অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സോയാബീന്‍

സോയാബീന്‍

*ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവര്‍ഗവിളയാണ് സോയാബീന്‍.*
ആരോഗ്യസംരക്ഷണത്തിനായി ഇരുപത്തിയഞ്ച് ഗ്രാം സോയാ പ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിച്ചിരിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്.
അടുക്കളത്തോട്ടത്തില്‍ അനുയോജ്യമായ വിളയാണിത്.
*കാലവര്‍ഷാരംഭിത്തിനുമുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം.*
വാരങ്ങള്‍ എടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ തൈകള്‍ തയ്യാറാക്കി ഇരുപത് സെന്റീമീറ്റര്‍ അകലംനല്‍കി തൈകള്‍ നടുകയോ ചെയ്യാം.
അടിവളമായി ഒരു ചെടിക്ക് രണ്ട് കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴലഭിക്കുന്നതുവരെ നനയ്ക്കണം.
*മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം.* നാല് മാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം.
നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം.
ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാല്‍.
*ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും.*
ഒരു ലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയാവിത്ത് വേണ്ടിവരും.നന്നായി വിളഞ്ഞ് ഉണങ്ങിയ വിത്തുകള്‍ കഴുകി വൃത്തിയാക്കി 8-10 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക.
കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക.
സോയാ പയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും.
അരച്ചെടുത്ത പയര്‍ ഇടവിട്ടിടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം.
*ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം.*

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate