অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശുദ്ധമായ പാൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് പാൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാൾക്ക് പ്രതിദിനം 280 ഗ്രാം പാലും പാലുത്പന്നങ്ങളും ആവശ്യമുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഒരു ഭക്ഷ്യവസ്തു ശുചിത്വ ത്തോടെ ഉത്പാദിപ്പിക്കേണ്ടതാണ്. പാൽ ഉത്പാ ദന-സംഭരണ- വിതരണ-വിപണന- ഉപഭോഗവേളകളിൽ ശുചിത്വം ഉറപ്പാക്കുന്നതിനു സ്വീകരിക്കേണ്ട കാര്യങ്ങൾ ഒന്നു പരിചയപ്പെടാം. ശുദ്ധമായ പാൽ ഉത്പാദിപ്പിക്കുന്നതിന് താഴെപ്പ റയുന്ന കാര്യങ്ങൾ ക്ഷീരകർഷകർ ഉറപ്പാക്കേണ്ടതാണ്.

പശുവിന്‍റെ ആരോഗ്യം

പശു ആരോഗ്യമുള്ളതാകാൻ പരിചരണസമയത്ത് ശ്രദ്ധനൽകണം. ഗുണനിലവാരമുള്ള തീറ്റ ആവശ്യ മായ അളവിൽ മാത്രം നൽകുകയും വെള്ളം സദാസമ യവും ലഭ്യമാക്കുകയും വേണം. കറവയ്ക്ക് മുന്പേ പശുവിന്‍റെ ശരീരത്തിലെ കൊഴിഞ്ഞ രോമങ്ങളും ചാണക അവശിഷ്ടങ്ങളും നീക്കംചെയ്യുന്നതിന് ശ്രദ്ധിക്കണം.

തൊഴുത്ത്

കറവയ്ക്ക് മുന്പ് തൊഴുത്തിലെ ചാണകവും മൂത്രവും നീക്കി കഴുകി വെടിപ്പാക്കണം. ഭക്ഷണ അവശിഷ്ട ങ്ങളോ പൊടിപാറുന്ന അന്തരീക്ഷമോ ഇല്ലെന്ന് ഉറപ്പാക്കണം.

കറവ

കറവക്കാരൻ പകർച്ചവ്യാധിയില്ലാത്ത, ആരോഗ്യമുള്ള വ്യക്തിയായിരിക്കണം. കറവ സമയത്ത് മുറുക്കുക, വർത്തമാനം പറയുക എന്നിവ ഒഴിവാക്കണം. മുലക്കാന്പുകൾക്ക് ക്ഷതമേൽപ്പിക്കാതെ കറക്കുന്ന രീതി പിന്തുടരണം. കറവയ്ക്കു മുന്പേ സ്വന്തം കൈകളും പശുവിന്‍റെ അകിടും കഴുകി തുടച്ചിരിക്കണം. ആദ്യത്തെ ഏതാനും തുള്ളി പാൽ കളഞ്ഞശേഷം മാത്രം പാത്രത്തിലേക്ക് കറക്കണം. കുറഞ്ഞ സമയം കൊണ്ട് പൂർണമായും പാൽ കറന്നെടുക്കണം. യന്ത്രം കൊണ്ടുള്ള കറവയാണെങ്കിൽ മുലക്കാന്പിൽ ഘടിപ്പിക്കുന്ന കപ്പും ട്യൂബുകളും കഴുകി വൃത്തിയാക്കണം.

കറവപ്പാത്രം

കറവയ്ക്കും പാൽ സംഭരിക്കു ന്നതിനുമുള്ള പാത്രങ്ങൾ സ്റ്റീലോ അലുമിനിയമോ കൊണ്ടുണ്ടാക്കിയ തായിരിക്കണം. ഒടിവുകളും ചുളിവുകളും ഇല്ലാത്തതും വായ് വട്ടം കുറവുള്ളതും അടിഭാഗം ഉരുണ്ടതുമായിരിക്കണം. പാലിന്‍റെ അംശങ്ങൾ പറ്റിയിരുന്ന് സൂക്ഷ്മാ ണുക്കൾ വളരാതിരിക്കാൻ ഇതു സഹായിക്കും. കറവയ്ക്കു മന്പും ശേഷവും ചൂടുവെള്ളം ഉപയോ ഗിച്ച് വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം. ഇവ മറ്റ് ആവശ്യ ങ്ങൾക്ക് ഉപയോഗിക്കരുത്. പാൽ സംഭരണ പാത്രങ്ങൾക്ക് ഉറപ്പുള്ള അടപ്പുണ്ടായിരിക്കണം.

കറന്നെടുത്ത പാൽ തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കു കയും കഴിയുന്നതും വേഗത്തിൽ വിപണനം ചെയ്യുകയും വേണം. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗി ക്കുകയോ പാൽ നിറച്ച പാത്രങ്ങൾ വെയിൽ കൊള്ളാൻ അനുവദി ക്കുകയോ ചെയ്യരുത്. ഉത്പാദിപ്പി ക്കപ്പെടുന്ന പാൽ പൂർണമായും അപ്പോൾ തന്നെ വിപണനം ചെയ്യ ണം. ഫ്രീസറിൽ വച്ച് തണുപ്പിച്ച പാലും തലേദിവസത്തെ പാലും അകിടുവീക്കം, ബ്രൂസലോസിസ്, പേവിഷബാധ എന്നിവയുള്ള പശുക്കളുടെ പാലും വിപണനം ചെയ്യരുത്.

പാൽവിപണനം

കേരളത്തിൽ പാൽ വിപണനം നടക്കുന്നത് മൂന്നു തലങ്ങളിലാണ്.

  1. കർഷകന്‍റെ ഭവനം: ഗുണഭോ ക്താവ് ഉത്പാദക സ്ഥലത്തെത്തി പാൽ വാങ്ങുന്നു. ഇവിടെ പാൽ പുതുമ നഷ്ടപ്പെടാതെയും സമയ കൃത്യതയോടെയും ലഭിക്കുമെ ങ്കിലും ഗുണനിലവാരം ഉറപ്പാക്കാ നാവില്ല. കർഷകർ വിപണനം നടത്തുന്പോൾ പാൽ നന്നായി ഇളക്കി നൽകുന്നത് ഒരേ ഗുണനി ലവാരമുള്ള പാൽ എല്ലാവർക്കും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നു.
  2. ക്ഷീരസംഘങ്ങളുടെ പാൽ: ക്ഷീര കർഷകർ സംഘത്തിലെ ത്തിക്കുന്ന പാലിന്‍റെ മണം, രുചി, ഉൗഷ്മാവ്, ആപേക്ഷിക സാന്ദ്രത, കൊഴുപ്പ് ഇവ കൃത്യമായി പരിശോ ധിച്ചു വേണം പാൽ സ്വീകരിക്കാ ൻ. ഗുണനിലവാരം കുറഞ്ഞ് പാൽ ശുചിത്വമില്ലാത്തതും കേടായതുമാ യ പാൽ എന്നിവ യാതൊരു കാരണവശാലും സ്വീകരിക്കരുത്. പാൽ സംഭരണ സ്ഥലം വൃത്തി യായി സൂക്ഷിക്കുകയും ഭദ്രമായി അടയ്ക്കുകയും വേഗം തന്നെ പാൽ സംഭരണ കേന്ദ്രത്തിലേക്ക് അയ യ്ക്കുകയും ചെയ്യണം. ബൾക്ക് മിൽക്ക് കൂളറുകൾ ഉള്ള സ്ഥല ത്ത് അവ വൃത്തിയായി സൂക്ഷി ക്കണം.
  3. പാൽ വിപണന കേന്ദ്രങ്ങൾ: ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്‍റെ വിവിധ പ്ലാന്‍റുകളിൽ എത്തുകയും ആവശ്യമായ സംസ്കരണത്തിന് ശേഷം വിവിധ വ്യാവസായിക നാമങ്ങളിൽ കവർ പാലായി വിപണിയിൽ പിറ്റേ ദിവസം എത്തുകയും ചെയ്യുന്നു. സ്വകാര്യ സംരംഭകരും ഇപ്രകാരം ചെയ്യു ന്നുണ്ട്. ഇപ്രകാരം ഉള്ള കവർ പാൽ ഏജൻസികൾ വഴിയാണ് വിതരണം ചെയ്യുന്നത്. കവർ പാൽ കടയിലെത്തിയാൽ ഉടൻ തന്നെ തണുത്ത അന്തരീക്ഷത്തിൽ കടക്കാർ സൂക്ഷിക്കേണ്ടതാണ്. പലപ്പോഴും കൊണ്ടുവരുന്ന ട്രേയിൽ തന്നെ പുറത്തു സൂക്ഷി ക്കുന്നതായിട്ടാണ് കാണുന്നത്. ഇതു പാൽ കേടാകാൻ ഇടയാ ക്കുന്നു.

പാൽ ഉപഭോക്താക്കൾ

ഗ്രാമങ്ങളിൽ ഉള്ള ഉപഭോക്താ ക്കൾ കഴിയുന്നതും കർഷക ഭവനത്തിലോ ക്ഷീരസംഘങ്ങളി ലോ എത്തി പാൽ വാങ്ങുന്നതാണ് ഉചിതം. നന്നായി ഇളക്കിയശേഷം പാൽ വാങ്ങാൻ ശ്രദ്ധിക്കുക.

കവർപാൽ വാങ്ങുന്നവർ വിശ്വാസ്യതയുള്ള ബ്രാൻഡ് പാൽ വാങ്ങുന്നതിന് ശ്രദ്ധിക്കണം. കവറിന്‍റെ പുറത്ത് നിയമാനു സരണം രേഖപ്പെടുത്തേണ്ടുന്ന വിവരങ്ങൾ ഉണ്ടോ എന്ന് നോ ക്കുക.

പ്രത്യേകിച്ച് എന്നുവരെ ഉപയോഗിക്കാം എന്നുള്ള വിവരം. വെള്ള നിറത്തിലോ ക്രീം നിറത്തി ലോ ഉള്ള കവറിലെ പാലാണ് സുതാര്യമായ കവറിൽ നിറച്ചപാ ലിനേക്കാൾ നല്ലത്. കഴിവതും ഓരോ സമയത്തും ആവശ്യമായ അളവിൽ മാത്രം പാൽ വാങ്ങുക. പാൽ കൊണ്ടുവന്നാലുടൻ ചില്ലർ ട്രേയിൽ സൂക്ഷിക്കുയോ തിളപ്പിച്ച് തണുപ്പിച്ച് സൂക്ഷിക്കുകയോ ചെയ്യണം. സൂക്ഷിച്ചാൽ വീണ്ടും ഉപയോഗിക്കുന്പോൾ അല്പം എടുത്ത് രുചിച്ചു നോക്കി ചെറിയ അളവ് എടുത്ത് ചൂടാക്കി പിരിയു ന്നില്ല എന്നു ഉറപ്പാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

ഉത്പാദന സ്ഥലം മുതൽ ഉപ യോഗസ്ഥലം വരെയും പലതരം മുൻകരുതൽ സ്വീകരിച്ചെങ്കിൽ മാത്രമേ പാലിന്‍റെ ശുദ്ധത ഉറപ്പുവരുത്താനാവുകയുള്ളൂ. ശുദ്ധമായ പാലിന്‍റെ ലഭ്യതയും ഉപഭോഗവും ആരോഗ്യമുള്ള ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണ്.

ഷിൻഡ്യ എൽ. കെ.

പട്ടണക്കാട് ഡയറിഫാം ഇൻസ്ട്രക്ടറാണ് ലേഖിക.

ഫോണ്‍ 9495228845.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate