<div id="MiddleColumn_internal"> <div id="_mcePaste" style="text-align: justify; ">ജിൻസ്.റ്റി.ജെ</div> <div id="_mcePaste" style="text-align: justify; ">വയനാട് കോഴിക്കോട് ജില്ലകളിലാണ് PRRS എന്ന വൈറസ് രോഗം പന്നികളിൽ റിപ്പോർട്ട് ചെയ്തത്. ശക്തമായ പനി, തീറ്റയെടുക്കാൻ മടി, ശ്വാസം മുട്ടൽ, ചെവി,തൊക്ക് എന്നിവിടങ്ങളിൽ നിറവ്യത്യാസം, ഗർഭിണിയായ പന്നി ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുക, പന്നിക്കുഞ്ഞുങ്ങളുടെ കൂടിയ മരണനിരക്ക്, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് രോഗമായതിനാൽ ഇതിന്റെ ചികിത്സ ശ്രമകരമാണ്. രോഗലക്ഷണം കണ്ടാലുടൻ തന്നെ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പന്നികൾക്ക് ഉചിതമായ ചികിത്സ നല്‍കണം. രോഗം പടരാതിരിക്കാൻ നടപടി സ്വീകരിക്കണം. രോഗബാധിതപ്രദേശങ്ങളിൽ നിന്ന് പന്നിക്കുഞ്ഞുങ്ങളെ വാങ്ങാതെ സർക്കാർ ഫാമുകളിൽ നിന്നും മാത്രം അവയെ വാങ്ങണം. വാങ്ങണം.</div> </div>