Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

'കടക്നാഥ് ' എന്ന കോഴി

'കടക്നാഥ് ' എന്ന കോഴികളെ കുറിച്ച്

ലോകത്തിലാകെ 200-ലധികം കോഴിയിനങ്ങളുണ്ട്. മുട്ടയ്ക്കായും, ഇറച്ചിയ്ക്കായും, ഈ രണ്ടു ഗുണങ്ങൾ കോർത്തിണ് ക്കിയും അലങ്കാരത്തിനുമൊക്കെയായി വിവിധ ഇനങ്ങളെ ഉപയോഗപ്പെടുത്തി വരുന്നു.

മുട്ടയ്ക്കും ഇറിചിക്കും യോജിച്ചതാണ് നാടൻ കോഴിയിനങ്ങൾ.ഇന്ത്യയിൽ കണ്ടുവരുന്ന പ്രധാന നാടൻ കോഴിയിനങ്ങളാണ് തലശേരി, തിത്തിരിക്കാഴികൾ,നേക്കഡ് നെക്ക്, കടക്ക്നാഥ്, അസീൽ, നിക്കോബാറി, മിറി എന്നിവ. ഇവയിൽ തലശ്ശേരിക്കോഴികൾ പൂർണ്ണമായും കേരളത്തിൽ ഉത്ഭവിച്ചവയും 'നേക്കഡ് നെക്ക്' എന്ന ഇനം കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നതാണ്. എന്നാൽ ഇവയൊക്കെ

പിന്നിലാക്കി ഏറെ പ്രസിദ്ധി നേടി കഴിഞ്ഞ  ഒരു നാടന്‍ ജനുസ്സാണ്'കടക്നാഥ്‌'അല്ലെങ്കില്‍ 'കാലാമഷി' എന്ന് വിളിപേരുള്ള കരിങ്കോഴി. കരിങ്കോഴി കേരളത്തിന്റെ സ്വന്തം ഇനമാണന്നുള്ള തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാല്‍ കരിങ്കോഴിയുടെ ഉത്ഭവം മധ്യ പ്രദേശിൽ നിന്നാണ്. അവിടുത്തെ "ദിൽ ദിലാല എന്നീ അദിവാസി ഉരുകളിലും ജാവ് "നാട് എന്നീ ജില്ലകളിലും

ഇതു വ്യാപകമായി കാണപ്പെടുന്നു. ഗുജറാത്ത്, രാജഥാൻ എന്നീ അയൽസംസ്ഥാനങ്ങളിലും നാടനിനമായ കരിങ്കൊടി ധാരാളമായുണ്ട്. പ്രാപൂർത്തിയായ ഒരു പൂവൻകരിങ്കോഴിക്ക് ഏകദേശം ഒന്നര കിലോ തുക്കവും പിടയ്ക്ക് ഒരു കിലോ തൂക്കവമാണ്. തുവലുകൾ, ചുണ്ട്, കാലുകൾ,മാംസം എന്നിവയ്ക്കുള്ള കടുംകറുപ്പ് നിറമാണ് ഇവയുടെ സവിശേഷത. എന്നാൽ

പലരുടേയും ധാരണ മുട്ടം കറുപ്പ് നിറംമാണെന്നാണ്. ഇവയുടെ മുട്ടയ്ക്ക് ഇളം തവിട്ടു നിറവും ഏതാണ്ട് 45 ഗ്രാം ശരാശരി ഭാരവുമാണ്.

ഉയർന്ന രോഗപ്രതിരോധശേഷി,മാംസത്തിനും മുട്ടയ്ക്കമുള്ള സ്വീകാര്യത,ചുരുങ്ങിയ തീറ്റ ചെലവ്, ഉയർന്ന മാതൃത്വഗുണം എന്നിവ ഇൗയിനങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ കർശനമായ ജനിതകസംരക്ഷണ പ്രവർത്തനങ്ങളുടെ അഭാവം കരിങ്കോഴി ഉൾപ്പെടെ പല നാടൻ ഇനങ്ങളുടെയും എണ്ണത്തിൽ ഇന്ന് അപകടകരമാംവിധം കുറവുണ്ടാക്കിയിട്ടുണ്ട്.കേരളത്തിൽ കാണപ്പെടുന്ന നാടൻ കോഴികളുടെ എണ്ണത്തിലും ഈ കുറവ് പ്രകടമായിട്ടുണ്ട്.

സാധാരണ നാടൻകോഴിയുടെ ഗുണങ്ങളേക്കാളുപരി ചില പ്രത്യേകതകൾ കരിങ്കോഴികൾക്കുള്ളതായി പറയപ്പെടുന്നു. മറ്റ് കോഴികളെ അപേക്ഷിച്ച് കരിങ്കോഴി ഇറച്ചിയിൽ മാംസ്യം (ചോട്ടീൻ) അധികമാണെന്നും, കൊളസ്ട്രോളിന്റെ അളവ് തുലോം കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ വിവിധ തരം അമിനോ അമ്ളങ്ങൾ, ബീറ്റാ കരോട്ടിൻ, ബികോംപ്ളക്സ്, ലസിത്തിൻ, ഒമേഗാ കൊഴുപ്പിമളങ്ങൾ എന്നിവയുടെ കലവറയാണ് കരിങ്കോഴിയുടെ മാംസം, ആയതിനാലാകണം കരിങ്കോി.

ഴിയുടെ മാംസം വ്യാപകമായി ആയുർവേദമരുന്ന് നിർമ്മാണത്തിൽ ഉപയോഗിച്ചുവരുന്നത്. കൊളട്രോളിന്റെ അളവ് കുറവായതിനാൽ കരിങ്കോഴിയുടെ മാംസം ഹൃദ്രോഗികൾക്കും ഉപയോഗിക്കാംവുന്നതാണ്. കരിങ്കോഴിയുടെ മാംസം രക്തയോട്ടം

വർദ്ധിപ്പിക്കും, സ്ത്രീകളിലെ വന്ധ്യതയ്ക്ക് പരിഹാരമാണ്,പുരുഷൻമാരിലെ ലൈംഗികശേഷിവർദ്ധിപ്പിക്കും, എന്നൊക്കെയുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പല അവകാശ വാദങ്ങളുമുണ്ട്.ശാസ്ത്രീയ പരിശോധനകളും, ഗവേഷണങ്ങളും കൂടുതലായി നടന്നാൽ മാത്രമെ ഈ പറഞ്ഞതിന്റെയെല്ലാം ആധികാരികത നമുക്ക് ഊട്ടിഉറപ്പിക്കാനാ

കൂ. എന്നാൽ ഈ വാർത്തകൾ ഒരു പരിധിവരെ ഈ ജനുസ്സിന്റെ വംശ വർദ്ധ നയ്ക്കും നമ്മുടെ സംസ്ഥാനത്ത് ഇത്തരം കോഴികൾക്ക് നല്ല ഡിമാന്റ് ഉണ്ടാക്കാനും സഹായിച്ചു.ഇന്ന് കേരളത്തിൽ പല കർഷകരും ലാഭകമായി കരിങ്കോഴി ഫാം നടത്തുന്നുണ്ട്. ഇവയ്ക്ക് മോഹവിലതന്നെയാണ് കൂടുതൽ ആൾക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. വ്യാസാായികമായുള്ള മുട്ടക്കോഴി വളർത്തൽ അത്രയധിക  ലാഭകരമല്ലാത്ത സംസ്ഥാനമായ കേരളത്തിന് കരിങ്കോഴി, മറ്റ് അലങ്കാരക്കോഴി വളർത്തൽ എന്നിവ മൃഗസംരക്ഷണമേഖലയില്‍ പുത്തന്‍ ഉണര്‍വാണ് നൽകിയിരിക്കുന്നത്. കൂടാതെ അടുക്കളാവശിഷ്ടിട്ടം പാഴായിപ്പോകുന്ന ആഹാരസാധനങ്ങളും ഫല പദമായി ഉപയോഗിക്കാനാവുമെന്നതും അടുക്കളത്തോട്ടത്തിനും പൂന്തോട്ടത്തിനുമുളള ജൈവ ലഭ്യത വർദ്ധിക്കുന്നുവെന്നതും നാടൻകോഴി വളർത്തലിന്റെ ഗുണങ്ങളാണ്. ചികഞ്ഞു തീറ്റ തേടുന്ന ഇത്തരം കോഴികൾ കീടങ്ങളെ തിന്നു നശിപ്പിക്കുകയും മണ്ണിന് ഇളക്കമുണ്ടാക്കി ജലസംഭരണശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആയതിനാൽഇത്തരത്തിലുളള നാടൻ കോഴികളുടെ ജനിതക സംരക്ഷണം കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന്

നാം തിരിച്ചറിയണം.

കടപ്പാട്:കേരള കർഷകൻ

3.09302325581
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top