অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓമന പക്ഷികൾ

ഓമന പക്ഷികൾ

വരുമാനവും ഒപ്പം വിനോദവുമാണ് ഓമനപക്ഷിവളര്ത്തലിലൂടെ ലഭിക്കുന്നത്. പക്ഷിവളര്ത്തലില് ഏറ്റവും ലാഭം കൊയ്യാന് സാധിക്കുന്ന മേഖലയാണ് ലൌബേഡ്സ് വളര്ത്തലും വില്പ്പനയും. കേരളത്തില് പലസ്ഥലങ്ങളിലായി നിരവധി ലൌബേഡ്സ് വില്പ്പന കേന്ദ്രങ്ങളുണ്ട്. ഇന്ത്യന് ലൌബേഡ്സും  ആഫ്രിക്കന് ലൌബേഡ്സുമാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഇനങ്ങള്. റെഡ്ഐ, അരുളി,ഓര്ഡിനറി എന്നിവയാണ് ഇന്ത്യന് വംശത്തില്പ്പെട്ട ലൌബേഡുകള്. ഇതിന് 300-450 രൂപ വിലവരുന്നവയാണ്. ലുപ്പിന ,ഫീഷര്, ഫീസ്പേയ്സ്, ബ്ലൂമാസ്ക്, ബ്ലാക്ക്മാസ്ക്ക് എന്നിവയാണ് ആപ്രിക്കന് ലൌബേഡ്സിലെ പ്രധാനികള്. ഇതില് ലുപ്പിനയുടെ നിറം മഞ്ഞയാണ്. ഫീഷറിന്റെ ചുണ്ടിനാണ് പ്രത്യേകത. ചുവപ്പുനിറമായിരിക്കും ഇതിന്റെ ചുണ്ടിന്. ബാക്കി ഭൂരിഭാഗം ലൌബേഡ്സിന്റേയും ചുണ്ടുകളുടെ നിറം വെള്ളയായിരിക്കും. ബ്ലാക്ക്മാസ്ക്കാണ് വിലയിലെ രാജാവ്. 4500 രൂപയാണ് ഇതിന്റെ മാര്ക്കറ്റ് വില. പച്ചനിറം, ചുണ്ട് ചുവപ്പ്,മുഖത്തിന് ചുവപ്പില് കറുപ്പ് ഷെയ്ഡും ചേര്ന്നുള്ള നിറമാണ് ഇതിന്റെ പ്രത്യേകത. മറ്റ് ആഫ്രിക്കന് ഇനങ്ങള്ക്ക് 2500-3000 രൂപയാണ് വില.

ജനുവരി മുതല് ഏപ്രില് അവസാനം വരെയുള്ള സമയമാണ് ലൌബേഡ്സിന്റെ സീസണ് എന്നുപറയുന്നത്. കൂട്ടില്ത ന്നെ നിര്മ്മിച്ചു നല്കിയിരിക്കുന്ന കലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. ഇവ തന്നെ അടയിരിക്കുന്നു. ഒരുമാസ കൊണ്ട് പൂര്ണ്ണ വളര്ച്ചയെത്തി കുഞ്ഞങ്ങള് കലത്തിനു വെളിയില് വരും. കുഞ്ഞുങ്ങളുടെ വളര്ച്ചയ്ക്ക് ബ്രഡുനല്കുന്നതാണ് നല്ലതെന്ന് വ്യാപാരികള് പറയുന്നു. മറ്റുള്ളവയ്ക്ക് സൂര്യകാന്തിചെടിയുടെ വിത്ത് ചെറുപയര്, തിന ചോളം എന്നിവയാണ് പ്രധാനമായും നല്കുന്നത്. ഏകദേശം രണ്ടര മായമാകുന്പോള് വില്പ്പന നടത്താമെന്ന് വ്യാപാരികള് പറയുന്നു. ഇവയെ വളര്ത്തുന്നതിന് നല്ലതും വൃത്തിയുള്ളതുമായ കൂടുകളാണ് പ്രധാനമായും വേണ്ടത്. ഇവയ്ക്കു നല്കുന്ന വെള്ളവും ഭക്ഷണവും ഓരോദിവസവും മാറ്റി നല്കണം. നല്ല പരിപാലനം നല്കിയാല് നല്ല ലാഭവും കണ്ടെത്താം. ഒരുമാസം 100-150 എണ്ണം വരെ വില്ക്കാന് സാധിക്കുന്നുണ്ടെന്ന് കോട്ടയത്തെ കിംഗ്സ് അക്ക്വേറിയം ഉടമകളായ നിസാറും ജിനീഷും പറയുന്നു. പക്ഷി വളര്ത്തലില് താത്പര്യമുള്ളവര്ക്ക് എളുപ്പത്തില് ലാഭം ഉണ്ടാക്കുവാന് സാധിക്കുന്ന ഒന്നാണ് ലൌബേഡ്സ് വളര്ത്തല്. വീടിന്റെ മോടികൂട്ടുന്നതിന്റെ ഭാഗമായി നിരവധി ആളുകള് ഇന്ന് ലൌബേഡ്സിനെ വളര്ത്തുന്നുണ്ട്.

ഓമന പക്ഷികളുടെ കൂടും തീറ്റക്രമവും

മുഖ്യമായും മാനസീകോല്ലാസം പകര്ന്നുകൊടുക്കുന്ന പക്ഷികളെയാണ് ഓമനപക്ഷികള് എന്നുപറയുന്നത്. പല വികസിത രാജ്യങ്ങളിലും മാനസീകവും ശാരീരികവുമായ പല വിഷമതകളുടേയും അതിജീവനത്തിന് അരുമകളായ ജീവികളെ ഉപയോഗിച്ചുവരുന്നു. പെറ്റ്തെറാപ്പി എന്ന പേരില് ഒരു ചികിത്സാശാഖതന്നെയുണ്ട്. ഏകാന്തതയെ ചെറുക്കനും സ്വഭാവരൂപീകരണത്തിന് സഹായിക്കാനും ഇത്തരം ജീവികളെ പ്രയോജനപ്പെടുത്തുന്നു.

പ്രതിഫലം ഒന്നും ഇച്ഛക്കാതെ നമ്മുടെ വീടുകളില് ചെറുകൂടുകളില് പലതരത്തിലുള്ള ഓമനപക്ഷികശേയും പലരും വളര്ത്താറുണ്ട്. ഇത്തരത്തലുള്ള പക്ഷികളാണ് തത്ത, കുയില്, മൈന, പ്രാവ് തുടങ്ങിയവ. കൂടാതെ വേറേയും പല ഓമനകളുണ്ട്. ശരിയായ പാര്പ്പിടവും തീറ്റയുമില്ലെങ്കില് ഇവയുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു.

പക്ഷുക്കൂടിന്റെ വലുപ്പവും ആകൃതിയും പക്ഷികളുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. കന്പികൊണ്ടുണ്ടാക്കിയ ദീര്ഘചതുരാകൃതിയിലുള്ള കൂടുകളാണ് ഉത്തമം. കൂട്ടില് പറന്നു കളിക്കാനുള്ള സ്ഥലവും വിശ്രമസ്ഥലവും അഭയസ്ഥലവും ഉണ്ടായിരിക്കണം. പ്രാവുകള്ക്ക് മരം കൊണ്ടുണ്ടാക്കിയ മുന്പില് ചെറിയ വാതിലുകളുള്ള കൂടുകളോ തൂക്കിയിടാവുന്നതരം കൊട്ടകളോ കൂടുകളായി ഉപയോഗിക്കാം. ഏതുതരം കൂടായാലും ഒരു നല്ല തറ അതിനണ്ടായിരിക്കണം. അത് വൃത്തിയാക്കാന് എളുപ്പമുള്ളതുമായിരിക്കണം. വലുപ്പമുള്ളവയ്ക്ക് മരംകൊണ്ടോ കോണ്ക്രീറ്റ്കൊണ്ടോ ണ്ണുകൊണ്ടോ ഉണ്ടാക്കിയ തറയില് വയര്നെറ്റ്, കന്പി എന്നിവകൊണ്ടുണ്ടാക്കിയ കൂടുവെയ്ക്കാം. നിലത്ത് കുറച്ച് വിരി ഇട്ട് കൊടുക്കണം. കൂട്ടിനുള്ളില് ഒരു മരകൊന്പ് ഉയരത്തില് വച്ചുകൊടുക്കുന്നത് നല്ലതാണ്. കൂടുകള്ക്ക് മോല്ക്കൂരയും വേണം.

പക്ഷികളുടെ തല അഴികള്ക്കിടയില്പ്പെട്ട് അപകടം ഉണ്ടാവാതിരിക്കാന് അഴികള്തമ്മിലുള്ള അകലം പരമാവധി കുറയ്ക്കണം. തുരുന്പുപിടിക്കാത്ത സ്റ്റീല്കൊണ്ടുണ്ടാക്കി കൂടുകള് വൃത്തിയാക്കാന് എളുപ്പമാണ്. ഏതുതരം കൂടായാലും അതിന്റെ വാതില് ആവശ്യനുസരണം വലുപ്പമുള്ളതായിരിക്കണം. പക്ഷികള് കാഷ്ഠത്തില് ചവിട്ടിനില്ക്കുന്ന അവസ്ഥ ഒഴിവാക്കണം.

പക്ഷികള്ക്ക് ഇരിക്കാനും ചാഞ്ചാടാനുമുള്ള സൌകര്യം കൂട്ടില് വേണം. ആടിക്കളുക്കാന് കന്പികൊണ്ടോ കയറുകണ്ടോ സൌകര്യം ഉണ്ടാക്കാം. വെള്ളപാത്രങ്ങളും തീറ്റപാത്രങ്ങളും മരകന്പുകൊണ്ടോ മുളതടികൊണ്ടോ നിര്മ്മിക്കാം. ധാന്യങ്ങളും പൊടിയിനങ്ങളും കൊടുക്കാന് തുറന്ന പാത്രമാണ് നല്ലത്. ഈ പാത്രങ്ങളില് കാഷ്ഠം വീഴാതിരിക്കാന് ശ്രദ്ധിക്കണം.

ഓനമപക്ഷികള്ക്ക് താരതമ്യേന കൂടുതല് തീറ്റ ആവശ്യമാണ്. ചില പക്ഷികള് അവയുടെ ശരീരഭാരത്തേക്കാള് കൂടുതല് തീറ്റ തിന്നുന്നു. പോഷകങ്ങള് അടങ്ങിയ തീറ്റ യഥേഷ്ടം ലഭ്യമാക്കുന്നില്ലെങ്കില് ദിനംപ്രതി രണ്ടുപ്രാവശ്യമെങ്കിലും നല്കണം. ശുദ്ധജലത്തിന് പുറമേ മാംസ്യം,അന്നജം,കൊഴുപ്പ്, ജീവകങ്ങള്, ധാതുലവണങ്ങള് എന്നിവ അടങ്ങിയതായിരിക്കണം തീറ്റ.

വിത്തുകള്,പഴങ്ങള്, പച്ചക്കറികള് എന്നിവയ്ക്കുപുറമേ ചിലയിനം ജീവികളേയും താറ്റയില് ഉള്പ്പെടുത്താം.പയര്വര്ഗ്ഗങ്ങല്, അണ്ടിപ്പരിപ്പ്, മാംസം,ക്ഷീരോല്പ്പന്നങ്ങള് എന്നിവ കൊടുക്കാം. പക്ഷികള്ക്ക് യഥേഷ്ടം ശുദ്ധജലം നല്കണം. എല്ലാ ശരീരധര്മ്മങ്ങളുലടേയും നിര്വഹണത്തിന് ജലം മുഖ്യഘടകമാണ്. ചെറുപക്ഷികള്ക്ക് ഒരുദിവസം മൂന്നുടീസ്പൂണ്ടവരേയും തത്തവര്ഗ്ഗത്തിലുള്ളവയ്ക്ക് എട്ടുസ്പൂണ് വരേയും വലിയ ഓമനപക്ഷികള്ക്ക് പതിനഞ്ച് സ്പൂണും വെള്ളം ആവശ്യമാണ്.

പക്ഷികള്ക്കുകൊടുക്കുന്ന വിത്തുകള് മുളപൊട്ടാത്തതും കൃമികീടബാധയേല്ക്കാത്തതുമായിരിക്കണം. 10-20 ശതമാനം  വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തില് ഉണ്ടാവണം. പക്ഷിത്തീറ്റയില് അഞ്ചുശതമാനം വരെ മാംസവും ക്ഷീരോല്പ്പന്നങ്ങളും ഉള്പ്പെടുത്തണം. എളുപ്പം കേടുവരുന്നതിനാല് മാംസവും ക്ഷീരോല്പ്പന്നങ്ങളും അരമണിക്കൂറില് കൂടുതല് തുറന്ന് വയ്ക്കരുത്. വേവിച്ച പയറുവര്ഗ്ഗങ്ങള് 5-10 ശതമാനം വരെ ആഹാരത്തില്പ്പെടുത്താം. തീറ്റയില് ഗ്രിറ്റ് അഥവ മണല് ചേര്ക്കുന്നതുവഴി കാല്സ്യം തുടങ്ങിയ മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താം. ഉപ്പ് അധികമാവാതിരിക്കാന് ശ്രദ്ധിക്കണം.

പലതരം പക്ഷികളും പലതരം തീറ്റയെടുക്കുന്ന സ്വഭാവക്കാരാണ്. മൈനകള് പ്രാണികളെ കൂടുതല് തിന്നുന്നു. തത്തകള്ക്ക് കൂടുതല് ധാന്യമാണ് താല്പര്യം. പയര്,മുതിര, അരി, ഗോതന്പ്,പച്ചക്കറിവര്ഗ്ഗങ്ങള്, ചോളം, വിത്തിനങ്ങള്, പൊടിയിനങ്ങള്, പച്ചിലകള്, കോഴിത്തീറ്റകള്, ധാതുലവണങ്ങള്, ജീവകങ്ങള് എന്നിവയോല്ലാം തീറ്റയില്പ്പെടുത്താം.

ചെറിയ കഞ്ഞുങ്ങള്ക്ക് വായിലുള്ള തീറ്റ തള്ളിയിറക്കികൊടുക്കണം. ഇതിനായി തീപ്പെട്ടിക്കൊള്ളി, മരച്ചീള് തുടങ്ങിയ സാധനങ്ങള് ഉപയോഗിക്കാം. കുഞ്ുങ്ങള്ക്ക് അരമണിക്കൂര് ഇടവിട്ട് തീറ്റ നല്കാം. പുഴുങ്ഹിയ മുട്ട ചതച്ചത്, ബിസ്ക്കറ്റ്പൊടി, ചെറിയ പുഴുക്കള്, പാലില്മുക്കിയറൊട്ടി എന്നിവയും ചെറിയ അളവില് പയര് വര്ഗ്ഗങ്ങളും നല്കാം.

കുഞ്ഞികുരുവി

ഓലഞാലിക്കുരുവി എന്ന പുത്തന്പ്പാട്ടുകോള്ക്കുന്പോള്മ നസ്സില് ഗൃഹാതുരത്വം ഉണരുന്നുണ്ടോ? തൊടിയിലെ മരങ്ങളില് തൂങ്ങിയാടി മനോഹരമായ കൂട് നെയ്തൊരുക്കുന്ന ആറ്റക്കുരുവികളെ ഓര്മ്മയുണ്ടോ? നമ്മുടെ പ്രിയപ്പെട്ട കുഞ്ഞികുരുവികളോട് സാദൃശ്യമുള്ള ചറുകിളികളാണ് ഫിഞ്ചുകള്. ഒപ്പം വയല്ക്കിളികള് എന്ന ഓമനപ്പേരില് വിളിക്കാവുന്ന ജാവപക്ഷികളുമുണ്ട്. കുഞ്ഞുപക്ഷികളെങ്കിലും വിപണിയില് ഏറെ പ്രിയമുള്ള ഇവര് ചിറകുകളുടെ വര്ണ്ണവ്യത്യാസംകൊണ്ടും മധുരമാര്ന്ന സ്വരവിന്യാസത്താലും അതിവേഗ ചലനങ്ങള്കൊണ്ടും പക്ഷിപ്രേമികളലുടെ മനസ്സ് കീഴടക്കികഴിഞ്ഞിരിക്കുന്നു.

ഫിഞ്ചുകളുടെ വിസ്മയലോകം

നമ്മുടെ തൂക്കണാംകുരുവികളുടെ രൂപസാദൃശ്യം പേറുന്ന ഫിഞ്ചുകള് കേവലം 10-15 സെ.മീ. വലുപ്പമുള്ള കുഞ്ഞിക്കിളികളാണ്. സീബ്രഫിഞ്ച്, ബംഗാളീസ് ഫിഞ്ച്, ഗൂള്ഡിയര്ഫിഞ്ച്, കട്ട്ത്രോട്ട് ഫിഞ്ച്, ഗ്രാസ്ഫിഞ്ച്, സ്റ്റാര്ഫിഞ്ച്, കാര്ഡിനല് ഫിഞ്ച് തുടങ്ങിയ വിപുലമായ ഇന വൈവിധ്യം  ഫിഞ്ചുകളിലുണ്ട്. വാക്സ്ബില്സ്, നണ്സ് എന്നിവയും ഇവരുടെ കുടുംബക്കാര്തന്നെ.

ചെറിയ കണ്ണികളുള്ള  വലക്കൂടുകളാണ് ഫിഞ്ചുകളെ പാര്പ്പിക്കാന് ഉത്തമം. ഒരുജോഡിയെ പാര്പ്പിക്കാന് 1X1X2 അടിവിസ്തീര്ണ്ണമുള്ള കൂടുകള് മതി. ജന്മശത്രുക്കളായ ഉറുന്പുകള് പല്ലികള് എന്നിവയില് നിന്നും സംരക്ഷണം നല്കണം. കൂടുവൃത്തിയായി സൂക്ഷിച്ചും കൂടിന്റെ കാലുകള് വെള്ളത്തില് ഉറപ്പിച്ചു നിര്ത്തിയും ഉറുന്പുകളെ അകറ്റാം. മഞ്ഞള്പ്പൊടി വിതറുന്നതും നല്ലതാണ്. കൂടുണ്ടാക്കാന് ഉപയോഗിക്കുന്ന പലകളുടെ വിടവ് പല്ലികള്ക്ക് കടക്കാന്കഴിയാത്തവിധമായിരിക്കണം. പുതുവെള്ളത്തില് കുളിക്കുന്ന പതിവുള്ളതിനാല് വെള്ളപാത്രത്തിലെ വെള്ളം ദിവസേന മാറ്റിവെയ്ക്കണം.

കുതിര്ത്ത് ചതച്ച തിന, കടല, ചെറുപയര്,നീളമുള്ള പച്ചപ്പയര് അരിഞ്ഞത് എന്നിവ തീറ്രയായി നല്കാം.പ്രജനന സമയത്ത് ബ്രഡ് പാലില് കുതിര്ത്ത് നല്കാം. ഒപ്പം ജീവനുള്ള പ്രാണികള് , പഴമീച്ചകള്, പുഴുക്കള് എന്നിവ നല്കണം. തൂവലുകളുടെ വര് തീഷ്ണത കൂട്ടാന് കാരറ്റ് പുഴുങ്ങിയത്, മരക്കരി, കണവനാക്ക്, ചുടുകട്ടപ്പൊടി എന്നിവയും തീറ്റയില് ചേര്ത്തു നല്കാം.

ഒരു വയസ്സെത്തുന്പോള് ഫിഞ്ചുകളെ ഇണചേര്ക്കാം. വര്ഷത്തില് മൂന്നുനാലുതവണ പ്രജനനനം നടക്കാറുണ്ട്. സ്വന്തമായി അടയിക്കാന്കൂട് ഒരുക്കുന്നവരാണ് ഇവര്. ചിരട്ട അറയായി ഉപയോഗിക്കാന് ഉത്തമം. ചകിരി, പുല്നാന്പുകള്, തണ്ടുകള്,കൊതുന്പ്, ഇവയൊക്കെ കൂടുകൂട്ടാന് ഒരുക്കിക്കൊടുക്കാവുന്നതാണ്. ഒരുസമയത്ത്  പിടക്കിളികള് 5-6 മുട്ടകളിടുന്നു. പെണ്കിളികള് മമുഴുവന് സമയം അടയിരിക്കുകയും 11-13 ദിവസത്തിനുള്ളില് മുട്ട വിരിയുകയും ചെയ്യുന്നു. ആദ്യ ആഴ്ച ഇണക്കിളികള് ചേര്ന്ന് കുഞ്ുങ്ങളെ ഊട്ടുന്നു. മൂന്നാഴ്ച കഴിയുന്പോള് കുഞ്ഞൂങ്ങള് സ്വതന്ത്രരാവുന്നതോടെ പെണ്കിളി വീണ്ടും മമുട്ടയിട്ടുതുടങ്ങുന്നു.

കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണരീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

അലങ്കാരപ്പക്ഷികളെ വളര്‍ത്തല്‍, പ്രജനനം, വിപനണം എന്നിവ ഭാരതത്തിലുടനീളം ഇന്ന് ചെറുകിട കൃഷിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍നിന്നു സഹായങ്ങളില്ലാതെതന്നെ ഇത്തരത്തിലുള്ള നൂതന കൃഷിരീതികള്‍ വ്യാപിക്കുന്നതു പ്രശംസയര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ അവയുടെ പരിചരണത്തിലുള്ള പോരായ്മകള്‍ പക്ഷികളുടെ പ്രജനനത്തിലും സ്വഭാവരീതികളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഓരോ ഇനം പക്ഷികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാലന രീതികളാണുള്ളത്.

അരുമപ്പക്ഷികളില്‍ കുഞ്ഞന്‍മാരായ ഫിഞ്ചുകളുടെ പരിചരണ പ്രജനന രീതികളെപ്പറ്റിയാണ് ഈ ലക്കത്തില്‍ പരാമര്‍ശിക്കുന്നത്. തിന, തുളസിയില എന്നിവയാണ് സാധാരണയായി പലരും ഫിഞ്ചുകള്‍ക്കു നല്കാറുള്ളത്. സീബ്രാ ഫിഞ്ച്സ്, കട്ട്ത്രോട്ട് ഫിഞ്ച്സ്, കോര്‍ഡന്‍ ബ്ളൂ ഫിഞ്ച്സ് , ജാവാ കുരുവികള്‍ ബംഗാളി ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ് , ലോംഗ്ടെയ്ല്‍ ഫിഞ്ച്സ് ഗോള്‍ഡിയന്‍ ഫിഞ്ച്സ്, സ്റാര്‍ ഫിഞ്ച്സ് എന്നിവ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഫിഞ്ച് ഇനങ്ങളാണ്.

ഫിഞ്ചുവര്‍ഗങ്ങള്‍ എല്ലാംതന്നെ അവരുടേതായ സാമൂഹിക ചുറ്റുപാടില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ വലിയ കൂടുകളൊരുക്കുവാന്‍ ശ്രദ്ധിക്കണം. കൂടിനുപയോഗിക്കുന്ന വലയുടെ കണ്ണികളുടെവലിപ്പം അര ഇഞ്ചോ അതില്‍ താഴെയോ ആകുന്നതാവും ഉത്തമം. ഇത്തരം വലകള്‍ ഉപയോഗിച്ചാല്‍ ഫിഞ്ചുകള്‍ക്കും അവയുടെ മുട്ടകള്‍ക്കും ഭീഷണിയാകുന്ന ഉരഗങ്ങളില്‍നിന്നു സംരക്ഷണം നല്കാന്‍ സാധിക്കും.

ഒരു ജോടി ഫിഞ്ചിനു ഒന്നര മുതല്‍ രണ്ടു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടുകളുടെ വലിപ്പം കൂടുന്നതിനുസരിച്ച് അവയുടെ രോഗപ്രതിരോധശേഷിയും കൂടും. കാരണം വലിയ കൂടുകളില്‍ പറന്നുടക്കുന്നതിലൂടെ വ്യായാമമാകും, അത് ആരോഗ്യത്തിനു നല്ലതാണ്. ഫിഞ്ചുകള്‍ തുറസായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും വസിക്കുന്നവ ആയതിനാല്‍ വലിയ കൂടുകളൊരുക്കുമ്പോള്‍ അവയില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്. ഇത്തരം ചെടികളില്‍ വന്നിരിക്കുന്ന ചെറുപ്രാണികളെ പക്ഷികള്‍ ആഹാരമാക്കുകയുംചെയ്യും.

പ്രജനത്തിനായുള്ള കൂടൊരുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രജനത്തിനായി മണ്‍കുടങ്ങള്‍, മരപ്പെട്ടികള്‍, ചിരട്ട എന്നിവ കൂടിനുള്ളില്‍ വവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാം. ഇതുവഴി അവയ്ക്ക് ഇഷ്ടാനുസരണം പ്രജനന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഫിഞ്ചുകള്‍ പ്രകൃതിദത്ത കൂടു നിര്‍മിക്കുന്നതില്‍ അതിസമര്‍ഥരാണ്. അതിനായി കൂടിനുള്ളില്‍ ചകിരിനാരുകള്‍, പഞ്ഞി, ചെറിയ ഓലക്കീറുകള്‍, നീളമുള്ള ഉണങ്ങിയ പുല്ല് എന്നിവ നല്കണം. ഇത്തരം കൂടുകളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും. ഫിഞ്ചുകളെ വളര്‍ത്തുന്നവരുടെ ഒരു പൊതു പരാതിയാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു അല്ലെങ്കില്‍ മറ്റുള്ളവ ഇവയെ ആക്രമിക്കുന്നു എന്നുള്ളത്. ഫിഞ്ചുകള്‍ സ്വയം മെയുന്ന കൂടുകളില്‍ ഇത്തരം പ്രശ്ങ്ങള്‍ കുറവുള്ളതായി കണ്ടുവരുന്നു.

ഭക്ഷണക്രമം

പൊതുവായി നല്കാറുള്ള തിനയോടൊപ്പം പലതരം ചെറുധാന്യങ്ങള്‍ നല്കുന്നത് നല്ലതാണ്. റാഗി, നുറുക്കിയ ഗോതമ്പ്, ചെറുപയര്‍ നുറുക്കിയത് എന്നിവ നല്കാം. ഇവയോടൊപ്പംതന്നെ തിന, ഗോതമ്പ്, ചെറുപയര്‍ എന്നിവ മുളപ്പിച്ച് അവയുടെ നാമ്പുകള്‍ ശരാശരി രണ്ടു ദിവസം വളര്‍ച്ചവരുമ്പോള്‍ ഉപയോഗിക്കാം. ഉണങ്ങിയ ധാന്യങ്ങളേക്കാളും പ്രിയം മുളപ്പിച്ച ധാന്യങ്ങളും അവയുടെ ഇലകളുമാണെന്നു കാണാം.

എല്ലാത്തരം ഫിഞ്ചുകളും ചെറുപ്രണികളെയും പുഴുക്കളെയും മറ്റും കഴിക്കുന്നവയാണ്. അത്തരം പുഴുക്കളെ നിസാരമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇതിനായി ഒരു ബ്രഡില്‍ അലപം പാലൊഴിച്ച് കുതിര്‍ത്ത് രണ്ടുദിവസം വച്ചാല്‍മതി. ഇങ്ങനെയുണ്ടാകുന്ന പുഴുക്കളെ ഫിഞ്ചുകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതുഭക്ഷണശീലങ്ങളോട് പരിചയപ്പെടാന്‍ അല്പം കാലതാമസമെടുത്തേക്കാം.

മുളപ്പിച്ച ധാന്യങ്ങളോടൊപ്പംതന്നെ മുരിങ്ങ, മല്ലി, പുതിന തുളസി, പനിക്കൂര്‍ക്ക തുടങ്ങിയവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രജനനം എളുപ്പമാകും. കാരണം ഇത്തരം ഇലകളില്‍ ഫോളിക് ആസിഡിന്റെ അംശം വളരെ കൂടുതലാണ്. കൂടാതെ പുഴുങ്ങിയ മുട്ട, ബ്രഡ്, മറ്റു ധാതുലണങ്ങള്‍, വൈറ്റമിന്‍ മരുന്നുകള്‍ എന്നിവ ഒരുമിച്ച് നല്കുന്നത് പക്ഷികള്‍ക്കു മികച്ച രോഗപ്രതിരോധശേഷി നല്കുകയും തൂവലുകള്‍ക്കു തിളക്കം കൂട്ടുകയും ചെയ്യുന്നു.

ഫിഞ്ചുകള്‍ വൃത്തിക്കു പ്രാധാന്യം നല്കുന്നതിനാല്‍ അവയ്ക്ക് കൂടുകളില്‍ ശുദ്ധജലം ഉറപ്പാക്കണം. കൂട്ടിലെ കുടിവെള്ളം ദിവസേന മാറി നല്കണം. പരന്ന പാത്രങ്ങളില്‍ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കൂട്ടമായി വളര്‍ത്തുന്നവര്‍ പല ഇനത്തിലുള്ള ഫിഞ്ചുകളെ ഒരു കൂട്ടില്‍തന്നെ വളര്‍ത്താറുണ്ട്. എന്നാല്‍ അങ്ങ വളര്‍ത്തുമ്പോള്‍ ഒരേ സ്വഭാവഗുണങ്ങളുള്ളവയെ ഒരുമിച്ചു പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കാനുള്ള പ്രവണത ചില ഫിഞ്ചുകള്‍ക്കുണ്ട്. കട്ട്ത്രോട്ട് ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ്, സീബ്ര ഫിഞ്ച്സ് എന്നിവ പ്രജന കാലങ്ങളില്‍ വൈകാരിക പ്രതികരണം കൂടുതലുള്ളവയാണ്. അവയെ ഒരുമിച്ച് വലിയ കൂടുകളില്‍ പ്രജനനതിന് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇനംതിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കാം. ഒപ്പം അന്തര്‍പ്രജനനം നടക്കാന്‍ സാധ്യതയുള്ള ഇനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കണം. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫിഞ്ചുകളെ ആരോഗ്യത്തോടെ വളര്‍ത്താനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചെടുക്കാനും സാധിക്കും.

ജാവാകുരുവികള്

ജാവ, ബാലി, ഇന്തോനേഷ്യന് ദ്വീപുകളാണ് ഇവയുടെ ജന്മദേശം. നെല്വയലുകളും മുളങ്കാടുകളും സ്വാഭാവിക ആവാസകേന്ദ്രം. വയല്ക്കിളികള് എന്ന് പേരിട്ട് ഇവയെ വിളിക്കുന്നു. ആല്ബിനൊവൈറ്റ്, റെഡ്ഐ, ബ്ലാക്ക്ബിസ്ക്കറ്റ് എന്നിവയാണ് പ്രധാന ഇനങ്ങള്. എല്ലാ ഇനങ്ങള്ക്കും കണ്ണുകള്ക്കുചുറ്റും ചുവന്ന വളയമുണ്ട്.75x45x50 സെ.മീ. വിസ്തീര്ണ്ണമുള്ള കീട്ടില് ഒരുജോഡിയെ വളര്ത്താം. എട്ട് ഒന്പത് മാസം പ്രായമാകുന്പോള് മുട്ടയിട്ടുതുടങ്ങുന്നു. 30x25x25 സെ.മീ.വലുപ്പവും 5 സെ.മീ. പ്രവേശനദ്വാരവുമുഴള്ള അറവേണം അടയിരിക്കാന്. ഒരുസമയത്ത് 4.6 മുട്ടകള്. മുട്ട വിരിയാന് 13 ദിവസമെടുക്കും. ഒരു വര്ഷം നാലി പ്രാവശ്യം മുട്ടകള് ഇടുന്നു. ഒരേ നിറമുള്ള ണിനേയും പെണ്ണിനേയും തിരിച്ചറിയാന് വിശഷമമാണ്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് കൂട്ടിലെ കന്പില് പൊങ്ങിച്ചാടുന്നവയായിരിക്കും ആണ്കിളികള്. തിന, പയര്, കടല എന്നിവ തീറ്റയാക്കാം.

അവസാനം പരിഷ്കരിച്ചത് : 3/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate