অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കറിവേപ്പില

ആമുഖം

ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതുമായ ഒരു രാജകീയ സുഗന്ധവ്യഞ്ജനമാണ് കറിവേപ്പില. പണ്ട് നമ്മുടെ ഓരോ പുരയിടത്തിലും ഒന്നോ രണ്ടോ അതിലധികമോ കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പലകൂട്ടുകുടുംബങ്ങളും അണുകുടുംബങ്ങളായിമാറുകയും അങ്ങനെ പുരയിടകൃഷി അന്യം നിൽക്കുകയും ചെയ്തതോടെ പച്ചക്കറികളുടെ അവസ്ഥതെയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും നേരിടേണ്ടി വന്നിരിക്കുന്നത്. അങ്ങനെ എല്ലാ പച്ചക്കറികൾക്കും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം ഇതിനും അവരുടെ മുമ്പിൽ കൈനീട്ടി നിൽക്കേണ്ട അവസ്ഥയാണിപ്പോൾ.

കടുത്തവിഷകീടനാശിനികളിൽ മുക്കിയെടുത്ത് 'ഭംഗി' കൂട്ടി പച്ചക്കറികൾ നൽകുന്നതുപോത്തെന്നെയാണ് കറിവേപ്പിലയും ഇപ്പോൾ നമ്മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുഴുക്കുത്തുപോലുമേൽക്കാത്ത നല്ലവൃത്തിയുള്ള കറിവേപ്പിലയുടെ ആരാധകരായ നമ്മൾ അറിയുന്നില്ല, അറിയാതെ നാം അകത്താക്കുന്ന ഒട്ടേറെ മാരക കീടനാശിനികളെക്കുറിച്ച്. സംസ്ഥാന മായപരിശോധനാ ലാബിൽ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ മാരകമായ വിഷവസ്തുക്കളടങ്ങിയ ഭഷ്യവിഭവത്തിൽ ഓം സ്ഥാനത്താണ് നമ്മുടെ കറിവേപ്പില. ആയതിനാൽത്തന്നെ പുരയിടങ്ങളിൽ ഒരുകറിവേപ്പിലത്തൈ നടുവളർത്തേണ്ടത് ഇന്നിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.

തനി ഭാരതീയൻ

കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നമ്മൾ വ്യാപകമായി വളർത്തുതും എല്ലാ ഭക്ഷണസാധനങ്ങഗിലും ഉപയോഗിക്കുതുമായതിനാൽത്തന്നെ ഭാരതമൊട്ടുക്കും നട്ടുവളർത്തിവരുന്നു. ഭക്ഷണ വസ്തുക്കളുടെ സ്വാദ് വർധിപ്പിക്കുതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രധാനം ചെയ്യാനും ദഹനശേഷി വർധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നു. പ്ലാനറ്റേ സാമ്രാജ്യത്ിലെ മാഗ്‌നോലിയേപൈറ്റ വിഭാഗത്തിൽപ്പെ' മുറൈയ ജനുസിൽപ്പെട്ട എം.കോയെനിഗി വർഗക്കാരനാണ് കറിവേപ്പില. മുറൈയകോയെനിഗി എാണ് ശാസ്ത്രനാമം. കുറ്റിച്ചെടിയായാണ് കറിവേപ്പില വളർന്നുകാണുത്. ഇതിന്റെ ഏറ്റവും വലിപ്പം കൂടിയ ചെടികൾപോലും 15 മീറ്ററിനപ്പുറത്തേക്ക് ഉയർന്നു വളരാറില്ല. സമുദ്രനിരപ്പിൽ നി് 1000 മിറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വരെ നന്നായി വളരുന്നു. മിതമായ സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സഥലങ്ങളിൽ ധാരാളമായി വളരുന്നു. കറുപ്പു നിറത്തിലാണ് ഇതിന്റെ കാണ്ഡങ്ങൾ സാധാരണ കറുപ്പു നിറത്തിലാണ് കാണുന്നതെങ്കിലും ചിലതിൽ ചാരനിറത്തിലുള്ള പുള്ളികളുമുണ്ടാകാം്. കാണ്ഡത്തിൽനിന്നു വിരിയുന്ന ഞെട്ടിിൽ ഇലകൾ സമാന്തര രിതിയിൽ നിരനിരയായി കാണപ്പെടുന്നു. വെളുത്തചെറിയ പൂക്കളും പച്ചനിറത്തിൽ വന്ന് കറുപ്പുനിറമായി മാറുന്ന കായകളുമുണ്ടാകും. പരാഗണം വഴിയാണ് കായകളുണ്ടാകുന്നതെങ്കിലും പ്ര്ധാനമായും പ്രത്യുത്പാദനം നടക്കുന്നത് വേരുകൾപൊട്ടിമുളച്ചുണ്ടാകുന്ന തൈകൾ മുഖേനെയാണ്.

കൃഷിരീതി

നല്ല തരത്തിലുള്ള തൈകളായിരിക്കണം

നടാൻ തിരഞ്ഞെടുക്കേണ്ട വേരുപോകുന്നിടത്തുനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന തൈകൾ ഉപയോഗിക്കാം വീടുകളിൽ ഒന്നോ രണ്ടോ തൈകൾ് വെക്കുന്നവർ നഴ്‌സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. നടാൻ സ്ഥലമില്ലാത്ത നഗരവാസികൾക്ക് വലിയ ചട്ടിയിലും ചെടിവളർത്താം. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽനിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്. വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നരാടൻ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോൾ കൊമ്പ് കോതിക്കൊടുക്കണം. എന്നാൽ കൂടുതൽ ചില്ലകൾ ഇടതൂർന്ന് വലുതായിവരും.

കീടങ്ങൾ

സൈലിഡ്എന്ന കീടവും നാരകവർഗവിളകളെ ബാധിക്കുന്ന  ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കിടങ്ങൾ. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും എമാസൈക്ക് രോഗവും സർവസാധാരണമാണ്.

വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. മേട്ടുപ്പാളയം ഭാഗങ്ങളിലും തമിഴ് നാടിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുന്നുണ്ട്. പറിച്ചെടുത്താലും കുറേക്കാലം പ്രഷായിനിൽക്കാൻവേണ്ടി വിളവെടുപ്പിന്റെ സമയത്തും കിടനാശിനി തളിക്കുന്നതിനാലാണ് പചച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനിവിഷാംശം നിലനിൽക്കുന്നയിനമായി കറിവേപ്പിലമാറുന്നത്.

കറിവേപ്പിലയുടെ ഗുണങ്ങൾ

ജീവകം എ.യുടെ നല്ല കലവറയാണ് കറിവേപ്പില ദഹനത്തെ നന്നായി സഹായിക്കുന്ന ഇതിൽ 100 ഗ്രാം (3.5 ഒസിൽ) അടങ്ങിയിരിക്കുന്ന അന്നജം 6ഗ്രാം, ഭക്ഷ്യനാരുകൾ 7ഗ്രാം, കൊഴുപ്പ് 2ഗ്രാം പ്രോട്ടീൻ 6.1 ഗ്രാം ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്‌ളാവിൻ 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനം എന്നിങ്ങനെയും ജിവകം ബി13യും അടങ്ങിയിരിക്കുന്നു.

ദഹനക്കേടിനും മനംപിരട്ടലിനും കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മതി. കാഴ്ചശക്തി വരധിപ്പിക്കാനും തിമിരബാധയൊഴിവാക്കാനും കറിവേപ്പിലയ്ക്ക് ശക്തിയുണ്ട്. അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നതും നല്ലതാണ്.  നമുക്കും നമ്മുടെ വീട്ടിൽ ഒരു കറിവേപ്പിൻ തൈ നടാം.

പ്രമോദ്കുമാർ വി.സി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate