Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം / ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ

മത്സൃ കൃഷിയെക്കുറിച്ച് അറിയാം

മത്സ്യകൃഷിയിൽ അവസരങ്ങളും, പ്രത്യേക അറിവുകളും, കഴിവുകളും ,ദൈനംദിന ശ്രദ്ധാപൂർവ്വമായ നീരിക്ഷണങ്ങളും, അതിനൊപ്പം അൽപ്പം അധ്യാനവും കൂടിചേർന്നതാണ് .മത്സ്യത്തിനാവശ്യമായ കുളങ്ങൾ കുഴിക്കുന്നതു മുതൽ വിപണനം വരെ ഒരോന്നിലും ശ്രദ്ധ വേണ്ടത് വളരെ ആവശ്യമായതാണ്. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഭക്ഷ്യ ഉൽപ്പാദന മേഖലകൂടിയാണ് മത്സൃകൃഷി.ആവശ്യക്കാർ ഏറെ ഉള്ള ഭക്ഷ്യവസ്തു ആയതുകൊണ്ട്തന്നെ മത്സ്യത്തിന്റെ ഡിമാന്റും കൂടും.മത്സ്യം ആരോഗ്യത്തിന് ഉത്തമവും പ്രോട്ടീൻ ധാരാളമുള്ളതും കലോറിയുള്ളതുമായ ഭക്ഷണമാണ്. അതുപോലെ തന്നെസമ്പദ് വ്യവസ്ഥയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്നതിൽ മത്സ്യകൃഷി സുപ്രധാന പങ്ക് നിർവഹിക്കുന്നുണ്ട്. വിവിധതരത്തിൽപ്പെടുന്ന വ്യത്യസ്ത ഇനം മത്സ്യങ്ങൾ ലഭ്യമാണ്. എന്നാൽ അതിവേഗം വളരുന്ന മത്സ്യവിഭവങ്ങൾ നിക്ഷേപത്തിന്റെ വേഗത്തിലുള്ള വരുമാനം ഉറപ്പാക്കാം. നമ്മുടെ ബാങ്ക് മുഖേന മത്സൃകൃഷിക്ക് ധനസഹായവും വായ്പയും ലഭ്യമാണ്.

രണ്ട് തരം മൂലധന നിക്ഷേപം വ്യാപകമായി ഈ കൃഷിയിൽ ഉൾപ്പെടുന്നതാണ്. ഒന്ന്, മൂലധന ചെലവും മറ്റൊന്ന് പ്രവർത്തിക്കാനുള്ള ചെലവും .മൂലധനത്തിനുള്ളിൽ ഭൂമി, കെട്ടിടം, കരകൗശല കുളങ്ങൾ ,ഗതാഗതത്തിലുള്ള വാഹനങ്ങൾ ,പ്ലംബിങ് രീതി, ഓക്സിജൻ മീറ്റർ, നിരവധി ടാങ്കുകൾ മുതലായവ ഉൾപ്പെടുന്നതാണ്.

മത്സ്യകൃഷിയിൽ എന്തെല്ലാം ശ്രദ്ധിക്കണം

കുളങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ ആവശ്യം

അറിവില്ലാതെ പടുതകുളങ്ങളുടെ നിർമ്മാണം ചിലവ് കൂട്ടും. സ്ഥലസൗകര്യങ്ങൾക്കനുസൃതമായി പടുത കുളങ്ങൾ നിർമ്മിക്കുക (ഏതു തരത്തിലുള്ള കുളമായാലും) കുളങ്ങൾ നിർമ്മിക്കുമ്പോൾ അഞ്ചടി വീതിയും പത്തടി നീളവുമുള്ളതാണെങ്കിൽ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതിയാകും. ആഴം കൂടിയാൽ വെള്ളത്തിലെ മർദ്ദം ഉയരുകയും അതിനോടപ്പം താപനില താഴും. ഇവ രണ്ടും മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കും.

ജലത്തിനും ശ്രദ്ധ ആവശ്യം

ജലത്തിന്റെ പിച്ച് കൃത്യമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. അതുപോലെ തന്നെ ഓക്സിജന്റെ അളവ് കുറഞ്ഞാലോ വെള്ളം തീരെ മലിനമായലോ മൂന്നിൽ രണ്ടു ഭാഗം ജലം മാറ്റി നിറക്കണം. ശക്തമായി മോട്ടോർ അടിക്കാതിരിക്കുക. വലിയകുളങ്ങളിൽ ചെറിയ മത്സ്യങ്ങളെ ഇടാതിരിക്കുക.മറിച്ച് ഹാപ്പയിലോ നഴ്സറി കുളങ്ങളിലോ മറ്റോ ഇട്ട് വലുതായശേഷം വലിയകുളങ്ങളിലേക്ക് മാറ്റുക.

*മത്സ്യങ്ങളുടെ തിരഞ്ഞെടുപ്പ് കൃത്യമായിരിക്കണം.

മത്സ്യത്തിന്റെ ജീവിതരീതികൾ, തീറ്റക്രമം ഇവയൊക്കെ കൃത്യമായി അറിഞ്ഞു വേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാൻ കുളത്തിന്റെ വലുപ്പമനുസരിച്ച് നിഷ്കർഷിക്കാൻ കഴിയുന്ന എണ്ണം മാത്രമേ നിക്ഷേപിക്കുക.

ഒരു സെന്റിൽ നിക്ഷേപിക്കാവുന്ന മത്സൃങ്ങളടെ എണ്ണം (തിരഞ്ഞെടുത്ത ഒന്നു മാത്രം വളർത്തുക )

  • ആഫ്രിക്കൻ മുഷി-400
  • വാള - 400
  • കാർപ്പ് ഇനങ്ങൾ - 40
  • ഹൈബ്രിഡ്തലാപ്പിയ / ഗിഫ്റ്റ്‌ - 200
  • ജയന്റ് ഗൗരാമി - 200- 300

നല്ല വിതരണ കേന്ദ്രങ്ങളിൽ നിന്നു മാത്രം കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .

മത്സ്യത്തിന്റെ തീറ്റക്രമം

രണ്ടു നേരം വീതം ദിവസവും നൽകണം. ആദ്യ രണ്ടു മാസങ്ങളിൽ സ്റ്റാർട്ടർ നൽകുന്നതായിരിക്കും നല്ലത്.പിന്നീട് ഇലകളും, അടുക്കളയിലെ പച്ചക്കറി വേസ്റ്റ്, മറ്റു തീറ്റകൾ എന്നിവയൊക്കെ നൽകാം.തീറ്റ നൽകുമ്പോൾ അമിതമാകാതെ ശ്രദ്ധിക്കണം. കടകളിൽ നിന്ന് വാങ്ങുന്ന ഫ്ളോട്ടിംഗ് ഫീഡ് നൽകുമ്പോൾ വെള്ളത്തിലിട്ട് കുതിർത്ത ശേഷം നൽകുന്നതാണ് നല്ലത്.

* മത്സ്യങ്ങൾക്ക് വെയിൽ ആവശ്യമാണ്.

സൂര്യപ്രകാശം മത്സ്യങ്ങൾക്ക് ആവശ്യഘടകമാണ്. അത് അവയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പഴുത കുളങ്ങളിലെ താപനില ക്രമീകരിക്കാൻ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതാണ് ഉത്തമം.ഇത് ജലത്തിലെ പ്ലവങ്ങളുടെ വളർച്ച കൂടുകയും ചെയ്യും.മത്സ്യങ്ങൾക്ക് തെളിഞ്ഞ ജലമല്ല ആവശ്യം, പ്ലവങ്ങൾ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് വേണ്ടത്.

ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്താൽ മറ്റു കൃഷിയേക്കാൾ ലാഭകരമാക്കാൻ സാധിക്കുന്ന ഒന്നാണ് മത്സൃ കൃഷി. അധ്യാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ജലത്തിൽ നിന്നു പൊന്നുവിളയ്ക്കാം.

ലാഭം കെയ്യാം മത്സ്യകൃഷിയിലൂടെ
അഹല്യ ഉണ്ണിപ്രവൻ

3.14705882353
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top