ടെലിവിഷനു മുന്നിലും മൊബൈൽ ഫോണിലും സമയം പാഴാക്കുന്ന കുട്ടികളെ വീടിന് പുറത്തേക്കിറക്കാനും അവരിൽ ആത്മവിശ്വാസവും സമ്പാദ്യശീലവും വളർത്താനും ചെറു സംരംഭങ്ങളിൽ പങ്കുചേർക്കുന്നതു നല്ല മാർഗമാണ്.അധികം പണമോ സ്ഥലമോ വേണ്ടാതെ ലളിതമായി ചെയ്യാവുന്ന സംരംഭമാണ് കാടവളർത്തൽ .ലോകത്താകമാനമുള്ള 45 ഇനങ്ങളിൽ രണ്ടിനങ്ങളാണ് ഇന്ത്യയിലുള്ളത്. വന്യഇനത്തിൽപ്പെട്ട ബ്ലാക്ക് ബ്രെസ്റ്റഡും ജാപ്പനീസ് ജനത്തെയാണ് വ്യവസായികാടിസ്ഥാനത്തിൽ വളർത്തുന്നത്.നാടൻ കോഴിയുടെ പത്തിലൊന്ന് വലുപ്പമേയുള്ളൂ ഈ ഇത്തിരിക്കുഞ്ഞിന്.
കുട്ടികളുടെ സംരരംഭത്തിനുയോജ്യമാക്കുന്നത് ലളിതമായ പരിപാലനരീതി തന്നെ. മറ്റ് സംരംഭങ്ങളെ അപേക്ഷിച്ച് വളരെക്കുറച്ച് സ്ഥലം മതി. വീട്ടിൽ തന്നെ ലഭ്യമായ ചെറിയ ഇടം ഇതിന് ഉപയോഗിക്കാം. തറയിലും കൂടുകളിലും എന്നിങ്ങനെ രണ്ടു രീതിയിൽ ഇവയെ വളർത്താം. തറയിൽ വളർത്തുമ്പോൾ ഒരു കാടയ്ക്ക് 200 മുതൽ 250 വരെ ചതുരശ്ര സെന്റിമീറ്റർ സ്ഥലം വേണം. എന്നാൽ കൂട്ടിൽ വളർത്തുമ്പോൾ ഇത് 150 മുതൽ 180 വരെ ചതുരശ്ര സെന്റീമീറ്റർ ആയി കുറയ്ക്കാം. ഓരോ കാടയ്ക്കും 2 - 3 സെന്റിമീറ്റർ സ്ഥലം വെള്ളം നൽകാനുംവേണ്ടി വരും.10 കാടകൾക്ക് 60 സെന്റിമീറ്റർ നീളം, 30 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്ന രീതിയിൽ കൂടുണ്ടാക്കാം.
കുട്ടികൾക്ക് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുമാക്കുന്നതാണ് ഇവയുടെ ചെറിയ ശരീരപ്രകൃതി. ആ റോ ഏഴോ ആഴ്ച പ്രായത്തിൽത്തന്നെ മുട്ടയിട്ടു തുടങ്ങും. വർഷത്തിൽ 250 മുട്ട വരെ ഇടും. മുട്ടയിടാൻ തുടങ്ങുമ്പോൾ 150 ഗ്രാമോളം ആയിരിക്കും ശരീരഭാരം. പത്താഴ്ച പ്രായത്തിൽ ഉയർന്ന തോതിൽ മുട്ടയുൽപാദനം. സാധാരണ വൈകുന്നേരങ്ങളിലാണ് മുട്ടയിടുക. കോഴിമുട്ടയുടെ അഞ്ചിലൊന്ന് വലുപ്പം മാത്രമേ ഉള്ളൂവെങ്കിലും പോഷകമൂല്യത്തിൽ കാട മുട്ട, കോഴിമുട്ടയെക്കാൾ ഒട്ടും പിന്നിലല്ല കാടമുട്ടയിൽ കോഴിമുട്ടയെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുറവാണ്.
കാടയെ ഇറച്ചിക്കായി വളർത്തുന്നതും ലാഭകരം. കടയുടെ ശരീരഭാരത്തിന്റെ എഴ്പത് ശതമാനത്തോളം ഇറച്ചി ലഭിക്കുന്നു. ആകെ ഇറച്ചിയുടെ 67 ശതമാനം നെഞ്ച് ഭാഗവും തുടഭാഗവും ആണ്.
ശാരീരിക സവിശേഷതകൾ
കാടകളുടെ ശരാശരി പ്രായപൂർത്തിപ്രായം ആറാഴ്ചയാണ്. ആറാഴ്ച വരെയുള്ള കാലയളവിൽ 400 ഗ്രാം തീറ്റ ആവശ്യമാണ്. അതിനു ശേഷം ഓരോ ദിവസവും 20 മുതൽ 25 ഗ്രാം വരെ തീറ്റ വേണം. കാടകളുടെ തീറ്റ പരിവർത്തനശേഷി ഒരു ഗ്രാം ശരീരഭാരത്തിന് 3.5 ഗ്രാം തീറ്റ എന്ന തോതിലാണ്.
ആൺകാടകളെ പെൺകാടകളിൽ നിന്നു തിരിച്ചറിയാൻ ശാരീരിക പ്രത്യേകതകൾ സഹായിക്കുന്നു. നെഞ്ചു ഭാഗത്ത് ചുവപ്പും തവിട്ടും കലർന്ന നിറമുള്ള തൂവലുകളോടുകൂടിയവയാണ് ആൺ കാടകൾ. ഇവയ്ക്ക് പെൺകിടകളെ അപേക്ഷിച്ച് വലുപ്പം കുറവാണ്.നെഞ്ചുഭാഗത്ത് കറുപ്പ് പുള്ളികളോട് കൂടിയ , ചാരനിറമുള്ള തൂവലുകളാണ് പെൺകാടയുടെ സവിശേഷത. പൂർണ വളർച്ചയെത്തിയ കാടയ്ക്ക് 250 ഗ്രാം വരെ തൂക്കമാകാം.
*കുഞ്ഞുങ്ങളെ വിരിയിക്കൽ*
വലിയ ഫാമുകളിൽ ഇൻകുബേറ്റർ ഉപയോഗിച്ചാണ് കാടക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. സ്വന്തം സംരംഭം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വീടുകളിൽ തന്നെ നാടൻ കോഴികളെ ഉപയോഗിച്ച് മുട്ട വിരിയിച്ചെടുക്കാം.കൊത്തുമുട്ടകൾക്കായി വളർത്തുമ്പോൾ ആൺ-പെൺ അനുപാതം 1: 2 ആയിരിക്കണം. പത്തു മുതൽ ഇരുപത് ആഴ്ച വരെയുള്ള പ്രായത്തിൽ കൊത്തു മുട്ടകൾ ശേഖരിക്കാം. മുട്ടകൾ വിരിയാൻ 16 മുതൽ 18 വരെ ദിവസമെടുക്കും. വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് മൂന്നാഴ്ച കാലത്തേക്ക് കൃത്രിമച്ചൂട് നൽകേണ്ടതുണ്ട്. അഞ്ച് സെന്റിമീറ്റർ കനത്തിൽ തറയിൽ അറക്കപ്പൊടി വിരിച്ച് ചിക്ക് ഗാർഡുകൾ നൽകിവേണം കൃത്രിമച്ചൂട് നൽകാനുള്ള കൂടുകൾ ക്രമീകരിക്കാൻ. ഇതിനായി ആയിരം കടയ്ക്ക് 40 മുതൽ 60 വാട്ട് വരെ പവർ ഉള്ള ഒരു ബൾബ് മാത്രമേ ആവശ്യമുള്ളൂ. കാടകൾ ചൂടിൽ നിന്ന് അകന്നുപോകാതിരിക്കാനും എല്ലാ കുഞ്ഞുങ്ങൾക്കും ശരിയായ ചൂട് ലഭിക്കാനുമായാണ്ക്ക് ചിക്ക് ഗാർഡുകൾ ഉപയോഗിക്കുന്നത്.
അഹല്യ ഉണ്ണിപ്രവൻ