অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എമു

എമു വളര്ത്തല്

പറക്കാന്‍ പറ്റാത്ത പക്ഷിയിനത്തിലുള്ളവയാണ് എമു. ഇവയുടെ മാംസം, മുട്ട, എണ്ണ, തൊലി, തൂവല്‍ എന്നിവയ്ക്ക് വന്‍ ഡിമാന്‍റാണ്. ഏത് കാലാവസ്ഥയുമായും ഇവ ഇണങ്ങും. എമു, ഒട്ടകപക്ഷി എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും, എമു വളര്‍ത്തലിനാണ് പ്രാമു ഖ്യം ഉണ്ടായത്.

ഈയിനം പക്ഷികള്‍ക്ക്, പറക്കാന്‍ പറ്റാത്ത രീതിയിലാണ് ചിറകുകള്‍, എമു, ഒട്ടകപ്പക്ഷി, റിയ, കസാവരി, കിവി എന്നിവ ഈയിനത്തില്‍ പെടും. ലോകത്തിന്‍റെ പല ഭാഗങ്ങളില്ല എമു, ഒട്ടകപക്ഷികളെ, മാംസം, എണ്ണ, തൊലി, തൂവല്‍ എന്നിവയ്ക്കായി വളര്‍ത്തി വരുന്നു. ഇവയുടെ ശാരീരിക, ബാഹ്യപ്രത്യേകതകള്‍, മിതശീതോഷ്ണ, ഉഷ്ണമേഖല പ്രദേശങ്ങള്‍ക്ക് യോജിച്ചതാണ്. വിപുലമായ തോതിലും, സെമി ഇന്റന്‍സീവ് രീതിയിലും നാരുകള്‍ ഏറെയുള്ള ഭക്ഷണം നല്‍കാം. എമു വളര്‍ത്തലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്ക, ആസ്ട്രേലിയ, ചൈന എന്നിവയാണ്. ഇന്ത്യന്‍ കാലാവസ്ഥയുമായി ഇവ നന്നായി ഇണങ്ങും.

എമുവിന്റെ പ്രത്യേകതകള്

നീളന്‍ കഴുത്ത്, ചെറിയ, നഗ്നമായ തല, ശരീരം തൂവലുകളാല്‍ മൂടിയിരിക്കും. ആദ്യ മൂന്നു മാസം പ്രായത്തില്‍ വൃത്താംശരീതിയില്‍ വരകള്‍ കാണും. 4-12 മാസത്തില്‍ അവ തവിട്ടുനിറമായി മാറും. പ്രായപൂര്‍ത്തിയായ പക്ഷിക്ക് നഗ്നമായ നീല കഴുത്തും, വര്‍ണ്ണാഭമായ തൂവലുകള്‍ ശരീരത്തി ലും ഉണ്ടാകും. ഇവയ്ക്ക് 6 അടി ഉയരവും, 45-60 കിലോ ഭാരവും കാണും. നീളമുള്ള കാലുകളില്‍ ചെതമ്പലുകള്‍പോലുള്ള തൊലിയാണ് ഇവ വരണ്ട മണ്ണിന് അനുയോജ്യമാണ്. പ്രാണികള്‍, ചെടികളുടെ ഇലകള്‍, മറ്റ് അവശിഷ്ടങ്ങള്‍ ഭക്ഷിക്കും. കൂടാതെ കാരറ്റ്, വെള്ളരിക്ക, പപ്പായ എന്നിവയും കഴിക്കും. പെണ്‍പക്ഷിയാണ് വലുത്. പ്രത്യേകിച്ച് ബ്രീഡിംഗ് കാലത്ത് ആണ്‍പക്ഷി ഉപവാസത്തിലായിരിക്കും. ഇണകളില്‍ പെണ്ണിനാണ് ആദിപത്യം. ഇവ മുപ്പതുവര്‍ഷംവരെ ജീവിക്കും. പതിനാറ് വര്‍ഷം വരെ മുട്ടയിടും. ഇവ കൂട്ടമായും ജോഡിയായും വളര്‍ത്താം.

1

കുട്ടികളെ വളര്ത്തേണ്ട രീതികള്

 

 

2

എമുവിന്‍റെ കുഞ്ഞുങ്ങള്‍ക്ക് 370 - 450 ഗ്രാം (മുട്ടയുടെ ഭാരത്തിന്‍റെ 67%) കാണും. മുട്ടയുടെ വലിപ്പം ആശ്രയിച്ചിരിക്കും. ആദ്യ 48-72 മണിക്കൂറുകളില്‍ കുട്ടികളെ ഇന്‍കുബേറ്ററില്‍, മഞ്ഞക്കരു വേഗം ആഗിരണം ചെയ്യാനും ഉണങ്ങാനുമായി സൂക്ഷിക്കും. വളര്‍ത്തുന്ന കൂട് വൃത്തിയായും അണുവിമുക്തമായ, വയ്‌ക്കോല്‍ കിടക്ക വിരിച്ച് പുറത്ത് പുതിയ ചാക്ക് വിരിക്കണം. 25-40 കുഞ്ഞുങ്ങള്‍ക്ക് ഒരു സൈറ്റ് ബ്രൂഡര്‍ ക്രമീകരിക്കുക. ആദ്യ 3 ആഴ്ചയില്‍ ഓരോ കുഞ്ഞും നാല് sft എന്ന കണക്കിന് ആദ്യ 10 ദിവസം 900 F ബ്രൂഡിംഗ് താപനില നല്കണം, 3-4 ആഴ്ച വരെ 850F ബ്രൂഡിംഗ് താപനില നല്കണം. നല്ല താപനില നല്കിയാല്‍ പൊരുന്ന വിജയകരമാവും. 1 ലിറ്റര്‍ വെള്ളംകൊണ്ടുള്ള മഗ്ഗുകള്‍ വെള്ളം നിറച്ച് ആവശ്യത്തിന് നല്കുക. അത്രയും തന്നെ ഭക്ഷണവും പാത്രങ്ങളും നല്കുക. 2.5 അടി ഉയരത്തില്‍ സംരക്ഷണവേലി വേണം, ഇവ ചാടാതെയും ഒറ്റപ്പെട്ടുപോകാതെയും ഇരിക്കും. ബ്രൂഡര്‍‌ഷെഡ്ഡില്‍ 40 വാട്ട് ബള്‍ബ് കത്തിനില്കക്കണം.

100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന് 1 എന്ന ക്രമത്തില്‍ 3 ആഴ്ച കഴിഞ്ഞാല്‍ സംരക്ഷണവേലി നീക്കി വിശാലമാക്കണം, 6 ആഴ്ച ആയാല്‍ അത് മാറ്റണം. ആദ്യ 14 ആഴ്ചയിലും, ശരീരഭാരം 10 കിലോ എത്തുംവരെയോ കുഴമ്പുരൂപ ത്തില്‍ഭക്ഷണം നല്കണം. പക്ഷികള്‍ക്ക് പറന്ന് നടക്കാനുള്ള സ്ഥലസൌകര്യം നല്കണം. 30 അടി സ്ഥലം വേണം. അതിനാല്‍ 40 കുഞ്ഞുങ്ങള്‍ക്ക് 40 ft x 30 ft തറ വേണം, പുറത്തു വേറെ സ്ഥല മുണ്ടെങ്കില്‍. തറ വൃത്തിയായി, ഈര്‍പ്പരഹിതമായിരിക്കണം, വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം വേണം.

ചെയ്യേണ്ടത്:

  • കൂടില്‍ തിരക്ക് പാടില്ല.
  • ആദ്യ ദിവസങ്ങളില്‍ വൃത്തിയാക്കിയ വെള്ളം, സമര്‍ദ്ദം കുറയ്ക്കുന്നവയും നല്‍കണം.
  • വെള്ളം ദിവസവും വൃത്തിയാക്കണം. അല്ലെങ്കില്‍ സ്വയം വെള്ളം മാറ്റുന്ന രീതി നോക്കണം.
  • പക്ഷികളുടെ സൌകര്യം, ഭക്ഷണം, വെള്ളം കഴിക്കാന്‍, കുഞ്ഞുങ്ങളുടെ പരിപാലനം എന്നിവ ദിവസവും ശ്രദ്ധിക്കണം. എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ പരിഹരിക്കണം.
  • പക്ഷികളുടെ ആരോഗ്യുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുക്കള്‍ വിറ്റാമിനുകള്‍ നല്കണം, ഇവ വൈകല്യം അകറ്റും.
  • മികച്ച ബയോസുരക്ഷയ്ക്കായി എല്ലാം പുറത്ത് – എല്ലാം അകത്ത് എന്ന രീതി പരിശീലിപ്പിക്കുക.
  • ചെയ്യരുതാത്തത്:

  • ചൂടുള്ള സമയങ്ങളില്‍ പക്ഷികളെ കൈകാര്യം ചെയ്യരുത്.
  • ശാന്തവും, സ്വസ്ഥവുമായ പരിസ്ഥിതി കൂടിനുള്ളില്‍ വേണം.
  • പക്ഷികള്‍ പെട്ടെന്ന് വസ്തുക്കള്‍ പിടിച്ചെടുക്കും. അതിനാല്‍ ആണി, കല്ലുകള്‍ എന്നിവ പരിസരത്ത് ഇടരുത്.
  • അപരിചിതര്‍, വസ്തുക്കള്‍ എന്നിവ ഫാമില്‍ അനുവദിക്കരുത്. ശരിയായ ബയോ സെക്യൂരിറ്റി ഉറപ്പാക്കണം.
  • വളരുന്നവയെ പരിപാലിക്കല്

     

     

    3

    എമു വളരുമ്പോള്‍ അവയ്ക്ക് കൂടുതല്‍ വെള്ളം, ഭക്ഷണം (ഇവയുടെ പാത്രങ്ങളും വലുത് വേണം) കൂടുതല്‍ സ്ഥലസൌകര്യം വേണം. ലിംഗഭേദം കണ്ടെത്തി പ്രത്യേക കൂടുകളില്‍ വളര്‍ത്തുക. കുട്ടികളെ നല്ല ഈര്‍പ്പരഹിത അവസ്ഥയില്‍ വളര്‍ത്തുവാന്‍ കൂടിനുള്ളില്‍ ആവശ്യമായ വയ്ക്കോല്‍ വിരിക്കണം. 34 ആഴ്ച എത്തുംവരെയോ, 25 കിലോ ശരീരഭാരം കൂടുംവരെയോ ഗ്രോവര്‍ ഭക്ഷണം നല്കുക. 10 ശതമാനം ഇലകള്‍ ആഹാരത്തില്‍ നല്കക. ഇവ വ്യത്യസ്ത തരത്തില്‍ ആകുന്നത് പലതരം നാരുവര്‍ഗ്ഗങ്ങള്‍ കഴിക്കാനും, പൊരുത്തപ്പെടാനും ഇടയാക്കും.

    എപ്പോഴും ശുദ്ധജലം നല്കുക. ആവശ്യമുള്ള വളര്‍ച്ചയുടെ സമയത്ത് ഈര്‍പ്പരഹിതമായ അന്തരീക്ഷം നല്കണം. ആവശ്യമെങ്കില്‍ കൂടുകളില്‍ കൂടുതല്‍ വയ്ക്കോല്‍ വിരിക്കണം. പുറത്ത് തുറസ്സായ ഇടമുണ്ടെങ്കില്‍, 40 അടി x 100 അടി ഇടം 40 പക്ഷികള്‍ക്ക് മതിയാകും. തറ പെട്ടെന്ന് ഉണങ്ങുന്ന രീതിയില്‍ സംവിധാനം ചെയ്യണം. വശങ്ങളിലായി പക്ഷികളെ പിടിച്ചുനിറുത്തി നിയന്ത്രി ക്കണം. മുതിര്‍ന്നവയെ ചിറകുകളില്‍ പിടിച്ചു ചേര്‍ത്ത് നിറുത്തുക. അവ ചവിട്ടാന്‍ അനുവദിക്കരുത്. ഇവ വശങ്ങളിലേയ്ക്കം മുന്നോട്ടുമാണ് ചവിട്ടുന്നത്. അതിനാല്‍ വശങ്ങളിലായി പിടിച്ചുനിറുത്തുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലത്.

    ചെയ്യേണ്ടത്:

  • പക്ഷികളിലെ, ജാഗ്രത, ഭക്ഷണം, ജലം കഴിക്കുന്നോ എന്നറിയാനും ദിവസേന പരിശോധന നടത്തണം.
  • കാലുകള്‍ വൈകല്യം ഉണ്ടോ, കാഷ്ഠം എന്നിവ ശ്രദ്ധിക്കണം. രോഗമുണ്ടെന്നുകണ്ടാല്‍ മാറ്റിപ്പാര്‍പ്പിക്കണം.
  • എല്ലാറ്റിനെയും പുറത്ത്- എല്ലാറ്റിനെയും അകത്ത് എന്ന രീതി ശീലിപ്പിക്കുക.
  • മുതിര്‍ന്ന പക്ഷികളുടെ പരിസരത്ത് വിടരുത്.
  • ചെയ്യരുതാത്തത്:

  • മൂര്‍ച്ചയുള്ള വസ്തുക്കള്‍, കല്ലുകള്‍ ഇവ പക്ഷികളുടെ സമീപത്ത് ഇടരുത്. പക്ഷികള്‍ വികൃതികളാണ്. കൈയില്‍ കിട്ടുന്നതെന്തും എടുക്കും.
  • ചൂടുള്ള കാലങ്ങളില്‍ പക്ഷികളെ കുത്തിവയ്പിനോ, നിയന്ത്രിക്കാനോ പിടിച്ച് നിറുത്തരുത്.
  • ദിവസം മുഴുവന്‍ തണുത്ത, ശുചിയായ വെള്ളം നല്കുക.
  •  

    അവസാനം പരിഷ്കരിച്ചത് : 6/20/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate