കേരള വെറ്റിനറി $ ആനിമൽ സയൻസ്
സർവ്വകലാശാലയിലെ പ്രവർത്തനങ്ങൾ
ചിട്ടയായ പ്രജനന മാർഗ്ഗങ്ങളിലൂടെ 120 വെച്ചൂർ കന്നുകാലികളുള്ള ഒരു കേന്ദ്ര ഫാം കേരള വെറ്റിനറി $ ആനി മൽ സയൻസ് സർച്ചകലാശാലയുടെ മണ്ണുത്തി കാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്. 10 മുതൽ 15 വരെ എണ്ണം വെച്ചൂർ പശുക്കളെ ഉപയോഗിച്ച് പരിരക്ഷണ പദ്ധതിയുടെ ശാഖകൾ സർവ്വകലാശലൂടെ കീഴിലുള്ള തുമ്പൂർ മുഴിയിലെ കന്നുകാലി ഗവേഷണ കേന്ദ്രത്തിലും സ്ഥാപിച്ചിട്ടുണ്ട്.സർവ്വകലാശലയുടെ തന്നെ പൂക്കോട്ട് ക്യാമ്പസിലും ഏകദേശം 60 വെച്ചൂർ കന്നുകാലികളുടെ പരിരക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രജനനം മുഖേന വംശർവർദ്ധനവ് നടത്തുന്ന പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു .ആവശ്യത്തിന് ലക്ഷണമൊത്ത വിത്തുകാളകളെ ഉൽപ്പാദിക്കാൻ സാധിച്ചുവെന്നത് തന്നെ ഒരു വലിയ നേട്ടമാണ്. പ്രസ്തുത വിത്തുകാളകളുടെ ബീജം ഗാഢശീതീകരണം നടത്തി ദ്രവീകൃത നൈട്രജനിൽ ദീർഘകാലത്തേയ്ക്ക് സൂക്ഷിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം നീണ്ട പരിരക്ഷണ പദ്ധതിയിലൂടെ 200ൽ അധികം പശുക്കളെയും പശുക്കിടാക്കളെയും താൽപര്യമുള്ള കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്.കർഷകരുടെ ഉടമസ്ഥതയിലുള്ള വെച്ചൂർ, കാസർഗോഡ് കുള്ളൻ ഇനങ്ങളിൽപ്പെട്ട പശുക്കൾക്ക് പ്രജനനത്തിന് ആവശ്യമായ ബീജം നല്ലയിനം വിത്തുകാളകളിൽ നിന്നും ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്.ഇത്തരത്തിൽ വെച്ചൂർ ബീജം ലഭ്യമാക്കുന്നതിനനുവേണ്ടി കർഷകരുടെ ഉടമസ്ഥതയിലുള്ള 175 വെച്ചൂർ പശുക്കളെ സർച്ചകലാശാലയിലെ വെച്ചൂർ പരിരക്ഷണ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.ഇവയിൽ മിക്കവയും സർവ്വകലാശാലയിൽ നിന്നും വാങ്ങിയവയോ അവയുടെ കുട്ടികളോ മാത്രമാണ്. പ്രസ്തുത പശുക്കൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പരുകൾ രേഖപ്പെടുത്തിയ കമ്മലുകൾ ഇടുന്ന പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.
അവസാനം പരിഷ്കരിച്ചത് : 3/13/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.