Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മത്സ്യകൃഷി

മത്സ്യകൃഷി

പശുവിനെ പോലെ പുല്ലും പായലും തിന്നുന്ന ഒരു മത്സ്യമായതിനാല്‍ ആണ് ഒരു സ്വാഭാവിക കളനാശിനിയായി ഉത്തര-ദക്ഷിണ ചൈന മൂലാവാസം ഉളള ഈ പുല്ലുതീനി 'ചൈനീസ് കാര്‍പ്പി' നെ തായ്‌ലന്റ്, ജപ്പാന്‍, സിലോണ്‍ (ശ്രീലങ്ക), ഇന്ത്യ എന്നിവിടങ്ങളിലേക്കും, ഇന്ത്യയില്‍ കട്ടക്ക് മത്സ്യഗവേഷണ കേന്ദ്രത്തിലേക്കും പ്രതിരോപണം ചെയ്തത്.
ഈ മത്സ്യം, സ്വഭാവേണ ഒരു ശീതജലസ്‌നേഹിയാണ്. മത്സ്യക്കുളത്തില്‍ പായലും ജലസസ്യങ്ങളും അനിയന്ത്രിതവും അപകടകരവുമായി പെരുകുമ്പോള്‍ അവയുടെ നിര്‍മ്മര്‍ജ്ജനത്തിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമല്ലാതെ വരുമ്പോഴും, അഥവാ, അവ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ കൃഷിയില്‍ കീടനശീകരണത്തിന് മിത്രകീടങ്ങളെ ഉപയോഗിക്കുന്നതു പോലെ പരിസ്ഥിതി സൗഹൃദമേ്രത 'പായല്‍തീനി മത്സ്യങ്ങളെ ഉപയോഗിച്ചുളള' കളനശീകരണം.
എന്നാല്‍ ഇതിന് പരിമിതികള്‍ ഏറെ. പരിപൂര്‍ണ്ണ പായല്‍ തീനിമത്സ്യങ്ങള്‍ 2 ഇനം മാത്രം. അവ ചൈനീസ് കാര്‍പ്പുകള്‍ ആയ
(എ) പുല്‍മീന്‍ (Grass carp)
(ബി) വെളളിമീന്‍ (Silver Carp)
പുല്‍മീന്‍ :
പുല്‍മീനിന്റെ പഥ്യാഹാരം മുളളന്‍പായല്‍ (കമ്പിളിപ്പായല്‍) എന്ന് അറിയപ്പെടുന്ന ഹൈഡ്രില (Hydrilla) ആണ്.
വിപുലമായ മെനു.
കൂടാതെ നജാസ്, സെറാറ്റോഫിലം, വുള്‍ഫിയ, ലെമ്‌ന, സ്‌പൈറോഡില, എന്നീ പയലുകളും. ഒപ്പം ഒട്ടീലിയ, വാലിസ്റ്റേറിയ യൂട്രിക്കുലേറിയ, ട്രാപ്പ, മെരിയോഫിലം, ലിംനോഫില, എണ്ണപ്പായല്‍ ആയ മുടിപ്പായല്‍ (സ്‌പൈറോഗൈറ), പിത്തോഫോറ - എന്നിവയും. കുളത്തിലേക്ക് പടര്‍ന്നിറങ്ങിയ പടപ്പന്‍പുല്ല്, നേപ്പിയര്‍ പുല്ല്- എന്നിവയും ഇഷ്ടഭക്ഷണമാണ്.
ആഫ്രിക്കന്‍ പായല്‍, താമര, കുളവാഴ- ഭക്ഷിക്കാറില്ല. വിപുലമായ മെനുവില്‍ ആഫ്രിക്കന്‍ പായല്‍, താമര, ആമ്പല്‍, കുളവാഴ, കൊതുകുപായല്‍, ഇവ ഉള്‍പ്പെടുന്നില്ല.
ദോഷരഹിത കളനാശിനികള്‍ പ്രയോഗിക്കാം. ഇവയുടെ നശീകരണത്തിന് മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.പൊങ്ങിക്കിടക്കുന്ന കളകള്‍ (ആഫ്രിക്കന്‍ പായല്‍, കുളവാഴ, കൊതുകുപായല്‍).2, 4 ഡി (Dichlorophenoxy Acetic Acid), ഉം മുങ്ങിക്കിടക്കുന്ന കളകള്‍ - (മുളളന്‍ പായല്‍) പുല്‍മീനിനെയും എണ്ണ മുടിപ്പായല്‍ കരിമീനിനെയും വളര്‍ത്തിയും, വേരുളളവ  (താമര, ആമ്പല്‍, വാലിസ്‌നേറിയ) തുരിശ് ഗുളിക ഉപയോഗിച്ചും നശിപ്പിക്കാം.
എന്നാല്‍ 15 സെ.മീ. കൂടുതല്‍ വലിപ്പം വച്ചാലേ, പുല്‍മീനിന് തൊണ്ടപ്പല്ല് കിളിര്‍ക്കുകയുളളൂ, എന്നതിനാല്‍ ആ വലിപ്പം മുതലേ അവ ജലസസ്യഭക്ഷണം ആരംഭിക്കൂ. ഈ പല്ലുകള്‍ കൊണ്ടാണ് പുല്‍മീന്‍ പായലുകള്‍ കടിച്ചു മുറിച്ച് വിഴുങ്ങുന്നത്. ഈ വലിപ്പമുളള ഏകദേശം 40 വലിയവയെ നിറയെ മുളളന്‍ പായല്‍ ഉളള ഒരേക്കര്‍ കുളത്തില്‍ നിക്ഷേപിച്ചാല്‍ ഒരു മാസം കൊണ്ട് കുളം ക്ലീന്‍.
ശരീരഭാരത്തിന്റെ 20 ഇരട്ടിയില്‍ അധികം ആഹാരം പുല്‍മീന്‍ ദിവസേന വെട്ടിവിഴുങ്ങും. ഭക്ഷ്യരൂപാന്തര തോത് 48:1 ആണ്. വെളളിമീന്‍ :- പായല്‍ പാട ചൂടുന്ന കുളത്തില്‍ നീലഹരിതപായല്‍ (Blue Green Algae). ഭക്ഷകരായ വെളളിമീനിനെ നിക്ഷേപിക്കാം. ഇവ രണ്ടും സംയുക്ത രീതിയില്‍ മറ്റു കാര്‍പ്പുകള്‍ക്കൊപ്പം കൃഷി ചെയ്താല്‍ മതിയാകും. ഏറ്റവും കൂടുതല്‍ അതിജീവന നിരക്കുളള മത്സ്യമാണിത്.
പുല്‍മീന്‍ കൃഷി രീതി
കുളം ഒരുക്കലിനും അനാവശ്യ കളനിര്‍മ്മാര്‍ജ്ജനത്തിനും വളപ്രയോഗത്തിനും ശേഷം മറ്റു കാര്‍പ്പു മത്സ്യങ്ങളോടൊപ്പം മുളളന്‍പായലിന്റെ സാന്ദ്രത അനുസരിച്ച് ഏക്കര്‍ ഒന്നിന് 40-100 പുല്‍മീന്‍ കുഞ്ഞുങ്ങളെയും ബാക്കി 2400-2460 മറ്റു കാര്‍പ്പു കുഞ്ഞുങ്ങളെയും നിക്ഷേപിച്ച് സാധാരണ മത്സ്യാഹാരങ്ങള്‍ നല്‍കുക. ഈ ഘട്ടത്തില്‍ ഇവയും ജന്തുപ്‌ളവക ഭുക്ക് ആണ്.
15 സെ.മീ. കൂടുതല്‍ വലിപ്പം വയ്ക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച പായലുകളുടെ അഭാവത്തില്‍ അസോള, മുളളന്‍ പായല്‍, വാഴയില, കാബേജ് ഇലകള്‍ നേപ്പിയര്‍ പുല്ല് മുതലായവ നല്‍കാം. (അസോള മാത്രം നല്‍കി) ഈ ലേഖകന്‍ പുല്‍മീനിനെ വളര്‍ത്തിയപ്പോള്‍ നല്ല വളര്‍ച്ചാനിരക്ക് ലഭിച്ചിരുന്ന കാര്യം പറയേണ്ടതുണ്ട്.
പഥ്യാഹാര ലഭ്യതയും ജലത്തിന്റെ അനുഗുണ രാസ-ഭൗതിക ഗുണങ്ങളും അനുസരിച്ച് 6-8 മാസം കൊണ്ട് 4-6 കിലോഗ്രാം വരെ വളരാം. ജീവിതകാലത്ത് 30 കിലോ ഗ്രാം ആണ് വളര്‍ച്ച. വളര്‍ച്ച പരമാവധി എത്തും വരെ കാത്തിരിക്കാതെ, കറിവയ്ക്കാന്‍ പരുവമായാല്‍ തിരിവുപിടിത്തം നടത്തി എടുക്കണം. ഇതിന്റെ മാംസം മുയല്‍ ഇറച്ചി പോലെ മൃദുവും രുചിപ്രദവുമാണ്. കുടംപുളിയിട്ട് ചില്ലികാര്‍പ്പായി (നന്നായി വേവിച്ച്) കറിവയ്ക്കാനും, മസാലയും മുളകുപൊടിയും അരച്ചു പുരട്ടി ശുദ്ധവെളിച്ചെണ്ണയില്‍ മൊരിച്ചു ഫ്രൈ ചെയ്യാനും ഉത്തമം. ഇവ നമ്മുടെ കുളങ്ങളില്‍ സ്വാഭാവികമായി പ്രജനനം നടത്താറില്ല.
കടപ്പാട്- ബാലൻ‍ മവേലി
അസി. ഡയറക്ടര്‍ (റിട്ട) ഫിഷറീസ് വകുപ്പ്
ക്യഷി ജാഗരൺ
3.025
ഷാജി Feb 02, 2019 12:47 PM

500 ലിറ്റർ വാട്ടർ ടാങ്കിൽ എത്ര തി ലാപ്പിയ മീൻ വളർത്താം?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top