অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വയമ്പ്‌

വയമ്പ്‌

ആയുർവേദത്തിൽ‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌ വയമ്പ്‌(Acorus Calamus). ഇംഗ്ലീഷ്: Sweet Flag, Calamus. ശാസ്ത്രീയനാമം:(Acorus calamus). നെല്ലിന്റേതിനു സമാനമായ രീതിയിലാണ്‌ വയമ്പ്‌ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യപ്പെടുന്നത്‌. വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തിവർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്‌.

സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. ചെറിയകുട്ടികള്‍ക്ക് വര എന്ന രോഗത്തില്‍‍ നിന്നും മോചനത്തിനായി വയമ്പ്, കായം, മാശിക്ക,കല്ലേല്‍‍ഭരതി, എന്നിവ മുലപ്പാലില്‍‍ ചേര്‍ത്ത് കൊടുത്താല്‍‍ വര എന്ന രോഗം തടയാന്‍‍ സാധിക്കും.പ്രസവ ശേഷം കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate