অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കീഴാര്‍നെല്ലി

കീഴാര്‍നെല്ലി

നനവാര്‍ന്ന സമതലങ്ങളിലും വീട്ടുപറമ്പിലും നന്നായി വളരുന്ന ചെറുസസ്യമായ കീഴാര്‍നെല്ലി ശാസ്ത്രനാമം ഫില്ലാന്തസ് ഡെബ്ലിസ് (Phyllanthus Deblis) എന്നാണ്. ഹസാര്‍മണി (Hazarmani) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന ഈ ചെടിയുടെ ശരാശരി ഉയരം അരയടിയാണ്. പുളിയിലകളോട് സാദൃശ്യമുള്ള ചെറിയ ഇലകളുള്ള ഇവയുടെ പത്രകക്ഷത്തുനിന്നും തൂങ്ങിനില്‍ക്കുന്ന ‍ ‍ഞെട്ടില്‍ മൂന്ന് കടുകുമണികള്‍ ചേര്‍ത്ത് ഒട്ടിച്ചതുപോലെ പച്ചവിത്തുകള്‍ കാണപ്പെടുന്നു. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. രൂക്ഷഗുണവും ശീതവീര്യവുമാണ് കീഴാര്‍ നെല്ലിക്കുള്ളത്. ഇത് സമൂലമാണ് ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍‌നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍വേദം മുതല്‍ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായികണക്കാക്കുന്നു.

കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും.



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate