ആടു വളർത്തൽ സംരംഭം ആദായകരമാകാൻ
- ഒരു പ്രജനന യൂണിറ്റായി തുടങ്ങുക
- ഒരു യൂണിറ്റിൽ 19 പെണ്ണാടുകൾ .1മുട്ടനാട് .. ആകെ 20 ആടുകൾ..
- 6 മുതൽ 8 മാസം പ്രായമുള്ള വർഗ്ഗ ഗുണമേന്മ യുള്ള19 മലബാറി പെണ്ണാടുകളെയും രക്തബന്ധം ഇല്ലാത്തതും ഗുണമേന്മയുള്ളതു മായ ഒരു മുട്ടൻ ആടിനെയും വാങ്ങി ഇൻഷുറൻസ് ചെയ്യുക
- ഇവയ്ക്കു വിരമരുന്നു നൽകി ആടു വസന്ത. കുരളടപ്പൻ എന്നീ പ്രതിരോധ കുത്തി വയ്പുകൾ നൽകി 21 ദിവസം quarentine നൽകി ഫാമിൽ പ്രവേശിപ്പിക്കുക
- 240 ചതുരശ്ര അടി വിസ്താരം ഉള്ള ഒരു കൂടു നിർമിക്കാൻ 400 രൂപ നിരക്കിൽ 1 ലക്ഷം രൂപ വേണ്ടി വരും..പെണ്ണാടിനു 10 ചതുരശ്ര അടി...മുട്ടനാട് നു 20 ചതുരശ്ര അടി കുട്ടികൾക്ക് 1 ചതുരശ്ര അടി സ്ഥല വിസ്തീർണം വേണ്ടിവരും
- മൂന്നു ലക്ഷം രൂപയും 50 സെന്റ് സ്ഥലവും വേണ്ടി വരുന്ന ഒരു സംരംഭം ആണ് ഇത്
- 20 ആടിൽ കുറവായത് കൊണ്ടു പഞ്ചായത്തു ലൈസൻസ് വേണ്ട.. ഒപ്പം വൈദ്യതി കണക്ഷനും വേണ്ട ..ഒരു ദിവസം 40 ലിറ്റർ വെള്ളവും മതിയാകും ....പ്രത്യേകിച്ചു ജോലിക്കാരെ വേണ്ടതില്ല
- 19 പെണ്ണാടുകളെ ബ്രീഡ് ചെയ്യാനായി ഈ മുട്ടാനടിനെ ഉപയോഗിക്കണം..അവയ്ക്കുണ്ടാകുന്ന മുഴുവൻ കുട്ടികളെയും 3 മാസം എത്തുമ്പോൾ വിൽക്കണം..ഈ സംരംഭത്തിൽ ഒരു വർഷം 38 ആട്ടിൻ കുട്ടികളെ വിൽക്കാൻ കഴിയും.
- 10 കിലോ തൂക്കം വരുന്ന 3 മാസം പ്രായത്തിൽ 350 രൂപ നിരക്കിൽ 10 കുട്ടികളുടെ വില്പനയിലൂടെ 1.33 ലക്ഷം രൂപ വരുമാനമായി ലഭിക്കും..3 വർഷം കൊണ്ടു പ്രോജക്ട് ബ്രേക്ക് ഇവൻ ആവുകയും ചെയ്യും
- നല്ലയിനം ആട്ടിൻ കുട്ടികളെ അന്ത പ്രജനനം ഒഴിവാക്കി പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന അംഗീകൃത ആടു വളർത്തൽ യൂണിറ്റായി ഈ സംരഭത്തെ മാറ്റം..ഒപ്പം ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഗുണമേന്മയുള്ള ആട്ടിൻ കുട്ടികളുടെ വിപനനകേന്ദ്രം ആയി ലാഭകരമായി പ്രവർത്തിക്കാം.
കടപ്പാട് : ഡോ.ആർ .വേണുഗോപാൽ... മൃഗസംരക്ഷണ വകുപ്പ്.
- കെ.ജാഷിദ്-
അവസാനം പരിഷ്കരിച്ചത് : 5/8/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.