অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശീതകാല പച്ചക്കറി ഉല്‍പാദനം

ഇന്ന് കുടുംബതിനവശ്യമുള്ള പച്ചക്കറികള്‍ നട്ടുണ്ടാക്കുന്ന വ്യഗ്രതയിലും ആകാംഷയിലുമാണ് മലയാളികള്‍.വയനാട് ജില്ല പച്ചകറി കൃഷിക്ക് ഒട്ടേറെ സാദ്യതകള്‍ ഉള്ളതാണ്.ഇവിടെ നമ്മുക്കനുയോജ്യമായ ചില ശീതകാല പച്ചക്കറികളെ കുറിച്ച്പ്രതിപാദിക്കട്ടെ.

കാബേജ്.

ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ്‌ നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷിആരംഭിക്കുന്നു.

ഇതിന്‍റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്‌. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകൾ നടാവുന്നതുമാണ്‌. മണൽ, മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1: എന്ന അനുപാതത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകേണ്ടത്. പാകുന്നതിനു മുൻപായി ഫൈറ്റൊലാൻ, കോപ്പർ ഓക്സിക്ലോറൈഡ് എന്നീ കുമിൾനാശിനികളിൽ ഏതെങ്കിലും ഒരെണ്ണവും സ്യൂഡോമോണാസ് 20ഗ്രാം 1 ഇറ്റർ വെള്ളത്തിൽ കലക്കിയത് എന്നിവ ചേർത്ത് തടം കുതിർക്കുന്നത് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനുപകരിക്കും.

വളര്‍ന്നു വരുമ്പോള്‍കൂടുതല്‍ ഇലകള്‍ ഉണ്ടാകാന്‍തണുപ്പ് ആവശ്യമാണ്.വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഒരു മാസമാകുമ്പോള്‍ മേല്‍വളമായി ജൈവ വളകൂട്ടുകള്‍ മണ്ണില്‍ ചേര്‍ക്കുകയോ തളിച്ചുകൊടുക്കുകയോ ആവാം.വലിപ്പമുള്ള കാബേജ് ഉണ്ടാകാന്‍ കട ഭാഗത്ത്‌ മണ്ണ് കൂട്ടികൊടുക്കുകയും വേണം.

ധാരാളം മൃദുവായ ഇലകള്‍തിങ്ങി പൊതിഞ്ഞ കൂമ്പ് ആണ് വിളയായി എടുക്കുന്ന ഹെഡ്.തൈ നട്ട് രണ്ടു മാസമാകുമ്പോള്‍ ഇതിനു പൂര്‍ണ വളര്‍ച്ചയാകും അതുമാത്രം മുറിചെടുക്കുകയോ ചെടിയോടുകൂടി പിഴുതെടുക്കകയോ ആണ് വിളവെടുപ്പ് രീതി.

കൊളിഫ്ളവര്‍.

ബ്രിട്ടീഷ്‌ ഭരണകാലത്ത് ഇന്ത്യയില്‍ അതിഥിയായി എത്തിയ ഒരു പച്ചകറിയാണ്  കൊളിഫ്ളവര്‍. പൂവിനോടുള്ള സാദൃശ്യം കൊണ്ടാണ് കോളിഫ്ലവര്‍ എന്ന പേര് കൈവന്നിരിക്കുന്നതത്രേ. പച്ചയായും പുഴുങ്ങിയും വേവിച്ചും വറുത്തും ഗ്രില്‍ ചെയ്തും പല രീതിയില്‍ നമ്മുടെ ഭക്ഷണചര്യയില്‍ സ്ഥാനം പിടിക്കുന്ന വിഭവമാണ് കോളിഫ്ലവര്‍. 

ഭൂമിയില്‍ ലഭ്യമായ പച്ചക്കറികളില്‍ ഗുണങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവയാണ് കോളിഫ്ലവര്‍. അതിനാല്‍ തന്നെ ഇതൊരു ‘സൂപ്പര്‍ ഫുഡ്‌’ ആയാണ് അറിയപ്പെടുന്നത്. ഈ ഗുണവിശേഷങ്ങള്‍ക്ക് പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യദായിയായ ഫൈറ്റോകെമിക്കലുകളും(ആന്റി ഓക്സിഡന്റ്സ്) ആന്റി ഇന്ഫ്ലമേറ്ററി ഘടകങ്ങളുമാണ്. ഇത്കൂടാതെ വിറ്റാമിനുകളുടെ കലവറ കൂടിയാണ് കോളിഫ്ലവര്‍.

കോളിഫ്ലവറിന്റെ ഗുണങ്ങള്‍;

  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
  • തലച്ചോര്‍ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നു.
  • കാന്‍സര്‍ തടയുന്നു
  • ശരീരഭാരം നിയന്ത്രിക്കുന്നു
  • ഹോര്‍മോണുകളെ സംതുലിതമാക്കുന്നു.
  • ദഹനം സുഗമമാക്കുന്നു.
  • കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.

യൂറോപ്പില്‍ വന്നതിന് ശേഷം പലവര്‍ണ്ണങ്ങളിലുള്ള കോളിഫ്ലവറുകള്‍ എന്റെ കണ്ണുകളെ അതിശയിപ്പിച്ചു. പച്ചയും ഓറഞ്ചും പര്‍പ്പിളും നിറങ്ങളില്‍ കോളിഫ്ലവര്‍ ഇവിടുത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. രുചിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെങ്കിലും വെളുത്തതിനെ അപേക്ഷിച്ച് കാഴ്ചയിലെ ആകര്‍ഷണത്തിലും ഗുണങ്ങളിലും നിറമുള്ള കോളിഫ്ലവറുകള്‍ മുന്‍പിലാണ്. തീന്മേശയില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ പല നിറങ്ങളിലുള്ള കോളിഫ്ലവര്‍ വെറൈറ്റികള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് എടുത്തു പറയേണ്ട വസ്തുതയാണ്. എന്നുവരികിലും, മഞ്ഞുപോലെ വെളുത്ത നിറത്തിലുള്ള കോളിഫ്ലവറിനാണ് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു


രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കോളിഫ്‌ളവര്‍ മികച്ച നില്‍ക്കുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളിഫ്‌ളവര്‍. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് കോളിഫ്‌ളവര്‍. 

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച

 

ഗര്‍ഭസ്ഥശിശിവിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായിട്ടുള്ള പല ഘടകങ്ങളും ലഭിക്കുന്നത് കോളിഫ്‌ളവറില്‍ നിന്നാണ്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ എ എന്നിവയെല്ലാം ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇതെല്ലാം തന്നെ കോളിഫ്‌ളവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ച വളരെയധികം വേഗത്തിലാക്കുകയും ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

കാല്‍സ്യത്തിന്റെ ഉറവിടം

 

കാല്‍സ്യത്തിന്റെ ഉറവിടമാണ് കോളിഫ്‌ളവര്‍, ഇത് എല്ലിനും പല്ലിനും ആരോഗ്യവും തിളക്കവും നല്‍കുന്നു. അതിലുപരി ശരീരത്തിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും അതിന് വേണ്ട കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കുന്നു.



ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു


ക്യാന്‍സറിനെ കുറക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഇനി ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാനും കോളിഫ്‌ളവറിന് കഴിയുന്നു. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ കോളിഫ്‌ളവറിന്റെ ഉപയോഗത്തിലൂടെ കഴിയുന്നു.

തടി കുറക്കാന്‍


തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കോളിഫ്‌ളവര്‍. തടി കുറക്കുന്നവരുടെ ഡയറ്റ് ലിസ്റ്റില്‍ ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഈ പച്ചക്കറി എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇത് കലോറി കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ കെ ധാരാളം


കോളിഫ്‌ളവറില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ് എന്ന കാര്യത്തില്‍ സംശയമേതും വേണ്ട. കാരണം നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും വേണം വിറ്റാമിന്‍ കെ ശരീരത്തിന് ലഭിക്കേണ്ടത്. ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ കെ ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങളില്‍ ഉണ്ടാക്കുന്നു.

ഹൃദയാരോഗ്യം

 

ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. ഹൃദയാരോഗ്യം മോശമാവാന്‍ ഒരിക്കലും പ്രായം ഒരു ഘടകമേ അല്ല. എന്നാല്‍ ഇനി ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കോളിഫ്‌ളവര്‍. ഇത് നിങ്ങളുടെ കാര്‍ഡിയോ വാസ്‌കുലര്‍ പ്രവര്‍ത്തനങ്ങളെയെല്ലാം സഹായിക്കുന്നു. മാത്രമല്ല ഹൃദയത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു കോളിഫ്‌ളവര്‍.

നല്ല ജൈവംശവും വളകൂറും നീര്‍വാര്‍ച്ചയും, ഉള്ള മണ്ണാണ് ഈ വിളയക്ക് ആവശ്യം.പുളിരസം കുറയ്ക്കാന്‍ സെന്‍റിന് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ത്ത് കിളച്ചിളക്കി മണ്ണ് പാകപ്പെടുത്തണം.ഒരാഴ്ച കഴിഞ്ഞ്‌ വേണ്ടത്ര ജൈവവളവും സുഡോമോണാസ് ബാക്റ്റീരിയയും ചേര്‍ത്ത ചാലുകളിലോ ഗ്രോബാഗുകളിലോ ഒരു മാസം പ്രായമായ തൈകള്‍ നടെണ്ടത്.മണ്ണില്‍ വരള്‍ച്ച വരാതെ ഈര്‍പ്പം ഉറപ്പാക്കുവാന്‍ നന ക്രമികരിക്കണം.നിലമൊരുക്കുമ്പോള്‍ നന്നായി രണ്ടു മുന്നു തവണ കിളചൊരുകി കട്ടകളില്ലാതെ വേണം തയാറാക്കുന്നത്.നട്ട് ഒരു മാസം കഴിഞ്ഞ്‌ തടത്തില്‍ മണ്ണ് കയറ്റികൊടുക്കയും കള നിയന്ത്രിക്കുകയും വേണം.പുതയിടീല്‍ കള നിയന്ത്രിക്കാന്‍ നല്ലതാണ്.വരികള്‍ തമ്മില്‍ 60 സെന്റിമീട്ടരും ചെടികള്‍ തമ്മില്‍ 45 സെന്റിമീട്ടരും അകലം വേണം.

നടുന്ന സ്ഥലത്തെ സൗകര്യം അനുസരിച്ച് പൂപ്പാട്ട കൊണ്ടുള്ള നനയോ,ചാലില്ലൂടെയുള്ള നനയോ തുള്ളി നനയോ സികരിയ്ക്കം.ചാലിലുടെയാണെങ്കിലും അല്ലെങ്കിലും പൂവുണ്ടാകുന്നതിനു മുന്‍പ്‌ തന്നെപുളിപ്പിച്ച പിണ്ണാകോ നേര്‍പ്പിച്ച ചാണക വെള്ളവും ഉപയോഗിച്ച്‌ മേലവളവും,കൊടുക്കാം.

ബീന്‍സ്

കേരളത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് അനുയോജ്യമായ സമയം. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ പരിമിതമായ തോതില്‍ ഇവ സമതലപ്രദേശങ്ങളിലും വളര്‍ത്താവുന്നതാണ്.ശീതകാല പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടില്‍ സാധ്യമല്ലാത്തതിനാല്‍ ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും.

ബീന്‍സ് ശീതകാല പച്ചക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ബീന്‍സിന് ശൈത്യകാലാവസ്ഥയാണ് യോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് ആവശ്യമില്ല. മിക്കവാറും എല്ലാത്തരം മണ്ണിലും ബീന്‍സ് വളരും. സാധാരണ പയര്‍ കൃഷി ചെയ്യുന്ന പോലെ തന്നെയാണ് ബീന്‍സിന്റെ കൃഷിരീതിയും. പടരുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളൂമുണ്ട്. അര്‍ക്കന്‍, അര്‍ക്കകോമള്‍ എന്നീ കുറ്റി ഇനങ്ങള്‍ മികച്ച വിളവു നല്‍കാന്‍ കഴിവുള്ള ഇനങ്ങളാണ്.
നിലം കിളച്ചൊരുക്കി കട്ടയുടച്ചു പരുവപ്പെടുത്തിയ ശേഷം 30 സെ.മീ. അകലത്തില്‍ ചെറിയ വാരങ്ങള്‍ എടുക്കുക. അതില്‍ 15 സെ.മീ. അകലത്തിലായി കുറ്റി ഇനങ്ങളുടെ വിത്ത് പാകാവുന്നതാണ്.

തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്. കേരളത്തിലെ വട്ടവടയിൽ ഇത് കൃഷിചെയ്യുന്നുണ്ട്. പേര് പോലെ തന്നെ വെണ്ണ പോലെ മയവും നല്ല രുചിയുമുള്ളതാണ്. വളരെ പോഷകമൂല്യമേറിയതാണ് ഈ ബീൻസ്. അതുകൊണ്ട് തന്നെ വിലകൂടുതലുമാണ്.
കാഴ്ചയില് ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള് പോഷകസമ്പുഷ്ടമാണ്ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇത്ഏറെഗുണകരമാണ്.
ഈപച്ചക്കറിയെക്കുറിച്ച്പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെരുചിനാവിലെത്തിക്കഴിഞ്ഞു.13000തരത്തിലുള്ള പയര്‍വര്‍ഗ്ഗങ്ങളില്‍പ്പെട്ട ഒന്നാണ്ബീന്‍സ്‌. എന്നാല് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത് നീളന്‍പയറാണ്. എന്നിരുന്നാലും വെജിറ്റബള്‍ ബിരിയാണി, ഫ്രൈഡ് റൈസ്, പുലാവ് എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത് ബീന്‍സ്‌, കാരറ്റ് തുടങ്ങിയ പച്ചക്കറികളാണ്. പച്ചനിറംപോകാതെവേവിച്ചെടുത്ത് സാലഡ്കളില്‍  ചേര്‍ത്താല്‍  കാണാന്‍ തന്നെഭംഗിയാണ്.
നാരുകളുടെ കലവറ

പയറുവര്ഗത്തില്പ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഫേസിലസ് വള്ഗാരിസ് എന്നാണ്. കാഴ്ചയില് ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള് പോഷകസമ്പുഷ്ടമാണ്. ഉയര്ന്ന അളവവില് പ്രോട്ടീന് അടങ്ങിയിരിക്കുന്നതിനാല് കുട്ടികള്ക്ക് ഇത് ഏറെ ഗുണകരമാണ്. അമിനോ ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാല് മാംസാഹാരം കഴിക്കാത്തവര്ക്കും ഉത്തമമാണ് ബീന്സ് വിഭവങ്ങള്. ലെഗൂം എന്ന പേരില് അറിയപ്പെടുന്ന പയറുവര്ഗങ്ങളിലെല്ലാം നാരുകള് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല് ദഹനപ്രക്രിയ സുഗകരമാക്കുന്നു. അതിനാല് മലബന്ധത്തിനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് പ്രമേഹം, രക്തസമ്മര്ദം ഇവ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്ന ഒറ്റമൂലി കൂടിയാണ് ബീന്സ്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന് നാരുകള് ധാരാളം അടങ്ങിയ ബീന്സ് പോലുള്ള പച്ചക്കറികള് എല്ലാ ചികിത്സാ വിഭാഗത്തില്പ്പെട്ട ഡോക്ടര്മാരും നിര്ദേശിക്കാറുണ്ട്. 

ധാതുപോഷകങ്ങളാല്സമ്പനമാണ്.
നമ്മുടെ ശരീരത്തിലെ ഈസ്ട്രജന്റെ സമാന ഘടനയുള്ള ഐസോഫ്ളാവനോള് കൂടിയ അളവില് ബീന്സിലുണ്ട്. സ്ത്രീകളില് ആര്ത്തവിരാമത്തോടനുബന്ധിച്ച് ഈസ്ട്രജന്റെ കുറവുമൂലം ശരീരത്തുണ്ടാകുന്ന അസ്വസ്ഥതകള് കുറയ്ക്കാന് ബീന്സ് വിഭവങ്ങള് പതിവായി കഴിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലക്ഷയം തടഞ്ഞ് ആരോഗ്യകരമാക്കാനും ഇത് ഫലപ്രദമാണ്.

ആയുര്‍വ്വേദവിധിപ്രകാരം പയര്‍വര്‍ഗങ്ങളെല്ലാംധാതുപോഷണത്തിന് അത്യുത്തമമാണ്. പേശികളുടെ ആരോഗ്യത്തിനു ബീന്സിനോളം നല്ലൊരു ഔഷധമില്ല. വാതവര്ധകമാണെന്നതിനാല് വാതസംബന്ധ രോഗങ്ങളുള്ളവര് ബീന്സിനെ അകറ്റി നിര്ത്തേണ്ടതാണ്.

മറ്റെല്ലാ രോഗാവസ്ഥകള്ക്കും ഫലപ്രദമായ ഔഷധമാണിത്. ബീന്സിനകത്തെ പയറുമണികള് മാത്രമെടുത്തു കറിവയ്ക്കുന്നത് ഏറെ സ്വാദിഷ്ടമാണ്. ഉണങ്ങിയ പയറുമണികള് വെള്ളമൊഴിച്ച് വേവിച്ചശേഷം പാകം ചെയ്തു കഴിക്കുന്നത് ഗ്യാസിന്റെ അസ്വസ്ഥതകള് കുറയ്ക്കും. നമ്മുടെ ദൈനംദിന ജീവിതത്തില് ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യവിഭവമാണ് പയറുവര്ഗങ്ങള്.

ബീറ്റ് റൂറ്റ്

വിത്താണ് നടീല്‍വസ്തു. ഒരു സെന്റ് സ്ഥലത്തേക്ക് 40 ഗ്രാം വിത്ത് ആവശ്യമായിവരും. സെപ്തംബര്‍മുതല്‍ ജനുവരിവരെയാണ് അനുയോജ്യകാലം. മണ്ണൊരുക്കി വിത്തു പാകി തൈകളാക്കണം. വിത്തുകള്‍ മുളയ്ക്കുന്നതിന് മണ്ണിന് നല്ല ഈര്‍പ്പമുണ്ടാകണം. അധികമാകരുത്. ഉയര്‍ന്ന വാരങ്ങളെടുത്തു വേണം ഇത് കൃഷിചെയ്യാന്‍. ഒരു തടത്തില്‍ 20 സെ.മീ. അകലത്തിലുള്ള രണ്ടു വരിയായി വിത്ത് നടാം. ഒരു വരിയില്‍ 15-20 സെ. മീ. അകലത്തില്‍ ഓരോ വിത്തുവീതം നടുക. വിത്ത് നട്ട് ഒരാഴ്ചകൊണ്ട് മുളയ്ക്കും. മുളയ്ക്കുന്നതുവരെ പുതയിടണം. വിത്തിടുന്നതിനുമുമ്പ് ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയോ മറ്റു പാകംവന്ന ജൈവ വളങ്ങളോ നല്ല അളവില്‍ ചേര്‍ത്തുകൊടുക്കണം. (സെന്റൊന്നിന് 100 കി. ഗ്രാം വരെ). ചെടികള്‍ വളരുന്നതോടെ കള നീക്കംചെയ്യുക, മണ്ണ് കൂട്ടിക്കൊടുക്കുക, മേല്‍വളം നല്‍കുക തുടങ്ങി പരിപാലനപ്രവര്‍ത്തനങ്ങള്‍ നടത്തണം. വിത്തിട്ട് രണ്ടരമാസമാകുന്നതോടെ വിളവെടുക്കാം.

4000 വർഷം മുന്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 -ആം നൂറ്റാണ്ടിൽ ബീറ്റ് റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടുത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.തണുപ്പുരാജ്യങ്ങളിൽ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.

കേരളത്തിൽ കൃഷിചെയ്യുന്ന മുഖ്യയിനങ്ങൾ ഡി.ഡി. റെഡ്, ഇംപറേറ്റർ, ക്രിംസൺ ഗ്ലോബ്, ഡെട്രിയോറ്റ് ഡാർക്ക് റെഡ് എന്നിവയാണ്. ഊട്ടി-1, ലോംഗ് ഡാർക്ക് ബ്ലഡ്, വിന്റർ കീപ്പർ, ഗ്രോസ്ബി ഈജിപ്ഷ്യൻ, ഹാൽഫ് ലോംഗ് ബ്ലഡ്, ഏർളി വണ്ടർ, അഗസ്ഗ്രോ വണ്ടർ, ഫ്ലാറ്റ് ഈജിപ്ഷ്യൻ എന്നിവ മറ്റ് പ്രധാനയിനങ്ങളാണ്.

കൃഷിക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. വിത്ത് നേരിട്ട് പാകി വളർത്തുന്നു.ചുവന്ന ഗോളാകൃതിയുള്ള കിഴങ്ങും തളിരിലകളും ഭക്ഷ്യയോഗ്യമാണ്. ബീറ്റ്റൂട്ട് ജ്യൂസ് ഔഷധഗുണം കാണിക്കുന്നു. കാരറ്റ്, വെള്ളരിക്ക എന്നിവയോടുചേർത്ത് സലാഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. Borscht എന്ന പേരിൽ യൂറോപ്പിൽ സൂപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മിക്ക പച്ചക്കറിവിഭവങ്ങളിലും ഇതുപയോഗിക്കുന്നു.

മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ നല്ല ഉറവിടമാണിത്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ ബീറ്റ്റൂട്ട് ഉപഭോഗത്തിനുശേഷം മൂത്രം രക്തം കലർന്ന നിറത്തിലാകും. ഇത് സന്ദേഹമുണ്ടാക്കാമെങ്കിലും അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു.

ഇതിലെ ബീറ്റാനിൻ കരളിൽ പലവിധകാരണങ്ങളാൽ (മദ്യപാനം, പ്രമേഹം) കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഉയർന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. 500 gm ബീറ്റ്റൂട്ട് കഴിച്ചാൽ ഒരു മണിക്കൂറിനകം രക്തസമ്മർദ്ദം കുറയുന്നു.
ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്.
ബീറ്റാനിൻ – ചുവന്ന ഭക്ഷ്യവർണ്ണവസ്തുവുണ്ടാക്കാൻ ഉപയോഗിക്കുന്നു. വൈനുണ്ടാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

ബീറ്റ് റൂട്ടിന്റെ ചില ഔഷധ ഗുണങ്ങള്‍ – ഭക്ഷ്യപദാര്‍ത്ഥം എന്നതിലുപരി ഒരു ഔഷധപദാര്‍ത്ഥമാണ്. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവുണ്ട് ഇതിന്.

തലയില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹ സ്രോതസ്സുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്തനാഡികളില്‍ ഉണ്ടാകുന്ന ജരിതാവസ്ഥയിലും ശരീരത്തെ രക്ഷപ്പെടുത്താന്‍ ബീറ്റ്റൂട്ട് നല്ലതാണ്.
പിത്താശയ കല്ല് ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.

ഋതുവിരാമകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളില്‍ ആശ്രയിക്കാവുന്ന ഏക ഫലമാണ് ബീറ്റ്റൂട്ട്. ഇതിന്റെ സൂപ്പാണ് ഉപയോഗിക്കേണ്ടത്.

പഞ്ചസാരയുടെ അംശം കൂടുതലുള്ളതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരൗഷധമാണെന്ന നിലയില്‍ എയ്ഡിസ് രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട്.

കാരറ്റ്

ശൈത്യകാലവിളകൾ വളര്‍ത്തുക എന്നത് ഒരു ഹോബി എന്നതിലുപരി കീടനാശിനിവിമുക്തമായ പച്ചക്കറികൾ കിട്ടുന്നതിനുള്ള ഒരു വഴിയായികൂടികാണണം. ക്യാരറ്റാണ് വളര്ത്താ ൻ പറ്റിയ ഏറ്റവും നല്ല വിള. ക്യാരറ്റ് വളര്ത്തുരന്നതിലൂടെ നിങ്ങള്ക്ക് പരമാവധി ഫലം കിട്ടുന്നു. ചെയ്യുന്ന ജോലിയിൽ സ്വയം സമര്പ്പി ച്ചാൽ അതിന്റെ ഫലം നിങ്ങളെ അദ്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. വീട്ടിൽ വളരുന്ന ക്യാരറ്റുകൾ ചിലപ്പോൾ നിങ്ങൾ സൂപ്പര്മാനര്ക്ക്റ്റുകളിൽ കാണുന്നതുപോലെ തടിച്ചും സുന്ദരമായും ഇരിക്കില്ല. എന്നാൽ വീട്ടിലുണ്ടായ ക്യാരറ്റ് ഉപയോഗിക്കുന്ന സംതൃപ്തി മാര്ക്കലറ്റിൽ നിന്ന് വാങ്ങുമ്പോഴുണ്ടാകില്ല. മാത്രമല്ല പോഷകസമ്പുഷ്ടമായ ക്യാരറ്റ് മുടിക്കും ചര്മ്മ ത്തിനും കണ്ണുകൾക്കും ഗുണം ചെയ്യുന്നത് കൂടിയാണ്. വീട്ടിലെ മണ്ണിനനുയോജ്യമായ വേരുള്ളതും മികച്ച വലിപ്പമുള്ളതുമായ ക്യാരറ്റ് തെരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. 

ഏറ്റവും പ്രധാനം തയ്യാറെടുപ്പാണ്. നന്നായി കുഴിക്കുകയോ അല്ലെങ്കിൽ ഉയര്ന്ന് ഒരു ഭാഗം സൃഷ്ടിക്കുകയോ ചെയ്യുക. അയഞ്ഞ, പാറയില്ലാത്ത മണ്ണാണ് മികച്ച ക്യാരറ്റ് ഉണ്ടാകാൻ ഉത്തമം. കിളച്ച മണ്ണാണ് ക്യാരറ്റ് വളരുന്നതിന് അനുയോജ്യം. വലുതും മികച്ചതുമായ ക്യാരറ്റുണ്ടാകാന്‍ ഇത് സഹായിക്കും. മണ്ണ് അയഞ്ഞതല്ലെങ്കിൽ വേരുകൾ വളരുന്നതിന് തടസ്സമുണ്ടാവുകയും യഥാര്ത്ഥ വലിപ്പം ക്യാരറ്റിന് കൈവരിക്കാൻ സാധിക്കാതെ വരികയും ചെയ്യും. പന്ത്രണ്ടു മുതൽ ഇരുപത് വരെ മില്ലീമീറ്റര്‍ ആഴത്തിൽ 150 മില്ലീമീറ്റർ ഇടവിട്ട് നടുന്നതാണ് നല്ലത്. മണലും ഇലക്കുഴമ്പും കലര്ന്നന മിശ്രിതമുപയോഗിച്ച് വിത്ത് മൂടിയാൽ മികച്ച ഫലമുണ്ടാവും.

നനവ് നിലനിൽക്കാൻ വിത്ത് ചണംകൊണ്ടോ ചാക്കുകൊണ്ടോ മറ്റോ ഉള്ള ആവരണം കൊണ്ട് മൂടുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കുക മതിയാകും. ആദ്യപച്ചകാണുമ്പോള്‍ തന്നെ ഇത് നീക്കം ചെയ്യുകയും ദിവസേനെയുള്ള നനയ്ക്കൽ തുടരുകയും ചെയ്യണം.

പുറത്തേക്ക് നിൽക്കുന്ന വേരുകൾ മണ്ണുപയോഗിച്ച് മൂടാന്‍ ശ്രമിക്കണം. ഇത് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് ക്യാരറ്റ് വേരുകളെ തടയും. നേരിട്ടുള്ള സൂര്യപ്രകാശമേറ്റാല്‍ ക്യാരറ്റ് പച്ചിച്ചു വരാന്‍ സാധ്യതയുണ്ട്. നാല് അടി വീതിയിലും പത്ത് അടി നീളത്തിലുമായി പ്രദേശത്ത് ക്യാരറ്റ് നടാന്‍ ശ്രമിക്കുക. ഒരു കുഴിയിൽ ഒന്നോ രണ്ടോ വിത്തുകൾ പാവാം. ഇതിനുശേഷം വളമുപയോഗിച്ച് മൂടുക.

ശൈത്യകാലവിളകൾക്ക് നല്ലത് ഫോസ്ഫറസാണ്. നടുന്നതിന് കുഴിക്കുമ്പോള്‍ ആവശ്യത്തിന് എല്ലുപൊടി വിതറാൻ ശ്രദ്ധിക്കണം. മിന്നാമിനുങ്ങിനോ ലൈറ്റ് ഫിഷോ തരുന്ന പ്രകാശം ഇതിലൂടെ ക്യാരറ്റ് നനയ്ക്കുന്നതിന് ലഭ്യമാവും. മണ്ണിൽ കാണപ്പെടുന്ന മുഴകളുണ്ടാക്കുന്ന ഒരുതരം ബാക്ടീരിയ ഉണ്ടാക്കുന്ന ലീഫ്ഹോപ്പേഴ്സ് പോലുള്ള ചില രോഗങ്ങൾ ക്യാരറ്റിനെ ബാധിച്ചേക്കാം. ഇത്തരം പരാദബാക്ടീരിയകൾ വളരുന്ന സസ്യങ്ങളിൽ നിന്ന് അകലെയായി മാത്രം ക്യാരറ്റ് നടുക. റോ കവറുകൾ റസ്റ്റ് ഫ്ലൈയിൽ നിന്നും പുഴുക്കളിൽ നിന്നും ക്യാരറ്റിനെ സംരക്ഷിക്കും.

തടം നനച്ച ശേഷം വിത്ത് വിതയ്ക്കുന്നത് നന്നായി മുളയ്ക്കാന്‍ സഹായിക്കും.മറ്റു പച്ചക്കറികളിലെ പോലെ ,കാരറ്റിനും തടത്തില്‍ അല്പമെങ്കിലും ഈര്‍പ്പം തങ്ങി നില്കുംവിധം നന ഒഴിവകാതെ നോക്കണം.എന്നാല്‍,നന കൂടിയാല്‍ ചെടി കൂടുതല്‍ വളര്‍ന്ന് വിളവ്‌ കുറയുന്നതിനിടയാകും.മണ്ണിന്‍റെ  വളക്കൂര്‍ അനുസരിച്ച് വേണ്ടത്ര ജൈവ വളം നടുന്നതിനു മുന്‍പ് ചേര്‍ത്തിരിക്കണം.

കടപ്പാട്:കൃഷിജാഗരം,ശ്രേയസ്,ദേശാഭിമാനി.

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate