অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സസ്യങ്ങളിലെ സസ്യപോഷണ മൂലകങ്ങൾ

സസ്യങ്ങളിലെ സസ്യപോഷണ മൂലകങ്ങൾ

ചെടികള്‍ക്കാവശ്യമുളള മൂലകങ്ങളില്‍ കാര്‍ബണ്, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിവ വായുവില്‍ നിന്നും വെളളത്തില്‍ നിന്നും  ലഭിക്കുന്നു. അതു  കൊണ്ട് ഇവയ്ക്ക്  ക്ഷാമമുണ്ടാകാറില്ല ബാക്കി മൂലകങ്ങള്‍ മണ്ണില്‍ നിന്നും കിട്ടേണ്ടവയാണ്

മണ്ണില്‍ നിന്നു കിട്ടേണ്ട മൂലകങ്ങളെ മൂന്നു വിഭാഗങ്ങളാക്കിത്തിരിച്ചിട്ടുണ്ട്.

  1. പ്രധാനമൂലകങ്ങള്‍
  2. ഉപ പ്രധാനമൂലകങ്ങള്‍
  3. സൂക്ഷ്മ മൂലകങ്ങള്‍

പ്രധാനമൂലകങ്ങള്‍

നൈട്രജന്‍, ഫോസ്പറസ്, പൊട്ടാസ്യം എന്നിവയാണ്  പ്രധാനമൂലകങ്ങള്‍.  കൂടിയ അളവില്‍ വേണ്ടിവരുന്നതു കൊണ്ടാണ് ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ മണ്ണില്‍ രാസവളങ്ങള്‍ ചേര്‍ക്കുന്നത്.  അതു  കൊണ്ട്  ഇവയെ രാസവള മൂലകങ്ങളള്‍  എന്നും പറയുന്നു.

ഉപപ്രധാനമൂലകങ്ങള്‍

കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ പ്രധാനമൂലകങ്ങളുടെ  അത്ര അളവ്  ആവശ്യമില്ല.  രാസവളമായി ഇവയെ സാധാരണയായി മണ്ണില്‍  ചേര്‍ക്കാറുമില്ല.  അതു കൊണ്ട് ഇവയെ  ഉപപ്രധാനമൂലകങ്ങള്‍ എന്നു പറയുന്നു

സൂക്ഷ്മ മൂലകങ്ങള്‍.

വളരെ കുറഞ്ഞ അളവില്‍  വിളകള്‍ക്കാവശ്യമുളള മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങള്‍. ഒരു ഹെക്ടറിലുളള വിള ഇത്തരം  മൂലകങ്ങള്‍ ഏതാനും ഗ്രാം മാത്രമാണ്  വലിച്ചെടുക്കുന്നത്.  എന്നിരുന്നാലും ഇവയുടെ  ലഭ്യത ചെടികള്‍ക്കു വളരെ പ്രധാനമാണ്.  ഇരുമ്പ് , മാംഗനീസ്, ചെമ്പ് , നാകം, ബോറോണ്, മോളിബ്ഡിനം, ക്ലോറിന്‍ ,നിക്കല്‍ എന്നിവയാണ് ചെടികള്‍ക്കാവശ്യമുളള സൂക്ഷ്മമൂലകങ്ങൾ.

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate