অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സപ്പോട്ട

സപ്പോട്ട

പഴങ്ങളില്‍ നാവില്‍ തേനൂറുന്ന ഒരു വിദേശ ഇനമാണ് ചിക്കു എന്ന് വിളിക്കുന്ന സപ്പോട്ട (Manilkara zapota).  സ്വാദിഷ്ടമായ ഈ പഴത്തിന്റെ ജന്മദേശം മെക്സിക്കോയാണ്, ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഇത് ധാരാളം കണ്ടുവരുന്നു. വിറ്റാമിന്‍ A, C, E,  മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയായ സപ്പോട്ട ഇന്ത്യയിലും ധാരാളമായി കൃഷിചെയ്യുന്നുണ്ട്. ഈ പഴം മില്‍ക്ക് ഷേക്ക്, സ്മൂത്തീസ് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഇതിന്റെ കറയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പശ പോലെയുള്ള പദാര്‍ത്ഥം 'ച്യുയിംഗ'ത്തിന്റെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സപ്പോട്ട വന്‍തോതില്‍ കൃഷി ചെയ്യുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു സപ്പോട്ട മരത്തിനു 15 മുതല്‍ 45 മീറ്റര്‍ നീളമുണ്ടാകും. ഒട്ടിക്കല്‍/ഗ്രാഫ്റ്റിംഗ് (Grafting)  സാങ്കേതികത്വം ഉപയോഗിച്ചാണ് പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നത്. ഇത്തരത്തില്‍ വളര്‍ത്തിയെടുത്തുന്ന ചെടികളില്‍ 3 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും.     വീട്ടാവശ്യത്തിനും വാണിജ്യകൃഷിക്കും യോജിച്ച ഫലവൃക്ഷമാണ് സപ്പോട്ട. എന്നാല്‍ കേരളത്തില്‍ ഇതിന്റെ വാണിജ്യ സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. സാമാന്യം വലുപ്പമുള്ള ഉരുണ്ട കായ്കള്‍ തരുന്ന ഇനമാണ് ക്രിക്കറ്റ് ബാള്‍. കാമ്പ് മാംസളവും തരികളുള്ളതുമാണ്. ഓവല്‍, ബദാമി, കാലിപ്പത്തി,സിഒ1, സിഒ2, ബാരമാസി, പികെഎം 1, ദ്വാരപ്പുഡി,എന്നിവയാണ് മറ്റു പ്രധാന ഇനങ്ങള്‍.     ഫെബ്രുവരി-മാര്‍ച്ചിലും ഒക്ടോബര്‍-നവംബറിലും സപ്പോട്ട കായ്ക്കുന്നു. ഒട്ടു തൈകള്‍ നട്ട് വംശവര്‍ധന നടത്താം. ഒട്ടു തൈകള്‍ മൂന്നാം വര്‍ഷം  മുതല്‍ ഫലം തന്നു തുടങ്ങും. മൂത്തകായ്കളെ തിരിച്ചറിയുക അത്ര എളുപ്പമല്ല. കായുടെ പുറത്ത് നഖംകൊണ്ട് വരയുമ്പോള്‍ പച്ച തെളിയുന്നതാണ് ഒരു ലക്ഷണം. കായ്കള്‍ പറിച്ചു വച്ച് പഴുപ്പിക്കാം. ഭക്ഷണശീലങ്ങളില്‍ പോഷക ഗുണമുള്ള സപ്പോട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സപ്പോട്ട കുടുംബത്തില്‍പ്പെട്ട കിര്‍ണി എന്ന മരത്തിന്റെ കുരുവിട്ടു മുളപ്പിച്ച തൈകള്‍ ഒട്ടിക്കാനുള്ള റൂട്ട് സ്റ്റോക്കായി  ഉപയോഗിക്കാം....

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate