'വിത്തുഗുണം പത്തുഗുണ'മെന്നും 'വിത്തിൽ തുളയുണ്ടേൽ ഇലയിലും തുള കാണു'മെന്നുമൊക്കെയുള്ള പഴഞ്ചൊല്ലുകൾ വിത്തിന്റെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കാണ് വിരൽച്ചൂണ്ടുന്നത്. കാര്യം ശരിയാണ,് നല്ലവിത്തുകൾ തന്നെയാണ് മികച്ചവിളവിന്റെ അടിസ്ഥാനം. നല്ലവിത്തുകൾ തിരഞ്ഞെടുക്കുന്നതിന്റെ പൊടിക്കൈകൾ.

1. കേടായെന്ന് തോന്നുന്ന വിത്തുകൾ പാകരുത്

2. ആറുമാസമാണ് വിത്തിന്റെ സാധാരണ മുളയക്കൽ കാലാവധി. ആറുമാസത്തിലധികം പഴക്കമുള്ളവ തിരഞ്ഞെടുക്കരുത്.

3. നാടൻ വിത്തുകൾ വയലിലും പറമ്പിലും മാറ്റിമാറ്റി കൃഷിചെയ്യുക.

4. ചെള്ളുകുത്തിയത് ദ്വാരമുള്ളത് എന്നിവ നന്നാകില്ല.

5. സാധാരണയിലും കനം കുറഞ്ഞ പൊള്ളയായ വിത്തുകൾ ഒഴിവാക്കുക വെള്ളത്തിലിട്ടാൽ പൊന്തിപ്പോകുന്നവ നടരുത്.

6. വിത്തുകൾ കാറ്റുകടക്കാതെ പാത്രത്തിലോ പോളിത്തീൽ കവറിലോ സൂക്ഷിച്ചാൽ കേടുകൂടാതെ കാക്കാം.

7. ഹൈബ്രീഡ് വിത്തുകൾ വാങ്ങുമ്പോൾ ഉപയോഗ കാലാവധി കൃത്യമായും നോക്കി ഉറപ്പുവരുത്തുക.

8. പുറമേ പുരട്ടുന്ന ഫ്ളൂറസെന്റ് നിറങ്ങളല്ലാതെ വിത്തിന് സ്വാഭാവിക നിറത്തിൽ എന്തെങ്കിലും മാറ്റം കണ്ടാൽ ഉപയോഗിക്കരുത്.

9. ഒരിക്കൽ നനഞ്ഞ വിത്തുകൾ വീണ്ടും ഉണക്കി കൃഷിക്ക് ഉപയോഗിക്കരുത്.

10. ഒരു കിലോ വിത്തിന് 'തൈറാം' എന്ന മരുന്ന് മൂന്നുഗ്രാം കലർത്തി ടിന്നിലടച്ച് സൂക്ഷിക്കാം. പയർവിത്തിൽ ചെള്ള് കുത്താതിരിക്കാൻ എതെങ്കിലും സസ്യ എണ്ണകൾ( നല്ലെണ്ണ, വേപ്പെണ്ണ, വെളിച്ചെണ്ണ, കടലയെണ്ണ, കടുകെണണ്ണ) എന്നിവ പുരട്ടി സൂക്ഷിക്കാം.

പ്രമോദ്കുമാർ വി.സി.