Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / മല്ലി വിത്ത് മുളയ്ക്കുന്നില്ലേ? വഴിയുണ്ട്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മല്ലി വിത്ത് മുളയ്ക്കുന്നില്ലേ? വഴിയുണ്ട്

നാം ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗത്തിന് ശേഷം മാത്രം വിപണിയിലെത്തുന്ന ഇലയിനങ്ങളാണ് കറിവേപ്പിലയും മല്ലിയിലയും.

നാം ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗത്തിന് ശേഷം  വിപണിയിലെത്തുന്ന ഇലയിനത്തില്‍ പെട്ടതാ  ണ്കറിവേപ്പിലയും മല്ലിയിലയും. മാരകമായ കീടനാശിനികളില്‍ മുക്കിയെടുത്ത തരത്തിലാണ് മല്ലിയില നമ്മുടെ അടുക്കളയിലെത്തുന്നതെന്ന വാര്‍ത്തകള്‍ക്കു പിറകേ ഓരോ വീട്ടിലും കറിവേപ്പും മല്ലിയിലയും വളര്‍ത്തി സ്വയം പര്യാപ്തമാകാനൊരു ശ്രമം നാടൊട്ടുക്ക് നമ്മള്‍ തുടങ്ങിക്കഴിഞ്ഞു. കറിവേപ്പില ശ്രദ്ധയാര്‍ന്ന പരിചരണത്തോടെ പല വീടുകളിലും ചട്ടിയിലും തൊടിയിലും വളര്‍ത്തിവരുന്നു. എന്നാല്‍, മല്ലിയില പിടിപ്പിക്കുകയെന്നത് പല വീട്ടമ്മമാര്‍ക്കും ഇപ്പോഴും ഒരു കീറാമുട്ടിയാണ.് കാരണം അത് മുളപ്പിക്കാനുള്ള അറിവില്ലായ്മയും വളര്‍ത്തിയെടുക്കാനുള്ള പരിചയക്കുറവുമാണ് .
മല്ലിവിത്ത് മുളപ്പിച്ചെടുക്കാം
നമ്മള്‍ സാധാരണ കടയില്‍ നിന്നു വാങ്ങുന്ന മല്ലിവിത്ത് മുളപ്പിച്ചെടുക്കാന്‍ കഴിയില്ല. അതിന് പ്രത്യേകം തയ്യാറാക്കിയ വിത്തുകള്‍ തന്നെ വാങ്ങണം. പ്രധാനപ്പെട്ട ഇനങ്ങള്‍ ഖുശ്ബു, കസ്തൂരി, കരണ്‍, സുരഭി എന്നിവയാണ്. പച്ചക്കറി വിത്തുകള്‍ വില്‍ക്കുന്ന കടകളില്‍ ഇതില്‍ ഏതെങ്കിലും ഒരു തരം കിട്ടും. 50 ഗ്രാമിന് 160 രൂപയാണ് വില. 25 ഗ്രാം വിത്ത് വാങ്ങി രണ്ടു ഗ്രോ ബാഗുകളില്‍ നട്ടുപിടിപ്പിച്ചാല്‍ ആറുമാസത്തേക്ക് ഒരു നാലംഗ കുടുബത്തിനുവേണ്ട മല്ലിയില പറിച്ചെടുക്കാം.
മല്ലിവിത്ത് വാങ്ങിയതിനുശേഷം വൃത്തിയുള്ള ഒരു കടലാസില്‍ വെച്ച് പതുക്കെയുടച്ച് രണ്ടായി പിളര്‍ത്തിയെടുക്കുക. നന്നായി വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം നനഞ്ഞ തുണിയില്‍ കെട്ടിവെക്കുക. വിത്ത് ചീഞ്ഞുപോവാതിരിക്കാന്‍ കെട്ടിവെച്ച കിഴിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. തുണി ഉണങ്ങിപ്പോവാത്ത തരത്തില്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കണം. 8-10 ദിവസത്തോളം ഇങ്ങനെ കെട്ടിവെച്ചിരിക്കുന്നത് നനച്ചുകൊടുക്കണം. നെടുകെ പിളര്‍ക്കാത്ത വിത്തില്‍ നിന്ന് രണ്ടുമുളകള്‍ പൊട്ടും.
ഗ്രോബാഗില്‍ വിതയ്ക്കാം
അങ്ങനെ വിത്ത് മുളപൊട്ടുന്ന സമയത്ത പോട്ടിങ് മിശ്രിതം നിറച്ച് മുന്‍കൂട്ടി തയ്യാറാക്കിവെച്ച ഗ്രോബാഗിലേക്ക് വിത്ത് പാകിയതിന് ശേഷം വളര്‍ത്തിയെടുക്കാം. ചാണകപ്പൊടി, മണല്‍, മണ്ണ് എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് ഗ്രോബാഗില്‍ നിറച്ച് മേല്‍ഭാഗത്തെ മണ്ണ് നല്ല പൊടിയാക്കിയിടണം രണ്ട്, മൂന്ന് ഇലകള്‍ വന്നു തുടങ്ങുമ്പോള്‍ത്തന്നെ ആദ്യത്തെ വളപ്രയോഗം നടത്തണം. ചാണകപ്പൊടിയും കടലപ്പിണ്ണാക്ക് പുതര്‍ത്തിയതും നേര്‍പ്പിച്ച് ഗ്രോബാഗില്‍ ഒഴിച്ചുകൊടുക്കാം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഒരു ചെറിയ പിടി വീതം തൈകള്‍ വലുതാകുമ്പോള്‍ ചുവട്ടില്‍ നല്‍കാം. പത്തു ദിവസത്തിന്റെ ഇടവേളകളില്‍ വള ലായനിപ്രയോഗം നടത്താം. ബാഗില്‍ ഒരിക്കലും വെള്ളം കെട്ടിനില്‍ക്കരുത്. ഫിഷ് അമിനോാസിഡ് ഒരു തവണ വളമായിനല്‍കാം.
മുറിച്ചെടുക്കാം
പാകിക്കഴിഞ്ഞ് 30-35 ദിവസമായാല്‍ മല്ലിയിലകള്‍ മുറിച്ചെടുക്കാം. മുറിച്ചെടുക്കുമ്പോള്‍ അടിവശത്തെ മൂത്ത ഇലകള്‍ നോക്കിമുറിച്ചെടുക്കണം. 90 ദിവസത്തിനുള്ളില്‍ പൂങ്കുലകള്‍ വരുന്നതിന് മുന്‍പു തന്നെ അപ്പാടെ പറിച്ചെടുക്കാം. പൂങ്കുലകള്‍ വന്നു കഴിഞ്ഞാല്‍പ്പിന്നെ ഇലകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കറികള്‍ക്ക് രുചിയും മണവും കൂട്ടാനാണ് മല്ലിയില ഉപയോഗിച്ചുവരുന്നത്. സാമ്പാറിനും രസത്തിനും ചിക്കന്‍കറിക്കും ബിരിയാണിക്കും കറികള്‍ക്കും രസം കൂട്ടാനുപയോഗിക്കുന്ന ജീവകം സി യുടെ കലവറയായ മല്ലിയില ഗ്രോബാഗില്‍ മുളപ്പിച്ചെടുക്കാം.
കടപ്പാട്:മാതൃഭൂമി
2.86206896552
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top