অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാൾട്ടാ പനി

മാൾട്ടാപനി

 

ബ്രൂസല്ല ഇനത്തിൽപ്പെട്ട ബാക്ടീരിയ മൃഗങ്ങളിൽ ഉണ്ടാക്കുന്ന രോഗമാണ് മാൾട്ടാപനി. ഇത്ഒരു ജന്തു ജന്യരോഗം ആണ്. അതിനാൽ മനുഷ്യർക്കും ഈ രോഗബാധ ഉണ്ടാകാം.പ്രധാനമായും പശു, ആട്, ചെമ്മരിയാട്, പന്നി,നായ മുതലായവയെ ഈ രോഗം ബാധിക്കാം.മൃഗങ്ങളിൽ ഗർഭമലസൽ, വന്ധ്യത, ഉത്പാദന-പതത്പാദനക്ഷമതക്കുറവ് തുടങ്ങി ക്ഷീര കർഷകന്റെ സാമ്പത്തികവ്യവസ്ഥയെ സാരമായിബാധിക്കും. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗബാധ പടരാം. അത് വളരെ ഗൗരവമേറിയതാണ്.ഈ രോഗം പകരുന്നത്!രോഗബാധയുള്ള മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം എന്നതിനുപുറമേ രോഗം ബാധിച്ച്മൃഗത്തിന്റെ മറുപിള, ചാപിള്ള, ഗർഭാശയസ്.സ്രവങ്ങൾ, രക്തം തുടങ്ങിയവയുമായി അടുത്ത ഇടപഴകുന്നവർക്കും രോഗബാധയ്ക്ക് സാധ്യത കൂതലാണ്.പാസ് വൈസ് ചെയ്യാത  പാൽ, പാലുത്പന്നങ്ങൾ ഇവ കഴിക്കുന്നതും രോഗമുള്ള മൃഗങ്ങുടെ പാൽ തിളപ്പിക്കാതെ ഉപയോഗവും രോഗം പകരാം.രോഗാണുമൂലം മലിനമാക്കപ്പെട്ട ജലം, ആഹാരം കൈകാലുകളിലെ മുറിവ് മുതലായവയിലൂടെ ലബോറട്ടറി രോഗാണു സമ്പർക്കം മൂലം രോഗം പിടിപെടാം.ശരിരത്തിലുള്ള മുറിവുകളിലൂടെ ഈ രോഗാണു ശരീരത്തിൽ പ്രവേശിക്കും. (ഉദാഹരണത്തിന് അറവുശാല ജീവനക്കാർ) രോഗാണുക്കൾ ശ്വാസാ ച്വാസം വഴിയും ശരിരത്തിനുള്ളിൽ എത്താം.


രോഗനിർണ്ണയം

രോഗബാധിതമ്യഗങ്ങളുടെ പാൽ, രക്തം, ഗർഭ സ്രവങ്ങൾ ഇവ പരിശോധിച്ച് രോഗനിർണ്ണയം നടത്താം.

രോഗം ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല.അപകട രോഗലക്ഷണങ്ങൾ കാണിക്കാത്ത കന്നുകാലികൾ രോഗ വാഹകരാകുകയും മനുഷ്യർക്കും മൃഗങ്ങൾക്കും രോബാധയുണ്ടാക്കുകയും ചെയ്യും.പല വികസിത രാജ്യങ്ങളും ഈ രോഗം നിർമ്മാർജനം ചെയ്തു കഴിഞ്ഞു.ആദ്യപടി രോഗം ബാധിച്ച മൃഗങ്ങളെ കണ്ടെത്തുക.,പാൽ പരിശോധനവഴി രോഗബാധയുളരക്തപരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് അവയെ ദയാവധത്തിന് വിധേയമാക്കുക.

കിടാവുകളെ രോഗപ്രതിരോധ കുത്തി  വെയ്പിനു വിധേയമാക്കുക.രോഗം പിടിപെടാനുളള സാധ്യത മനുഷ്യരിൽ ധാരാളമുണ്ട്.മ്യഗങ്ങളുമായി  സമ്പർക്കമുള്ള ക്ഷീര  കർഷകർ,വെറ്ററിനറി ഉദ്യോഗസ്ഥർ, അറവു ശാലയിൽ പണിയെടുക്കുന്നവർ, ലാബോറട്ടറികളിൽ ജോലി  ചെയ്യുന്നവർ മുതലായവർക്ക് രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. തിളപ്പിക്കാത്ത പാൽ, പാസ്സ് കയ്യാത്ത പാലുത്പന്നങ്ങൾ മുതലായവ കഴിക്കുന്നതുകാരണമാണ് മ്യഗങ്ങളുമായി സമ്പർക്കമില്ലാത്തവർക്ക് രോഗബാധയുണ്ടാകുന്നത്.


രോഗലക്ഷണങ്ങൾ

മനുഷ്യരിൽ കാണുന്ന രോഗലക്ഷണങ്ങൾ
വിട്ടുമാറാത്ത പനി (ഏറിയും കുറഞ്ഞുമിരിക്കും),സന്ധിവേദന, ശരീരവേദന തുടങ്ങി രോഗം കൂടിയാൽ ഹൃദയം, തലച്ചോറ് എന്നിവയെയും ബാധിക്കാം.
മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾ,കാബിയൽ ഏജന്റ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം.ഒരിക്കൽ രോഗ ബാധയുണ്ടായ മനുഷ്യർക്ക് വീണ്ടും രോഗം വരാൻ സാധ്യത വളരെക്കുറവാണ്.
കടപ്പാട്: കേരള കർഷകൻ

 

അവസാനം പരിഷ്കരിച്ചത് : 7/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate