Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ബോൺസായി വളർത്തുന്നതെങ്ങനെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബോൺസായി വളർത്തുന്നതെങ്ങനെ

ബോൺസായിയെക്കുറിച്ച്

ആലുകൾ ബോൺസായി ആക്കി വളർത്താൻ വളരെ എളുപ്പം ആണ്‌.ബോൺസായ്‌ വളർത്തലിൽ ക്ഷമ അത്യാവശ്യമായ ഘടകം ആണ്‌ പിന്നെ കുറച്ച്‌ സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കിൽ ആർക്കും ഒരു ബോൺസയ്‌ കലാകാരൻ ആകാം. ഒരു ചിത്രകാരൻ ഏത്‌ രീതിയിൽ ആണ്‌ ഒരു ചിത്രം വരയ്ക്കുന്നത്‌ ഒരു കവി ഏത്‌ രീതിയിൽ ആണ്‌ കവിത എഴുതുന്നത്‌ അതു പോലെ ആണ്‌ ഒരു ബോൺസയ്‌ ചെടി വളർത്തുന്നത്‌ ഇവർ രണ്ട്‌പേരും ആദ്യം അവരുടെ സൃഷ്ടികൾ മനസിൽ വരയ്ക്കുന്നു, എഴുതുന്നു അതു പോലെ തന്നെ നാം വളർത്തുന്ന ചെടികളും ഏത്‌ രീതിയിൽ ഏത്‌ ആകൃതിയിൽ വേണം എന്ന് മനസിൽ കാണണം

മറ്റ്‌ കൃഷികളിൽ നിന്നും ബോൺസയ്‌ ചെടികളുടെ പ്രത്യകത എന്തെന്നാൽ വീഞ്ഞ്‌ പോലെ ആണ്‌, അതായത്‌ പ്രായം ഏറും തോറും വിലയും ഉയരും. ഏ.ഡി 200 ആം നൂറ്റാണ്ടിൽ ചൈനയിൽ ആണ്‌ ആദ്യം ബോൺസായി ഉണ്ടാക്കുന്നത്‌ പിന്നെ ജപ്പാനിലേയ്ക്‌ വ്യാപിച്ചു. ജപ്പാനിൽ ആണ്‌ ബോൺസയ്‌ ചെടികളുടെ നൂതന ആശയങ്ങൾ രൂപം കൊണ്ടത്‌ വീടുകളുടെ അകത്തളം ഭംഗിയാക്കാൻ ബോൺസായ്‌ മരങ്ങൾ കഴിഞ്ഞിട്ടെ മറ്റ്‌ ഏത്‌ ചെടികൾക്കും സ്ഥാനമുള്ളൂ. ഒരു ബോൺസയ്‌ ചെടി പൂർത്തിയാകാൻ ഏതാണ്ട് 8 വർഷമെങ്കിലും ആവശ്യമാണ്‌.

ഇനി കൃഷി രീതിയിലേയ്ക്ക്‌ കടക്കാം.. ആദ്യമായ്‌ ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ തൈ തിരഞ്ഞെടുക്കാം പിന്നെ അതിന്റെ തായ്‌ വേര്‌ മുറിക്കുക എന്നിട്ട്‌ ചെറിയ ചട്ടിയിലോ കവറിലോ നടാം.. നടുംബോൾ പോട്ടിംഗ്‌ മിശ്രിതം ആയി മണ്ണ്‌,മണൽ,കരിയില പൊടി എന്നിവ സമം ചേർത്ത്‌ നടുക… 6 മാസം കഴിഞ്ഞ്‌ ചെടി ഇളക്കി 25 ശതമാനം വേര്‌ മുറിച്ചു കളയുക

ഒരു വർഷം ആകുന്പോൾ മുതൽ നിങ്ങളുടെ സൗന്ദര്യബോധത്തേയും കലാകാരനേയും ഈ ചെടികളിൽ സന്നിവേശിപ്പിക്കാം അതിനായ്‌ അലുമിനിയം കമ്പികൾ ഉപയോഗിക്കാം ഈ കമ്പികളുടെ ഒരു അഗ്രം ചെടിച്ചട്ടിയുടെ വെള്ളമൊഴുക്കികളയുന്ന ദ്വാരത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക ബാക്കി ഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി അടുപ്പിച്ച്‌ മൂകളിലേയ്ക്ക്‌ ചുറ്റുക ഇങ്ങനേ ചെയ്യുന്നത്‌ കൊണ്ട്‌ 2 ഉപയോഗങ്ങൾ ഉണ്ട്‌ ചെടിയുടെ കാണ്ഡം വീതി വയ്ക്കുന്നു ഇത്‌ ചെടിയേ കൂടുതൽ മനോഹരമാക്കുന്നു അടുത്തതായ്‌ ചെടികളേ നമുക്കിഷ്ടമുള്ള രീതിയിലും ആകൃതിയിലും വളയ്ക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാം. രണ്ടാം വർഷം മുതൽ വർഷം തോറും ചെടി ഇളക്കി 25% വേരുകൽ മുറിക്കുകയും റീ പോട്ടിംഗ്‌ ചെയ്യുകയും വേണം ആവശ്യത്തിന്‌ മാത്രം ശിഖരങ്ങൾ നിർത്തുക.

കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങൾ

കഞ്ഞി വെള്ളം പല രീതിയിൽ നമുക്ക് ജൈവ കൃഷിയിൽ പ്രയോജനപ്പെടുത്താം അടുക്കളമുറ്റത്തെ കറിവേപ്പിലയെ ബാധിക്കുന്ന അരക്കിന്റെ ആക്രമണത്തിന് ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം. ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പംചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം. പയറിനും കഞ്ഞിവെള്ളം അനുഗ്രഹമാണ് .

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top