കേരളത്തിലെ മണ്ണിനെ രാസ, ഭൗതിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി തരം തിരിച്ചിരിക്കുന്നു. വർഷപാതത്തിന്റെ വ്യതിയാനങ്ങൾ, താപനിലയും ഇടവിട്ടുള്ള ഈർപ്പവും വരണ്ടതുമായ അവസ്ഥകളും പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശം തൊട്ട് കിഴക്കൻ മലനിരകൾ വരെയും വേഗത്തിലൊഴുകുന്ന പുഴകളും എല്ലാം കേരളത്തിന്റെ വിവിധങ്ങളായ സ്വാഭാവിക സസ്യജാലങ്ങളുടേയും വിവിധതരം മണ്ണുകളേയും സ്വാധീനിക്കുന്നു. പൊതുവായ വർഗ്ഗീകരണത്തിൽ കേരളത്തിൽ പ്രധാനമായും

എട്ടുതരം മണ്ണിനങ്ങളാണ് കണ്ടുവരുന്നത്

തീരദേശമണ്ണ്, എക്കൽമണ്ണ്, കരിമണ്ണ്, വെട്ടുകൽ മണ്ണ്, ചെമ്മണ്ണ്, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ്എന്നിവയാണ് ഇവ.

യു.എസ്. കാർഷിക വകുപ്പ് നിർമ്മിച്ച പ്രത്യേകരീതിയിലാണ് കേരളത്തിലെ മണ്ണിനെ ശാസ്ത്രീയമായ തരം തിരിച്ചിരിക്കുന്നത് കേരളത്തിൽ കണ്ടുവരുന്ന ഏതാണ്ട് 82 തരം മണ്ണിനങ്ങൾ, തിരുവനന്തപുരത്തെ പറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിൽ സ്ഥിതിചെയ്യുന്ന കേരള മണ്ണു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്