കിഴക്ക് പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറു അറബിക്കടലിലേക്ക് ചെരിഞ്ഞു കിടക്കുന്ന കേരളത്തില്‍ ഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ കാര്‍ഷിക മേഘാല ഇന്ന് വന്‍ തകര്‍ച്ച നേരിടുകയാണ്. അതിനു പ്രധാന കാരണങ്ങളിലൊന്ന് കൃഷിക്കാവശ്യമായ അടിസ്ഥാന വിഭവങ്ങളായ മണ്ണിനും ജലത്തിനും ജൈവ സമ്പത്തിനും ഉണ്ടായ ശോഷണമാണ്. ഇത് തിരിച്ചറിഞ്ഞ് പരിഹാര മാര്‍ഗ്ഗം കണ്ടെത്തിയാലെഇനിയുള്ള കാലം കാര്‍ഷിക വൃത്തി അഭിവൃദ്ധിപ്പെടുകയുള്ളൂ. അതിനായി നാം അവലംബിക്കേണ്ട പ്രധാന ദൌത്യം മണ്ണ് - ജല - ജൈവസമ്പത്ത് സംരക്ഷിക്കുകയും അനിയന്ത്രിതമായ മരം മുറിയും, മണല്‍ വാരലും നിയന്ത്രിക്കുകയും ആവണം.
ജനസംഖ്യാ വര്‍ദ്ധനവ്, ജൈവ വൈവിധ്യത്തിന്റെ കലവറയായ വനങ്ങളുടെ ദ്രുതഗതിയിലുള്ള നശീകരണം, അനിയന്ത്രിതമായ കാലിമേച്ചില്‍. കുന്നു പോലെ വളരുന്ന വന്‍ കെട്ടിട നിര്‍മ്മാണം തുടങ്ങിയവ മണ്ണൊലിപ്പിന് നിദാനമായിട്ടുള്ളതാണ്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് ലഭിച്ചിരുന്ന മഴ എന്നത് കുറഞ്ഞ തീവൃതയിലും കൂടുതല്‍ ദൈര്‍ഘ്യവുമുള്ളതായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി മഴയുടെ തീവ്രത കൂടാനും കാലം തെറ്റി പെയ്യാനും തുടങ്ങി. മഴയുടെ തീവ്രത കൂടുന്നതിനാല്‍ ക്ഷണ നേരംകൊണ്ട് ഉപരിതലത്തില്‍ ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുകയും ജലം മണ്ണില്‍ താഴാതെ വേഗത്തില്‍ ഒഴുകി മണ്ണൊലിപ്പിന് കാരണമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഓടുന്ന വെള്ളത്തെ നടത്താനും നടക്കുന്ന വെള്ളത്തെ ഇരുത്താനും നമുക്ക് സാധിക്കണം.
ചെങ്കുത്തായ മലനിരകളും താഴ്വാരങ്ങളും പാറക്കെട്ടുകളും മണ്ണൊലിപ്പിന് കാരണമാകുന്നു. ഏക വിളത്തോട്ടങ്ങള്‍ വ്യാപകമാകുന്നതും പച്ചപ്പിന്റെ ശോഷണവും നിമിത്തം പെയ്ത്തുവെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ വരികയും മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു.
കര്‍ഷകര്‍ അനുവര്‍ത്തിച്ചു പോകുന്ന ആശസ്ത്രിയമായ കൃഷി രീതികള്‍ മണ്ണൊലിപ്പിനു൮ ആക്കം കൂട്ടുന്നു. ചെരിവിനു സമാന്തരമായി കൃഷി ചെയ്യുന്നതും മണ്ണൊലിപ്പിന് കാരണമാണ്. വയലുകളില്‍ നെല്‍കൃഷി ഒഴിവാക്കി വാഴ കവുങ്ങ് തുടങ്ങിയ കൃഷികള്‍ ചെയ്യുകയും ചാലുകള്‍ നിര്‍മ്മിച്ച് ജലം പുറത്തേക്കു വിടുന്നതും വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ഈ സാഹചര്യത്തില്‍ മണ്ണൊലിപ്പിന് നിദാനമായ കാര്യങ്ങള്‍ മനസിലാക്കി മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി കാര്‍ഷിക മേഘാല അഭിവൃദ്ധിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
സാങ്കേതിക മുറകള്‍, ജൈവ മുറകള്‍, കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ രീതികള്‍ അവലംബിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാന്‍ സാധിക്കും.
ചകിരി കുഴി, ക്രസന്റ് ബാന്‍ഡ് തെങ്ങിന് തടം തുറക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്തു മണ്ണൊലിപ്പ് നിയന്ത്രിക്കാം. സംരക്ഷണ ഭിത്തി മഴവെള്ള സംഭരണി ലൂസ് ബോള്‍ഡര്‍ ചെക്കു ഡാം ഷട്ടര്‍ ചെക്ക് ഡാം ഉറവ സംരക്ഷണം നീര്‍ച്ചാല്‍ സംരക്ഷണം ജൈവ ഫില്‍ട്ടര്‍ സ്ട്രിപ്പ് ജല സ്രോതസ് സംരക്ഷണം തുടങ്ങി ഒട്ടനവധി മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തി നമുക്ക് പൈതൃകമായി ലഭിച്ചതും അമൂല്യവുമായ മണ്ണ് ജൈവ സമ്പത്തുകള്‍ എന്നിവയ്ക്ക് മൂല്യശോഷണവും വരാതെ കാത്തുവെയ്ക്കുകയും പ്രകൃതിയെ ചൂഷണം ചെയ്യാതെ ഉപയോഗിക്കുകയും വേണം.
അവസാനം പരിഷ്കരിച്ചത് : 7/23/2020