മത്സ്യങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ തീറ്റയുണ്ടാക്കാൻ ഒരു എളുപ്പവഴി ഇതാ
കടല പിണ്ണാക്ക് 200 ഗ്രാം
സോയ പിണ്ണാക്ക് 150 ഗ്രാം
മൈദ or കപ്പ പൊടി 100 ഗ്രാം
ചോള തവിട് 150 ഗ്രാം
നെല്ല്തവിട് 150 ഗ്രാം
ഉണക്ക ചെമ്മീൻ/ഉണക്കിയെടുത്ത മത്തി/ചാള പൊടിച്ചത് 150 ഗ്രാം
താള് ഇല/ ചൊറിയൻ ചേമ്പ് ഇല തണലിൽ ഉണക്കിയത് 100 ഗ്രാം
അസോള, മുരിങ്ങയില 100 ഗ്രാം
ഇത്രയും ആയാൽ ഒരു കിലോ മത്സ്യ തീറ്റ ഉണ്ടാക്കിയെടുക്കാം.
കപ്പലണ്ടി പിണ്ണാക്ക്, സോയ പിണ്ണാക്ക്, ചെമ്മീൻ എന്നിവ വെള്ളത്തിൽ കുതിർത്തിയെടുക്കുക
നല്ല പോലെ കുതിർന്ന ശേഷം തവിട്, മൈദ, ചോള തവിട് മുതലായവ ചേർത്ത് വെള്ളം അധികമില്ലാതെ നല്ല പോലെ അരച്ചെടുക്കുക. തണലിൽ ഉണക്കിയെടുത്ത ഇലകളും അരച്ചെടുക്കുക. ഇവ കുഴച്ചെടുത്ത് ഇടിയപ്പം/നൂൽപുട്ട് ഉണ്ടാക്കുന്ന ഉപകരണത്തിൽ പ്രസ് ചെയ്തെടുത്ത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. ഉണങ്ങിയ തീറ്റ കൈ കൊണ്ട് നുറുങ്ങി പ്ലാസ്റ്റിക് കവറിലോ ടിന്നിനകത്തോ വായു കടക്കാത്ത വിധം ഭദ്രമായി അടച്ചു വെച്ച് സൂക്ഷിക്കാം. ആവശ്യത്തിന് തീറ്റ എടുത്ത് മത്സ്യങ്ങൾക്ക് കൊടുക്കാം. മത്സ്യങ്ങൾ തീറ്റയെടുക്കുന്നതിനനുസരിച്ച് അൽപാല്പമായി മാത്രം സാവധാനം കൊടുക്കുക.
- കെ.ജാഷിദ് -
Source:facebook
അവസാനം പരിഷ്കരിച്ചത് : 5/30/2020