Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം / നവജാത നായ്ക്കുട്ടികളുടെ പരിപാലനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നവജാത നായ്ക്കുട്ടികളുടെ പരിപാലനം

ഇന്ന് കേരളത്തില് അതി വേഗം വളര്ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബീഡിങ്ങ് (dog breeding) അഥവാ നായ്ക്കളുടെ ശാസ്ത്രീയ പ്രജനനം.

ഇന്ന് കേരളത്തില് അതി വേഗം വളര്ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബീഡിങ്ങ് (dog breeding) അഥവാ നായ്ക്കളുടെശാസ്ത്രീയ പ്രജനനം. അനേകം ചെറുപ്പക്കാര് ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഇതില് നിന്നുണ്ടാവുന്ന ലാഭം മാത്രം മുന്നില് കണ്ടല്ല. ഉയര്ന്ന വരുമാനത്തിന് പുറമേ മാനസികോല്ലസവും പ്രദാനം ചെയ്യുന്നു ഈ തൊഴില് മേഖല. നായ് വളര്ത്തലിലെ വരുമാനം പ്രധാനമായും നായ്ക്കുട്ടികള് തന്നെയാണ് ഒരു നായ്ക്കുട്ടി ജനിച്ചു വീഴുന്നത് മുതല് അതിനെ സംരക്ഷിച്ചു. വളര്ത്തി കൊണ്ടുവരുന്നതിലാണ് ഒരു ബ്രിഡരുടെ വിജയം നായ്ക്കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്

ജനിച്ചു 4 ആഴ്ച്ചക്കുള്ളിലാണ്. അല്പം ശ്രദ്ധയും പരിപാലനവും നല്കിയാല് നവജാത നായ്ക്കുട്ടികളുടെ മരണ നിരക്ക് കുറച്ച്, ഉയര്ന്ന ലാഭം നേടാനായി സാധിക്കും.നായ്ക്കളുടെ പ്രസവം ഇതര വളര്ത്തു മൃഗങ്ങളില് നിന്ന് വളരെ വ്യത്യസ്തമാണ്. ദിര്ഘനേരം നീണ്ടു നില്ക്കുന്ന പ്രസവ സമയം ഇതില് ഒരു പ്രത്യേകതയാണ്. നായ്ക്കളുടെ പ്രസവം ശരാശരി 6-12 മണിക്ക്ആണെങ്കിലും കുട്ടികളുടെ എണ്ണം അനുസരിച്ച് 24 മണിക്കൂര് വരെ നിണ്ടുനില്ക്കാം. നായ്ക്കള് പ്രസവത്തിനു മുന്പായി വിശപ്പില്ലായ്മ, പരിഭ്രാന്തി,പ്രസവത്തിനു ഏതാണ്ട് 24 മണിക്കൂര് മുന്പ് ശരീരോഷ്മാവ് താഴ്ന്ന്‍ തറയിലും ഭിത്തിയിലും മാന്തുക തുടങ്ങിയ ലക്ഷണങ്ങള് കാണിക്കാം.ഏകദേശം 99- 100° F ആയി കാണപ്പെടും.നായ്ക്കളുടെ ബ്രീഡ് അനുസരിച്ച് ഒരു പ്രസവത്തില് ഒന്ന് മുതല് ശരാശരി പന്ത്രണ്ട് കുട്ടികള് വരെയുണ്ടാകാം. പ്രസവം തുടങ്ങിയാല് ഓരോ നായ്ക്കുട്ടിയും ഏകദേശം അര മണിക്കൂര് മുതല് ഒരു മണിക്കൂര് വരെ ഇടവേളയില് പുറത്തു വരുന്നു. ഈ അവസരത്തില് അനാവശ്യമായ മരുന്ന് പ്രയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പ്രസവത്തിനു ഏതെങ്കിലും തരത്തില് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല് ഉടന് തന്നെ ഒരു വെറ്റിനരി ഡോക്ടറുടെ സഹായം തേടണം.ആരോഗ്യവാന്മാരായ നായ്ക്കുട്ടികള് ജനിക്കുമ്പോള് തന്നെ ഉര്ജ്വസ്വലരായിരിക്കും. ഒരു കവറില് പൊതിഞ്ഞ രിതിയിലാണ് ഓരോ നായ്ക്കുട്ടിയും അമ്മയുടെ ഗര്ഭപാത്രത്തില് നിന്ന് പുറത്തു വരുന്നത്
ഫീറ്റല് മെംബന്സ് (foetal membranes) എന്നറിയപെടുന്ന ഈ കവചം പൊട്ടിക്കുന്ന ചുമതല തള്ളപട്ടിക്കുള്ളതാണ്. തളളപട്ടി ഈ ദൌത്യം നിര്വഹിചില്ലെങ്ങില്, കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന കവചം നിക്കം ചെയ്തു കുട്ടിക്ക് ശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യം തലയുടെ ഭാഗത്ത് നിന്ന് മെംബ്രന്സ്മാറ്റിയതിനു ശേഷം കുട്ടിയെ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നന്നായി തുടക്കണം. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം നീക്കം ചെയ്യുന്നതിനും കുട്ടിയുടെ ശ്വസന പ്രക്രിയ സാധാരണ രീതിയില് ആക്കുന്നതിനും ഉപകരിക്കും. അതിനു ശേഷം കുട്ടിയെ തല കീഴായി പിടിച്ചു മൂക്കിലും വായിലും ഉള്ള ദ്രാവകം പഞ്ഞി ഉപയോഗിച്ച്തുടച്ചു കളയണം. കുട്ടിയെ കയ്യിലെടുത്തു വീശുന്ന രിതി അവലംബിക്കരുത്. അങ്ങനെ ചെയ്താല് തലച്ചോറില് ക്ഷതമുണ്ടാകാനുള്ള സാധ്യത ഏറെയാണ് നായ്ക്കുട്ടി സാധാരണ രീതിയില് ശ്വസിച്ചു തുടങ്ങി എന്നുറപ്പായാല് കുട്ടിയുടെ പോക്കിള്കൊടിയുടെ 2 സെന്റിമീടര് അകലത്തില് ഒരു നല്കികൊണ്ട് കെട്ടിയ ശേഷം പൊക്കിള്കൊടി മുറിച്ചു ആ ഭാഗത്ത് ആന്റിസെപ്ടിക ലോഷന് പുരട്ടേണ്ടതാണ്. അതിനു ശേഷം വീണ്ടും തുണി ഉപയോഗിച്ച് നയ്ക്കുട്ടിയുടെ ദേഹത്ത് പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം പൂര്ണമായും തുടച്ചു കളയണം. ഈ അവസരത്തില് ഒരു ഹെയര് ഡയര്
ഉപയോഗിച്ച് കുട്ടിയുടെ ദേഹം ഉക്കാവുന്നതാണ്, ദേഹം പൂര്ണമായും ഉണങ്ങി എന്നുറപ്പയാല് കുട്ടിയെ തുണി വിരിച്ച ഒരു പെട്ടിയിലേക്ക് മാറ്റാം.നവജാത നായ്ക്കുട്ടികള്ക്ക് ശരീര താപം നിയന്ത്രിക്കാനുള്ള കഴിവില്ലാത്തത്കൊണ്ട് അവയുടെ ശരീരോഷ്മാവ് താഴ്ന്നു പോകാതിരിക്കാന്ശ്രദ്ധിക്കണം. ചൂട് നല്കാനായി ചൂടുവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളുടെ മുകളില് ടവ്വല് വിരിച്ചു നായ്ക്കുട്ടികളെ അതിനു മീതെകിടാതാവുന്നതാണ്. അന്തരീക്ഷ താപം നിലനിര്ത്താനായി ബള്ബ് ഇട്ടു കൊടുക്കുന്നതും നല്ലതാണ് അന്തരീക്ഷ താപം ആദ്യ 24 മണിക്കൂറില് 30-33c ആയി ക്രമീകരിക്കണം. അന്തരീക്ഷ താപം അളക്കുന്നതിനായി ഒരു വെറും തെര്മോമീറ്റര് ഉപയോഗിക്കാവുന്നതാണ് പിന്നീട് താപം ക്രമേണ കുറച്ച്കൊണ്ട് വന്നു മൂന്നോ നാലോ ദിവസത്തിനുള്ളില് ഏതാണ്ട് 26-30 C ആയി നിജപ്പെടുത്താം.ആരോഗ്യവാന്മാരായ നായ്ക്കുട്ടികള് ഊര്ജ്വസ്വലരായി ഇഴഞ്ഞു നടക്കുന്നത് കാണാം. ജനിച്ചു അര മണിക്കൂറിനുള്ളില് തന്നെ ഇവക്കു തളളയുടെ കന്നിപാല് (colostrum) നല്കാനായി ശ്രദ്ധിക്കണം.ധാരാളം പോഷക ഗുണം നിറഞ്ഞ ഇ പാല് കുട്ടിയുടെ രോഗപ്രതിരോധശക്തി വര്ധിപിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നു. കുഞ്ഞുങ്ങളെ തളളപട്ടിയുടെ അടുത്ത് നിന്ന് മാറ്റി പാര്പ്പിക്കുന്നുണ്ടെങ്ങില് രണ്ടു മണിക്കൂര് ഇടവേളയില് ഇവക്ക് തള്ളയുടെ പാല് നല്കാനായി ശ്രദ്ധിക്കണം. നായികുട്ടികള്ക്ക് ദിനം പ്രതി 5-10% വരെ ശരീരഭാരം വര്ധിച്ചു കൊണ്ടിരിക്കും. ഏകദേശം 10 ദിവസം പ്രായമാകുമ്പോള് നായി കുട്ടികള് എഴുന്നേറ്റു നില്ക്കാന് തുടങ്ങും. 10 മുതല് 14 ദിവസം പ്രായമാകുമ്പോള് ഇവ കണ്ണ് തുറക്കുന്നു. ഏകദേശം 3 ആഴ്ച പ്രായമാകുമ്പോള് നടക്കാനും തുടങ്ങുന്നു. നായ്ക്കുട്ടികള്ക്ക് വാക്സിനും വിരമരുന്നും നല്കാന് മറക്കരുത്. ഇരുപതുദിവസം പ്രായമാകുമ്പോള് ഒരു വെറ്റിനറി ഡോക്ടറുടെ നിര്ദേശ പ്രകാരം വിര മരുന്ന് നല്കാവുന്നതാണ്. അതിനു ശേഷം എല്ലാ മാസവും വിരമരുന്നു നല്കുന്നത് നായ്ക്കുട്ടികളെ ഊര്ജ്വസ്വലരായി നില നിര്ത്താന്സഹായിക്കും. രണ്ടു മാസം പ്രായമാകുമ്പോള് ആദ്യ മള്ട്ടി കാമ്പോന് വാക്സസിന് എടുക്കാം. പേവിഷബാധക്കുള്ള കുത്തിവയ്പ് 3 മാസംപ്രായമാകുമ്പോള് നല്കണം.
കടപ്പാട്: കേരള കര്‍ഷകന്‍
2.94871794872
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top