অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൈമോസ പൂഡിക എന്ന തൊട്ടാവാടി

മൈമോസ പൂഡിക എന്ന തൊട്ടാവാടി

മൈമോസ പൂഡിക (Mimosa pudica) എന്നാണ് തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം. ഇംഗ്ലിഷില്‍ Touch me not എന്നു പറയുന്നു. സാധാരണമായ പരിസ്ഥിതികളില്‍‍ പൂച്ചെട്ടികളില്‍‍ വളര്‍ത്താവുന്നതാണ്.മൂള്ളിന്റെ ശല്യം ഒഴിവാക്കുവാനും പൂക്കള്‍‍ കൂടുതല്‍‍ ഭംഗിയായി കാണപ്പെടുന്നതിനും പൂച്ചെട്ടികള്‍‍കെട്ടിത്തൂക്കുന്നതാണ് ഉത്തമം. പരമ്പരാഗതമായ മലയോരമേഖലകളിലും മറ്റു മേഖലകളിലും നാം വളര്‍ത്താതെ തന്നെ പ്രകൃതിയില്‍‍രൂപം കൈവരിച്ച് നാം അറിയാതെ തന്നെ നമുക്കിടയില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി.

അതി മൃദുലവും മനോഹരവുമായ പൂവുകള്‍ക്കൊപ്പം നിറയെ മുള്ളുമുണ്ട് ഈ കുഞ്ഞുചെടിയില്‍‍. ലജ്ജാവതികളെ കവികള്‍ ഈ പേരിലാണ് വിശേഷിപ്പിക്കാറുള്ളത്. കൂമ്പി പോവുന്നതുകൊണ്ട്മാത്രമല്ല ഈ ചെല്ലപ്പേര്. ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാല്‍‍ അപ്പോള്‍‍ തന്നെ തൊട്ടാവാടിപ്രതികരിക്കും. ഈ വേഗത മറ്റൊരു സസ്യത്തിനും ലഭിച്ചിട്ടില്ല. ഇങ്ങനെ പ്രതികരിക്കുവാന്‍‍ വിവരവുംശക്തിയും ഉള്ളതു കൊണ്ടു കൂടിയാവാം കവി തന്റെ ഭാവനാ പുത്രിയെ തൊട്ടാവാടി എന്ന് വിളിച്ചത്

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate