Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / സുഗന്ധവ്യഞ്ജനവിളകൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സുഗന്ധവ്യഞ്ജനവിളകൾ

പുരാതനകാലം മുതൽ ലോകത്തിലെ മിക്ക ജനവിഭാഗങ്ങളെയും പരസ്പരം ബന്ധപ്പെടുത്താനും സംസ്കാരം പങ്കുവയ്ക്കാനും വഴിതെളിച്ചത്തിൽ സുഗന്ധവ്യഞ്ജനവിളകൾക്കുള്ള പങ്ക് ശ്രദ്ധേയമാണ്.

പുരാതനകാലം മുതൽ ലോകത്തിലെ മിക്ക ജനവിഭാഗങ്ങളെയും പരസ്പരം ബന്ധപ്പെടുത്താനും സംസ്കാരം പങ്കുവയ്ക്കാനും വഴിതെളിച്ചത്തിൽ സുഗന്ധവ്യഞ്ജനവിളകൾക്കുള്ള പങ്ക് ശ്രദ്ധേയമാണ്. ഉഷ്ണമേഖലാ മഴക്കാടുകളിൽ ജന്മം കൊണ്ട് പല സുഗന്ധവ്യഞ്ജനങ്ങളും ഇതര മേഖലകളിലെ ജനങ്ങളുടെ ജീവിതവും ചരിത്രവുമായി ഇന്ന് ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അങ്ങനെ സുഗന്ധവ്യഞ്ജനവിളകൾ കിഴക്കും പടിഞ്ഞാറും അതിൽ നിരന്തരം വാണിജ്യ സമ്പർക്കത്തിലേര്‍പ്പെടുതിന് സഹായിച്ചു.

സുഗന്ധവ്യജനങ്ങളു ടെ ഏകീകരണത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ (International Organisation for Standardisation) നിർവചനപകാരം 109 സുഗന്ധവ്യഞ്ജനവിളകൾ  ഉണ്ട്. ഇവയിൽ 63 എണ്ണം ഇന്ത്യയിൽ ഉല്‍പ്പാദിക്കുന്നു. 'സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇന്ത്യയിൽ ഏതാണ്ട് 25 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് സുഗന്ധവ്യഞ്ജനങ്ങൾ  കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മൊത്തം  ഉൽപ്പാദനം ഏകദേശം 27

ലക്ഷം ടൺ വരും. ലോകകമ്പോളത്തിൽ വർഷംതോറും വിറ്റഴിയുന്ന 5 ലക്ഷം ടണ്ണ്‍ സുഗന്ധവ്യഞ്ജനങ്ങളിൽ ഏകദേശം 1.9 ലക്ഷം ടൺ ഇന്ത്യയിൽ നിന്നും കയറ്റി അയയ്ക്കാം എന്നതാണ്. 1999-2000-ൽ കയററുമതി 2.09 ലക്ഷം ടണ്ണ്‍ ആയി ഉയർന്നു. ഇതിലൂടെ ഇന്ത്യയ്ക്ക് 1861 കോടി രൂപയുടെ വിദേശനാണ്യ ലഭിക്കുകയുണ്ടായി. സുഗന്ധവ്യഞ്ജനവിളകൾ പ്രധാനമായും ലോകകമ്പോളത്തില്‍ നിന്ന്‍ വാങ്ങുന്ന രാജ്യങ്ങള്‍ വടക്കേ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമാണ്.വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്ററ്റസ് ആണ് ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍  വാങ്ങുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജര്‍മ്മനി,നെതര്‍ലന്‍ഡ്‌സ്‌,ഫ്രാന്‍സ്,ഇഗ്ലണ്ട് എന്നിവയാണ് പ്രാധാന ഇറക്കുമതി രാജ്യങ്ങള്‍.ജപ്പാനും ഒരു പ്രധാനപ്പെട്ട ഇറക്കുമതി രാജ്യമാണ്. ഇന്ത്യയില്‍ ഏററവും കൂടുതൽ സുഗന്ധവ്യജനങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, മുളക്, ഗ്രാമ്പു,ജാതി, കറുവ എന്നിവയാണ് കേരളത്തിന്റെ പ്രധാന സുഗന്ധവിളകൾ. കേരളത്തിൽ നിന്നു പ്രധാനമായി കയററി അയയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളാണ് കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ. ഗ്വാട്ടിമാലയിൽ നിന്നും താരതമ്യെന കുറഞ്ഞ വിലക്ക് ധാരാളം ഫിലം ലോക വിപണിയിൽ എത്തുന്നതിനാൽ ഏലത്തിന്റെ കയററുമതി കുറഞ്ഞുവരികയാണ്.  ഗ്രാമ്പു,ജാതി ജാതിപത്രി, കുറുവ എന്നിവ നമ്മുടെ ആഭ്യന്തര ഉപയോഗത്തിനുപോലും തികയാത്തത് കൊണ്ട് അവ ഇറക്കുമതി ചെയ്യേണ്ടി വരുന്നു.

ആഗോളാടിസ്ഥാനത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ 90 ശതമാനവും ഉപയോഗിക്കുന്നത് ഭക്ഷ്യാവിശ്യത്തിനാണ്. പ്രത്യകിച്ച് ഉഷ്ണമേഖലാ രാജ്യങ്ങളിൽ വളരുന്നവയെക്കാള്‍ എരിവും രുചിയും കുറയും.എന്നാല്‍ മണം കൂടുതലുമായിരിക്കും.  ഭക്ഷ്യവസ്തുക്കൾക്ക് മണവും രുചിയും നിറവും മണവും പ്രദാനം ചെയുന്ന സസ്യജന്യ പദാർഥങ്ങളാണിവ. പാപ്രിക്ക ,മഞ്ഞള്‍,തക്കാളി എന്നിവയുടെ ലോക ഉൽപ്പാദനത്തിലെ ഏതാണ്ട് 3-4% ഭക്ഷ്യപദാർഥങ്ങൾക്ക് നിറം കൊടുക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. 1-2% ഒൗഷധ നിർമാണത്തിലും ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെളുത്തുള്ളി, കുങ്കുമപ്പൂവ്,അജോവൻ എന്നിവയ്ക്ക് വളരെ  ഒൗഷധഗുണങ്ങളുണ്ട്. ഇന്ത്യയില്‍ ആയുര്‍വേദചികിത്സ രംഗത്ത്

സുഗന്ധവ്യഞ്ജനങ്ങള്‍ സൌന്ദര്യ സംരക്ഷക വസ്തുക്കള്‍ കൂടിയാണ്. മഞ്ഞള്‍, കുങ്കുമപൂവ്,ജീരകം,ഗ്രാമ്പു, തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്.സുഗന്ധവ്യഞ്ജനങ്ങളില്‍  നിന്നും വേര്‍ തിരിച്ചെടുക്കുന്ന തൈലം യൂഡിക്കൊളന്‍ തുടങ്ങിയ പരിമള ദ്രവ്യങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്നു.

വിപണിയിൽ പൊടി, സത്ത്,തൈലം എന്നീ രൂപത്തിലും ഇന്ന്‍  സുഗന്ധവ്യഞ്ജനങ്ങള്‍ സാധാരണ രീതിയില്‍ പൊടിച്ച്  സംഭരിച്ചുവയ്ക്കുമ്പോൾ മണവും ഗുണവും കുറയാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിന് ക്രയോ  ഗ്രൈൻഡിങ്ങ് രീതി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന CSIR ന്‍റെ കീഴിലുള്ള റീജിയണല്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍  നടത്തിയ ഗവേഷണ ഫലമായി  വികസിപ്പിച്ചെടുത്തിട്ടുണ്ട്.എന്നാല്‍ ഇത് വളരെ ചെലവേറിയ രീതിയാണ്. മൈക്രോ  എന്‍കാപ്സുലെറ്റട് രൂപത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ തൈലം സൂക്ഷിക്കുന്നുണ്ട്. അപ്പോള്‍ മണവും ഗുണവും നഷ്ടപ്പെടുന്നില്ല.

(പധാന സുഗന്ധവ്യഞ്ജന വിളകൾ

1, കുരുമുളക്

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നാണ് ഈ വിള അറിയപ്പെടുന്നത്.ശാസ്ത്ര നാമം പെപ്പർ നൈഗ്രാം.   പൈപ്പറെസീ എന്ന സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു.ലോക കമ്പോളത്തില്‍ ഏറ്റവും  അധികം വ്യാപാരം  (25-35ശതമാനം) നടക്കുന്ന സുഗന്ധവ്യഞ്ജനം ആണിത്.മൊത്തം ഉല്‍പ്പാദനത്തിന്റെ 80 ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.1999-2000-ഇല്‍ 865കോടി രൂപയ്ക്ക് 42100 ടണ്ണ്‍ കുരുമുളക് ഇന്ത്യ കയറ്റി അയച്ചു.ബ്രസില്‍ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും കയറ്റുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നു.ഉഷ്ണമേഖലാ രാജ്യങ്ങളായ ഇന്തോനേഷ്യ,മലേഷ്യ,ശ്രീലങ്ക,ബ്രസീല്‍ തായ്ലാന്‍റ് എന്നിവിടങ്ങളിലും   കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. മറ്റ് കുരുമുളകുല്‍പ്പാദക  രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍  ഇന്ത്യ ഉല്‍പ്പാദനക്ഷമതയില്‍ വളരെ പിന്നിലാണ്.ഇന്ത്യയിലെ ശരാശരി  ഉത്പാദനം ഹെക്ടറിന്290 കിലോഗ്രാം ആണെങ്കില്‍ മലേഷ്യയില്‍  ശരാശരി ഉല്‍പ്പാദനം 2925 കിലോഗ്രാം ആണ്.ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം  കുരുമുളക്  തനികൃഷിയാണ് എന്നതാണ്.അവിടെ ഏതാണ്ട്  5000 കുരുമുളക് ചെടികള്‍ ഒരു ഹെക്ടറില്‍ നടുന്നു.എന്നാല്‍ ഇന്ത്യയില്‍ ഇടവിളയായി കുരുമുളക് കൃഷി ചെയ്യുമ്പോള്‍ 600 ചെടികളോളമേ വരുന്നുള്ളൂ.

കര്‍ണ്ണാടകം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ ഈ വിള ഉത്ഭവിച്ചു എന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ കരുതുന്നത്.ഇന്ത്യയിലെ കുരുമുളക് കൃഷിയുടെ  വിസ്തൃതിയുടെയും ഉത്പാദനത്തിന്റെയും  സിംഹഭാഗവും കേരളത്തിലാണ്.1999-2000-ല്‍ ഇവിടെ കൃഷി സ്ഥലവിസ്തൃതി 198413 ഹെക്റ്ററും  ഉല്‍പ്പാദനം 47540 ടണ്ണും ആയിരുന്നു.ഉല്‍പ്പാദനക്ഷമത 240 കിലോഗ്രാം/ഹെക്റ്റര്‍.ഉത്പാദനത്തില്‍ രണ്ടാം സ്ഥാനം കര്‍ണ്ണാടകത്തിനാണ്.തമിഴ്നാട്,ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍,പോണ്ടിച്ചേരി എന്നിവിടങ്ങളിലും  കുരുമുളക് കൃഷി ഉണ്ട്.ഇന്ത്യയിലെ കുരുമുളക് വിവിധ  വ്യവഹാര നാമങ്ങളില്‍ അറിയപ്പെടുന്നു.ഇതില്‍ ഏറ്റവും പ്രസിദ്ധി നേടിയത് മലബാര്‍ പെപ്പറും പ്പറും ടെല്ലിച്ചേരി പെപ്പറും ആണ്.

കേരളത്തിലെ കുരുമുളക് കൃഷിയുടെ 67 ശതമാനവും കണ്ണൂര്‍,വയനാട്, കോഴിക്കോട്, കോട്ടയം,ഇടുക്കി ജില്ലകളിലാണ് .ഈ വിളയുടെ 60ല്‍ പ്പരം ഇനങ്ങള്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്.കര്‍ഷകര്‍ ഉപയോഗിച്ച് വരുന്ന പ്രധാന ഇനങ്ങള്‍ ബാലന്‍ക്കൊട്ട,കല്ലുവള്ളി,എന്നിവയാണ്.തിരുവിതാംകൂറിലാക്കട്ടെ കരിമുണ്ട,നാരായക്കൊടി,കുതിരവാലി,കൊറ്റനാടന്‍  എന്നിവയ്ക്ക് ആണ് പ്രാധാന്യം. ഇടുക്കി,വയനാട് എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഐബിരിയന്‍ എന്ന ഇനത്തിനും.

കുരുമുളക് കൃഷിയെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ആരംഭിച്ചത് 1949-ല്‍  കേരളത്തിലെ പന്നിയൂര്‍ എന്ന സ്ഥലത്താണ്.പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന്‍ അത്യുല്‍പ്പാദന ശേഷിയുള്ള 7 കുരുമുളക് ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയ്യൂര്‍ 3, പന്നിയൂര്‍4, പന്നിയൂര്‍5, പന്നിയൂര്‍6, പന്നിയൂര്‍7 എന്നിങ്ങനെ.ശ്രീകര,ശുഭകര,പഞ്ചമി,പൗര്‍ണമി,പി.എല്‍.ഡി2 എന്നീ ഇനങ്ങളും മറ്റു ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറക്കിയിട്ടുണ്ട്.

'കറുത്ത പൊന്ന്' എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് നന്നായി വിളഞ്ഞതും എന്നാല്‍ പഴുക്കാത്തതുമായ കായ്മണികള്‍ ഉണക്കി തയ്യാറുക്കുന്നാതാണ്.നന്നായി പഴുത്ത കായ്കളും മൂപ്പെത്താത്തകായ്കളും വിവിധ  തരത്തില്‍ സംസ്കരിച് തയ്യാറാക്കുന്ന  ഉല്‍പ്പന്നങ്ങള്‍  വിപണിയില്‍  ധാരാളമുണ്ട്.ഇവയില്‍ പ്രധാനം വെള്ള കുരുമുളകും ടിന്നിലടച്ച മുറ്റാത്ത പച്ചകുരുമുളകും ആണ്.കുറഞ്ഞ എരിവ്,കുറഞ്ഞ അളവിലുള്ള നാര്,ഉയര്‍ന്ന അന്നജത്തിന്റെ അളവ്,വെള്ള നിറം എന്നീ  ഗുണങ്ങള്‍ ഇഷ്ട്ടപ്പെടുന്നവരാണ് വെള്ള കുരുമുളകിന്റെ ഉപഭോക്താക്കള്‍. ഇന്തോനേഷ്യ, മലേഷ്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് വെള്ള കുരുമുളക് ധാരാളമായി കയറ്റി അയക്കുന്നത്.നന്നായി പഴുത്ത കായ്കളില്‍ നിന്നാണ് വെള്ള കുരുമുളക് തയ്യാറാക്കുന്നത്.പഴുത്ത് കഴിഞ്ഞാല്‍ കൊഴിഞ്ഞു വീഴുന്നത് മൂളല്‍ ഉണ്ടാവുന്ന നഷ്ട്ടം ഭയന്ന് ഇന്ത്യയിലെ കര്‍ഷകര്‍ സാധാരണയായി വെള്ള കുരുമുളക് തയ്യാറാക്കാന്‍ മുതിരില്ല. ജര്‍മ്മനി, ഫ്രാന്‍സ്,ബെല്‍ജിയം,ഫിന്‍ലന്‍ഡ്‌,ഡെന്മാര്‍ക്ക്‌,അമേരിക്ക,ജപ്പാന്‍,മധ്യപൂര്‍വദേശ രാജ്യക്കാര്‍  ഒക്കെയും കറുത്തകുരുമുളക്  ഇഷ്ട്ടപ്പെടുന്നവരാണ്.ഇതിന്‍റെ സ്വാഭിവികവും ആകര്‍ഷകവുമായ പച്ചനിറം,മണം,ചെറിയ എരിവ് എന്നിവയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.കുരുമുളക്പൊടി ,കുരുമുളക് സത്ത് ,കുരുമുളക് തൈലം എന്നിവ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.കുരുമുളകിന്  ഔഷധഗുണമുണ്ട്.ചുമ,ജലദോഷം,തൊണ്ടനീര്,ചൊറിച്ചില്‍ ഇവയ്ക്കെല്ലാം കുരുമുളക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.കുരുമുളകിന്റെ വംശവര്‍ധന കായിക പ്രവര്‍ധനം മൂലം സാധ്യാമാനെങ്കിലും നടീല്‍ വസ്തുക്കളുടടെ  ദൗര്‍ലഭ്യം  ഒരു പ്രശ്നമാണ്.ഒരു മുട്ടില്‍  നിന്ന്‍ ഒരു തൈ എന്ന തോതില്‍ നടീല്‍വസ്തുക്കള്‍ ഉല്‍പ്പാധിപ്പിക്കാന്‍ കഴിയുന്ന വിദ്യ ഗെവേഷണ ഫലമായിവികസിപ്പിച്ചെടുത്തിട്ടുണ്ട്.ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യാ ഉപയോഗിച്ചും വംശ വര്‍ധന നടത്താമെന്നായിട്ടുണ്ട്.പ്രൊട്ടോ പാസ്റ്റ് വേര്‍ തിരിക്കല്‍,ഡി.എന്‍.എ.പഠനങ്ങള്‍  ഡ്രിസ്(ഡയഗണോസിസ് ആന്‍ഡ് റെക്കമെന്റെഷന്‍  ഇന്റഗ്രേറ്റഡ് സിസ്റ്റം)വിദ്യ ഉപയോഗിച്ച് വിളവും  പോഷക ധാതുലവണങ്ങളും തമ്മിലുള്ള  ബന്ധം സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ സൂക്ഷ്മമൂലകങ്ങളുടെ  ആവശ്യകത നടീല്‍ അകലം ,താങ്ങുകാലുകളുടെ ഗുണഗണങ്ങള്‍  എന്നീ കാര്യങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.നവംബര്‍ മുതല്‍ മാര്‍ച്ച്‌  വരെയുള്ള വേനല്‍കാലത്ത്‌ 100 ലിറ്റര്‍ വെള്ളം 8-10 ദിവസം ഇടവിട്ട്‌  ഒരു കുരുമുളക് കൊടിക്ക് എന്ന തോതില്‍ നല്‍കിയാല്‍ 50ശതമാനം വിളവ്‌ വര്‍ധിക്കുമെന്നും കണ്ടിരിക്കുന്നു.ദ്രുതവാട്ടരോഗം കുരുമുളക് കൃഷിയിലെ ഏറ്റവും പ്രധാനപെട്ട പ്രശ്നമാണ്.മഴക്കാലത്തിനു മുന്‍പേ രണ്ടു തവണ ബോര്‍ഡോ മിശ്രിതം തളിക്കുക.ഒരു തവണ കോപ്പര്‍ ഓക്സിക് ക്ളോറൈഡ് ഉപയോഗിച്ച് കുരുമുളകിന്റെ ചുവട്ടിലെ മണ്ണ്‍ കുതിര്‍ക്കുക,മറ്റ് ശുചീകരണ പ്രവൃത്തികള്‍ ചെയ്യുക എന്നിവയാണ് ഈ രോഗത്തെ നിയന്ത്രിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്.മറ്റൊരു രോഗമായ മന്ദവാട്ടത്തെ നിയന്ത്രിക്കാനും ഫലപ്രദമായ നിയന്ത്രണ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ വൈറസ്‌ മൂലം ഉണ്ടാകുന്ന സ്റ്റണ്ട് രോഗത്തിനെതിരെ രോഗം ബാധിച്ച വള്ളികള്‍ പിഴുതുകളയുകയല്ലാതെ മറ്റ് നിവാരണ മാര്‍ഗങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.അത്യുല്‍പ്പാദനശേഷിയും  രോഗ-കീട പ്രതി രോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്തു ഉല്‍പ്പാദനം  വര്‍ധിപ്പിക്കാന്‍ കര്‍ഷകരെബോധവല്‍ക്കരിക്കേണ്ടതാവശ്യമാണ്.ജൈവ കൃഷിരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിനായിരിക്കും വിദേശങ്ങളില്‍ ഡിമാന്റ് എന്ന കാര്യം ഓര്‍ക്കണം.

2 ഏലം

ഏകദേശം  5000 വര്‍ഷങ്ങള്‍ക്ക് മുന്പ് മധ്യ - പൌരസ്ത്യദേശത്തെ കമ്പോളങ്ങളില്‍  ആദ്യം എത്തിചേര്‍ന്ന  സുഗന്ധദ്രവ്യങ്ങള്‍ ഏലവും കറുവയും ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുള്ളവ രംഗപ്രവേശം ചെയ്തത് ഇതിന് പിന്നാലെയാണ്.കുരുമുളക് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമേറിയ  സുഗന്ധവ്യഞ്ജനമാണ് ഏലം. സിന്ജിബെറെസീ  കുടുംബത്തിലെ പ്രധാനപെട്ട ഒരു 'സുഗന്ധവ്യഞ്ജനങ്ങളുടെ റാണി'യായി ഏലത്തെ വിശേഷിപ്പിക്കാറുണ്ട്.ശാസ്ത്രനാമം എലിറേററിയ കാർഡമോമം (Elettaria cardamomum). മലയാള വാക്കായ ഏലത്തരിയും സംസ്കൃത പര്യായമായ കർമവും യോജിപ്പിച്ചാണ് ശാസ്ത്രനാമം നൽകിയിരിക്കുന്നത്. ചിരസ്ഥായി സസ്യമാണിത്. ഇലപ്പോളകൾ ഒന്നിനുള്ളിൽ ഒന്ന് എന്ന ക്രമത്തിൽ ചേർന്നുണ്ടാകുന്ന കപടത്തണ്ടുകളാണ്ഭൂനിരപ്പിനു മുകളിൽ കാണുന്നത്. ഭൂകാണ്ഡങ്ങളിൽ നിന്നും പുറപ്പെടുന്ന ശരങ്ങളിൽ (പൂങ്കുല) ആണ് കായ്കൾ ഉണ്ടാകുന്നത്.ലോകത്തിൽ ഏററവും കൂടുതൽ ഏല കൃഷിയുള്ളത് ഇന്ത്യയിലാണ്.1996-97 ലെ കണക്കനുസരിച്ച് 72440 ഹെക്ടർ സ്ഥലത്തുനിന്നും 6630 ടൺ ഏലം ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു. ദേശീയ ഉൽപ്പാദനശേഷി ഹെക്ടറിന് 149 കിലോഗ്രാം ആയിരുന്നു. ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ഗ്വാട്ടിമാല, തായ്ലൻഡ് എന്നീ രാജ്യങ്ങളും ഏലത്തിന്റെ മുഖ്യ ഉൽപ്പാദകരാണ്. ലാവോസ്, കോസ്റ്റാറിക്ക, എൽസാൽവദോർ,

ടാൻസാനിയ എന്നിവിടങ്ങളിലും ചെറിയ തോതിൽ ഏലം കൃഷി ചെയ്യുന്നു. ഏല

ത്തിന്റെ ഉൽപ്പാദനത്തിലും കയററുമതിയിലും ഒന്നാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു.എന്നാൽ 1985-'86 കാലഘട്ടത്തിൽ ഗ്വാട്ടിമാല ആ സ്ഥാനം കൈയടക്കി. അന്ന് ഇന്ത്യ 4700 ടൺ ഏലം ഉൽപ്പാദിപ്പിക്കുകയും 3272 ടൺ കയറ്റുമതി ചെയ്യുകയും ചെയ്തപ്പോൾ ഗ്വാട്ടിമാല 7450 ടൺ ഉൽപ്പാദിപ്പിക്കുകയും അതിൽ 6172 ടൺ ഏലവും ലോക കമ്പോളത്തിൽ എത്തിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉൽപ്പാദനം 6630 ടൺആണ്; ഗ്വാട്ടിമാലയുടേത് 16000 ടണ്ണും. ഈ അവസ്ഥയിലും ഇന്ത്യയ്ക്ക് ആശാവഹമായിട്ടുള്ള സംഗതി ഏലത്തിന്റെ വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗമാണ്.

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഏലത്തിന്റെ 92 ശതമാനവും ആഭ്യന്തര വിപണിയിൽ തന്നെയാണ് വിററഴിയുന്നത്. ഇത് ഇന്ത്യയിൽ ഏലത്തിന് ന്യായമായ വില ലഭിക്കുന്നതിനും ഏലത്തോട്ടങ്ങളുടെ വിസ്തൃതി കുറയാതെ നില നിർത്തുന്നതിനും സഹായകമാകുന്നു. ഗ്വാട്ടിമാലയിൽ 2-17 ശതമാനം മാത്രമാണ് ആഭ്യന്തര ഉപഭോഗം.എന്നാൽ ഗുണത്തിലും തരത്തിലും ഇന്നും ഒന്നാംകിടയിൽ നിൽക്കുന്നത് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഇനങ്ങൾ തന്നെയാണ്. ഇവയിൽത്തന്നെ 'ആലപ്പിഗ്രീൻ'

എന്ന ഇനമാണ് വിദേശങ്ങളിൽ ഏററവും അധികം മതിപ്പു നേടിയിരിക്കുന്നത്. ഈ

അനുകൂല ഘടകങ്ങളോടൊപ്പം ഇന്ത്യയിലെ ഏലത്തിന്റെ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്തതെങ്കിൽ മാത്രമേ ഹെക്ടറിന്250 മുതൽ 300 കി. ഗ്രാം വരെ ഏലം ഉൽപ്പാദിപ്പിച്ച് കയററി അയയ്ക്കാൻ ശേഷിയുള്ള ഗ്വാട്ടിമാലയോട് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. 1999-2000-ൽ 550

ടൺ ഏലം 27 കോടി രൂപയ്ക്ക് ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്.ഇന്ത്യയിൽ ഏലം ഏററവും അധികം ഉൽപ്പാദിപ്പിക്കുന്നത് പൂർവദിക്കിലെ

ലത്തടം' എന്നറിയപ്പെടുന്ന കേരളത്തിലാണ് (58, 82 ശതമാനം). കർണാടകത്തിലെ ഉൽപ്പാദനം 33.75 ശതമാനവും തമിഴ്നാട്ടിലേത് 7.43 ശതമാനവുമാണ്.എന്നാൽ ഉൽപ്പാദനക്ഷമതയുടെ കാര്യത്തിൽ ഹെക്ടർ ഒന്നിന് 180 കി. ഗ്രാം ഏലം ഉൽപ്പാദിപ്പിച്ച് തമിഴ്നാട് മുന്നിട്ടു നിൽക്കുന്നു. കേരളത്തിലെ ഉൽപ്പാദനക്ഷമത

ഹെക്ടർ ഒന്നിന് 172 കി. ഗ്രാമും കർണാടകത്തിലേത് 103 കി. ഗ്രാമുമാണ്. കേരള

ത്തിൽ ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും കർണാടകത്തിൽ കൊടക്ക്,ഹസ്സൻ, ചിക്കമാംഗ്ലൂർ എന്നീ ജില്ലകളിലും തമിഴ്നാട്ടിൽ രാമനാഥപുരം, തിരുനെൽവേലി, മധുര എന്നീ ജില്ലകളിലുമാണ് ഏലം പ്രധാനമായും കൃഷി ചെയ്യുന്നത്.1999-2000-ൽ കേരളത്തിലെ കൃഷിസ്ഥല വിസ്തൃതി 41490 ഹെക്ടറും ഉൽപ്പാദനം 6590 ടണ്ണും ആയിരുന്നു.എലത്തിൻറ കൃഷിരീതികളെക്കുറിച്ച് ഗവേഷണം നടത്തിയതിന്റെ ഫലമായി ചാൽരീതി (ട്രെഞ്ച് മെത്തേട്) ഉപയോഗിച്ച് 1: 30 40 എന്ന തോതിൽ ഉൽപ്പാദിപ്പിക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടിഷകൾച്ചർ രീതി ഉപയോഗിച്ച് നടീൽ വസ്തു തയാറാക്കുന്ന വിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.1965-ൽ കാർഡമം ആക്ട് പ്രകാരം ഏലത്തെ ഒരു തോട്ടവിള (പ്ലാന്റേഷൻ കോപ്പ്) ആയി പ്രഖ്യാപിച്ചു. 1966-ൽ കാർഡമം ബോർഡ് രൂപീകരിച്ചു. എന്നാൽ ഇപ്പോൾ ഇതിന്റെ ചുമതലകൾ പൈസസ് ബോർഡ് ആണ് വഹിക്കുന്നത്. ഗവേഷണ പ്രവർത്തനങ്ങൾ പാമ്പാടുംപാറ, മുഡിഗെരെ എന്നീ സ്ഥലങ്ങൾക്കു പുറമെ മയിലാടുംപാറയിലും പ്രാദേശിക കേന്ദ്രങ്ങളായ സക്സസ്പർ, ഗാംഗ്ടോക് എന്നീ സ്ഥലങ്ങളിലും നടന്നുവരുന്നു. ഈ ഏലം ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള ആറ് ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മുഡിഗെരെ-1,പി.വി-1, സി.സി.എസ്-1, ഐ.സി.ആർ.ഐ-1, ഐ.സി.ആർ.ഐ-2, ഐ.സി.ആർ.)-3 എന്നിവയാണവ.ഏലത്തിന് ഭീഷണിയായിട്ടുള്ള 'കറെറ്' രോഗത്തെ അതിജീവിക്കാൻ കഴിവുള്ള

ഇനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ ഉപയോഗപ്പെടുത്തി പുതിയ ഇനങ്ങൾ വികസി

പ്പിക്കാൻ സാധിക്കും. വെയിൻ ക്ലിയറിങ് വൈറസ് രോഗത്തിനെതിരെ ഫലവത്തായഒരു നിയന്ത്രണമാർഗവും കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ രോഗം വന്ന ചെടികളെ നശിപ്പിച്ചുകളയുവാനേ നിവർത്തിയുള്ളൂ.

3. ഇഞ്ചി

സിഞ്ചിബെറേസീ കുടുംബത്തിൽപ്പെട്ട, സിഞ്ചിബർ ഒഫിസിനൽ (Zingiber

officinale) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇഞ്ചിയാണ് ഏലം കഴിഞ്ഞാൽ

സുഗന്ധവ്യഞ്ജനങ്ങളിൽ ഏററവും പ്രാധാന്യമേറിയത്. ദക്ഷിണേഷ്യയാണ് ഇഞ്ചി

യുടെ ജന്മദേശം. ഭൂകാണ്ഡം ഉണക്കിയെടുക്കുന്നതാണ് ചുക്ക് (ഉണക്ക ഇഞ്ചി). ഇന്ത്യയിൽ നിന്നും കയററി അയയ്ക്കുന്ന ഇഞ്ചി 90 ശതമാനവും ചുക്കിന്റെ രൂപത്തിലാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യ.ജമൈക്ക, നൈജീരിയ, തെക്കൻ ചൈന, ജപ്പാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് അധികമായി ഇതിന്റെ കൃഷിയുളളത്. തായ്വാനിലും ആസ്ട്രേലിയയിലും അടുത്തകാലത്തായി ഇഞ്ചിക്കഷി ആരംഭിച്ചിട്ടുണ്ട്. ജമൈക്കയും ഇന്ത്യയുമാണ്ഏററവും ഗുണമേന്മയുള്ള ഇഞ്ചി ഉൽപ്പാദകർ. നൈജീരിയൻ ഇനവും ഗുണത്തിൽ

മൂന്നിട്ടു നിൽക്കുന്നു. ചൈനയിൽ നിന്നും കയററി അയയ്ക്കുന്നത് ജിഞ്ചർ കാൻഡി

ആക്കിയോ പഞ്ചസാരലായനിയിൽ ഇട്ടോ ആണ്. ചൈനയിൽ വിളയുന്ന ഇഞ്ചിക്ക് താരതമ്യേന എരിവും മണവും കുറവാണ്. ജപ്പാനിൽ നിന്നുള്ള ഇഞ്ചിക്കും ഇന്ത്യൻ ഇഞ്ചിയുടെ ഹൃദ്യമായ മണമില്ല. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, കാനഡ,ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇഞ്ചി ഇറക്കുമതി ചെയ്യുന്നത്. പാനീയ നിർമാണം, മസാലക്കൂട്ടുകൾ, ആഹാര സംസ്ക്കരണം എന്നീ ആവശ്യങ്ങൾക്കാണ് അവർ ഇഞ്ചി ഉപയോഗിക്കുന്നത്. സൗദി അറേബ്യയിൽ കാപ്പിക്ക് രുചികൂട്ടുവാൻ ഇഞ്ചി ഉപയോഗിക്കുന്നു.ഇഞ്ചിയുടെ ഉൽപ്പാദത്തിലും കയററുമതിയിലും ഒന്നാമതായി നിൽക്കുന്നത്ഇന്ത്യയാണ്. ഇന്ത്യയിൽ മൊത്തം 77500 ഹെക്ടർ സ്ഥലത്തെ 1998-99) ഇഞ്ചിക്കഷിയിൽ നിന്നും 252,000 ടൺ ഇഞ്ചി ലഭിച്ചു. ഇതിൽ 8778 ടൺ കയറ്റുമതി ചെയ്തി

വകയിൽ 41 കോടി രൂപയ്ക്കുള്ള വിദേശനാണ്യം നേടാൻ നമുക്ക് കഴിഞ്ഞു. ഇന്ത്യൻ ഇഞ്ചി കൊച്ചിൻ ജിൻജർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും മെച്ചപ്പെട്ട ഗുണമേന്മയുള്ള ഇഞ്ചി കൊച്ചിൻ ജിൻജർ ആണ്.സൗദി അറേബ്യയും മററ് മധ്യപൗരസ്ത്യ രാഷ്ട്രങ്ങളുമാണ് ഇന്ത്യയിൽ നിന്നും പച്ച ഇഞ്ചിയും ബ്ലീച്ച് ചെയത ഇഞ്ചിയും ഇറക്കുമതി ചെയ്യുന്നു.അമേരിക്ക, ബ്രിട്ടൻ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ചുക്കാണ് ഇന്ത്യയിൽ നിന്നും വാങ്ങുന്നത്. ചുക്ക് പോലെ തന്നെ ഇഞ്ചി ഉൽപ്പന്നങ്ങളായ ജിൻജർ ഓയിലിന്റെയും ഒളിയോറസിന്റെയും ഏററവും വലിയ ഉൽപ്പാദകരും കയററുമതിക്കാരുമാണ് നമ്മൾ. ഇഞ്ചിയുടെ ഉൽപ്പാദനവും കയററുമതിയും നേരിടുന്ന രണ്ടു പ്രധാന പ്രശ്നങ്ങൾ നാരിന്റെ അളവ് അധികമാണ് എന്നുള്ളതും ഉയർന്ന ഉൽപ്പാദനച്ചെലവുമാണ്.വിദേശ വിപണികളിൽ നാര് കുറവുള്ള ഇഞ്ചിക്കാണ് ഏററവും പ്രിയം. ഇഞ്ചിയുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ നാം മുന്നിലാണെങ്കിലും ഉൽപ്പാദനക്ഷമതയിൽ പുറകിലാണ്. ഹെക്ടർ ഒന്നിന് ഫിലിപ്പെൻസിൽ 7.47 ടൺ ഇഞ്ചിയും ശ്രീലങ്കയിൽ 6.21 ടൺ ഇഞ്ചിയും ഉൽപ്പാദിപ്പിക്കുമ്പോൾ നമുക്ക് 3.66 ടൺ മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നുള്ളു. ഇന്ത്യയിൽ കേരളത്തിലാണ് ഇഞ്ചി ഏററവും അധികം ഉൽപ്പാദിപ്പിക്കുന്നത്.രാജ്യത്തെ മൊത്തം ഇഞ്ചി ഉൽപ്പാദനത്തിന്റെ 20 ശതമാനം വരും ഇത്. കേരളത്തെപോലെ തന്നെ സിക്കിം, അസം, ത്രിപുര, അരുണാചൽപ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന നാണ്യവിളയാണ് ഇഞ്ചി. തമിഴ്നാട്,കർണാടകം, ആന്ധപ്രദേശ്, ഹിമാചൽപ്രദേശ് തുടങ്ങി ഇന്ത്യയിലെ ഒട്ടെല്ലാ

സംസ്ഥാനങ്ങളിലും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണ്ചുക്കിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത്. 2001-02-ൽ 40180 ടൺ ചുക്ക് ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വിളവെടുപ്പു സമയത്ത് ഇഞ്ചി ഉണക്കി ചുക്കാക്കാനുള്ള സൗകര്യമില്ലാത്തതിനാൽ പച്ച ഇഞ്ചിയായി ഉപയോഗിക്കുന്നു.മാരൻ, വയനാട്, കുറുപ്പംപടി, റിയോഡി ജനിറോ, ചൈന, ഏറനാട്, ചേറനാട് തുടങ്ങിയ ഇനങ്ങൾക്ക് പുറമേ ഉൽപ്പാദനശേഷി കൂടിയ സുപ്രഭ, സുരുചി, സുരഭി.'ഹിമഗിരി, വരദ എന്നീ പുതിയ ഇനങ്ങളും കൃഷിക്കായി ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.ഉൽപ്പാദന ക്ഷമത വർധിപ്പിക്കുകയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയുംചെയ്യേണ്ടത് ഇഞ്ചിക്കുഷിയുടെ വിജയത്തിനാവശ്യമാണ്. ടിഷകൾച്ചർ മുഖാന്തിരം നടീൽവസ്തുക്കൾ തയാറാക്കുന്ന വിദ്യ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. സൊമാററിക്

എംബിയോജനിസിസ് വഴി ആന്തറിൽ നിന്നും കാലസ് കൾച്ചർ ഉൽപ്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 2000 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് ഒരു ഹെക്ടറിൽ 75:50:50

കിലോഗ്രാം N.PK യോടൊപ്പം ഉപയോഗിച്ചാൽ 33 ശതമാനം വിളവ് വർധിക്കുന്നതായി കണ്ടിട്ടുണ്ട്. ഇഞ്ചി ചെറിയ തണൽ ഇഷ്ടപ്പെടുന്ന ചെടിയായതിനാൽ ഇടവിളയായി ശുപാർശ ചെയ്യാം.ഇഞ്ചിയുടെ മാരകമായ രോഗമാണ് മൂടുചീയൽ. ഇഞ്ചി നടുന്നതിനു മുമ്പ് മണ്ണ സോളറൈസേഷന് വിധേയമാക്കൽ, ജൈവിക നിയന്ത്രണം എന്നീ പ്രതിരോധ നടപടികൾ സ്വീകരിച്ച് രോഗത്തെ ചെറുക്കാവുന്നതാണെന്ന് കണ്ടുകഴിഞ്ഞു. എന്നാൽ ബാക്ടീരിയൽ വാട്ടരോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

4. മഞ്ഞൾ

രുചിയും നിറവും തരുന്ന ഒരു സുഗന്ധവ്യഞ്ജനമാണിത്. സിബിബെറേസി

കൂടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം കുർക്കുമ ലോംഗ, കുർക്കുമ ഡൊമസ്റ്റിക്ക,

ഇംഗ്ലിഷിൽ ടർമറിക് (Turmeric) എന്നു പറയും. ഇന്ത്യയോ ചൈനയോ ആണ് മഞ്ഞളിന്റെ ജന്മദേശം എന്ന് അനുമാനിക്കുന്നു. മഞ്ഞളിന്റെ ജന്മദേശം ഇന്ത്യയാണെന്നു കരുതുവാൻ മററു ചില തെളിവുകൾ കൂടിയുണ്ട്. നാലും അഞ്ചും നൂററാണ്ടുകളിൽ എഴുതിയ സംസ്കൃത കൃതികളിൽ മഞ്ഞൾകൃഷിയെപ്പററി വിവരിച്ചിട്ടുള്ളതിൽ നിന്ന് ഈ വിള ഇന്ന് കൃഷി ചെയ്യുന്ന മിക്ക രാജ്യങ്ങളിലും എത്തുന്നതിന് വളരെ മുമ്പു തന്നെ ഇന്ത്യയിൽ വ്യാപകമായി കൃഷിചെയ്തിരുന്നു.എന്നാണ് കാണിക്കുന്നത്. മിക്കവാറും എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യ, പാകിസ്ഥാൻ, ഹെയ്തി, ജമൈക്ക ചൈന, പെറു എന്നിവയാണ് മഞ്ഞളിന്റെ ഏററവും വലിയ കയററുമതി രാഷ്ട്രങ്ങള്‍. 2000-ൽ ഈ രാജ്യങ്ങളിൽ നിന്നുള്ള മഞ്ഞളിന്റെ വരവ് ഏകദേശം 31,000 ടൺ ആയിരുന്നു. 2005-ൽ ഇത് 35,000 ടൺ ആകും എന്ന് കണക്കാക്കിയിരിക്കുന്നു. മഞ്ഞൾ ഏററവുമധികം ഇറക്കുമതി ചെയ്യുന്ന രാഷടം ജപ്പാനാണ്. ഇറാൻ,അമേരിക്ക, ഇംഗ്ലണ്ട്, ജർമനി, മനതർലാൻ, സൗദി താമബ്യ, ആസ്ത്രലിയ എന്നിവയാണ് മററ് ഇറക്കുമതി രാഷ്ട്രങ്ങൾ.ലോകത്ത് ഏററവും അധികം മഞ്ഞൾ ഉൽപ്പാദിപ്പിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഉൽപ്പാദനം 5,43,00 ടണ്ണാണ്. 1,34,000 ഹെക്ടർ സ്ഥലത്ത് ഇന്ത്യയിൽ മഞ്ഞൾ കൃഷിചെയ്യുന്നു. 1997-'98 വർഷത്തിൽഇന്ത്യ 24,900 ടൺ മഞ്ഞൾ കയറ്റി അയച്ചവകയിൽ 7510 ലക്ഷം രൂപ നേടുകയുണ്ടായി. ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന മഞ്ഞളിന്റെ 90 മുതൽ 94 ശതമാനവും ഇന്ത്യയിൽ നിന്നാണ്.നമ്മുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന മഞ്ഞളിന്റെ 5-8 ശതമാനം മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളുവെങ്കിലും  അത് ലോക വിപണിയിൽ എത്തുന്ന ആകെ മഞ്ഞളിന്റെ 50 ശതമാനം വരും. ഇന്ത്യയിൽ 14 സംസ്ഥാനങ്ങളിൽ മഞ്ഞൾ കൃഷി ചെയ്തു വരുന്നു. എന്നാൽ ആന്ധപ്രദേശ്, തമിഴ്നാട്, ഒറീസ്സ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് 90 ശതമാനം മഞ്ഞളും ഉൽപ്പാദിപ്പിക്കപ്പെടുന്നത്.ഇന്ത്യയിൽ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്ന സ്ഥല വിസ്തൃതിയുടെ 6 ശതമാനം മഞ്ഞളാണ്. ആന്ധപ്രദേശിലാണ് ഇന്ത്യയിൽ ഏററവും കൂടുതൽ മഞ്ഞൾ ഉൽപ്പാദിപ്പിക്കുന്നത് (38 ശതമാനം).കേരളത്തിൽ കൃഷി ചെയ്യുന്ന മഞ്ഞളാണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മഞ്ഞളുകളിൽ ഗുണമേറിയത്. ഇവിടത്തെ മഞ്ഞൾ "ആലപ്പിമഞ്ഞൾ' എന്ന പേരിലാണ് ലോകവിപണിയിൽ അറിയപ്പെടുന്നത്. ഇതിൽ 5.5 ശതമാനം കുർക്കുമിൻ എന്ന മഞ്ഞവർണകം അടങ്ങിയിരിക്കുന്നു. ഇത് മററ് നാടുകളിലുള്ള മഞ്ഞളിലുള്ളിതിനെക്കാൾ കൂടുതലാണ്. കേരളത്തിലെ പ്രത്യേക കാലാവസ്ഥയാണിതിനുകാരണം.മദാസഫിംഗർ ടർമറിക്ക്, രാജ്പുരി ടർമറിക്, നിസാമാബാദ് ടർമറിക് എന്നിവയാണ് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന മററ് മഞ്ഞൾ ഇനങ്ങൾ. കുരുമുളക്, ഏലം,ഇഞ്ചി എന്നീ സുഗന്ധവ്യഞ്ജനങ്ങൾ കഴിഞ്ഞാൽ കയറ്റുമതിയിൽ നിന്നും ഏററവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്നത് മഞ്ഞളാണ്.

ഹൈന്ദവ സംസ്കാരത്തിൽ മതപരമായ ചടങ്ങുകൾക്ക് മഞ്ഞൾ ഉപയോഗിക്കുന്നു. അലങ്കാരത്തിനായും ലേപന വസ്തുവായും മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്.ആയുർവേദ വിധി പ്രകാരമുള്ള ചില ഒൗഷധങ്ങളിൽ പച്ചമഞ്ഞളോ ഉണക്ക മഞ്ഞളോ ഒരു ചേരുവയാണ്. ഉണക്ക മഞ്ഞളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കർക്കമിൻ എന്ന മഞ്ഞപ്രായം കമ്പിളി, സിൽക്ക്, പരുത്തി എന്നിവയ്ക്ക് നിറം പിടിപ്പിവാൻ ഉപയോഗിക്കുന്നു. മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സുഗന്ധതെലവും ഒളിയോറസിൻ എന്ന സത്തും വില പിടിപ്പുള്ളതും വാണിജ്യ പ്രാധാന്യമുള്ളതുമായ വസ്തുക്കളാണ്. പരമ്പരാഗതമായി കൃഷി ചെയ്യുന്ന മഞ്ഞൾ ഇനങ്ങൾക്കു പുറമേ ഉൽപ്പാദനശേഷിയും ഗുണമേന്മയും ഉള്ള ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.co-1, കൃഷ്ണ,

'സാഗം, ബി എസ് അർ-1 സുവർണ, ആലപ്പിറോമ, സരോമ, രാജേന്ദ്രസോണിയ,

ഗണ, സുദർശന, റംഗ, രശ്മി, ഐ. ഐ. എസ്. ആർ. പ്രഭ, ഐ. ഐ. എസ്.

ർ പതിഭ, മേഘ ടർമറിക്, ആർ. സി.റി-1 എന്നിവയാണവ. കുർക്കുമ അരോമാററിക്ക (Curcuma aromatica) എന്നറിയപ്പെടുന്ന കന്

മഞ്ഞൾ സൗന്ദര്യവർധക വസ്തുവായി സ്ത്രികൾ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ കരിമഞ്ഞളിന്റെ കൃഷി ആന്ധപ്രദേശിലെ കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകളിലും തമിഴ്നാട്ടിലെ തഞ്ചാവൂരും പടിഞ്ഞാറേ ആർക്കോട് ജില്ലയിലും മാണുള്ളത്. കേരളത്തിലും ചെറിയ തോതിൽ കസ്തൂരിമഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്.കുർക്കുമ അമട (Curcuma amada) എന്ന മാങ്ങാഇഞ്ചി കേരളത്തിലെ വീട്ടുവളപ്പുകളിൽ കൃഷി ചെയ്യുന്നു. ചമ്മന്തിയും ഉപ്പിലിടാനും ആണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഏകദേശം 6 മാസം കൊണ്ട് വിളവെടുക്കാവുന്നതും, ചെറിയ തണൽ പ്രദേശങ്ങളിൽ വലിയ ശ്രദ്ധ കൂടാതെ തന്നെ വളരുന്നതുമായ ഈ സുഗന്ധ വിളയ്ക്ക് കേരളത്തിൽ ഒട്ടും തന്നെ അഗീകാരം കിട്ടിയിട്ടില്ല. ആന്ധപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, തമിഴനാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാങ്ങാ ഇഞ്ചിക്ക് വളരെ പ്രിയമുണ്ട്.

5, മുളക്

ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്ക് (തണുപ്പു സ്ഥലങ്ങൾ ഒഴിച്ച് വളർത്തിപ്പെടുന്ന ഒരു വ്യഞ്ജനവും പച്ചക്കറിയുമാണ് മുളക് അഥവാ വാനമക

കാപ്സിക്കം ആനം (Capsicum annuum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.സൊളാനേസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്നു. ജന്മദേശം തെക്കേ അമേരിക്കയാണ്. പോർച്ചുഗീസുകാർ ഇന്ത്യയിൽ കൊണ്ടുവന്നതുകൊണ്ട് പറങ്കിമുളക് എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ ഏററവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതും ഏററവും

കൂടുതൽ ഉപയോഗിക്കപ്പെടുന്നതുമായ സുഗന്ധവ്യഞ്ജനം എന്നുള്ള ഖ്യാതി മുളകി

നുണ്ട്. ഇന്ത്യയാണ് ഏററവും വലിയ കയറ്റുമതി രാജ്യവും. ഉഷ്ണമേഖലാ രാജ്യങ്ങളും മിതോഷ്ണമേഖലാരാജ്യങ്ങളും വററൽമുളകിന്റെ പ്രധാനപ്പെട്ട ഉൽപ്പാദകരാണ്.വററൽമുളക് ഇന്ത്യയിൽ എത്തിയിട്ട് 400 വർഷങ്ങൾ മാത്രമേ ആയിട്ടുള്ള്വെങ്കിലും ഇന്നിത് ഭാരതീയ ഭക്ഷണ പദാർഥങ്ങളിലെ അവശ്യഘടകമായി മാറി

യിരിക്കുന്നു. ഇന്ത്യയിൽ 9,56,000 ഹെക്ടർ സ്ഥലത്ത് മുളക് കൃഷി ചെയ്യുന്നുണ്ട്.ദേശിയ ഉൽപ്പാദനം 9,45,000 ടൺ ആണ്. ഇന്ത്യയിൽ നിന്നും 90 രാജ്യങ്ങളിലേക്ക് വററൽ മുളക് കയററി അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശ്, ബഹ്റിൻ, കാനഡ, ഇറ്റലി,ഇസ്രയേൽ, ജപ്പാൻ, മലേഷ്യ, നെതർലൻഡ്സ്, ഫിലിപ്പെൻസ്, സിംഗപ്പൂർ,പെയിൻ, ശ്രീലങ്ക, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് വററൽ

മുളക് പ്രധാനമായും വാങ്ങുന്നത്. ആന്ധപ്രദേശ് വറ്റൽമുളകിന്റെ ഉൽപ്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നു. കർണാടകം, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്നാട്, രാജസ്ഥാൻ എന്നിവയാണ് മററ് പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ.

യൂറോപ്യൻ രാജ്യങ്ങളായ ഹംഗറി, പെയിൻ, ബൾഗേറിയ, റുമേനിയ,പോളണ്ട് എന്നിവിടങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്ന, വലുപ്പം കൂടിയതും നല്ല നിറമുള്ളതും ആയ വർണമുളകുകൾക്ക് (പാപിക്ക് മുളകുകൾ) ലോക വിപണിയിൽ പ്രാധാന്യം ഏറി വരികയാണ്. ആഹാരപദാർഥങ്ങളിൽ ചേർക്കുന്ന കൃത്രിമ

വർണവസ്തുക്കളോടുള്ള അകൽച്ചയും പ്രകൃതിദത്ത സസ്യജന്യവർണവസ്തക്കളോടുള്ള വർധിച്ചുവരുന്ന ആഭിമുഖ്യവുമാണ് ചുവപ്പു വർണപദായകമായ വർണമുളകിന്റെ പ്രസക്തി വർധിക്കുവാൻ കാരണമായത്. ഇന്ത്യയിൽ ആന്ധ്പ്രദേശിലെ വാറങ്കൽ ജില്ല, കർണാടകത്തിലെ ധാർവാഡ് ജില്ല എന്നിവിടങ്ങളിൽ വർണമുളകുകൾ കൃഷി ചെയ്തു വരുന്നു.കാപ്സിക്കം ഫുട്ടിസൻസ് (Capsicum frutescens) എന്ന ശാസ്ത്രനാമമുളളി

കാന്താരി മുളക് നല്ല എരിവും ചെറിയ കായുമുള്ള ഇനമാണ്. ഇതിന് ധാരാളം കയറ്റുമതി സാധ്യതകൾ ഉണ്ടെങ്കിലും വേണ്ടത്ര ഉൽപ്പാദനം ഇല്ലാത്തതിനാൽ കയറ്റുമതി വളരെ കുറവാണ്.

6. വാനില

കുങ്കുമം (Garcin) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള സാവിളയാണ് വാനില. ഓർക്കിഡേസീ (Orchidaceae) കുടുംബത്തിൽപ്പെടുന്ന ശാസ്ത്രനാമം വാനിലാ ഫാൻസ്, വാനിലാ പാനിഫോളിയ എന്നാണ്. കേരളത്തിലെ കാലാവസ്ഥയും മണ്ണും വാനിലക്കഷിക്ക് അനുയോജ്യമാണ്. കേരളത്തിലെ ഇടനാടും മലനാടും ആണ്

ഏററവും അനുയോജ്യം. താപനില 16-38 സെൽഷ്യസ്സിന് മധ്യേയാകാമെങ്കിലും 25-37 സെൽഷ്യസാണ് ഉത്തമം. വാർഷിക വർഷപാതം 250-300 സെ.മീറററെങ്കിലും

വേണം. ഭാഗികമായ തണലുള്ളതും (50%) അല്പം ചരിവുള്ളതുമായ സ്ഥലങ്ങൾ നല്ലതാണ്. വള്ളിച്ചെടിയാകയാൽ പിടിച്ചു കയറാൻ താങ്ങ് ആവശ്യമാണ്. കൃത്രിമ

പരാഗണം വാനിലക്കഷിയുടെ വിജയത്തിന് ഒഴിച്ചു കൂടാനാവാത്തതാണ്.1960 കളിൽ വാനിലക്കുഷി വിജയകരമായി വയനാട്ടിൽ നടന്നിരുന്നു.എന്നാൽ ക്യത്രിമ വാനിലിന്റെ വരവോടു കൂടി ഇതിൻറ കൃഷി ഇല്ലാതായി. 1990കളിൽ വീണ്ടും സജീവമായി. സ്വാഭാവിക വാനിലിൻറ പ്രിയം വർധിച്ചതാണിതിനു

കാരണം. ഒരു കിലോഗ്രാം കൃത്രിമ വാനിലസത്തിന് 540 രൂപ വിലയുള്ളപ്പോൾ

ഒരു കിലോഗ്രാം ശുദ്ധവും സ്വാഭാവികവുമായ വാനിലസത്തിന് 1,80,000 രൂപയാണ്'വില. ഒരു കിലോഗ്രാം മൂപ്പെത്തിയ വാനില ബീൻസിന് (കായ്ക്കുകൾക്ക്) 150 രൂപയായിരുന്നത് ഇപ്പോൾ കുതിച്ചുയർന്ന് 800 രൂപയായിരിക്കുന്നു. നല്ല രീതിയിൽ സംസ്കരിച്ചെടുത്താൽ 5 കിലോഗ്രാം മൂപ്പെത്തിയ വാനില ബീൻസിൽ നിന്നും ഒരു

കിലോഗ്രാം സംസ്കരിച്ച ബീൻസ് കിട്ടും. ഇതിന്റെ വില ഏകദേശം 8000 രൂപ

യാണ്. അതായത് സംസ്കരിച്ചെടുക്കുമ്പോൾ ലാഭം ഇരട്ടിയാകും.പൈസസ് ബോർഡിന്റെ ഏററവും പുതിയ കണക്കനുസരിച്ച് അന്താ

രാഷ്ട ആവശ്യകത 32000 ടൺ വാനിലയാണ്. ഇതിൽ 2000 ടൺ മാത്രമാണ്

മൊത്ത ഉൽപ്പാദനം. തന്മൂലം കൂടുതലും കൃത്രിമ വാനിലിൻ ആണ് ഉപയോഗി

ക്കുന്നത്. ക്യതിമ വാനിലിന്റെ ദോഷവശങ്ങൾ, അതായത് കാൻസർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുമെന്ന്മനസ്സിലാക്കിയതോടുകൂടിയാണ് സ്വാഭാവിക വാനില പ്രിയം വർധിച്ചുതുടങ്ങിയത്. അതിനാൽ ഉൽപ്പാദനം വർധിപ്പിക്കേണ്ടിയിരിക്കുന്നു. അടുത്ത അഞ്ചുവർഷം കൊണ്ട് 5000 ഹെക്ടർ സ്ഥലത്ത് വാനില കൃഷിചെയ്യണമെന്നതാണ് പൈസസ് ബോർഡിന്റെ ലക്ഷ്യം. കൂടാതെ 5000 ഹെക്ടർ

സ്ഥലത്തു കൂടി സ്വകാര്യ ഏജൻസികളെക്കൊണ്ട് കൃഷി ചെയ്യിച്ചാൽ സമീപഭാവിയിൽ തന്നെ ഈ രംഗത്ത് നമുക്ക് സ്വയംപര്യാപ്തമാകാൻ കഴിയും.

7. ജാതി

അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം മൊളുക്കാസ് ദ്വീപുകൾ ആണ്. ജാതിക്ക, മിറിസ്റ്റിക്കാ ഫാഗൻസ് (Myristica fragrans) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ  ജന്മദേശം മോളൂക്കാസ് ദ്വീപുകളാണ്.ജാതിക്ക,ജാതിപതി (mace) എന്നീ രണ്ടുതരം സുഗന്ധദ്രവ്യങ്ങൾ നൽകുന്ന ഈ വൃക്ഷ സുഗന്ധവിള മിരിസ്റ്റിക്കേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ഇന്തൊനേഷ്യ,ഗനാഡ എന്നീ രാജ്യങ്ങളാണ് ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിട്ടു

നിൽക്കുന്നത്. ശ്രീലങ്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ തൊട്ടടുത്ത് നിൽക്കുന്നു.ഇന്ത്യയിൽ ജാതിക്കഷി നന്നേ കുറവാണ്. കേരളത്തിലും തമിഴ്നാട്ടിലുമാണ്.കുറഞ്ഞ തോതിലെങ്കിലും കൃഷിയുള്ളത്. 2001-'02-ൽ കേരളത്തിൽ 7601 ഹെക്ടർ സ്ഥലത്ത് ഇതിന്റെ കൃഷി ഉണ്ടായിരുന്നു; ഉൽപ്പാദനം 1888 ടൺ.അനുകൂല പരിതസ്ഥിതികളിൽ വളരുന്ന ജാതിമരം നൂറിലധികം വർഷം ആദായകരമായി കായ്ഫലം തരുന്നതായി കണ്ടിട്ടുണ്ട്. ജാതിയിൽ ആൺമരങ്ങളും പാമരങ്ങളും വെവ്വേറെയാണ്. ജാതിക്ക്യഷിയിൽ ഏററവും പ്രധാനപ്പെട്ട

പൾനം 50 ശതമാനത്തോളം വ്യക്ഷങ്ങൾ ആൺവൃക്ഷമായിപ്പോകുന്നു എന്നുള്ള

താണ്. എന്നാൽ 10 ശതമാനത്തോളം ആണവക്ഷങ്ങൾ പരാഗണത്തിനായി വേണ്ടതു

മാണ്. നട്ട 7-8 വർഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങുന്നു. നല്ല വിളവ് ലഭിക്കാൻ

വീണ്ടും 7-8 വർഷം കൂടെ കാത്തിരിക്കണം. ജാതിക്കയിൽ നിന്ന് തെലവും ഒളിയോറസിനും വേർതിരിച്ചെടുക്കുന്നുണ്ട്. ഔഷധ ലേപനങ്ങളിലും സൗന്ദര്യവർധക തെലങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്. ഒരു ജാതിക്കാരിൽ നിന്നും ശരാശരി4 ഗ്രാം ജാതിക്കുരുവും 1 ഗ്രാം ജാതിപതി (mace) യും ലഭിക്കും. ജാതിക്കയിലും ജാതിപതിയിലും അടങ്ങിയിട്ടുള്ള മിനിസ്റ്റിസിൻ, എലിമൈസിൻ എന്നീ വസ്തുക്കൾക്ക് വിഷഗുണമുള്ളതിനാൽ വളരെ കുറഞ്ഞ മാതയിലേ ഉപയോഗിക്കാൻ പാടുള്ളൂ.ജാതിപത്രിയിൽ നിന്നും ടിഷകൾച്ചർ വിദ്യ ഉപയോഗിച്ച് വീണ്ടും ജാതിപതി ഉൽപ്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇങ്ങനെ ഉൽപ്പാദിപ്പിച്ച ജാതിപതിക്ക് ഗുണമേന്മ ഒട്ടും കുറവല്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഒട്ടിക്കൽ, മുകുളനം എന്നീ കായിക (പവർധന രീതികൾ വിജയകരമായി കണ്ടിട്ടുണ്ട്. എപ്പിസ്കോട്ടെൽ ഒട്ടിക്കൽ (Epicotyl rafting) രീതി ജൂലൈ മാസത്തിൽ ചെയ്തപ്പോൾ 80% വിജയം ലഭിച്ചിട്ടുണ്ട്.

8. ഗ്രാമ്പു

മിർട്ടേസീ കുടുംബത്തിൽപ്പെട്ട, സിസിജിയം അരോമാററിക്കം (Syzygium aromaticum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഗ്രാമ്പുന്റെ ജന്മദേശം ഇന്തോനേഷ്യയിലെ മൊളുക്കാസ് ദ്വീപാണെന്നു കരുതപ്പെടുന്നു. സാൻസിബാറും

മഡഗാസ്കറുമാണ് ഗ്രാമ്പു കയററുമതി ചെയ്യുന്ന മുഖ്യരാജ്യങ്ങൾ. കേരളത്തിൽ

കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഗാന്

കൂടുതലായി കൃഷി ചെയ്യുന്നത്. 1999-2000-ൽ ആകെ 926 ഹെക്ടറിൽ ഉണ്ടായിരുന്ന

ഗ്രാമ്പൂ  കൃഷിയിൽ നിന്ന് 63 ടൺ ഉണങ്ങിയ ഗ്രാമ്പൂ ലഭിക്കുകയുണ്ടായി.

9. കറുവ

യഥാർഥത്തിൽ കറുവപ്പട്ട എന്ന പേരിൽ അറിയപ്പെടുന്നത് ഇലവംഗത്തിന്റെ പട്ടയാണ്. ഈ ഇടത്തരം മരത്തിന്റെ ശാസ്ത്രനാമം സിന്നമോമം സയാനിക്കാം (Cinnamomumzeylanicum) എന്നാണ്. ഇത് സിലോൺ സിന്നമൺ

എന്നും അറിയപ്പെടുന്നു. കുടുംബം ലോസി ഇതിന്റെ പട്ടയും ഇലകളും സുഗന്ധ

വ്യഞ്ജനമായുപയോഗിക്കുന്നു. പട്ടയിലെ തലത്തിലെ മുഖ്യഘടകം സിന്നമാൽ

ഡിഹൈഡും, ഇലത്തലത്തിലേത് യൂജിനോളും ആണ്. കറുവയുടെ ജന്മദേശംഇന്ത്യയിലെ പടിഞ്ഞാറൻ മലനിരകളും ശ്രീലങ്കയുമാണെന്ന് പറയപ്പെടുന്നു. ഇതിന്റെ ഉൽപ്പാദനം ഏതാണ്ട് 200 ടൺ മാത്രമാണ്. ഇതയും കുറഞ്ഞ ഉൽപ്പാദനം ആഭ്യന്തരഉപയോഗത്തിന് തികയുന്നില്ല. തന്മൂലം നാം കറുവപ്പട്ട് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഇലവംഗപ്പട്ടയെക്കാൾ ഗുണം കുറഞ്ഞതാണ് കറുവപ്പട്ട. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സ്പീഷീസുകളിൽ നിന്നാണിതു ലഭിക്കുന്നത്. അതിലൊന്നാണ് സിന്നമോമം കാഷ്യ. ഇത് ചൈനീസ് സിന്നമൺ എന്നാണ് അറിയപ്പെടുന്നത്. ഇത്പ്രധാനമായും വിയററ്നാം, ചൈന എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. കൂടാതെ ചുരുങ്ങിയ തോതിൽ ഉത്തർപ്രദേശ് മുതൽ പശ്ചിമ ബംഗാൾ വരെയുള്ള ഹിമാലയൻ താഴ്വരകളിലും കണ്ടുവരുന്നു.ഉഷ്ണമേഖലാവനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും വളരുന്ന ഒരു

ഇടത്തരം മരമായ തേജ്പത് അഥവാ താലീസപത്രത്തിന്റെ ഉണങ്ങിയ ഇല ഉത്ത

രേന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ്. ഇതിനെ പച്ചില

യെന്നും പറയാറുണ്ട്, ശാസ്ത്രനാമം സിന്നമോമം തമല. ഇന്ത്യൻ കാസ്സിയ എന്ന്

അറിയപ്പെടുന്നു.കറുവ വിഭാഗത്തിൽപ്പെട്ട മറെറാരു വൃക്ഷ സുഗന്ധവിള ആണ് വഴന

(സിന്നമോമം ഇനേർസ് അഥവാ സിന്നമോമം മലബാറിക്കം). തെക്കേ ഇന്ത്യയിൽ വന്യമായി വളരുന്ന ഈ മരത്തിന്റെ തൊലി ശരിയായിട്ടുള്ള കറുവപ്പട്ടയിൽ മായം

ചേർക്കാൻ ഉപയോഗിക്കുന്നു.ശ്രിലങ്ക, മഡഗാസ്കർ, സെയ്ഷൽസSeychelles) എന്നീ രാജ്യങ്ങളിലാണ് ഇലവംഗക്ക്യഷിയുള്ളത്. ശ്രീലങ്കയിൽ നിന്നും കയററി അയയ്ക്കുന്ന ക്വിൽസിന് നല്ല ഗുണമേന്മയുണ്ട്. ഇന്ത്യയിൽ സംസ്കരണ രീതി പ്രയാസമേറിയതും വില

നിലവാരം മെച്ചപ്പെട്ടതല്ലാത്തതുമായതിനാൽ കൃഷി വർധിക്കുന്നില്ല.കോഴിക്കോട്ടുള്ള കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്ന് മൂന്ന്ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നവശീ, നിത്യശ്രീ, കൊങ്കൺ ടെജ് എന്നിവയാണ്

അവ. ഇലയിൽ ധാരാളം സുഗന്ധതൈലം അടങ്ങിയിരിക്കുന്ന സുഗന്ധിനി എന്ന

ഇനം ഓടക്കാലിയിലെ അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാൻറസ് റിസർച്ച് സ്റ്റേഷൻ പുറത്തിറക്കിയിട്ടുണ്ട്. കറുവപ്പട്ടയ്ക്ക് പുറമേ 35 കിലോഗ്രാം സുഗന്ധതലം ഒരു ഹെക്ടർ കറുവയിൽ നിന്നും ലഭിക്കുന്നു. കറുവപ്പട്ടയുടെ ഉൽപ്പാദനം ഹെക്ടറിന് ശരാശരി 200-300 കിലോഗ്രാം ആണ്.

സർവസുഗന്ധി

വെസ്റ്റ് ഇൻഡീസിലും ട്രോപ്പിക്കൽ അമേരിക്കയിലും ജന്മംകൊണ്ട് ഒരു ചെറിയ മരമാണ് മിര്‍ട്ടേസീ കുടുംബത്തിൽപ്പെട്ട് ഇതിന്റെ ശാസ്ത

നാമം പിമെന്‍റ ഡയോയിക്ക എന്നാണ്. ജാതി, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയുടെ

യ കൊണ്ടാണ് ഇതിന് സർവസുഗന്ധി എന്ന പേരു വന്നത്. മരം 3 2 ഉയരത്തിൽ ധാരാളം ശാഖകളോടെ വളരും. ആൺമരവും പണി

മരവുമുണ്ട്. പെൺമരത്തിൽ നിന്നും എട്ടു വർഷം കഴിഞ്ഞാൽ വിളവെടുത്തു തുടങ്ങാം. ഒരു കായിൽ ഒരു വിത്ത് മാത്രമേ കാണു. കായ്കൾ നല്ലവണ്ണം പാടത്ത് പാകിയാൽ അവയുടെ സൗരഭ്യം കുറഞ്ഞുപോകും. അതിനാൽ മൂപ്പെത്തും മുമ്പേ വിളവെടുപ്പ് നടത്തണം എന്നാൽ ഒരു കുലയിലെ മുഴുവൻ കായ്ക്കുകളും ഒരേ സമയം പാകമാകാറില്ല. അതുകൊണ്ട് ശ്രദ്ധാപൂർവം വിളവെടുക്കണം. പറിച്ചെടുത്ത കായ്കൾ രണ്ടാഴ്ചയോളം ഉവെയിലിൽ ഉണക്കിയെടുക്കുന്നു. പൂർണവളർച്ചയെത്തിയതും നല്ല കായ്ഫലം തരുന്നതുമായ ഒരു വ്യക്ഷത്തിൽ നിന്നും പതിവർഷം 60 കിലോഗ്രാം മാസം 15 കിലോ ഗ്രാം ഉണക്കക്കായം ലഭിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാറിലും പരിസര പ്രദേശങ്ങളിലും പിമെന്റൊ നന്നായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ തളിപ്പറമ്പ്, അമ്പലവയൽ എന്നി ഗവേഷണ കേന്ദ്രങ്ങളിലും, സുഗന്ധ ദ്രവ്യ ഗവേഷണ സ്ഥാപനത്തിലും സർവ്സുഗന്ധി വളർത്തുന്നുണ്ട്.

കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയിൽ നിന്നും ധാരാളം വിദേശനാണ്യം നേടുമ്പോൾ വ്യ ക്ഷസുഗന്ധ വിളകളായ ഗാമ്പ, ജാതി, കറുവ തുടങ്ങിയവ ആഭ്യന്തര ഉപയോഗത്തിന് തികയാതെ വരുന്നതിനാൽ ഇറക്കുമതി ചെയ്യുകയാണ്. 1993-94-ൽ ഏതാണ്ട് 10 കോടി രൂപയ്ക്ക് ഇവ ഇറക്കുമതി ചെയ്തിട്ടുണ്ട്.

വൃക്ഷ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി കൂടുതൽ പ്രോൽസാഹിപ്പിക്കേണ്ടതിന്റെ ആവശ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

എ ഡി 1800-ൽ ആണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ജാതി (Nutmeg), ഗ്രാബു(Clove), കറുവപ്പട്ട (Cinnamon) എന്നീ വൃക്ഷ സുഗന്ധ വ്യഞ്ജനങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നത്. മലബാറിലെ അഞ്ചരക്കണ്ടി, തിരുനെൽവേലിയിലെ കുററാലം,കോയമ്പത്തൂർ ജില്ലയിലെ കല്ലാർ, ബർലിയാർ എന്നിവിടങ്ങളിലാണ് ആദ്യമായി സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾ ആരംഭിച്ചത്. വൃക്ഷ സുഗന്ധവ്യഞ്ജനങ്ങൾ കൃഷിചെയ്യുമ്പോൾ ആദ്യകാലങ്ങളിലെ അധികച്ചെലവ്, ലാഭകരമായ വരുമാനം ലഭിക്കാനുള്ള കാലദൈർഘ്യം, വിപണയിലെ അസ്ഥിരമായ വില എന്നിവ കണക്കിലെടുക്കേണ്ടതുണ്ട്. സുഗന്ധവ്യഞ്ജന വികസന സ്ഥാപനങ്ങളും പദ്ധതികളും സുഗന്ധവ്യഞ്ജന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി പല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

1. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR)

1951-ൽ ആസൂത്രണ കമ്മിഷൻ, സുഗന്ധവ്യഞ്ജനങ്ങളുടെ വികസനത്തിന്

മതിയായ ശ്രദ്ധ കിട്ടുന്നില്ല എന്ന വസ്തുത കൃഷിമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ

പെടുത്തി. അതിന്റെ ഫലമായി ഗവൺമെന്റ് ഇക്കാര്യം പഠിക്കാനായി 'സ്പൈസസ്

എൻക്വയറി കമ്മിററി' യെ നിയമിച്ചു. ഈ കമ്മിററി 1953-ൽ റിപ്പോർട്ട് സമർപ്പിച്ചു;

ഗവൺമെന്റ് അത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ

വികസനത്തിനുവേണ്ട കാര്യങ്ങൾ ചെയ്യാനായി കാർഷിക ഗവേഷണ കൗൺസിലിനെ

ചുമതലപ്പെടുത്തി. പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ വേണ്ട സഹായം

ചെയ്യുന്നതിനായി കേന്ദ്ര സുഗന്ധവ്യഞ്ജന കശുമാവ് കമ്മിറ്റിയെയും നിയോഗിച്ചു.

1961-ൽ കേന്ദ്രസുഗന്ധവ്യഞ്ജന കശുമാവ് കമ്മിറ്റി രൂപീകരിക്കപ്പെട്ട

ഇത് സ്വതന്ത ചുമതലയുള്ള സൊസൈററിയാക്കി രജിസ്റ്റർ ചെയ്യപ്പെട്ടു. ഇ

സൊസൈറ്റിയുടെ വികസന ഉദ്യോഗസ്ഥനായ ശ്രി. എസ്. ഐയ്യാദുരെ 1966-ൽ

സുഗന്ധവ്യഞ്ജനങ്ങളുടെയും കശുമാവിൻറയും വികസനത്തിന് അത്യന്തം പ്രയോജനപ്രദമാകത്തക്കവിധം തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ് എ റിവ്യൂ ഓഫ്

റിസർച്ച് ഓൺ പൈസസ് ആൻഡ് കാഷനട്ട്'.

2. സെൻട്രൽ പ്ലാന്റേഷൻ കോപസ് റിസർച്ച് ഇൻസ്റ്റിററ്റ്യൂട്ട് (CPCRI)1970-ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ സ്ഥാപിതമായ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സെൻട്രൽ പ്ലാൻറഷൻ കാപ്സറിസർച്ച് ഇൻസ്റ്റിറ്റ്) തോട്ടവിളകൾക്ക് പുറമേ സുഗന്ധവ്യഞ്ജനങ്ങളുടെ ഗവേഷണത്തിലും വേണ്ടത്ര ശ്രദ്ധചെലുത്തുന്നു. സി.പി.സി.ആർ.ഐ. യുടെ കീഴിലുള്ള 10

കോ ഓർഡിനേററിംഗ് സെൻററുകളിലായി "ആൾ ഇന്ത്യാ കോ ഓർഡിനേററഡ്

പൈസസ് ആൻഡ് കാഷനട്ട് ഇംപൂവ്മെന്റ് പ്രോജക്റ്" (AICsCIP) പ്രവർത്തനം ആരംഭിച്ചു. വിളവുകൂടിയതും രോഗ-കീട പ്രതിരോധ ശക്തിയുള്ളതുമായ ഇനങ്ങൾ വികസിപ്പിക്കുക, രോഗ-കീടബാധയ്ക്ക് വേണ്ടത്ര നിയന്ത്രണമാർഗങ്ങൾ കണ്ടുപിടിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഗവേഷണങ്ങളാണ് ഇവിടെ

നടക്കുന്നത്.

3, ആൾ ഇന്ത്യാ കോ ഓർഡിനേററഡ് ഇംപൂവ്മെന്റ് പ്രോജക്ററ് ഫോർ

പൈസസ് (AICPS)

1986-ൽ കശുമാവിന്റെ ഗവേഷണ വികസനകാര്യങ്ങൾ എ.ഐ.സി.എസ്സ്.സി..

ഐ.പി. (AICSCIP) യിൽ നിന്ന് വേർപെടുത്തുകയും ആൾ ഇന്ത്യാ കോ ഓർഡി

നേററഡ് ഇംപൂവ്മെന്റ് പ്രോജക്റ്റ് ഫോർ സ്പൈസസ് (AICIPS) നിലവിൽ വരുകയും

ചെയ്തു. ഇതിന്റെ കീഴിൽ 20 സെൻററുകൾ പ്രവർത്തിക്കുന്നു. കോഴിക്കോട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ISR) ആണ് ഈ 20 സെൻററുകളെ

നിയന്ത്രിക്കുന്നത്.

4. ഇന്ത്യൻ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (lish) 1986-ൽ കോഴിക്കോട് സ്ഥാപിച്ച ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തെ

(NRCS) 1996-ൽ ഇന്ത്യൻ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് പൈസസ് റിസർച്ച് എന്ന പേരിൽ ഉയർത്തി. കുരുമുളകിന്റെ ദൂതവാട്ടത്തെ നിയന്ത്രിക്കുക, ഇഞ്ചിയുടെ മൂടുചീയൽ നിയന്ത്രിക്കുക, സുഗന്ധവ്യഞ്ജനങ്ങളുടെ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സ്ഥാപനമാണിത്. ആൾ ഇന്ത്യാ കോ ഓർഡിനേററഡ് ഇംപൂവ്മെന്റ് പ്രോജക്ട് ഫോർ സ്പൈസസ് (AICIPS)-ന്റെ

പ്രവർത്തനം നിയന്ത്രിക്കുന്ന കോ ഓർഡിനേററുടെ ആസ്ഥാനവും ഇവിടെയാണ്.

5, സ്പൈസസ് ബോർഡ്

ഏലം ബോർഡിനെയും സ്പൈസസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിനെയും സംയോജിപ്പിച്ച് 1986-ൽ കേന്ദ്രസർക്കാരിന്റെ കോമേഴ്സ് വകുപ്പിന്റെ

കീഴിൽ സ്പൈസസ് ബോർഡ് രൂപീകരിച്ചു. എറണാകുളത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈസസ് ബോർഡിൻറ വികസനവിഭാഗത്തിൻ കീഴിൽ ഇന്ത്യയൊട്ടാകെ പ്രവൃത്തിവലയമുണ്ട്. ആധുനിക ശാസ്ത്രീയ കൃഷിമുറകൾ അവലംബിച്ച്കുറഞ്ഞ ചെലവിൽ ഉയർന്ന ഉൽപ്പാദനം ഉറപ്പുവരുത്തുന്നതിൽ കർഷകരെ ഉൽബുദ്ധരാക്കുവാനും സഹായിക്കുവാനും ബോർഡ് വിവിധ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു. മയിലാടുംപാറയിലെ കേന്ദ്ര ഏല ഗവേഷണ സ്ഥാപനം കേരളത്തിലെ ഏലക്കഷിയുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും കണ്ടുപിടിക്കാനായി ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യൻ സ്പൈസ്, സ്പൈസ് ഇന്ത്യ എന്നീ പ്രധാന പ്രസിദ്ധീകരണങ്ങൾക്കു പുറമേ സുഗന്ധവ്യഞ്ജനങ്ങളുടെ വികസനത്തിനാവശ്യമായ മററ് പ്രസിദ്ധീകരണങ്ങളും ബോർഡ് പുറത്തിറക്കി വരുന്നുണ്ട്. വിപണനമേഖലയെ സഹായിക്കാനുള്ള പദ്ധതികളും ബോർഡിനുണ്ട്. ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഉയർന്ന തോതിലുള്ള കയറ്റുമതി ഉറപ്പു വരുത്തുക എന്നത് ബോർഡിൻറെ ഒരു പ്രധാന ലക്ഷ്യമാണ്. സുഗന്ധവ്യഞ്ജനളുടെ ആഭ്യന്തരവിപണി വികസിപ്പിക്കാനും ബോർഡ് നടപടികൾ എടുക്കുന്നു.

6. അടയ്ക്ക-സുഗന്ധവ്യഞ്ജന ഔഷധസസ്യ വികസന ഡയറക്ടറേററ് 1966-മുതൽ കോഴിക്കോട് ആസ്ഥാനമാക്കി അടയ്ക്ക്-സുഗന്ധവ്യഞ്ജന ഒൗഷധസസ്യ വികസന ഡയറക്ടറേററ് പ്രവർത്തിച്ചു തുടങ്ങി. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ കൃഷി-സഹകരണവിഭാഗത്തിന്റെ കീഴിലാണിത്. ഡയറക്ടറേററിന്റെ പ്രവർത്തനം പ്രധാനമായി വികസനം, വിപണനം, ഉൽപ്പാദന സാമ്പത്തിക ശാസ്ത്ര പഠനവും സ്ഥിതിവിവരക്കണക്കുശേഖരിക്കലും, പ്രചരണം എന്നീ നാല് മേഖലകളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ഏലം ഒഴികെ എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും വികസനത്തിന്റെ ചുമതല ഡയറക്ടറേറ്റിനാണ്. ഇവ കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുഗന്ധവ്യഞ്ജനകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിനടപ്പിലാക്കി. ജമ്മു-കാശ്മീരിൽ കുങ്കുമപ്പൂവിന്റെ വികസന സാധ്യതകൾ, മണിപ്പുരിൽ കറുവാ കൃഷി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ, മഹാരാഷ്ട്രയിലും മിസ്സോറാമിലും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ കൃഷിചെയ്യുന്നതിനുള്ള സാധ്യതകൾ,ആന്ധയിൽ കുരുമുളക് കൃഷി ചെയ്യുന്നതിനുള്ള സാധ്യത, ജാതി, കുരുമുളക്,

ഇഞ്ചി, മഞ്ഞൾ, കൊത്തമല്ലി ഇവയുടെ വിലയിലുണ്ടാകുന്ന ഏററക്കുറച്ചിൽ എന്നിവ

സംബന്ധിച്ച പഠനങ്ങളും പ്രധാനപ്പെട്ടവയാണ്.

സുഗന്ധവിളകൃഷി വികസനത്തിന് ചില നിർദേശങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ വർഷം പ്രതി 3-4 ശതമാനം വർധന ഉണ്ടാകുന്നതായി കണക്കുകൾ കാണിക്കുന്നുണ്ട്. കൂടാതെ പാചക ആവശ്യങ്ങൾക്കും ഔഷധനിർമാണത്തിനും സൗന്ദര്യ വർധക വസ്തുക്കൾ തയാറാക്കുന്നതിനും മറ്റുമായി ഉൽപ്പാദക രാജ്യങ്ങളിൽ തന്നെ സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യകത വർധിച്ചു വരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വരുന്ന നൂററാണ്ടിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ വികസന ആവശ്യകതകളെയും കൃഷിസാധ്യതകളെയും നാം നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു

ചില പരിഹാരമാർഗങ്ങൾ താഴെ കൊടുക്കുന്നു.

1. രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങൾ വികസിപ്പിക്കൽ

കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനവിളകളിൽ രോഗ

കീടാക്രമണം ഏറി വരുന്നതുമൂലം വിളവ് കുറയുന്നുവെന്നു മാത്രമല്ല ഗുണമേന്മയും

കുറയുന്നു. ഇതിന് സ്ഥായിയായ പരിഹാരമാർഗമായി കീട-രോഗപ്രതിരോ

ശക്തിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതാണ്.

2. ഗുണമേന്മയുള്ള ഇനങ്ങൾ വികസിപ്പിക്കൽ

സുഗന്ധവ്യഞ്ജനങ്ങളിൽ അടങ്ങിയിരിക്കുന്ന സുഗന്ധ തൈലം, ഒളിയോറ

സിൻ എന്നിവ അവയുടെ ഗുണമേന്മയെ നിയന്ത്രിക്കുന്നു. കേരളത്തിൽ നിന്നുള്ള

സുഗന്ധദ്രവ്യങ്ങൾക്ക് അന്തർദേശീയ കമ്പോളങ്ങളിൽ നല്ല ചെലവുണ്ട്. അത്യുൽപ്പാദന ശേഷിയും ഗുണമേന്മയും സംയോജിപ്പിച്ച് പുതിയ ഇനങ്ങൾ വികസിപ്പി

ക്കേണ്ടത് അടിയന്തിര ആവശ്യമാണ്.

3, മൂല്യവർധിത ഉൽപ്പന്നങ്ങൾ തയാറാക്കൽ

ഉണക്കിയതോ പൊടിച്ചതോ ആയ സുഗന്ധദ്രവ്യങ്ങളാണ് നാം കൂടുതൽ കയറ്റി അയച്ചിരുന്നത്. എന്നാൽ ഇന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് നല്ല വിപണന സാധ്യതകളാണുള്ളത്. ഉണക്കിയ ഏലത്തേക്കാൾ ഗ്രീൻ കാർഡമം, കാർഡമം തെലം, കാർഡമം ഒളിയോറസിൻ എന്നിവയ്ക്ക് നല്ല ഡിമാൻറാണ്. അതുപോലെ ജിഞ്ചർ ഓയിൽ, ഒളിയോറസിൻ, കാൻഡി, പ്രിസർവ്വ്, എൻകാപ്സുലേററഡി ജിഞ്ചർ ഓയിൽ, ഡിഹൈഡററഡ് ജിഞ്ചർ തുടങ്ങിയവ ഇഞ്ചിയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആണ്. കുരുമുളകിൽ അനേകം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ട്.ഡിഹൈഡററഡ് ഗ്രീൻ പെപ്പർ, ഫീസ് ഡഡ് ഗ്രീൻ പെപ്പർ, ഫോസൺ ഗ്രീൻപെപ്പർ, പെപ്പർ ഓയിൽ, പെപ്പർ ഒളിയോറസിൻ തുടങ്ങിയവയാണവ. മൂല്യവർധിത ഉൽപ്പന്നങ്ങൾ തയാറാക്കുന്നതു കൊണ്ട് നമുക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കൂടുതൽ വിദേശനാണ്യം നേടാനും സാധിക്കും.

4. ഒരേ സമയം വിളവെടുക്കാവുന്ന ഇനങ്ങൾ വികസിപ്പിക്കൽ

ഏലം, കുരുമുളക്, ഗ്രാമ്പ്, ജാതി തുടങ്ങിയവയിൽ വിളവെടുപ്പുകാലം 2-6,

മാസം വരെ നീളുന്നതിനാൽ ഏതാണ്ട് 4 വിളവെടുപ്പുകൾ കൊണ്ട് പൂർണമായും വിളവെടുക്കാൻ സാധിക്കുകയുള്ളൂ. എങ്കിലും കൃഷിക്കാർ പലപ്പോഴും 1-2 വിളവെടുപ്പുകൾ കൊണ്ട് തൃപ്തിപ്പെടാറാണു പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ ശരിയായി വിളയാത്തവയും കൂടി പറിച്ചെടുക്കപ്പെടുന്നതിനാൽ ഗുണമേന്മ കുറയുന്നതിനു പുറമേമൊത്തവിളവു കുറയാനും സാധ്യതയുണ്ട്. ഇത് പരിഹരിക്കാനായി ഒരേ സമയം വിളയുന്ന ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നത് സഹായകരമായിരിക്കും.

5. ടിഷകൾച്ചർ വഴിയുള്ള നടീൽ വസ്തു ഉൽപ്പാദനം വികസിപ്പിക്കൽ

ഗ്രാമ്പ്, ജാതി എന്നിവയിൽ ടിഷകൾച്ചർ വഴി നടീൽ വസ്തുക്കൾ തയാറാക്കിയാൽ അവ നേരത്തെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. മാത്രമല്ല.ആൺ പെൺ ചെടികളുള്ള ജാതിയിൽ മേന്മയേറിയതും നല്ല വിളവ് തരുന്നതുമായ പെൺ വ്യക്ഷങ്ങൾ ലഭിക്കാൻ ഈ രീതി സഹായകരമാകുന്നു. ടിഷ്യകൾച്ചർ രീതി നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാനും മററു പല നേട്ടങ്ങളുണ്ടാക്കാനും സഹാ

യിക്കും (ഉദാ: ഇൻവിട്രോ സിന്തസിസ് ഓഫ് മേസ്).

6. ഇഞ്ചിയുടെയും മഞ്ഞളിന്റെയും സ്വാഭാവിക ഗുണമേന്മ നിലനിറുത്തൽ

കൊച്ചിൻ ജിഞ്ചർ അന്തർദേശീയ കമ്പോളത്തിൽ പേരുകേട്ട ഇഞ്ചിയാണ്.അതുപോലെ തന്നെ ആലപ്പി ഫിംഗർ മഞ്ഞളും അന്തർദേശീയതലത്തിൽ പേരുകേട്ടതാണ്. എട്ടുശതമാനം കുർക്കുമിൻ ഉള്ള ആലപ്പി ഫിംഗർ മഞ്ഞളിനം കണ്ടെത്തിയിട്ടുള്ളതിനാൽ അവയുടെ നടീൽവസ്ത ധാരാളമായി ഉൽപ്പാദിപ്പിച്ച് കൂടുതൽ സ്ഥലത്ത് കൃഷിചെയ്യേണ്ടതാണ്.

7. വരൾച്ചയെ ചെറുക്കാൻ കഴിയുന്ന ഇനങ്ങൾ വികസിപ്പിക്കൽ

ഇന്ത്യയിലെ 70-80 ശതമാനം സുഗന്ധവ്യഞ്ജനകൃഷിയും നടത്തുന്നത് മഴയെ മാത്രം ആശ്രയിച്ചാണ്. ചില വർഷങ്ങളിൽ മഴയുടെ അഭാവത്തിൽ ഏതാണ്ട് 50 ശതമാനം വിളവുനാശം സംഭവിക്കാറുണ്ട്. വരൾച്ചയെ ഒരളവുവരെ ചെറുക്കാൻ സാധിക്കുന്ന ഇനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത് ഗവേഷകരുടെ അടുത്ത നൂററാണ്ടിലെ ഒരു പ്രധാന ലക്ഷ്യമാകേണ്ടതാണ്.

8. കൃഷിരീതികളുടെ ആധുനികവൽക്കരണം

ആധുനിക രീതിയിലുള്ള കൃഷിരീതികൾ സ്വീകരിച്ചാൽ ഉൽപ്പാദനച്ചെലവ് കുറയ്ക്കാൻ സാധിക്കും. കേരളത്തിലെ പ്രത്യേകതകൾ കണക്കിലെടുത്ത് ഓരോ സുഗന്ധവ്യഞ്ജനവിളയ്ക്കും യോജിച്ച ആധുനിക കൃഷി രീതികൾ വികസിപ്പിക്കേണ്ട

താണ്.

9. യന്ത്രവൽക്കരണവും സംസ്കരണവും

കുരുമുളകിന്റെ വിളവെടുപ്പ്, വെള്ളക്കുരുമുളകിന്റെ ഉൽപ്പാദനം, ഇഞ്ചിയുടെ തൊലിയുരിക്കൽ, ഗ്രാമ്പു വിളവെടുപ്പ് തുടങ്ങിയവയ്ക്ക് യന്ത്രവൽക്കുത രീതിസ്വീകരിക്കുന്നത് നന്നായിരിക്കും.

10, വിപണന സംവിധാനം മെച്ചപ്പെടുത്തൽ

കേരളത്തിൽ പലപ്പോഴും സുഗമമായ വിപണന ശ്യംഖലയുടെ അഭാവത്തിൽ കൃഷിക്കാർക്ക് പ്രയാസം നേരിടാറുണ്ട്. അതിനാൽ നല്ല വിപണന സംവിധാനം ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആകർഷകമായ, ചെറുതും വലുതുമായ പായക്കറുകളിലാക്കി വിപണിയിലെത്തിച്ചാൽ വിപണന സാധ്യത ഏറുന്ന കാല ഘട്ടമാണിത്.

11. കലർപ്പില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ സുഗന്ധ വ്യഞ്ജനങ്ങളുടെ ഉൽപ്പാദനം അന്തർദേശീയ കമ്പോളങ്ങളിൽ കലർപ്പില്ലാത്തതും രാസവസ്തുക്കൾഇല്ലാത്തതും ജൈവകൃഷി രീതിയിൽ ഉൽപ്പാദിപ്പിച്ചതുമായ സുഗന്ധവ്യഞ്ജനങ്ങൾക്കാണ് പ്രിയം. തന്മൂലം വിളവെടുപ്പിനു മുമ്പും അതിനുശേഷവും ഇക്കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധ ചെലുത്തണം. കീടനാശിനികൾ കഴിവതും ഒഴിവാക്കുകയോജൈവകീടനാശിനികൾ ഉപയോഗിക്കുകയോ ചെയ്യണം.

12. പുതിയ വിളകളുടെ വ്യാപനസാധ്യതകൾ പഠിക്കൽ

കേരളത്തിലെ കാലാവസ്ഥ വാനില, കറുവ, സ്റ്റാർ അനീസ് (തക്കോലം)എന്നിവയുടെ വളർച്ചയ്ക്ക് സഹായകരമാണ്. കൂടാതെ ഇവ തെങ്ങിൻ തോപ്പുകളിലും കമുകിൻ തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. വേണ്ടത്ര ഗവേഷണം നടത്തി ഇവയുടെ കൃഷി പ്രോത്സാഹിപ്പിച്ചാൽ ഇറക്കുമതി അവസാനിപ്പിക്കാൻ സഹായിക്കും.

13. ജൈവ കൃഷി പ്രോത്സാഹിപ്പിക്കൽ

ജർമനി, നെതർലൻഡ്സ്, ഇംഗ്ലണ്ട്, യു. എസ്. എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിച്ച സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന(പ്രത്യേകം കമ്പോളങ്ങളുണ്ട്. ജൈവസുഗന്ധവ്യഞ്ജന കൃഷിയുടെ പ്രാധാന്യം കണക്കിലെടുത്ത് അത്തരം സുഗന്ധവ്യഞ്ജനങ്ങൾക്കായി വ്യാപാരമേളകൾ വർഷങ്ങളായി ജർമനിയിൽ നടത്താറുണ്ട്. സ്പൈസസ് ബോർഡ് ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിച്ച കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതി, ജാതിപതി, ഗ്രാമ്പു തുടങ്ങിയവ മേളയിൽ പ്രദർശിപ്പിക്കുക പതിവാണ്. ഇത്തരം പ്രദർശനം കൊണ്ട് നമുക്ക് കൂടുതൽ കയറ്റുമതി ലഭിക്കാൻ സാധ്യതയുണ്ട്. ഇതുപോലെയുള്ള വ്യാപാരമേളകൾ നമ്മുടെ രാജ്യത്തും സംഘടിപ്പിക്കാവുന്നതാണ്.ജൈവസുഗന്ധവ്യഞ്ജനങ്ങളുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് ജൈവ കൃഷി രീതികളെക്കുറിച്ചുള്ള ഗവേഷണ

ങ്ങൾ പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളിലെങ്കിലും നടത്തേണ്ടതിന് അടിയന്തിര ശ്രദ്ധ നൽകേണ്ടതുണ്ട്.

വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കൽ

സുഗന്ധ വ്യഞ്ജനങ്ങളെ ആധാരമാക്കിയുള്ള വ്യവസായങ്ങൾക്ക് അടുത്ത കാലത്ത് പ്രാധാന്യം ലഭിച്ചുതുടങ്ങിയിരിക്കുന്നു. ഒളിയോറസിൻ (സുഗന്ധ ദ്രവ്യത്തിന്റെ സത്ത്) ഉൽപ്പാദിപ്പിക്കുന്ന വ്യവസായമാണ് ഇതിൽ ഏററവും പ്രധാനപ്പെട്ടത്. സുഗന്ധവ്യഞ്ജനതലമാണ് മറെറാരു പ്രധാനപ്പെട്ട ഉൽപ്പന്നം. 1997-98-ൽ 133 കോടി രൂപയുടെ ഒളിയോറസിനും സുഗന്ധതൈലവും ഇന്ത്യയിൽ നിന്നും കയറ്റി അയച്ചിട്ടുണ്ട്. കറിപ്പൊടികൾ തയാറാക്കുന്നത് മറെറാരു പ്രധാന.പ്പെട്ട വ്യവസായമാണ്. 1997-98-ൽ 99 കോടി രൂപയുടെ കറിപ്പൊടികൾ ഇന്ത്യയിൽ

നിന്നും കയററി അയച്ചിട്ടുണ്ട്. കയറ്റുമതി പ്രധാനമായ ഇത്തരം വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതിൽ സംശയമില്ല.

15, ഉൽപ്പാദനച്ചെലവ് കുറയ്ക്കൽ

ഉൽപ്പാദനച്ചെലവ് കുറയ്ക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അടിയന്തിര ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമാണ്, അതിനുള്ള വഴികൾ കണ്ടെത്തണം.ഇരുപത്തി ഒന്നാം നൂററാണ്ടിൽ സുഗന്ധവ്യഞ്ജന മേഖലയിൽ നിന്ന്സാമ്പത്തികാദായം വർധിപ്പിക്കണമെങ്കിൽ മേൽപ്പറഞ്ഞ വസ്തുതകൾ  കൊണ്ടുള്ള വികസന പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

14. സുഗന്ധ വ്യജനാധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കൽ.

സുഗന്ധ വ്യഞ്ജനങ്ങളെ ആധാരമാക്കിയുള്ള വ്യവസായങ്ങൾക്ക് അടുത്ത കാലത്ത് പ്രാധാന്യം ലഭിച്ചുതുടങ്ങിയിരിക്കുന്നു. ഒളിയോറസിൻ (സുഗന്ധ ദ്രവ്യത്തിന്റെ സത്ത്) ഉൽപ്പാദിപ്പിക്കുന്ന വ്യവസായമാണ് ഇതിൽ ഏററവും പ്രധാനപ്പെട്ടത്. സുഗന്ധവ്യഞ് ജനതലമാണ് മനൊരു പ്രധാനപ്പെട്ട ഉൽപ്പന്നം

1997-98-ൽ 133 കോടി രൂപയുടെ ഒളിമ്പോറസിനും സുഗന്ധതൈലവും ഇന്ത്യയിൽ

നിന്നും കയററി അയച്ചിട്ടുണ്ട്. കറിപ്പൊടികൾ തയാറാക്കുന്നത് മറെറാരു പ്രധാനപ്പെട്ട വ്യവസായമാണ്. 1997-98-ൽ 99 കോടി രൂപയുടെ കുറിപ്പൊടികൾ ഇന്ത്യയിൽ നിന്നും കയററി അയച്ചിട്ടുണ്ട്. കയററുമതി പ്രധാനമായ ഇത്തരം വ്യവസായങ്ങൾ

പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതിൽ സംശയമില്ല.

15. ഉൽപ്പാദനച്ചെലവ് കുറയ്ക്കൽ

ഉൽപ്പാദനച്ചെലവ് കുറയ്ക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അടിയന്തിര ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമാണ്. അതിനുള്ള വഴികൾ കണ്ടെത്തണം.ഇരുപത്തി ഒന്നാം നൂററാണ്ടിൽ സുഗന്ധവ്യഞ്ജന മേഖലയിൽ നിന്ന്സാമ്പത്തികാദായം വർധിപ്പിക്കണമെങ്കിൽ മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുത്തു കൊണ്ടുള്ള വികസന പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

References

Pruthi, J.S. 1976. Spices and condiments, National book trust, India

Pruthi, J.S. 1993. Major Spices of India, Crop management and post-harvest

technology, ICAR, New Delhi

Purseglove, J. W., Brown, E.G., Green, C.L. and Robbin, S.R.J, 1981

Spices Vol 1 & 11 Tropical Agriculture Series Langman, London &

New York

കുറുപ്പ്, പി.എം., നായർ, കെ.ജി. (എഡിററർമാർ). 1989 സുഗന്ധ കേരളം (കേരള

ത്തിലെ സുഗന്ധവ്യഞ്ജനവിളകൾ)

3.05
നിധീഷ് Jul 22, 2020 05:01 PM

നല്ല ഇനം ഇഞ്ചി, മഞ്ഞൾ തൈകൾ /വിത്ത് എവിടെ ലഭിക്കും

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top