Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം / അറിയണം വിയറ്റ്നാമിൽ നിന്നുള്ള വിഗോവയിനം താറാവിനെ പറ്റി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അറിയണം വിയറ്റ്നാമിൽ നിന്നുള്ള വിഗോവയിനം താറാവിനെ പറ്റി

സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും.

മുട്ടയ്ക്കും ഇറച്ചിക്കും യോജിച്ച താറാവിനങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവയില്‍ വിഗോവയിനം താറാവ് ബ്രോയിലര്‍ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യമാണ്.

വൈറ്റ് പെക്കിന്‍, ഐന്‍സ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ സൂപ്പര്‍-എം. ജന്മദേശമായ വിയറ്റ്‌നാമില്‍ നിന്നും 1996ല്‍ ആണ് വിഗോവ താറാവുകള്‍ കേരളത്തില്‍ എത്തുന്നത്.

തൂവെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചാ നിരക്കും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. വൈറ്റ് പെക്കിന്‍,ഐന്‍സ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉദ്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ സൂപ്പര്‍-എം. ജന്മദേശമായ വിയറ്റ്‌നാമില്‍ നിന്നും 1996 ല്‍ ആണ് വിഗോവ താറാവുകള്‍ കേരളത്തില്‍ എത്തുന്നത്.

പ്രത്യേകതകള്‍

ധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ്‌ വിഗോവ താറാവുകള്‍. ശത്രുക്കളെ കൂട്ടത്തോടെ എതിര്‍ക്കാന്‍ കഴിവുള്ളവയാണ് ഇവ. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാന്‍ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണുകള്‍ നനയ്ക്കാന്‍ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീര്‍ത്തും ഇണങ്ങുന്നവയാണ് ഇവ.

പരിപാലനം

ഒരു ദിവസമോ ഒരാഴ്ചയോ പ്രായമുള്ള വിഗോവക്കുഞ്ഞുങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 70 രൂപയാണ് വില. രണ്ടാഴ്ച വരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമവെളിച്ചവും ചൂടും നല്‍കുന്ന ബ്രൂഡിംഗ് സംവിധാനം സജ്ജമാക്കണം. മുപ്പത് കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബള്‍ബ് എന്ന രീതിയില്‍ കൃത്രിമച്ചൂട് നല്‍കണം. ആദ്യത്തെ രണ്ടു മുതല്‍ മൂന്നാഴ്ച വരെ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കണം. തീറ്റ ഏഴും, എട്ടും തവണകളായി പേപ്പര്‍ വിരിയിലോ, ഫീഡര്‍ പാത്രത്തിലോ നല്‍കുക.

അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങള്‍ക്ക് 15 ഗ്രാം സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കണം. തീറ്റ ഏഴും എട്ടും തവണകളായി പേപ്പര്‍ വിരിയിലോ, ഫീജര്‍ പാത്രത്തിലോ നല്‍കുക. അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങള്‍ക്ക് 15 ഗ്രാം സ്റ്റാര്‍ട്ടര്‍ തീറ്റ എന്ന തോതില്‍ നല്‍കാം.

തീറ്റവെള്ളത്തില്‍ നനച്ചു നല്‍കുന്നത് ശ്വാസതടസ്സം ഒഴിവാക്കാന്‍ സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിന് മാത്രം നല്‍കുക. ആഴംകുറഞ്ഞ പരന്ന പാത്രത്തില്‍ തല നനയ്ക്കാന്‍ വേണ്ടി മാത്രം അധികവെള്ളം കൊടുത്താല്‍ മതിയാകും. അതല്ലെങ്കില്‍ നേത്രരോഗത്തിന് ഇടയാകും.

മൂന്നാമത്തെ ആഴ്ച മുതല്‍ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളര്‍ത്താം. ഈ ഘട്ടത്തില്‍ ഗ്രോവര്‍തീറ്റ നല്‍കാം. ചോര്‍ച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളില്‍ ഇവയെ വളര്‍ത്താം. താറാവൊന്നിന് മൂന്ന് ച.അടി സ്ഥലം വേണം. വെള്ളംകെട്ടി നില്‍ക്കാതെ അല്‍പം ഉയര്‍ന്ന സ്ഥലമായിരിക്കണം കൂടിന് തിരഞ്ഞെടുക്കേണ്ടത്. തറ സിമന്റ് ചെയ്താല്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒഴിവാക്കാനും രോഗങ്ങള്‍ തടയാനും സഹായിക്കും.

നാലാഴ്ച മുതല്‍ ദിവസം രണ്ടുനേരം വീതം തീറ്റ കൊടുത്താല്‍ മതിയാകും. ഗ്രോവര്‍തീറ്റയുടെ അളവ് കുറയ്ക്കാന്‍ ചോറ്, ഓമക്കായ, അസോള തുടങ്ങിയവയും നല്‍കാം. അഴിച്ചുവിട്ടു വളര്‍ത്തുന്നതിനാല്‍ തീറ്റയ്ക്കുള്ള മാര്‍ഗം അവ തന്നെ കണ്ടുപിടിക്കും. രണ്ടുമാസം കഴിഞ്ഞാല്‍ ശബ്ദം കൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാന്‍ സാധിക്കും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

പിടയെ അപേക്ഷിച്ച് പൂവന്റെ പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളര്‍ച്ചാനിരക്കും പിടയില്‍ നിന്നും പൂവനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. വേര്‍തിരിച്ച ആണ്‍താറാവിനെ ഇറച്ചിയ്ക്കും പെണ്ണിനെ മുട്ടയ്ക്കായും സജ്ജമാക്കാം

വിപണനം

എട്ടാഴ്ച പ്രായമായ ആണ്‍താറാവുകള്‍ക്ക് ഏകദേശം 2.85 കിലോ ഗ്രാം തൂക്കമുണ്ടായിരിക്കും. നാലാം മാസം മുതല്‍ പിട മുട്ടയിടാന്‍ തുടങ്ങും. മറ്റുതാറാവുകളെപ്പോലെ കൂടിനുള്ളില്‍ മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടല്‍. പ്രതിവര്‍ഷം 160-180 മുട്ടകള്‍ വരെ ഇടാറുണ്ട്.

താരതമ്യേന വലിപ്പം കൂടുതലുള്ള മുട്ടകളാണ് വിഗോവയുടേത്. മുട്ടയുടെ തോടിനു കട്ടികൂടുതലായതിനാല്‍ പൊട്ടിപ്പോകാനുള്ള സാധ്യത കുറവാണ്. ഒരു മുട്ടയ്ക്ക് 20 രൂപ വരെ വിപണിയില്‍ കിട്ടുന്നു. അരാകിഡോണിക്ക് അമ്ലം, ഒമേഗ-3-കൊഴുപ്പ് എന്നിവയടങ്ങിയ വിഗോവമുട്ട ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമമാണ്.

വിഗോവ കുഞ്ഞുങ്ങള്‍ക്ക് : ബെംഗളുരുവിലെ സെന്‍ട്രല്‍ പൗള്‍ട്രി ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുഞ്ഞുങ്ങള്‍ ലഭ്യമാണ്. മുന്‍കൂര്‍ ബുക്കിങ്ങും ട്രെയിനില്‍ എത്തിച്ചുകൊടുക്കാനുള്ള സൗകര്യവുമുണ്ട്.

ഫോണ്‍: 080- 284 66 226

താറാവ് ഫാം, നിരണം- 0469 2711 898

- കെ. ജാഷിദ് -

2.97777777778
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top