অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീട്ടിൽ ഒരു വേപ്പ്

പുരാണത്തിൽ പാലാഴി മഥനം കഴിഞ്ഞ് അമൃതകുംഭവുമായി മുങ്ങിയ അസുരന്മാരെ തേടിപ്പിടിച്ച് സൂത്രത്തിൽ അമൃതകുംഭം വീണ്ടെടുത്ത,മോഹിനിവേഷത്തിലുള്ള മഹാവിഷ്ണു മടങ്ങുമ്പോൾ കുംഭത്തിൽനിന്ന് ് ഏതാനും തു്ള്ളികൾ ഭൂമിയിലേക്കിറ്റുവീണു. ഭൂമിയിൽവീണ തുള്ളികൾ ഒരു വിശിഷ്ടമരമായി രൂപമെടുത്തു. അതാണത്രേ നമ്മുടെ ആര്യവേപ്പ് കഥയെന്തായാലും  പ്രാചീനകാലം മുതൽക്കേ ഭാരതീയഗൃഹങ്ങളിൽ നട്ടുവളർത്തിവരുന്ന ഔഷധസസ്യമാണ് വേപ്പ്, (ആര്യവേപ്പ)് സർവരോഗ സംഹാരിയായും കീടങ്ങളെ അകറ്റാനും ഉത്തമമാണിത്. അ്യ്യായിരം വർഷങ്ങൾക്കുമുമ്പുതന്നെ ഭാരതത്തിലെ ഈറ്റില്ലങ്ങൾ വേപ്പിലകൾ കത്തിച്ച് അണുവിമുക്തമാക്കിയതായി പറയപ്പെടുന്നു. ലോകത്തെ കീഴടക്കിയ മഹാമാരിയായിരുന്ന വസൂരിക്ക് നിർദേശിക്കപ്പെട്ട ഒരേയൊരു ഔഷധവും ആര്യവേപ്പായിരുന്നു. ഇന്ത്യയാണ് ആര്യവേപ്പിന്റെ ജന്മദേശം. നമ്മുടെ പുരാതനഗ്രന്ഥങ്ങളായ അർഥശാസ്ത്രത്തിലും പത്മപുരാണത്തിലും ചരകസംഹിതയിലും സുശ്രുതസംഹിതയിലും അഭിധാനമഞ്ജരിയിലും കാദംബരിയിലുമെല്ലാം വേപ്പിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. വേപ്പിനെ്ക്കുറിച്ച് ഏകദേശം 1500-ഓളം ഗവേഷണങ്ങൾ നടന്നു. പേറ്റന്റ് നിയമങ്ങളിൽ കൂടുതൽ വിവാദമുണ്ടാക്കുന്നത് വേപ്പധിഷ്ഠിത കണ്ടുപിടിത്തങ്ങൾ തന്നെയാണ്. ഇംഗ്‌ളീഷിൽ നീം ട്രീ, മർഗോസാട്രീ എിങ്ങനെ വിളിക്കപ്പെടുന്നവേപ്പ് സംസ്‌കൃതത്തിൽ നിംബം, അരിഷ്ട, തിക്തകഃ, വിചുമർദ, എന്നും തമിഴ'ൽ വേപ്പ് എന്നും പറയപ്പെടുന്ന സസ്യത്തിന് ഹിന്ദിയിൽ നിംബ, നീം എന്നിങ്ങനെ പറയുന്നു.1987-ൽ തമിഴ്‌നാട്ടിലുണ്ടായ വലിയവരൾച്ചയിൽ ഉണങ്ങാതെ നിന്ന ഒരേയൊരു മരം വേപ്പായിരുന്നു. മരുഭൂമിയിൽ വരെ വളരെ നന്നായിവളരാനുള്ള ഇതിന്റെ കഴിവുകൊണ്ടാണ് 1997-ൽ സൗദി ഭരണാധികാരികൾ ഹജ്ജിനെത്തുന്നവർക്ക് തണലിനായും മണൽക്കാറ്റിൽനി്ന്ന് രക്ഷനേടുന്നതിനായും ആ പ്രദേശം മുഴുവൻ അമ്പതിനായിരത്തിലധികം വേപ്പിൻതൈകൾ വെച്ചുപിടിപ്പിച്ചത്. അതിൽ മുക്കാൽ ഭാഗവും ഇപ്പോഴും പടർന്നുപന്തലിച്ച് നിൽക്കുന്നുണ്ട്. 
ഭാരതത്തിൽ അശോക ചക്രവത്തിയായിരുന്നു വേപ്പുമരത്തിന്റെ നല്ല പ്രചാരകൻ അദ്ദേഹം പാതയോരങ്ങളിൽ തണലിനായിവെച്ചുപിടിപ്പിക്കാൻ നിർദേശിച്ചത് വേപ്പായിരുന്നു. ഇിപ്പോൾ ലോകമാകമാനം വേപ്പിന്റെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. മിക്കആഫ്രിക്കൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും നിറച്ചും വേപ്പിൻ മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. കേരളത്തിൽ വേപ്പ് പ്രചരിപ്പിച്ചത് ബുദ്ധമതക്കാരായിരുന്നുവെന്ന്് കരുതപ്പെടുന്നു. 
പ്ലാനറ്റെ സാമ്രാജ്യത്തിലെ മിലിയേസീ കുടുംബത്തിൽപ്പെട്ട ഭാരതവംശജനായ സസ്യമാണ് വേപ്പ്. അസഡിറാക്ട ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം.


തൈകൾ തയ്യാറാക്കലും കൃഷിയും

നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് വേപ്പിൻതൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽ പാലക്കാട്ടാണ് വേപ്പ് നായി കായ്ക്കാറ്. തമിഴ്‌നാടിൽ വ്യാപകമായി വേപ്പിൻ മരങ്ങളുണ്ട.് അവിടങ്ങളിലെ വേപ്പിൻ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകൾ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീൻ കവറുകളിൽ  നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയതൈകൾ മൂ് നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. വേപ്പ് കീടനാശകവും രോഗനാശകവുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ വേപ്പ് സ്വയം തന്നെ പ്രതിരോധിക്കും. 
മാറ്റി നട്ടുകഴിഞ്ഞാൽ അഞ്ച്- ആറ് വർഷംകൊണ്ട് മരം കായ്ക്കും നട്ട് ഏകദേശം പത്താം വർഷം മുതൽ ഒരുമരത്തിൽ നിന്നും 10 -15 കിലോവരെ കായകൾ ലഭിക്കും. ഇതിൽനിന്നാണ് വേപ്പെണ്ണ ആട്ടിയെടുക്കുന്നത്. വേപ്പിൻപിണ്ണാക്ക് ഇതിന്റെ ഉപോത്പന്നമാണ്.

കൃഷിരക്ഷയ്ക്ക് വേപ്പ്


ജൈവകൃഷിയിൽ എറെ പ്രധാനപ്പെട്ട വളവും കീടനാശിനിയുമാണ് ആര്യവേപ്പ് .വേപ്പിന്റെ കീടനാശകശേഷിയെക്കുറിച്ച് ലോകമാകമാനം ഒട്ടേറെ ഗവേഷണ പരീക്ഷണങ്ങൾ നടന്നുവരുന്നു. നിമാവിരകൾ, ചിതലുകൾ, മണ്ണിലുള്ള മറ്റ് കീടങ്ങൾ എന്നിവയെ അകറ്റാൻ ജൈവകൃഷിയിൽ മണ്ണൊരുക്കം നടത്തുമ്പോൾ ഓരോ തടത്തിനും 50 ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് ചേർത്തുകൊടുക്കുന്നത് ഫലംചെയ്യും. 
വേപ്പെണ്ണ എമെൽഷൻ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത് അഞ്ചുശതമാനം വീര്യമുള്ള വേപ്പിൻ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെൽഷനോ തളിച്ചാൽ പച്ചക്കറിവർഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എിവയുടെ ആക്രമണം തടയാം. വേപ്പിൻപിണ്ണാക്കുചേർത്ത യൂറിയ ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുത് കിടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്റെ പോളരോഗം ചെറുക്കാൻ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചിയൽ, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങൾ എിവതടയാനം വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന്റെ ഇല നല്ലൊരു ജൈവപുതയാണ്. ഇത് മണ്ണിൽനിന്ന് ഈർപ്പം നഷ്ടപ്പെട്ടുപോകാതെ വിളകളെ രക്ഷിക്കുന്നു. നെൽപ്പാടങ്ങളിലും തക്കാളക്കൃഷിയിടങ്ങളിലും അടിവളമായും വേപ്പിന്റെ ഇലകൾ ചേർത്തുവരുന്നു കൂടാതെ ഒരു ജൈവവിഘടനമാധ്യമവുമാണ് വേപ്പ്. വേപ്പിലടങ്ങിയിരിക്കുന്ന ലിമിനോയ്ഡുകളാണ് വേപ്പിന് ഇത്തരം കഴിവുകൾ നൽകുത് അതിൽ അസിഡറാക്ടിനാണ് മുഖ്യം. അസിഡറാഡൈൻ, ഫ്രാക്‌സിനലോ, നിംബിൻ, സലാനിൻ, സലാനോൾ , വേപ്പിനിൻ, വാസലിനിൻ എിവയും ഇതിലെ പ്രധാനചേരുവകളാണ്. നിംബിൻ, നിംബിഡിൻ, നിംബിനിൻ എിവപ്രധാന കീടനാശകങ്ങളാണ്.

രോഗസംഹാരകം

മികച്ചസർവരോഗസംഹാരിയാണ് വേപ്പ്. ദന്തക്ഷയം ചെറുക്കാൻ  കകണ്ട ഔഷധമാണ് വേപ്പ്  മിക്കആയുർവേദ ചൂർണങ്ങളിലും വേപ്പ് അടിസ്ഥാനഘടകമായത് അതുകൊണ്ടാണ്. ഹോളണ്ടിലെ ഒരു പഠനമനുസരിച്ച് എയ്ഡ്‌സ് രോഗികളിലെ പ്രതിരോധശേഷിമെച്ചപ്പെടുത്താൻ വേപ്പിന് കഴിയുമെന്ന് മുമ്പ് തെളിഞ്ഞിരുന്നു. േേവപ്പിൻ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമർ, ലുക്കീമിയ, കാൻസർ എിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ ശേഷിയുള്ളതിനാൽ ഹൃദ്രോഗത്തിനും മരുന്നാക്കാം. കൂടാതെ രക്തസമ്മർദം, പ്രമേഹം, വിവിധ ത്വഗ്രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, അത്‌ലറ്റ്‌സ് ഫൂട്ട'്, പല്ല്, ചെവി, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്നരോഗങ്ങൾ എന്നിവയ്ക്കും മുടികൊഴിച്ചിൽ നിൽക്കാനും വേപ്പ് ഫല്പ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾക്കും വേപ്പ്  ഉപയോഗിക്കാം. അശ്വനീദേവന്മാരുടെ പുത്രന്മാരായ നകുലനും സഹദേവനും മഹാഭാരതത്തിൽ കുതിരകളുടെ മുറിവുണക്കാൻ വേപ്പെല അരച്ചുതേച്ചതായി പറയപ്പെടുന്നു. താത്കാലിക ഗർഭനിരോധനമാർഗമായും വേപ്പെണ്ണ ഉപയോഗിച്ചുകാണുന്നു.  വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീര് എന്നിവയെല്ലാം ഉപയുക്തമാണ്. ആയുർവേദത്തൽ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങൾ, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഐ.ഐ.ടി.യുടെ പഠനമനുസരിച്ച് ജൈവഡീസൽ നിർമിക്കാനും വേപ്പെണ്ണ ഉപയോഗിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് വേപ്പിൻമരം നൽകുന്ന കുളിർമ അറിയണമെങ്കിൽ അതിന്റെ ചുവട്ടിൽ അല്പനേരം നിന്നാൽ മതി. പരിസരപ്രദേശങ്ങളെക്കാൾ 10 ഡിഗ്രിയോളം ചൂട് അന്തരീക്ഷത്തിൽ കുറയ്ക്കാനും വേപ്പിൻ മരത്തിന് കഴിയുന്നു. എന്താ ഒന്നോരണ്ടോ വേപ്പിൻതൈ വിട്ടിൽ നടുകയല്ലേ.

പ്രമോദ്കുമാർ വി. സി.

അവസാനം പരിഷ്കരിച്ചത് : 7/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate