অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൈക്രോഗ്രീന്‍;സലാഡ് ഇനി പറിച്ച് കഴിക്കാം

മൈക്രോഗ്രീന്‍;സലാഡ് ഇനി പറിച്ച് കഴിക്കാം

പച്ചക്കറി വിപണിയിലെ പുതിയ താരമാണ് മൈക്രോഗ്രീനുകൾ, ജൈവമൂല്യം ഏറിയ പഴം- പച്ചകറികൾക്കാണ് ഇപ്പോൾ കമ്പോളത്തിൽ പ്രിയം.ഇത്തരം ആരോഗ്യദായക പച്ചക്കറികളിലെ പുതിയ ശ്രേണിയിൽപെട്ടതാണ്.  മൈക്രോഗ്രീന് വിദേശ രാജ്യങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് പ്രചാരത്തിലുണ്ട്. പോഷകമൂല്യത്തിന് പുറമേ ആരോഗ്യദായക വസ്തുക്കൾ കൂടുതൽ അടങ്ങിയ ഭക്ഷണദായക ശ്രേണിയിൽപെട്ടതാണ് ഇൗ സാലഡ് വിളകൾ.
ധാതുക്കളുടെ സമ്പന്ന സ്രോതസ്സുമാണിവ.ചില പ്രത്യേകയിനം പച്ചക്കറികളുടെ വളരെ ചെറിയ തെച്ചെടികളാണ് ഇവ. വിത്തു മുളച്ചുകഴിഞ്ഞ് പത്തോ ഇരുപതോ ദിവസങ്ങൾക്കുള്ളിൽ വിളവെടുത്ത് തയ്യാറാക്കുന്ന സാലഡ് വിളകൾ. രണ്ട് ചെറിയ ബീജപ്രതങ്ങളും നിളംകുറഞ്ഞ ഒരു തണ്ടും ആദ്യത്തെ ചെറിയ രണ്ട് ഇലകളും മാത്രമേയുണ്ടാവു. ആകെ നീളം ഒന്നരയിഞ്ചിൽ താഴെ. ചൈന,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേ ഇന്ന് ഇവയില്‍ ഉള്ളൂ. വിദേശങ്ങളിൽ മൈക്രോഗ്രീന് പുതിയൊരു ടെൻഡാണെങ്കിലും നമ്മുടെ നാട്ടിൽ ഇവ അതി വ്യാപകമല്ല. ഏതൊരു സാധാരണ പച്ചക്കറിയിലും ഉള്ളതിനേക്കാൾ കൂടുതൽ പോഷകാംശം മൈക്രോ ഗ്രീനിലുണ്ട്. കൂടുതൽ രുചികരമാണെന്നു മാത്രമല്ല, കൂടുതൽ ആകർഷകമായ നിറം ഇവയ്ക്ക് ഒരു അലങ്കാര  മൂല്യവും  നൽകുന്നു. രോഗി പതിരോധശേഷി നൽകുന്നതിലും മൈക്രോ ഗ്രീനുകൾ മുന്നിലാണ്.   വിളവെടുത്ത ഉടനെ നന്നായി കഴുകി പച്ചയ്ക്ക് കഴിക്കുന്നതാണ് ഇതിന്റെ രീതി.
മൈക്രോഗ്രീനുകളുടെ ഒൗഷധഗുണങ്ങളെക്കറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ജീവകം സി (അസകോർബിക് ആസിഡ്), ജീവകം ഇ (ടോക്കോറോളുകൾ). ജീവകം കെ (ഫിലോകയിനോൺ) ജീവകം എ (ബീറ്റാ കരോട്ടീൻ), മറ്റു കരോട്ടിനോയിഡുകൾ എന്നിവ കാഗിനുകളുടെ ബീജം തങ്ങളിൽ അടങ്ങിയിട്ടുണ്ട്. വലിയ ചെടികളെക്കാൾ അഞ്ചു മടങ്ങിലേറെ കൂടുതലാണ് മൈക്രോഗ്രീനുകളിലെ പോഷകാംശത്തിന്റെ അളവ്. ചീര, ബേസിൽ, ബീറ്റ്റട്ട്, കാബേജ്, സലറി, ഷെർവിൽ (ഫ്രഞ്ച് പാഴ്സലി), ചൈനീസ് കെയ്ൽ, മല്ലി, പെരുഞ്ചീരകം, ഗാർഡൻകസ്, കടുക്, പാഴ്സി, റാഡിഷ്, റോക്കറ്റ് സാലഡ് എന്നറിയപ്പെടുന്ന അറുഗുല, നോബി, സോറെൽ, സ്വിസ്ചാഡ്, എന്നിവ മൈക്രോഗ്രീനുകളായി വിദേശരാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്നു.
മൈക്രോഗ്രീനുകളുടെ ഉത്പാദനരീതി
പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തോ ധാന്യമോ മുളപ്പിച്ച് മൈക്രോഗ്രീനുകളുടെ ഉത്പാദനരീതി തയ്യാറാക്കാം. നെല്ല്, ഗോതമ്പ്, ചോളം, തിന മറ്റു ചെറുധാന്യങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കാം.ബീൻസ്, പയറുവർഗങ്ങൾ, സൂര്യകാന്തി, കടുക്,കാബേജ്, കോളിഫ്ളവർ, ക്യാരറ്റ്, മുള്ളങ്കി, ബീറ്റ്റൂറൂട്ട് എന്നിവയുടെ മൈക്രോഗ്രീനുകളുടെ ഉത്പാദനരീതിനുകളെ വിത്തുമുളപ്പിച്ചും തയ്യാറാക്കാം. വളരെ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന, ഈർപ്പം വളരെ കുറവായ, വായുസഞ്ചാരം
കൂടുതലുള്ള സ്ഥലങ്ങളാണ് ഇവയെ വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഇടങ്ങളിൽ രോഗകാരികളായ സൂക്ഷ്മജീവികളുടെ ആക്രമണം താരതമ്യേന കുറവായിരിക്കും.നല്ല നീർവാർച്ചാസൗകര്യമുള്ള തരത്തിൽ അടിയിൽ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് ടകളോ, മൺചട്ടികളോ മൈക്രോഗ്രീനുകളുടെ ഉത്പാദനരീതിനുകളെ വളർത്താൻ ഉപയോഗിക്കാം. കംപോസ്റ്റ്,ജൈവവളം, ചാണകം, ചകിരിച്ചോർ, ടാങ്ക്, സിൽറ്റ്, രാസവളം എന്നിവയടങ്ങിയ പോട്ടിങ്ങ് മിശ്രിതമോ പിറ്റ്മോസാ മണ്ണുമായി കലർത്തി വളർച്ചാമാധ്യമം തയ്യാറാക്കാം. വളരെ   കുറച്ച് വിത്തുകൾ മാത്രം വിതയ്ക്കാൻ ശ്രദ്ധിക്കണം,വിതയ്ക്കാനുള്ള വിത്തുകൾ 12 മണിക്കൂറോളം വെളളത്തിൽ കുതിർത്തുവെയ്ക്കണം, പുറത്തെട്ടുത്തശേഷം നനഞ്ഞ തുണിയിൽ വിതറിയിൽ മുളപ്പിച്ചെടുക്കാം. 24 36 മണിക്കുറിനകം വിത്തുകൾ മുളക്കും, പാതി മുളച്ച വിത്തുകൾ മണ്ണിൽ പാകിയ ശേഷം അതിനു മുകളിൽ മണ്ണിന്റെ നേരിയ പാളികൊണ്ട് മൂടണം, ഈ പാളിക്ക് വിത്തിന്റെ വലിപ്പത്തിന്റെ ഇരട്ടിയിലധികം കനമുണ്ടാവണം. ദിവസവും രണ്ടോ മൂന്നോ നേരം വെളളം തളിച്ച് മണ്ണ് ഈർപ്പമുള്ളതാക്കി നിലനിർത്താൻ ശ്രമിക്കണം.
വിത്തിൽ നിന്നും മുള പൊന്തുന്നവ രണ്ടിലകൾ വന്ന് പൂർണ്ണമായും വിടരുന്ന പ്രായമാവുമ്പോൾവിളവെടുക്കാം. ഉഷ്ണമേഖലാ കാലാവസ്ഥയിൽ മുതൽ 14 ദിവസംവരേയും തണുപ്പേറിയ കാലാവസ്ഥയിൽ 14 മുതൽ 21 ദിവസം വരേയും ഇവ വളരാൻ സമയമെടുക്കും. എന്നാൽ അധികനാൾ നിൽക്കാനനുവദിച്ചാൽ ഇലകളുടെ നീളം കൂടി വരികയും അവയുടെ പോഷക മൂല്യവും രുചിയും കുറയുകയുംചെയ്യും. മൺനിരപ്പിന് അൽപം മുകളിൽ വച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകിയെടുത്താൽ ഉപയോഗത്തിന് തയ്യാറാവും. മുറിച്ചെടുത്തവ പെട്ടെന്ന്കേടുവരുമെന്നതിനാൽ ഉടൻതന്നെ നന്നായി തണുപ്പിച്ച് സൂക്ഷിക്കാനാവശ്യമായ സംവിധാനമൊരുക്കണം. ഇവ ചെറിയ പ്ലാസ്റ്റിക് കവറുകളിലടച്ച് ശീതീകാരികളിൽ സൂക്ഷിക്കാം. സൂക്ഷ്മാണുബാധ ഉണ്ടാവാതെവേണം വിളവെടുപ്പും പാക്കിങ്ങും നിർവഹിക്കേണ്ടത്.
മൈക്രോഗ്രീനുകളുടെ സൂക്ഷിപ്പു കാലാവധി
വിളവെടുത്ത് 15 ദിവസംവരെ മൈക്രോഗ്രീനുകൾ കേടുകൂടാതെ സൂക്ഷിക്കാനാവശ്യമായ സാങ്കേതികത ഇന്ന് കൈവരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിലെ വാതക ഘടന പരിഷ്കരിക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ഓക്സിജന്റേയും കാർബൺ ഡയോക്സൈഡിന്റെയും അനുപാതം നിർണ്ണയിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. പ്രാദേശികമായി അനുയോജ്യമായ രീതിയിൽ വിവിധ മൈക്രോഗ്രീനുകൾ   വിളയിചെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
കടപ്പാട്:കേരള കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate