অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാണിജ്യാടിസ്ഥാനത്തിൽ കൊക്കോ കൃഷി

വാണിജ്യാടിസ്ഥാനത്തിൽ കൊക്കോ കൃഷി

ധാന്യവിളകൾ കൃഷി    /    ധാന്യവിളകൾ
ആദായം നേടാന്‍ കൊക്കോ കൃഷി
വാണിജ്യാടിസ്ഥാനത്തില്‍ ചെയ്ത് ലാഭം നേടാവുന്ന മികച്ച കാര്‍ഷിക സംരംഭമാണ് കൊക്കോ കൃഷി. മധുരപലഹാര-ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കൊക്കോക്കുളള ആവശ്യകതയാണ് ഈ  കൃഷിയുടെ വിജയസാദ്ധ്യത ഉറപ്പിക്കുന്നത്. കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊക്കോ കൃഷി വിജയകരമായി ചെയ്തുവരുന്നു. നല്ല ജലസേചനസൌകര്യമുളള തെങ്ങിന്‍ തോപ്പുകളിലും കവുങ്ങിന്‍ തോപ്പുകളിലും ഇടവിളയായി കൊക്കോ കൃഷിചെയ്യാം. ആറുമുതല്‍ എട്ട് മീറ്റര്‍ വരെ പൊക്കമുളള ചെടിയാണിത്. എന്നാല്‍  ചിലവയ്ക്ക് 12 മുതല്‍ 14 മീറ്റര്‍ വരെ പൊക്കമുണ്ടാകാറുണ്ട്. ഇവയുടെ തായ്‌വേരുകള്‍ സാധാരണഗതിയില്‍ രണ്ട് മീറ്റര്‍ ആഴത്തിലേക്കുവരെ പായും. സാധാരണ രണ്ട് രീതികളിലാണ് കൊക്കോ കൃഷിചെയ്യാറുളളത്. തനി വിളയായും ഇടവിളയായും ഇവ കൃഷി ചെയ്യാം. അധികം ഈര്‍പ്പസ്വഭാവം ഇല്ലാത്ത, വെളളം വാര്‍ന്നുപോകുന്ന സ്ഥലമാണ് കൊക്കോയ്ക്ക് അനുയോജ്യം.   ചെടികള്‍ തമ്മിലുളള അകലം കൂടുന്നത് വിളവിന് കൂടുതല്‍ അനുകൂലമാണ്.  മറ്റു കൃഷികളില്ലാതെ കൊക്കോ മാത്രം കൃഷിചെയ്യുന്ന രീതിക്കാണ്  തനിവിള എന്ന് പറയുന്നത്. ഈ രീതിയില്‍ ചെടികള്‍ തമ്മിലുളള അകലം പത്തടിയായിരിക്കും.  തനിവിളയായി ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നാനൂറ് ചെടികള്‍ നടാന്‍ കഴിയും. മറ്റൊരു കൃഷി രീതി  ഇടവിളയാണ്. അതായത്, തെങ്ങ്, കവുങ്ങ്, റബര്‍ എന്നിവയ്ക്കൊപ്പം കൊക്കോ കൃഷി  ചെയ്യുന്നു. ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലം കാണും. ഇടവിളയാണെങ്കില്‍ സാധാരണഗതിയില്‍ ഒരേക്കറില്‍  ഇരുന്നൂറോളം ചെടികള്‍ നടാം.

ജിന്‍സ്.റ്റി.ജെ



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate