Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / മാംസ്യസംപുഷ്ടം ചതുരപ്പയർ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മാംസ്യസംപുഷ്ടം ചതുരപ്പയർ

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

മനുഷ്യൻ പ്രകൃത്യാ സസ്യാഹാരി ആയിരുന്നെങ്കിലും ഇപ്പോൾ നാടുമുഴുവനും മാംസാഹാര പ്രതിപത്തി വർധിച്ചിരിക്കുന്നു. മാനവസമൂഹം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സസ്യാഹാരമുണ്ടാക്കുന്നതിലും കൂടുതൽ ഊർജം മാംസാഹാര ഉത്പാദനത്തിന് ചെലവഴിക്കേണ്ടിവരുന്നത് ഒരു വലിയ പ്രതിസന്ധിയാണ്. മാംസാഹാരമുത്പാദിപ്പിക്കാനുള്ള മാടുകൾക്ക് ആഹാരമായി മനുഷ്യൻ ഭക്ഷിക്കേണ്ട വലിയഅളവ് ധാന്യങ്ങളും മറ്റും നൽകേണ്ടിവരുതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.  അതുകൊണ്ടാണ് ലോകാരോഗ്യസംഘടന ഷഡ്പദങ്ങളെയും പ്രാണികളെയും പുൽച്ചാടികളെയും ആഹാരമാക്കുന്നത് ശീലിക്കാൻ നിർദേശിച്ചത്.

സസ്യാഹാരങ്ങളിൽ മാംസ്യത്തിന്റെ കുറവ് പരിഹരിക്കാൻ പയർവർഗങ്ങളുടെ ഉത്പാദനവും ഉപഭോഗവും വർധിപ്പിക്കാനാണ് ലോകാരോഗ്യസംഘടനയുടെ മറ്റൊരു നിർദേശം. അതിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് 2016 ലോക പയർവർഗവർഷമായി ആചരിച്ചത്. എന്നാൽ മാംസത്തിൽ നിന്ന് കിട്ടു എല്ലാ അമിനോ അമ്ലങ്ങളും പയർവർഗങ്ങളിൽ നിന്ന് ലഭിക്കില്ലെന്നൊരുവാദം നിലനിൽക്കുന്നുണ്ട്. പക്ഷേ, ധാന്യങ്ങളും പയറും കൂടിച്ചേർന്ന സമീകൃതാഹാരം മതി ജീവസന്ധാരണത്തിന് എന്നൊരു മറുവാദം അതിനെ ഖണ്ഡിക്കുന്നു.

എന്തായാലും പയർ വർഗങ്ങളുടെ കൃഷി പ്രോത്‌സാഹിപ്പിക്കപ്പെടേണ്ടതാണെന്നതിന് യാതൊരു സംശയവുമില്ല.
പയറുവർഗങ്ങളിലെല്ലാം തന്നെ മാംസ്യമടങ്ങിയിരിക്കുന്നു. എന്നാൽ, ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന പയറിനമാണ് ചതുരപ്പയർ അല്ലെങ്കിൽ ഇറച്ചിപ്പയർ എന്നു നമ്മൾ വിളിക്കുന്ന പയറിനം. വിയ്്‌നാമിൽ ഡ്രാഗൺ പയർ, മലയയിൽ കസാങ് ബുട്ടോൾ, സ്പാനിഷിൽ സിഗാറില്ലാസ്, ചൈനയിൽ സ്‌ക്വയർ ബീൻസ്, സുഡാനിൽ ജാട്ട, തായ് ഭാഷയിൽ മൂണ്ടൻ ബീൻസ് എന്നിങ്ങനെ വിളിക്കപ്പെടുന്ന ചതുരപ്പയറിന് തമിഴർ ശിറകു അവരൈ എന്നും ഇംഗ്ലീഷുകാർ വിങ് ബിൻസ് എന്നും പറയുന്നു.
കേരളത്തിലെല്ലായിടത്തും വലിയപ്രയാസമില്ലാതെ വളർത്താവുന്നയിനം വള്ളിപ്പയറാണിത്. അത്യുത്പാദനശേഷിയും മികച്ചരോഗകീടപ്രതിരോധശേഷിയും പ്രകടിപ്പിക്കുന്നയിനമാണെന്നതുതന്നെയാണ് ഇതിന്റെ പ്രധാനമികവ്. ഇതിന്റെ എല്ലാഭാഗവും (ഇല, പൂവ്, കിഴങ്ങ്, കായ) ഭക്ഷ്യയോഗ്യമാണ്. ഇല ഉപ്പേരിയും കറിയുമായും  പൂവ് ഉപ്പേരിയും സലാഡുമായും കായകൾ പലവിധത്തിലും വിത്ത് സോയാബീൻ പോലെയും മിക്കരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. പല രാജ്യങ്ങളിലും വളർത്തുമീൻ തീറ്റയുടെ പ്രധാനചേരുവയായും ചതുരപ്പയറിന്റെ വിത്തുകൾ ഉപയോഗിക്കാറുണ്ട്.
പ്ലാനറ്റേ സാമ്രാജ്യത്തിലെ ഫബാസിയേ കുടുംബത്തിലെ അംഗമായ ചതുരപ്പയറിന് സോഫോ കാർപ്പസ് ടെട്രാഗോണോലോബുസ് എന്നാണ് ശാസ്ത്രനാമം 4-5 മീ്റ്റർ വരെ ഉയരത്തിൽ വളരുന്ന വള്ളിപ്പയറിനമാണിത്. ഇതിന്റെ കായകൾക്ക് 10-15 സെ.മീ. വരെ നീളമുണ്ടാകും. പൂവുകൾക്ക് മങ്ങിയ നീലനിറമാണ്. കായകൾക്ക് രണ്ടറ്റത്തുനിന്നും നാല് എണറുകൾ ചിറകുകൾപോലെകാണാം. വിത്തുകൾ ഉണങ്ങിക്കഴിഞ്ഞാൽ ചാരം കലർന്ന കാപ്പിനിറമാകും. തണ്ടിന് സാധാരണയായി പച്ച നിറമാണെങ്ങിലും വള്ളി മൂത്തുകഴിഞ്ഞാൽ ചിിലപ്പോൾ പർപ്പിൾനിറവുമായി മാറാം.

കൃഷിരീതി

സാധാരണയായി വേനൽക്കാലാംരംഭത്തിലാണ് കേരളത്തിൽ ചതുരപ്പയർ
കൃഷിചെയ്തുവരുന്നത്. നല്ല വെയിലും ഈർപ്പവും കലർന്ന അന്തരിക്ഷമാണിതിനുവേണ്ടത്. 25 ഡിഗ്രി അന്തരീക്ഷോഷ്മാവാണിതിന് പഥ്യം.   ഒരുസെന്റിന് 80 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 20 തടങ്ങളേ പാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കിൽ മണൽ, മണ്ണ്, ചാണകപ്പൊടി, എന്നിവ 3:3:3 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി നിറച്ച് നന്നായി നനച്ചതിനുശേഷം വിത്ത്‌നടാം. വിത്തിന് 5 മുതൽ 8 സെ.മീ. വരെ നീളമുണ്ടാവും.  നടുന്നതിനുമുമ്പ് എട്ടുമണിക്കൂർ മുമ്പെയെങ്കിലും വിത്ത് നനച്ചുവെക്കണം. നട്ട് നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാൽ പുതയൊഴിവാക്കാം.

താങ്ങുകൊടുക്കാം

പടർന്നുവളരുന്ന ഇനമായതുകൊണ്ട്  പന്തൽ അല്ലെങ്കിൽ താങ്ങ് കെട്ടിക്കൊടുക്കാം.  മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി ഇതിനുപയോഗിക്കാറ്. ചെടിവളർന്നു പന്തലിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിൽ് നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം. വള്ളി പടർന്നുകയറി നാലുമാസത്തിനുള്ളിൽ വിളവെടുക്കാം. നല്ലഇളം പ്രായത്തിൽത്തന്നെ കായ പറിച്ചുപയോഗിക്കാൻ ശ്രദ്ധിക്കണം.  ഒരു ഹെക്ടറിന് നാലു ടൺ വിളവു ലഭിക്കും. ഏകദേശം ഒരു ടൺ വിത്തുകൾ ഹെക്ടറിന് കിട്ടാറുണ്ട്.

രോഗങ്ങളും കീടങ്ങളും

സാധാരണ പച്ചക്കറികൾക്കു വരുന്ന കീടങ്ങളൊന്നും ചതുരപ്പയറിനെ
ബാധിച്ചുകാണാറില്ല. കായീച്ച, എപ്പിലാക്‌സ് വണ്ട് എന്നിവയാണ് കുറച്ചെങ്കിലും ബാധിക്കാറ.് വേരുചീയൽ രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിങ്ങനെയുള്ള രോഗങ്ങളും ചിലപ്പോൾ ബാധിക്കാറുണ്ട്..
കായ ചെറുതായി വുതുടങ്ങുമ്പോൾത്തന്നെ വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.
എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

വേരുചീയൽ് രോഗം

മാംസ്യസംപുഷ്ടം ചതുരപ്പയർ
വേരുചീയൽ്  രോഗമാണ് ചതുരപ്പയറിനെ ബാധിക്കുന്ന രോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. വള്ളി മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടിത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.
രോഗം ബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. ഫംഗസിനെ പ്രതിരോധിക്കുന്ന തരം ജൈവമരുന്നുകൾ വേണമെങ്കിൽ  മുരട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നീട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയും ചെയ്യുകയാണിതിന്റെ പ്രതിരോധമാർഗങ്ങൾ.
പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച കലവറയാണ് ചതുരപ്പയർ
. ഇതിൽ കാർബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ
ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും . അസ്‌കോർബിക്, അമിനോ ആസിഡുകൾ,  എന്നിവയും നിയാസിനും ചതുരപ്പയറിയിൽ അടങ്ങിയിരിക്കുന്നു.
പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന മാംസ്യത്തിന് പകരം വെക്കാവുന്ന ഈ പച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.


പ്രമോദ്കുമാർ വി.സി.

3.42
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top