অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്ഷീര വികസന വകുപ്പ്

ക്ഷീര വികസന വകുപ്പ്

 

നമ്മുടെ സംസ്ഥാനം പാലുല്‍ പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇന്നത്തെ ഉപഭോഗ നിരക്കില്‍ 80 ലക്ഷം ലിറ്റര്‍ പാല്‍ ആണ് നമുക്ക് ആവശ്യമുള്ളത്. എന്നാല്‍ അഭ്യന്തര ഉത്പാദനം 60 ലക്ഷം ലിറ്റര്‍ മാത്രമേ ഉള്ളൂ. സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പാല്‍പ്പൊടി, കണ്ടന്‍സ്ഡ് മില്‍ക്ക് , മറ്റു ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവ വഴി 9  ലക്ഷം ലിറ്റര്‍ പാല്‍ കൂടി നാം ആഹരിക്കുന്നു.  11 ലക്ഷം ലിറ്റര്‍ പാല്‍ ദിവസേന അതിര്‍ത്തി കടന്നു വരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെയും

പാല്‍ ഉത്പന്നങ്ങളുടെയും വിലയിനത്തില്‍ പ്രതിദിനം 1100 കോടി രൂപ സംസ്ഥാനത്ത് നിന്നും ഒഴുകുകയാണ്.  ഈ സാമ്പത്തിക ചോര്‍ച്ച തടയുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പി ക്കുന്നതിനും ലക്ഷ്യ മിട്ടു ക്ഷീര വികസന വകുപ്പ്  ഈ രംഗത്ത് ഒട്ടേറെ കര്‍മ പരിപാടികള്‍ നടപ്പാക്കി വരുന്നു.

ജില്ലാ ഓഫിസ്‌

(എ) ഞങ്ങളുടെ ദൌത്യം

  1. ക്ഷീരവികസന മേഖലയില്‍ സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുക.
  2. പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വ്വഹിക്കുക.
  3. ക്ഷീര സഹകരണ ശൃംഖല ശക്തവും വ്യാപകവും ആധുനികവും ആക്കുക.
  4. വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതികളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുക.
  5. പൊതുജനങ്ങളുടെ അവകാശങ്ങള്‍ മാനിയ്ക്കുകയും അവരോട്‌ വിനയത്തോടെ പെരുമാറുകയും ചെയ്യുക.
  6. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനെയോ ഉദ്യോഗസ്ഥര്‍മാരേയോ സംബന്ധിച്ച പരാതികളില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി മറുപടി നല്‍കുക. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം, വിവരം കാര്യകാരണ സഹിതം പരാതിക്കാരനെ അറിയിക്കുക.
  7. പ്രാഥമിക ക്ഷീര സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ മേല്‍നടപടികള്‍ സ്വീകരിച്ച്‌ രജിസ്ട്രേഷനായി ഡയറക്‌ടറേറ്റിലേക്ക്‌ രണ്ടു മാസത്തിനകം അയയ്‌ക്കുക.
  8. പ്രാഥമിക ക്ഷീര സംഘം രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഈ വകുപ്പ്‌ നടപ്പിലാക്കുന്ന എല്ലാ പരിപാടികളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക.

(ബി) ഞങ്ങളുടെ കടമ

സ്ഥിതിവിവര കണക്കുകള്‍

 

വയനാട് ജില്ല

വിസ്തീര്‍ണം

2131 Sq. KM

ജനസംഖ്യ

780619 (2001 Census)

വില്ലേജുകള്‍

49

താലൂക്കുകള്‍

3

പഞ്ചായത്തുകള്‍

25

മുനിസിപ്പാലിറ്റികള്‍

1

ബ്ലോക്ക്‌ പഞ്ചായത്തുകള്‍

4

 

ക്ഷീര മേഖല

പ്രതിദിന സംഭരണം

2.75 Litre

ക്ഷീര വികസന ബ്ലോക്കുകള്‍ (സര്‍വീസ് യൂണിറ്റുകള്‍ )

3

ക്ഷീര സഹകരണ സംഘങ്ങള്‍

55

കല്‍പ്പറ്റ

18

സുല്‍ത്താന്‍ ബത്തേരി

15

മാനന്തവാടി

23

ആകെ ആപ്കോസ് സംഘങ്ങള്‍

53

ആകെ പരമ്പരാഗത സംഘങ്ങള്‍

2

മൃഗാശുപത്രികള്‍

38

ബീജാധാന കേന്ദ്രങ്ങള്‍

72

ക്ഷേമനിധി അംഗങ്ങള്‍

9412

ക്ഷേമനിധി ഗുണഭോക്താക്കള്‍

862

പാല്‍ ശീതീകരണികള്‍ (ബി എം സി )

ക്ഷീര വികസന വകുപ്പ് (RSVY)

7

മില്‍മ

19

പാല്‍ ശീതീകരണ കേന്ദ്രങ്ങള്‍ (ചില്ലിംഗ് പ്ലാന്റുകള്‍ )

മില്‍മ

2

പാല്‍ സംസ്കരണ കേന്ദ്രങ്ങള്‍

ക്ഷീര വികസന വകുപ്പ് (RSVY)

1

മില്‍മ

1

ക്ഷീരപരിശീലന കേന്ദ്രം

 

(എ) ഞങ്ങളുടെ ദൌത്യം

  1. കാലിവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിച്ച് ശാസ്ത്രീയമായി ക്ഷീര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുക.
  2. ശുദ്ധമായ പാല്‍ ഉല്‍പ്പാദനം ലക്ഷ്യമാക്കി ശാസ്ത്രീയ അവബോധം കര്‍ഷകരില്‍ വളര്‍ത്തുക.
  3. പാലിന്‍റെ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ-വിപണന തന്ത്രങ്ങള്‍ ഫലപ്രദമായി കര്‍ഷകരിലും മറ്റ് തല്പപരരായവരിലും എത്തിക്കുക.
  4. ക്ഷീരോല്‍പ്പാദന രംഗത്ത് സ്വതൊഴില്‍ കണ്ടെത്തുവാന്‍ സഹായിക്കുക.
  5. ക്ഷീരവികസന പരിശീലന പരിപാടികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് യഥാസമയം വിവരം നല്‍കുക.
  6. ആത്മാര്‍ത്ഥതയോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച് അവ ഫലപ്രദമാക്കുക.

(ബി) ഞങ്ങളുടെ കടമ


ക്ഷീര പരിശീലന കേന്ദ്രങ്ങള്‍ ആലത്തൂര്‍(പാലക്കാട്), നടുവട്ടം(കോഴിക്കോട്), വടവാതൂര്‍(കോട്ടയം), ഓച്ചിറ(കൊല്ലം), പട്ടം(തിരുവനന്തപുരം) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

സീവേജ് ഫാം

(എ) ഞങ്ങളുടെ ദൌത്യം

  1. ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരോല്‍പ്പാദനം ലാഭകരമാക്കാന്‍ ഗുണമേന്മ കൂടിയ പച്ചപ്പുല്ല് മിതമായ വിലയ്ക്ക് ലഭ്യമാക്കുക.
  2. കര്‍ഷകര്‍ക്ക് മികച്ച ഇനം പുല്‍നടീല്‍ വസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുക.
  3. ഫാമില്‍ ലഭ്യമാകുന്ന മലിനജലം പ്രകൃത്യാലുള്ള മാര്‍ഗ്ഗങ്ങളാല്‍ ശുദ്ധീകരിച്ച് കിട്ടുന്ന വളം പ്രയോജനപ്രദമായി പച്ചപ്പുല്ല് കൃഷിക്ക് ഉപയുക്തമാക്കുക.
  4. ക്ഷീര കര്‍ഷകര്‍ക്ക് പുല്‍ക്കൃഷി പഠന കേന്ദ്രമായി പ്രവര്‍ത്തിക്കുക.
  5. ഞങ്ങളുടെ ദൌത്യം സുതാര്യവും നീതിപൂര്‍വ്വവും കാര്യക്ഷമവുമായി നിറവേറ്റുക
  6. പൊതുജനങ്ങളുടെ അവകാശങ്ങള്‍ മാനിക്കുകയും അവരോട് വിനയത്തോടെ പെരുമാറുകയും ചെയ്യുക.

(ബി) ഞങ്ങളുടെ കടമ

ഞങ്ങളുടെ മേല്‍വിലാസം

ഫാം സൂപ്രണ്ട്
സീവേജ് ഫാം
ക്ഷീരവികസന വകുപ്പ്
വലിയതുറ
തിരുവനന്തപുരം
ഫോണ്‍ നമ്പര്‍: 2501706

സര്‍വീസ് യൂണിറ്റുകള്‍

(എ) ഞങ്ങളുടെ ദൌത്യം

  1. ബ്ളോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്കരിക്കുന്ന ക്ഷീരവികസന പരിപാടികള്‍ നടപ്പിലാക്കൂക.
  2. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വ്വഹിക്കുക.
  3. ക്ഷീര സഹകരണ ശൃംഖല ശക്തവും വ്യാപകവുമാക്കുക.
  4. ബ്ളോക്ക്‌ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീര വികസന പദ്ധതികളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുക.
  5. പൊതുജനങ്ങളുടെ അവകാശങ്ങള്‍ മാനിയ്ക്കുകയും അവരോട്‌ വിനയത്തോടെ പെരുമാറുകയും ചെയ്യുക.
  6. പ്രാഥമിക ക്ഷീരസംഘത്തിനേയോ അതിന്‍റെ ഉദ്ദ്യോഗസ്ഥന്‍മാരേയോ സംബന്ധിച്ച പരാതികളില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി മറുപടി നല്‍കുക. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം വിവരം കാര്യകാരണസഹിതം പരാതിക്കാരനെ അറിയിക്കുക.
  7. പ്രാഥമിക ക്ഷീരസംഘം രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രദേശത്ത്‌ നടപ്പിലാക്കുന്ന ക്ഷീരവികസന പരിപാടികളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍  ആവശ്യപ്പെടുനു്ഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക.
  8. സംസ്ഥാനത്തെ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
  9. ക്ഷീരമേഖലയുടെ പുരോഗതിക്കായി വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക.
  10. പാലിന്‍റെ ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക.
  11. നൂതന പരിപാടികളിലൂടെ പച്ചപ്പുല്ല് ഉല്‌പാദനം വര്‍ദ്ധിപ്പിക്കുക.
  12. ക്ഷീര സഹകരണ സംഘങ്ങളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുക.
  13. ആധുനികവല്‍ക്കരണം നടപ്പിലാക്കുക.
  14. "മില്‍ക്ക്‌ ആന്‍റ് മില്‍ക്ക്‌ പ്രോഡക്റ്റ്സ്‌ ഓര്‍ഡര്‍ 1992" നടപ്പിലാക്കുക.
  15. ഞങ്ങളുടെ ദൌത്യം സുതാര്യവും നീതിപൂര്‍വ്വകവും കാര്യക്ഷമവുമായി നിറവേറ്റുക.
  16. പൊതുജനങ്ങളുടെ അവകാശങ്ങള്‍ മാനിക്കുകയും അവരോട്‌ വിനയത്തോടെ പെരുമാറുകയും ചെയ്യുക.
  17. ഈ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനെയോ ഉദ്യോഗസ്ഥര്‍മാരേയോ സംബന്ധിച്ച പരാതിയില്‍മേല്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി മറുപടി നല്‍കുക. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം, വിവരം കാര്യകാരണ സഹിതം പരാതിക്കാരനെ അറിയിക്കുക.
  18. പ്രാഥമിക ക്ഷീര സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകളിന്‍മേല്‍ ഇരുപത്‌ ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കുക.
  19. പ്രാഥമിക ക്ഷീര സംഘം രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഈ വകുപ്പ്‌ നടപ്പിലാക്കുന്ന എല്ലാ പരിപാടികളേയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക.
  20. പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച്‌ ഉല്‍പ്പാദകരേയും ഉപഭോക്താക്കളേയും ബോധവല്‍ക്കരിക്കുക.
  21. പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഗുണമേന്‍മ വര്‍ദ്ധിപ്പിക്കാന്‍ പാല്‍ ഉല്‍പ്പാദകര്‍ക്കും പ്രാഥമിക സംഘം ഭാരവാഹികള്‍ക്കും ആവശ്യമായ വിജ്ഞാനവ്യാപന പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുക.
  22. പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പു വരുത്തുക.
  23. പൊതുജനങ്ങളെ മാനിക്കുകയും അവരോട്‌ വിനയപൂര്‍വ്വം പെരുമാറുകയും ചെയ്യുക.
  24. പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഗുണനിയന്ത്രണം സംബന്ധിച്ച പരാതികളില്‍മേല്‍ ഇരുപത്‌ ദിവസത്തിനകം അന്വേഷണം നടത്തി മറുപടി നല്‍കുക.

(ബി) ഞങ്ങളുടെ കടമ

ഡയറി എക്സ്റ്റന്‍ഷന്‍ യൂണിറ്റ്‌ എല്ലാ ബ്ളോക്ക്‌ പഞ്ചായത്തിലും പ്രവര്‍ത്തിക്കുന്നു,

ഡയറക്ടറേറ്റ്‌

(എ) ഞങ്ങളുടെ ദൌത്യം

(ബി) ഞങ്ങളുടെ കടമ

ഗുണനിയന്ത്രണ ഓഫീസ്

(എ) ഞങ്ങളുടെ ദൌത്യം

(ബി) ഞങ്ങളുടെ കടമ

ഗുണ നിയന്ത്രണ ഓഫീസ് എല്ലാ ജില്ലയിലും ജില്ലാ ആസ്ഥാനത്ത്‌ ജില്ലാ ഓഫീസിനോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ജില്ലാ ഓഫിസ്‌

 

(എ) ഞങ്ങളുടെ ദൌത്യം

  1. ക്ഷീരവികസന മേഖലയില്‍ സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുക.
  2. പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വ്വഹിക്കുക.
  3. ക്ഷീര സഹകരണ ശൃംഖല ശക്തവും വ്യാപകവും ആധുനികവും ആക്കുക.
  4. വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതികളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുക.
  5. പൊതുജനങ്ങളുടെ അവകാശങ്ങള്‍ മാനിയ്ക്കുകയും അവരോട്‌ വിനയത്തോടെ പെരുമാറുകയും ചെയ്യുക.
  6. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനെയോ ഉദ്യോഗസ്ഥര്‍മാരേയോ സംബന്ധിച്ച പരാതികളില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി മറുപടി നല്‍കുക. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം, വിവരം കാര്യകാരണ സഹിതം പരാതിക്കാരനെ അറിയിക്കുക.
  7. പ്രാഥമിക ക്ഷീര സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ മേല്‍നടപടികള്‍ സ്വീകരിച്ച്‌ രജിസ്ട്രേഷനായി ഡയറക്‌ടറേറ്റിലേക്ക്‌ രണ്ടു മാസത്തിനകം അയയ്‌ക്കുക.
  8. പ്രാഥമിക ക്ഷീര സംഘം രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഈ വകുപ്പ്‌ നടപ്പിലാക്കുന്ന എല്ലാ പരിപാടികളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക.

(ബി) ഞങ്ങളുടെ കടമ

ക്ഷീര സഹകരണ സംഘം രൂപീകരിക്കല്‍

 

ക്ഷീര സഹകരണ സംഘം രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍

  1. വെള്ളപേപ്പറില്‍ വ്യത്യസ്ത കുടുംബത്തില്‍പ്പെട്ട 25 ക്ഷീര കര്‍ഷകരെങ്കിലും ഒപ്പിട്ട അപേക്ഷ (2 പകര്‍പ്പ്) ഡെപ്യൂട്ടി ഡയര്‍ക്‌ടര്‍ക്ക്‌ നേരിട്ട് സമര്‍പ്പിക്കണം.
  2. ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ബ്ലോക്കിലെ ക്ഷീരവികസന ഓഫീസറുടെ വില്ലേജ് സര്‍വ്വെ റിപ്പോര്‍ട്ട്, പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഏരിയാമാപ്പ്, മറ്റു ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മേഖലയുമായി അതിവ്യാപനമില്ലെന്ന ക്ഷീര വികസന ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കേണ്ടതാണ്.
  3. ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരണയോഗം ക്ഷീരവികസന ഓഫീസര്‍ വിളിച്ചുചേര്‍ക്കേണ്ടതാണ്. മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള തീരുമാനങ്ങളെടുക്കുകയും പ്രൊമോട്ടിംഗ് കമ്മിറ്റിയേയും ചീഫ് പ്രൊമോട്ടറേയും തെരെഞ്ഞെടുക്കുകയും വേണം.
  4. സംഘം രൂപീകരിക്കുന്നതിന്‌ ഓഹരി പിരിക്കുവാന്‍ വേണ്ടി ഡെപ്യൂട്ടി ഡയറക്‌ടറുടെ അനുമതിക്ക്‌ മിനിട്ട്സ്‌ തീരുമാനമടക്കം ചീഫ്‌ പ്രൊമോട്ടര്‍ അപേക്ഷിക്കണം.

രജിസ്ട്രേഷനുള്ള അപേക്ഷയും ഉള്ളടക്കം ചെയ്യേണ്ട രേഖകളും

  1. ഫോറം നം.1 (അപേക്ഷ ഫോറം) 3 പകര്‍പ്പ് (അപേക്ഷയില്‍ കുറഞ്ഞത് 25 വ്യത്യസ്ത കുടുംബങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ പേരെഴുതി ഒപ്പിടണം (ഇവര്‍ തന്നെ 10 നിയമാവലിയിലും ഒപ്പിട്ടിരിക്കണം)
  2. 50 രൂപ ചെലാന്‍ അടച്ചതിന്‍റെ രസീത് (ശീര്‍ഷകം) (0404-800-88)
  3. ഷെയര്‍ലിസ്റ്റ് - 3 - പകര്‍പ്പ്
  4. ആലോചനായോഗ നോട്ടീസ് - 3 (ചീഫ് പ്രൊമോട്ടര്‍ ഒപ്പിട്ടിരിക്കണം)
  5. ആലോചനായോഗത്തിന് മതിയായ പ്രചരണം നടത്തിയിട്ടുണ്ടെന്ന് ക്ഷീര വികസന ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.
  6. വില്ലേജ് സര്‍വ്വേ റിപ്പോര്‍ട്ട്.
  7. അതിവ്യാപനമില്ലെന്ന സര്‍ട്ടിഫിക്കറ്റ്.
  8. പ്രോജക്ട് റിപ്പോര്‍ട്ട് (ചീഫ് പ്രൊമോട്ടര്‍ ഒപ്പിടണം. ക്ഷീരവികസന ഓഫീസറുടെ മേേലൊപ്പ് വയ്ക്കണം)
  9. ഷെയര്‍ നിക്ഷേപിച്ച ജില്ലാ സഹകരണ ബാങ്ക് അധികൃതരുടെ സാക്ഷ്യപത്രം.
  10. പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ പഞ്ചായത്ത് ഭൂപടം. ഭൂപടത്തില്‍ പ്രവര്‍ത്തന മേഖല, ആസ്ഥാനം എന്നിവ പ്രത്യേകം നിറം നല്‍കി അടയാളപ്പെടുത്തണം.
  11. ആലോചനായോഗത്തിന്‍റെയും പ്രമോട്ടിംഗ് കമ്മിറ്റിയുടെയും മിനിട്ട്സിന്‍റെ 2 പകര്‍പ്പ് (ചീഫ് പ്രമോട്ടര്‍ സാക്ഷ്യപ്പെടുത്തണം)
  12. അംഗീകരിച്ച ആപ്കോസ് നിയമാവലി 10 പകര്‍പ്പ് (കുറഞ്ഞത് 25 പേര്‍ ഒപ്പിട്ടത്)
  13. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ 17-ാം ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട്
  14. മില്‍മ പി & ഐ യൂണിറ്റിന്‍റെ പാല്‍ സംഭരണം സംബന്ധിച്ച കത്ത്.

ഭരണ സമിതി തെരഞ്ഞെടുപ്പ് നടപടികള്‍

 

ക്ഷീര സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികള്‍ (റൂള്‍ 35. എസ്. 28)

  • ഭരണ സമിതി കാലാവധി തീരുന്നതിന് 60 ദിവസം മുമ്പെങ്കിലും തെരഞ്ഞെടുപ്പ് തീരുമാനം എടുത്തിരിക്കണം.
  • തീരുമാനത്തില്‍ തെരെഞ്ഞെടുപ്പ് തീയതി, സമയം, സ്ഥലം തെരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം എന്നിവ വ്യക്തമായിരിക്കണം
  • തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗതീരുമാനവും ഉണ്ടായിരിക്കണം.
  • തീരുമാനത്തിന്‍റെ കോപ്പി പ്രസിഡന്‍റ് , സെക്രട്ടറി, രണ്ട് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തി ഒരാഴ്ചയ്ക്കകം ക്ഷീര വികസന ഓഫീസ് വഴി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് എത്തിക്കേണ്ടതാണ്.
  • ഡെപ്യൂട്ടി ഡയറക്ടര്‍ ഭരണാധികാരിയെ നിയമിക്കുന്നു.
  • സഹകരണ സംഘം നിയമങ്ങള്‍, ചട്ടങ്ങള്‍, സംഘം നിയമാവലി എന്നിവയ്ക്ക് വിധേയമായി തെരഞ്ഞെടുപ്പു പൊതുയോഗത്തിന് പങ്കെടുക്കുന്നതിന് അര്‍ഹരായ മെമ്പര്‍മാരുടെ കരട് വോട്ടര്‍ പട്ടിക സെക്രട്ടറി തയ്യാറാക്കി ഭരണ സമിതി അംഗീകരിച്ച് വരണാധികാരിയ്ക്ക് നല്‍കണം
  • കരട് വോട്ടര്‍ പട്ടികയില്‍ മെമ്പര്‍ നമ്പര്‍, പേര്, അച്ഛന്‍റെ/ഭര്‍ത്താവിന്‍റെ പേര്, മേല്‍വിലാസം എന്നിവ ഉണ്ടായിരിക്കണം.
  • കരട വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് പൂര്‍ണ്ണ ഏഴ് ദിവസത്തിന് ശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണം.
  • വരണാധികാരി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതും വിജ്ഞാപനം സര്‍ട്ടിഫിക്കറ്റ് ഓഫ് പോസ്റ്റ് വഴിയോ നേരിട്ടോ അവസാന വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെട്ട എല്ലാവര്‍ക്കും നല്‍കേണ്ടതാണ്
  • രേഖാമൂലമുള്ള അപേക്ഷയില്‍മേല്‍ നാമനിര്‍ദ്ദേശപത്രികയും സത്യവാങ്മൂലവും അപേക്ഷകര്‍ക്ക് സൗജന്യമായി സെക്രട്ടറി ലഭ്യമാക്കേണ്ടതുമാണ്
  • ബാലറ്റ് പേപ്പര്‍ അച്ചടിക്കാനും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനും സെക്രട്ടറി റിട്ടേണിംഗ് ഓഫീസറെ സഹായിക്കേണ്ടതാണ്.
  • നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള രീതിയില്‍ നിശ്ചിത സ്ഥലത്ത് ഹാജരായി നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കേണ്ടതും തൊട്ടടുത്ത ദിവസം സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന നടത്തേണ്ടതും തൊട്ടടുത്ത ദിവസം വൈകുന്നേരം 5 മണിവരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് സമയം അനുവദിക്കേണ്ടതാണ്
  • സൂക്ഷമപരിശോധനയ്ക്ക് ശേഷം സാധുവായ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടേയും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടേയും അക്ഷരമാലാ ക്രമത്തിലുള്ള പട്ടിക സംഘം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
  • മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക വൈകുന്നേരം 5ന് ശേഷം പ്രസിദ്ധീകരിക്കേണ്ടതാണ്. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും തെരഞ്ഞെടുപ്പുദിവസവുമായി പൂര്‍ണ്ണ 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കേണ്ടതാണ്

സ്ഥലം വാങ്ങലും കെട്ടിട നിര്‍മ്മാണവും

സംഘത്തിന്‍റെ തുക ഉപയോഗിച്ച്‌ സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിയുന്നതിനും കേരള സഹകരണ ചട്ടം 54 പ്രകാരം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിക്ക്‌ അപേക്ഷിക്കുമ്പോള്‍, അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകള്‍ കൂടി സമര്‍പ്പിച്ചാല്‍ അനുമതി ലഭിക്കുവാന്‍ കാലതാമസമുണ്ടാകില്ല.)

I. സ്ഥലം വാങ്ങുന്നതിനു മുന്‍കൂര്‍ അനുമതി ലഭിയ്ക്കുന്നതിന്

  1. സ്ഥലം വാങ്ങുന്നതിനു തീരുമാനിച്ചുകൊണ്ടും ആയതിനു ഫണ്ട് സ്വരൂപിയ്ക്കുന്നതിനുമുള്ള ഭരണസമിതി തീരുമാനം.
  2. സ്ഥലം വാങ്ങുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള പൊതുയോഗതീരുമാനം.
    (മേല്‍ തീരുമാനങ്ങളില്‍ ഏതുഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നു എന്നും എത്ര തുകവരെ ചെലവഴിയ്ക്കാമെന്നും പൊതുഫണ്ടില്‍ നിന്നും ചെലവഴിയ്ക്കുന്ന തുക എത്ര തവണ കൊണ്ട് തിരിച്ചടയ്ക്കാമെന്നുമുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണം.)
  3. മേല്‍ തീരുമാനങ്ങള്‍ ഡെ.ഡയറക്ടര്‍ക്ക് അംഗീകാരത്തിന് അപേക്ഷിയ്ക്കുന്നതിനുള്ള ഭരണ സമിതി തീരുമാനം.
  4. ഓഡിറ്റ് ചെയ്ത ബാക്കി പത്രം.
  5. അപേക്ഷയ്ക്ക് ഒരുമാസം മുന്‍പത്തെ താല്‍ക്കാലിക ബാക്കി പത്രവും ധനസമാഹരണ സ്റ്റേറ്റ്‌മെന്‍റ്ും.

മേല്‍ പറഞ്ഞ രേഖകള്‍ പ്രസിഡന്‍റ് സെക്രട്ടറി, 2 കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്, ബന്ധപ്പെട്ട ക്ഷീര വികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

II. സ്ഥലം വാങ്ങിയതിന് അനുമതി ലഭിയ്ക്കുന്നതിന്

  1. സ്ഥലം വാങ്ങുന്നതിന് മുന്‍കൂര്‍ അനുമതി ലഭിച്ചതിന്‍റെ പകര്‍പ്പ്.
  2. സ്ഥലം വാങ്ങിയതിനും ഫണ്ട് ചെലവഴിച്ചതിനും അംഗീകാരം നല്‍കികൊണ്ടുള്ള പൊതുയോഗതീരുമാനം.
  3. മേല്‍ തീരുമാനങ്ങള്‍ ഡെയഡയറക്ടര്‍ക്ക് അംഗീകാരത്തിന് അപേക്ഷി്ക്കുന്നതിനുള്ള ഭരണ സമിതി തീരുമാനം.
  4. ലാന്‍റ് വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്
  5. ആധാരത്തിന്‍റെ പകര്‍പ്പ്
  6. കുടികിട സര്‍ട്ടിഫിക്കറ്റ്
  7. ഓഡിറ്റ് ചെയ്ത ബാക്കിപത്രം
  8. അപേക്ഷയ്ക്ക് ഒരു മാസം മുന്‍പത്തെ താല്‍ക്കാലിക ബാക്കി പത്രം
  9. സംഘം സെക്രട്ടറിയുടെ രേഖാമൂലമുള്ള അപേക്ഷ

III. കെട്ടിടം നിര്‍മ്മിക്കുന്നതിനു മുന്‍കൂര്‍ അനുമതി ലഭിയ്ക്കുന്നതിന്

  1. സ്ഥലം വാങ്ങിയതിനു അംഗീകാരം ലഭിച്ചതിന്‍റെ പകര്‍പ്പ്.
  2. കെട്ടിടം നിര്‍മ്മിക്കുന്നതിനും ആയതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഭരണസമിതി തീരുമാനം.
  3. കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് അനുമതി നല്‍കികൊണ്ടുള്ള പൊതുയോഗതീരുമാനം.
    (മേല്‍ തീരുമാനങ്ങളില്‍ ഏതുഫണ്ടില്‍ നിന്നും തുക ചെലവഴിയ്ക്കുന്നു എന്നും എത്ര തുക വരെ ചെലവഴിയ്ക്കാമെന്നും പൊതുഫണ്ടില്‍ നിന്നും ചെലവഴിയ്ക്കുന്ന തുക എത്ര തവണ കൊണ്ട് തിരിച്ചടയ്ക്കാമെന്നുമുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണം)
  4. മേല്‍ തീരുമാനങ്ങള്‍ ഡെ. ഡയറക്ടര്‍ക്ക് അംഗീകാരത്തിനു അപേക്ഷിയ്ക്കുന്നതിനുള്ള ഭരണസമിതി തീരുമാനം.
  5. പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയത്. (2 ലക്ഷത്തില്‍ കൂടുതല്‍ തുകയാണെങ്കില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തണം.)
  6. ഓഡിറ്റ് ചെയ്ത ബാക്കി പത്രം.
  7. അപേക്ഷയ്ക്ക് ഒരു മാസം മുന്‍പത്തെ താല്‍ക്കാലിക ബാക്കി പത്രം.
  8. സംഘം സെക്രട്ടറിയുടെ രേഖാമൂലമുള്ള അപേക്ഷ

മേല്‍ രേഖകള്‍ പ്രസിഡന്‍റ്, സെക്രട്ടറി, 2 കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്, ബന്ധപ്പെട്ട ക്ഷീര വികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം ഡെ.ഡയറക്ടര്‍ക്ക് സമര്‍പ്പിയ്ക്കേണ്ടതാണ്.

IV. കെട്ടിടം നിര്‍മ്മിച്ചതിന്‍റെ അനുമതി ലഭിയ്ക്കുന്നതിന്

  1. കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് മുന്‍കൂര്‍ അനുമതി ലഭിച്ചതിന്‍റെ പകര്‍പ്പ്.
  2. കെട്ടിടം നിര്‍മ്മിച്ചതിനും ഫണ്ട് ചെലവഴിച്ചതിനും അംഗീകാരം നല്‍കികൊണ്ടുള്ള പൊതുയോഗ തീരുമാനം.
  3. മേല്‍ തീരുമാനങ്ങള്‍ ഡെ.ഡയറക്ടര്‍ക്ക് അംഗീകാരത്തിന് അപേക്ഷിയ്ക്കുന്നതിനുള്ള ഭരണ സമിതി തീരുമാനം.
  4. വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  5. മുന്‍കൂര്‍ അനുമതി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ആയതിനുണ്ടായ വ്യക്തമായ കാരണം.
  6. പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്.
  7. സംഘം സെക്രട്ടറിയുടെ അപേക്ഷ

മേല്‍ രേഖകള്‍ പ്രസിഡന്‍റ്, സെക്രട്ടറി, 2 കമ്മറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്, ബന്ധപ്പെട്ട ക്ഷീര വികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം ഡെ.ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

V. കെട്ടിടഫണ്ടിലേയ്ക്ക് തുക വകമാറ്റുന്നതിന്

  1. കെട്ടിടഫണ്ടിലേയ്ക്ക് തുക വക മാറ്റുന്നതിനുള്ള ഭരണസമിതി തീരുമാനം.
  2. ടി ഭരണസമിതി തീരുമാനത്തിന് അനുവാദം നല്‍കികൊണ്ടുള്ള പൊതുയോഗതീരുമാനം.
  3. മേല്‍ തീരുമാനങ്ങള്‍ ഡെ.ഡയറക്ടര്‍ക്ക് അംഗീകാരത്തിന് അപേക്ഷിയ്ക്കുന്നതിനുള്ള ഭരണസമിതി തീരുമാനം.
  4. സംഘത്തിന്‍റെ 1 വര്‍ഷത്തെ പാലളവ് സ്റ്റേറ്റ്മെന്‍റ്
  5. ലാഭവിഭജന സ്റ്റേറ്റ്മെന്‍റ്
  6. സംഘം സെക്രട്ടറിയുടെ രേഖാമൂലമുള്ള അപേക്ഷ

മേല്‍ രേഖകള്‍ പ്രസിഡന്‍റ്, സെക്രട്ടറി, 2 കമ്മറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത് ബന്ധപ്പെട്ട ക്ഷീര വികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം ഡെ.ഡയറക്ടര്‍ക്ക്‌ സമര്‍പ്പിയ്ക്കേണ്ടതാണ്.

സര്‍വീസ് യൂണിറ്റുകള്‍

ജില്ലാ ഓഫിസ്‌

(എ) ഞങ്ങളുടെ ദൌത്യം

  1. ക്ഷീരവികസന മേഖലയില്‍ സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുക.
  2. പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വ്വഹിക്കുക.
  3. ക്ഷീര സഹകരണ ശൃംഖല ശക്തവും വ്യാപകവും ആധുനികവും ആക്കുക.
  4. വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതികളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുക.
  5. പൊതുജനങ്ങളുടെ അവകാശങ്ങള്‍ മാനിയ്ക്കുകയും അവരോട്‌ വിനയത്തോടെ പെരുമാറുകയും ചെയ്യുക.
  6. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനെയോ ഉദ്യോഗസ്ഥര്‍മാരേയോ സംബന്ധിച്ച പരാതികളില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി മറുപടി നല്‍കുക. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം, വിവരം കാര്യകാരണ സഹിതം പരാതിക്കാരനെ അറിയിക്കുക.
  7. പ്രാഥമിക ക്ഷീര സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ മേല്‍നടപടികള്‍ സ്വീകരിച്ച്‌ രജിസ്ട്രേഷനായി ഡയറക്‌ടറേറ്റിലേക്ക്‌ രണ്ടു മാസത്തിനകം അയയ്‌ക്കുക.
  8. പ്രാഥമിക ക്ഷീര സംഘം രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഈ വകുപ്പ്‌ നടപ്പിലാക്കുന്ന എല്ലാ പരിപാടികളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക.

(ബി) ഞങ്ങളുടെ കടമ

നിയമാവലി ഭേദഗതി

കേരള സഹകരണ സംഘം നിയമം വകുപ്പ്‌ 10, 11, 12 ചട്ടം 9

പൊതുയോഗം ചേര്‍ന്ന്‌ ഒരു മാസത്തിനകം രേഖകള്‍ ക്ഷീരവികസന ഓഫിസര്‍ മുഖേന ഡയറി രജിസ്‌ട്രാര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കണം.

  1. നിയമാവലി ഭേദഗതി ചെയ്യുന്നതിനുള്ള ഭരണസമിതി തീരുമാനം.
  2. നിയമാവലി ഭേദഗതി ചെയ്യുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള പൊതുയോഗതീരുമാനം.
  3. മേല്‍ തീരുമാനങ്ങള്‍ ഡെ.ഡയറക്ടര്‍ക്ക് അംഗീകാരത്തിന് അപേക്ഷിയ്ക്കുന്നതിനുള്ള ഭരണസമിതി തീരുമാനം.
  4. നിയമാവലി നിലവിലുള്ളത്. ഭേദഗതി ചെയ്യുന്നത്, കാരണം - ഇതിന്‍റെ 3 പകര്‍പ്പ്
  5. നിയമാവലിയുടെ പകര്‍പ്പ്
  6. ചട്ടം 9 പ്രകാരമുള്ള സ്റ്റേറ്റ്മെന്‍റ്
  7. പൊതുയോഗ നോട്ടീസ്
  8. പൊതുയോഗനോട്ടീസ് അംഗങ്ങള്‍ക്ക് നിയമാനുസൃതം നല്‍കിയിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം.
  9. സംഘം സര്‍ക്കിള്‍ സഹ.യൂണിയനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം.
  10. ജില്ലാ സഹകരണ ബാങ്കില്‍/മേഖലായൂണിയനില്‍ അംഗത്വം ഉണ്ടെന്നുള്ള സാക്ഷ്യപത്രം.
  11. വകുപ്പിന്‍റെ രശീതി ഹെഡില്‍ (0404-800-88 അദര്‍ ഐറ്റംസ്) 50/- രൂപ ചലാന്‍ അടച്ചത്.
  12. പ്രവര്‍ത്തന പരിധിയില്‍ മാറ്റം വരുത്തുന്ന ഭേദഗതിയാണെങ്കില്‍, സാക്ഷ്യപ്പെടുത്തിയ പഞ്ചായത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ മാപ്പും വാര്‍ഡു വിഭജനത്തിനു ശേഷം പഴയ വാര്‍ഡുകള്‍ ഏതെല്ലാം വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്നു എന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്.
  13. പ്രവര്‍ത്തന പരിധിയില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടെങ്കില്‍ അതിവ്യാപനമില്ലാ സര്‍ട്ടിഫിക്കറ്റ്.
  14. ഭേദഗതി ചെയ്യുന്ന ബൈലോക്ളോസിന്‍റെ നിലവിലുള്ളതും, ഭേദഗതിക്കുശേഷവും, ഭേദഗതി ചെയ്യുന്നതിന്‍റെ നീതീകരണവും, [റൂള്‍ 9(3) പൂര്‍ണ്ണരൂപത്തില്‍] എഴുതിയതിന്‍റെ പകര്‍പ്പ്‌-2 എണ്ണം.
  15. ഭേദഗതിക്കുശേഷം നിലവില്‍ വരുന്ന ബൈലോ ക്ളോസിന്‍റെ പൂര്‍ണ്ണരൂപം (സെക്രട്ടറി സാക്ഷ്യപ്പെടുത്തിയത്‌) 4 പകര്‍പ്പ്‌.
  16. സംഘം സെക്രട്ടറിയുടെ അപേക്ഷ.

മേല്‍ രേഖകള്‍ പ്രസിഡന്‍റ്, സെക്രട്ടറി, 2 കമ്മറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്, ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം ഡെ.ഡയറക്ടര്‍ക്ക് സമര്‍പ്പിയ്ക്കേണ്ടതാണ്.

ഉപചട്ടങ്ങള്‍ക്ക്‌ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ (പി.എഫ്., ഗ്രാറ്റുവിറ്റി, ദാനനിധി, കന്നുകാലി വികസനനിധി, സഹകരണ പ്രചരണനിധി).

  1. ഉപചട്ടങ്ങള്‍ക്ക് അംഗീകാരം വാങ്ങുന്നതിനുള്ള ഭരണ സമിതി തീരുമാനം.
  2. ഭരണസമിതി തീരുമാനത്തിന് അനുവാദം നല്‍കികൊണ്ടുള്ള പൊതുയോഗതീരുമാനം.
  3. പൊതുയോഗ തീരുമാനം, ഡെ.ഡയറക്ടറുടെ അംഗീകാരത്തിന് അപേക്ഷിയ്ക്കുന്നതിനുള്ള ഭരണസമിതി തീരുമാനം.
  4. പൊതുയോഗ നോട്ടീസ്
  5. പൊതുയോഗനോട്ടീസ് അംഗങ്ങള്‍ക്ക് നിയമാനുസൃതം നല്‍കിയിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം.
  6. പൊതുയോഗം അംഗീകരിച്ച ഉപചട്ടങ്ങളുടെ 4 പകര്‍പ്പ്.
  7. സംഘം സര്‍ക്കിള്‍ സഹ.യൂണിയനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം.
  8. ജില്ലാ സഹകരണ ബാങ്കില്‍/മേഖലായൂണിയനില്‍ അംഗത്വം ഉണ്ടെന്നുള്ള സാക്ഷ്യപത്രം.
  9. വകുപ്പിന്‍റെ രശീതി ഹെഡില്‍ (0404-800-88 അദര്‍ ഐറ്റംസ്) 50/- രൂപ ചലാന്‍ അടച്ചത്.
  10. സംഘം സെക്രട്ടറിയുടെ വ്യക്തമായ അപേക്ഷ.

ഇവ പ്രസിഡന്‍റ്, സെക്രട്ടറി, 2 കമ്മറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം അയച്ചുതരേണ്ടതാണ്.

ഉപചട്ടങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളാണെങ്കില്‍ ആയത് സംബന്ധിച്ച ഭരണസമിതി തീരുമാനം ഉപചട്ടങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതിന്‍റെ പകര്‍പ്പ് ഇവ പ്രസിഡന്‍റ്, സെക്രട്ടറി, 2 കമ്മറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത് ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി വ്യക്തമായ ശുപാര്‍ശ സഹിതം അയച്ചുതരേണ്ടതാണ്.

ക്ഷീര സഹകരണ സംഘങ്ങളിലെ ലാഭവിഭജനം

വകുപ്പ് 55 പ്രകാരം സംഘത്തിന്‍റെ അറ്റാദായം അല്ലാതെ യാതൊരു ഫണ്ടുകളുടെ വിഹിതവും ബോണസ് എന്ന നിലയിലോ, ലാഭവിഭജനം ആയോ, മറ്റേതെങ്കിലും വിധത്തിലോ അംഗങ്ങള്‍ക്കു വിതരണം ചെയ്യാവുന്നതല്ല.

വകുപ്പ് 56, ചട്ടം 53 - അറ്റാദായ വിഭജനം

  • കരുതല്‍ ധനം - 15% ത്തില്‍ കുറയാന്‍ പാടില്ല
  • സഹകരണ വിദ്യാഭ്യാസ ഫണ്ട് 5% ത്തില്‍ അധികരിക്കാന്‍ പാടില്ല.
  • ഡിവിഡന്റ് - ഓഹരി തുകയുടെ 10% അധികരിക്കാന്‍ പാടില്ല.
  • സംഘം നിയമാവലി പ്രകാരം വ്യാപാര തോതിനനുസരിച്ച് ബോണസ് നിയമാവലി നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള ഫണ്ടുകളുടെ രൂപീകരണം 10%ത്തില്‍ അധികരിക്കാത്ത തുക ദാനനിധി, നിയമാവലി പ്രകാരമോ, ബോണസ് ആക്ട് പ്രകാരമോ ജീവനക്കാര്‍ക്ക് ബോണസ്.

അപ്കോസ് സംഘങ്ങളുടെ ലാഭവിഭജനം

  • കരുതല്‍ ധനം - 15%
  • സഹകരണ വിദ്യാഭ്യാസ ഫണ്ട് - 5%
  • മേഖലായൂണിയന്‍ അധിക ഓഹരി - 5%
  • ഡിവിഡന്റ് - 9%
  • അറ്റലാഭത്തില്‍ നിന്നും മുകളില്‍ പറഞ്ഞതു കഴിച്ചുള്ള തുകയില്‍ നിന്നും ഉല്‍പ്പാദന ബോണസ് - 65%
  • കന്നുകാലി വികസന നിധി - 10%
  • ദാനനിധി - 10%
  • ജീവനക്കാരുടെ ബോണസ് - 10%
  • സഹകരണ പ്രചരണ നിധി - 5%
  • ബാക്കിതുക കരുതല്‍ ധനത്തിലേയ്ക്ക്. ബോണസ് അഡ്വാന്‍സ് നല്‍കുന്നത് സഹകരണ നിയമം വകുപ്പ് 55, സംഘം നിയമാവലി എന്നിവയ്ക്കു വിരുദ്ധമാകയാല്‍ രജിസ്ട്രാറുടെ മുന്‍ അനുമതി ആവശ്യമാണ്.

ബോണസ് അഡ്വാന്‍സിന് രജിസ്ട്രാറുടെ മുന്‍ അനുമതിക്ക് ആവശ്യമായ രേഖകള്‍

  1. അവസാന ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്
  2. ആഡിറ്റിനുശേഷമുള്ള ഓരോ വര്‍ഷത്തേയും വരവ് ചെലവ് കണക്ക്, വ്യാപാര കണക്ക്, ലാഭനഷ്ടകണക്ക്, ബാക്കി പത്രം (ഒന്നില്‍ കൂടുതല്‍ വര്‍ഷം ആഡിറ്റ് കുടിശിഖയുള്ള പക്ഷം)
  3. ഭരണ സമിതി, പൊതുയോഗ തീരുമാനങ്ങള്‍.
  4. മുന്‍കൂര്‍ ബോണസ് നല്‍കിയ വര്‍ഷത്തെ ആകെ വാങ്ങിയ പാല്‍ വില, അംഗങ്ങള്‍ നല്‍കിയ പാല്‍വില അംഗങ്ങള്‍ അല്ലാത്തവര്‍ നല്‍കിയ പാല്‍വില എന്നിവ കാണിക്കുന്ന സ്റ്റേറ്റ്മെന്‍റ്.

സംഘം ഡയറക്ടറി

 

മാനന്തവാടി ക്ഷീര വികസന ബ്ലോക്ക്

നം

സംഘത്തിന്റെ പേര്

മേല്‍വിലാസം

ഫോണ്‍ നമ്പര്‍

1

നല്ലൂര്‍നാട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 11 (ഡി ) ആപ്കോസ്

നല്ലൂര്‍നാട് പി ഓ , വയനാട്

+91 4935 241323

2

ദീപ്തിഗിരി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 13 (ഡി ) ആപ്കോസ്

എല്ലുമന്നം പി ഓ , വയനാട്

+91 4935 241288

3

കാട്ടിമൂല ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 1 (ഡി ) ആപ്കോസ്

പോരൂര്‍ പി ഓ , വയനാട്

+91 4935 266011

4

മാനന്തവാടി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ C-271 ആപ്കോസ്

മാനന്തവാടി

+91 4935 240330

5

പനമരം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ C-35 (ഡി ) ആപ്കോസ്

പനമരം പി ഓ , വയനാട്

+91 4935 220030

6

തോല്‍പ്പെട്ടി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 25 (ഡി ) ആപ്കോസ്

തോല്‍പ്പെട്ടി

+91 82474 244848

7

തലപ്പുഴ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ C-59 (ഡി ) ആപ്കോസ്

തലപ്പുഴ

+91 4935 256265

8

ആലാറ്റില്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 12 (ഡി ) ആപ്കോസ്

ആലാറ്റില്‍ പി ഓ തലപ്പുഴ

+91 4935 260560

9

പുതുശ്ശേരി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 18 (ഡി ) ആപ്കോസ്

പുതുശ്ശേരി പി ഓ

+91 4935 235420

10

കല്ലോടി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 4 (ഡി ) ആപ്കോസ്

എടവക പി ഓ

+91 4935 245188

11

കൈതക്കൊല്ലി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 31 (ഡി ) ആപ്കോസ്

ചിറക്കര പി ഓ മക്കിമല

+91 4935 256983

12

വെള്ളമുണ്ട ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 2 (ഡി ) ആപ്കോസ്

കട്ടയാട് പി ഓ

+91 4935 230254

13

നീലോം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 23 (ഡി ) ആപ്കോസ്

വന്നോട് പി ഓ

+91 4935 235846

14

കാട്ടിക്കുളം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ C-58 (ഡി ) ആപ്കോസ്

കാട്ടിക്കുളം പി ഓ

+91 4935 250284

15

നിരവില്‍പ്പുഴ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 20 (ഡി ) ആപ്കോസ്

മട്ടിലയം പി ഓ വെള്ളമുണ്ട

+91 4935 235154

16

കാരക്കമല കൊമ്മയാട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 21 (ഡി ) ആപ്കോസ്

കാരക്കമല പി ഓ

+91 4936 227342

17

തൃശ്ശിലേരി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 8 (ഡി ) ആപ്കോസ്

തൃശ്ശിലേരി പി ഓ

+91 4935 250524

18

കുന്നുമ്മല്‍ അങ്ങാടി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 31 (ഡി ) ആപ്കോസ്

തരുവണ പി ഓ

+91 4935 231330

19

തവിഞ്ഞാല്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ C-44 (ഡി ) ആപ്കോസ്

വരയാല്‍ പി ഓ

+91 4935 256474

20

മക്കിയാട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 10 (ഡി ) ആപ്കോസ്

മക്കിയാട് പി ഓ

+91 4935 235486

21

അപ്പപ്പാറ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 6 (ഡി ) ആപ്കോസ്

അപ്പപ്പാറ

+91 4935 210202

22

കായക്കുന്നു ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 32 (ഡി ) ആപ്കോസ്

കായകുന്നു

+91 4935 222654

23

പനവല്ലി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 33 (ഡി ) ആപ്കോസ്

പനവല്ലി പി ഓ തിരുനെല്ലി

+91 4935 250239

 

കല്പറ്റ ക്ഷീര വികസന ബ്ലോക്ക്

നം

സംഘത്തിന്റെ പേര്

മേല്‍വിലാസം

ഫോണ്‍ നമ്പര്‍

1

തരിയോട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 34 (ഡി ) ആപ്കോസ്

കാവുമന്നം പി ഓ

+91 4936 250281

2

തെനേരി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 40 (ഡി ) ആപ്കോസ്

കാക്കവയല്‍ പി ഓ

+91 4936 247366

3

കല്പറ്റ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 50 (ഡി )

മണിയങ്കോട്  പോസ്റ്റ്‌

+91 4936 202803

4

വെണ്ണിയോട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 15 (ഡി ) ആപ്കോസ്

കോട്ടത്തറ പോസ്റ്റ്‌

+91 4936 285349

5

വൈത്തിരി ക്ഷീര വ്യവസായ കോ ഓപ്പറെറ്റിവ്‌ സൊസൈറ്റി നമ്പര്‍ D 15 (ഡി ) ആപ്കോസ്

വൈത്തിരി പോസ്റ്റ്‌

+91 4936 255271

6

കാപ്പിക്കളം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 17 (ഡി ) ആപ്കോസ്

വാരാമ്പറ്റ പോസ്റ്റ്‌

+91 4936 273573

7

പടിഞ്ഞാറെത്തറ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 5 (ഡി ) ആപ്കോസ്

പടിഞ്ഞാറെത്തറ  പോസ്റ്റ്‌

+91 4936 273511

8

മൂപ്പൈനാട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 7 (ഡി ) ആപ്കോസ്

വടുവഞ്ചാല്‍ പോസ്റ്റ്‌

+91 4936 217247

9

പള്ളിക്കുന്ന് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ (ഡി )1940 ആപ്കോസ്

പള്ളിക്കുന്നു പോസ്റ്റ്‌

+91 4936 286733

10

തെക്കുംതറ ക്ഷീര വ്യവസായ കോ ഓപ്പറെറ്റിവ്‌ സൊസൈറ്റി നമ്പര്‍ D 36 (ഡി ) ആപ്കോസ്

തെക്കുംത്തറ പോസ്റ്റ്‌

+91 4936 250941

11

കുന്നമ്പറ്റ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 6 (ഡി ) ആപ്കോസ്

കുന്നമ്പറ്റ, മേപ്പാടി പോസ്റ്റ്‌

+91 4936 202482

12

ചിറ്റാലൂര്‍ കുന്നു ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 24 (ഡി ) ആപ്കോസ്

നടവയല്‍ പോസ്റ്റ്‌

+91 4936 211189

13

കുപ്പാടിത്തറ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 3 (ഡി ) ആപ്കോസ്

പുതുശ്ശേരിക്കടവ് പോസ്റ്റ്‌

+91 4936 273313

14

ചീക്കല്ലൂര്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 26 (ഡി ) ആപ്കോസ്

കണിയാമ്പറ്റ

+91 4936 289855

15

മടക്കിമല ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 28 (ഡി ) ആപ്കോസ്

മടക്കിമല

+91 4936 284375

16

ചൂരല്‍മല ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 30 (ഡി ) ആപ്കോസ്

വെള്ളാര്‍മല

+91 4936 235256

17

പൊഴുതന ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 34 (ഡി ) ആപ്കോസ്

പൊഴുതന പോസ്റ്റ്‌

+91 4936 276223

18

ചിത്രമൂല ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 35 (ഡി ) ആപ്കോസ്

കണിയാമ്പറ്റ പോസ്റ്റ്‌

+91 4936 286006

 

സുല്‍ത്താന്‍ ബത്തേരി ക്ഷീര വികസന ബ്ലോക്ക്

നം

സംഘത്തിന്റെ പേര്

മേല്‍വിലാസം

ഫോണ്‍ നമ്പര്‍

1

സീതമൌണ്ട് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 16 (ഡി ) ആപ്കോസ്

സീതമൌണ്ട്  പോസ്റ്റ്‌

+91 4936 234262

2

പാമ്പ്ര ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 51 (ഡി ) ആപ്കോസ്

മണല്‍വയല്‍ പോസ്റ്റ്‌

+91 4936 241390

3

കബനിഗിരി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 19 (ഡി ) ആപ്കോസ്

കബനിഗിരി പോസ്റ്റ്‌

+91 4936 234249

4

സുല്‍ത്താന്‍ ബത്തേരി കോ ഓപ്പറെറ്റിവ്‌ മില്‍ക്ക് സപ്ലൈ സൊസൈറ്റി ക്ലിപ്തം നമ്പര്‍ (ഡി ) 1843

ബത്തേരി പോസ്റ്റ്‌

+91 4936 220260

5

വരദൂര്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 17 (ഡി ) ആപ്കോസ്

വരദൂര്‍ പോസ്റ്റ്‌

+91 4936 289705

6

മീനങ്ങാടി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 29 (ഡി ) ആപ്കോസ്

മീനങ്ങാടി പോസ്റ്റ്‌

+91 4936

7

ചന്നോത്തുകൊല്ലി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 27 (ഡി ) ആപ്കോസ്

സീതമൌണ്ട്  പോസ്റ്റ്‌

+91 4936 234361

8

പെരിക്കല്ലൂര്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 7 (ഡി ) ആപ്കോസ്

പെരിക്കല്ലൂര്‍ പോസ്റ്റ്‌

+91 4936 234234

9

ശശിമല ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 22 (ഡി ) ആപ്കോസ്

ശശിമല പോസ്റ്റ്‌ പുല്‍പ്പള്ളി

+91 4936 240692

10

വാകേരി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W 14 (ഡി ) ആപ്കോസ്

വാകേരി പോസ്റ്റ്‌

+91 4936 229023

11

പുല്‍പ്പള്ളി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 23 (ഡി ) ആപ്കോസ്

പുല്‍പ്പള്ളി പോസ്റ്റ്‌

+91 4936

12

മുള്ളന്‍ കൊല്ലി ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ W D 62 (ഡി ) ആപ്കോസ്

മുള്ളന്‍ കൊല്ലി പോസ്റ്റ്‌

+91 4936 241069

13

അമ്പലവയല്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ D 1961 ആപ്കോസ്

തോമാട്ടുച്ചാല്‍ പോസ്റ്റ്‌

+91 4936 217215

14

നടവയല്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം

നടവയല്‍ പോസ്റ്റ്‌

+91 4936 214553

ഡയറി ഡയറക്ടറി ജില്ലാ ഓഫീസുകള്‍

ജില്ലാ ഓഫീസുകള്‍

 

നം.

ജില്ല

മേല്‍വിലാസം

ഫോണ്‍ നമ്പര്‍

1

തിരുവനന്തപുരം

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, പട്ടം, തിരുവനന്തപുരം

+91 471 2554986

2

കൊല്ലം

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, ബീച്ച് റോഡ്‌, കൊല്ലം

+91 474 2748098

3

പത്തനംതിട്ട,

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട

+91 468 2223711

4

ആലപ്പുഴ

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, കല്ലുപാലം പോസ്റ്റ്‌, ചുങ്കം ആലപ്പുഴ

+91 477 2252358

5

കോട്ടയം

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, ഈരയില്‍ കടവ്  കോട്ടയം  1

+91 481 2562768

6

ഇടുക്കി

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ

+91 486 2222209

7

എറണാകുളം

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പോസ്റ്റ്‌ , കൊച്ചി 30

+91 484 2422310

8

തൃശൂര്‍

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, മിനി സിവില്‍ സ്റ്റേഷന്‍ ചെമ്പുകാവ് പോസ്റ്റ്‌, തൃശൂര്‍

+91 487 2321660

9

പാലക്കാട്

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്

+91 491 2527137

10

മലപ്പുറം

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍

+91 483 2734944

11

കോഴിക്കോട്

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ അഞ്ചാം നില, മലാപറമ്പ് പോസ്റ്റ്‌, കോഴിക്കോട്

+91 495 2371254

12

വയനാട്

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് പോസ്റ്റ്‌ , വയനാട്

+91 493 6202093

13

കണ്ണൂര്‍

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍

+91 497 2702859

14

കാസര്‍ഗോഡ്‌

ഡെപ്യൂട്ടി ഡെയരക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ ഒന്നാം നില ഇ ബ്ലോക്ക് , കാസര്‍ഗോഡ്‌

+91 499 4255475

സംസ്ഥാന തലം

ക്ഷീര വികസന വകുപ്പ് ഡെയരക്ടരുടെ കാര്യാലയം

ക്ഷീര വികസന വകുപ്പ് ഡെയരക്ടരുടെ കാര്യാലയം 
പട്ടം പാലസ് പോസ്റ്റ്‌. തിരുവനന്തപുരം - 4

ഡയരക്ടര്‍

+91 471 2445749

ജോയിന്റ് ഡയരക്ടര്‍

ജോയിന്റ് ഡയരക്ടര്‍ (പ്ലാനിംഗ്)

+91 471 2440853

അഡ്മിനിസ്ട്രേറ്റിവ്‌ ഓഫീസര്‍

+91 471 2445799

ഫിനാന്‍സ് ഓഫീസര്‍

+91 471 2440853

 

കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കാര്യാലയം

കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കാര്യാലയം, 
ടി സി 11 / 20  തുമ്പുങ്കല്‍ മനോജ്‌ മന്ദിര്‍ ,
പ്ലാമൂട് , പി. എം. ജി. റോഡ്‌ ,  
പട്ടം പാലസ് പി ഓ. തിരുവനന്തപുരം

ചെയര്‍മാന്‍

+91 471 2723671

ചീഫ് എക്സിക്യുട്ടിവ്  ഓഫീസര്‍ 
ജോയിന്റ് ഡയരക്ടര്‍ (പ്ലാനിംഗ്)

+91 9447145749

സംസ്ഥാന തല ക്ഷീര പരിശീലന കേന്ദ്രങ്ങള്‍

നം

മേല്‍വിലാസം

ഫോണ്‍

1

ക്ഷീര പരിശീലന കേന്ദ്രം , പട്ടം , തിരുവനന്തപുരം. പിന്‍: 695024

+91 4712 554986

2

നാടന്‍ ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രം, ഓച്ചിറ പോസ്റ്റ്‌ , കൊല്ലം പിന്‍: 690526

+91 4762 698550

3

ക്ഷീര പരിശീലന കേന്ദ്രം, ആലത്തൂര്‍ , പാലക്കാട്

+91 4922 226040

4

ക്ഷീര പരിശീലന കേന്ദ്രം, ഈരയില്‍കടവ് , കോട്ടയം

+91 4812 302223

5

ക്ഷീര പരിശീലന കേന്ദ്രം, അരക്കിണര്‍ , ബേപ്പൂര്‍ നോര്‍ത്ത് പോസ്റ്റ്‌, കോഴിക്കോട്

+91 4952 414519

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate