অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാടൻ കോഴികളെ വളർത്തുന്നവർക്കായി..

നാടൻ കോഴികളെ വളർത്തുന്നവർക്കായി..


ഹോർമോൺ കുത്തിവച്ചു വളർത്തുന്ന ബ്രോയിലർ  കോഴികളേക്കാൾ ഇപ്പോൾ എല്ലാവര്ക്കും പ്രിയം നടൻ കോഴികളാണ്. വളരെ രുചികരവും പോഷക സമ്പുഷ്ടവുമാണ് ഈ കോഴിയിറച്ചി. അൽപ്പം മനസുവച്ചാൽ വളരെ ചെറിയ സ്ഥലപരിമിതികൾക്കുള്ളിലും  വീട്ടമ്മമാർക്ക് നടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്. മീൻപൊടിയും പിണ്ണാക്കും കാൽസിയവും ഒക്കെ ചേർന്ന ജൈവ തീറ്റ ഇവയ്ക്കു ധാരാളം മതിയാകും. 
ഒരു നടൻ കോഴിക്ക് ഏകദേശം 500 രൂപ വരെ വില ലഭിക്കും ഒരു ജൈവ ഫാമിൽ  വളരുന്ന നടൻ കോഴി 45   ദിവസം കൊണ്ട് പരമാവധി ഒരു കിലോഭാരമേ ഉണ്ടാകുന്നുള്ളു. വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോളും അവയുടെ കൂടു നിർമാണത്തിലും അവയ്ക്കു നൽകുന്ന തീറ്റനലുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധവേണം. അതുപോലെ വളരെ ഏറെ ശ്റദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് അസുഖങ്ങൾ വന്നാലുള്ള ചികിത്സ നടൻ കോഴികൾക്ക് നൽകാവുന്ന ചില നടൻ ചികിത്സാകാലെ കുറിച്ച് നോക്കാം
-കോഴികൾക്ക് വിരശല്യം ഉണ്ടാ യാൽ കച്ചോലവും വെളളുളളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക,
-കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക.
-കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക.
-കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും.
-കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്.
-കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം.
-കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക.
-വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും
-ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും
-കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക
-ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്ക ക
-കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക
-കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും
-തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക
-കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക
-ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം
-കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക.

കടപ്പാട്

krishi Jagaran

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate