്‍ ഫാം നടത്താനുള്ള മാതൃകാപദ്ധതി

    അവസാനം പരിഷ്കരിച്ചത് : 7/8/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate