Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വെണ്ട

വെണ്ട കൃഷിയെക്കുറിച്ച്.

ജനുവരി- ഫെബ്രുവരി, മേയ് - ജൂൺ, സെപ്റ്റംബർ - ഒക്ടോബർ കാലത്ത് വെണ്ട കൃഷി ചെയ്യാം.
ഇനം: അർക്ക അനാമിക: മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശക്തിയുണ്ട്. വിത്ത് സെന്റിന് 15 മുതൽ 30 ഗ്രാം വരെ.
നടീൽ അകലം: വരികൾ തമ്മിലും ചെടികൾ തമ്മിലും 60 സെ.മീ അകലം.
വിത്തു പരിപാലനം: ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തി പരിചരണം നടത്തണം. വിത്ത് വിതച്ച് കഴിഞ്ഞാൽ മണ്ണിൽ ആവശ്യത്തിന് ഇർപ്പം ഉണ്ടാകണം.
നടീൽ രീതി: കൃഷി സ്ഥലം കിളച്ച് കളകൾ മാറ്റി പരുവപ്പെടുത്തണം. വിത്ത് നടുന്നതിന് 10 ദിവസം മുൻപായി സെന്റിന് രണ്ടു കിലോ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ല രസം കുറയ്ക്കും.100 കിലോ ചാണകമോ കമ്പോസ്റ്റോ 100 ഗ്രാം ട്രൈക്കോ ഡേർമയുമായി ചേർത്ത് തണലിൽ 15 ദിവസം സൂക്ഷിച്ച ശേഷം അടിവളമായി ചേർക്കണം. മേൽവളമായി താഴെ പറയുന്ന ഏതെങ്കിലും ഒരു വളം രണ്ടാഴ്ചയിൽ ഒരിക്കൽ ചേർക്കുക.
1, ചാണകപ്പാൽ / ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലിറ്റർ വെള്ളവുമായി ചേർത്തത്.
2, ഗോമൂത്രം വെർമിവാഷ് രണ്ടു ലിറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്.
3, നാലു കിലോമണ്ണിര വട്ടം /കോഴിവളം
4, കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലിറ്റർ വെള്ളത്തിൽ കുതിർത്തത്.
പരിപാലന മുറകൾ
ആവശ്യാനുസരണം നനയ്ക്കണം.പുതയിടുന്നത് കളനിയന്ത്രിക്കാനും മണ്ണിലെ ഈർപ്പം നിലനിർത്താനും സഹായിക്കും.
കീടങ്ങൾ
തണ്ട് തുരപ്പൻ/കായ് തുരപ്പൻ പുഴു: ഇളംതണ്ടുകളിലും കായകളിലും തുളച്ചു കയറി ഉൾഭാഗം തിന്നു നശിപ്പിക്കുന്നു.
നിയന്ത്രണം: വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ മണ്ണിൽവേപ്പിൻ പിണ്ണാക്ക് ഇട്ട് ഇളക്കുക. കീടബാധയേറ്റ തണ്ടും കായും മുറിച്ച് മാറ്റണം. ആക്രമണം കണ്ട് തുടങ്ങുമ്പോൾ അഞ്ചു ശതമാനം വീര്യത്തിൽ വേപ്പിൻ കുരുസത്ത് അഥവാ വിപണിയിൽ ലഭ്യമാവുന്നപ്പേ ധിഷ്ഠിത കീടനാശിനി ഉപയോഗിക്കാം.
നീരൂറ്റും കീടങ്ങൾ:( പച്ചത്തുള്ളൻ, മുത്ത, വെളളീച്ച) ഇവ ഇലയുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇലകൾ മഞ്ഞളിച്ച് ഉണങ്ങുന്നു.കൂടാതെ വൈറസ് രോഗം പരത്തുകയും ചെയ്യുന്നു.
നിയന്ത്രണം: തോട്ടത്തിൽ മഞ്ഞക്കെണി സ്ഥാപിച്ച് വെളളീച്ച, മുഞ്ഞ എന്നിവയെ കുടുക്കി നശിപ്പിക്കുക. രണ്ടു ശതമാനം വീര്യത്തിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ എമൽഷൻ മൂന്നു ശതമാനം ഇവയിലേതെങ്കിലും തളിക്കും.
ഇലചുരുട്ടിപ്പുഴു: ഇല ചുരുട്ടി തിന്നു നശിപ്പിക്കുന്നു.
നിയന്ത്രണം: ഇല ചുരുളുകൾ പറിച്ച് നശിപ്പിക്കുക
വേപ്പിൻ കുരു സത്ത് അഞ്ചു ശതമാനം തളിക്കുക.ബിവേറിയ ബാസിയാന തളിക്കുക .(ബയോ ഗാർഡ് അഞ്ചു മില്ലി ലിറ്റർ/ ഒരു ലിറ്റർ വെള്ളം)
വേരുബന്ധക നിമാവിര: ചെടിയുടെ വേരുകളെ ആക്രമിക്കുകയും ക്രമേണ ചെടികൾ ഉണങ്ങിപ്പോവുകയും ചെയ്യുന്നു.
നിയന്ത്രണം: ഒരു സെന്റിൽ നാലു കിലോ വേപ്പിൻ പിണ്ണാക്ക് ആവണക്കിൻ പിണ്ണാക്ക് ചേർത്തു കൊടുക്കുക. ചെടികളുടെ ഇടയ്ക്ക് കെണിവിളയായി ചെണ്ടുമല്ലിച്ചെടി നട്ടുവളർത്തുക. നടുന്നതിന് ഒരാഴ്ച മുമ്പ് വേപ്പിലയോ കമ്യൂണിസ്റ്റ് പച്ചിലയോ (ചെടിക്ക് 250 ഗ്രാം എന്ന തോതിൽ ) തടങ്ങളിട്ട് ദിവസേന വെളളമൊഴിക്കുക.
അഹല്യ ഉണ്ണിപ്രവൻ
3.3125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top