Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മണ്ണു - ജല സംരക്ഷണം / കൃഷിയിറക്കുന്നതിനുമുമ്പ് മണ്ണുപരിശോധന
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിയിറക്കുന്നതിനുമുമ്പ് മണ്ണുപരിശോധന

ജിൻസ്.റ്റി.ജെ
മണ്ണുപരിശോധന നടത്തുന്നത് നല്ലതാണ്. 500 ഗ്രാം വരുന്ന സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കേണ്ടത്. കൃഷിസ്ഥലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നതാകണം സാമ്പിൾ. പുല്ലും ഇലകളും കല്ലുകളും നീക്കി വൃത്തിയാക്കിയ സ്ഥലത്തുനിന്ന് മണ്‍വെട്ടി ഉപയോഗിച്ച് ഒരടി ആഴത്തിൽ 'V' ആകൃതിയിൽ മണ്ണ് വെട്ടി മാറ്റണം. തുടർന്ന് വെട്ടി മാറ്റിയ കുഴിയുടെ അരികിൽ നിന്ന് മുകളറ്റം മുതൽ താഴെ വരെ 2-3 സെ.മീ. കനത്തിൽ മണ്ണ് ഇരുവശത്തുനിന്നും അരിഞ്ഞെടുക്കണം. ഇങ്ങനെ എടുത്ത മണ്ണ് നന്നായി കൂട്ടിക്കലര്‍ത്തി നിരതത്തി ഇടണം. അതിനു ശേഷം നെടുകെയും കുറുകെയും ഓരോ വരവരച്ച് നാലായി വിഭജിക്കണം. ഇതിൽ നിന്ന് കോണോടുകോൺ വരുന്ന രണ്ടു ഭാഗങ്ങൾ നീക്കം ചെയ്ത് ബാക്കിയുളള ഭാഗം കൂട്ടിക്കലർത്തി 500 ഗ്രാം ആകുന്നതുവരെ ആവർത്തിക്കണം. ഈ സാമ്പിള്‍ തണലിലുണക്കി പ്ലാസ്റ്റിക് കവറിൽ നിറയ്ക്കണം. ഒരു കടലാസിൽ കർഷകന്റെ പേര്, വിലാസം, കൃഷിചെയ്യുന്ന വിള എന്നിവ എഴുതി അതും കവറിലിടണം. ഏറ്റവുമടുത്തുളള കൃഷിഭവനിൽ ഈ സാമ്പിൾ നല്‍കാം. സാമ്പിൾ നല്‍കി 15-20 ദിവസത്തിനുളളിൽ മണ്ണു പരിശോധനയുടെ ഫലം കർഷകന് നേരിട്ട് അറിയിക്കും.
3.08333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top