অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെസ്റ്റ് ഇന്ത്യന്‍ ചെറി

വെസ്റ്റ് ഇന്ത്യന്‍ ചെറി

വെസ്റ്റ് ഇന്ത്യന്‍ ചെറിയെ ബാബഡോസ് ചെറിയ എന്നും അറിയപ്പെടുന്നു. ഇവ വിറ്റാമിന്‍ സിയുടെ കലവറയാണ്.

ഈ ചെടി ഉയരം കുറഞ്ഞ കുറ്റിചെടിയായി വളരുന്നു. ഉഷ്ണ മേഖലാ പ്രദേശത്ത് നന്നായി വളരും.

ഇവ വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫല വര്‍ഗ്ഗ വിളയാണ്. നല്ല നീര്‍വാഴ്ചയുള്ള മണ്ണാണ് കൃഷിചെയ്യാന്‍ ഉത്തമം.

ഇനങ്ങള്‍

1. പിങ്ക് നിറമുള്ള പൂക്കളുള്ളവ

ഇവയുടെ പൂക്കള്‍ക്ക് പിങ്ക് നിറമാണ്. പൂക്കള്‍ കുലകളായി ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു. കായ്കള്‍ താരതമ്യേന വലുപ്പമുള്ളവയാണ് (ഉദ്ദേശം 6 ഗ്രാം)

2. വെള്ള നിറമുള്ള പൂക്കളുള്ളവ

പൂക്കള്‍ക്ക് വെള്ളനിറവും കുലകളായി ഇലകളും തണ്ടുമായിചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു. കായ്കള്‍ക്ക് താരതമ്യേന തൂക്കം കുറവാണ് (ഉദ്ദേശം 1 ഗ്രാം). കായ്കള്‍ പാകമാകുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.

നടീല്‍ വസ്തുക്കള്‍

വിത്ത് മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാകുന്നത്. നന്നായി ഒരുക്കിയ തവാരണകളില്‍ വിത്ത് വിതച്ച് മുളപ്പിച്ചതിനുശേഷം അവയ്ക്ക് 2-4 മാസം പ്രായമാകുമ്പോള്‍ ഇളക്കി നടാവുന്നതാണ്. വേരുപിടിക്കുന്നത് കുറവാണെങ്കിലും തണ്ടും ഇലയും ചേര്‍ത്ത് മുറിച്ചെടുത്ത കഷണങ്ങള്‍ നട്ടും തൈകള്‍ ഉണ്ടാക്കാം.

ഇന്‍ഡോര്‍ ബ്യട്ടൈറിക് ആസിഡ് ഉപയോഗിച്ച് പതിവച്ചും തൈകള്‍ ഉത്പാദിപ്പിക്കാം. ഇവയ്ക്ക് ഉയര്‍ന്ന വിജയശതമാനമാകുന്നു. ഇത്തരത്തില്‍ പതിവച്ച മാധ്യമത്തിനുപുറത്ത് കണ്ടു തുടങ്ങിയാല്‍ പല തവണകളായി ചെറിയ മുറിവുണ്ടാക്കി തൈകള്‍ മുറിച്ചെടുക്കാം. ഇവയെ ചെറിയ പോളിത്തീന്‍ കവറുകളില്‍ നട്ടതിനുശേഷം പുതിയ ഇല വരുന്ന സമയം മാറ്റി നടാവുന്നതാണ്. ചിപ്പ് ബഡിംഗ്, ഷീല്‍ഡ് ബഡിംഗ്, സൈഡ് ഗ്രാഫ്റ്റിംഗ്, വിനീര്‍ഗ്രാഫിറ്റിംഗ് എന്നിവയും വിജയകരമായി ചെയ്യാവുന്നതാണ്.

നടീല്‍

1*1*1 മീറ്റര്‍ വലിപ്പത്തില്‍ 6 മീറ്റര്‍ അകലത്തിലെടുത്ത കുഴികളില്‍ തൈകള്‍ നടാം. കുഴികളില്‍ മേല്‍മണ്ണ്, 10 കിലോ ചാണകം എന്നിവയുടെ മിശ്രിതം നിറയ്ക്കണം. നട്ടതിനുശേഷം, ഉണങ്ങിയ ഇലകള്‍കൊണ്ട് പുതയിടീല്‍ നടത്തണം. ഇത് ഈര്‍പ്പം നഷ്ടപ്പെടാതെ സഹായിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ മാസം വരെ നടാന്‍ അനുയോജ്യമായ സമയമാകുന്നു. 1 വര്‍ഷം പ്രായമാകുന്നതുവരെ 4 ദിവസത്തിലൊരിക്കല്‍ ജലസേചനം നല്‍കണം. ഒരു വര്‍ഷത്തിനുശേഷം 7  10 ദിവസത്തെ ഇടവേളകളില്‍ ജലസേചനം നടത്തിയാല്‍ മതി.

വളപ്രയോഗം

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കായ്ക്കുന്ന ചെടിയ്ക്ക് ഒരു വര്‍ഷം 100 ഗ്രാം പാക്യജനകം, 160 ഗ്രാം ഭാവകം, 260 ഗ്രാം ക്ഷാരം എന്ന തോതില്‍ വളം നല്‍കണം. ഇവ 2 തുല്യ ഗഡുക്കളായി, ആദ്യത്തേത് ജൂണ്‍ ജൂലായ് മാസത്തിലും, അടുത്തത് ജനുവരി മാസത്തിലും മണ്ണില്‍ നല്ല നനവുള്ള സമയം നല്‍കണം.

പ്രുണിംഗ്

നല്ല ആകാരം ലഭിക്കാനായി വര്‍ഷത്തിലൊരിക്കല്‍ പ്രുണിംഗ് നടത്തണം. പ്രുണിംഗ് നടത്തുമ്പോള്‍ ഉണങ്ങിയ ശാഖകളും, അസുഖം ബാധിച്ചതും കൂടാതെ തുങ്ങി കിടക്കുന്ന ശാഖകളും മാറ്റണം.

പൂവിടല്‍, കായ്പിടിക്കല്‍, വിളവെടുക്കല്‍:

വിത്ത് മുളപ്പിച്ച് നട്ടു തൈകള്‍ നട്ട് 2ാം വര്‍ഷം കായ്ക്കും. എന്നാല്‍ പതിവച്ചതോ, കമ്പ്       മുറിച്ചു നട്ടതോ ആയ തൈകള്‍ 6-ാം മാസം കായ്ച്ച് തുടങ്ങും. മേയ് പകുതിയാകുമ്പോള്‍ ചെടികള്‍ പൂവിട്ടു തുടങ്ങും. ഇത് ആഗസ്റ്റ് മാസംവരെ കാണാം. കായ്കള്‍ ആഗസ്റ്റ് മാസം മുതല്‍ വിളവെടുക്കാം. വിളവെടുപ്പ് നവംബര്‍ മാസം വരെ നീളും. വളരെ അപൂര്‍വ്വമായി മാര്‍ച്ച് മാസത്തില്‍ പൂവിടുകയും അവ ഏപ്രില്‍  മേയ് മാസത്തില്‍ വിളവെടുക്കാന്‍ പാകമാവുകയും ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate