অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വളർത്താം അലങ്കാരപ്പനകൾ

വളർത്താം അലങ്കാരപ്പനകൾ
ലോകത്തേറ്റവുമധികം ജനുസുകളുള്ള സസ്യവിഭാഗമാണ് അരക്കേഷ്യ വിഭാഗം അതിൽപ്പെട്ട വിശേഷസസ്യമാണ് നമ്മുടെ തെങ്ങ് . എന്നാൽ തെങ്ങിനെക്കൂടാതെ ഒട്ടേറെയിനം പനവർഗങ്ങളും ലോകത്താകമാനമുണ്ട്.
നമ്മുടെനാ'ിൽ പണ്ട് ധാരാളം പനകൾ ഉണ്ടായിരുന്നു. ഫാൻപാം വരഗത്തിൽപ്പെട്ട കൊടപ്പന, ഈറൻപന, കരിമ്പന എിവയായിരുു ഇവയിൽ ചിലത്. കാണാനഴകുള്ളതാണെങ്കിലും വലിയ ഉയരത്തിൽ പോകുും കൂറേയേറെ സഥലം കവർെടുക്കുതുമായിരുു അവ. പണ്ട് പുരകെ'ിമേയാൻ കൊടപ്പനയുടെ വലിയ വിശറിപോലുള്ള ഇലകളായിരുു നാം ഉപയോഗിച്ചിരുത്. ഓലപ്പുരകളുടെ കാലം അസ്തമിച്ചതോടെ കൊടപ്പനയും രംഗം വി'ു കൊടപ്പനകൾ ഒാന്തരം ഭക്ഷ്യവിഭവവുമായിരുു പണ്ട്. പനങ്കഞ്ഞിവെരകിയതും മീൻകറിയും നാ'ിൻപുറത്തെ വിശിഷ്ടഭക്ഷണയിനമായിരുു. കുലയ്ക്കാത്ത മൂപ്പെത്തിയ പനമുറിച്ച് അതിൻെ ുഉള്ളിലെ പൊടിയെടുത്തായിരുു മധുരം ചേർത്തും അല്ലാതെയും വെരകിയിരുത്. കരിമ്പനയുടെ നാടാണ് പാലക്കാട്. ഒ.വി. വിജയന്റെ കഥകളിലും നോവലുകളിലും ഒരു പ്രധാന ബിംബം തന്നെയാണ് കരിമ്പനകൾ. കരിമ്പനയുടെ ഇളനീർ ഒരു വിശിഷ്ട ഭക്ഷണയിനമാണ്. പാത്തിയുടെ ആവശ്യത്തിനും ആനയുടെ ഭക്ഷണമായും പ്രശസ്തിയാർജിച്ചതാണ് ഈറൻ പനകൾ.
കവുങ്ങും തെങ്ങുമെല്ലാം പനവർഗത്തിൽപ്പെട്ടതാണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത പൂന്തോട്ടങ്ങളെ ഭംഗിയാക്കാൻവേണ്ടിയുള്ള അലങ്കാരപ്പന വളർത്തലാണ്. ചൈനീസ്, സയാമീസ് ,തായ് . മലേഷ്യൻ തുടങ്ങി നൂറിൽപ്പരം ഇനങ്ങൾ നമ്മൾ പൂന്തോട്ടങ്ങളിൽ വളരത്തിവരുന്നുണ്ട്. വളരെപ്പെട്ടെന്ന് വളരുമെന്നതിനാലും നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലും പല വിടുകളിലും ചട്ടിയിലും നിലത്തും ഇപ്പോൾ അലങ്കാരപ്പനകളുടെ വലിയനിരതന്നെ കണ്ടുവരുന്നു.
അലങ്കാരപ്പനയിനങ്ങിൽ ൃട്ടേറെയിനങ്ങളുണ്ട്

വിശറിപ്പന (ഫാൻപാം)


ആണ് ഇതിൽ പ്രമുഖം നമ്മുടെ കൊടപ്പന ഇതിന്റെ ഏറ്റവും വലിയ ജനുസാണ്. ഇതിൽത്തന്നെ 150 ഇനങ്ങൾ സാധാരണ കണ്ടുവരുന്നു ലിക്കോള അക്ക്വായിൽസ് എന്നാണ് ശാസ്ത്രനാമം. വലിയവിശറിപോലുള്ള ഇലകളാണ് ഇതിന്റെ പ്രത്യേകത തടിച്ച കാണ്ഡത്തിൽ അടുത്തടുത്ത് ഇലകൾുണ്ടാകുന്ന ഇനമാണിത്. വലിയ ഇനങ്ങൾ ഒരു പ്രാവശ്യമേ കുലയ്ക്കൂ അതോടെ നശിച്ചുപോകുന്നു. പനയുടെ അറ്റത്ത് കുറേയധികം ഇലകൾ വളർന്നു നിൽക്കും.

രാജകീയ പന

അടുത്തതായി ക്യുബൻ റോയൽ പാം ഫ്ളോറിഡ റോയൽ പാം എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന രാജകീയപനയാണ്. റോയസ്റ്റോണെ റീജ്യ എന്നാണ്  ണതിന്റെ ശാസ്ത്രനാമം. അടിഭാഗത്ത് ഒട്ടേറെ വേരുകൾ തിങ്ങിനിൽക്കുന്നതും അല്ലാത്തതുമായ രണ്ടിനങ്ങളാണ് ഇതിൽ കണ്ടുവരുന്നത്. നമ്മുടെ നാട്ടിലും പാതയോരങ്ങളിലും വലിയ പാർക്കുകളിലും തലയെടുപ്പോടെ വിടർന്നുനിൽക്കുന്നയിനമാണിത്. ഇതിന്റെ തടിക്ക് അടിമുതൽ മുകൾ വരെ ഒരേ വണ്ണമാണ്. 20 മീ്ർവരെ ഉയരത്തിൽ വളരും. തെങ്ങിനെപ്പോലെ തലഭാഗത്ത് എല്ലാവശങ്ങളിലേക്കും നിറയെ ഓലകൾ വളർന്നുനിൽക്കും. തടിയുടെ മുക്കാൽ ഭാഗം ചാരനിറവും നിറയെ വളയങ്ങളുള്ളതുമായിരിക്കും. തലയോടടുത്തഭാഗം നല്ലഭംഗിയുള്ള പച്ചനിറമായിരിക്കും.

ചുവപ്പൻ പന


രണ്ടുവർഷംകൊണ്ട് ൃരു കൂട്ടമായിത്തീരുന്ന പനയിനമാണ് റെഡ്പാം പത്തുമീറ്ററോളം വളരുന്ന ഇവ ചട്ടികളിൽ വിടുകളിൽ വളർത്താവുന്ന ഇനമാണ. അതുകൊണ്ടുതന്നെ പൂന്തോട്ടത്തിന്റെ മികച്ചഅലങ്കാരവുമാണ് ഈയിനം പനകൾ. ഇതിന്റെ കാണ്ഡത്തിനും ഓലയുടെ മടലിനും മനോഹരമായ ചുവപ്പുനിറമാണ്. റെഡ് സീലിങ് വാക്‌സ് പാം എന്നാണിതിന്റെ മുഴുവൻ പേര്. ്‌നല്ല ചുവപ്പു നിറമുള്ള മടലിൽ നീളമുള്ള നല്ല പച്ചനിറമുള്ള ഓലക്കണ്ണികൾ അടുക്കിവെച്ചിരിക്കും.

വെണ്ടപ്പന

കണ്ടാൽ വെണ്ടയുടെ ആകൃതിയിൽ വിരിഞ്ഞുനിൽക്കുന്ന നിറയെ ഇലകളോടുകൂടിയഇനമാണിത്. ഉയരം 4-6 അടിമാത്രമേ ഉണ്ടാകൂ. നാലുവർഷം കൊണ്ട് ഇതിനുചുറ്റും നിറയെ തൈകളുണ്ടാകുന്നു. പിന്നെ ൃരു കൂട്ടമായിമാറുന്ന ഇതിന്റെ കാണ്ഡത്തിന് വണ്ണം കുറവാണ്. തായ്, മലയ, മിനിയേച്ചർ എന്നീയിനങ്ങളാണ് കേരളത്തിൽ കൂടുതലും വളരുന്നത്.

കുപ്പിപ്പന(േബാട്ടിൽ പാം)

കവുങ്ങിന്റെ ഓലയോട് വളരെയധികം സാമ്യമുള്ള ഇലകളോടുകൂടിയ വലിയ കുപ്പിയെന്നുതോന്നുന്നയിനം പനയാണിത്. അഞ്ചാറുവർഷം വളരച്ചയെത്തിയാൽ കാണ്ഡത്തിന് ചാരനിറവും കുപ്പിക്കഴുത്തിന് നല്ല പച്ചനിറവുമുണ്ടായിരിക്കും. വരഷങ്ങളുടെ വളരച്ചയോടെ മാത്രമേ യഥാർഥത്തിൽകുപ്പിയുടെ ആകൃതിയിൽ ഇവമാറൂ.

മഞ്ഞപ്പന(യെല്ലോ പാം)


പാരമ്പര്യമായി നമ്മുടെ ുദ്യാനങ്ങളിൽ വളർത്തിവരുന്ന ഒരിനം അലങ്കാരപ്പനയാണ് യെല്ലോ പാം. പനയുടെ പാളയും ഇലയുടെ തണ്ടും നല്ല മഞ്ഞനിറമായിരിക്കും. കാണ്ഡത്തിന് മഞ്ഞകലർന്ന പച്ചനിറമായിരിക്കും ചട്ടിയിൽ വളർത്താവുന്ന ഈ ഇനം രണ്ടുവർഷം കൊണ്ട് നിറയെ കൂട്ടമാവും.
ട്രയാംഗുലർ പാം, ഷാംപെയ്ൻ പാം, ബിസ്മാർക്ക്പാം, സൈയാഗ്രസ് പാം എന്നിങ്ങനെ ഒട്ടേറെ അലങ്കാരപ്പനകൾ നമ്മുടെ ഉദ്യാനങ്ങളിൽ വളരുന്നുണ്ട്. അവയുടെ നടീലും പരിപാലനവും പരിചയപ്പെടാം.

തൈകളും പരിചരണവും


ചിലപനകൾക്ക് തൈകളുണ്ടാവുന്ത് അമ്മ സസ്യത്തിന്റെ വശങ്ങളിൽ നിന്ന് കിളിർത്തുവന്നാണ് റെഡ്, യെല്ലോ, ഫാൻ, വെണ്ടക്ക എന്നീപനകൾക്ക് ഈ രീതിയിലാണ് തൈകൾ ുണ്ടാകാറ്. എന്നാൽ ബോട്ടിൽ , റോയൽ, ജയന്റ് ലിക്കോള, ഷാംപെയ്ൻ എന്നീയിനങ്ങളുടെ വിത്തുകൾ മുളപ്പിച്ചാണ് തൈകളെയുണ്ടാക്കുക.
മൂപ്പെത്തിയ കായകൾ ശേഖരിച്ച് മണലും ചാണകപ്പൊടിയും കലർത്തിയ മിശ്രിതത്തിൽ വിത്ത്‌നടാം വിത്ത് ശേഖരിച്ച ഉടനെ നടുന്നതാണ് മുളയക്കൽ ശേഷി കൂട്ടാനുള്ളവഴി അല്ലെങ്കിൽ മുളയ്ക്കാൻ സാധ്യത കുറവാണ്. ഇവമുളച്ചുവരാൽ ഒന്നു മുതൽ മൂന്ന് മാസം വരെയെടുക്കാം തൈകൾക്ക് മൂന്നോ നാലോ ഇലകൾ വന്നതിനു ശേഷമാണ് ചട്ടിയിലേക്കോ കുഴിയിലേക്കോമാറ്റി നടേണ്ടത്.
തൈകൾ കുഴിയിലാണ് നടുന്നതെങ്കിൽ കുഴിയുടെ ആഴവും വലിപ്പവും തരവും പ്ര്‌ദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വെള്ളംനിൽക്കാത്ത തരം മണ്ണിൽ രണ്ടടി നീളത്തിലും ഒരടി വീതിയിലുമുള്ള കുഴികളെടുക്കാം നടുന്നതിന് 15 ദിവസമെങ്കിലും മുമ്പ് കുഴിയിൽ പകുതിവരെയെങ്കിലും മേൽമണ്ണ്‌നിറയ്ക്കാം അതിൽ കുറച്ച് ഉപ്പും കുമ്മായവും വിതറി് നനച്ചിടാം. ചാണകപ്പൊടിയും ചേർക്കാവുന്നതാണ്. കുഴികളിൽ ഒരു ചകിരിപ്പൊളി മലർത്തിവെക്കുക്കുന്നത് ഈർപ്പം നിലനിൽക്കാനും പെട്ടെന്ന് വേരോട്ടം നടക്കാനും സാധിക്കും. ചിതൽശല്യം ഒിേവാക്കാൻ ഇങ്ങനെ മലർത്തിയടുക്കുന്ന ചകിരിപ്പൊളിക്കുമേൽ ചിതൽപ്പൊടിയോ കാർബറിൽ പൊടിയോ അല്പം വിതറാം അല്ലെങ്കിൽ വേ്പിൻപിണ്ണാക്ക് അല്പം വിതറിയാലും മതി.
പൂന്തോട്ടങ്ങളിൽ നടുമ്പോൾ കുഴിയുടെ അകലം കൃത്യമായിരിക്കണം. അതിന്റെ അകലം ക്രമീകരിച്ച് തലകൾ കോത്തുപോകാത്ത തരത്തിലും ഭംഗി നിലനിർത്തുന്ന തരത്തിലും അകലം ക്രമീകരിക്കാം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ നോക്കണം. ചട്ടിയിൽ വളർത്തുന്ന പനകളുടെ വളർച്ച നമുക്ക് നിയന്ത്രിക്കാവുന്നതാണ്. വെള്ളവും വളവും നൽകുന്നത് കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. വീട്‌നകത്താണ് വെക്കുന്നതെങ്കിൽ 15 ദിവസം കൂടുമ്പോൾ ഒരിക്കൽ ഒരുദിവസം മുഴുവൻ വെയിൽ കൊള്ളിക്കുന്നത് ഇലകൾക്ക് നല്ല നിറം ലഭിക്കാൻ ഉപകരിക്കും. ഉണങ്ങിയ ഇലകളും തണ്ടുകളും കൃത്യ സമയത്ത് മാറ്റണം. ചട്ടിയിൽ പന വളർന്നു നിറഞ്ഞാൽ ചട്ടിയിൽ നിന്നൊഴിവാക്കി വേരുകളും അധികമുള്ള തൈകളും മാറ്റി മിശ്രിതം വേറെ നിറച്ച് വീണ്ടും നട്ട് നനയ്ക്കാവുന്നതാണ്.

കീടങ്ങളും രോഗങ്ങളും.


പനകൾക്ക് സാധാരണയായി കീടങ്ങളും രോഗങ്ങളും വരുന്നത് കുറവാണ്. സാധാരണ അരക്കേഷ്യ കുടുംബത്തിൽപ്പെട്ട തെങ്ങ്കവുങ്ങ് എന്നിവയ്ക്ക് വരുന്ന രോഗങ്ങൾ ആണ് വരാറ്. ചെമ്പൻചെല്ലി, കൊമ്പൻചെല്ലി, കുമിൾ രോഗങ്ങൾ എന്നിവയ്ക്ക് തൈകൾ പറിച്ചു നടുന്നതുമുതൽ അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേഅളവിൽ  പൂഴി(മണൽ)യുമായിചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം ചെറിയതൈത്തെങ്ങുകളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട്മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രഥമാണ്.
പനയിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്ന് സ്രവങ്ങൾ ഒലിച്ച് പുളിച്ചുകിടക്കുന്നത് ചെമ്പൻചെല്ലിയെ ആകർഷിച്ച് മുട്ടയിട്ട് പെരുകാനിടയാക്കും.
ഇനി ചെമ്പൻചെല്ലിയുടെആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് കാണുന്നതെങ്കിൽ പ്പി ചുവട്ടിൽ വരുന്ന  ദ്വാരങ്ങൾ സിമന്റോ  മണ്ണോ, പ്ലാസ്റ്റർ ഓഫ് പാരീസോ. തേച്ച്   അടച്ചതിനുശേഷം മാങ്കോസെബ് എ കുമിൾനാശിനി ഒരുലിറ്റർവെള്ളത്തിൽ ചേർത്ത് (ഒരുതൈയ്ക്ക് 3-4 ഗ്രാം) മുകളിലെ ദ്വാരത്തിൽ ഒഴിക്കാം. കാർബറിൽ (20 ഗ്രാം ഒരുലിറ്റർവെള്ളത്തിൽ), എമിഡാക്ലോപ്രിഡ് (രണ്ടു മില്ലി ഒരുലിറ്റർവെള്ളത്തിൽ), സൈ്പനോസാഡ്( 5 മില്ലിം ഒരുലിറ്റർവെള്ളത്തിൽ) എന്നിങ്ങനെയും ദ്വാരത്തിൽ ഒഴിച്ചുകൊടുക്കാം.

പ്രമോദ്കുമാർ വി.സി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate